Muhammad Nabi Maraneekkiyappol
₹170.00
മുഹമ്മദ് നബി മറനീക്കിയപ്പോൾ
അലി ദാഷ്തി
മുഹമ്മദ് നബിയുടെ 25 വർഷത്തെ പ്രവാചക ദൗത്യ വിലയിരുത്തുന്ന ഇസ്ലാം വിമർശന സാഹിത്യത്തിൽ ലോകത്തിലെ തന്നെ ശ്രദ്ധേയമായ കൃതി.
നബി തന്റെ ജീവിതകാലത്ത് ഭൗതിക നേട്ടങ്ങളിൽ മാത്രം താല്പര്യമുള്ള പ്രാകൃത ഗോത്രത്തിലായിരുന്നു തന്റെ മതം അടിച്ചേൽപ്പിച്ചത്. സ്വർഗീയ സുന്ദരികൾ തുടങ്ങിയ പ്രലോഭനവും നരക ഭീഷണിയും അദ്ദേഹത്തിന്റെ മരണശേഷം ഖലീഫമാരും പിൻതുടർന്നു.
പരസ്പര വിരുദ്ധ വചനങ്ങളും തലക്കെട്ടുകളും അർഥരഹിത പദപ്രയോഗങ്ങളും ആവർത്തനങ്ങളും നിറഞ്ഞ ഖുർആൻ ഒരു മികച്ച സൃഷ്ടിയാണെന്ന് അവകാശപ്പെടാനില്ല. വാളുകൊണ്ട് സ്ഥാപിക്കപ്പെട്ട മതമാണ് ഇസ്ലാം. മതവിശ്വാസം വാളിന്റെ മൂർച്ചകൊണ്ട് നിർബന്ധിപ്പിക്കപ്പെടുക എന്നത് ശരിയും നീതിയുമല്ല.
തന്റെ മരണ ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതിനായി ഇറാനിയൻ പത്രപ്രവർത്തകൻ, അലി ദാഷ്തി എഴുതിയ അതിശക്തമായ ഇസ്ലാം വിമർശനം. 1975ൽ എഴുതിത്തീർത്തിട്ടും 1981ൽ അദ്ദേഹം മരണമടഞ്ഞതിനു ശേഷം മത്രമാണ് അദ്ദേഹത്തിന്റെ പാശ്ചാത്യ സുഹൃത്ത് ഇത് പ്രസിദ്ധീകരിച്ചത്. ആയുഷ്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നുവെങ്കിൽ അദ്ദേഹം വധിക്കപ്പെടുമായിരുന്നു എന്നത് സുനിശ്ചിതമായിരുന്നു. ഇസ്ലാം മതവിശ്വാസത്തെ ഇഴകീറി പരിശോധിക്കുന്ന, മുഹമ്മദ് കാട്ടിക്കൂട്ടിയ തിന്മകൾ വെളിപ്പെടുന്ന അത്യുജ്വല കൃതിയാണിത്. അറബി മൂലം ഉദ്ധരിച്ച് എതിർ വിമർശനത്തിന്റെ എല്ലാ സാധ്യതകളെയും തകർക്കുന്ന ഈ ഗ്രന്ഥം ഓരോ സ്വതന്ത്രചിന്തകനും വായിച്ചിരിക്കേണ്ടതാണ്.
Ali Dashthi / Islam / Mohammed / Mohammad / Dashti
പേജ് 278 വില രൂ170
Midhun solamon –
Good
Midhun solamon –
Wel
Joby –
First time in uas
ശ്രീജിത് –
ഗുഡ് ബുക്, മുസ്ലിങ്ങൾ എന്തായാലും വായിക്കണം
Anand –
Muhammad nambi maraneekkiyappol nte Ebook or pdf copy kittanundo ?
Hisham –
Ebook undo