കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ
₹90.00
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ
മാർക്സ് , എംഗൽസ്
നൂറ്റി അറുപത്തിമൂന്ന് വർഷങ്ങൾക്കു മുമ്പ് 1848ൽ മാർക്സും എംഗൽസും ചേർന്ന് രചിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ചരിത്രത്തിന്റെ ഗതിക്രമത്തെ മാറ്റിമറിക്കുന്നതിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ ഒരു മഹത് ഗ്രന്ഥമാണ്. ‘സർവരാജ്യത്തൊഴിലാളികളേ, ഏകോപിക്കുവിൻ ‘ എന്ന ഉജ്വലമായ ആഹ്വാനം നൽകിക്കൊണ്ട് വിപ്ലവകരമായ സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള മനുഷ്യന്റെ പോരാട്ടത്തിന് ലക്ഷ്യബോധവും ശക്തിയും പകർന്നു കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ.
ലോകത്ത് ഏറ്റവും അധികം വായിക്കപ്പെട്ട പുസ്തങ്ങളിൽ ഒന്നാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. ഇത് എല്ലാ ഭാഷകളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദാർശനികവും പ്രത്യയശാസ്ത്രപരവുമായ അടിത്തറ പാകിയ ലോകപ്രശസ്തമായ ഈ കൃതിയുടെ പുതിയ മലയാളം പതിപ്പ്.
Communist Manifesto – Marx, Angels
പേജ് 114 വില രൂ90
✅ SHARE THIS ➷
Anoop. M –
Good