Be the first to review “Bharathan” Cancel reply
Bharathan
₹240.00
ഭരതൻ
ജീവിതം സിനിമ ഓർമ്മ
തിരക്കഥ എഴുതേണ്ടത് കടലാസിലല്ല, സംവിധായകന്റെ ഹൃദയത്തിലാണെന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ട് മലയാള സിനിമയെ കരുത്താർന്ന കഥകൾകൊണ്ടും ദൃശ്യവൈവിധ്യങ്ങൾകൊണ്ടും മാറ്റിപ്പണിത ഭരതന്റെ ജീവിതത്തെയും സിനിമയെയും അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. ഒപ്പം പി എൻ മേനോൻ കെ ജി ജോർജ്ജ്, മമ്മൂട്ടി, പവിത്രൻ, ഷാജി.എൻ കരുൺ സത്യൻ അന്തിക്കാട്, കമൽ, ഭരത് ഗോപി, നെടുമുടി വേണു, ജലജ, കെ.പി.എസ്.സി. ലളിത, കാവാലം, കാക്കനാടൻ, ദിലീപ്, ഓ.കെ. ജോണി, ജോർജ്ജ് കിത്തു, എ. വിൻസെന്റ്, ജയരാജ്, മനോജ് കെ ജയൻ, പി. അനന്തപത്മനാഭൻ, കെ.സി. മധു, ചിപ്പി തുടങ്ങി നിരവധി പ്രമുഖരുടെ ഓർമകളും
‘ഓർമയുടെ അല്പായുസ്സിന് കുപ്രസിദ്ധി നേടിയതാണ് ചലച്ചിത്രരംഗം ഔപചാരികമായ അനുശോചനങ്ങളും വിലാപങ്ങളും നടത്തി മറവിയിലേക്ക് എടുത്തുമാറ്റേണ്ട ഒരു നാമധേയമല്ല ഭാരതന്റേത്.
ഭരതന്റെ സിനിമകളിലെ വർണ്ണ സന്നിവേശത്തിനുണ്ടായിരുന്ന സവിശേഷ ഹൃദ്യത ചിത്രകാരനെന്ന പശ്ചാത്തലംകൊണ്ട് കൈവരിച്ചതാണ്. സംഗീതത്തെക്കൂടി വർണ്ണബിംബങ്ങളായി മാറ്റാനുള്ള പ്രതേകസിദ്ധി ഉണ്ടായിരുന്നതുകൊണ്ടാണ് ഭരതന്റെ ഗാനചിത്രീകരണം വളരെയേറെ ശ്രദ്ധിക്കപ്പെട്ടത് .’ – എം ടി വാസുദേവൻ നായർ
എഡിറ്റർ : ബിജു ബെർണാഡ്
Barathan / Cinema
പേജ് 300 വില രൂ240
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.