സ്വതന്ത്രചിന്ത

Free-thought Books | സ്വതന്ത്ര ചിന്ത പുസ്തകങ്ങൾ, യുക്തിവാദി പുസ്തകങ്ങൾ, നാസ്തിക പുസ്തകങ്ങൾ | Buy Online

Showing 1–24 of 235 results

Show Grid/List of >5/50/All>>
  • Aviswaiyude Chinthakal - Dr Raghavan Pattathil

    അവിശ്വാസിയുടെ ചിന്തകൾ – ഡോ രാഘവൻ പാട്ടത്തിൽ

    299.00
    Add to cart Buy now

    അവിശ്വാസിയുടെ ചിന്തകൾ – ഡോ രാഘവൻ പാട്ടത്തിൽ

    അവിശ്വാസിയുടെ ചിന്തകൾ
    ഡോ രാഘവൻ പാട്ടത്തിൽ

    ചിന്തിച്ചു തുടങ്ങിയ കാലം മുതൽ അവനു ചുറ്റുമുള്ള പ്രകൃതിയെ നോക്കി മനുഷ്യൻ അമ്പരന്നു നിന്നുകാണും. നോക്കെത്താ ഭൂപ്രതലവും അതിരില്ലാത്ത ആകാശവും കരകാണാക്കടലും പേടിപ്പിക്കുന്ന പ്രതിഭാസങ്ങളും കണ്ട് അവൻ ഭയചകിതനായി നിന്നതിൽ അത്ഭുതമൊന്നുമില്ല. ഇവയ്‌ക്കൊക്കെയുള്ള മനുഷ്യന്റെ തെളിയിക്കാൻ പറ്റാത്ത (പ്രാകൃതമായ) ഉത്തരങ്ങളാണ് ദൈവങ്ങളും മതഗ്രന്ഥങ്ങളും. ഈശ്വരന്റെ “ഭരണഘടനയായ” ഈ പുസ്തകങ്ങളിൽ മനുഷ്യന്റെ സർഗാത്മക കഴിവുകൾ കൂടി കടന്നു കൂടിയപ്പോൾ രചനകൾക്ക് സാഹിത്യഭാവം കൈവന്നു. പിന്നേട് ഭാവനകളും സങ്കൽപ്പങ്ങളും അന്ധവിശ്വാസങ്ങളും നുണകളും കൂടി തരുകികയറ്റിയപ്പോഴാണ് ‘വിശുദ്ധ ഗ്രന്ഥങ്ങളായവ’ പരിണമിച്ചത്.

    യുക്തിഭദ്രമായ ചിന്തകളിലൂടെ കടന്നുപോകുന്ന ഈ ഗ്രന്ഥകാരന് ശാസ്ത്രഗവേഷണ രംഗത്തെ മികവിന് ഭാരത സർക്കാരിന്റെ നാഷണൽ മിനറൽ അവാർഡ് (2007), കേരള സർവകലാശലയുടെ ശ്രീചിത്രാ പ്രൈസ് (1996), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനറൽ എൻജീനീയേഴ്‌സിന്റെ ബൈസ്റ്റ് ടെക്‌നോളജി അവാർഡ് (1995) എന്നിവ ലഭിച്ചിട്ടുണ്ട്. ജർമനി, ഫ്രാൻസ്, ഹോളണ്ട്, ഓസ്ട്രിയ, ഇംഗ്ലണ്ട്, ഇറ്റലി മുതലായ രാജ്യങ്ങളിൽ പഠനഗവേഷങ്ങൾ നടത്തി.

    പേജ് 268 വില രൂ299

    299.00
  • Yukthivada Sameepanam - Sreeni Pattathanam

    യുക്തിവാദ സമീപനം – ശ്രീനി പട്ടത്താനം

    135.00
    Add to cart Buy now

    യുക്തിവാദ സമീപനം – ശ്രീനി പട്ടത്താനം

    യുക്തിവാദ സമീപനം
    ശ്രീനി പട്ടത്താനം

    മതവുമായി ബന്ധപ്പെട്ടു കിടക്കുന്ന വിഷയങ്ങളിൽ, ഒരു യുക്തിവാദിയുടെ നിലപാടെന്തായിരിക്കണം എന്നു വിശദീകരിക്കുന്നതാണ് യുക്തിവാദ സമീപനം എന്ന ഈ ഗ്രന്ഥം.

    ശാസ്ത്രീയ ജീവിതരീതി എങ്ങനെയായിരിക്കണമെന്ന് ചിന്തിക്കുന്ന ഏതൊരാൾക്കും ഈ പുസ്തകം ഒരു വഴികാട്ടിയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

    135.00
  • ആയുർവേദവും മറ്റു കപട ചികിത്സകളും ജോസഫ് വടക്കൻ

    ആയുർവേദവും മറ്റു കപട ചികിത്സകളും – ജോസഫ് വടക്കൻ

    199.00
    Add to cart Buy now

    ആയുർവേദവും മറ്റു കപട ചികിത്സകളും – ജോസഫ് വടക്കൻ

    ആയുർവേദവും മറ്റു കപട ചികിത്സകളും
    ജോസഫ് വടക്കൻ

    ആയുർവേദം ശാസ്ത്രീയമാണോ? ആയുർവേദ ചികിത്സാ രീതികളെപ്പറ്റി പാരമ്പര്യമായി പ്രചരിക്കപ്പെടുന്ന ധാരണകൾ ശരിയാണോ?

    ആയുർവേദത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളെ വിശദമായി പരിശോധിച്ചുകൊണ്ടാണ് ഈ കൃതിയിൽ ഇക്കാര്യങ്ങൾ വിലയിരുത്തപ്പെടുന്നത്. ഹോമിയോപ്പതിയേയും യോഗയെയും പ്രകൃതി ചികിത്സയെയുമെല്ലാം ആധുനിക ശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ എങ്ങനെ കാണണമെന്ന് ഈ കൃതി ചൂണ്ടിക്കാട്ടുന്നു, അങ്ങനെയാണ് പല കെട്ടുകഥകളും ഇതിൽ തുറന്നു കാട്ടുന്നത്.

    Joseph Vadakkan / Vadakan

    പേജ് 154   പഠനം

    199.00
  • Kovoorinte Sampoorna Krithikal കോവൂരിന്റെ സമ്പൂർണ കൃതികൾ

    സമ്പൂർണ കൃതികൾ – എബ്രഹാം ടി. കോവൂർ

    795.00
    Add to cart Buy now

    സമ്പൂർണ കൃതികൾ – എബ്രഹാം ടി. കോവൂർ

    കോവൂരിന്റെ സമ്പൂർണ കൃതികൾ

    കോവൂരിന്റെ ജീവിതവും പ്രവർത്തികളും. അദ്ദേഹം ജനക്കൂട്ടത്തെ ആകർഷിച്ച, ദക്ഷിണ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെമ്പാടും സ്വാധീനം ചെലുത്തിയ മഹാനായ നിരീശ്വരവാദിയായിരുന്നു.

    ഇടമറുകിന്റെ വിവർത്തനം

    Kovoor / Kovur / Abraham T Kovur / Joseph Idamaruku / Edamaruku

    795.00
  • N E Balaram - Sampoorna Krithikal എൻ ഇ ബാലറാം സമ്പൂർണ കൃതികൾ

    സമ്പൂർണ കൃതികൾ – എൻ ഇ ബാലറാം

    2,200.00
    Add to cart Buy now

    സമ്പൂർണ കൃതികൾ – എൻ ഇ ബാലറാം

    എൻ ഇ ബാലറാം
    സമ്പൂർണ കൃതികൾ

     

    സ്വാതന്ത്ര്യസമര സേനാനിയും സമാരാധ്യനായ കമ്യൂണിസ്റ്റ് നേതാവുമായിരുന്ന എൻ ഇ ബലറാം കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയ പ്രതിഭാധനനാണ്. കേരളത്തിൽ കമ്യൂണിസ്റ്റു പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന അദ്ദേഹം പ്രഗത്ഭനായ പാർലമെന്റേറിയനും ഭരണാധികാരിയും കൂടി ആയിരുന്നു. ബഹുഭാഷാ പണ്ഡിതനായിരുന്ന ബലറാം ഭാരതീയ ദർശനങ്ങളും മാർക്‌സിസം, ലെനിനിസം ഈ ആഴത്തിൽ പഠിക്കുകയും സാധാരണക്കാർക്ക് എളുപ്പം മനസ്സിലാക്കുന്ന വിധത്തിൽ അവ വ്യാഖ്യാനിക്കുകയും ചെയ്തു. ഭാരതത്തിന്റെ സമ്പന്നവും വൈവിധ്യമാർന്നതുമായ ചരിത്രത്തെയും സാംസ്‌കാരിക പൈതൃകത്തെയും സങ്കുചിത താല്പര്യത്തിൽ വർഗീയ കക്ഷികൾ ദുർവ്യാഖ്യാനം ചെയ്യുന്നതിനെതിരായ പോരാട്ടത്തിൽ നിസ്തുലമായ പങ്കാണ് ബലറാം നിർവഹിച്ചത്. രാഷ്ട്രീയ, സാംസ്‌കാരിക, ദാർശനിക മണ്ഡലങ്ങളിൽ ബലറാമിന്റെ പാണ്ഡിത്യം വെളിപ്പെടുന്നവയാണ് അദ്ദേഹത്തിന്റെ രചനകൾ.

    വാല്യം ഒന്നിന് രൂ220 വീതം.

    ആകെ 10 വാല്യങ്ങൾ
    2600ൽപ്പരം പേജുകൾ

    Balram / Belram / Belaram / Bala Ram

    വില രൂ2200

    2,200.00
  • സ്വതന്ത്ര ചിന്തയുടെ തീരങ്ങളിൽ - ശ്രീനി പട്ടത്താനം

    സ്വതന്ത്ര ചിന്തയുടെ തീരങ്ങളിൽ – ശ്രീനി പട്ടത്താനം

    170.00
    Add to cart Buy now

    സ്വതന്ത്ര ചിന്തയുടെ തീരങ്ങളിൽ – ശ്രീനി പട്ടത്താനം

    സ്വതന്ത്ര ചിന്തയുടെ തീരങ്ങളിൽ
    ശ്രീനി പട്ടത്താനം

    പുരോഗമന കഥകളുടെയും മതേതര കഥകളുടെയും അപൂർവ സംഗമം –  കഥകളെകുറിച്ച് പ്രമുഖ സാഹിത്യ നിരൂപകൻ ഡോ പ്രസന്നരാജൻ :

    “ശ്രീനി പട്ടത്താനത്തിന്റെ കഥകൾ നമ്മുടെ നവോത്ഥാന കാലത്തെ കഥ ഓർമയിൽ കൊണ്ടുവരുന്നു. സാഹിത്യം സാമൂഹിക പുരോഗതിക്കുവേണ്ടിയാണെന്ന് വിശ്വസിച്ച് രചനയിൽ ഏർപ്പെട്ടവരാണ് നവോത്ഥാന കാലഘട്ടത്തിലെ നമ്മുടെ എഴുത്തുകാർ. തകഴിയും കേശവദേവും ബഷീറും ലളിതാംബിക അന്തർജനവും പൊറ്റക്കാടും കൂരൂരും ഉൾപ്പെടുന്ന ആ നവോത്ഥാന തലമുറയാണ് സാഹിത്യത്തെ മലയാള മണ്ണിലെ രൂക്ഷമായ സാമൂഹിക പ്രശ്‌നങ്ങളിലേക്ക് കൊണ്ടുവന്നത്. ആ സാഹിത്യ പാരമ്പര്യവുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്ന കഥാകാരനാണ് ശ്രീനി പട്ടത്താനം. അദ്ദേഹം ആ സവിശേഷ സാഹിത്യ പാരമ്പര്യത്തിൽ നിന്ന് ഊർജം സ്വാംശീകരിക്കുന്നുണ്ട്. എന്നാൽ അവരെ അനുകരിക്കുന്നില്ല. വേറിട്ട വഴികളിലൂടെ നീങ്ങുകയാണ് ഈ കഥാകാരൻ. റിയലിസത്തിൽ നിന്നു വ്യതിചലിക്കുന്നില്ല. എന്നാൽ വഴിമാറി സഞ്ചരിക്കുന്നുണ്ട് അദ്ദേഹം. ചെറിയചെറിയ കഥാഘടനകളിലൂടെ സാമൂഹിക പ്രശ്‌നങ്ങൾ അവതരിപ്പിക്കുന്നു ഈ കഥാകാരൻ. എഴുത്തുകാരന് സമൂഹത്തോട് കടപ്പാടുണ്ടെന്നും എഴുത്തുകാരന് സമൂഹത്തെ ശരിയുടെ പന്ഥാവിലേക്ക് നയിക്കുവാൻ കഴിയുമെന്നും വിശ്വസിക്കുന്ന എഴുത്തുകാരനാണ് താനെന്ന് ശ്രീനി പട്ടത്താനം വെളിപ്പെടുത്തുന്നുണ്ട്.

    “കഥകളിലൂടെ നീങ്ങുമ്പോൾ വായനക്കാർക്കും അതു ബോധ്യപ്പെടും. ജീവിത യാഥാർഥ്യങ്ങൾ സൂക്ഷ്മമായി കാണുകയും സൂക്ഷ്മ സുന്ദരമായി അതു ചിത്രീകരിക്കുകയും ചെയ്യുന്ന ഈ കഥാകരന്റെ കഥകൾ സന്തോഷത്തോടെ വായനക്കാർക്കു സമർപ്പിക്കുന്നു. – ഡോ പ്രസന്നരാജൻ

    കഥകൾ പേജ് 98

    170.00
  • തെരഞ്ഞെടുത്ത യുക്തിവാദ ലേഖനങ്ങൾ - ശ്രീനി പട്ടത്താനം

    തെരഞ്ഞെടുത്ത യുക്തിവാദ ലേഖനങ്ങൾ – ശ്രീനി പട്ടത്താനം

    150.00
    Add to cart Buy now

    തെരഞ്ഞെടുത്ത യുക്തിവാദ ലേഖനങ്ങൾ – ശ്രീനി പട്ടത്താനം

    തെരഞ്ഞെടുത്ത യുക്തിവാദ ലേഖനങ്ങൾ
    ശ്രീനി പട്ടത്താനം

    കേരളത്തിലെ പ്രമുഖ യുക്തിവാദികളിൽ പ്രധാനിയാണ് ശ്രീനി പട്ടത്താനം. 1985 നും 2021 നും ഇടയിൽ അദ്ദേഹം എഴുതിയ ചില പ്രധാന ലേഖനങ്ങളാണ് ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യാഥാസ്ഥിതിക വിശ്വാസങ്ങളെ യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും അടിസ്ഥാനത്തിൽ പരിശോധിക്കുന്നതാണ് ലേഖനങ്ങൾ. ഇത് വായനക്കാരുടെ ചിന്തയിൽ വിസ്‌ഫോടനം സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല.

    “ഭൂരിഭാഗം ജനങ്ങളും, വിദ്യസമ്പന്നരിൽ ഭൂരിഭാഗവും ശാസ്ത്രവിജ്ഞാനം ലഭിച്ചിട്ടുള്ളവരല്ല. അതുകൊണ്ടു തന്നെ അവർ പലപ്പോഴും പെട്ടെന്ന് അന്ധവിശ്വാസങ്ങളിൽ വീഴുക പതിവാണ്. ഇതു നല്ലതുപോലെ മനസ്സിലാക്കിയ പൗരോഹിത്യവർഗത്തിന്റെ പല ഏജന്റുമാരും സന്ദർഭമനുസരിച്ച് പുതിയ വിശ്വാസങ്ങൾ നിർമിക്കുകയോ പഴയ വിശ്വാസങ്ങളെ പുനസ്ഥാപിക്കുകയോ ചെയ്യുക പതിവാണ്.

    “ഈ കുതന്ത്രങ്ങൾ സാധാരണക്കാർക്കു മനസ്സിലാവുകയില്ല. അവർ ഇവർ ഉണ്ടാക്കുന്ന കെണികളിൽ വീഴുക പതിവാണ്. ഇത് സംഭവിക്കാതിരിക്കാൻ ഇങ്ങളെയുള്ള സന്ദർഭങ്ങളിൽ ഉണ്ടായ എന്റെ ഇടപെടലുകളാണ് ഈ ഗ്രന്ഥത്തിൽ പറയുന്ന ഓരോ ലേഖനങ്ങളും. അവ ഇനിയും പ്രയോജനം ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല.  – ശ്രീനി പട്ടത്താനം.

    ലേഖനങ്ങൾ / പേജ് 100

    150.00
  • മതേതര കവിതകൾ - ശ്രീനി പട്ടത്താനം

    മതേതര കവിതകൾ – ശ്രീനി പട്ടത്താനം

    50.00
    Add to cart Buy now

    മതേതര കവിതകൾ – ശ്രീനി പട്ടത്താനം

    മതേതര കവിതകൾ
    ശ്രീനി പട്ടത്താനം

    ആത്മീയതയുടെ മർമം തകർക്കുന്ന മതനിരപേക്ഷ കവിതകളുടെ വിസ്‌ഫോടനം.

    പ്രാർഥിച്ചാൽ ഫലമില്ല,
    പ്രവർത്തിച്ചാൽ ഫലമുണ്ട്.

    മതേതര കവിതകൾ എന്ന ഈ കവിതാ സമാഹാരം മലയാള കവിതയിൽ ആദ്യത്തെ സംഭവമാണ്. അന്ധവിശ്വാസങ്ങളുടെയും മതവിശ്വാസങ്ങളുടെയുംക്രൂരവും ബീഭത്സവുമായ മുഖങ്ങൾ ഇതിലെ ഓരോ കവിതകളും തുറന്നു കാണിക്കുന്നു.

    കവിത / പേജ് 66

    50.00
  • Sabarimala - Puranakathakalum Charithravum - Sreeni Pattathaam

    ശബരിമല: പുരാണ കഥകളും ചരിത്രവും – ശ്രീനി പട്ടത്താനം

    299.00
    Add to cart Buy now

    ശബരിമല: പുരാണ കഥകളും ചരിത്രവും – ശ്രീനി പട്ടത്താനം

    ശബരിമല – പുരാണ കഥകളും ചരിത്രവും
    ശ്രീനി പട്ടത്താനം

    ശബരിമലയിലെ ഐതിഹ്യങ്ങളുടെയും അത്ഭുതങ്ങളുടെയും അടിവേരുകൾ കണ്ടെത്തിയ ഉജ്വല പഠനങ്ങളുടെ സമാഹാരം.

    ഭക്തർക്കും യുക്തിവാദികൾക്കും രാഷ്ട്രീയക്കാർക്കും ഒരു പോലെ വിഷയീഭവിച്ചിട്ടുള്ള ഒരു കേന്ദ്രമാണ് ശബരിമല. നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്‌കാരിക കേന്ദ്രങ്ങൾക്കെല്ലാം ചരിത്രത്തിന്റെ പിൻബലമുള്ളതു പോലെ ഒരു ചരിത്രം ശബരിമലയ്ക്കും ഉണ്ട്. ആ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷാത്മക പഠനങ്ങളും സമാഹരണവുമാണ് ഈ ഗ്രന്ഥത്തിൽ ചേർത്തിട്ടുള്ളത്.

    വിശ്വാസിക്കും അവിശ്വാസിക്കും ഏതൊരു ചരിത്രവിദ്യാർഥിക്കും ഈ ഗ്രന്ഥം സ്വീകാര്യമായിരിക്കും എന്നതിൽ സംശയമില്ല. ഈ ഗ്രന്ഥം ഗൗവരമേറിയ വായനയ്ക്ക് സമർപ്പിക്കുന്നു.

    പഠനം / പേജ് 194


     

    299.00
  • ബൈബിൾ ഇരുളിന്റെ വസന്തം

    ബൈബിൾ: ഇരുളിന്റെ വസന്തം – പി ടി വർഗീസ്

    140.00
    Add to cart Buy now

    ബൈബിൾ: ഇരുളിന്റെ വസന്തം – പി ടി വർഗീസ്

    ബൈബിൾ: ഇരുളിന്റെ വസന്തം
    പി ടി വർഗീസ്

    ബൈബിൾ ഒരു വിശുദ്ധ ഗ്രന്ഥമായി ഒരുകൂട്ടം ആളുകൾ വിശ്വസിക്കുന്നു. ഇതിൽ ചരിത്രവും ശാസ്ത്രവും ഇല്ലെന്ന് മറ്റൊരു കൂട്ടർ പറയുന്നു. ഈ വിഷയത്തിൻ മേലുള്ള സമഗ്രമായ അന്വേഷണമാണ് ഈ കൃതി

    പഠനം / പേജ് 94

    140.00
  • ഡോ ഏ ടി കോവൂരിന്റെ പുനർജന്മം

    പുനർജന്മം (തിരക്കഥ) – എ ടി കോവൂർ

    125.00
    Add to cart Buy now

    പുനർജന്മം (തിരക്കഥ) – എ ടി കോവൂർ

    ഡോ ഏ ടി കോവൂരിന്റെ പുനർജന്മം

    മൂലകഥ – പ്രൊഫ എ ടി കോവൂർ
    തിരക്കഥ – തോപ്പിൽ ഭാസി
    പുനർലിഖിതം – ജയൻ ഇടയ്ക്കാട്
    ഏകോപനം – ശ്രീനി പട്ടത്താനം

    മതം നിലനിൽക്കുന്നിടത്തോളം കാലം പുനർജന്മം എന്ന ശാസ്ത്രകഥയ്ക്ക് നിത്യയൗവനം ആയിരിക്കും. കേരളത്തിലെ പുത്തൻ തലമുറ വായിച്ചിരിക്കേണ്ട കോവൂരിന്റെ സൃഷ്ടി

    പേജ് 120

    125.00
  • Visuddha Narakam വിശുദ്ധ നരകം - ആത്മസമർപ്പണത്തിന്റെയും പരിശുദ്ധ ഭ്രാന്തിന്റെയും ഓർമക്കുറിപ്പ്

    ഹോളി ഹെൽ – ഗെയ്ൽ ട്രെഡ് വെൽ (വിശുദ്ധ നരകം)

    499.00
    Add to cart Buy now

    ഹോളി ഹെൽ – ഗെയ്ൽ ട്രെഡ് വെൽ (വിശുദ്ധ നരകം)

    വിശുദ്ധ നരകം

    ആത്മസമർപ്പണത്തിന്റെയും പരിശുദ്ധ ഭ്രാന്തിന്റെയും ഓർമക്കുറിപ്പ്

     

     

    ഗെയ്ൽ ട്രെഡ്‌വെൽ

    അമൃതാനന്ദമയിയുടെ മുൻ ശിഷ്യയും സന്യാസിനിയുമായിരുന്ന ഗായത്രി എന്ന ഗെയ്ൽ ട്രഡ് വെല്ലിന്റെ വിവാദ വെളിപ്പെടുത്തലുകൾ അടങ്ങിയ ആത്മകഥാപുസ്തകത്തിന്റെ മലയാള പരിഭാഷ.

    Vishuda Narakam / Visuddha / Vishudda / Visudda

    പേജ് 370  വില രൂ499

    499.00
  • എന്‍റെ കുറ്റാന്വേഷണ യാത്രകള്‍ - എം പി മുഹമ്മദ് റാഫി

    എന്‍റെ കുറ്റാന്വേഷണ യാത്രകള്‍ – എം പി മുഹമ്മദ് റാഫി

    240.00
    Add to cart Buy now

    എന്‍റെ കുറ്റാന്വേഷണ യാത്രകള്‍ – എം പി മുഹമ്മദ് റാഫി

    എന്‍റെ കുറ്റാന്വേഷണ യാത്രകള്‍
    എം പി മുഹമ്മദ് റാഫി

    കുറ്റാന്വേഷണം ഒരു അനുക്രമമായ അന്വേഷണമാണ്. കൃത്യമായി ചോദ്യങ്ങള്‍ ചോദിച്ച് ലീഡ്സ് എല്ലാം വെരിഫൈ ചെയ്യുമ്പോള്‍, കുറ്റവാളി പിടിക്കപ്പെടും. മോഷണക്കേസ് ആണെങ്കില്‍ മോഡസ് ഓപ്പറാണ്ടി വളരെ പ്രധാനമാണ്. മുഹമ്മദ് റാഫി ഈ സയന്‍റിഫിക് ഇന്‍വെസ്റ്റിഗേഷന്‍ കൃത്യമായി വിവരിക്കുന്നു. റാഫിയുടെ പുസ്തകത്തില്‍, കുറ്റാന്വേഷകന്‍റെ സിക്സ്ത് സെന്‍സിന്‍റെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. റിപ്പറിനെ പിടിക്കുമ്പോഴും മറ്റു ചില മോഷ്ടാക്കളെ പിടിക്കുമ്പോഴും റാഫിയുടെ സിക്സ്ത് സെന്‍സ് പ്രവര്‍ത്തിക്കുന്നത് വളരെ ശ്രദ്ധേയമാണ്. റാഫിയുടെ പുസ്തകം വളരെ ലളിതമായ ഭാഷയില്‍ നല്ല അവതരണശൈലിയില്‍ രചിച്ചിരിക്കുന്നു.
    ഡോ. അലക്സാണ്ടര്‍ ജേക്കബ്ബ് ഐ.പി.എസ്.  (ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (റിട്ട.) കേരള)

    പേജ് 184 വില രൂ 240


     

    240.00
  • പെരിയാർ ജീവിതവും ചിന്തകളും

    പെരിയാർ ജീവിതവും ചിന്തകളും

    330.00
    Add to cart Buy now

    പെരിയാർ ജീവിതവും ചിന്തകളും

    പെരിയാർ ജീവിതവും ചിന്തകളും
    മഞ്ജയ് വസന്തൻ

     

    ഇതിഹാസ തുല്യമായ ജീവിതം നയിച്ച സാമൂഹിക പരിഷ്‌കർത്താവായിരുന്നു പെരിയാർ എന്ന് ജനങ്ങൾ സ്‌നേഹാദരങ്ങളോടെ വിളിച്ചിരുന്ന ഇ വി രാമസ്വാമി. തമിഴകത്തെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിതാവ് എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. തന്റെ ദീർഘ ജീവിതമത്രയും അനീതികൾക്കെതിരെ അദ്ദേഹം പോരാടിക്കൊണ്ടിരുന്നു.

    അന്ധവിശ്വാസങ്ങളെ യുക്തിയുടെ വെളിച്ചത്തിൽ പരിശോധിച്ച അദ്ദേഹം സമൂഹത്തിന് പുതിയ ഉൾക്കാഴ്ചകൾ നൽകി. സ്തീകളുടെ അവകാശങ്ങൾക്കായി വലിയ പോരാട്ടങ്ങൾ നടത്തി. ഒപ്പം തമിഴ് ഭാഷയ്ക്ക് വലിയ സംഭാവനകൾ നൽകി, അതിനെ കൂടുതൽ ‘തമിഴ് വൽക്കരി’ച്ചുകൊണ്ട്.

    പരിഭാഷ – ഫ്രാസിസ് സി എബ്രഹാം

    പേജ് 260 വില രൂ330

     

    330.00
  • Ayyankaliyude Prasangangal -Niyamasabhaykku Akathum Purathum അയ്യങ്കാളിയുടെ പ്രസംഗങ്ങൾ നിയമസഭയിലും പുറത്തും

    അയ്യങ്കാളിയുടെ പ്രസംഗങ്ങൾ നിയമസഭയിലും പുറത്തും – കുന്നുകുഴി എസ് മണി

    250.00
    Add to cart Buy now

    അയ്യങ്കാളിയുടെ പ്രസംഗങ്ങൾ നിയമസഭയിലും പുറത്തും – കുന്നുകുഴി എസ് മണി

    അയ്യങ്കാളിയുടെ പ്രസംഗങ്ങൾ
    നിയമസഭയിലും പുറത്തും

     

     

    അയ്യങ്കാളി നിയമസഭയ്ക്ക് അകത്തും പുറത്തും ഒരേപോലെ അക്ഷീണം പോരാടി എന്നത് അനിഷേധ്യമായ വസ്തുതയാണ്.  നിയമസഭയ്ക്ക് പുറത്ത് അതായത് സമൂഹത്തിൽ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ യഥാതഥം വിലയിരുത്തുന്നതിന് പരിമിതികൾ ഉണ്ട്.  എന്നാൽ അദ്ദേഹത്തിന്റെ സിംഹഗർജ്ജനങ്ങൾ അധികാരത്തിന്റെ പ്രഭവകേന്ദ്രമായ നിയമസഭയേയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം കുടികൊള്ളുന്ന അന്നത്തെ രാജകീയ സർക്കാരിനെയും കിടിലംകൊള്ളിച്ചു.

    അധഃസ്ഥിതരുടെ വിമോചനത്തിനായി പടപൊരുതിയ അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ നടത്തിയ ഉജ്ജ്വലമായ പ്രസംഗങ്ങൾ.
    കൂടാതെ അയ്യങ്കാളിയുടെ പൊതു മൈതാനികളിലും മറ്റിടങ്ങളിലുമായുള്ള സിംഹഗർജനങ്ങളും.
    ശ്രീമൂലം പ്രജാസഭയിൽ ആദ്യത്തെ അയിത്ത ജാതിപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട അയ്യൻകാളി 1912 ഫെബ്രുവരി 26 മുതൽ 1932 മാർച്ച് വരെ നടത്തിയ ആകെ 38 പ്രസംഗങ്ങളുടെയും ചോദ്യോത്തരങ്ങളുടെയും സമാഹാരം കൂടിയാണിത്‌.
    ഈ പ്രസംഗങ്ങൾ ഒരിക്കൽ വായിച്ചാൽ മനസ്സിലാക്കാവുന്നതേയൂള്ളൂ, കേരളത്തിൽ നവോഥാനത്തിന്റെ നവ വെളിച്ചം മറ്റാരെക്കാളും മുമ്പേ കൊണ്ടുവന്ന വ്യക്തിത്വം മഹാനായ അയ്യൻകാളിയാണ് എന്ന്.

     

    സമ്പാദനം – കുന്നുകുഴി എസ് മണി, അഡ്വ ജോർജ് മത്തായി

    പേജ് 216 വില രൂ250
    250.00
  • Avasanathe Penkutti - Nadia Murad അവസാനത്തെ പെൺകുട്ടി - നാദിയ മുറാദ്

    അവസാനത്തെ പെൺകുട്ടി – നാദിയ മുറാദ്

    399.00
    Add to cart Buy now

    അവസാനത്തെ പെൺകുട്ടി – നാദിയ മുറാദ്

    അവസാനത്തെ പെൺകുട്ടി

     

    നാദിയ മുറാദ്
    & ജെന്ന ക്രാജെസ്‌കി

    എന്റെ തടങ്കലിന്റെയും ഇസ്ലാമിക സ്റ്റേറ്റ് വിരുദ്ധ പോരാട്ടങ്ങളുടെയും കഥ

    ഐസിസിന്റെ ലൈംഗിക അടിമത്തത്തിന് വിധേയയാക്കപ്പെട്ടതിലൂടെ ഭാവനകള്ക്കപ്പുറത്തുള്ള ദുരന്തവും അപമാനവും സഹിക്കേണ്ടിവന്ന ധീരയായ യസീദി യുവതിയാണ് നാദിയ മുറാദ്. നാദിയയുടെ ആറ് സഹോദരന്മാര് കൊല്ലപ്പെട്ടു, താമസിയാതെ അമ്മയും. അവരുടെ മൃതദേഹങ്ങള് കൂട്ടക്കുഴിമാടങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു. എങ്കിലും അവള് ചെറുത്തുനിന്നു.
    പ്രചോദിപ്പിക്കുന്ന ഈ ഓര്മ്മക്കുറിപ്പ് ഇറാക്കിലെ അവളുടെ സമാധാനപൂര്ണ്ണമായ ശൈശവജീവിതത്തിലൂടെ, പില്ക്കാല ജീവിതത്തിലെ നഷ്ടങ്ങളിലൂടെ, ക്രൂരാനുഭവങ്ങളിലൂടെ, ഒടുവില് ജര്മനിയിലെ സുരക്ഷിതത്വത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

    അലക്സാണ്ഡ്രിയ ബോംബാക്കിന്റെ ‘ഓണ് ഹെര് ഷോള്ഡേഴ്സ്’ എന്ന സിനിമയുടെ പ്രമേയമായ നാദിയ, സമാധാനത്തിനുള്ള നോബല് പുരസ്കാര ജേതാവും ഐക്യരാഷ്ട്രസഭയുടെ ഡിഗ്നിറ്റി ഓഫ് സര്വൈവേഴ്സ് ഓഫ് ഹ്യൂമന് ട്രാഫിക്കിങ്ങിന്റെ ആദ്യ ഗുഡ്വില് അംബാസഡറുമാണ്. ധീരതയ്ക്കും ജീവിതാനുഭവസാക്ഷ്യത്തിനും ലോകത്തെ മാറ്റിമറിക്കാന് കഴിയുമെന്ന് വീണ്ടും തെളിയിക്കുന്ന പുസ്തകങ്ങളിലൊന്നാണിത്.

    യസീദികള് അനുഭവിച്ച മൃഗീയതകളിലേക്ക് ശക്തമായ ഉള്ക്കാഴ്ച നല്കുന്ന പുസ്തകമാണ് അവസാനത്തെ പെണ്കുട്ടി. അതോടൊപ്പംതന്നെ അവരുടെ ആത്മീയമായ നിഗൂഢത കലര്ന്ന സംസ്കാരത്തിലേക്കും പുസ്തകം വെളിച്ചം വീശുന്നു…. ഒരു ധീരവനിതയുടെ സുപ്രധാനമായ പുസ്തകമാണിത്.
    ഇയാന് ബിറെല്, ദ ടൈംസ്

    സുധീരം… ഇസ്ലാമിക സ്റ്റേറ്റ് എന്നു പറയപ്പെടുന്നതിനെ കുറിച്ച്
    മനസ്സിലാക്കാന് ആഗ്രഹിക്കുന്ന ആരും ഈ പുസ്തകം വായിച്ചിരിക്കണം.
    – ദ എക്കണോമിസ്റ്റ്

    ‘തങ്ങളുടെ ക്രൂരതകൊണ്ട് അവളെ നിശ്ശബ്ദയാക്കാമെന്ന് കരുതിയവര്ക്ക് തെറ്റി. നാദിയ മുറാദിന്റെ ആത്മാവ്
    തകര്ക്കപ്പെട്ടില്ല, അവളുടെ ശബ്ദം മൂകമാക്കപ്പെട്ടില്ല.’
    – അമല് ക്ലൂണി

     

    നാദിയാ മുറാദ്
    സമാധാനത്തിനുള്ള നോബല് പുരസ്കാര ജേതാവ്
    മനുഷ്യാവകാശപ്രവര്ത്തക. വക്ലേവ് ഹാവെല് ഹ്യൂമന് റൈറ്റ്സ് പ്രൈസ്, സഖറോവ് പ്രൈസ് തുടങ്ങിയ പുരസ്കാരങ്ങള് നേടിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ‘ഡിഗ്നിറ്റി ഓഫ് സര്വൈവേഴ്സ് ഓഫ് ഹ്യൂമന് ട്രാഫിക്കിങ്ങി’ന്റെ ആദ്യ ഗുഡ്വില് അംബാസഡറാണ്. മനുഷ്യവംശത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളുടെപേരിലും വംശഹത്യയുടെപേരിലും ഇസ്ലാമിക് സ്റ്റേറ്റിനെ ഇന്റര്നാഷണല് ക്രിമിനല് കോര്ട്ടിനുമുന്നില് കൊണ്ടുവരുന്നത് ലക്ഷ്യമാക്കിക്കൊണ്ട് യസീദി അവകാശങ്ങള്ക്കായി പ്രവര്ത്തിക്കുന്ന യസ്ദ എന്ന സംഘടനയുമായി ഇപ്പോള് സഹകരിച്ചു പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നു. വംശഹത്യ, മനുഷ്യക്കടത്ത് തുടങ്ങിയ ദുരന്തങ്ങള് അനുഭവിച്ചവരുടെ ദുരിതങ്ങള് മാറ്റാനും അവരുടെ സമൂഹങ്ങള് പുനര്നിര്മ്മിക്കാനും പ്രതിജ്ഞാബദ്ധമായ നാദിയാസ് ഇനിഷ്യേറ്റീവ് എന്ന പ്രോഗ്രാമിന്റെ സ്ഥാപകയാണ്.

    ജെന്ന ക്രാജെസ്കി
    ന്യൂയോര്ക്ക് കേന്ദ്രമാക്കി പ്രവര്ത്തിക്കുന്ന പത്രപ്രവര്ത്തകയാണ്. ടര്ക്കി, ഈജിപ്റ്റ്, ഇറാക്ക്, സിറിയ തുടങ്ങിയയിടങ്ങളില് നിന്നുള്ള ഇവരുടെ ലേഖനങ്ങള് പ്രിന്റിലും ഓണ്ലൈനിലുമായി ന്യൂയോര്ക്കര്, സ്ലേറ്റ്, ദ നേഷന്, വിര്ജീനിയ ക്വാര്ട്ടര്ലി റിവ്യൂ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും മറ്റ് മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചുവരുന്നു.

    പരിഭാഷ – നിഷാ പുരുഷോത്തമൻ

    Nadia Murrad / Nadiya Murad / The Last Girl

    പേജ് 316 (8 ബഹുവർണ പേജുകൾ ഉൾപ്പെടെ) വില രൂ399

    399.00
  • Sthree Enthukond Adimayayi സ്ത്രീ എന്തുകൊണ്ട് അടിമയായി ?

    സ്ത്രീ എന്തുകൊണ്ട് അടിമയായി ? – പെരിയാർ ഇ വി രാമസ്വാമി

    120.00
    Add to cart Buy now

    സ്ത്രീ എന്തുകൊണ്ട് അടിമയായി ? – പെരിയാർ ഇ വി രാമസ്വാമി

    സ്ത്രീ എന്തുകൊണ്ട് അടിമയായി ?

     

    പെരിയാർ ഇ വി രാമസ്വാമി

    ഈ പുസ്‌തകത്തിലെ പത്ത് അദ്ധ്യായങ്ങളും സംവദിക്കുന്നത്
    സ്ത്രീകളെ അടിമകളാക്കിയതിന്റെ കാരണങ്ങൾ. അവർ എന്തുകൊണ്ട് അടിമകളാകുന്നു. എന്തുകൊണ്ടാണ് അവർക്ക് അടിമകളായി തന്നെ തുടരേണ്ടി വരുന്നത്. സ്വാതന്ത്ര്യമായി ജീവിക്കാൻ വേണ്ടി അടിമത്ത്വത്തിന്റെ ചങ്ങലകളെ എങ്ങനെ തകർക്കാം എന്നിവയാണ്. ഇന്നത്തെ സാഹചര്യത്തിൽ ഈ പുസ്തകത്തിലെ ആശയങ്ങൾ ജാതി മത ഭേദമന്യേ ദേശീയതലത്തിലും സമുദായികമായും ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ളവയാണ്. അതിനാൽ സ്ത്രീകൾ മാത്രമല്ല സ്ത്രീകളോട് സഹാനുഭൂതിയും ആദരവുമുള്ള എല്ലാ പുരുഷന്മാരും ഈ പുസ്തകം വായിക്കുകയും സാധ്യമായവ ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ടതാണ്.

    പരിഭാഷ : എം എസ് അഞ്ജു

    പേജ് 98 വില രൂ120

    120.00
  • Veyilththundukal വെയിൽത്തുണ്ടുകൾ

    വെയിൽത്തുണ്ടുകൾ – എസ്. ജയചന്ദ്രൻ നായർ

    210.00
    Add to cart Buy now

    വെയിൽത്തുണ്ടുകൾ – എസ്. ജയചന്ദ്രൻ നായർ

    വെയിൽത്തുണ്ടുകൾ

    എസ്. ജയചന്ദ്രൻ നായർ

    ‘ഒരിക്കലും അളക്കാൻ കഴിയാത്ത ആഴങ്ങളുള്ളതായിരുന്നു അവരിൽ ഏറെയും. സ്നേഹം കലവറയില്ലാതെ അവർ എനിക്ക് നൽകിയതിനു പുറമെ, ജീവിതത്തിന്റെ പവിത്രതയെപ്പറ്റി അവർ നിശബ്ദം ബോധ്യപ്പെടുത്തുകയും ചെയ്തു. ഈ വിധം രേഖപ്പെടുത്തേണ്ട എത്രയോ ഓർമ്മകൾ ഞാൻ ഭദ്രമായി സൂക്ഷിക്കുന്നുണ്ട് അവയിൽ ചിലവയാണ് ഞാൻ വായനക്കാരുമായി പങ്കിടുന്നത്

    ഈ ഓർമ്മകളെ കഴിഞ്ഞ അമ്പതു വർഷത്തെ മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിന്റെ കണ്ണാടി കൂടിയാണ്. അതിൽ പ്രതിഫലിക്കുന്നത് ഒരു കാലഘട്ടമാണ്. പത്രപ്രവർത്തകനെന്ന നിലയിലും പത്രാധിപർ എന്ന നിലയിലുമുള്ള എസ്. ജയചന്ദ്രൻ നായരുടെ ഓർമ്മകൾ അതുകൊണ്ടാണ് പ്രധാനപ്പെട്ടതായി മാറുന്നത്, എഴുത്തിലും കലയിലും ചിന്തയിലും മൗലികതയുടെ മുദ്രകൾ പതിപ്പിച്ച് മലയാളികളെ വിസ്മയിപ്പിച്ച ഇരുപത്തൊന്ന് ഉന്നത വ്യക്തിത്വങ്ങളെയാണ് അദ്ദേഹം ഈ കൃതിയിൽ ഓർമ്മിപ്പിക്കുന്നത്

     

    പേജ് 168 വില രൂ210

    210.00
  • Sasthravum Andhavishwasavum ശാസ്ത്രവും അന്ധവിശ്വാസവും - എം എൻ റോയ്

    ശാസ്ത്രവും അന്ധവിശ്വാസവും – എം എൻ റോയ്

    180.00
    Add to cart Buy now

    ശാസ്ത്രവും അന്ധവിശ്വാസവും – എം എൻ റോയ്

    ശാസ്ത്രവും അന്ധവിശ്വാസവും

     

    എം എൻ റോയ്

     

     

    ആദിമ മനുഷ്യരുടെ അജ്ഞതയിൽ രൂഢമൂലമായതാണ് അന്ധവിശ്വാസം. കാലാന്തരത്തിൽ അജ്ഞതയുടെ അനുഗ്രഹീതവാസനയിൽ നിന്നു അവർ പുറത്തുവന്നു. പാരമ്പര്യത്തിൽ ഉറച്ചുപോയതോ, ദൈവം ഇറക്കിക്കൊടുത്ത വിജ്ഞാനമെന്ന മാന്യതയിൽ ഉയർത്തപ്പെടുന്നതോ ആയ വിശ്വാസങ്ങൾ അവനെ വേട്ടയാടി കൊണ്ടിരുന്നു. ആന്ത്യന്തികമായി ശാസ്ത്ര വിജ്ഞാനം ഈ ആത്മീയ ബന്ധനത്തെ ഭേദിക്കുവാനുള്ള ശക്തി അവനു നൽകുന്നതായി കാണാം.

    മതപരമായ ചിന്താഗതിയുടെ വിമർശനം, കുറ്റകൃത്യ കൈകാര്യ ശാസ്ത്രവിചാരണ എന്നീ രണ്ടു സാമൂഹ്യശാസ്ത്രശാഖകളുടെ പഠനത്തിലേക്കുള്ള ഒരു പ്രാരംഭമായി ഇതു കണക്കാക്കപ്പെടാം. മൊത്തത്തിൽ ഈ ഗ്രന്ഥ രചന ചിന്തയെ പ്രകോപിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ തന്നെ നിർവഹിച്ചിട്ടുള്ളതാണ്. അന്ധവിശ്വാസത്തിന്റെ ദീർഘമായുള്ള ഭീകരതയെ അതിജീവിക്കുക എന്ന വിഷയത്തിൽ ശാസ്ത്രീയ സമീപനരീതി ചൂണ്ടിക്കാട്ടുക എന്ന കൃത്യവും ഇതു നിർവഹിക്കുന്നുണ്ട്‌.

     

    നരേന്ദ്ര നാഥ് ഭട്ടാചാര്യ എന്ന മനബേന്ദ്ര നാഥ് റോയ് ഇന്ത്യൻ വിപ്ലവകാരിയും നവോത്ഥാന വക്താവും രാഷ്ട്രീയ സൈദ്ധാന്തികനുമായിരുന്നു, ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്ത തത്ത്വചിന്തകനുമായിരുന്നു. മെക്‌സിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെയും സ്ഥാപകനായിരുന്നു റോയ്. ഇന്നത്തെ ഇന്ത്യൻ തലമുറ ഏറെ മറന്നു പോയ റോയിയെ വീണ്ടും നമ്മുടെ ബൗദ്ധിക മണ്ഡലത്തിൽ പ്രതിഷ്ഠിക്കേണ്ടതുണ്ട്.

     

    M N Roy / Roi  / Sastravum / Andhaviswasavum / Sasthravum

    പേജ് 146 വില രൂ180

    180.00
  • Jathinirmmajjanathinte Avashyakatha ജാതിനിർമ്മാജ്ജനത്തിന്റെ ആവശ്യകത - പെരിയാർ ഇ വി രാമസ്വാമി

    ജാതിനിർമ്മാജ്ജനത്തിന്റെ ആവശ്യകത – പെരിയാർ ഇ വി രാമസ്വാമി

    120.00
    Add to cart Buy now

    ജാതിനിർമ്മാജ്ജനത്തിന്റെ ആവശ്യകത – പെരിയാർ ഇ വി രാമസ്വാമി

    ജാതിനിർമ്മാജ്ജനത്തിന്റെ ആവശ്യകത

    പെരിയാർ ഇ വി രാമസ്വാമി

    ഭരണഘടന പൗരമ്മാരെ തുല്യമായി കാണുന്നു. എങ്കിലും, ജാതി
    പരസ്യമായി ആചരിക്കുന്നതും, ജാതി ചിഹ്നങ്ങൾ ധരിക്കുന്നതും കുറ്റകൃത്യമായി പ്രഖ്യാപിച്ചില്ല. അതിൽ പെരിയാർ ഖിന്നതാണ് അത്തരം പ്രദർശനം ദ്രാവിഡിനെ അപമാനിക്കലാണ് പോലീസുകാർക്ക് കത്രിക കൊടുക്കട്ടെ – പരസ്യമായി പ്രദർശിപ്പിക്കുന്ന കുടുമയും പൂനൂലും മുറിച്ചുകളയാൻ ആത്മാർത്ഥതയും പ്രതിബന്ധതയും ത്യാഗസന്നദ്ധതയും കാരുണ്യവും പെരിയാർ എന്ന വിപ്ലവകാരിയെ വ്യതിരിക്തനാക്കുന്നു.

    പരിഭാഷ : കൈനകരി വിക്രമൻ

    Periyar E V Ramaswami / Pariyar E V Ramasami 

    പേജ് 120 വില രൂ120

    120.00
  • Bhagat Singhinte Jail Diary ഭഗത് സിങ്ങിന്റെ ജയൽ ഡയറി

    ഭഗത് സിങ്ങിന്റെ ജയൽ ഡയറി

    360.00
    Add to cart Buy now

    ഭഗത് സിങ്ങിന്റെ ജയൽ ഡയറി

    ഭഗത് സിങ്ങിന്റെ ജയൽ ഡയറി

    കൊലക്കയറിനു മുന്നിൽ പതറാതെ

     

    ഇന്ത്യൻ യുവത്വത്തിന് ഒരു പ്രചോദന പുസ്തകം

     

    ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ യുവത്വത്തിനു വേണ്ടി പുനരാവിഷ്ക്കരിക്കപ്പെട്ട ഉജ്വലമായ കൃതിയാണ് ഭഗത് സിങ്ങിന്റെ ജയിൽ ഡയറി. മുതലാളിത്തത്തിന്റെ പ്രലോഭനങ്ങളിൽ കുടുങ്ങി ദിശാബോധം നഷ്ടമാകുന്ന ഒരു യുവതലമുറയല്ല നമുക്കുവേണ്ടത് എന്ന് നമ്മെ ഓർമപ്പിക്കുന്ന കൃതി . ബ്രിട്ടീഷ് ഭരണകാലത്തു 1923 ൽ ജയിലറപൂകി 1924 ൽ കഴുവിലേക്കപെട്ട ഒരു ധീരവിപ്ലവകാരിയുടെ ജ്വലിക്കുന്ന വായനയുടെയും ചിന്തകളുടെയും സമാഹാരമാണ് ഈ കൃതി . ഭഗത് സിങ്ങിന്റെയും കൂട്ടാളികളുടെയും വീരമൃത്യ സംഭവിച്ചിട്ട് ഏതാണ്ട് ഒരു നൂറ്റാണ്ടു തികയാറായി. സ്വാതന്ത്ര്യം നേടി ഒരു നീണ്ട ദേശീയ കാലഘട്ടവും കടന്നുപോയി. കാലവും കഥയും മാറിയെങ്കിലും ഭഗത് സിങ്ങ് ആർക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ചുവോ ആ ജനത ഇപ്പോഴും നിസ്വരും നിരാലംബരുമാണ്. ഈ കൃതിയുടെ ആന്തരിക പ്രാധാന്യം അതുതന്നെയാണ്.

    വിവർത്തനം – ബിനോയ് വിശ്വം

     

    ഭഗത്‌ സിങ്‌ – ന്റെഹുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ബ്രിട്ടീഷ വിരുദ്ധ സമരത്തിന്റെ ‘ഫോക്‌ ഹീറോ” ആണ്‌. തീക്ഷണബുദ്ധി, നിര്‍ഭയത, സാഹസികത, ആദര്‍ശപ്രേമം,
    ദേശാഭിമാനം. ജിജ്ഞാസ ഇങ്ങനെ നാടോടിക്കഥകളിലെ നായകന്മാരുടെ
    എല്ലാ ഗുണങ്ങളും തികഞ്ഞ തന്റെ പ്രവര്‍ത്തനങ്ങളിലൂടെയെന്ന പോലെതന്നെ കാരാഗൃഹവാസത്തിലൂടെയും ഇരുപത്തിനാലാം വയസ്സില്‍ ഏറ്റുവാങ്ങേണ്ടി വന്ന
    മരണശിക്ഷയിലൂടെയും അനശ്വരനാക്കപ്പെട്ട, നമ്മുടെ സ്വന്തം ചെ ഗവേരാ എന്നു പറയാം.
    ഈ ഡയറിക്കുറിപ്പുകള്‍ സുനിശ്ചിതമായ തന്റെ മൃത്യുവിന്നു മുന്‍പിലും പതറാതെ ഒമാര്‍ ഖയ്യാം മുതല്‍ വേഡ്സ്വര്‍ത്ത്‌ വരെയുള്ളവരുടെ കവിതകള്‍  പകര്‍ത്തിയെഴുതുകയും മാര്‍ക്സിന്റെയും എംഗല്‍സിന്റെയും അടിസ്ഥാന്രഗന്ഥങ്ങള്‍ വായിച്ചു കുറിക്കപ്പെടുകയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സാമൂഹിക സന്ദർഭർത്തിൽ വെച്ച് പുനർ നിർവചിക്കുകയും ചെയ്ത ഒരു യുവാവിന്റെ ചോര പൊടിയുന്ന, കോരിത്തരിപ്പുക്കുന്ന ജീവിത സാക്ഷ്യങ്ങളാണ്. 
    –  സച്ചിദാനന്ദൻ

     

    “ഏതു രാജ്യത്തിന്റെ നികുതി പണത്തില്‍ നിന്നായാലും ഒരു വ്യക്തിയുടെ സുഖസൌകര്യങ്ങള്‍ക്കായി പ്രതിവര്‍ഷം 10 ലക്ഷം പവന്‍ മാറ്റിവെയ്ക്കു ന്നതിനെക്കുറിച്ച്‌ പറയുന്നതുതന്നെ മനുഷ്യത്വഹീനമാണ്‌. ഇല്ലായ്മകളുടെ വേദന പേറി ദുരിതങ്ങളുമായി മല്ലടിക്കുന്ന പതിനായിരങ്ങളാണ്‌ ഈ ധൂര്‍ത്തിനായി വിഹിതം അടയ്ക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നത്.  തവറകളും കൊട്ടാരങ്ങളും തമ്മിലോ വറുതിയും ആര്‍ഭാടവും തമ്മിലോ ഉള്ള ഒരു ഉടമ്പടിയല്ല സര്‍ക്കാര്‍. അത് സ്ഥാപിതമായത് ഒന്നുമില്ലാത്തവന്റെ കൈയിലെ ചില്ലിക്കാശ് കൊള്ളയടിച്ച് ദുഷ്ടന്മാരുടെ കൊള്ളരുതായ്മകൾക്ക് ചൂട്ടുപിടിക്കാൻ വേണ്ടിയല്ല.”

    ഭഗത് സിങ്ങിന്റെ ‘ജയിൽ ഡയറി’യിൽ നിന്ന്‌

    Bhagath Sing / Bhagathsingh

    പേജ് 398 വില രൂ360

    360.00
  • Ahimsayude Prahelika അഹിംസയുടെ പ്രഹേളിക - ബി ആർ അംബേദ്കർ

    അഹിംസയുടെ പ്രഹേളിക – ബി ആർ അംബേദ്കർ

    120.00
    Add to cart Buy now

    അഹിംസയുടെ പ്രഹേളിക – ബി ആർ അംബേദ്കർ

    അഹിംസയുടെ പ്രഹേളിക

     

    ഡോ ബി ആർ അംബേദ്കർ

     

    ഇതുവരെ കണ്ടുപോകുന്ന അംബേദകർ രചനകളിൽ നിന്നും വ്യത്യസ്തമായി ഹിന്ദുത്വത്തിനും അതിന്റെ നട്ടെല്ലായി നില കൊള്ളുന്ന പുരാണങ്ങൾക്കുമെതിരെയുള്ള തുറന്നെഴുത്താണ് ഈ പുസ്തകം. ഹിന്ദുത്വ ധർമങ്ങളുടെ അടിസ്ഥാനമായി പുകഴ്ത്തുന്ന പുരാണങ്ങളുടെ അടിസ്ഥാനമായി പുകഴ്ത്തുന്ന പുരാണങ്ങളുടെ പൊള്ളയായ സദാചരബോധത്തിലേക്കും യുക്തിശൂന്യതയിലേക്കും വിരൽ ചൂണ്ടുകയാണ് അഹിംസയുടെ പ്രഹേളിക.

    പരിഭാഷ – വി കെ നാരായണൻ

    B R Ambedkar / Ambadkar / Baba Sahib

    പേജ് 100 വില രൂ120

    120.00
  • 3 Periyar Pusthakangal മൂന്നു പെരിയാർ പുസ്തകങ്ങൾ

    മൂന്നു പെരിയാർ പുസ്തകങ്ങൾ

    375.00
    Add to cart Buy now

    മൂന്നു പെരിയാർ പുസ്തകങ്ങൾ

    മൂന്നു പെരിയാർ പുസ്തകങ്ങൾ

     

    1949ൽ തമിഴ്നാട്ടിൽ നിരോധിക്കപ്പെട്ട പുസ്തകത്തിന്റെ മലയാള പരിഭാഷയും വൈക്കം സമരനായകൻ പെരിയാറിന്റെ മറ്റു പുസ്തകങ്ങളും:
     
    1/   പെരിയാറിന്റെ മൊഴിമുത്തുകൾ 
    1949ൽ തമിഴ്‌നാട്ടിൽ നിരോധിക്കപ്പെട്ട പുസ്തകത്തിന്റെ മലയാള പരിഭാഷ
     
    1949ൽ പ്രസിദ്ധീകരിച്ച ‘പൊൻമൊഴികൾ’ പെരിയാറിന്റെ ഏറ്റവും ശക്തമായ പ്രസിദ്ധീകരണങ്ങളിൽ ഒന്നാണ്. കോൺഗ്രസ് ഗവൺമെന്റ് ഈ പുസ്തകം നിരോധിക്കുകയുണ്ടായി. എന്നാൽ 1979ൽ പെരിയാറിന്റെ ശതവാർഷികാഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എംജിആർ ഈ പുസ്തകത്തിൻമേലുള്ള നിരോധനം നീക്കിയതുകൊണ്ടാണ് ഇന്ന് നമുക്ക് ഈ മഹത്തായ കൃതി വീണ്ടും പ്രചരിപ്പിക്കാൻ കഴിഞ്ഞത്. മലയാളി വായനക്കാർക്കായി ‘പെരിയാറിന്റെ മൊഴിമുത്തുകൾ’ എന്ന പേരിൽ സമർപ്പിക്കുന്നു. [പേജ് 94]
     
    2/   ഹിന്ദി രാഷ്ട്രഭാഷയോ 
     
    ഇന്ത്യൻ സ്വാതന്ത്ര്യചരിത്രത്തിൽ അകാശങ്ങൾക്കും അധികാരങ്ങൾക്കും വേണ്ടി ഏറെ പോരാട്ടങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായും പൊതുജനശ്രദ്ധയാകർഷിച്ചതുമായ ഒന്നാണ് പെരിയാർ ഈ വി രാമസ്വാമി നടത്തിയ ഹിന്ദിവിരുദ്ധ പ്രക്ഷോഭം.
    ഹിന്ദി രാഷ്ട്രഭാഷയാക്കണമെന്ന അധികാരവർഗത്തിന്റെ സങ്കുചിത നയത്തോടു പോരാടിയ പെരിയാർ ദ്രാവിഡ സ്വത്വത്തെ ആളിക്കത്തിക്കുകയും ജനങ്ങളെ അണിനിരത്തിക്കൊണ്ട് ഹിന്ദി നിർബന്ധിത വിദ്യാഭ്യാസമാക്കാനുള്ള ഗുഡശ്രമത്തെ തകർക്കുകയും ചെയ്തു.
    നാൽപ്പതു വർഷങ്ങൾ്ക്കു ശേഷവും ഏറെ പ്രാധാന്യമുണ്ട് പെരിയാറിന്റെ വാക്കുകൾക്ക്. [പേജ് 100]
     
    3/   ദേശീയതയെപ്പറ്റി 
     
    സ്വാതന്ത്ര്യ സമരകാലത്ത് ദേശീയത എന്നത് ജനതയെ ഏക്യത്തിലേക്കു നയിക്കുന്ന ഒരു ടൂൾ ആയിട്ടാണ് ഉപയോഗിച്ചതെങ്കിൽ, ആ ദേശീയ ഇന്ന് സംഘപരിവാർ മുന്നോട്ടു വയ്ക്കുന്ന ഇന്ത്യയുടെ ബഹുസ്വരത തകർക്കുന്ന വിഭാഗീയതയായി അപനിർമിക്കപ്പെട്ടിരിക്കുന്നു.
    ഇന്ത്യയുടേത് ആദിമജനതയായ ദ്രാവിഡരുടെ ദേശീയതയാണ് അതുകൊണ്ടു തന്നെ ദ്രാവിഡ ദേശീയതയാണ് ഇന്ത്യൻ ദേശീയത എന്ന് സ്ഥാപിക്കുകയാണ് പെരിയാർ ഈ പുുസ്തത്തിലൂടെ. [പേജ് 116 ]
    Periyar / EVR / Periyar Ramasamy / Ramaswamy 
     
    മൂന്നു പുസ്തകങ്ങൾക്കും കൂടി ആകെ വില രൂ 375
    375.00
  • Deshiyathayepatti ദേശീയതയെപ്പറ്റി - പെരിയാർ ഇ വി രാമസ്വാമി

    ദേശീയതയെപ്പറ്റി – പെരിയാർ ഇ വി രാമസ്വാമി

    135.00
    Add to cart Buy now

    ദേശീയതയെപ്പറ്റി – പെരിയാർ ഇ വി രാമസ്വാമി

    ദേശീയതയെപ്പറ്റി

     

    പെരിയാർ ഇ വി രാമസ്വാമി

    സ്വാതന്ത്ര്യ സമരകാലത്ത് ദേശീയത എന്നത് ജനതയെ ഏക്യത്തിലേക്കു നയിക്കുന്ന ഒരു ടൂൾ ആയിട്ടാണ് ഉപയോഗിച്ചതെങ്കിൽ, ആ ദേശീയ ഇന്ന് സംഘപരിവാർ മുന്നോട്ടു വയ്ക്കുന്ന ഇന്ത്യയുടെ ബഹുസ്വരത തകർക്കുന്ന വിഭാഗീയതയായി അപനിർമിക്കപ്പെട്ടിരിക്കുന്നു.
    ഇന്ത്യയുടേത് ആദിമജനതയായ ദ്രാവിഡരുടെ ദേശീയതയാണ് അതുകൊണ്ടു തന്നെ ദ്രാവിഡ ദേശീയതയാണ് ഇന്ത്യൻ ദേശീയത എന്ന് സ്ഥാപിക്കുകയാണ് പെരിയാർ ഈ പുുസ്തത്തിലൂടെ.

     

    Periyar EV Ramaswami / EVR / Ramasamy / Ramaswamy

    പേജ് 116 വില രൂ135

    135.00