അവസാനത്തെ പെൺകുട്ടി – നാദിയ മുറാദ്

399.00

അവസാനത്തെ പെൺകുട്ടി

 

നാദിയ മുറാദ്
& ജെന്ന ക്രാജെസ്‌കി

എന്റെ തടങ്കലിന്റെയും ഇസ്ലാമിക സ്റ്റേറ്റ് വിരുദ്ധ പോരാട്ടങ്ങളുടെയും കഥ

ഐസിസിന്റെ ലൈംഗിക അടിമത്തത്തിന് വിധേയയാക്കപ്പെട്ടതിലൂടെ ഭാവനകള്ക്കപ്പുറത്തുള്ള ദുരന്തവും അപമാനവും സഹിക്കേണ്ടിവന്ന ധീരയായ യസീദി യുവതിയാണ് നാദിയ മുറാദ്. നാദിയയുടെ ആറ് സഹോദരന്മാര് കൊല്ലപ്പെട്ടു, താമസിയാതെ അമ്മയും. അവരുടെ മൃതദേഹങ്ങള് കൂട്ടക്കുഴിമാടങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു. എങ്കിലും അവള് ചെറുത്തുനിന്നു.
പ്രചോദിപ്പിക്കുന്ന ഈ ഓര്മ്മക്കുറിപ്പ് ഇറാക്കിലെ അവളുടെ സമാധാനപൂര്ണ്ണമായ ശൈശവജീവിതത്തിലൂടെ, പില്ക്കാല ജീവിതത്തിലെ നഷ്ടങ്ങളിലൂടെ, ക്രൂരാനുഭവങ്ങളിലൂടെ, ഒടുവില് ജര്മനിയിലെ സുരക്ഷിതത്വത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

അലക്സാണ്ഡ്രിയ ബോംബാക്കിന്റെ ‘ഓണ് ഹെര് ഷോള്ഡേഴ്സ്’ എന്ന സിനിമയുടെ പ്രമേയമായ നാദിയ, സമാധാനത്തിനുള്ള നോബല് പുരസ്കാര ജേതാവും ഐക്യരാഷ്ട്രസഭയുടെ ഡിഗ്നിറ്റി ഓഫ് സര്വൈവേഴ്സ് ഓഫ് ഹ്യൂമന് ട്രാഫിക്കിങ്ങിന്റെ ആദ്യ ഗുഡ്വില് അംബാസഡറുമാണ്. ധീരതയ്ക്കും ജീവിതാനുഭവസാക്ഷ്യത്തിനും ലോകത്തെ മാറ്റിമറിക്കാന് കഴിയുമെന്ന് വീണ്ടും തെളിയിക്കുന്ന പുസ്തകങ്ങളിലൊന്നാണിത്.

യസീദികള് അനുഭവിച്ച മൃഗീയതകളിലേക്ക് ശക്തമായ ഉള്ക്കാഴ്ച നല്കുന്ന പുസ്തകമാണ് അവസാനത്തെ പെണ്കുട്ടി. അതോടൊപ്പംതന്നെ അവരുടെ ആത്മീയമായ നിഗൂഢത കലര്ന്ന സംസ്കാരത്തിലേക്കും പുസ്തകം വെളിച്ചം വീശുന്നു…. ഒരു ധീരവനിതയുടെ സുപ്രധാനമായ പുസ്തകമാണിത്.
ഇയാന് ബിറെല്, ദ ടൈംസ്

സുധീരം… ഇസ്ലാമിക സ്റ്റേറ്റ് എന്നു പറയപ്പെടുന്നതിനെ കുറിച്ച്
മനസ്സിലാക്കാന് ആഗ്രഹിക്കുന്ന ആരും ഈ പുസ്തകം വായിച്ചിരിക്കണം.
– ദ എക്കണോമിസ്റ്റ്

‘തങ്ങളുടെ ക്രൂരതകൊണ്ട് അവളെ നിശ്ശബ്ദയാക്കാമെന്ന് കരുതിയവര്ക്ക് തെറ്റി. നാദിയ മുറാദിന്റെ ആത്മാവ്
തകര്ക്കപ്പെട്ടില്ല, അവളുടെ ശബ്ദം മൂകമാക്കപ്പെട്ടില്ല.’
– അമല് ക്ലൂണി

 

നാദിയാ മുറാദ്
സമാധാനത്തിനുള്ള നോബല് പുരസ്കാര ജേതാവ്
മനുഷ്യാവകാശപ്രവര്ത്തക. വക്ലേവ് ഹാവെല് ഹ്യൂമന് റൈറ്റ്സ് പ്രൈസ്, സഖറോവ് പ്രൈസ് തുടങ്ങിയ പുരസ്കാരങ്ങള് നേടിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ‘ഡിഗ്നിറ്റി ഓഫ് സര്വൈവേഴ്സ് ഓഫ് ഹ്യൂമന് ട്രാഫിക്കിങ്ങി’ന്റെ ആദ്യ ഗുഡ്വില് അംബാസഡറാണ്. മനുഷ്യവംശത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളുടെപേരിലും വംശഹത്യയുടെപേരിലും ഇസ്ലാമിക് സ്റ്റേറ്റിനെ ഇന്റര്നാഷണല് ക്രിമിനല് കോര്ട്ടിനുമുന്നില് കൊണ്ടുവരുന്നത് ലക്ഷ്യമാക്കിക്കൊണ്ട് യസീദി അവകാശങ്ങള്ക്കായി പ്രവര്ത്തിക്കുന്ന യസ്ദ എന്ന സംഘടനയുമായി ഇപ്പോള് സഹകരിച്ചു പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നു. വംശഹത്യ, മനുഷ്യക്കടത്ത് തുടങ്ങിയ ദുരന്തങ്ങള് അനുഭവിച്ചവരുടെ ദുരിതങ്ങള് മാറ്റാനും അവരുടെ സമൂഹങ്ങള് പുനര്നിര്മ്മിക്കാനും പ്രതിജ്ഞാബദ്ധമായ നാദിയാസ് ഇനിഷ്യേറ്റീവ് എന്ന പ്രോഗ്രാമിന്റെ സ്ഥാപകയാണ്.

ജെന്ന ക്രാജെസ്കി
ന്യൂയോര്ക്ക് കേന്ദ്രമാക്കി പ്രവര്ത്തിക്കുന്ന പത്രപ്രവര്ത്തകയാണ്. ടര്ക്കി, ഈജിപ്റ്റ്, ഇറാക്ക്, സിറിയ തുടങ്ങിയയിടങ്ങളില് നിന്നുള്ള ഇവരുടെ ലേഖനങ്ങള് പ്രിന്റിലും ഓണ്ലൈനിലുമായി ന്യൂയോര്ക്കര്, സ്ലേറ്റ്, ദ നേഷന്, വിര്ജീനിയ ക്വാര്ട്ടര്ലി റിവ്യൂ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും മറ്റ് മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചുവരുന്നു.

പരിഭാഷ – നിഷാ പുരുഷോത്തമൻ

Nadia Murrad / Nadiya Murad / The Last Girl

പേജ് 316 (8 ബഹുവർണ പേജുകൾ ഉൾപ്പെടെ) വില രൂ399

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Avasanathe Penkutti – Nadia Murad

അവസാനത്തെ പെൺകുട്ടി – നാദിയ മുറാദ്

‘ദി ലാസ്റ്റ് ഗേൾ’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ, പുസ്തകം എഴുതിയ
നാദിയ സമാധാനത്തിനുള്ള നോബല് പുരസ്കാര ജേതാവും ഐക്യരാഷ്ട്രസഭയുടെ ഡിഗ്നിറ്റി ഓഫ് സര്വൈവേഴ്സ് ഓഫ് ഹ്യൂമന് ട്രാഫിക്കിങ്ങിന്റെ ആദ്യ ഗുഡ്വില് അംബാസഡറുമാണ്.

Reviews

There are no reviews yet.

Be the first to review “അവസാനത്തെ പെൺകുട്ടി – നാദിയ മുറാദ്”

Your email address will not be published. Required fields are marked *

You may also like…

 • Muhammadali Jinnah മുഹമ്മദലി ജിന്ന - ജീവിതം, പ്രഭാഷണം

  മുഹമ്മദലി ജിന്ന – ജീവിതം, പ്രഭാഷണം

  220.00
  Add to cart Buy now

  മുഹമ്മദലി ജിന്ന – ജീവിതം, പ്രഭാഷണം

  മുഹമ്മദലി ജിന്ന
  ജീവിതം, പ്രഭാഷണം

  ഇന്ത്യൻ ചരിത്രത്തിൽ എക്കാലവും ഉച്ചരിക്കുന്ന പേരാണ് മുഹമ്മദലി ജിന്നയുടേത്. ആ മഹത് വ്യക്തിയുടെ ജീവിതവും പ്രഭാഷണവും നിരന്തരമായ രാഷ്ട്രീയപ്രവർത്തനവും ബുദ്ധിപരമായ ഇടപഴകലും കൊണ്ട് ഏതാൾക്കൂട്ടത്തിലും എപ്പോഴും ശ്രദ്ധേയനായിരുന്ന ജിന്നയുടെ ജീവിതത്തിലെ നാം അറിയാതെ പോയ ചരിത്രരേഖകൾ ഈ പുസ്തകത്തിൽ നിന്നും വായിക്കാം.

  മൗലാനാ മുഹമ്മദ് അലി ജിന്ന സിന്ദാബാദ് എന്ന് ഉറക്കെ വിളിച്ചു. മൗലാനാ എന്ന വിളി അദ്ദേഹത്തിന് ഇഷ്ടമായില്ല. അദ്ദേഹം അവരോട് പറഞ്ഞു, എന്നെ മിസ്റ്റർ ജിന്ന എന്നോ മുഹമ്മാദലി ജിന്നയെന്നോ വിളിച്ചാൽ മതി. ഞാൻ രാഷ്ട്രീയ നേതാവാണ്, മതനേതാവല്ല, മൗലാനാ എന്നു വിളിക്കാൻ.

  തയ്യാറാക്കിയത് – ഡോ ശിവശങ്കരൻ

  Mohammad Ali Jinna 
  പേജ് 246 വില രൂ220

  220.00
 • Njananu Malala ഞാനാണ് മലാല

  ഞാനാണ് മലാല – മലാല യുസഫ്‌സായ്

  295.00
  Add to cart Buy now

  ഞാനാണ് മലാല – മലാല യുസഫ്‌സായ്

  ഞാനാണ് മലാല

  ആത്മകഥയുടെ മൗലിക പരിഭാഷ

  മലാല യുസഫ്‌സായ്

  വിദ്യാഭ്യാസത്തിനായി നിലകൊള്ളുകയും താലബാന്റെ വെടിയേൽക്കുകയും ചെയ്ത പെൺകുട്ടിയുടെ കഥ

  ആഗോളഭീകരതയാല്‍ പിഴുതെറിയപ്പെട്ട ഒരു കുടുംബത്തിന്റെ ശ്രദ്ധേയമായ കഥയാണ് ഞാനാണ് മലാല. അതുപോലെ ഇത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പോരാട്ടത്തിന്റെ കഥയുമാണ്. ആണ്‍കുട്ടികള്‍ക്കുമാത്രം വിലകല്പിക്കുന്ന ഒരു സമൂഹത്തില്‍ തങ്ങളുടെ മകളെ തീവ്രമായി സ്നേഹിക്കുന്ന മലാലയുടെ മാതാപിതാക്കളുടെ കഥകൂടിയാണിത്.


  17ാം വയസ്സിൽ സമാധാനപരമായ പ്രതിഷേധത്തിന്റെ ആഗോള പ്രതീകമായി മാറിയ മലാല സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.


  ആൺകുട്ടികളുടെ ജനനത്തിൽ ആകാശത്തേക്ക് നിറയൊഴിച്ചു ആഹ്ലാദിക്കുകയും പെൺകുഞ്ഞിനെ തിരശ്ശീലയ്ക്കു പിന്നിൽ മറച്ചു വെയ്ക്കുകയും ചെയ്യുന്ന ഒരു നാട്ടിലെ പെൺകുട്ടിയാണ് ഞാൻ. ഭക്ഷണം പാകം ചെയ്യലും കുഞ്ഞുങ്ങളെ പ്രസവിച്ചു കൂട്ടലും മാത്രമായിരുന്നു സത്രീകളുടെ ധർമം.


  പാകിസ്ഥാനിലെ സ്വാത്ത് താഴ് വരയിൽ നിന്നുള്ള പെൺകുട്ടി. താലിബാന്റെ കീഴിലുള്ള ജീവിതത്തെക്കുറിച്ച് ബിബിസി ഉറുദുവിൽ എഴുതിയത് പൊതുജന ശ്രദ്ധപിടിച്ചു പറ്റി. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി അവളുടെ കുടുംബം നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ച് ഗുൽ മഖായി എന്ന തൂലികാനാമത്തിൽ അവൾ എഴുതി. 2012 ഒക്ടോബറിൽ സ്‌കൂളിൽ നിന്നു മടങ്ങുന്നവഴി താലിബാൻ അവളുടെ തലയ്ക്കു നേരെ നിറയൊഴിച്ചു. അത്ഭുതകരമായി രക്ഷപെട്ട മലാല വിദ്യാഭ്യാസത്തിനായുള്ള പ്രചാരണം തുടരുന്നു. 2011ൽ പാക്കിസ്ഥാൻ ദേശീയ സമാധാന സമ്മാനം നൽകി. 2013ൽ കുട്ടികൾക്കുള്ള സമാധാന സമ്മാനം നേടി. 2014ൽ കൈലാഷ് സത്യാർഥിക്കൊപ്പം സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം പങ്കിട്ടു.


  മലാല യൂസഫ്‌സായി ക്രിസ്റ്റീന ലാംബിനൊപ്പം എഴുതിയത്‌
  വിവർത്തനം : പി വി ആൽവി

  പേജ് 320 വില രൂ295

  295.00
 • മുഹമ്മദ് നബി മറനീക്കിയപ്പോൾ - അലി ദാഷ്തി

  മുഹമ്മദ് നബി മറനീക്കിയപ്പോൾ – അലി ദാഷ്തി

  320.00
  Add to cart Buy now

  മുഹമ്മദ് നബി മറനീക്കിയപ്പോൾ – അലി ദാഷ്തി

  മുഹമ്മദ് നബി മറനീക്കിയപ്പോൾ

   

  അലി ദാഷ്തി

   

  മുഹമ്മദ് നബിയുടെ 23 വർഷത്തെ പ്രവാചക ദൗത്യ വിലയിരുത്തുന്ന ഇസ്ലാം വിമർശന സാഹിത്യത്തിൽ ലോകത്തിലെ തന്നെ ശ്രദ്ധേയമായ കൃതി.

  നബി തന്റെ ജീവിതകാലത്ത് ഭൗതിക നേട്ടങ്ങളിൽ മാത്രം താല്പര്യമുള്ള പ്രാകൃത ഗോത്രത്തിലായിരുന്നു തന്റെ മതം അടിച്ചേൽപ്പിച്ചത്. സ്വർഗീയ സുന്ദരികൾ തുടങ്ങിയ പ്രലോഭനവും നരക ഭീഷണിയും അദ്ദേഹത്തിന്റെ മരണശേഷം ഖലീഫമാരും പിൻതുടർന്നു.

  പരസ്പര വിരുദ്ധ വചനങ്ങളും തലക്കെട്ടുകളും അർഥരഹിത പദപ്രയോഗങ്ങളും ആവർത്തനങ്ങളും നിറഞ്ഞ ഖുർആൻ ഒരു മികച്ച സൃഷ്ടിയാണെന്ന് അവകാശപ്പെടാനില്ല. വാളുകൊണ്ട് സ്ഥാപിക്കപ്പെട്ട മതമാണ് ഇസ്ലാം. മതവിശ്വാസം വാളിന്റെ മൂർച്ചകൊണ്ട് നിർബന്ധിപ്പിക്കപ്പെടുക എന്നത് ശരിയും നീതിയുമല്ല.

  തന്റെ മരണ ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതിനായി ഇറാനിയൻ പത്രപ്രവർത്തകൻ, അലി ദാഷ്തി എഴുതിയ അതിശക്തമായ ഇസ്ലാം വിമർശനം. 1975ൽ എഴുതിത്തീർത്തിട്ടും 1981ൽ അദ്ദേഹം മരണമടഞ്ഞതിനു ശേഷം മത്രമാണ് അദ്ദേഹത്തിന്റെ പാശ്ചാത്യ സുഹൃത്ത് ഇത് പ്രസിദ്ധീകരിച്ചത്. ആയുഷ്‌കാലത്ത് പ്രസിദ്ധീകരിച്ചിരുന്നുവെങ്കിൽ അദ്ദേഹം വധിക്കപ്പെടുമായിരുന്നു എന്നത് സുനിശ്ചിതമായിരുന്നു. ഇസ്ലാം മതവിശ്വാസത്തെ ഇഴകീറി പരിശോധിക്കുന്ന, മുഹമ്മദ് കാട്ടിക്കൂട്ടിയ തിന്മകൾ വെളിപ്പെടുന്ന അത്യുജ്വല കൃതിയാണിത്. അറബി മൂലം ഉദ്ധരിച്ച് എതിർ വിമർശനത്തിന്റെ എല്ലാ സാധ്യതകളെയും തകർക്കുന്ന ഈ ഗ്രന്ഥം ഓരോ സ്വതന്ത്രചിന്തകനും വായിച്ചിരിക്കേണ്ടതാണ്.

  Ali Dashthi / Islam / Mohammed / Mohammad / Dashti

  പേജ് 278 വില രൂ320

  320.00
 • Yudharashtram യുദ്ധരാഷ്ട്രം - സമകാലിക ലോകത്തെ പാകിസ്ഥാൻ

  യുദ്ധരാഷ്ട്രം – സമകാലിക ലോകത്തെ പാകിസ്ഥാൻ – ടി വി പോൾ

  240.00
  Add to cart Buy now

  യുദ്ധരാഷ്ട്രം – സമകാലിക ലോകത്തെ പാകിസ്ഥാൻ – ടി വി പോൾ

  യുദ്ധരാഷ്ട്രം

  സമകാലിക ലോകത്തെ പാകിസ്ഥാൻ

   

  ടി വി പോൾ

   

  മതേതരവാദി, പരിഷ്‌കാരജീവിതത്തിന്റെ വക്താവ് എന്നീ നിലകളിൽ എല്ലാം അറിയപ്പെട്ടിരുന്ന മുഹമ്മദലി ജിന്നയുടെ നേത്രത്തിൽ രൂപീകൃതമായ പാകിസ്ഥാൻ എന്ന രാഷ്ട്രത്തിന് കൈമോശം വന്ന മൂല്യങ്ങളെക്കുറിച്ചും അത് ഇന്ന് എത്തിനിൽക്കുന്ന സ്ഥിതിവിശേഷങ്ങളെക്കുറിച്ചും അതിൻറ്റെ കാരണങ്ങളെ കുറിച്ചും വസ്തുനിഷ്ടമായ അവലോകനം നടത്തുകയാണ് പ്രതിഭാശാലിയായ പ്രൊഫസറും എഴുത്തുകാരനുമായ ടി വി പോൾ. പാകിസ്ഥാൻ എന്ന കേന്ദ്രബിന്ദുവിൽനിന്നുകൊണ്ട് ഇന്ത്യ വിഭജനത്തിന് മുൻപുള്ള കാലഘട്ടം മുതൽ ഇന്നുവരെയുള്ള ചരിത്രം,നാം വായിച്ചറിഞ്ഞതിൽ നിന്നും  വ്യത്യസ്തമായി വിലയിരുത്തപ്പെടുന്ന അത്യപൂർവമായ  കൃതി.

  അയൽ രാജ്യങ്ങളുമായി സമാധാനപൂർണമായ സഹകരണത്തിനു പകരം യുദ്ധത്തിന് കോപ്പുകൂട്ടുന്ന, രാഷ്ട്രപുരോഗതിക്ക് ഊന്നൽ നൽകാതെ സൈനിക ആവശ്യങ്ങൾക്കായി വിഭവ സമാഹരണം നടത്തുന്ന പാകിസ്ഥാനെക്കുറിച്ചുള്ള സൂക്ഷ്മമായ വിലയിരുത്തൽ – സ്റ്റാൻലി വോൽപെറ്റ്

  ഇന്റർനാഷണൽ പൊളിട്ടിക്‌സിൽ താരതമ്യപഠനം നടത്തുന്നവരും ഇന്ത്യൻ ഉപഭൂഖണ്ഡത്തെക്കുറിച്ചും സമകാലിക പാക്കിസ്ഥാനെക്കുറിച്ചും മനസ്സിലാക്കാൻ താല്പര്യമുള്ളവരും അവശ്യം വായിച്ചിരിക്കേണ്ട പുസ്തകം – സ്റ്റീഫൻ പി കോഹൻ

  സമകാലിക ലോകത്തെ ദുരൂഹ രാഷ്ട്രത്തെ മനസ്സിലാക്കാൻ സഹായകമായ മികച്ച പഠനം – എം ജെ അക്ബർ

   

  പരിഭാഷ – എം പി സദാശിവൻ

  TV Paul / Yuddarasthram / Yuddha Rasthram

  പേജ് 288 വില രൂ240

  240.00
 • Jnan Enthukondu Muslim Alla ഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല

  ഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല – ഇ എ ജബ്ബാർ

  70.00
  Add to cart Buy now

  ഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല – ഇ എ ജബ്ബാർ

  ഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല

   

  ഇ എ ജബ്ബാർ

  ചതുരാകൃതിയിലുള്ള ത്രികോണത്തിന് അഞ്ചുവശങ്ങളുണ്ട് എന്നു വിശ്വസിക്കാൻ എനിക്കാവില്ല. സർജ്ഞനും സർവശക്തനും സർവോപരി നീതിമാനുമായ ഒരു സ്രഷ്ടാവ് നരകം നിറയ്ക്കാനായി മനുഷ്യരെ സൃഷ്ടിച്ചുവെന്നും വിശ്വസിക്കാൻ എനിക്കാവുന്നില്ല. ആറാം ശതകത്തിലെ അറേബ്യൻ നാടോടികളുടെ ഗോത്രാചാരങ്ങളും മൂഢകഥകളും സമാഹരിച്ചുകൊണ്ടൊരു ശ്വാശതവ്യവസ്ഥയുണ്ടാക്കി മനുഷ്യർക്കു നൽകാൻ മാത്രം വിവേകശൂന്യനാണ് ദൈവമെന്ന് ഞാൻ കരുതുന്നില്ല.

  E A Jabbar / Islam / Jebbar / Jebar / Jabar

  പേജ് 84 വില രൂ70

  70.00
 • Hinduthwa Vadavum Islamisavum ഹിന്ദുത്വവാദവും ഇസ്ലാമിസവും

  ഹിന്ദുത്വവാദവും ഇസ്ലാമിസവും – ഹമീദ് ചേന്നമംഗലൂർ

  130.00
  Add to cart Buy now

  ഹിന്ദുത്വവാദവും ഇസ്ലാമിസവും – ഹമീദ് ചേന്നമംഗലൂർ

  ഹിന്ദുത്വവാദവും ഇസ്ലാമിസവും

   

   

  ഹമീദ് ചേന്നമംഗലൂർ

   

  ന്യൂനപക്ഷ വർഗീയ മതമൗലികപ്രസ്ഥാനങ്ങളോട് മൃദു സമീപനം അനുവർത്തിക്കുന്ന എഴുത്തുകാരും ആക്ടിവിസ്റ്റുകളും അറിഞ്ഞോ അറിയാതെയോ ഒരു വലിയ വിപത്തിനെ വരവേൽക്കുകയാണ്. ഫാസിസ്റ്റു പ്രവണതയും രൗദ്രതയും ന്യൂനപക്ഷവർഗീയ തീവ്രവാദ ചേരിയിലും പ്രകടമാണ് എന്നതുകൊണ്ട് ഹിന്ദുതീവ്രവാദത്തോടൊപ്പം ആഗോള സ്വഭാവമുള്ള ഇസ്ലാമിക തീവ്രവാദവും തുറന്നുകാണിക്കേണ്ടതുണ്ട്. നിഷേധാത്മകമായ മൃദുസമീപനം ഹിന്ദുവർഗീയതയെ ശക്തിപ്പെടുത്താനേ ഉതകൂ. മതനിരപേക്ഷവാദിയായ ഹമീദ് ചേന്നമംഗലൂരിന്റെ അതിശക്തമായ നിലപാടുകൾ.

  Hameed / Hamid / Hindutwa / Islamism

  പേജ് 114 വില രൂ130

  130.00