ആത്മകഥ മാക്സ് മുള്ളർ
₹210.00
ആത്മകഥ
മാക്സ് മുള്ളർ
വേദാന്തികളിലെ വേദാന്തിയാണ് മാക്സ് മുള്ളർ. വേദാന്തത്തിന്റെ എല്ലാ സ്വരച്ചേർച്ചകൾക്കും സ്വരഭംഗങ്ങൾക്കുമിടയിൽ, ലോകത്തിലെ സകല ഭിന്നതകളെയും ലഘുവാക്കുന്ന പ്രകാശമായ, എല്ലാ മതങ്ങളിലും അതിന്റെ പ്രയോഗങ്ങൾ മാത്രമായ വേദാന്തമെന്ന മധുര സംഗീതത്തന്റെ യഥാർഥ ആത്മാവ് അദ്ദേഹം ഗ്രഹിച്ചിരിക്കുന്നുവെന്ന് നിശ്ചയമാണ്.
– സ്വാമി വിവേകാനന്ദൻ
ഭാരതീയ മനസ്സുമായി മാക്സ്മുള്ളർക്കുള്ള ഇഴുകിച്ചേരലിനെയും ഭാരതീയ വിജ്ഞാനത്തിന് യൂറോപ്പിൽ അറിവും പ്രചാരവും നൽകിയ അനേകം മഹാപണ്ഡിതന്മാരുടെ സ്മരണകളെയും രേഖപ്പെടുത്തുന്ന കൃതിയാണിത്. ജീവിതത്തിന്റെ അവസാനകാലത്ത് തന്റെ ഓർമക്കുറുപ്പുകൾ സമാഹരിച്ച് അവയ്ക്ക് ആത്മകഥാരൂപം നൽകാൻ മാക്സ് മുള്ളർ ശ്രമിച്ചു. എന്നാലത് അപൂർണമായി അവശേഷിച്ചു. മരണത്തിന് തൊട്ടുമുമ്പുള്ള കാലത്ത് അദ്ദേഹം എഴുതുകയും പറഞ്ഞെതിക്കുകയും കൈയെഴുത്തു പ്രതിയിലെ ഭാഗങ്ങൾ പരിഷ്ക്കരിക്കുകയും ചെയ്തു എന്നത് മറ്റെന്തിലുമുപരി ഈ ആത്മകഥയെ ഹൃദയ സ്പർശിയും അവിസ്മരണീയവുമാക്കുന്നു.
ഭാരതീയ ജ്ഞാനത്തെ പാശ്ചാത്യ നാടുകൾക്കു മുൻപാകെ അറിയിച്ച ഒരു പണ്ഡിതന്റെ ഓർമക്കുറിപ്പുകൾ.
പരിഭാഷ – പി പ്രകാശ്
പേജ് 178 വില രൂ210
Reviews
There are no reviews yet.