Be the first to review “Chitharogashupathriyile Dinangal” Cancel reply
Chitharogashupathriyile Dinangal
₹100.00
ചിത്തരോഗാശുപത്രിയിലെ ദിനങ്ങൾ
എ അയ്യപ്പൻ
ഞാനെഴുതിയ കവിതകൾ അയ്യപ്പനെ കാണിക്കുന്നത് മുറിയടച്ചിട്ട് ശാന്തമായി ഇരിക്കുമ്പോഴാണ്, അയ്യപ്പൻറെ കവിതയെഴുതുന്ന വിരലുകൾ ഞാൻ വിസ്മയത്തോടെ എന്റെ കയ്യിലെടുത്തുനോക്കും ഉമ്മ വെക്കും ആ വിരലുകൾ കടിച്ചെടുക്കട്ടെ എന്ന് ചോദിക്കും.
അനുബന്ധത്തിൽ
സെബാസ്റ്റ്യൻ
ഇത് എ അയ്യപ്പൻ മുറിവേറ്റ ഛന്ദസ്സിന്റെ മന്ത്രമുരുക്കഴിച്ച് സ്വന്തം ചോര കൊണ്ട് എള്ളും പൂവും നനയ്ക്കുന്നവൻ അയ്യപ്പന് എന്നും യാത്ര ചങ്ങാതി. തലവെച്ച പാളയത്തിലൂടെ തീർത്ഥാടനത്തിന് പോകുന്നവൻ. അയ്യപ്പൻ നോക്കുമ്പോൾ യമുനനിറയെ കണ്ണുനീർ. അയ്യപ്പൻ കവിതയിൽ കാഞ്ഞിരം വളർത്തുന്നു. രുചിക്കുന്ന കയ്പ്പും കാണുന്ന കറുപ്പും വിളിച്ചോതുന്നു.
അനുബന്ധത്തിൽ
പി കെ പാറക്കടവ്
അടച്ചുറപ്പും മേൽക്കൂരയുമുള്ള മുറിയുടെ ഉള്ളിൽ, സുരക്ഷിതമായ അകലത്തിൽ ജനാലക്കാഴ്ചകൾമാത്രം കണ്ടു ശീലിച്ച്, കവിതയുടെ സൗന്ദ്യര്യാത്മക പാഠങ്ങൾ മാത്രം ഉൾക്കൊണ്ടിരുന്ന എം എ പഠനകാലത്തെ ഒരു മധ്യാഹ്നത്തിലാണ് എ അയ്യപ്പൻ ഇടിവാൾ പോലെ എന്റെ കയ്യിൽ പതിച്ചത് ഓരോ വാക്കും ഓരോ മരമായി. ഓരോ മരവും ഓരോ വനമായി ഏത് മരത്തിന്റെ തണലിലിരുന്നാലും ഉച്ചി പൊള്ളിപൊളിയാൻ തുടങ്ങി. ഏത് മച്ചിന്റെ സുരക്ഷിതത്വത്തിലും തീയുടെ ഒരു ചെറിയ ശാഖ ഉള്ളിലൂടെ പടർന്നുകയറാൻ തുടങ്ങി. തണലിലൊന്നും തണൽ കിട്ടാതായി മേഘങ്ങളുടെ ഗർഭങ്ങൾ പിളർന്നു പെയ്യുമ്പോഴും ഇടിയും മിന്നലും ഉൾക്കൊണ്ട് കവിതയോടു ചേർന്ന് നിന്ന് അതെ മരകീഴിൽ അയ്യപ്പനുമുണ്ടായിരുന്നു.
അനുബന്ധത്തിൽ
എസ് ശാരദക്കുട്ടി
A Ayyappan / A Iyappan
പേജ് 98 വില രൂ100
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.