ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം – റിച്ചർഡ് ഡൗക്കിൻസ്‌

(2 customer reviews)

620.00

ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം –
പരിണാമത്തിന്റെ തെളിവുകൾ

 

റിച്ചർഡ് ഡൗക്കിൻസ്‌

 

ഭൂമിയിലെ ജീവജാലങ്ങളുടെ വികാസപരിണാമങ്ങൾ മനുഷ്യനെ എക്കാലവും അലട്ടിയിരുന്ന ഒരു പ്രശ്നമാണ്. ശാസ്ത്രം പല സാധ്യതകളും തെളിവുകളും മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും ശാസ്ത്ര സാമൂഹകവും പൊതു സമൂഹവും ഇന്നുവരെ ഒരു ധാരണയിലെത്തി ചേർന്നിട്ടില്ല. 1859-ൽ ചാൾസ് ഡാർവിൻ ഒർജിൻ ഓഫ് സ്പീഷിസിലൂടെ മുന്നോട്ട് വച്ച ആശയത്തിന് അനുകൂലമായ തെളിവുകൾ നിരത്തുകയും ഒപ്പം പരിണാമവിരുദ്ധ ചേരിയിൽ നിന്നും ഉന്നയിക്കുന്ന ഓരോ വാദഗതിയെയും യുക്തമായ ന്ധ്തുക്കളുടെ വെളിച്ചത്തിൽ ഖണ്ഡികയും ചെയ്യുകയാണ് ഡോക്കിൻസ്. ഭ്രൂണശാസ്ത്രം, ജനിതക ശാസ്ത്രം, തന്മാത്രാ ജീവ ശാസ്ത്രം, ഭൂമി ശാസ്ത്രം, ശരീരഘടനാ ശാസ്ത്രം, ശിലാദ്രവ്യശാസ്ത്രം തുടങ്ങിയ ശാസ്ത്ര ശാഖകളിൽക്കൂടി ലഭ്യമാകുന്ന അനിഷേധ്യമായ തെളിവുകളിൽകൂടി ജൈവപരിണാമമെന്ന ഭൂമിയിലെ ഏറ്റവും മഹത്തായ സംഭവത്തെ സാധൂകരിക്കുകയാണ് ഇവിടെ.

 

‘ഈ രീതിയിൽ നോക്കുമ്പോൾ ജീവിതത്തിന് ഒരു പ്രതാപമൊക്കെയുണ്ട്.’ – പരിണാമത്തെ പറ്റി സംസാരിക്കവേ ഡാർവിൻ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്. ഈ പ്രതാപത്തെ ശരിയായി പകർന്നു നൽകാൻ, അദ്ദേഹത്തിന്റെ പിൻതുടർച്ചാവകാശിയാകാൻ യോഗ്യനായ, ഏറ്റവും രസകരമായ ഭാഷയിൽ വ്യക്തതയോടെയും ആവേശത്തോടെയും എഴുതുന്ന റിച്ചഡ് ഡോക്കൻസിനെക്കാൾ ഉത്തമനായ മറ്റൊരാളില്ല. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച രചന.വിളയന്നൂർ രാമചന്ദ്രൻ, ലോകപ്രശസ്ത ന്യൂറോ സയന്റിസ്റ്റും, ഫാന്റംസ് ഇൻ ദ ബ്രയിൻ, ടെൽ ടെയ്ൽ ബ്രയിൻ എന്നി വിശ്വവിഖ്യാത കൃതികളുടെ കർത്താവ്.

പരിഭാഷ – രവിചന്ദ്രൻ സി

BHOOMIYILE ETTAVUM MAHATHAYA DRUSYA VISMAYAM – Parinamathinte Thelivukal / C Ravichandran / Ravi Chandran / Richard Dawkins

പേജ് 524 വില രൂ620

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Bhumiyile Eattavum Mahathaya Drishya Vismayam

ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം – റിച്ചർഡ് ഡൗക്കിൻസ്‌

The Greatest Show on Earth by Richard Dawkins (Malayalam Translation)

2 reviews for ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം – റിച്ചർഡ് ഡൗക്കിൻസ്‌

  1. Eldhose k v (verified owner)

    ഇവിടെ നിന്നും പുസ്തകം ഓർഡർ ചെയ്യുമ്പോൾ സൂക്ഷിക്കുക . ഇവിടെ നിന്നും ഞാൻ ബുക്കുകൾ വാങ്ങിയിട്ടുണ്ട് ആദ്യം നല്ല സർവ്വീസ് ആയിരുന്നു എന്നാൽ ഏകദേശം ഒരു മാസം മുൻപ് എനിക്ക് ഒരു പുസ്തകം വന്നു ഞാൻ പണ്ടെങ്ങോ ഓർഡർ ചെയ്തത് ( ചുരുങ്ങിയത് ഒരു 10-15 ദിവസത്തിനു ഉള്ളിലെങ്കിലും സാധനം കിട്ടണം അല്ലാതെ രണ്ടു മാസം കഴിഞ്ഞിട്ടല്ല ) ഞാനത് തിരിച്ചയച്ചു . വീണ്ടും ഇവർ റിക്വസ്റ്റ് ചെയ്തതിനനുസരിച്ച് സ്വീകരിച്ചു . എന്നാൽ ഒരു ദിവസം മുൻപ് വീണ്ടും അതാ അടുത്ത പുസ്തകം അത് ഞാൻ 4 മാസം മുൻപ് എങ്ങോ ഓർഡർ ചെയ്തതാണ് . ടൈം പിരീഡിൽ വിടാൻ കഴിയില്ലെങ്കിൽ കസ്റ്റമറെ വിളിച്ച് ചോദിക്കണം നിങ്ങൾ അതു വേറെ മേടിച്ചോ ഞങ്ങൾ അയക്കണോ എന്ന് . ഇത് അതൊന്നും ഇല്ല എന്നിട്ട് ഏതോ കസ്റ്റമർ എക്സിക്യൂട്ടീവ് വിളിച്ച് ഒരു മാതിരി വർത്തമാനവും ….. വളരെ മോശം സ്ഥലം ….. ഒരു മിനിമം മാന്യത കാണിക്കണ്ടെ?

  2. Eldhose k v (verified owner)

    മുകളിൽ ഞാൻ എഴുതിയ റിവ്യു കണ്ട് പബ്ലിക്കേഷനിൽ നിന്ന് എന്നെ വിളിക്കുകയും എംപ്ലോയീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ഉണ്ടായി . അത് വളരെ മികച്ചതായി എനിക്ക് അനുഭവപ്പെട്ടു. നാസ്തിക് നേഷനെ ആ കാര്യത്തിൽ ഞാൻ അഭിനന്ദിക്കുന്നു . അൽപ്പം തീവ്രമായി ഞാൻ ആദ്യമേ പ്രതികരിക്കരുതായിരുന്നു എന്നും ഞാനിപ്പോൾ ചിന്തിക്കുന്നു . തീർച്ചയായും മനുഷ്യ സമൂഹത്തിന് ഏറ്റവും ഗുണകരമായ പുസ്തകങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന നാസ്തിക് നേഷന് എല്ലാ ആശംസകളും അർപ്പിക്കുന്നു .

Add a review

Your email address will not be published. Required fields are marked *

You may also like…

  • Nasthikanaya Daivam നാസ്തികനായ ദൈവം റിച്ചാർഡ് ഡോക്കിൻസിന്റെ ലോകം

    നാസ്തികനായ ദൈവം റിച്ചാർഡ് ഡോക്കിൻസിന്റെ ലോകം – രവിചന്ദ്രൻ സി

    499.00
    Add to cart Buy now

    നാസ്തികനായ ദൈവം റിച്ചാർഡ് ഡോക്കിൻസിന്റെ ലോകം – രവിചന്ദ്രൻ സി

    നാസ്തികനായ ദൈവം
    റിച്ചാർഡ് ഡോക്കിൻസിന്റെ ലോകം

     

    രവിചന്ദ്രൻ സി

     

    ദൈവത്തന്റെ ഉണ്മയെക്കുറിച്ചുള്ള വാദങ്ങളെ നിരാകരിച്ച് ഭൗതിക ലോകത്തിന്റെ ഉണ്മയെ ശാസ്ത്രീയമായി വിശദീകരിക്കുന്ന വിഖ്യാത കൃതിയായ ഗോഡ് ഡിലൂഷനെ മുൻനിർത്തിയുള്ള പഠനമാണിത്. ആൾദൈവങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞാടുന്ന ഈലോകത്ത് ശാസ്ത്രീയ അവബോധനത്തിലൂടെ ലോകത്തെ നേരിടാൻ പ്രാപ്തമാക്കുന്നതാണ് ഈ കൃതി. ലോകമെമ്പാടും ലക്ഷക്കണക്കിനു കോപ്പികൾ വിറ്റഴിക്കുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത ദൈവ വിഭ്രാന്തിയെ വിശദമായി പരിചയപ്പെടുക.

    Ravichandran C / Richard Dawkins / Nastikan

    പേജ് 512 വില രൂ499

     

    കൂടുതൽ കാണുക

    499.00
  • Sapiens സാപിയൻസ് - മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം

    സാപിയൻസ് – മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം – യുവാൽ നോവ ഹരാരി

    599.00
    Add to cart Buy now

    സാപിയൻസ് – മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം – യുവാൽ നോവ ഹരാരി

    സാപിയൻസ് :
    മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം 
    ഡോ. യുവാൽ നോവാ ഹരാരി

    ഒരു ലക്ഷം വർഷങ്ങൾക്കു മുമ്പ്, കുറഞ്ഞത് ആറ് മനുഷ്യ സ്പീഷിസുകൾ ഭൂമിയിൽ അധിവസിച്ചിരുന്നു. ഇന്നാകട്ടെ ഒരെണ്ണം മാത്രം. നാം – ഹോമോ സാപിയൻസ് . ആധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ നമ്മുടെ സ്പീഷിസ് വിജയിച്ചതെങ്ങനെ? ഭക്ഷണം തേടിയലയലുകാരായ നമ്മുടെ പൂർവികർ നഗരങ്ങളും രാജ്യങ്ങളും സൃഷ്ടിക്കാൻ ഒന്നുചേർന്നത് എന്തുകൊണ്ടാണ് ? ദൈവങ്ങളിലും രാഷ്ട്രങ്ങളിലും മനുഷ്യാവകാശങ്ങളിലും നാം വിശ്വസിക്കാൻ ഇടയായതെങ്ങനെയാണ് ? വരാനിരിക്കുന്ന സഹസ്രാബ്ദങ്ങളിൽ നമ്മുടെ ലോകം എന്തായിരിക്കും?
    ധീരവും വിശാലവും ചിന്തോദ്ദീപകവുമായ ‘സാപിയൻസ് ‘ മനുഷ്യരായിരിക്കുന്നതിനെകുറിച്ചു നമുക്കറിയാം എന്നു നാം കരുതിയിരുന്ന എല്ലാത്തിനെയും – നമ്മുടെ ചിന്തകൾ, നമ്മുടെ പ്രവൃത്തികൾ, നമ്മുടെ ശക്തി… നമ്മുടെ ഭാവി – വെല്ലുവിളിക്കുന്നു.
    ” സാപിയൻസ് ഒരു സ്ഫോടനം പോലെ അന്തർദേശീയ ബെസ്റ് സെല്ലർ നിരയിലേക്കു ഉയർന്നതിനു ഒരു ലളിതമായ കാരണമിതാണ് – അതു ചരിത്രത്തിലെയും ആധുനിക ലോകത്തിലെയും ഗൗരവമേറിയ ചോദ്യങ്ങളെ കൈകാര്യം ചെയ്യുന്നു. അവിസ്മരണീയമായ ഭാഷയിൽ അത് എഴുതപ്പെട്ടിരിക്കുന്നു” ജാരെഡ് ഡയമണ്ട്.

    “നമ്മുടെ സ്പീഷിസിന്റെ ചരിത്രത്തിലും ഭാവിയിലും താല്പര്യമുള്ള ഏവർക്കും ഞാനിതു ശുപാർശ ചെയ്യും ” – ബിൽ ഗേറ്റ്സ്

     

    ഡോ. യുവാൽ നോവാ ഹരാരി ചരിത്രപഠനത്തിൽ ഓസ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽനിന്നും പി എഛ് ഡി കരസ്ഥമാക്കി. ഇപ്പോൾ ജറുസലേമിലെ ഹീബ്രൂ യൂണിവേഴ്സിറ്റിയിൽ ലോക ചരിത്രം പഠിപ്പിക്കുന്നു. അന്തർദേശീയ തലത്തിൽ ബെസ്റ് സെല്ലറായ “സാപിയൻസ്: മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം” മുപ്പതിലധികം ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മാനവിക വിഷയങ്ങളിൽനടത്തുന്ന മൗലികവും സർഗാത്മകവുമായ ഗവേഷണത്തിന് ഏർപ്പെടുത്തിയിട്ടുള്ള പോളോൻസ്കി പുരസ്‌കാരം 2012 ൽ ഹരാരിക്കു ലഭിച്ചു.

     

    പേജ് 544 വില രൂ599

     

     

    599.00
  • Masthishkam Katha Parayunnu മസ്തിഷ്‌കം കഥ പറയുന്നു

    മസ്തിഷ്‌കം കഥ പറയുന്നു – ഡോ വി എസ് രാമചന്ദ്രൻ

    550.00
    Add to cart Buy now

    മസ്തിഷ്‌കം കഥ പറയുന്നു – ഡോ വി എസ് രാമചന്ദ്രൻ

    മസ്തിഷ്‌കം കഥ പറയുന്നു

     

     

    ഡോ വി എസ് രാമചന്ദ്രൻ

     

    മസ്തിഷ്‌കമെന്ന മഹാത്ഭുതത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന അസാധാരണ ഗ്രന്ഥം. വിവിധ മാനസിക രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗികളെ പഠിച്ചുകൊണ്ട് രോഗരഹിതമായ മസ്തിഷ്‌കത്തിന്റെ ധർമവും പ്രവർത്തനവും മനസ്സിലാക്കാൻ ശ്രമിക്കുന്ന വിഖ്യാത നാഡിശാസ്ത്രജ്ഞൻ ഡോ വി എസ് രാമചന്ദ്രൻ മസ്തിഷ്‌കം, മനസ്സ്, ശരീരം എന്നിവയ്ക്കിടയിൽ കെട്ടുപിണഞ്ഞുകിടക്കുന്ന പ്രഹേളികയെ ലളിതമായി, സാധാരണക്കാർക്കായി, യുക്തിയുക്തം അവതരിപ്പിക്കുകയാണ് ഇവിടെ.

     

    നാം ലോകത്തെ കണ്ടറിയുന്നത് എങ്ങനെ.

    എന്താണ് മനസ്സും ശരീരവും തമ്മിലുള്ളതായി ആരോപിക്കപ്പെടുന്ന ആ ബന്ധം.

    നിങ്ങളുടെ ലൈംഗിക വ്യക്തിസ്വത്വം നിർണയിക്കുന്നതെന്താണ്.

    ഓട്ടിസം എന്ന മാനസിക വളർച്ചാവൈകല്യത്തിന്റെ കാരണമെന്തൊക്കെ.

    മനുഷ്യനെ മനുഷ്യനാക്കുന്ന കല, ഭാഷ, രൂപകാലങ്കാരം, സർഗാത്മകത, ആത്മാവബോധം, മതപരത, ചിരി, ചിന്ത തുടങ്ങിയ സഹജഗുണങ്ങളെ എങ്ങനെ വിശദീകരിക്കാനാകും.

    തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്ക് നാഡീശാസ്ത്രപരമായ വിശദീകരണമൊരുക്കുന്നു. ഉജ്ജ്വലവും ലളിതവും അങ്ങെയറ്റം നാഡീശാസ്ത്രകാരന്മാരിൽ ഏറ്റവും പ്രഗത്ഭനായി ലോകം കണക്കാക്കുന്ന ഒരു ശാസ്ത്രകാരന്റെ ശാസ്ത്രരംഗത്തെ വഴിത്തിരിവെന്നു വിശേഷിപ്പിക്കപ്പെടുന്ന പുസ്തകം.

    വിവർത്തനം – രവിചന്ദ്രൻ സി.

    എണ്ണമറ്റ നാഡീ കോശങ്ങളും നാഡീബന്ധങ്ങളും വഴി ഏതൊരു നിഗൂഢയന്ത്രത്തെക്കാളും നിഗൂഢമായ മനുഷ്യമസ്തിഷ്‌കത്തിന്റെ രഹസ്യപ്പൂട്ടുകൾ തുറക്കുന്ന അപൂർവമായൊരു ഗ്രന്ഥം.

     

    നാം വളരെ കുറച്ചു മാത്രം മനസ്സിലാക്കിയിട്ടുള്ള അവയവമാണ് മസ്തിഷ്‌കം. എല്ലാം അറിയാൻ ഉപയോഗിക്കുന്ന അതേ മസ്തിഷ്‌കത്തെത്തന്നെയാണ് അതിനെക്കുറിച്ചറിയാനും നമുക്ക് ആശ്രയിക്കേണ്ടി വരിക. മനുഷ്യന്റെ അനന്യതയായി വിലയിരുത്തപ്പെടുന്ന പൂർണമായ അർഥ തലത്തിലുള്ള സ്വത്വബോധം നിർമിക്കുന്ന അവയവവും ഇതുതന്നെ. ശാരീരികവും മാനസികവുമായ വ്യാപാരങ്ങളെ ആകമാനം നിയത്രിക്കുന്ന മസ്തിഷ്‌ക-നാഡീ വ്യവസ്ഥകളെക്കുറിച്ച് ഗൗരവപൂർവം അന്വേഷിക്കുന്ന ശാസ്ത്രജ്ഞനാണ് ഇന്ത്യൻ വംശജനും കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ ന്യൂറോളജിസ്റ്റുമായ ഡോ വിളയന്നൂർ സുബ്രഹ്മണ്യൻ രാമചന്ദ്രൻ. ”സയൻസിന്റെ മിനുസമാർന്ന പട്ടുപാതകളിലൂടെ വിചിത്രവും നിഗൂഢവുമായ മനസ് എന്ന ആദിമ ചൈനയിലേക്ക് സഞ്ചരിച്ച പിൽക്കാല മാർക്കോ പോളോയാണ് രാമചന്ദ്രൻ” എന്നാണ് ഡോ രാമചന്ദ്രനെക്കുറിച്ച് റിച്ചഡ് ഡോക്കിൻസ് നടത്തിയ പ്രസിദ്ധമായ പ്രശംസ.

    Ravichandran C / Dr V S Ramachandran 

    പേജ് 532 വില രൂ550

    550.00
  • Homo Deus ഹോമോ ദിയൂസ് - മനുഷ്യഭാവിയുടെ ഒരു ഹ്രസ്വ ചരിത്രം

    ഹോമോ ദിയൂസ് – മനുഷ്യഭാവിയുടെ ഒരു ഹ്രസ്വ ചരിത്രം – യുവാൽ നോവ ഹരാരി

    499.00
    Add to cart Buy now

    ഹോമോ ദിയൂസ് – മനുഷ്യഭാവിയുടെ ഒരു ഹ്രസ്വ ചരിത്രം – യുവാൽ നോവ ഹരാരി

    ഹോമോ ദിയൂസ്

    മനുഷ്യഭാവിയുടെ ഒരു ഹ്രസ്വ ചരിത്രം

    ഇന്റർനാഷണൽ ബെസ്റ്റ് സെല്ലർ നം1

    യുവാൽ നോവാ ഹരാരി

     

    യുദ്ധങ്ങൾ കാലഹരണപ്പെട്ടിരിക്കുന്നു. നിങ്ങൾ യുദ്ധത്തിൽ കൊല്ലപ്പെടുന്നതിനേക്കാളും സാധ്യത ആത്മഹത്യ ചെയ്യാനാണ്.

    ഭക്ഷ്യക്ഷാമം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. വിശപ്പിനെക്കാളും നിങ്ങൾ പേടിക്കേണ്ടത് പൊണ്ണത്തടിയെയാണ്.

    മരണം എന്നത് ഒരു സാങ്കേതിക പ്രശ്‌നം മാത്രമാണ്.
    സമത്വം ഇല്ലാതാകുന്നു പകരം അമരത്വം കടന്നു വരുന്നു.

    എന്തായിരിക്കും നമ്മുടെ ഭാവി?
    അടുത്ത ഘട്ടത്തിലേക്കുള്ള പരിണാമത്തിലാണ് നാം.

    ഇവിടെനിന്നും നാം ഇനി എങ്ങോട്ടു പോകും? നമ്മുടെ കൈകളിൽ നിന്നും നാശോന്മുഖമായ ഈ ലോകത്തെ എങ്ങനെയാണ് സംരക്ഷിക്കേണ്ടത്? നാം ജീവിക്കുന്ന ലോകത്ത് നേരിടേണ്ടി വരുന്ന വെല്ലുവിളികൾക്കുള്ള ഉത്തരങ്ങളാണ് ഹോമോ ദിയൂസ് നൽകുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ പരുവപ്പെടുത്തുന്ന കൃത്രിമ ജീവൻ മുതൽ അമരത്വം വരെയുള്ള മാനവരാശിയുടെ പദ്ധതികളും സ്വപ്‌നങ്ങളും പേടിസ്വപ്‌നങ്ങളും ഈ കൃതി വെളിവാക്കുന്നു.

    വിവർത്തനം – പ്രസന്ന കെ വർമ

    Yuval Noah Harari

    പേജ് 536 വില രൂ499

     

    499.00