Athmakatha – Thakazhi

365.00

ആത്മകഥ – തകഴി

 

ചരിത്രം വലിയൊരു മുന്നേറ്റം നടത്തിയ നൂറ്റാണ്ടിന്റെ ഭാഗമാണ് തകഴി ശിവശങ്കരപ്പിള്ളയുടെ ജീവിതകാലഘട്ടം. ഫ്യൂഡലിസത്തിൽ നിന്ന് മുതലാളിത്ത കാലഘട്ടത്തിലേക്കുള്ള മുന്നേറ്റം. അതിന്റെ ഭാഗമായി ലിബറലിസത്തിന്റെ പുതുവെളിച്ചം, അവകാശ സമരങ്ങളുടെ തള്ളിക്കയറ്റം, അധഃസ്ഥിതന്റെ മുന്നേറ്റം എന്നിങ്ങനെ ഒരു പുത്തൻ കാലാവസ്ഥയുടെ ഉണർവിൽ കുട്ടനാടും ആലപ്പുഴ ജില്ലയുമടങ്ങുന്ന ജീവിത പരിസരങ്ങളെ കേന്ദ്രമാക്കിയാണ് തകഴിയുടെ കഥകളും നോവലുകളും പുറത്തുവന്നത്. സ്വാഭാവികമായും അദ്ദേഹത്തിന്റെ ആത്മകഥയുടെ ജീവിതപരിസരം മറ്റൊന്നാകില്ല. കേരളീയ ജവിതത്തിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ പരിവർത്തനങ്ങളുടെ ഒരു പരിച്ഛേദം ഈ കൃതി നമുക്കു സമ്മാനിക്കുന്നു.

തകഴി ജീവിച്ച കാലത്തിന്റെ യഥാർഥമായ അന്തരീക്ഷവും സാഹചര്യവും ഈ കൃതിയിൽ നമുക്ക് അനുഭവവേദ്യമാകുന്നു.

Thakazhi Sankara Pillai

പേജ് 426 വില രൂ365

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Athmakatha – Thakazhi”

Your email address will not be published. Required fields are marked *

You may also like…