a ayyappan kavithakal
Showing all 3 results
-
മാളമില്ലാത്ത പാമ്പ് – എ അയ്യപ്പൻ
₹100.00 Add to cart Buy nowമാളമില്ലാത്ത പാമ്പ് – എ അയ്യപ്പൻ
മാളമില്ലാത്ത പാമ്പ്
എ അയ്യപ്പൻ
പത്തുപതിനഞ്ചുകൊല്ലം മുമ്പ്, ആലുവയിൽ ഒരു കവിസമ്മേളനത്തിൽ കവിത വായിച്ചശേഷം ഞാൻ സ്റ്റേജിൽനിന്നു താഴെ ഇറങ്ങുകയായിരുന്നു സമയം രാത്രി ഏഴുമണിയോടടുത്തിരിക്കുന്നു പെട്ടെന്ന് സദസ്സിന്റെ പിൻപുറത്തു നിന്ന് ഒരു വിളി കേട്ടു “അ ..ക്കി …ത്തം!” ആ വിളിയിലെ സ്നേഹത്തിന്റെ ശക്തി എന്നെ ഹടാതാകര്ഷിച്ചു , നോക്കിയപ്പോൾ പുറകിൽ എഴുനേറ്റു നിൽക്കുന്നത് ഫോട്ടോകളിലൂടെ മാത്രം എനിക്ക് പരിചിതനായ കവി എ അയ്യപ്പൻ ഞാനദ്ദേഹത്തെ തൊഴുതുകൊണ്ട് നിമിഷങ്ങൾ നിന്നു
അനുബന്ധത്തിൽ
അക്കിത്തംഅയ്യപ്പൻ എന്റെ കൈപിടിച്ചു നിരത്തിലൂടെ നടന്നു ഓട്ടോക്കാരോട് അഭ്യർത്ഥിച്ചു ചിലരെ എന്തൊക്കെയോ പറഞ്ഞു ഒടുവിൽ ഒരു കുട്ടിയെ കൊണ്ടുപോകുന്നതുപോലെ ഒരോട്ടയിൽ എന്നെ കയറ്റിയിരുത്തി
“സൂക്ഷിച്ചു പോ .. പൈസ വേണോ ?
“ഹ ഹ ഹ പൈസ … വേണ്ട സഖാവേ ” ഞാൻ കൈകൂപ്പി “നമസ്കാരം .. സമാധാനം തരൂ”
അതിനുശേഷം ഞാൻ കാണുമ്പോൾ അയ്യപ്പൻ അതെ ഗേറ്റിൽ തൂങ്ങി നിൽക്കുകയായിരുന്നു, മഞ്ഞ നിറമുള്ള ഒരു പൂവ് സെക്രട്ടറിയേറ്റ് തോട്ടത്തിൽ നിന്നും പുറത്തേക്കു കൈ നീട്ടി അയ്യപ്പനെ തൊട്ടു
അനുബന്ധത്തിൽ
ഇന്ദുമേനോൻA Ayyappan / A Iyappan
പേജ് 90 വില രൂ100
₹100.00 -
ചിത്തരോഗാശുപത്രിയിലെ ദിനങ്ങൾ – എ അയ്യപ്പൻ
₹100.00 Add to cart Buy nowചിത്തരോഗാശുപത്രിയിലെ ദിനങ്ങൾ – എ അയ്യപ്പൻ
ചിത്തരോഗാശുപത്രിയിലെ ദിനങ്ങൾ
എ അയ്യപ്പൻ
ഞാനെഴുതിയ കവിതകൾ അയ്യപ്പനെ കാണിക്കുന്നത് മുറിയടച്ചിട്ട് ശാന്തമായി ഇരിക്കുമ്പോഴാണ്, അയ്യപ്പൻറെ കവിതയെഴുതുന്ന വിരലുകൾ ഞാൻ വിസ്മയത്തോടെ എന്റെ കയ്യിലെടുത്തുനോക്കും ഉമ്മ വെക്കും ആ വിരലുകൾ കടിച്ചെടുക്കട്ടെ എന്ന് ചോദിക്കും.
അനുബന്ധത്തിൽ
സെബാസ്റ്റ്യൻഇത് എ അയ്യപ്പൻ മുറിവേറ്റ ഛന്ദസ്സിന്റെ മന്ത്രമുരുക്കഴിച്ച് സ്വന്തം ചോര കൊണ്ട് എള്ളും പൂവും നനയ്ക്കുന്നവൻ അയ്യപ്പന് എന്നും യാത്ര ചങ്ങാതി. തലവെച്ച പാളയത്തിലൂടെ തീർത്ഥാടനത്തിന് പോകുന്നവൻ. അയ്യപ്പൻ നോക്കുമ്പോൾ യമുനനിറയെ കണ്ണുനീർ. അയ്യപ്പൻ കവിതയിൽ കാഞ്ഞിരം വളർത്തുന്നു. രുചിക്കുന്ന കയ്പ്പും കാണുന്ന കറുപ്പും വിളിച്ചോതുന്നു.
അനുബന്ധത്തിൽ
പി കെ പാറക്കടവ്അടച്ചുറപ്പും മേൽക്കൂരയുമുള്ള മുറിയുടെ ഉള്ളിൽ, സുരക്ഷിതമായ അകലത്തിൽ ജനാലക്കാഴ്ചകൾമാത്രം കണ്ടു ശീലിച്ച്, കവിതയുടെ സൗന്ദ്യര്യാത്മക പാഠങ്ങൾ മാത്രം ഉൾക്കൊണ്ടിരുന്ന എം എ പഠനകാലത്തെ ഒരു മധ്യാഹ്നത്തിലാണ് എ അയ്യപ്പൻ ഇടിവാൾ പോലെ എന്റെ കയ്യിൽ പതിച്ചത് ഓരോ വാക്കും ഓരോ മരമായി. ഓരോ മരവും ഓരോ വനമായി ഏത് മരത്തിന്റെ തണലിലിരുന്നാലും ഉച്ചി പൊള്ളിപൊളിയാൻ തുടങ്ങി. ഏത് മച്ചിന്റെ സുരക്ഷിതത്വത്തിലും തീയുടെ ഒരു ചെറിയ ശാഖ ഉള്ളിലൂടെ പടർന്നുകയറാൻ തുടങ്ങി. തണലിലൊന്നും തണൽ കിട്ടാതായി മേഘങ്ങളുടെ ഗർഭങ്ങൾ പിളർന്നു പെയ്യുമ്പോഴും ഇടിയും മിന്നലും ഉൾക്കൊണ്ട് കവിതയോടു ചേർന്ന് നിന്ന് അതെ മരകീഴിൽ അയ്യപ്പനുമുണ്ടായിരുന്നു.
അനുബന്ധത്തിൽ
എസ് ശാരദക്കുട്ടിA Ayyappan / A Iyappan
പേജ് 98 വില രൂ100
₹100.00 -
ജയിൽ മുറ്റത്തെ പൂക്കൾ – എ അയ്യപ്പൻ
₹100.00 Add to cart Buy nowജയിൽ മുറ്റത്തെ പൂക്കൾ – എ അയ്യപ്പൻ
ജയിൽ മുറ്റത്തെ പൂക്കൾ
എ അയ്യപ്പൻ
ഇസ്തിരിയിട്ട് ഉടയാത്ത ഷർട്ടും ചുളിവ് വീഴാത്ത മുണ്ടും ധരിച്ച അയാളുടെ ചുണ്ടിൽ ബീഡിയോ സിഗരറ്റോ ഉണ്ടായിരുന്നില്ല അന്നത്തെ സഖാക്കളുടെ മുഖമുദ്രയായിരുന്നു ഇത് രണ്ടും. അങ്ങോട്ട് പലവട്ടം സംസാരിക്കാൻ ശ്രമിച്ചിട്ടും വിമുഖത പ്രകടിപ്പിച്ച അയാളോട് എനിക്ക് പുച്ഛമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ഒരു മനുഷ്യൻ
അനുബന്ധത്തിൽ
സി കെ ഗുപ്തൻമരണത്തിന്റെ ആനുകൂല്യം കൂടി ആവശ്യപ്പെടുന്ന കവിതകളായിരുന്നു അയ്യപ്പന്റേത് അഭിജാതകമായ കാവ്യരുചികളുള്ളവരെ അയ്യപ്പന്റെ ബിംബസമൃദ്ധി വിസ്മയിപ്പിച്ചിരുന്നു. എങ്കിലും അതിന്റെ അർഥം
പൂർണമായി അഴിഞ്ഞത് അനാഥമായ ആ മരണം കൊണ്ടായിരുന്നു.
അനുബന്ധത്തിൽ
കെ എം വേണു ഗോപാൽശബരിമല അയ്യപ്പനോളം ഭക്തരില്ലെങ്കിലും ഭക്തർ കുറവല്ല എ അയ്യപ്പനും ആ അയ്യപ്പനോളം കാണിക്ക കിട്ടികാണില്ലെങ്കിലും കാണിക്ക കുറച്ചല്ല ഈ അയ്യപ്പനും കിട്ടിയത് ആ കാണിക്കയോളം അശുദ്ധമായിരുന്നില്ല പക്ഷെ ഈ കാണിക്ക
അനുബന്ധത്തിൽ
കൽപ്പറ്റ നാരായണൻA Ayyappan / A Iyappan
പേജ് 98 വില രൂ100
₹100.00