അമ്പിളിക്കുട്ടന്മാർ – രവിചന്ദ്രൻ സി

175.00

അമ്പിളിക്കുട്ടന്മാർ
ചാന്ദ്രയാത്രയും ഗൂഢാലോചനാ സിദ്ധാന്തങ്ങളും
രവിചന്ദ്രൻ സി

ചാന്ദ്രയാത്രയുടെ ഗൂഢാലോചനാസിദ്ധാന്തം പരിഗണിച്ചാൽ രസകരമായ സവിശേഷതകൾ ഏറ ആഘോഷവും വിൽപനയുമാണ്. നാലു ലക്ഷം ആളുകളുടെ മനുഷ്യ പ്രയത്‌നവും വിപുലമായ തയ്യാറെടുപ്പുകളും കൃത്യമായ തെളിവുകളും ഒക്കെയുണ്ടായിട്ടും ചാന്ദ്രയാത്ര വിവാദം ഹാരി പോട്ടർ സാഹിത്യം പോലെ വിറ്റഴിക്കപ്പെട്ടു. അമേരിക്കയിൽ മാത്രം ആറു ശതമാനം ആളുകൾ അപ്പോളോ 11 നാസ തിരക്കഥ രചിച്ച നാടകമാണെന്നു വിശ്വസിക്കുന്നുണ്ടത്രേ. ഗൂഢാലോചനാപ്രമാണങ്ങളുടെ ഒരു വശ്യത, അവയുടെ സരളതയും ലാളിത്യവുമാണ്. ഇന്ന് ലോകത്തുള്ള ഏതു സങ്കീർണമായ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങൾക്കും ഗൂഢാലോചനാവാദക്കാർ ലളിതമായ ആഖ്യാനങ്ങളും വിശദീകരണങ്ങളും നൽകുന്നു.

‘മനുഷ്യന്റെ ഒരു ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്കൊരു വലിയ കുതിച്ചു ചാട്ടം’ എന്ന ചന്ദ്രനിൽ ആദ്യം കാൽകുത്തിയ നീൽ ആംസ്‌ട്രോങ് വിശേഷിപ്പിച്ച അപ്പോളോ 11 ദൗത്യം ഒരു കബളിപ്പിക്കൽ നാടകമായിരുന്നുവെന്ന് കേട്ടപ്പോൾ ഓൾഡ്രിന് ദേഷ്യം വന്നു എന്നതിൽ അത്ഭുതമില്ല. എന്നാൽ ആശ്ചര്യകരം എന്നു പറയാവുന്നത് ഇത്തരം അയുക്തികമായ തട്ടിപ്പുകഥകൾ വിശ്വസിക്കാൻ നമ്മുടെ ലോകത്ത് കുറെയധികം ആളുകൾ ഇപ്പോഴുമുണ്ടെന്നതാണ്. നിർഭാഗ്യവശാൽ അവരിൽ പലരും ജോലിനോക്കുന്നത് യൂണിവേഴ്‌സിറ്റികളിലെയും കോളേജുകളിലെയും ഫിസിസ്‌ക്‌സ് ഡിപ്പാർട്ടുമെന്റുികളിലാണ്.

Ravichandran C / Ravi chandran / Nasthikam / Moon Landing

കൂടുതൽ കാണുക

✅ SHARE THIS ➷

Description

Ambilikuttanmar

അമ്പിളിക്കുട്ടന്മാർ – രവിചന്ദ്രൻ സി

Reviews

There are no reviews yet.

Be the first to review “അമ്പിളിക്കുട്ടന്മാർ – രവിചന്ദ്രൻ സി”

Your email address will not be published. Required fields are marked *