ഭഗത് സിംഗ് 3 കൃതികൾ – ഭഗത് സിംഗ്
₹265.00
ഭഗത് സിംഗ് 3 കൃതികൾ
…സർവശക്തനും സർവശ്രേഷ്ഠനുമായ ഒരു ദൈവത്തിന്റെ അസ്തിത്വത്തെ ഞാൻ നിഷേധിക്കുന്നു…
ഭഗത് സിംഗ് ലാഹോർ സെൻട്രൽ ജയിലിൽ തടവുകാരനായി കഴിയുന്ന സമയം. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന രൺധീർ സിംഗ് ജയിലിൽ അടയ്ക്കപ്പെട്ടു. അദ്ദേഹം വലിയ ഈശ്വര ഭക്തനായിരുന്നു. ഭഗത് സിംഗിനെ സന്ദർശിച്ചു, ഈശ്വരവിശ്വാസത്തിന്റെ ആവശ്യകത ഭഗത് സിംഗിനെ ബോധ്യപ്പെടുത്താൻ അദ്ദേഹം ഉപദേശിച്ചു നോക്കി. ഫലമില്ലെന്നു കണ്ടപ്പോൾ അദ്ദേഹത്തിനു ദേഷ്യം വന്നു. പ്രശസ്തികൊണ്ട് നീ അന്ധനായിരിക്കുകയാണെന്നു ശകാരിച്ചുകൊണ്ട് അദ്ദേഹം പോയി. അതിനെ തുടർന്ന് അദ്ദേഹം എഴുതിയ ഒരു ചെറിയ കൃതിയാണ് ‘ഞാൻ എന്തുകൊണ്ട് നിരീശ്വരവാദിയായി’.
…സർവശക്തനും സർവശ്രേഷ്ഠനുമായ ഒരു ദൈവത്തിന്റെ അസ്തിത്വത്തെ ഞാൻ നിഷേധിക്കുന്നു. ഞാൻ നിരീശ്വരവാദിയായത് അടുത്ത കാലത്തൊന്നുമല്ല. ചെറുപ്പത്തിൽതന്നെ ഞാൻ ദൈവത്തിൽ വിശ്വസിക്കാത്തവനായിത്തീർന്നു. .. വിഗ്രഹാരാധനയ്ക്കും സങ്കുചിത മതവീക്ഷണത്തിനെതിരെയും പൊരുതുന്നതോടൊപ്പം തന്നെ സമൂഹം ഈശ്വരവിശ്വാസത്തിനെതിരെയും പോരാടേണ്ടതുണ്ട്… അദ്ദേഹം അതിൽ എഴുതി.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര പഥത്തിൽ അഗ്നിജ്വാലയായിമാറിയ വിപ്ലവകാരിയായിരുന്നു ഭഗത് സിംഗ്. അദ്ദേഹത്തിന്റെ ജീവിതം, വ്യക്തിത്വം, ആശയങ്ങൾ രചനകൾ, പോരാട്ടങ്ങൾ കേസുവിചാരണകൾ, രക്തസാക്ഷിത്വം തുടങ്ങിയവയെപ്പറ്റി നേർവെളിച്ചം നൽകുന്ന മൂന്നു കൃതികൾ.
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ധീരവും സാഹസികവുമായ ദൗത്യങ്ങൾ ഏറ്റെടുത്ത ഭഗത് സിംഗ് ജനങ്ങളുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠനേടിയത് എങ്ങനെയെന്ന് ഈ പുസ്തകങ്ങൾ വായിക്കുമ്പോൾ വായനക്കാർക്ക് ഗ്രഹിക്കാനാകും.
—
1. / ജയില് നോട്ട്ബുക്ക്:
ഭഗത് സിംഗിന്റെ നോട്ടുബുക്കിലെ കുറിപ്പുകള് കേവലം കുറിപ്പുകളല്ല, ജന്മനാടിന്റെ മോചനത്തിനായുള്ള ഭഗത് സിംഗിന്റെ അന്വേഷണപാതയിലെ ഖനികളാണ്. സ്വാതന്ത്ര്യസമരത്തെ ആത്യന്തികമായും സോഷ്യലിസത്തിലേയ്ക്കുള്ള ഉരക്കല്ലാക്കിമാറ്റാന് അറിവുതേടലാണ് ആവശ്യം എന്ന ബോധ്യങ്ങളാണ് കൊച്ചു കൊച്ചു കുറിപ്പുകളായി ഭഗത് സിംഗ് കുറിച്ചിട്ടത്. സോഷ്യലിസത്തിലേക്കുള്ള പാത വിപ്ലവത്തിന്റേതാണ് എന്ന തിരിച്ചറിവില് ഊന്നിനിന്ന് ഭഗത് സിംഗിന്റെ കുറിപ്പുകള് മാര്ക്‌സിസം മുതല് ഗ്രീക്കു തത്വചിന്തവരെയുള്ള പരിപ്രേക്ഷ്യങ്ങളിലേക്കു പോകുന്നു. [ പേജ് 164 ]
2. / യുവാക്കളായ രാഷ്ട്രീയപ്രവർത്തകരോട് ഭഗത് സിംഗ്:
സാമ്രാജ്യത്വത്തിനെതിരെ വെല്ലുവിളിച്ച് അവസാനശ്വാസത്തിലും ഇങ്ക്വിലാബ് സിന്ദാബാദ് എന്ന് മുദ്രവാക്യം വിളിച്ച് ഭഗത് സിംഗിന് രക്തസാക്ഷിയാകേണ്ടി വന്നത് അദ്ദേഹത്തിനുള്ളിൽ ഒരു കമ്മ്യൂണിസ്റ്റുകാരൻ ഉള്ളതുകൊണ്ടാണ്.
ഇന്ത്യയിലെ ആദ്യകാല കമ്മ്യൂണിസ്റ്റായ ഭഗത് സിംഗിന്റെ വിപ്ലവാത്മകമായ രാഷ്ട്രീയ ലേഖനങ്ങളുടെയും പ്രസംഗളുടെയും ശേഖരം. [പേജ് 82 ]
3. / ഞാൻ എന്തുകൊണ്ട് നിരീശ്വവാദിയായി:
ആത്മീയവാദത്തിന്റെയും ചിറകരിഞ്ഞു തകർത്ത ഭഗത് സിംഗിന്റെ ഈ കൃതി ഇന്ത്യയിലെ മുഴുവൻ ഭൗതികവാദികൾക്കും വഴികാട്ടികയാണ്. [ പേജ് 36 ]
Bhagath Singh / Bhagat Sing / Bagath Singh
ആകെ പേജുകൾ 282 വില രൂ265
✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION
Sujeev s –
Good work