അയ്യങ്കാളിയുടെ പ്രസംഗങ്ങൾ നിയമസഭയിലും പുറത്തും – കുന്നുകുഴി എസ് മണി

(2 customer reviews)

250.00

അയ്യങ്കാളിയുടെ പ്രസംഗങ്ങൾ
നിയമസഭയിലും പുറത്തും

 

 

അയ്യങ്കാളി നിയമസഭയ്ക്ക് അകത്തും പുറത്തും ഒരേപോലെ അക്ഷീണം പോരാടി എന്നത് അനിഷേധ്യമായ വസ്തുതയാണ്.  നിയമസഭയ്ക്ക് പുറത്ത് അതായത് സമൂഹത്തിൽ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ യഥാതഥം വിലയിരുത്തുന്നതിന് പരിമിതികൾ ഉണ്ട്.  എന്നാൽ അദ്ദേഹത്തിന്റെ സിംഹഗർജ്ജനങ്ങൾ അധികാരത്തിന്റെ പ്രഭവകേന്ദ്രമായ നിയമസഭയേയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം കുടികൊള്ളുന്ന അന്നത്തെ രാജകീയ സർക്കാരിനെയും കിടിലംകൊള്ളിച്ചു.

അധഃസ്ഥിതരുടെ വിമോചനത്തിനായി പടപൊരുതിയ അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ നടത്തിയ ഉജ്ജ്വലമായ പ്രസംഗങ്ങൾ.
കൂടാതെ അയ്യങ്കാളിയുടെ പൊതു മൈതാനികളിലും മറ്റിടങ്ങളിലുമായുള്ള സിംഹഗർജനങ്ങളും.
ശ്രീമൂലം പ്രജാസഭയിൽ ആദ്യത്തെ അയിത്ത ജാതിപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട അയ്യൻകാളി 1912 ഫെബ്രുവരി 26 മുതൽ 1932 മാർച്ച് വരെ നടത്തിയ ആകെ 38 പ്രസംഗങ്ങളുടെയും ചോദ്യോത്തരങ്ങളുടെയും സമാഹാരം കൂടിയാണിത്‌.
ഈ പ്രസംഗങ്ങൾ ഒരിക്കൽ വായിച്ചാൽ മനസ്സിലാക്കാവുന്നതേയൂള്ളൂ, കേരളത്തിൽ നവോഥാനത്തിന്റെ നവ വെളിച്ചം മറ്റാരെക്കാളും മുമ്പേ കൊണ്ടുവന്ന വ്യക്തിത്വം മഹാനായ അയ്യൻകാളിയാണ് എന്ന്.

 

സമ്പാദനം – കുന്നുകുഴി എസ് മണി, അഡ്വ ജോർജ് മത്തായി

പേജ് 216 വില രൂ250
✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Ayyankaliyude Prasangangal -Niyamasabhaykku Akathum Purathum

അയ്യങ്കാളിയുടെ പ്രസംഗങ്ങൾ നിയമസഭയിലും പുറത്തും

2 reviews for അയ്യങ്കാളിയുടെ പ്രസംഗങ്ങൾ നിയമസഭയിലും പുറത്തും – കുന്നുകുഴി എസ് മണി

 1. Joy Sabu Varkala

  ലോകത്തിലെ ആദ്യത്തെ കാർഷികവിപ്ലവം അയ്യങ്കാളിയാണ് നടത്തിയത്. റഷ്യൻ വിപ്ലവത്തിനും എത്രയോ മുമ്പായിരുന്നു, കേരളത്തിലെ അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കാർഷിക സമരങ്ങൾ. അതു ദളിത് സമരം എന്നതിനും കവിഞ്ഞ മാനങ്ങൾ ഉണ്ട്. തീർച്ചയായും മഹാനായ അയ്യങ്കാളിയുടം പ്രസംഗങ്ങൾ സംഹഗർജനങ്ങൾ തന്നെയാണ്.

 2. Venugopalan Achari

  ഇന്ത്യയിലെ പ്രഥമ ദളിത് മുന്നേറ്റങ്ങളുടെ മഹാനായ ആചാര്യൻ. അയ്യങ്കാളിയുടെ വാക്കുകൾ ഇന്നും തീപ്പൊരി ചിതറാൻ പോരുന്നവയാണ്. വിപ്ലവകാരിയായ അയ്യങ്കാളി എക്കാലവും സ്മരിക്കപ്പെടും.

Add a review

Your email address will not be published. Required fields are marked *

You may also like…

 • Ayyankali Kerala Charithra Nirmithiyil അയ്യൻകാളി കേരള ചരിത്രനിർമ്മിതിയിൽ

  അയ്യൻകാളി കേരള ചരിത്രനിർമ്മിതിയിൽ

  75.00
  Add to cart Buy now

  അയ്യൻകാളി കേരള ചരിത്രനിർമ്മിതിയിൽ

  അയ്യൻകാളി കേരള ചരിത്രനിർമ്മിതിയിൽ

   

  ജോൺ കെ എരുമേലി

   

  കേരളനവോത്ഥാന ചരിത്രത്തിൽ പ്രഥമസ്ഥാനമാണ് അയ്യൻകാളിക്കുള്ളത്.  അടുത്തകാലം വരെ അയ്യൻകാളിയെക്കുറിച്ച് പഠിക്കാനും വിലയിരുത്താനും ഔദ്യോഗിക ചരിത്രകാരന്മാർപോലും തയ്യാറായിരുന്നില്ല.  എന്നാൽ പുതിയ കാലത്ത് അയ്യൻകാളി ചരിത്രപരമായി ഉയർന്നുവന്നിരിക്കുകയാണ്.  അയ്യൻകാളിയുടെ ജീവിതവും പ്രവർത്തനവും പുനർവായിക്കുകയാണ് ഈ പുസ്തകത്തിൽ.
  Ayyankali / John K Erumeli / Ayankali
  പേജ് 84 വില രൂ75
  75.00
 • Ayyankali - Porattangalude Nayakan അയ്യങ്കാളി - പോരാട്ടങ്ങളുടെ നായകൻ

  അയ്യങ്കാളി – പോരാട്ടങ്ങളുടെ നായകൻ – ഉഷാദേവി മാരായിൽ

  120.00
  Add to cart Buy now

  അയ്യങ്കാളി – പോരാട്ടങ്ങളുടെ നായകൻ – ഉഷാദേവി മാരായിൽ

  അയ്യങ്കാളി – പോരാട്ടങ്ങളുടെ നായകൻ
  ഉഷാദേവി മാരായിൽ

  ആദ്യത്തെ കാർഷിക സമരത്തിലൂടെ സവർണ മേധാവിത്വത്തിന് പ്രഹരമേൽപ്പിച്ച അനശ്വര നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ഇതിഹാസ ജീവിതത്തെ സമഗ്രമായി അവതരിപ്പിക്കുന്ന പുസ്തകം.

  പേജ് 122 വില രൂ120

  120.00
 • Mahathma Ayyankali മഹാത്മാ അയ്യൻകാളി

  മഹാത്മാ അയ്യൻകാളി – മാറനല്ലുർ സുധി

  80.00
  Add to cart Buy now

  മഹാത്മാ അയ്യൻകാളി – മാറനല്ലുർ സുധി

  മഹാത്മാ അയ്യൻകാളി

  യുഗപുരുഷനായ അയ്യൻകാളിയുടെ രോമാഞ്ചജനകമായ ജീവിത കഥ. ഒരു കാലഘട്ടത്തിന്റെ കീഴാളചരിത്രം.

  അവർണന്റെ മോചനത്തിനായി തെക്കൻ കേരളത്തിൽ അഗ്നിനക്ഷത്രമായി ഉദിച്ചുയർന്ന അയ്യൻകാളിയുടെ ജീവിതം കേരള നവോത്ഥാന ചരിത്രം കൂടിയാണ്. പുറംതള്ളപ്പെടേണ്ടവനല്ല പുലയനെന്ന് വിളിച്ചുപറയുകയും സവർണാധിപത്യത്തെ സധൈര്യം നേരിടുകയും ചെയ്ത പോരാളിയായിരുന്നു അദ്ദേഹം.

  ML / Malayalam / മാറനല്ലുർ സുധി / Maranallur Sudhi

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

   

  80.00
 • Ayyankali അയ്യങ്കാളി

  അയ്യങ്കാളി – ടി എച്ച് പി ചെന്താരശ്ശേരി

  160.00
  Add to cart Buy now

  അയ്യങ്കാളി – ടി എച്ച് പി ചെന്താരശ്ശേരി

  അയ്യങ്കാളി
  ടി.എച്ച്.പി. ചെന്താരശ്ശേരി

   

  അയ്യങ്കാളിയുടെ ജീവിതം കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക പരിവർത്തന ചരിത്രത്തിലെ ഒരു വീരേതിഹാസമാണ്. ചരിത്രം സൃഷ്ടിച്ചുകൊണ്ട് കേരളചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്ന   ആ യുഗപുരുഷൻ വിധിയോട് പൊരുതി ജയിച്ച വിപ്ലവകാരിയായിരുന്നു. അനീതിക്കെതിരായി  മനുഷ്യാവകാശങ്ങൾക്കുവേണ്ടി അടരാടാൻ സ്വന്തം ജനതയെ സാധുജനപരിപാലന  സംഘത്തിൽ അണിനിരത്തിയ ആ മഹാനെ പറ്റിയുള്ള ബൃഹത്തായ ഒരു ജീവചരിത്ര ഗ്രന്ഥമാണിത്.

  Chentharassery / T H P Chentharasseri

  പേജ് 182   വില രൂ160

   

  160.00
 • Ayyankali, Adhasthitharude Padathalavan അയ്യങ്കാളി - അധഃസ്ഥിതരുടെ പടത്തലവൻ

  അയ്യങ്കാളി – അധഃസ്ഥിതരുടെ പടത്തലവൻ : ടി എച്ച് പി ചെന്താരശ്ശേരി

  65.00
  Add to cart Buy now

  അയ്യങ്കാളി – അധഃസ്ഥിതരുടെ പടത്തലവൻ : ടി എച്ച് പി ചെന്താരശ്ശേരി

  അയ്യങ്കാളി – അധഃസ്ഥിതരുടെ പടത്തലവൻ

   

  ടി എച്ച് പി ചെന്താരശ്ശേരി

   

  അക്ഷരാർഥത്തിൽ അയ്യങ്കാളി അധഃസ്ഥിതരെ വിദ്യകൊണ്ട് പ്രബുദ്ധരാക്കുകയും സംഘടനകൊണ്ട് ശക്തരാക്കുകയും ചെയ്തു. പുണ്യാഹത്തിന്റെ രൂപത്തിലും ജാതി സംഘടനകളുടെ രൂപത്തിലും പഴമകളെ ഇന്നു പൊതു സമൂഹധാരയിലേക്ക് വലിച്ചിഴക്കപ്പെടുമ്പോൾ അയ്യങ്കാളിയുടെ ജീവിതപോരാട്ടങ്ങൾക്കു പ്രസക്തിയേറുന്നു.

  ML / Malayalam / Indian History / ടി എച്ച് പി ചെന്താരശ്ശേരി / T H P Chentharasseri / Ayyankali

  പേജ് 66  വില രൂ65

  65.00
 • Keralacharithrathinte Gathi Mattiya Ayyankali കേരളചരിത്രത്തിന്റെ ഗതിമാറ്റിയ അയ്യൻകാളി

  കേരളചരിത്രത്തിന്റെ ഗതിമാറ്റിയ അയ്യൻകാളി – ടി എച്ച് പി ചെന്താരശ്ശേരി

  110.00
  Add to cart Buy now

  കേരളചരിത്രത്തിന്റെ ഗതിമാറ്റിയ അയ്യൻകാളി – ടി എച്ച് പി ചെന്താരശ്ശേരി

  കേരളചരിത്രത്തിന്റെ ഗതിമാറ്റിയ അയ്യൻകാളി

   

  ചെന്താരശ്ശേരി

  കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിച്ച മഹാനാണ് അയ്യൻകാളി. ചാതുർവണ്യവ്യവസ്ഥിതിയുടെ ഭാഗമായി ജാതി ഹിന്ദുക്കളാൽ അടിച്ചമർത്തപ്പെട്ടവരുടെ  സാമൂഹ്യ മാറ്റത്തിന് പോരാടിയ അയ്യൻകാളി കേരളത്തിലെ അധഃസ്ഥിതരുടെ മാത്രമല്ല, സമൂഹത്തിന്റെ മുഴുവൻ മാർഗദർശിയാണ്. അയ്യൻകാൡയുടെ പോരാട്ടങ്ങൾ കേരളചരിത്രത്തിന്റെ ഗതിതന്നെ മാറ്റിമറിക്കുകയായിരുന്നു. പ്രശസ്ഥ ചരിത്രകാരൻ ചെന്താരശ്ശേരി എഴുതിയ ആധികാരികവും ശ്രദ്ധേയവുമായ ജീവചരിത്രം.

  Ayyankali Ayankali / Chentharasery / Chentharassery Chentharasserri

  പേജ് 116  വില രൂ110

  110.00