Cinema Padam

129.00

സിനിമാപ്പടം

ജാതി . ശരീരം . ദേശീയത 

ചലചിത്രപഠനങ്ങൾ

 

നൗഷാദ് എസ്

 

ക്രൈം, കായിക, ബയോ സിനിമകളിൽ ലിംഗപദവിയും ജാതി ശരീരവും ദേശീയതയും ധനനായകനും അവിശ്വസ്ത ഭാര്യയും പരിചരിക്കപ്പെടുന്നതെങ്ങനെയെന്ന് അന്വേഷിക്കുന്ന സാംസ്‌കാരിക പഠനങ്ങൾ.

യുങ് – സബീന പ്രണയം പ്രമേയമാകുന്ന സിനിമകളുടെയും ലഗാൻ, ഭാഗ് മിൽഖാ ഭാഗ്, വെണ്ണിലാ, കബഡിക്കുഴു തുടങ്ങിയ കായിക സിനിമകളുടെയും ശാകുന്തളം മിത്ത് ആവർത്തിക്കുന്ന മലയാള സിനിമകളുടെയും സവിശേഷ വിശകലനം.

 

ജാതി വിവേചനം, സ്ത്രീവിരുദ്ധത, സ്ത്രീവിവേചനം എന്നിവ പകർന്നു നൽകുന്ന കാര്യത്തിൽ ആദ്യകാല സിനിമകൾ മുതൽ ഇന്നുവരെയുള്ളവ കുറ്റകരമായ പ്രവണതകൾ പുലർത്തുന്നു. ഇക്കാര്യത്തിൽ സാമൂഹിക വിഷങ്ങളാണ് സിനിമകൾ എന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു.

രാമു കാര്യാട്ട്, ഉറൂബ്, പി ഭാസ്‌ക്കരൻ ത്രിത്വത്തിന്റെ സൃഷ്ടിയായ നീലക്കുയിൽ പോലും ജാതീയതയുടെ സെല്ലുലോയിഡ് ആവിഷ്‌കാരമായിരുന്നു എന്നു കാണാം.

പ്രണയത്തിന്റെ സ്വകാര്യവേളകളിൽ കള്ളിപ്പെണ്ണും, മണ്ടിപ്പെണ്ണും മാത്രമാണ് സ്ത്രീ. പ്രണയത്തിന് വിവാഹം എന്ന സാമൂഹിക അംഗീകാരം ലഭിക്കേണ്ടിവരുമ്പോൾ തനിക്കുണ്ടാകന്ന പദവി നഷ്ടങ്ങളെ മനസ്സിലാക്കി ദളിതയായ പ്രണയിനിയെ തള്ളിപ്പറയുന്ന ഉപരിവർഗ നായകനാണ് നീലക്കുയിൽ അർഥമാക്കുന്നത്.

കുറച്ചുകൂടി മുന്നോട്ട് വരുന്ന ഡയമൺഡ് നെക്ലസ്, ഫീമെയിൽ കോട്ടയം എന്നിവ നഴ്‌സ് എന്നത് പണമുള്ളവന് ആക്രമിക്കാനും വൃദ്ധ രോഗികൾക്ക് കൊഞ്ചാനുമുള്ള മാംസരൂപമാണ് എന്നതാണ് പറയുന്നത്.

ഹിച്ച്‌കോക്ക് സിനിമയിലെ അവിശ്വസ്ത ഭാര്യ ഇന്ത്യൻ സിനിമയിൽ എത്തുമ്പോൾ മതാത്മക സ്വഭാവമുള്ള സദാചാരയുക്തിക്ക് നിരക്കുന്ന രീതിയിൽ അവൾ ശുദ്ധീകരിക്കപ്പെട്ടു, അവളുടെ ഭർത്താവിനെ പരസ്ത്രീബന്ധിതനാക്കി ചിത്രം തലകീഴാക്കുന്നു. 

പേജ് 112 വില രൂ129

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Cinema Padam”

Your email address will not be published. Required fields are marked *

You may also like…

  • Adhunika Cinemayude Charithram

    50.00
    Add to cart
  • Charithravum Chalachithravum

    120.00
    Add to cart
  • Indian Cinemayude 100 Varshangal

    220.00
    Add to cart
  • Chalachithra Vyavasayam Keralathil

    60.00
    Add to cart
  • Cinemayum Sankethika Vidyayum

    60.00
    Add to cart