ഡോ വേലുക്കുട്ടി അരയൻ
₹110.00
ഡോ വേലുക്കുട്ടി അരയൻ
രാജേഷ് ചിറപ്പാട്, രാജേഷ് കെ എരുമേലി
കേരള നവോത്ഥാനത്തിന്റെ ഒരു വൻ തിരയായിരുന്നു ഡോ വി വി വേലുക്കുട്ടി അരയൻ.
യുക്തിവാദി, സാമൂഹ്യ പരിഷ്കർത്താവ്, ഗ്രന്ഥകാരൻ, പണ്ഡിതൻ, സ്വാതന്ത്ര്യസമര സേനാനി, പത്രപ്രവർത്തകൻ തുടങ്ങി വ്യത്യസ്ത മണ്ഡലങ്ങളിൽ അരയന്റെ സംഭാവനകളെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം. അദ്ദേഹത്തിന്റെ ജീവിത വഴികളെ അടുത്തറിയാൻ ഈ പുസ്തകം ഉപകരിക്കും.
മഹാത്മ ഗാന്ധി സർവകലാശാല പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ഉജ്വല കൃതി.
കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ നിരവധി ജ്വാലാമുഖങ്ങൾ നൽകിയ വലിയ സംഭാനകൾ ഇപ്പോഴും ചരിത്രരചനയുടെ മുഖ്യധാരയിൽ വന്നിട്ടില്ല. നമ്മുടെ ചരിത്ര രചനയുടെ വിവിധ താല്പര്യങ്ങളുടെ ഇരകളായി പലരും മാറിയിട്ടുണ്ട്. എന്നാൽ അവർ പലരും കേരള നവോത്ഥാനത്തിന്റെ യഥാർഥ ചാലക ശക്തികളായി പ്രവർത്തിച്ചവരാണ്. അങ്ങനെ തമസ്കരിക്കപ്പെട്ടവരിൽ ഒരാളാണ് വേലുക്കുട്ടി അരയൻ. തികഞ്ഞ ലക്ഷ്യബോധത്തോടെ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടില്ല.
അത്തരത്തിലുള്ള വലിയ ചരിത്ര ദൗത്യമാണ് ഈ പുസ്തകം നിർവഹിക്കുന്നത്.
Dr Velukutty Arayan
പേജ് 120 വില രൂ110
Reviews
There are no reviews yet.