സുകുമാർ അഴീക്കോട്: പുസ്തകങ്ങൾ

Books by Sukumar Azhikode | List of Books on Azhikode

Showing all 3 results

Show Grid/List of >5/50/All>>
  • Bharathathinte Anaswara Sampathu ഭരതത്തിന്റെ അനശ്വര സമ്പത്ത് - സുകുമാർ അഴീക്കോടിന്റെ പ്രഭാഷണങ്ങൾ

    ഭരതത്തിന്റെ അനശ്വര സമ്പത്ത് – സുകുമാർ അഴീക്കോടിന്റെ പ്രഭാഷണങ്ങൾ

    100.00
    Add to cart Buy now

    ഭരതത്തിന്റെ അനശ്വര സമ്പത്ത് – സുകുമാർ അഴീക്കോടിന്റെ പ്രഭാഷണങ്ങൾ

    ഭരതത്തിന്റെ അനശ്വര സമ്പത്ത്
    സുകുമാർ അഴീക്കോടിന്റെ പ്രഭാഷണങ്ങൾ

     

    ചിന്തയുടെ ഔന്നത്യവും വാക്കിന്റെ സ്വാതന്ത്ര്യവും സമന്വയിച്ച വ്യക്തിത്വമായിരുന്നു ഡോ സുകുമാർ അഴീക്കോടിന്റേത്. ഉപനിഷത്തുകളെപ്പറ്റിയും ചികിത്സാശാസ്ത്രമായ ആയുർവേദത്തെപ്പറ്റിയും അഴീക്കോട് മാഷ് നടത്തിയ ചിന്തോദ്ദീപകമായ അഞ്ചു പ്രഭാഷണങ്ങളുടെ പുസ്തകമാണ് റവ ഡോ ജോൺ സമാഹരിച്ചിട്ടുള്ള ഈ പുസ്തകം.

     

    എഡിറ്റർ – റവ ഡോ ജിൽസൺ ജോൺ

    Sukumar Azheekode / Azhikkodu

    പേജ്86 വില രൂ100

    100.00
  • Pranayakalam പ്രണയകാലം ജി വിലാസിനി

    പ്രണയകാലം – ജി വിലാസിനി

    285.00
    Add to cart Buy now

    പ്രണയകാലം – ജി വിലാസിനി

    പ്രണയകാലം
    ജി വിലാസിനി

    വായനക്കാർക്ക് അപരിചിതമാണ് സുകുമാർ അഴീക്കോടിന്റെ ഈ പ്രണയമുഖം. പതർച്ചയും താളഭംഗവും ഇല്ലാത്ത അസാധാരണമായ പ്രണയകഥ. അഴീക്കോടിനെ കാലാതീതനാക്കുന്നതിൽ ഈ പ്രണയത്തിനും ഒരു പങ്കുണ്ട്. ഈ പ്രണയം എനിക്കു തന്നത് ശപിക്കപ്പെട്ട ജീവിതവസ്ത്രവും കുറെ അപമാനങ്ങളും മാത്രമായിരുന്നു വെന്ന് വിലാസിനി ടീച്ചർ തുറന്നെഴുതുന്നു.

     

    ധൈഷണിക കേരളം ഏറെ കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്ന ആത്മീയ പ്രഭാഷകനും സാമൂഹിക വിമർശകനുമായ സുകുമാർ അഴീക്കോടിന്റെ വഞ്ചനാത്മകമായ പ്രണയം അതിന് ഇരയായ പ്രണയിനിയുടെ വാക്കുകളിൽ വായിക്കുന്നത് അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പ്രവർത്തികളും തമ്മിൽ ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്നു മനസ്സിലാക്കാൻ സാധിക്കും. ആത്മീയത നന്മയിലേക്ക് നയിക്കിക്കുന്ന ഒന്നല്ല എന്നു അനുവാചകർക്ക് വായിച്ചെടുക്കാവുന്നതാണ്. അതായിരുന്നു സുകുമാർ അഴീക്കോട്.
    ”അദ്ദേഹത്തിന് ഈ പ്രണയബന്ധം അനായാസമായി പൊട്ടിച്ചെറിയാൻ സാധിച്ചു. എനിക്ക് ഒരുകാലവും അതിനു കഴിഞ്ഞില്ല. അതൊരു തീരാത്ത വേദനയായി എന്നെ നീറ്റിക്കൊണ്ടിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. … ഞാൻ ജീവച്ഛവമായി ജീവിച്ചു. അഥവാ മരിച്ചുകൊണ്ടു ജീവിച്ചു. എനിക്ക് എന്റെ ജീവിതത്തെക്കാൾ വലുത് എന്റെ സ്‌നേഹമായിരുന്നു. അതിനുവേണ്ടി സ്‌നേഹത്തിനുവേണ്ടി ജീവത്തെ ഹോമിച്ചു.” സുകുമാർ അഴീക്കോട് എന്ന ചരിത്രപുരുഷന്റെ പ്രണയിനിയായിരുന്ന വിലാസിനി ടീച്ചറുടെ വാക്കുകളാണ് ഇത്.
    ആ ക്രൂരമായ തിരസ്‌കാര കഥ ടീച്ചറുടെ ആത്മകഥാരൂപത്തിൽ.
    സുകുമാർ അഴീക്കോട് തന്റെ പ്രണയിനിക്കുള്ള ഒരു കത്തിൽ എഴുതി ഇങ്ങനെ –
    “ഈ പ്രേമം ഇല്ലെങ്കിലും വിലാസിനിയുടെ കത്തുവായിക്കുന്നത് സുഖകരമായിരിക്കും എന്നാണ് എന്റെ വിശ്വാസം, പ്രേമം കൂടിവന്നപ്പോഴാകട്ടെ, തന്റെ ഓരോ കത്തും എന്റെ ആത്മാവിനെ കോരിത്തരിപ്പിക്കുകയും രക്തം ചൂടുപിടിപ്പിക്കുകയും ചിലപ്പോൾ എന്നെ അസൽ ഭ്രാന്തനാക്കുകയും ചെയ്യുന്നു. മറ്റേതെങ്കിലും ഒരു പെണ്ണിനെ സ്‌നേഹിച്ചിരുന്നെങ്കിൽ കത്തുകളിൽ നിന്നുള്ള ഈ ഹൃദ്യമായ അനുഭൂതി എനിക്ക് ഒരിക്കലും ലഭിക്കുമായിരുന്നില്ല.”
    വിലാസിനി ടീച്ചർക്ക് അഴീക്കോട് അച്ച 45ൽപ്പരം പ്രണയ ലേഖനങ്ങൾ ഈ പുസ്തകത്തിന് അനുബന്ധമായുണ്ട്.
    “അവസാനം രോഗശയ്യയിൽ വച്ചുകണ്ടപ്പോൾ എന്നോടു ചോദിച്ചു, തനിക്കെന്തെങ്കിലും പറയാനുണ്ടായിരുന്നെങ്കിൽ ഒരു കടലാസിൽ എഴുതി കവറിലിട്ട് അയച്ചു തന്നു കൂടായിരുന്നോ” എന്ന്. ജീവിതത്തിൽ ഒരിക്കൽപ്പോലും സത്യം പറഞ്ഞിട്ടില്ലാത്ത, വാക്കിനു വ്യവസ്ഥയില്ലാത്ത ഒരാൾക്ക് ഞാനെങ്ങനെ എഴുതും? എന്തിന് എഴുതണം? ടീച്ചറിന്റെ ഈ ചോദ്യങ്ങളിലാണ് പുസ്തകം അവസാനിക്കുന്നത്.

    Sukumar Azhikode / Azheekodu / G Vilasiny Teacher

    പേജ് 250 വില രൂ285

    285.00
  • Easwarante Kashtakalam ഈശ്വരന്റെ കഷ്ടകാലം - സുകുമാർ അഴീക്കോട്

    ഈശ്വരന്റെ കഷ്ടകാലം – സുകുമാർ അഴീക്കോട്

    100.00
    Read more

    ഈശ്വരന്റെ കഷ്ടകാലം – സുകുമാർ അഴീക്കോട്

    ഈശ്വരന്റെ കഷ്ടകാലം – സുകുമാർ അഴീക്കോട്

    തീപാറുന്ന വാക്കുകൾ കൊണ്ട് കേരളസമൂഹത്തെ തൊട്ടുണർത്തിയ സുകുമാർ അഴീക്കോടിന്റെ ചിന്തോദ്ദീപകമായ ലേഖനങ്ങൾ. നന്മയുടെ മതമാണ് ശ്രീനാരായണൻ ചൂണ്ടിക്കാട്ടിയ ഏകമതം.  ഇത് ലഭിക്കുവാൻ  ദേവാലയങ്ങളിൽ പോയി പൂജിക്കേണ്ട. പുരോഹിതന്റെ സഹായം വേണ്ട. ആചാരങ്ങളൊന്നും അനുഷ്ടിക്കേണ്ട. നല്ല മതത്തിന്റെ പ്രകടനം നല്ല ജീവിതത്തിന്റെ ഉദയത്തിലുടെയാണ്.

    ML / Malayalam / Sukumar Azheekode / Essays / Lekhanangal

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    100.00