Malayalam Books

Showing 25–48 of 765 results

Show Grid/List of >5/50/All>>
  • പൊന്നിയിൻ സെൽവൻ - കൽക്കി കൃഷ്ണമൂർത്തി

    പൊന്നിയിൻ സെൽവൻ (2 വാല്യങ്ങളിലായി) – കൽക്കി കൃഷ്ണമൂർത്തി

    1,199.00
    Add to cart Buy now

    പൊന്നിയിൻ സെൽവൻ (2 വാല്യങ്ങളിലായി) – കൽക്കി കൃഷ്ണമൂർത്തി

    പൊന്നിയിൻ സെൽവൻ
    (2 വാല്യങ്ങളിലായി)
    കൽക്കി കൃഷ്ണമൂർത്തി
    തമിഴ് സാഹിത്യത്തിലെ ഇതിഹാസതുല്യമായ നോവൽ. അഞ്ചു ഭാഗങ്ങളിലായി ഇരുനൂറിൽപ്പരം അദ്ധ്യായങ്ങളുള്ള ഈ ബൃഹദ് നോവൽ തമിഴ് ജനതയൊന്നാകെ വായിച്ചാസ്വാദിച്ച ചരിത്രവും ഭാവനയും ഇടകലരുന്ന രചനയാണ്. ഓരോ അദ്ധ്യായത്തിലും ഉദ്യേഗം നിലനിർത്തി വിശാലമായ ഒരു ഭൂമികയിലുടെ പുരോഗമിക്കുന്ന ഈ ചരിത്രനോവൽ ചലച്ചിത്രമാക്കുവാനുള്ള ശ്രമങ്ങൾ എം.ജി. ആറിന്റെ കാലം മുതൽ ആരംഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ അത് മണിരത്നത്തിന്റെ സംവിധാനത്തോടെ ചലചിത്രമായിരിക്കുന്നു. ചരിത്രനോവലുകളോട് പ്രത്യേക പ്രതിപത്തിയുള്ള മലയാളി വായനക്കാർക്ക് പൊന്നിയിൻ സെൽവന്റെ മലയാള പരിഭാഷ തികച്ചും ആസ്വാദ്യകരമായിരിക്കും.
    വിവർത്തനം: ജി. സുബ്രഹ്മണ്യൻ
    Poniyil Selvan / Ponniyil Selvan / Ponniyan Selvan
    പേജ് 1200 വില രൂ1,199/-

    1,199.00
  • അവളിലേക്കുള്ള ദൂരം സൂര്യയുടെ ജീവിതകഥ - അനില്‍കുമാര്‍ കെ എസ് , ഡോ. രശ്മി ജി

    അവളിലേക്കുള്ള ദൂരം – സൂര്യയുടെ ജീവിതകഥ – അനില്‍കുമാര്‍ കെ എസ് , ഡോ. രശ്മി ജി

    450.00
    Add to cart Buy now

    അവളിലേക്കുള്ള ദൂരം – സൂര്യയുടെ ജീവിതകഥ – അനില്‍കുമാര്‍ കെ എസ് , ഡോ. രശ്മി ജി

    അവളിലേക്കുള്ള ദൂരം സൂര്യയുടെ ജീവിതകഥ
    അനില്‍കുമാര്‍ കെ എസ് , ഡോ. രശ്മി ജി
    ആ കാലയളവില്‍ സ്ത്രീ പുരുഷ സംയോഗ സുഖം എന്റെ ലക്ഷ്യമായിരുന്നില്ല. എന്റെ ശരീരത്തിലുള്ള ലിംഗം എനിക്കൊരു ബാദ്ധ്യതയായിരുന്നു. അതിനെ ഉപയോഗിച്ചു കൊണ്ട് സുഖം നേടണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. എനിക്ക് അത് എന്നന്നേയ്ക്കുമായി കളയണമായിരുന്നു. എനിക്കൊരു സ്ത്രീയായി മാറണം, സ്ത്രീയായി ജീവിച്ചു മരിക്കണം. അതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്യം.
    416  വില രൂ450
    450.00
  • ഞാന്‍ എന്ന ജസ്റ്റിസ്‌ - ജസ്റ്റിസ് കെ ചന്ദ്രു

    ഞാന്‍ എന്ന ജസ്റ്റിസ്‌ – ജസ്റ്റിസ് കെ ചന്ദ്രു

    450.00
    Add to cart Buy now

    ഞാന്‍ എന്ന ജസ്റ്റിസ്‌ – ജസ്റ്റിസ് കെ ചന്ദ്രു

    ഞാന്‍ എന്ന ജസ്റ്റിസ്‌
    ജസ്റ്റിസ് കെ ചന്ദ്രു
    നമ്മുടെ നിയമസംവിധാനങ്ങള്‍ക്ക് യാന്ത്രികമായൊരു മുഖമല്ല ഉള്ളതെന്ന്, മനുഷ്യാവകാശ പക്ഷത്ത് ഉറച്ചു നിന്നുകൊണ്ടുള്ള തന്റെ വിധിന്യായങ്ങളിലൂടെ ആവര്‍ത്തിച്ച് ഉറപ്പിച്ച സ്വരമാണ് ജസ്റ്റിസ് ചന്ദ്രുവിന്റേത്. മദ്രാസ് ഹൈക്കോടതി ജസ്റ്റിസായിരുന്ന അദ്ദേഹത്തിന്റെ കോടതിയനുഭവങ്ങളും ജീവിതവും ഏറെ പ്രസക്തമാകുന്നത് അതിനാലാണ്. രാഷ്ട്രീയപ്രവര്‍ത്തകനായി, അഭിഭാഷകനായി ഒടുവില്‍ ഹൈക്കോടതി ജഡ്ജിയായി നീണ്ട സംഭവബഹുലമായ ചന്ദ്രുവിന്റെ അനുഭവങ്ങള്‍ നമ്മുടെ സമൂഹത്തിനു നേരെയും നീതിന്യായവ്യവസ്ഥയ്ക്ക് നേരെയും തുറന്നുപിടിച്ച ഒരു കണ്ണാടിയാണ്.
    ഒരു ആത്മകഥയ്ക്ക് വ്യക്തിയുടെ ജീവിതത്തെ അതിവര്‍ത്തിക്കുന്ന ഏറെ മാനങ്ങള്‍ കൈവരിക്കാനാവുമെന്ന് ഈ പുസ്തകം നമ്മോടു പറയുന്നു.
    368  വില രൂ 450

    450.00
  • ഭരണഘടനയുടെ കാവലാൾ - തീസ്ത സെതൽവാദ്

    ഭരണഘടനയുടെ കാവലാൾ – തീസ്ത സെതൽവാദ്

    290.00
    Add to cart Buy now

    ഭരണഘടനയുടെ കാവലാൾ – തീസ്ത സെതൽവാദ്

    ഭരണഘടനയുടെ കാവലാൾ
    തീസ്ത സെതൽവാദ്

    ഓർമ്മക്കുറിപ്പുകൾ

     

    തീസ്ത സെതൽവാദ് ആരാണ്?
    വലതുപക്ഷ ഹിന്ദുവിന് അവർ ഇന്ത്യയുടെ ‘യശസ്സി’ലേക്കുള്ള യാത്രയിലെ വിനാശകരമായ തടസ്സമാണ്.
    ഇത് യഥാർത്ഥ തീസ്തയുടെ കഥയാണ് – ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും ഉത്തമമായ
    പാരമ്പര്യത്തിന്റെ പിന്തുടർച്ചാവകാശി; നീതിക്കുവേണ്ടിയുള്ള ഒരിക്കലും അവസാനിക്കാത്ത സമരത്തിലെ
    ധീരയായ പോരാളി.
    ഹൃദയസ്പൃക്കായ ഈ ഓർമ്മക്കുറിപ്പുകളിൽ, മുത്തച്ഛനും അച്ഛനും തന്നിൽ ചെലുത്തിയ സ്വാധീനത്തെപ്പറ്റി, ബാബറി മസ്ജിദ് തകർക്കലിന് ശേഷം ഭീഷണമായ മുംബൈ ആക്രമണങ്ങളുടെ കാലത്ത് തന്നിൽ ആവിഷ്കൃതമായ രാഷ്ട്രീയ ജാഗ്രതയെപ്പറ്റി; സഹയാത്രികനായ ജാവേദുമൊത്തുള്ള സഞ്ചാരപഥങ്ങളെപ്പറ്റി, എല്ലാറ്റിനും പുറമെ ഗുജറാത്തിലെ ഗോധ്രാനന്തര കലാപകാലത്തും അതിന് ശേഷവും സാമൂഹ്യതലത്തിൽ താൻ വഹിച്ച പങ്കിനെപ്പറ്റി തീസ്ത പറയുന്നു. ഭരണഘടനാതത്ത്വങ്ങളോടുള്ള, തകർക്കാൻ പറ്റാത്ത പ്രതിബദ്ധതയുടെ ആവേശമുണർത്തുന്ന കഥയാണിത്.

    ”നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുള്ള ധർമ്മസമരത്തിലെ പോരാളി. ഉറച്ച ബോധ്യത്തോടെ, ദൃഢവിശ്വാസത്തോടെ, ചെറുതും വലുതുമായ സമരങ്ങൾ നയിച്ച കഥയാണ് തീസ്തയുടേത്. എത്ര ഉന്നതസ്ഥാനീയരായിരുന്നാലും എതിരാളികളോട്, ഹിംസയുടെ വക്താക്കളോട് ഒത്തുതീർപ്പില്ലെന്ന് അവർ തെളിയിച്ചു.”
    – ജസ്റ്റിസ് പി ബി സാവന്ത്

    ”ഗുജറാത്ത് കലാപം ഒരറ്റത്ത് മോദിയെ നിർമ്മിച്ചെടുത്തപ്പോൾ മറ്റെ അറ്റത്ത് തീസ്ത ഉണ്ടായി. ഇന്ത്യൻ രാഷ്ട്രീയ സാമുഹ്യരംഗത്തുള്ളവർക്ക് അവരുടെ ജീവിതകഥ ഒഴിവാക്കാനാവാത്ത ഒരു വായനയായിരിക്കും.”
    – കാഞ്ചഐലയ്യ

    ”ഫാസ്റ്റിറ്റുകളും അധികാര ദുഷ്പ്രഭുക്കളും ഭരണം കൈയാളുന്ന ദുരിതപൂർണ്ണമായ നമ്മുടെ ജീവിതകാലത്ത് ഇത് വിവേകത്തിന്റെയും
    അനുകമ്പയുടെയും വാക്കുകളാവുന്നു.”
    – സെയ്ദ് മിർസ

    പരിഭാഷ: ടി പി ബാബു

    Theestha Sethalvad / Teesta 

    പേജ് 236 വില രൂ 290

     

    290.00
  • മുംബൈയിലെ മാഫിയ റാണിമാര്‍ – എസ്‌. ഹുസൈന്‍ സെയ്ദി , ജെയ്൯ ബോര്‍ഹസ്‌

    350.00
    Add to cart Buy now

    മുംബൈയിലെ മാഫിയ റാണിമാര്‍ – എസ്‌. ഹുസൈന്‍ സെയ്ദി , ജെയ്൯ ബോര്‍ഹസ്‌

    മുംബൈയിലെ മാഫിയ റാണിമാര്‍
    എസ്‌. ഹുസൈന്‍ സെയ്ദി
    ജെയ്൯ ബോര്‍ഹസ്‌
    നിരവധി അന്വേഷണങ്ങള്‍ക്കൊടുവില്‍ രചിക്കപ്പെട്ട ഈ പുസ്തകം നാമിന്നുവരെ അറിഞ്ഞിട്ടില്ലാത്ത മുംബെയുടെ മറ്റൊരു മുഖം വെളിവാക്കുന്നു.

    കരിം ലാലയെയും ഹാജി മസ്താനെയും വരദരാജമുതലിയാരെയും ദാവൂദ്‌ ഇബ്രാഹിമിനെയും കൈവിരലുകളില്‍ ചലിപ്പിച്ച ജെനബായ്‌, ജവഹര്‍ലാല്‍ നെഹ്റുവിനെ ചോദ്യംചെയ്ത കാമാത്തിപുരയിലെ റാണിയായിരുന്ന ഗംഗുബായ്‌, ദാവുദ്‌ ഇബ്രാഹിമിനെ കൊലപ്പെടുത്താന്‍ തുനിഞ്ഞിറങ്ങിയ സപ്ന, മുംബൈ മയക്കുമരുന്നു മാഫിയയെ അടക്കിഭരിച്ച പാപ്പാമണി, ബോളിവുഡിനെ രസിപ്പിച്ച സര്‍പ്പസുന്ദരിയും അധോലോകരാജാവായ അബു സലിമിന്റെ കാമുകിയുമായ മോണിക്കു ബേഡി എന്നിങ്ങനെ മുംബൈ അധോലോകത്തില്‍ റാണിമാരായി വിലസിയ ഒരുകൂട്ടം സ്ത്രീകളുടെ രോമാഞ്ചഭരിതമായ ജീവിതകഥകള്‍.

    Mumbayile Mafia Ranimar / Bombayile Mafia Ranimar

    പേജ് 250 വില രൂ 350

     

    350.00
  • പണ്ട് പണ്ട് പണ്ട്‌ - മഹേഷ് ഹരിദാസ്

    പണ്ട് പണ്ട് പണ്ട്‌… – മഹേഷ് ഹരിദാസ്

    190.00
    Add to cart Buy now

    പണ്ട് പണ്ട് പണ്ട്‌… – മഹേഷ് ഹരിദാസ്

    പണ്ട് പണ്ട് പണ്ട്‌
    മഹേഷ് ഹരിദാസ്

    ഫേയ്‌സ്ബുക്കിലെ ചിരിയെഴുത്തുകാരിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് മഹേഷ് ഹരിദാസ്. നമുക്ക് നിസ്സാരമായി തോന്നുന്ന പല സന്ദർഭങ്ങളും തന്റെ സ്വതസിദ്ധമായ രചനാവൈഭവം കൊണ്ട് 916 ചിരിയുടെ
    തൃശ്ശൂർപൂരമാക്കാനുള്ള മഹേഷിന്റെ കഴിവ് അപാരമാണ്. പണ്ട് പണ്ട് പണ്ട് എന്ന മഹേഷിന്റെ ആദ്യത്തെ പുസ്തകം ഒരു ഉഗ്രൻ ചിരി ബോംബാണ്. ആ ബോംബ് പൊട്ടി നിങ്ങൾ ചിരിച്ച് ചിരിച്ച് ചാകാതിരിക്കാൻ വേണ്ട മുൻകരുതൽ വായന തുടങ്ങും മുമ്പ് എടുക്കേണ്ടത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വമാണെന്ന് ഓർമ്മിപ്പിച്ചുകൊള്ളുന്നു.

    പേജ് 148 വില രൂ 190


     

    190.00
  • നീലപ്പരുന്ത് - ഹരിത ആർ

    നീലപ്പരുന്ത് – ഹരിത ആർ

    220.00
    Add to cart Buy now

    നീലപ്പരുന്ത് – ഹരിത ആർ

    നീലപ്പരുന്ത്
    ഹരിത ആർ
    തീവ്രപ്രണയത്തിന്‍റെ അനുഭൂതികള്‍, നഷ്ടസ്വപ്നങ്ങളുടെ വിഹ്വലതകള്‍, മുറിവേറ്റ മനസ്സുകളുടെ പ്രതികാരാവതാരങ്ങള്‍. യുവത്വത്തിന്‍റെ നവീനമായ കാഴ്ചപ്പാടിലൂടെ വളരെ തീക്ഷ്ണമായ, അത്യന്തം ദുരൂഹമായ വായനാനുഭവമാണ് ഈ കൃതിയിലൂടെ ഹരിത പകര്‍ന്നുതരുന്നത്. ഹരിതയുടെ വാക്കുകളുടെ ഘടനയും ആശയങ്ങളും തമ്മിലുള്ള സംയോജനം വായനയ്ക്ക് പുതിയ മാനം നല്‍കുന്നു. ശ്രുതിയും താളവും ചേര്‍ന്ന ഒരു ഗാനം നല്‍കുന്ന ശ്രവ്യാനുഭൂതിപോലെ സാര്‍ത്ഥകമായിത്തീരുന്ന രചന. പ്രണയം, വൈരാഗ്യം, നിസ്സഹായത, ലൈംഗികത തുടങ്ങി ജീവിതത്തിന്‍റെ തളരിതവും പ്രകമ്പനോദ്ദീപകവുമായ വഴികളിലൂടെ എഴുത്തുകാരി സഞ്ചരിക്കുന്നു.
    Neelapparunth – Haritha 

    പേജ് 168 വില രൂ 220


     

    220.00
  • എന്‍റെ കുറ്റാന്വേഷണ യാത്രകള്‍ - എം പി മുഹമ്മദ് റാഫി

    എന്‍റെ കുറ്റാന്വേഷണ യാത്രകള്‍ – എം പി മുഹമ്മദ് റാഫി

    240.00
    Add to cart Buy now

    എന്‍റെ കുറ്റാന്വേഷണ യാത്രകള്‍ – എം പി മുഹമ്മദ് റാഫി

    എന്‍റെ കുറ്റാന്വേഷണ യാത്രകള്‍
    എം പി മുഹമ്മദ് റാഫി

    കുറ്റാന്വേഷണം ഒരു അനുക്രമമായ അന്വേഷണമാണ്. കൃത്യമായി ചോദ്യങ്ങള്‍ ചോദിച്ച് ലീഡ്സ് എല്ലാം വെരിഫൈ ചെയ്യുമ്പോള്‍, കുറ്റവാളി പിടിക്കപ്പെടും. മോഷണക്കേസ് ആണെങ്കില്‍ മോഡസ് ഓപ്പറാണ്ടി വളരെ പ്രധാനമാണ്. മുഹമ്മദ് റാഫി ഈ സയന്‍റിഫിക് ഇന്‍വെസ്റ്റിഗേഷന്‍ കൃത്യമായി വിവരിക്കുന്നു. റാഫിയുടെ പുസ്തകത്തില്‍, കുറ്റാന്വേഷകന്‍റെ സിക്സ്ത് സെന്‍സിന്‍റെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. റിപ്പറിനെ പിടിക്കുമ്പോഴും മറ്റു ചില മോഷ്ടാക്കളെ പിടിക്കുമ്പോഴും റാഫിയുടെ സിക്സ്ത് സെന്‍സ് പ്രവര്‍ത്തിക്കുന്നത് വളരെ ശ്രദ്ധേയമാണ്. റാഫിയുടെ പുസ്തകം വളരെ ലളിതമായ ഭാഷയില്‍ നല്ല അവതരണശൈലിയില്‍ രചിച്ചിരിക്കുന്നു.
    ഡോ. അലക്സാണ്ടര്‍ ജേക്കബ്ബ് ഐ.പി.എസ്.  (ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (റിട്ട.) കേരള)

    പേജ് 184 വില രൂ 240


     

    240.00
  • കോഫി ഹൗസ് - ലാജോ ജോസ്

    കോഫി ഹൗസ് – ലാജോ ജോസ്

    285.00
    Add to cart Buy now

    കോഫി ഹൗസ് – ലാജോ ജോസ്

    കോഫി ഹൗസ്
    ലാജോ ജോസ്
    ദുർഗ്രഹവും ദുരൂഹവുമായ ഒരു കോഫിഹൗസ് കൊലപാതകം. സംശയകരമായ സാഹചര്യത്തിൽ വധശിക്ഷ വിധിക്കപ്പെട്ട ബെഞ്ചമിനുവേണ്ടി പത്രപ്രവർത്തകയായ എസ്തർ നടത്തുന്ന ഉദ്വെഗഭരിതമായ കുറ്റാന്വേഷണം. കോട്ടയം ടൗൺ, പൊലീസ് സ്റ്റേഷൻ, പത്രമാപ്പീസ്, റസ്റ്റോറന്റുകൾ, അനേകം ലൊക്കേഷനുകളിലൂടെ എസ്തർ നടത്തുന്ന അന്വേഷണത്തിന്റെ പരിസമാപ്തിയിൽ അവിശ്വസിനീയമായ ഒരു സംഭവത്തിന്റെ യാഥാർത്ഥ്യം വെളിപ്പെടുന്നു.
    Lajo Jose / Lajjo Jos
    പേജ് 236 വില രൂ285
    285.00
  • കേരള സർവീസ് റൂൾസ് 2022

    കേരള സർവീസ് റൂൾസ് 2021

    370.00
    Add to cart Buy now

    കേരള സർവീസ് റൂൾസ് 2021

    1. കേരള സർവീസ് റൂൾസ് (KSR – English)

    11-ാം പേക്കമ്മീഷൻ അടിസ്ഥാനമാക്കി
    2021 വരെ പരിഷ്‌കരിച്ചത്

    പി.എസ്.സി. / മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും ചേർത്തിട്ടുള്ള 2011 ആഗസ്ത് മാസം വരെയുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തിയ ഏറ്റവും പുതിയ പരിഷ്‌ക്കരിച്ച പതിപ്പ്‌.

    രചന – സൂര്യക്കേട് നടേശൻ

    2. സർവീസ് പ്രശ്‌നങ്ങൾ

    ശമ്പള പരിഷ്‌കരണം, ശമ്പള നിർണയം, ഇൻക്രിമെന്റ്, സമയബന്ധിത ഹയർ ഗ്രഡ്, പാർട്ട് ടൈം കണ്ടൻജന്റ് ജീവനക്കാർ, തസ്തിക മാറ്റം, വകുപ്പു മാറ്റം, ജില്ലാ മാറ്റം, പ്രൊമോഷൻ, സീനിയോറിട്ടി, അലവൻസുകളും മറ്റും, പ്രൊബേഷൻ, ടെസ്റ്റ് യോഗ്യതകൾ, പുനർ നിയമനം, സ്ഥലം മാറ്റം, അവധി, സറണ്ടർ എന്നിവ ഉൾപ്പെടെ നിരവധി കാര്യങ്ങൾ ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം.

    സർക്കാർ സർവീസിലുള്ള ജീവിക്കാർക്ക് അവശ്യം അറിയേണ്ടുന്ന കാര്യങ്ങൾ

    രചന – അഡ്വക്കേറ്റ് വി രാജശേഖരൻ നായർ

     

    ഗ്രന്ഥകർത്താക്കളെക്കുറിച്ച്

    സൂര്യക്കോട് നടേശൻ കെഎസ്ആർ രംഗത്തെ അറിയപ്പെടുന്ന ഗുരുവാണ്. അദ്ദേഹം 1972 മുതൽ കെഎസ്ആർ ചട്ടങ്ങൾ സംബന്ധിച്ച പഠനക്ലാസ്സുകൾ നടത്തിവരുന്നു. ഇപ്പോൾ സർക്കാരിനു കീഴിലുള്ള ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ ഗസ്റ്റ് ഫാക്കൽട്ടി ആണ്. വിരസമായ കെഎസ്ആർ ചട്ടങ്ങളെ വളരം സരളമായി അദ്ദേഹം ഇംഗ്ലീഷിൽ പ്രതിപാദിക്കുന്നു.
    അഡ്വ. വി. രാജശേഖരൻ നായർ ടെക്സ്റ്റ് ബുക്ക് ഓഫസർ ആയി 34 വർഷത്തെ സർക്കാർ സേവനത്തിനു ശേഷം, 2006-2011 കാലം അന്നത്തെ സഹകരണ, കയർ, ദേവസ്വം മന്ത്രിയായിരുന്ന ജി സുധാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. ഗവൺമെന്റ് സർവീസ് ചട്ടങ്ങൾ സംബന്ധിച്ച നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

     

    പേജ് 304 വില രൂ 370

    370.00
  • പെരിയാർ ജീവിതവും ചിന്തകളും

    പെരിയാർ ജീവിതവും ചിന്തകളും

    330.00
    Add to cart Buy now

    പെരിയാർ ജീവിതവും ചിന്തകളും

    പെരിയാർ ജീവിതവും ചിന്തകളും
    മഞ്ജയ് വസന്തൻ

     

    ഇതിഹാസ തുല്യമായ ജീവിതം നയിച്ച സാമൂഹിക പരിഷ്‌കർത്താവായിരുന്നു പെരിയാർ എന്ന് ജനങ്ങൾ സ്‌നേഹാദരങ്ങളോടെ വിളിച്ചിരുന്ന ഇ വി രാമസ്വാമി. തമിഴകത്തെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിതാവ് എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. തന്റെ ദീർഘ ജീവിതമത്രയും അനീതികൾക്കെതിരെ അദ്ദേഹം പോരാടിക്കൊണ്ടിരുന്നു.

    അന്ധവിശ്വാസങ്ങളെ യുക്തിയുടെ വെളിച്ചത്തിൽ പരിശോധിച്ച അദ്ദേഹം സമൂഹത്തിന് പുതിയ ഉൾക്കാഴ്ചകൾ നൽകി. സ്തീകളുടെ അവകാശങ്ങൾക്കായി വലിയ പോരാട്ടങ്ങൾ നടത്തി. ഒപ്പം തമിഴ് ഭാഷയ്ക്ക് വലിയ സംഭാവനകൾ നൽകി, അതിനെ കൂടുതൽ ‘തമിഴ് വൽക്കരി’ച്ചുകൊണ്ട്.

    പരിഭാഷ – ഫ്രാസിസ് സി എബ്രഹാം

    പേജ് 260 വില രൂ330

     

    330.00
  • റഷ്യൻ നാടോടിക്കഥകൾ - 100 കഥകൾ

    റഷ്യൻ നാടോടിക്കഥകൾ – 100 കഥകൾ

    380.00
    Add to cart Buy now

    റഷ്യൻ നാടോടിക്കഥകൾ – 100 കഥകൾ

    റഷ്യൻ നാടോടിക്കഥകൾ – 100 കഥകൾ

    റഷ്യൻ നാടോടിക്കഥാ സാഗരത്തിൽ നിന്ന് തപ്പിയെടുത്ത അതിരസകരങ്ങളായ 100 കഥകൾ നൂതന ആവിഷ്‌കാരഭംഗിയോടെ.

    നാടോടിക്കഥകൾക്കു പൊതുവേ ഒരു സാർവലൗകിക സ്വഭാവമുണ്ട്. നൂറുകണക്കിനു കഥകളാണ് റഷ്യൻ നാടോടിക്കഥകളായുള്ളത്. ആ കഥാ സാഗരത്തിൽ മുങ്ങിത്തപ്പി മുത്തകളായി കിട്ടിയ സ്വരൂപിച്ച 100 കഥകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. വലിച്ചു നീട്ടലിന്റെ വെള്ളം ചേർക്കൽ ഒഴിവാക്കി കാച്ചിക്കുറുക്കലിന്റെ ഹൃദ്യത പകരാനാണ് പരമാവധി ശ്രമിച്ചിട്ടുള്ളത്.

    അക്ഷരമാലാക്രമത്തിൽ പുതുമയുള്ള തലക്കെട്ടുകളോടെ എല്ലാ പ്രായക്കാരുടെയും രുചിഭേതം മനസ്സിൽ കണ്ടുകൊള്ളുള്ള ഒരു രചനാരീതിയാണ് ഈ പുസ്തകത്തിനുള്ളത്‌

    പുനരാഖ്യാനം – പി ചിന്മയൻ നായർ

    Rushian / Rushyan Kathakal

    പേജ് 254, രൂ 380

    380.00
  • ദൈവ വിഭ്രമം - റിച്ചാർഡ് ഡോക്കിൻസ്

    ദൈവ വിഭ്രമം – റിച്ചാർഡ് ഡോക്കിൻസ്

    599.00
    Add to cart Buy now

    ദൈവ വിഭ്രമം – റിച്ചാർഡ് ഡോക്കിൻസ്

    ദൈവ വിഭ്രമം
    റിച്ചാർഡ് ഡോക്കിൻസ്

    ഇന്റർനാഷണൽ ബെസ്റ്റ് സെല്ലർ

    ഗോഡ് ഡെല്യൂഷൻ എന്ന വിശ്വവിഖ്യാത കൃതിയുടെ മലയാള പരിഭാഷ.

    പരിഭാഷ  – മാനവ വിശ്വനാഥ്‌

    Richard Dawkings / Daiva vibhramam / Daivavibhranthi

    പേജ് 498  വില  രൂ 599

    599.00
  • അശ്വഘോഷന്റെ മഹാകാവ്യങ്ങൾ – ഒന്നാം പകുതി – ബുദ്ധ ചരിതം – മാധവൻ അയ്യപ്പത്ത്, കെ കെ യതീന്ദ്രൻ

    175.00
    Add to cart Buy now

    അശ്വഘോഷന്റെ മഹാകാവ്യങ്ങൾ – ഒന്നാം പകുതി – ബുദ്ധ ചരിതം – മാധവൻ അയ്യപ്പത്ത്, കെ കെ യതീന്ദ്രൻ

    ബുദ്ധ ചരിതം
    അശ്വഘോഷന്റെ മഹാകാവ്യങ്ങൾ

    ഒന്നാം പകുതി (1-14)

    മാധവൻ അയ്യപ്പത്ത്, കെ കെ യതീന്ദ്രൻ

     

    ”ലാളിത്യവും ഉപമാപ്രയോഗചാതുരിയും കാളിദാസനോടൊപ്പം തന്നെ അശ്വഘോഷനിലും കാണാം. അശ്വഘോഷ കൃതികളുടെ ഒരു മേന്മ അത് വെറുതെ നേരമ്പോക്കിനു വായിച്ചു രസിക്കാനുള്ളതല്ല എന്നതാണ്. അവ ഒരേസമയം നമ്മുടെ ബുദ്ധിയോടും ഹൃദയത്തോടും സംവദിക്കുന്നു.

    ”അശ്വഘോഷ കവിതയുടെ ലാളിത്യവും ശ്ലിഷ്ടതയും നിലനിർത്താൻ പരിഭാഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എതു തരക്കാര വായനക്കാർക്കും എളുപ്പം അർഥം മനസ്സിലാക്കാൻ കഴിയും. ദാർശനിക തത്വങ്ങൾ വിശദീകരിക്കുന്ന കാവ്യങ്ങളളിലെ ഭാഷ മിക്കപ്പോഴും ക്ലിഷ്ടമായിരിക്കും. അതിനൊരു അപവാദമത്രേ അശ്വഘോഷന്റെ ഭാഷയും അതിനോടു നിതിപുലർത്തുന്ന പരഭാഷയും.

    ”ചിരകാലമായി മലയാളി വായനക്കാർക്ക് അനന്യമായിരുന്ന ഈ കൃതി പരിഭാഷപ്പെടുത്താനും പരിചയപ്പെടുത്താനുമുള്ള ശ്രമം തികച്ചും അഭിനന്ദനീയം തന്നെ.

    – ഡോ വി കെ വിജൻ
    കേരള സാഹിത്യ അക്കാദമി

    Buddhacharitham – Asvaghoshan
    പേജ് 268  വില രൂ175

    175.00
  • ചിലപ്പതികാരം – ഇളങ്കോവടികൾ

    240.00
    Add to cart Buy now

    ചിലപ്പതികാരം – ഇളങ്കോവടികൾ

    ചിലപ്പതികാരം
    ഇളങ്കോവടികൾ

     

    ഇളങ്കോവടികളുടെ വിശ്വവിഖ്യാതമായ തമിഴ് കാവ്യം ചിലപ്പതികാരത്തിന്റെ ലളിത കഥാവ്യാഖ്യാനം.

    കേരളീയനായ ഇളങ്കോടവടികൾ രചിച്ച തമിഴ് ഇതിഹാസമാണ് ചിലപ്പതികാരം. തമിഴ് സാഹിത്യത്തിലെ പഞ്ചമഹാ കാവ്യങ്ങളിൽ ഏറ്റവും പ്രധാനമായ കൃതിയാണ് ചിലപ്പതികാരം.

    കഥാഖ്യാനം – പി ചിന്മയൻ നായർ

    പേജ് 146 വില 240

    240.00
  • ടോൾസ്‌റ്റോയ് കഥകൾ

    ടോൾസ്‌റ്റോയ് കഥകൾ

    460.00
    Add to cart Buy now

    ടോൾസ്‌റ്റോയ് കഥകൾ

    ടോൾസ്‌റ്റോയ് കഥകൾ

    വിശ്വവിഖ്യാതനായ റഷ്യൻ സാഹിത്യകാരൻ ലിയോ ടോൾസ്‌റ്റോയ് വിഹരിച്ച കഥാഭൂമികയിൽ നിന്ന് തെരഞ്ഞെടുത്ത ഒരു കൂട്ടം കഥകൾ, നാടോടിക്കഥകൾ, ബാലകഥകൾ, ചെറുകഥകൾ… ലഘു നോവലുകളും പുനരാഖ്യാന ഭംഗിയോടെ.

    ലിയോ ടോൾസ്‌റ്റോയ് കഥകളിലൂടെ അവതരിപ്പിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ തന്നെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ, അഥവാ അദ്ദേഹത്തിന്റെ വേറിട്ട ചിന്തകളുടെ പ്രതിരൂപങ്ങളായി നിലകൊള്ളുന്നു. പ്രസംഗിച്ചതൊക്കെ പ്രവൃത്തി പഥത്തിൽ കൊണ്ടുവന്ന മഹാചിന്തകനായിരുന്നു ടോൾസ്‌റ്റോയ്. അദ്ദേഹം തന്റെ ഉജ്വല രചനകളിലൂടെ എക്കാലവും മനുഷ്യമനസ്സുകളിൽ ജീവിക്കും.

    പുനരാഖ്യാനം – പി ചിന്മയൻ നായർ

    പേജ് 328 വില രൂ460

    460.00
  • മനുഷ്യകുലം: പ്രതീക്ഷാനിർഭരമായ ചരിത്രം – റട്ഗർ ബ്രഗ്മാൻ

    599.00
    Add to cart Buy now

    മനുഷ്യകുലം: പ്രതീക്ഷാനിർഭരമായ ചരിത്രം – റട്ഗർ ബ്രഗ്മാൻ

    മനുഷ്യകുലം: പ്രതീക്ഷാനിർഭരമായ ചരിത്രം
    റട്ഗർ ബ്രഗ്മാൻ

     

    ”മനുഷ്യകുലം: പ്രതീക്ഷാനിർഭരമായ ചരിത്രം’ എന്നെ മാനവികതയെ പുതിയ വീക്ഷണകോണിൽ നിന്ന് കാണാൻ പ്രചോദിപ്പിച്ചു”
    യുവാല്‍ നോവ ഹരാരി:

    “അത്യന്തം സന്തോഷത്തോടെ ഈ പുസ്തകം ഞാൻ ശുപാർശചെയ്യുന്നു”
    സ്റ്റീഫൻ ഫ്രൈ

    “അസാധാരണമായ ഒരു വായനാനുഭവം”
    മാറ്റ് ഹെയ്ഗ്

    അത്യുജ്ജ്വലം. ബ്രഗ്മാന്റെ ചരിത്രപ്രയോഗം മനുഷ്യപ്രകൃതത്തെക്കുറിച്ച് ഒരു പുതിയ ധാരണയിലേക്ക് നയിക്കുന്നു. ‘മനുഷ്യകുലം’ നമ്മുടെ സംവാദങ്ങളെ മാറ്റിത്തീർക്കുകയും ശോഭനമായൊരു ഭാവിയിലേക്കുള്ള പാത ദീപ്തമാക്കുകയും ചെയ്യുന്നു. മറ്റെന്നത്തെക്കാളുമധികം ഇപ്പോൾ നമുക്കിത് ആവശ്യമാണ്. സൂസൻ കെയ്ൻ, ‘ക്വയറ്റ്’ന്റെ രചയിതാവ്
    “ഈ വിഷയം ഏറെ പ്രധാനപ്പെട്ട ഒന്നാണ്, അതിന്റെ വ്യാപ്തിയാകട്ടെ അതിബൃഹത്തും, കഥനരീതി വശ്യമനോഹരവുമാണ്. ഇതൊരു വിസ്മയകരമായ പുസ്തകമാണ്.”
    ടിം ഹർഫോർഡ്, ‘ദി അണ്ടർകവർ ഇക്കണോമിസ്റ്റി’ന്റെ രചയിതാവ്

    “ദോഷൈകദർശനം എന്നത് ഒരു സർവസിദ്ധാന്തമാണ്, പക്ഷേ, റട്‌ഗർ ബ്രഗ്മാൻ ഏറെ മിഴിവോടെ കാണിച്ചുതരുന്നതുപോലെ, അത് തിരഞ്ഞെടുക്കപ്പെടുന്ന ഒന്നാണ്. അനിവാര്യമായ ഈ പുസ്തകം മെച്ചപ്പെട്ട ഭാവിയുടെ സാധ്യത കൂടുതൽ വിപുലമാക്കുന്നു”
    ഡേവിഡ് വാലസ്,  വെൽസ്, ‘ദി അൺ ഇൻഹാബിറ്റബിൾ എർത്തി’ന്റെ രചയിതാവ്

    “മനുഷ്യവൈരത്തിന്റെ മന്ത്രത്തെ ഇത് തകർത്തെറിയുന്നു. പേടിച്ചരണ്ട ലോകത്തിന് പ്രതീക്ഷയുടെ ഒരു പ്രകാശനാളം”
    ഡാനി ഡോർലിംഗ്, ‘ഇനീക്വാലിറ്റി ആന്റ് ദി 1%’ന്റെ രചയിതാവ്.

    “പരമാവധിയാളുകൾ വായിച്ചിരിക്കേണ്ട പുസ്തകമാണിത്. ആളുകൾ മനുഷ്യപ്രകൃതത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് മാറ്റിയാൽ മാത്രമേ മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള സാധ്യതയിൽ അവർ വിശ്വസിക്കാൻ തുടങ്ങുകയുള്ളൂ”
    ഗ്രേസ് ബ്ലേക്ക്‌ലി, ‘സ്റ്റോളൻ’-ന്റെ രചയിതാവ്

    “പരാശ്രയമില്ലാതെയാണ് റട്‌ഗർ ബ്രഗ്മാൻ വരുന്നത്, ചരിത്രം ഉപയോഗിച്ച് നമുക്ക് ഇപ്പോൾ സങ്കൽപ്പിക്കാവുന്നതിലും മെച്ചപ്പെട്ടൊരു ഭാവി കെട്ടിപ്പടുക്കാൻ അവസരം നൽകുന്ന അദ്ദേഹം ചിന്തിക്കുന്നത് തനിക്കു വേണ്ടിത്തന്നെയാണ്”
    തിമോത്തി സ്‌നൈഡർ, ഹോളോകോസ്റ്റ് ചരിത്രകാരനും ‘ഓൺ ടിറണി’ യുടെ രചയിതാവും.

    ഒരു വിശ്വാസമാണ് ഇടതിനേയും വലതിനേയും ഒന്നിപ്പിക്കുന്നത്, മനഃശാസ്ത്രജ്ഞരേയും ദാർശനികരേയും ഒന്നിപ്പിക്കുന്നത്, എഴുത്തുകാരേയും, ചരിത്രകാരന്മാരേയും ഒന്നിപ്പിക്കുന്നത്. ഇതാണ് നമ്മെ ചുറ്റിപ്പറ്റിയുള്ള ശീർഷകങ്ങളേയും നമ്മുടെ ജീവിതത്തെ സ്പർശിക്കുന്ന നിയമങ്ങളേയും നയിക്കുന്നത്. മാക്ക്യവല്ലി മുതൽ ഹോബ്സ് വരേയും, ഫ്രോയിഡ് മുതൽ ഡോക്കിൻസ് വരേയും ഈ വിശ്വാസത്തിന്റെ വേരുകൾ പാശ്ചാത്യ ചിന്തയിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്നുണ്ട്. മനുഷ്യർ പ്രകൃത്യാ സ്വാർത്ഥരാണെന്നും അവരെ നയിക്കുന്നത് സ്വാർത്ഥ താത്പര്യമാണെന്നുമാണ് നമ്മളെ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്.

    മനുഷ്യകുലം ഒരു പുതിയ വാദമാണ് മുന്നോട്ടുവെക്കുന്നത്: മനുഷ്യർ നല്ലവരാണെന്ന് കരുതുന്നത് തീർത്തും യാഥാർത്ഥ്യവും വിപ്ലവകരവുമാണ് എന്നതാണത്. മത്സരിക്കുന്നതിനേക്കാൾ സഹകരിക്കുന്നതിനും, അവിശ്വാസത്തേക്കാൾ പരസ്പരവിശ്വാസം വെച്ചുപുലർത്തുന്നതിനുമുള്ള സഹജാവബോധത്തിന് ഹോമോ സാപ്പിയൻസിന്റെ ആരംഭത്തിലേക്ക് നീണ്ടുകിടക്കുന്ന പരിണാമപരമായ അടിത്തറയുണ്ട്. മറ്റുള്ളവരെക്കുറിച്ച് മോശം കാര്യങ്ങൾ ചിന്തിക്കുന്നതിലൂടെ, നമ്മൾ നമ്മുടെ രാഷ്ട്രീയത്തിലും സാമ്പത്തികശാസ്ത്രത്തിലും ഏറ്റവും മോശമായ കാര്യങ്ങൾ കൊണ്ടുവരുന്നു.
    ഈ സുപ്രധാന പുസ്തകത്തിൽ, അന്താരാഷ്ട്രതലത്തിൽ തന്നെ ബെസ്റ്റ്സെല്ലറായ എഴുത്തുകാരൻ റട്ഗർ ബ്രഗ്മാൻ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ചില പഠനങ്ങളും സംഭവങ്ങളും എടുത്ത് അവയെ പുനർ‌നിർമ്മിച്ച്, കഴിഞ്ഞ 200,000 വർഷത്തെ മനുഷ്യ ചരിത്രത്തെക്കുറിച്ച് ഒരു പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കുന്നു. യഥാർത്ഥ ജീവിതത്തിലെ ലോർഡ് ഓഫ് ദി ഫ്‌ളൈസ് മുതൽ ബ്ലിറ്റ്സ് വരേയും സൈബീരിയയിലെ കുറുക്കൻ പരിപാലന കേന്ദ്രം മുതൽ ന്യൂയോർക്കിലെ കുപ്രസിദ്ധമായ ഒരു കൊലപാതകം വരേയും, സ്റ്റാൻലി മിൽഗ്രാമിന്റെ യേൽ ഷോക്ക് മെഷീൻ മുതൽ സ്റ്റാൻഫോർഡ് ജയിൽ പരീക്ഷണം വരെയുമുള്ള നിരവധി ഉദാഹരണങ്ങളിലൂടെ മനുഷ്യനന്മയിലും പരോപകാരത്തിലും വിശ്വസിക്കുന്നത് എങ്ങനെ ഒരു പുതിയ ചിന്താമാർഗമാകുമെന്നും, അത് എങ്ങിനെ നമ്മുടെ സമൂഹത്തിൽ യഥാർത്ഥ മാറ്റം കൊണ്ടുവരുന്നതിനുള്ള അടിത്തറയായി പ്രവർത്തിക്കുമെന്നും ബ്രഗ്മാൻ കാണിച്ചുതരുന്നു.
    മനുഷ്യ പ്രകൃതത്തെക്കുറിച്ചുള്ള ഒരു പുതിയ കാഴ്ചപ്പാടുണ്ടാകേണ്ട സമയമാണിത്.

    പേജ് 440 വില രൂ599

    599.00
  • Antonio Gramsci Jayilkurippukal അന്റോണിയോ ഗ്രാംഷി ജയിൽകുറിപ്പുകൾ

    അന്റോണിയോ ഗ്രാംഷി ജയിൽകുറിപ്പുകൾ

    110.00
    Add to cart Buy now

    അന്റോണിയോ ഗ്രാംഷി ജയിൽകുറിപ്പുകൾ

    അന്റോണിയോ ഗ്രാംഷി ജയിൽകുറിപ്പുകൾ

     

    അന്റോണിയോ ഗ്രാംഷി

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    ‘മേൽപ്പുരയുടെ ദാർശനികൻ’ എന്നറിയപ്പെട്ടിരുന്ന അന്റോണിയോ ഗ്രാംഷിയുടെ ധൈഷണിക സംഭാവനകളെ അടയാളപ്പെടുത്തുന്ന മലയാള പരിഭാഷ.

    പരിഭാഷ: പ്രൊഫ. വി. കാർത്തികേയൻ നായർ

    Antoniyo Gramsi Jayilkurippukal / Antonio Gramshi

    പേജ് 86 വില രൂ110

    110.00
  • Yukthivadhi M C Joseph യുക്തിവാദി എം സി ജോസഫ്

    യുക്തിവാദി എം സി ജോസഫ് – എം.കെ.സാനു

    270.00
    Add to cart Buy now

    യുക്തിവാദി എം സി ജോസഫ് – എം.കെ.സാനു

    യുക്തിവാദി എം. സി. ജോസഫ്

    എം.കെ.സാനു

    അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആധിപത്യം ചെലുത്തിയ യാഥാസ്ഥിതികമായ കേരളസമൂഹത്തെ പ്രബുദ്ധതയിലേയ്ക്ക് ഉണർത്തിയ യുക്തിവാദപ്രസ്ഥാനത്തിന്റെ ആചാര്യനാണ് എം.സി.ജോസഫ്. ജീവിതകാലം മുഴുവൻ യുക്തിബോധവും ശാസ്ത്രവീക്ഷണവും സ്വാതന്ത്രചിന്തയും ഉയർത്തിപ്പിടിച്ച നവോത്ഥാനശില്പി. തീക്ഷ്‌ണമായ ആശയസംവാദങ്ങളിലൂടെ, സജീവമായ ഇടപെടലുകളിലൂടെ മനുഷ്യത്വമാണ് ജീവിതമൂല്യമെന്ന് ഒരു കാലഘട്ടത്തെ അദ്ദേഹം പഠിപ്പിച്ചു ആധുനികമായ ആശയങ്ങളെ ഉൾകാഴ്ചയോടെയും പ്രായോഗിക ബുദ്ധിയോടെയും ജനതക്കിടയിൽ പ്രചരിപ്പിച്ച എം.സി. വിചാരവിപ്ലവത്തിന് കളമൊരുക്കി. സംഭവബഹുലമായ ആ ജീവിതത്തെ പഠിച്ചവതരിപ്പിക്കുന്ന ജീവചരിതഗ്രന്ഥം.

    പേജ് 252 വില രൂ270

    270.00
  • Ithu Manushyante Bhoomi ഇത് മനുഷ്യന്റെ ഭൂമി

    ഇത് മനുഷ്യന്റെ ഭൂമി – പ്രമുദിയ അനന്തതൂർ

    260.00
    Add to cart Buy now

    ഇത് മനുഷ്യന്റെ ഭൂമി – പ്രമുദിയ അനന്തതൂർ

    ഇത് മനുഷ്യന്റെ ഭൂമി

     

    പ്രമുദിയ അനന്തതൂർ

    ലോകത്തെ ഞെട്ടിച്ച നോവൽ മലയാളത്തിൽ

    1981-ൽ ഇന്തോനേഷ്യയിൽ നിരോധിക്കപ്പെട്ട ഈ ഗ്രന്ഥം മലയാളത്തിൽ ആദ്യമായി.

    കൊളോണിയൽ അധിനിവേശത്തിനും അപമാനവീകരണത്തിനുമെതിരായി മുഴങ്ങുന്ന നാദങ്ങളിലൊന്നാണ് ഇന്തോനേഷ്യൻ സാഹിത്യത്തിലെ വിഖ്യാത പ്രതിഭ പ്രമുദിയ അനന്തതൂറിന്റെത്.

    ഡച്ചു അധിനിവേശത്തിനു കീഴിൽ ഇന്തോനേഷ്യൻ സ്ത്രീകളിൽ മിക്കവരും ഡച്ചുകാരുടെ വെപ്പാട്ടികളായി കഴിയേണ്ടി വന്നു. അവർക്ക് വിദ്യാഭ്യാസവും മനുഷ്യാവകാശങ്ങളും ക്രൂരമായി നിഷേധിക്കപ്പെട്ടു. അധമമായ സാമൂഹിക പദവിയാണ് അവർക്ക് വിധിക്കപ്പെട്ടത്. മിങ്കെയുടം പത്‌നി ഇത്തരം അടിച്ചമർത്തലുകൾക്കും വിവേചനങ്ങൾക്കുമെതിരെ പോരാടുന്നതും, അവൾ അഭിമുഖീകരിക്കുന്ന കയ്‌പേറിയ അനുഭവങ്ങളുമാണ് നോവലിന്റെ പ്രമേയം.

    35ലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട മഹത്തായ നോവൽ. അപൂർവ ചാരുതയാർന്ന ഭാഷാ ശൈലികൊണ്ടും പ്രക്ഷുബ്ധമായ പ്രമേയം കൊണ്ടും അനുപമമായ ഒരു പോസ്റ്റ് കൊളോണിയൽ ക്ലാസിക് ആണ് ഈ നോവൽ

    പരിഭാഷ – എസ് എ ഖുദ്‌സി –
    Pramoedya Ananta Doer – Novel – The Earth of Mankind

    Pramudeeya Ananthathoor / Indonesian Novel / Manushyante Bhumi

    പേജ് 410 വില രൂ260

    260.00
  • Elippathayam എലിപ്പത്തായം

    എലിപ്പത്തായം – അടൂർ ഗോപാലകൃഷ്‌ണൻ

    70.00
    Add to cart Buy now

    എലിപ്പത്തായം – അടൂർ ഗോപാലകൃഷ്‌ണൻ

    എലിപ്പത്തായം

    അടൂർ ഗോപാലകൃഷ്‌ണൻ

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    മലയാള സിനിമയിലെ നാഴികക്കല്ലായി മാറിയ ചിത്രത്തിന്റെ തിരക്കഥ. സവിശേഷമായ രചനാരീതി. സാധാരണ വായനക്കാർക്കും ചലച്ചിത്രവിദ്യാർഥികൾക്കും ഒരുപോലെ ഉപകരിക്കുന്ന ഉത്തമഗ്രന്ഥം.

    പേജ് 116 വില രൂ70

    70.00
  • Mahakavi Kumaranasan മഹാകവി കുമാരനാശാൻ

    മഹാകവി കുമാരനാശാൻ – സി.ഒ. കേശവൻ ബി.എ.

    350.00
    Add to cart Buy now

    മഹാകവി കുമാരനാശാൻ – സി.ഒ. കേശവൻ ബി.എ.

    മഹാകവി കുമാരനാശാൻ

    സി.ഒ. കേശവൻ ബി.എ.

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    കുമാരനാശാൻ എന്ന കാവ്യപ്രതിഭയുടെ നിരവധി ജീവചരിത്രഗ്രന്ഥങ്ങൾ മലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അവയിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വായനാനുഭവം തരുന്ന കൃതിയാണ് സി.ഒ. കേശവൻ ബി.എ രചിച്ച ‘മഹാകവി കുമാരനാശാൻ’ എന്ന ഈ ഗ്രന്ഥം.

    പേജ് 522 വില രൂ350

     

    350.00
  • Grammar Of The Malabar Language ഗ്രാമർ ഒഫ് ദ മലബാർ ലാംഗ്വേജ്‌

    ഗ്രാമർ ഒഫ് ദ മലബാർ ലാംഗ്വേജ്‌ – റോബർട്ട് ഡ്രമണ്ട്

    70.00
    Add to cart Buy now

    ഗ്രാമർ ഒഫ് ദ മലബാർ ലാംഗ്വേജ്‌ – റോബർട്ട് ഡ്രമണ്ട്

    ഗ്രാമർ ഒഫ് ദ മലബാർ ലാംഗ്വേജ്‌

    റോബർട്ട് ഡ്രമണ്ട്

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    മലയാളഭാഷയുടെ ആദ്യകാല സവിശേഷതകളും ഇന്നത്തെ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന പഴയകാല വ്യാകരണനിയമങ്ങളും വിഷയമാക്കുന്ന ചരിത്രപ്രാധാന്യമുള്ള ഒരമൂല്യ റഫറൻസ് ഗ്രന്ഥം.

    പേജ് 92 വില രൂ70

    70.00
  • Kerala Samskritha Vijnjana Nighandu കേരള സംസ്‌കൃത വിജ്ഞാന നിഘണ്ടു

    കേരള സംസ്‌കൃത വിജ്ഞാന നിഘണ്ടു – ഡോ. പൂവറ്റൂർ രാമകൃഷ്‌ണപിള്ള

    1,000.00
    Add to cart Buy now

    കേരള സംസ്‌കൃത വിജ്ഞാന നിഘണ്ടു – ഡോ. പൂവറ്റൂർ രാമകൃഷ്‌ണപിള്ള

    കേരള സംസ്‌കൃത വിജ്ഞാന നിഘണ്ടു

    ഡോ. പൂവറ്റൂർ രാമകൃഷ്‌ണപിള്ള

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    സംസ്‌കൃത സാഹിത്യത്തിന് പ്രതിഭാധനരായ മലയാളികൾ നൽകിയ സംഭാവന നിസ്തുലമാണ്. സംസ്‌കൃതസാഹിത്യത്തിനും ഭാഷയ്ക്കും കേരളീയർ നൽകിയ സംഭാവനകളെയും ഗ്രന്ഥകാരമ്മാരെയും കൃതികളെയും അകാരാദിക്രമത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന നിഘണ്ടു.

    പേജ് 1162 വില രൂ1000

     

    1,000.00