Description
The Greatest Show on Earth by Richard Dawkins (Malayalam Translation)
₹575.00
റിച്ചർഡ് ഡൗക്കിൻസ്
ഭൂമിയിലെ ജീവജാലങ്ങളുടെ വികാസപരിണാമങ്ങൾ മനുഷ്യനെ എക്കാലവും അലട്ടിയിരുന്ന ഒരു പ്രശ്നമാണ്. ശാസ്ത്രം പല സാധ്യതകളും തെളിവുകളും മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും ശാസ്ത്ര സാമൂഹകവും പൊതു സമൂഹവും ഇന്നുവരെ ഒരു ധാരണയിലെത്തി ചേർന്നിട്ടില്ല. 1859-ൽ ചാൾസ് ഡാർവിൻ ഒർജിൻ ഓഫ് സ്പീഷിസിലൂടെ മുന്നോട്ട് വച്ച ആശയത്തിന് അനുകൂലമായ തെളിവുകൾ നിരത്തുകയും ഒപ്പം പരിണാമവിരുദ്ധ ചേരിയിൽ നിന്നും ഉന്നയിക്കുന്ന ഓരോ വാദഗതിയെയും യുക്തമായ ന്ധ്തുക്കളുടെ വെളിച്ചത്തിൽ ഖണ്ഡികയും ചെയ്യുകയാണ് ഡോക്കിൻസ്. ഭ്രൂണശാസ്ത്രം, ജനിതക ശാസ്ത്രം, തന്മാത്രാ ജീവ ശാസ്ത്രം, ഭൂമി ശാസ്ത്രം, ശരീരഘടനാ ശാസ്ത്രം, ശിലാദ്രവ്യശാസ്ത്രം തുടങ്ങിയ ശാസ്ത്ര ശാഖകളിൽക്കൂടി ലഭ്യമാകുന്ന അനിഷേധ്യമായ തെളിവുകളിൽകൂടി ജൈവപരിണാമമെന്ന ഭൂമിയിലെ ഏറ്റവും മഹത്തായ സംഭവത്തെ സാധൂകരിക്കുകയാണ് ഇവിടെ.
‘ഈ രീതിയിൽ നോക്കുമ്പോൾ ജീവിതത്തിന് ഒരു പ്രതാപമൊക്കെയുണ്ട്.’ – പരിണാമത്തെ പറ്റി സംസാരിക്കവേ ഡാർവിൻ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്. ഈ പ്രതാപത്തെ ശരിയായി പകർന്നു നൽകാൻ, അദ്ദേഹത്തിന്റെ പിൻതുടർച്ചാവകാശിയാകാൻ യോഗ്യനായ, ഏറ്റവും രസകരമായ ഭാഷയിൽ വ്യക്തതയോടെയും ആവേശത്തോടെയും എഴുതുന്ന റിച്ചഡ് ഡോക്കൻസിനെക്കാൾ ഉത്തമനായ മറ്റൊരാളില്ല. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച രചന. – വിളയന്നൂർ രാമചന്ദ്രൻ, ലോകപ്രശസ്ത ന്യൂറോ സയന്റിസ്റ്റും, ഫാന്റംസ് ഇൻ ദ ബ്രയിൻ, ടെൽ ടെയ്ൽ ബ്രയിൻ എന്നി വിശ്വവിഖ്യാത കൃതികളുടെ കർത്താവ്.
BHOOMIYILE ETTAVUM MAHATHAYA DRUSYA VISMAYAM – Parinamathinte Thelivukal / C Ravichandran / Ravi Chandran / Richard Dawkins
പേജ് 524 വില രൂ575
The Greatest Show on Earth by Richard Dawkins (Malayalam Translation)
Reviews
There are no reviews yet.