സുനിൽ പി ഇളയിടം: പുസ്തകങ്ങൾ

Books buy Sunil P Ilayidom | സുനിൽ പി ഇളയിടം എഴുതിയ പുസ്തകങ്ങൾ | Sunil P Elayidam

Showing all 4 results

Show Grid/List of >5/50/All>>
 • Neethiyude Parpidangal + Anubhuthikalude Charithra Jeevitham നീതിയുടെ പാർപ്പിടങ്ങൾ + അനുഭൂതികളുടെ ചരിത്ര ജീവിതം

  നീതിയുടെ പാർപ്പിടങ്ങൾ + അനുഭൂതികളുടെ ചരിത്ര ജീവിതം – സുനിൽ പി ഇളയിടം

  750.00
  Add to cart Buy now

  നീതിയുടെ പാർപ്പിടങ്ങൾ + അനുഭൂതികളുടെ ചരിത്ര ജീവിതം – സുനിൽ പി ഇളയിടം

  നീതിയുടെ പാർപ്പിടങ്ങൾ +
  അനുഭൂതികളുടെ ചരിത്ര ജീവിതം

  സുനിൽ പി ഇളയിടം

  പ്രഭാഷണങ്ങളിലൂടെയും എഴുത്തുകളിലൂടെയും നമ്മുടെ കാലത്തിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ധൈഷണിക ജാഗ്രതയായ സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം. മഹാത്മാ ഗാന്ധി, ശ്രീനാരായണഗുരു, അംബേദ്കർ, എന്നിവരുടെ ചിന്തകളെയും ദർശനങ്ങളെയും വിശകലനം ചെയ്യുന്ന പഠനങ്ങൾക്കൊപ്പം –

  • വിവേകാനന്ദന്റെ മതദർശനവും മതവിമർശനവും
  • ഗുരു-ആധുനികതയും ദൈവഭാവനയും
  • വി ടി – നവോത്ഥാനത്തിന്റെ വിധ്വസകവീര്യം
  • പി ഗോവിന്ദപ്പിള്ള – മാർക്‌സിസവും വൈജ്ഞാനികതയും
  • അംബേദ്കറുടെ ജനാധിപത്യ ദർശനം
  • അസമത്വത്തിന്റെ ആഗോളീകരണം
  • ഭരണഘടനാപരമായ ധാർമികത
  • രാമായണത്തിന്റെ ബഹുസ്വര ജീവിതം
  • ഇതിഹാസപാഠങ്ങളും ഇടതുപക്ഷവും
  • പ്രഭാഷണത്തിന്റെ ചരിത്രജീവിതം
  • കലയിലെ നവലോക നിർമിതി
  • ആരുടേതാണീ ഗാനങ്ങൾ?
  • ജാതിയുടെ രാഷ്ട്രഭരണം

  സൗന്ദര്യാനുഭവങ്ങളുടെ സാംസ്‌ക്കാരികവും ചരിത്രപരവുമായ ഉള്ളടക്കങ്ങളെ വിശകലന വിധേയമാക്കുന്ന കൃതി.

  കലാചരിത്രത്തെ സാംസ്‌കാരിക ചരിത്രം എന്ന നിലയിൽ നോക്കിക്കാണാനുള്ള ശ്രമമാണ് രണ്ടാമത്തെ സമാഹരണ പുസ്തകത്തിനുള്ളത്. ഒരു കാലയളവിലെ സമഗ്രജീവിത രീതിയുടെ ഭാഗമെന്ന നിലയിൽ കലയെയും കലാനിർമിതികളെയും നോക്കിക്കാണാനുള്ള ശ്രമം എന്നു പറയാം. ഒരു സവിശേഷ കാലയളവിലെ ഇതര ജീവിതയാഥാർഥ്യങ്ങളോട് ബന്ധപ്പെട്ടുകൊണ്ട് ഏതെങ്കിലും ഒരു കലാവസ്തുവോ കലാപാരമ്പര്യമോ നിലവിൽ വരുകയും പ്രവർത്തിക്കുകയും ഫലമുളവാക്കുകയും ചെയ്യുന്നതെങ്ങനെ എന്ന ആലോചന, അതുവഴി കലയെയും ആശയാനുഭൂതികളെയും പ്രതിഫലനപരമായോ പ്രതിനിധാനപരമായോ നോക്കിക്കാണുന്ന സാമൂഹ്യശാസ്ത്ര സമീപനങ്ങൾക്കപ്പുറം കടന്ന് അവയുടെ ഭൗതികതയെയും ഭാവശക്തിയെയും അഭിസംബോധന ചെയ്യാനും വിശദീകരിക്കാനുമുള്ളതാണ് ഈ പഠനങ്ങൾ താല്പര്യപ്പെടുന്നത്. ആ നിലയിൽ സാംസ്‌കാരിക പഠനങ്ങളുടെ വഴിയിലൂടെ നീങ്ങുന്നവയാണ് ഈ ലേഖനങ്ങൾ.

  37 ചിന്തോദ്ദീപക ലേഖനങ്ങളുടെ വായനാ വിസ്മയം

  … ആധുനികമായ യുക്തിചിന്തയെയും വിമർശനാവബോധത്തെയും പിൻപറ്റിക്കൊണ്ടാണ് വിവേകാനന്ദൻ തന്റെ നവോത്ഥാന പരീക്ഷണം ആരംഭിച്ചത്. എന്നാൽ ഹൈന്ദവ വർഗീയതയെ അതിന്റെ സാസ്‌ക്കാരിക മൂലധനമായി ഉപയോഗിച്ചുപോരുന്ന ഏറ്റവും വലിയ പ്രതീകങ്ങളിലൊന്നായി വിവേകാനന്ദനെ മാറ്റിയെടുത്തു.
  താൻ ഒരു ജാതിയിലോ മതത്തിലോ പെടുന്ന ആളല്ല എന്ന് നാരായണഗുരും സംശയത്തിനിടമില്ലാതെ പറഞ്ഞു. ഗുരുവിനെ ഹിന്ദുമതാചാര്യനായി പ്രതിഷ്ഠിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളുടെ കേന്ദ്രമായി പലപ്പോഴും അവതരിപ്പിക്കപ്പെടുന്ന ഒരു കാര്യം നാരായണഗുരു നടത്തിയ പ്രതിഷ്ഠകളാണ്. ഗുരു പ്രതിഷ്ഠച്ചത് ഹിന്ദുദൈവങ്ങളെയാണെന്നും അതിനാൽ അദ്ദേഗം ഹിന്ദുസന്ന്യാസി ആണെന്നും ഹിന്ദുത്വവാദികൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഗുരുതന്നെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്. തന്നോട് വിഗ്രഹപ്രതിഷ്ഠ നടത്തൻ ആവശ്യപ്പെട്ടത് ഹിന്ദുക്കളാണെന്നും ഇതരമതസ്ഥർ ആവശ്യപ്പെട്ടാൽ താൻ അത് ചെയ്യുമായിരുന്നുവെന്നും ഗുരു വ്യക്തമാക്കിയിട്ടുണ്ട്. …

  Sunil P Elayidom / Ilayidam / Elayidam

  പേജ് 640 വില രൂ750

  750.00
 • Neethiyude Parppidangal നീതിയുടെ പാർപ്പിടങ്ങൾ - സുനിൽ പി ഇളയിടം

  നീതിയുടെ പാർപ്പിടങ്ങൾ – സുനിൽ പി ഇളയിടം

  390.00
  Add to cart Buy now

  നീതിയുടെ പാർപ്പിടങ്ങൾ – സുനിൽ പി ഇളയിടം

  നീതിയുടെ പാർപ്പിടങ്ങൾ

  സുനിൽ പി ഇളയിടം

  പ്രഭാഷണങ്ങളിലൂടെയും എഴുത്തുകളിലൂടെയും നമ്മുടെ കാലത്തിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ധൈഷണിക ജാഗ്രതയായ സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം. മഹാത്മാ ഗാന്ധി, ശ്രീനാരായണഗുരു, അംബേദ്കർ, എന്നിവരുടെ ചിന്തകളെയും ദർശനങ്ങളെയും വിശകലനം ചെയ്യുന്ന പഠനങ്ങൾക്കൊപ്പം –

  • വിവേകാനന്ദന്റെ മതദർശനവും മതവിമർശനവും
  • ഗുരു-ആധുനികതയും ദൈവഭാവനയും
  • വി ടി – നവോത്ഥാനത്തിന്റെ വിധ്വസകവീര്യം
  • പി ഗോവിന്ദപ്പിള്ള – മാർക്‌സിസവും വൈജ്ഞാനികതയും
  • അംബേദ്കറുടെ ജനാധിപത്യ ദർശനം
  • അസമത്വത്തിന്റെ ആഗോളീകരണം
  • ഭരണഘടനാപരമായ ധാർമികത
  • രാമായണത്തിന്റെ ബഹുസ്വര ജീവിതം
  • ഇതിഹാസപാഠങ്ങളും ഇടതുപക്ഷവും
  • പ്രഭാഷണത്തിന്റെ ചരിത്രജീവിതം
  • കലയിലെ നവലോക നിർമിതി
  • ആരുടേതാണീ ഗാനങ്ങൾ?
  • ജാതിയുടെ രാഷ്ട്രഭരണം

  തുടങ്ങി 30 ചിന്തോദ്ദീപക ലേഖനങ്ങളുടെ വായനാ വിസ്മയം

  … ആധുനികമായ യുക്തിചിന്തയെയും വിമർശനാവബോധത്തെയും പിൻപറ്റിക്കൊണ്ടാണ് വിവേകാനന്ദൻ തന്റെ നവോത്ഥാന പരീക്ഷണം ആരംഭിച്ചത്. എന്നാൽ ഹൈന്ദവ വർഗീയതയെ അതിന്റെ സാസ്‌ക്കാരിക മൂലധനമായി ഉപയോഗിച്ചുപോരുന്ന ഏറ്റവും വലിയ പ്രതീകങ്ങളിലൊന്നായി വിവേകാനന്ദനെ മാറ്റിയെടുത്തു.
  താൻ ഒരു ജാതിയിലോ മതത്തിലോ പെടുന്ന ആളല്ല എന്ന് നാരായണഗുരും സംശയത്തിനിടമില്ലാതെ പറഞ്ഞു. ഗുരുവിനെ ഹിന്ദുമതാചാര്യനായി പ്രതിഷ്ഠിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളുടെ കേന്ദ്രമായി പലപ്പോഴും അവതരിപ്പിക്കപ്പെടുന്ന ഒരു കാര്യം നാരായണഗുരു നടത്തിയ പ്രതിഷ്ഠകളാണ്. ഗുരു പ്രതിഷ്ഠച്ചത് ഹിന്ദുദൈവങ്ങളെയാണെന്നും അതിനാൽ അദ്ദേഗം ഹിന്ദുസന്ന്യാസി ആണെന്നും ഹിന്ദുത്വവാദികൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഗുരുതന്നെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്. തന്നോട് വിഗ്രഹപ്രതിഷ്ഠ നടത്തൻ ആവശ്യപ്പെട്ടത് ഹിന്ദുക്കളാണെന്നും ഇതരമതസ്ഥർ ആവശ്യപ്പെട്ടാൽ താൻ അത് ചെയ്യുമായിരുന്നുവെന്നും ഗുരു വ്യക്തമാക്കിയിട്ടുണ്ട്. …

  Sunil P Elayidom / Ilayidam / Elayidam

  പേജ് 346 വില രൂ390

  390.00
 • Alayadikkunna Vakku അലയടിക്കുന്ന വാക്ക് - സുനിൽ പി ഇളയിടം

  അലയടിക്കുന്ന വാക്ക് – സുനിൽ പി ഇളയിടം

  320.00
  Add to cart Buy now

  അലയടിക്കുന്ന വാക്ക് – സുനിൽ പി ഇളയിടം

  അലയടിക്കുന്ന വാക്ക്

  സുനിൽ പി ഇളയിടം

  രണ്ടു നൂറ്റാണ്ടുകളോളം മുമ്പ് പിറന്ന ഒരു ദർശനം ഇന്നും മനുഷ്യ സമൂഹത്തിന്റെ സമസ്ത മണ്ഡലങ്ങളിലും സ്വാധീനം ചെലത്തുകയും മറ്റു ദർശനങ്ങളുമായി സമവദിക്കുകയും ചെയ്തുകൊണ്ട് വികാസം പ്രാപിക്കുമ്പോൾ മാർക്‌സിസ്റ് ദർശനത്തിന്റെ പ്രസക്തിയും പ്രാമാണ്യവും വിശദീകരിക്കുകയാണ് സുനിൽ പി ഇളയിടം ഈ കൃതിയിലൂടെ മുതലാളിത്തത്തിനും മൂലധനിവേശത്തിനും എതിരെ വർഗ്ഗസമരത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ ഊന്നി നിന്നുകൊണ്ട് വിവിധ ജനവിഭാഗങ്ങളുടെ സമരസംഘാടനങ്ങളും ദൈനംദിന രാഷ്ട്രീയ പ്രയോഗങ്ങളും വിശകലനം ചെയ്യുന്ന ലേഖനങ്ങളും.

  Ilayidom / Sunil P Elayidom / Elayidam 

  പേജ്318 വില രൂ320

  320.00
 • Narayana Guruvum Mathanirapekshathayum നാരായണ ഗുരുവും മതനിരപേക്ഷതയും

  നാരായണ ഗുരുവും മതനിരപേക്ഷതയും

  100.00
  Add to cart Buy now

  നാരായണ ഗുരുവും മതനിരപേക്ഷതയും

  നാരായണ ഗുരുവും മതനിരപേക്ഷതയും

  എഡിറ്റർ ഡോ എൻ ആർ ഗ്രാമപ്രകാശ്

  കേരളീയ നവോത്ഥാനത്തിന്റെ ചരിത്രയാഥാർഥ്യങ്ങളെ വക്രീകരിക്കുകയും മറച്ചുവെയ്ക്കുകയും ചെയ്തിടത്ത് നേരിന്റെ വെളിച്ചവുമായി വരികയേ നിർവാഹമുള്ളൂ. ഈ സമാഹാരത്തിലെ ഓരോ ലേഖനവും പകർന്നു നൽകുന്നത് നാരായണഗുരുവിന്റെ സത്യമാണ്.
  വി എസ് അച്ചുതാനന്ദൻ, പിണറായി വിജയൻ, എം എ ബേബി, എം ബി രാജേഷ്, സുനിൽ പി ഇളയിടം, അശോകൻ ചരുവിൽ, പ്രൊഫ വി എൻ മുരളി, എൻ വി ഫിർദൗസ് എന്നിവരുടെ രചനകൾ.

  ML / Malayalam / Pinarayi Vijayan / V S Achuthanandan / M A Baby / Sunil P Ilayidam

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

  100.00