അവർണൻ

220.00

അവർണൻ

 

ശരൺ കുമാർ ലിംബാളെ

അക്കർമാശി, ഹിന്ദു, ബഹുജൻ തുടങ്ങിയ പ്രശസ്ത രചനകളിലൂടെ ശ്രദ്ധേയനായ ശരൺകുമാർ ലിംബാളയുടെ ഇന്ത്യൻ ഗ്രാമങ്ങളിലെ സാമൂഹിക പ്രശ്‌നങ്ങളെ ചർച്ചാവിശയമാക്കുന്ന മറ്റൊരു ആഖ്യായിക.

 

ഈശ്വരനാണോ നിയമമാണോ വലുത്? പാരമ്പര്യമാണോ വലുത് അതോ ഭരണഘടനയോ? പുരോഗതിയെക്കാളും വലുതോ വ്യവസ്ഥിതി? ജാതിവ്യവസ്ഥിതി സമൂഹത്തിന്റെ വർളച്ചയ്ക്കും പുരോഗതിക്കും വിലങ്ങുതടിയാകുന്നതെങ്ങനെ? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിക്കുന്ന മനോഹരമായ നോവൽ.

 

ദളിതനായ ആനന്ദ് തന്റെ ജാതിപ്പേരിന്റെ സ്ഥാനത്ത് കാശികർ എന്നു ചേർത്തും ഔദ്യോഗികരേഖകളിലെല്ലാം ജാതിക്കോളത്തിൽ മനുഷ്യൻ എന്നുചേർത്തുമാണ് ജാതീയതയ്ക്കു മുകളിൽ ഉയരാൻശ്രമിച്ചത്. രാൻമസലെയിലെ കാശിനാഥ പാഠശാലയിലേക്ക് അധ്യാപകനായി നിയമിച്ചപ്പോഴും റിസർവേഷ ൻ ആനുകൂല്യങ്ങൾ ഉപയോഗിക്കാതെ ഓപ്പൺ മെറിറ്റിൽ മത്സരിച്ചാണ് നിയമനം നേടിയത്. അപ രിചിതമായ ആ ഗ്രാമത്തിൽ ആനന്ദ് കാശികറിന്റെ വിജ്ഞാനത്തെയും പാടവത്തെയും അംഗീകരിച്ച്, അദ്ദേഹത്തെ ഒരു ഉന്നതകുല ജാതനായി പരിഗണിച്ച് ആദരിക്കുമ്പോഴും തനിക്കുചുറ്റും നടമാടുന്ന ജാതി വിവേചനങ്ങൾ കാശികറിനെ ആശങ്കയിലാഴ്ത്തി. ഒടുവിൽ ഒരുനാൾ തന്റെ ജാതി സ്വയം വെളിപ്പെടുത്തിയ ആ യുവാവിനെ കാത്തിരുന്നത് അത്യന്തം ഭയാനകമായ, ദാരുണമായ ഒരു വിധിയായിരുന്നു. ഇന്ത്യൻ ജനപദങ്ങളെ ആകമാനം ഗ്രസിച്ചിരിക്കുന്ന ജാതീയതയുടെയും അതു സൃഷ്ടിക്കുന്ന ഉച്ചനീചത്വത്തിന്റെയും ഭീതി ജനകമായ അവസ്ഥകളെ യഥാതഥമായി ആവിഷ്‌കരിക്കുന്നു ശരൺ കുമാർ ലിംബാളെയുടെ അവർണൻ.

വിവർത്തനം – ഡോ പി കെ ചന്ദ്രൻ

പേജ് 226 വില രൂ220

 

✅ SHARE THIS ➷

Description

Avarnan

അവർണൻ

Translation of Marathi Novel by Sharankumar Limbale

Reviews

There are no reviews yet.

Be the first to review “അവർണൻ”

Your email address will not be published. Required fields are marked *