ആനന്ദ് – ജീവിതം സംഭാഷണം പഠനം

(7 customer reviews)

600.00

Anand – Jeevitham, Sambhashanam, Padanam

 

 

പ്രമേയത്തിലും ആഖ്യാനത്തിലും എന്നും സവിശേഷത പുലർത്തുകയും രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിൽക്കുകയും എഴുത്തിന്റെ ഏറ്റവും ശക്തമായ കാതൽ രാഷ്ട്രീയം തന്നെയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന എഴുത്തുകാരന്റെ ജീവിതവും സംഭാഷണവും പഠനവും ചരിത്രമന്വേഷിക്കുന്നവർക്ക് ആനന്ദിന്റെ കൃതികളിലെ നിലപാടുകളും ഇന്ത്യൻ ജീവിതവും ഈ പുസ്‌തകത്തിൽ നിന്നും വായിച്ചെടുക്കാനാവും.

കെ പി അപ്പൻ, ഡോ എം ലീലാവതി, സച്ചിദാനന്ദൻ, സക്കറിയ, എൻ എസ് മാധവൻ, ഡോ വി സി ശ്രീജൻ, ഡോ വി രാജകൃഷ്ണൻ, ആഷാമേനോൻ, എൻ ഇ ബലറാം, എം ആർ ചന്ദ്രശേഖരൻ, കെ സി നാരായണൻ, ഡോ ഡി ബഞ്ചമിൻ, പി എം ഗീരീഷ്, ഡോ മുഞ്ഞിനാട് പത്മകുമാർ, ഡോ എൻ മുകുന്ദൻ, മനില സി മോഹൻ, അരവിന്ദാക്ഷൻ, സി അശോകൻ, വി ആർ സുധീഷ്, സനിൽ വി എന്നിവരുടെ ഗൗരവ ആനന്ദ് ആസ്വാദ്യങ്ങൾ

എഡിറ്റർ  –  ഡോ കെ ബി ശെൽവമണി

Ananth, Aanand

പേജ് 516 വില രൂ600

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Anand

ആനന്ദ് – ജീവിതം സംഭാഷണം പഠനം

7 reviews for ആനന്ദ് – ജീവിതം സംഭാഷണം പഠനം

  1. John Jacob

    Super book

  2. Subra Mannyan

    കോവിഡ് കാലത്ത് ദൈവങ്ങളുടെ മാറ്റു വലിയ രീതിയിൽ കുറയുന്നുണ്ട്

  3. John Jacob

    Book which is food for thought

  4. John Jacob

    With reading Anand’s books change overall outlook of my life .

  5. Muhamed Ebrahim

    ആനന്ദ് ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന നോവലിസ്റ്റ്. ആനന്ദിന്റെ നോവലുകൾ നമ്മെ വിസ്മയങ്ങളുടെ വിശാലവും വിജനവുമായ മരുഭൂമികളിലും ദേശാടനക്കാരായ ജിപ്സികൾ അലഞ്ഞുതിരിയുന്ന രാജ്യാതിർത്തികളിലും കൊണ്ടെത്തിക്കുന്നു. നഷ്ട്ടപെട്ടുപോയ ദൈവങ്ങളെ തേടിയുള്ള അലച്ചിലുകളുടെ വികാര വിസ്മയങ്ങൾ തന്നെയാണ് ആനന്ദിന്റെ ഓരോ കഥകൾ വായിക്കുമ്പോഴുംനമുക്കനുഭവപ്പെടുക..

  6. Padmakshan Vallopilli

    ആനന്ദ് നോവലിസ്റ്റിനേക്കാൾ മികവ് കാണിക്കുന്നതു ചിന്തയിലാണ്. ആൾക്കൂട്ടം എന്ന നോവൽ തെളിഞ്ഞു നിൽക്കുന്നത് തത്വചിന്തയിൽ ആണ്. ഈ പുസ്തകം ആൾകൂട്ടം നോവലിന്റെ കാതൽ ആയി
    കണക്കാക്കാം എന്ന് തോന്നുന്നു

  7. മുരളി കടമ്പേരി

    അങ്ങനെയായിരുന്നു ഞാൻ ഇന്നലെ ആനന്ദിനെ ഫോണിൽ വിളിച്ചത്‌. കുറെ സമയം ഫോൺ അടിച്ച്‌ അതങ്ങനെ കെട്ടടങ്ങി. അറിയാമായിരുന്നു, സംസാരത്തിൽ വിമുഖനും പിശുക്കനുമാണെന്ന്.

    എന്നാൽ എന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ തിരിച്ചു വിളിച്ചു. സ്വാഭാവികമായും ഞാൻ മസ്കറ്റിൽ നിന്നാണു വിളിച്ചതെന്നും ഫോൺ കട്ടുചെയ്ത്‌ തിരിച്ചു വിളിക്കാമെന്നും വിനയത്തോടെ അറിയിച്ചു.

    ആവശ്യമില്ല, നമുക്ക്‌ തുടരാം….

    പിന്നെ ഏതാണ്ട്‌ അരമണിക്കൂറോളം ആ അതികായനോട്‌, മലയാളം കണ്ട ഏറ്റവും വലിയ ധിഷണാശാലിയോട്‌, ചിന്തകനോട്‌ സംസാരിക്കുവാൻ സാധിച്ചു.

    എന്നെ സംബന്ധിച്ച്‌ ആ സംഭാഷണം ഒരു സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു. എന്റെ ഉൽക്കണ്ഠ, ആശങ്ക എല്ലാം ക്ഷമയോടുകൂടി കേട്ടു, ആ മനുഷ്യ സ്നേഹി. പരിഹാരമില്ലാത്ത ചില അനിവാര്യതകളാണധികവും സംസാരിച്ചത്‌. ഞാൻ അല്പം പേടിയോടു കൂടിയാണ് തുടങ്ങിയത്‌. ചെറിയ മനുഷ്യനാണ് ഞാനെന്ന എന്റെ തുടക്കം, എന്റെ ഉയരം ചോദിച്ച്‌ അഞ്ചേ ആറെന്ന ഉത്തരത്തിൽ ഒരു തമാശയായി, അദ്ദേഹത്തേക്കാൾ വലുതാണെന്ന് അഭിപ്രായപ്പെട്ടു.

    ആൾക്കൂട്ടം, അഭയാർത്ഥികൾ എന്നീ ബൃഹത്തായ നോവലുകളുടെ വായനാനുഭവത്തിൽ ഞാൻ തുടങ്ങി. രണ്ടും പരസ്പര പൂരകമാണെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്‌.

    പിന്നെ മരുഭൂമികൾ… ഉറക്കം കളഞ്ഞ വായന. ആനന്ദ്‌ മരുഭൂമികളെപ്പറ്റി, അതങ്ങനെ സംഭവിച്ചതാണ്. അദ്ദേഹത്തിന് പോലും ഒരു പുനർവായനക്ക്‌ ധൈര്യമില്ലെന്നായിരുന്നു. കൂടെ എല്ലാകൃതികളെപ്പറ്റിയും വളരെ ചുരുക്കി സംസാരിച്ചു.

    സംഘർഷവും സമ്മർദ്ദവും കൂടുന്ന സമയത്ത്‌ ആനന്ദിന്റെ പുസ്തകങ്ങളിൽ അഭയം കണ്ടെത്താറുണ്ടെന്ന എന്റെ കാഴ്ചപ്പാട്‌ തെല്ലതിശയത്തോടെ അദ്ദേഹം സമീപിച്ചത്‌ എനിക്കും ചിന്താവിഷയമായിരുന്നു. കാരണം ആ എഴുത്തുകൾ നമ്മെ കൂടുതൽ വിഷാദത്തിലേക്കാണ് എത്തിക്കേണ്ടത്‌. പിന്നെ രണ്ടു മൈനസ്‌ പ്ലസിൽ എത്തിക്കുമല്ലോ എന്ന് ഞാൻ സമാധാനിക്കുകയും ആ ലോജിക്ക്‌ അറിയിക്കുകയും ചെയ്തു. −(−). അത്‌ ഞങ്ങൾ നന്നായി ആസ്വദിച്ചു.

    കേരളത്തിന്റെ സാമൂഹ്യവും സാംസ്കാരികവും എന്തിന് ഭൂമിശാസ്ത്രപരവുമായ പരിമിതികളിൽ നിറഞ്ഞാടുന്ന കാലത്താണ് എല്ലാ സാമ്പ്രദായികതയെയും നിരസിച്ച്‌ ആൾക്കൂട്ടം കൂട്ടം തെറ്റി എത്തിച്ചേരുന്നത്‌. ഒരു ജാതി പാരമ്പര്യത്തിൽ നിന്നുള്ള വ്യതിയാനം.

    അത്‌ സാധാരണ വായനക്കാർക്ക്‌ അപ്രാപ്യമായ ധൈഷണികതയും ചിന്തയും ധാരാളം ആവശ്യപ്പെടുന്ന ഒരു ശാഖയായി വളരുകയും ചെയ്തു. തമാശയായെങ്കിലും ഞാൻ അവരെ ആനന്ദമാർഗ്ഗികളെന്നാണ് പറയാറ്. (ഇതും ഇന്നലെ അനന്ദുമായി പങ്കുവച്ചു.) എനിക്ക്‌ ആനന്ദിനെ പരാമർശ്ശിക്കാതെ ഒരു പത്തു മിനുട്ടിലധികം സാഹിത്യ വിഷയം എവിടെയും സംസാരിക്കുവാൻ സാധിക്കാറില്ല.

    ബോംബെ മഹാനഗരത്തിന്റെ പശ്ചാത്തലത്തിൽ എഴുത്തിലും ഭാഷയിലും ചിന്താസരണിയിലും അത്‌ ഒരു നവീന പ്രവണതയുടെ തുടക്കം കുറിക്കലായിരുന്നു. പ്രമേയത്തിലും ആവിഷ്കാരത്തിലും ഘടനയിലും ഒരു പുതിയ വഴി വെട്ടിത്തുറക്കൽ.

    ആൾക്കൂട്ടത്തിലെ പ്രധാന കഥാപാത്രങ്ങളായ സുനിൽ, ജോസഫ്‌, സുന്ദർ, ലളിത, രാധ, പ്രേം എന്നിവരൊക്കെ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ എഴുപതിനും എൺപതിനും ഇടയിലെങ്കിലും പ്രായം കാണും. എന്നാൽ അവർ ചിന്തിച്ചിരുന്നത്‌ ഇന്നത്തെ സമകാലീന സംഭവ വികാസങ്ങളോട്‌ ഏറെ താദാത്മ്യം പ്രാപിച്ചാണ്.

    ഇന്ന് ദരിദ്രരേയും തൊഴിലില്ലാത്തവരേയും ചികിത്സിക്കേണ്ടത്‌ ആരും ഒരു ചുമതലയായി എടുക്കുന്നില്ല. പ്രതിബന്ധങ്ങളുടെ മുൾവേലികൾക്കകത്ത്‌ അവർ അടയ്കപ്പെടുന്നു. വഴിവക്കിൽ കിടന്നു മരിക്കാൻ ഉപേക്ഷിക്കപ്പെടുന്നു. സ്വന്തം ആരോഗ്യം നിലനിർത്തുവാൻ വേണ്ടി എല്ലാവരും വെപ്രാളപ്പെട്ടു നടക്കുകയാണ്. (പുറം 176). സമകാലീന ഇന്ത്യയെ ഇതിൽക്കൂടുതൽ നന്നായി ചിത്രീകരിക്കുവാൻ സാധിക്കില്ല.

    ഇതാണ് പ്രവചനം!

    എല്ലാദിവസവും ജന്മദിനം ആഘോഷിക്കുന്നവർ അത്‌ മറന്നു പോകില്ല. കൊല്ലത്തിൽ ഒരിക്കൽ മാത്രം അതിനെപ്പറ്റി ചിന്തിക്കുന്നവർ അത്‌ മറന്നു പോകുന്നത്‌ സ്വാഭാവികം. അന്നന്നത്തെ അരികണ്ടെത്തുന്ന സാധാരണക്കാരെ മറ്റെങ്ങനെ അടയാളപ്പെടുത്താൻ?

    ഒന്നര ദശാബ്ദത്തിലേറെ മുംബെ ചൗപ്പാത്തിയിലും ഗിർഗ്ഗാവിലും പ്രിൻസസ്‌ സ്ട്രീറ്റിലും പിന്നെ വിടിയിലുമൊക്കെ ഞാൻ ചുറ്റി നടന്നു. അപ്പോഴെല്ലാം ആ കഥാപാത്രങ്ങളും സംഭവങ്ങളും എനിക്കു ചുറ്റും ഉണ്ടായിരുന്നു.

    നോവലിൽ കടന്നു വരുന്ന സാധാരണക്കാർ എല്ലാം ദാർശനികരായി സംസാരിക്കുന്ന ഒരു പ്രതിഭാസം തന്നെയാണീ നോവൽ. എന്നാൽ ആൾക്കൂട്ടത്തിന്റെ കഥ ഒരാൾക്ക്‌ പറഞ്ഞു കൊടുക്കണമെന്ന് വച്ചാൽ അത്‌ അസാദ്ധ്യമാണ്. വായിച്ച്‌ അനുഭവിക്കുകതന്നെ ചെയ്യണം. അഭയാർത്ഥികളും ഇതുപോലെ വായിച്ച്‌ അനുഭവിക്കുകതന്നെ വേണം.

    ഒരു നോവലിന്റെ അമ്പതാം വാർഷികം ചർച്ചചെയ്യപ്പെടുക എന്നത്‌ ഒരു വലിയ സംഭവം തന്നെയാണ്. കാരണം ആ നോവൽ അത്രയും മുമ്പേ പറന്ന പക്ഷി തന്നെയാണ്.

Add a review

Your email address will not be published. Required fields are marked *

You may also like…

  • Fascism – Siddhanthavum Prathirodhavum ഫാസിസം - സിദ്ധാന്തവും പ്രതിരോധവും

    ഫാസിസം – സിദ്ധാന്തവും പ്രതിരോധവും

    350.00
    Add to cart Buy now

    ഫാസിസം – സിദ്ധാന്തവും പ്രതിരോധവും

    ഫാസിസം – സിദ്ധാന്തവും പ്രതിരോധവും

     

     

     

    ഫാസിസത്തിന്റെ ചരിത്രവും സിദ്ധാന്തവും കൈകാര്യം ചെയ്യുന്ന പുസ്തകം. ഫാസിസത്തിനെതിരായ ചെറുത്തു നിൽപ്പിന്റെ ഭാഗമായി വിവിധ മേഖലകളിൽ നിന്ന് ഉയർന്നു വന്ന പഠനങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം.

    ടിം മേയ്‌സൻ, ആൻസൻ ജി റോബിൻ ബാക്ക്, റെയ്ൻ ഹാർഡ് കുഹൽ, റോബർ എർലിംഗ്, കുർട് ഡോസ്വലൻ, മൈക്കിൾ കാലെക്കി, കുർട് പാറ്റ്‌സോൾഡ്, ഏണസ്റ്റ് ബ്ലോക്ക് ജോർജി ദിമിത്രോവ്, ഡാനിയേൽ ഗുവേറിൻ, ഓഗസ്താൽ ഹീമർ, ബെർത്തോൾഡ് ബ്രഹ്ത്, അന്റോണിയോ ഗ്രാംഷി, ക്ലാര സെത്കിൻ, ഗ്യോർഗ് ലൂക്കാച്ച് തുടങ്ങിയവരുടെ ആഴത്തിലുള്ള നിരീക്ഷണങ്ങളും വിശകലനങ്ങളും.

     

    ML / Malayalam / Fascism  / P J Baby / Essays / Lekhanangal

    എഡിറ്റർ – പി ജെ ബേബി

    പേജ് 290 വില രൂ350

    350.00
  • News Deskile Kaviyum Chuvappum ന്യൂസ് ഡെസ്‌ക്കിലെ കാവിയും ചുവപ്പും

    ന്യൂസ് ഡെസ്‌ക്കിലെ കാവിയും ചുവപ്പും – കമൽറാം സജീവ്‌

    300.00
    Add to cart Buy now

    ന്യൂസ് ഡെസ്‌ക്കിലെ കാവിയും ചുവപ്പും – കമൽറാം സജീവ്‌

    ന്യൂസ് ഡെസ്‌ക്കിലെ കാവിയും ചുവപ്പും

     

    കമൽറാം സജീവ്‌

     

    ആഗോളവത്ക്കരണവും ഹൈന്ദവവത്ക്കരണവും ഇന്ത്യയിലെ മാധ്യമപ്രവർത്തനത്തിലെ മുഖ്യധാരാശീലങ്ങളായി മാറുമ്പോൾ മാധ്യമപ്രവർത്തകർ ഈ പ്രവണതകളുടെ കേവലവക്താക്കളായി മാറുന്നതെങ്ങ നെയെന്ന് ഉൾക്കാഴ്ചയോടെ അന്വേഷിക്കുന്ന പുസ്തകം.

    Kamalram Sajeev 

    പേജ് 308 വില രൂ300

    300.00