രവിചന്ദ്രൻ സി: പുസ്തകങ്ങൾ

Books by Ravichandran C | Books translated by Ravichandran C | രവിചന്ദ്രൻ സി എഴുതിയ പുസ്തകങ്ങൾ | രവിചന്ദ്രൻ സി പരിഭാഷപ്പെടുത്തിയ പുസ്തകങ്ങൾ

Showing all 10 results

Show Grid/List of >5/50/All>>
 • Bhumiyile Eattavum Mahathaya Drishya Vismayam ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം - റിച്ചർഡ് ഡൗക്കിൻസ്‌

  ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം – റിച്ചർഡ് ഡൗക്കിൻസ്‌

  620.00
  Add to cart

  ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം – റിച്ചർഡ് ഡൗക്കിൻസ്‌

  ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം –
  പരിണാമത്തിന്റെ തെളിവുകൾ

   

  റിച്ചർഡ് ഡൗക്കിൻസ്‌

   

  ഭൂമിയിലെ ജീവജാലങ്ങളുടെ വികാസപരിണാമങ്ങൾ മനുഷ്യനെ എക്കാലവും അലട്ടിയിരുന്ന ഒരു പ്രശ്നമാണ്. ശാസ്ത്രം പല സാധ്യതകളും തെളിവുകളും മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും ശാസ്ത്ര സാമൂഹകവും പൊതു സമൂഹവും ഇന്നുവരെ ഒരു ധാരണയിലെത്തി ചേർന്നിട്ടില്ല. 1859-ൽ ചാൾസ് ഡാർവിൻ ഒർജിൻ ഓഫ് സ്പീഷിസിലൂടെ മുന്നോട്ട് വച്ച ആശയത്തിന് അനുകൂലമായ തെളിവുകൾ നിരത്തുകയും ഒപ്പം പരിണാമവിരുദ്ധ ചേരിയിൽ നിന്നും ഉന്നയിക്കുന്ന ഓരോ വാദഗതിയെയും യുക്തമായ ന്ധ്തുക്കളുടെ വെളിച്ചത്തിൽ ഖണ്ഡികയും ചെയ്യുകയാണ് ഡോക്കിൻസ്. ഭ്രൂണശാസ്ത്രം, ജനിതക ശാസ്ത്രം, തന്മാത്രാ ജീവ ശാസ്ത്രം, ഭൂമി ശാസ്ത്രം, ശരീരഘടനാ ശാസ്ത്രം, ശിലാദ്രവ്യശാസ്ത്രം തുടങ്ങിയ ശാസ്ത്ര ശാഖകളിൽക്കൂടി ലഭ്യമാകുന്ന അനിഷേധ്യമായ തെളിവുകളിൽകൂടി ജൈവപരിണാമമെന്ന ഭൂമിയിലെ ഏറ്റവും മഹത്തായ സംഭവത്തെ സാധൂകരിക്കുകയാണ് ഇവിടെ.

   

  ‘ഈ രീതിയിൽ നോക്കുമ്പോൾ ജീവിതത്തിന് ഒരു പ്രതാപമൊക്കെയുണ്ട്.’ – പരിണാമത്തെ പറ്റി സംസാരിക്കവേ ഡാർവിൻ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്. ഈ പ്രതാപത്തെ ശരിയായി പകർന്നു നൽകാൻ, അദ്ദേഹത്തിന്റെ പിൻതുടർച്ചാവകാശിയാകാൻ യോഗ്യനായ, ഏറ്റവും രസകരമായ ഭാഷയിൽ വ്യക്തതയോടെയും ആവേശത്തോടെയും എഴുതുന്ന റിച്ചഡ് ഡോക്കൻസിനെക്കാൾ ഉത്തമനായ മറ്റൊരാളില്ല. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച രചന.വിളയന്നൂർ രാമചന്ദ്രൻ, ലോകപ്രശസ്ത ന്യൂറോ സയന്റിസ്റ്റും, ഫാന്റംസ് ഇൻ ദ ബ്രയിൻ, ടെൽ ടെയ്ൽ ബ്രയിൻ എന്നി വിശ്വവിഖ്യാത കൃതികളുടെ കർത്താവ്.

  പരിഭാഷ – രവിചന്ദ്രൻ സി

  BHOOMIYILE ETTAVUM MAHATHAYA DRUSYA VISMAYAM – Parinamathinte Thelivukal / C Ravichandran / Ravi Chandran / Richard Dawkins

  പേജ് 524 വില രൂ620

  620.00
 • Carterude Kazhukan കാർട്ടറുടെ കഴുകൻ

  കാർട്ടറുടെ കഴുകൻ – രവിചന്ദ്രൻ സി

  270.00
  Add to cart

  കാർട്ടറുടെ കഴുകൻ – രവിചന്ദ്രൻ സി

  കാർട്ടറുടെ കഴുകൻ

   

  രവിചന്ദ്രൻ സി, ഡോ കെ എം ശ്രീകുമാർ

   

   

  ജൈവകൃഷിക്കുവേണ്ടിയുള്ള മുറവിളികളാണ് ഇന്ന് കേരളത്തിൽ പരക്കെ മുഴങ്ങുന്നത്. രാസവളങ്ങളും കീടനാശിനികളും ക്യാൻസർ രോഗം വർധിപ്പിക്കുന്നതിന് കാരണമാകുന്നു, രാസവളം മണ്ണിനെ നശിപ്പിക്കുന്നു തുടങ്ങിയ ജൈവകൃഷിവാദികളുടെ ആരോപണങ്ങളെ ശാസ്ത്രത്തിന്റെ അടിത്തറയിൽ നിന്നു കൊണ്ട് ഈ പുസ്തകം ഖണ്ഡിക്കുന്നു. ഉചിതമായ അനുപാതത്തിൽ ജൈവ-രാസവളങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ശാസ്ത്രീയമായ കൃഷിരീതികളാണ് നടപ്പിലാക്കേണ്ടതെന്നും രാസവളങ്ങളെയും കീടനാശിനികളെയും പടിക്കുപുറത്തു നിർത്തിക്കൊണ്ടുള്ള കൃഷിരീതികൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നുള്ള അറിവ് വായനക്കാരുമായി പങ്കുവെയ്ക്കുന്നു.

  Ravichandran C / K M Sreekumar / Karttarude 

  വില 274 പേജ് രൂ270

  270.00
 • Masthishkam Katha Parayunnu മസ്തിഷ്‌കം കഥ പറയുന്നു

  മസ്തിഷ്‌കം കഥ പറയുന്നു – ഡോ വി എസ് രാമചന്ദ്രൻ

  550.00
  Add to cart

  മസ്തിഷ്‌കം കഥ പറയുന്നു – ഡോ വി എസ് രാമചന്ദ്രൻ

  മസ്തിഷ്‌കം കഥ പറയുന്നു

   

   

  ഡോ വി എസ് രാമചന്ദ്രൻ

   

  മസ്തിഷ്‌കമെന്ന മഹാത്ഭുതത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന അസാധാരണ ഗ്രന്ഥം. വിവിധ മാനസിക രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗികളെ പഠിച്ചുകൊണ്ട് രോഗരഹിതമായ മസ്തിഷ്‌കത്തിന്റെ ധർമവും പ്രവർത്തനവും മനസ്സിലാക്കാൻ ശ്രമിക്കുന്ന വിഖ്യാത നാഡിശാസ്ത്രജ്ഞൻ ഡോ വി എസ് രാമചന്ദ്രൻ മസ്തിഷ്‌കം, മനസ്സ്, ശരീരം എന്നിവയ്ക്കിടയിൽ കെട്ടുപിണഞ്ഞുകിടക്കുന്ന പ്രഹേളികയെ ലളിതമായി, സാധാരണക്കാർക്കായി, യുക്തിയുക്തം അവതരിപ്പിക്കുകയാണ് ഇവിടെ.

   

  നാം ലോകത്തെ കണ്ടറിയുന്നത് എങ്ങനെ.

  എന്താണ് മനസ്സും ശരീരവും തമ്മിലുള്ളതായി ആരോപിക്കപ്പെടുന്ന ആ ബന്ധം.

  നിങ്ങളുടെ ലൈംഗിക വ്യക്തിസ്വത്വം നിർണയിക്കുന്നതെന്താണ്.

  ഓട്ടിസം എന്ന മാനസിക വളർച്ചാവൈകല്യത്തിന്റെ കാരണമെന്തൊക്കെ.

  മനുഷ്യനെ മനുഷ്യനാക്കുന്ന കല, ഭാഷ, രൂപകാലങ്കാരം, സർഗാത്മകത, ആത്മാവബോധം, മതപരത, ചിരി, ചിന്ത തുടങ്ങിയ സഹജഗുണങ്ങളെ എങ്ങനെ വിശദീകരിക്കാനാകും.

  തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്ക് നാഡീശാസ്ത്രപരമായ വിശദീകരണമൊരുക്കുന്നു. ഉജ്ജ്വലവും ലളിതവും അങ്ങെയറ്റം നാഡീശാസ്ത്രകാരന്മാരിൽ ഏറ്റവും പ്രഗത്ഭനായി ലോകം കണക്കാക്കുന്ന ഒരു ശാസ്ത്രകാരന്റെ ശാസ്ത്രരംഗത്തെ വഴിത്തിരിവെന്നു വിശേഷിപ്പിക്കപ്പെടുന്ന പുസ്തകം.

  വിവർത്തനം – രവിചന്ദ്രൻ സി.

  എണ്ണമറ്റ നാഡീ കോശങ്ങളും നാഡീബന്ധങ്ങളും വഴി ഏതൊരു നിഗൂഢയന്ത്രത്തെക്കാളും നിഗൂഢമായ മനുഷ്യമസ്തിഷ്‌കത്തിന്റെ രഹസ്യപ്പൂട്ടുകൾ തുറക്കുന്ന അപൂർവമായൊരു ഗ്രന്ഥം.

   

  നാം വളരെ കുറച്ചു മാത്രം മനസ്സിലാക്കിയിട്ടുള്ള അവയവമാണ് മസ്തിഷ്‌കം. എല്ലാം അറിയാൻ ഉപയോഗിക്കുന്ന അതേ മസ്തിഷ്‌കത്തെത്തന്നെയാണ് അതിനെക്കുറിച്ചറിയാനും നമുക്ക് ആശ്രയിക്കേണ്ടി വരിക. മനുഷ്യന്റെ അനന്യതയായി വിലയിരുത്തപ്പെടുന്ന പൂർണമായ അർഥ തലത്തിലുള്ള സ്വത്വബോധം നിർമിക്കുന്ന അവയവവും ഇതുതന്നെ. ശാരീരികവും മാനസികവുമായ വ്യാപാരങ്ങളെ ആകമാനം നിയത്രിക്കുന്ന മസ്തിഷ്‌ക-നാഡീ വ്യവസ്ഥകളെക്കുറിച്ച് ഗൗരവപൂർവം അന്വേഷിക്കുന്ന ശാസ്ത്രജ്ഞനാണ് ഇന്ത്യൻ വംശജനും കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ ന്യൂറോളജിസ്റ്റുമായ ഡോ വിളയന്നൂർ സുബ്രഹ്മണ്യൻ രാമചന്ദ്രൻ. ”സയൻസിന്റെ മിനുസമാർന്ന പട്ടുപാതകളിലൂടെ വിചിത്രവും നിഗൂഢവുമായ മനസ് എന്ന ആദിമ ചൈനയിലേക്ക് സഞ്ചരിച്ച പിൽക്കാല മാർക്കോ പോളോയാണ് രാമചന്ദ്രൻ” എന്നാണ് ഡോ രാമചന്ദ്രനെക്കുറിച്ച് റിച്ചഡ് ഡോക്കിൻസ് നടത്തിയ പ്രസിദ്ധമായ പ്രശംസ.

  Ravichandran C / Dr V S Ramachandran 

  പേജ് 532 വില രൂ550

  550.00
 • Vivekanandan Hindu Messiahyo? വിവേകാനന്ദൻ ഹിന്ദു മിശിഹയോ?

  വിവേകാനന്ദൻ ഹിന്ദു മിശിഹയോ? – രവിചന്ദ്രൻ സി

  120.00
  Add to cart

  വിവേകാനന്ദൻ ഹിന്ദു മിശിഹയോ? – രവിചന്ദ്രൻ സി

  വിവേകാനന്ദൻ ഹിന്ദു മിശിഹയോ?

   

  രവിചന്ദ്രൻ സി

   

  പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഇന്ത്യയിൽ മുൻതൂക്കം നേടിയ മതനവോത്ഥാന ചിന്തകളുമായി താരതമ്യപ്പെടുത്തിയാൽ പുരോഗമനകാരി എന്ന വിളിപ്പേരിന് സ്വാമി വിവേകാനന്ദൻ അർഹനാണോ? വിവേകാനന്ദൻ അവസാനിപ്പിച്ച അന്ധവിശ്വാസം ഏതാണ്? അദ്ദേഹം കൊണ്ടുവന്ന സാമൂഹിക പരിഷ്‌ക്കാരം എന്താണ്? വിഖ്യാതമായ ചിക്കാഗോ പ്രസംഗത്തിന്റെ ആശയ പരിസരം എത്രമാത്രം യാഥാർഥ്യപരമാണ്? ബ്രഹ്മസമാജവും ആര്യസമാജവും മുന്നോട്ടുവെച്ച മതപരിഷ്‌ക്കരണ ശ്രമങ്ങൾപോലും വിവേകാനന്ദന്റെ മതജീവിതത്തിൽ കാണാനാകില്ല. മതാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ന്യായീകരിക്കാൻ അദ്ദേഹം തന്റെ താർക്കിക യുക്തി ആവോളം ഉപയോഗിച്ചിട്ടുമുണ്ട്. മതപരിഷ്‌ക്കർത്താവ് എന്ന നിലയിലല്ല, മറിച്ച് മത മാമൂലുകളുടെ സംരക്ഷകൻ എന്ന നിലയിലാണ് ആധുനിക യുഗത്തിൽ മതവിശ്വാസികൾക്കു വിവേകാനന്ദൻ പ്രിയങ്കരനാകുന്നത്. സ്വാമി വിവേകാനന്ദന്റെ ആശയലോകത്തെയും ജീവിത സംഭവങ്ങളെയും അപഗ്രഥിക്കുന്ന പഠനം. ഒപ്പം രവിചന്ദ്രന്റെ ശ്രദ്ധേയമായ മറ്റു ചില അനുബന്ധ ലേഖനങ്ങളും.

  C Ravichandran / C Ravicchandran / C Ravi Chandran / Is Vivekanandan Hindu Missiha 

  പേജ് 132  വില രൂ120

  120.00
 • Ravichandrante Samvadangal രവിചന്ദ്രന്റെ സംവാദങ്ങൾ

  രവിചന്ദ്രന്റെ സംവാദങ്ങൾ – രവിചന്ദ്രൻ സി

  220.00
  Add to cart

  രവിചന്ദ്രന്റെ സംവാദങ്ങൾ – രവിചന്ദ്രൻ സി

  രവിചന്ദ്രന്റെ സംവാദങ്ങൾ

   

  കേരളത്തിലെ നാസ്തിക ചിന്തയുടെ പാരഡൈം മാറ്റിയെഴുതിയ ചിന്തകനാണ് സി രവിചന്ദ്രൻ. അദ്ദേഹത്തിന്റെ ഇടപെടലുകൾ യുക്തിവാദത്തെ സൈദ്ധാന്തിക ശാഠ്യങ്ങളിൽ നിന്നു മോചിപ്പിച്ചു. നിങ്ങൾക്ക് അദ്ദേഹത്തോടു യോജിക്കുകയോ വിയോജിക്കുകയോ ആവാം. എന്നാൽ ആ ചിന്തകളെ അവഗണിക്കാനാവില്ല. കേരളത്തിലെ യുക്തിവാദികൾക്കും യുക്തിവാദ വിമർശകർക്കും രവിചന്ദ്രനെ വായിക്കാതെ മേലിൽ സൈദ്ധാന്തിക പ്രവർത്തനം സാധ്യമല്ല. യുക്തിചിന്തയും ആസ്തികവാദവും മാറ്റുരയ്ക്കുന്ന സംവാദങ്ങളുടെ സമാഹാരം.

  എഡിറ്റർ – ഹരികുമാർ റ്റി ജി

  പേജ് 258

  Ravichandran C / Yukthivadam / Samvadam 

  220.00
 • Ambilikuttanmar അമ്പിളിക്കുട്ടന്മാർ - രവിചന്ദ്രൻ സി

  അമ്പിളിക്കുട്ടന്മാർ – രവിചന്ദ്രൻ സി

  175.00
  Add to cart

  അമ്പിളിക്കുട്ടന്മാർ – രവിചന്ദ്രൻ സി

  അമ്പിളിക്കുട്ടന്മാർ
  ചാന്ദ്രയാത്രയും ഗൂഢാലോചനാ സിദ്ധാന്തങ്ങളും
  രവിചന്ദ്രൻ സി

  ചാന്ദ്രയാത്രയുടെ ഗൂഢാലോചനാസിദ്ധാന്തം പരിഗണിച്ചാൽ രസകരമായ സവിശേഷതകൾ ഏറ ആഘോഷവും വിൽപനയുമാണ്. നാലു ലക്ഷം ആളുകളുടെ മനുഷ്യ പ്രയത്‌നവും വിപുലമായ തയ്യാറെടുപ്പുകളും കൃത്യമായ തെളിവുകളും ഒക്കെയുണ്ടായിട്ടും ചാന്ദ്രയാത്ര വിവാദം ഹാരി പോട്ടർ സാഹിത്യം പോലെ വിറ്റഴിക്കപ്പെട്ടു. അമേരിക്കയിൽ മാത്രം ആറു ശതമാനം ആളുകൾ അപ്പോളോ 11 നാസ തിരക്കഥ രചിച്ച നാടകമാണെന്നു വിശ്വസിക്കുന്നുണ്ടത്രേ. ഗൂഢാലോചനാപ്രമാണങ്ങളുടെ ഒരു വശ്യത, അവയുടെ സരളതയും ലാളിത്യവുമാണ്. ഇന്ന് ലോകത്തുള്ള ഏതു സങ്കീർണമായ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങൾക്കും ഗൂഢാലോചനാവാദക്കാർ ലളിതമായ ആഖ്യാനങ്ങളും വിശദീകരണങ്ങളും നൽകുന്നു.

  ‘മനുഷ്യന്റെ ഒരു ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്കൊരു വലിയ കുതിച്ചു ചാട്ടം’ എന്ന ചന്ദ്രനിൽ ആദ്യം കാൽകുത്തിയ നീൽ ആംസ്‌ട്രോങ് വിശേഷിപ്പിച്ച അപ്പോളോ 11 ദൗത്യം ഒരു കബളിപ്പിക്കൽ നാടകമായിരുന്നുവെന്ന് കേട്ടപ്പോൾ ഓൾഡ്രിന് ദേഷ്യം വന്നു എന്നതിൽ അത്ഭുതമില്ല. എന്നാൽ ആശ്ചര്യകരം എന്നു പറയാവുന്നത് ഇത്തരം അയുക്തികമായ തട്ടിപ്പുകഥകൾ വിശ്വസിക്കാൻ നമ്മുടെ ലോകത്ത് കുറെയധികം ആളുകൾ ഇപ്പോഴുമുണ്ടെന്നതാണ്. നിർഭാഗ്യവശാൽ അവരിൽ പലരും ജോലിനോക്കുന്നത് യൂണിവേഴ്‌സിറ്റികളിലെയും കോളേജുകളിലെയും ഫിസിസ്‌ക്‌സ് ഡിപ്പാർട്ടുമെന്റുികളിലാണ്.

  Ravichandran C / Ravi chandran / Nasthikam / Moon Landing

  കൂടുതൽ കാണുക

  175.00
 • Pakita 13 പകിട 13

  പകിട 13 – രവിചന്ദ്രൻ സി

  350.00
  Add to cart

  പകിട 13 – രവിചന്ദ്രൻ സി

  പകിട 13

  ജ്യോതിഷഭീകരതയുടെ മറുപുറം

  രവിചന്ദ്രൻ സി.

  പ്രവചനവിദ്യക്കാർ ഉപയോഗിക്കുന്ന സങ്കേതങ്ങൾ വിശ്വാസിക്ക് കേവലം വികാരവിരേചന ഉപാധി മാത്രം. ഗ്രഹം, സംഖ്യ, അക്ഷരം, വെറ്റില, ഓല, കൈത്തലം പ്രവചന സാങ്കേതികത എന്തുമാകട്ടെ, പ്രവചനങ്ങളെ സ്വജീവിതാനുഭവങ്ങളുമായി പൊരുത്തപ്പെടുത്തുന്ന ജോലി വിശ്വാസി സ്വയം ഏറ്റെടുത്തുകൊള്ളും. ഇതൊരിനം സവിശേഷമായ മാനസികാവസ്ഥയാണ്. തെളിവുരഹിത വിശ്വാസങ്ങളെ നിർദ്ദയം വിചാരണ ചെയ്യുന്ന ഉജ്വല പുസ്തകം.

  Pakida13 / Pakita-13 / Pakida-13 / Ravichandran C / Ravi Chandran

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

   

   

  350.00
 • Buddhane Erinja Kallu ബുദ്ധനെ എറിഞ്ഞ കല്ല് - ഭഗവദ് ഗീതയുടെ ഭാവാന്തരങ്ങൾ

  ബുദ്ധനെ എറിഞ്ഞ കല്ല് – ഭഗവദ് ഗീതയുടെ ഭാവാന്തരങ്ങൾ

  450.00
  Add to cart

  ബുദ്ധനെ എറിഞ്ഞ കല്ല് – ഭഗവദ് ഗീതയുടെ ഭാവാന്തരങ്ങൾ

  ബുദ്ധനെ എറിഞ്ഞ കല്ല്

  ഭഗവദ് ഗീതയുടെ ഭാവാന്തരങ്ങൾ

  രവിചന്ദ്രൻ സി

  കൃഷ്ണന്റെ സ്ഥാനത്ത് ബുദ്ധനായിരുന്നു അർജുനന്റെ സാരഥിയെങ്കിൽ ഒരുപക്ഷേ കുരുക്ഷേത്രയുദ്ധം തന്നെ റദ്ദാക്കപ്പെടുമായിരുന്നു. ഗീതയുടെ ആശയപരിസരം ബൗദ്ധവിരുദ്ധമെന്ന് രവിചന്ദ്രൻ സമർഥിക്കുന്നു. ഗീതയിലെ ഹിംസാത്മകതയും ബുദ്ധന്റെ അഹിംസയും പരസ്പരം തള്ളിക്കളയും. ഉജ്വല നിരീക്ഷണങ്ങളാൽ സമൃദ്ധമായ ഗ്രന്ഥം.

  ML / Malayalam / Ravichandran C

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

  450.00
 • Chumbichavarude Chora ചുംബിച്ചവരുടെ ചോര

  ചുംബിച്ചവരുടെ ചോര – രവിചന്ദ്രൻ സി

  100.00
  Add to cart

  ചുംബിച്ചവരുടെ ചോര – രവിചന്ദ്രൻ സി

  ചുംബിച്ചവരുടെ ചോര

  ചുംബന സമരത്തിന്റെ രാഷ്ട്രീയം

  മലയാളിയുടെ കപടസദാചാരങ്ങൾക്കെതിരെ ആഞ്ഞടിച്ച പ്രതിരോധത്തിന്റെ ചുംബനങ്ങൾക്കു പറയാനുള്ളത്. സ്ത്രീയും പുരഷനും ഭിന്നലിംഗക്കാർക്കും ഉൾപ്പെടെയള്ള മനുഷ്യർക്കു മുഴുവൻ സ്വതന്ത്രമായി, തുല്യ അവകാശബോധത്തോടെ ജീവിക്കാനും ഇടപഴകുവാനുമുള്ള വിട്ടുവീഴ്ച അസാധ്യമായ ഒരു അവകാശപ്പോരാട്ടത്തിനാണ് ചുംബന സമരം ജന്മമേകിയത്. അത് ഏൽപ്പിച്ച പൊള്ളിൽ നിന്നു മലയാളി രക്ഷപെടാൻ പോകുന്നില്ല.

  ML / Malayalam / പ്രൊഫ രവിചന്ദ്രൻ സി / Prof Ravichandran C

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

  100.00
 • Adaminte Palavum Ramante Sethuvum

  ആദമിന്റെ പാലവും രാമന്റെ സേതുവും – രവിചന്ദ്രൻ സി

  110.00
  Add to cart

  ആദമിന്റെ പാലവും രാമന്റെ സേതുവും – രവിചന്ദ്രൻ സി

  ആദമിന്റെ പാലവും രാമന്റെ സേതുവും

  രവിചന്ദ്രൻ സി

  മതം കൊണ്ടു വന്നതാര് എന്ന ചോദ്യത്തിന് പ്രഥമ വിഡ്ഢിയെ കണ്ടെത്തിയ ആദ്യത്തെ ചതിയൻ എന്ന ഉത്തരം നമുക്ക് മുന്നിലുണ്ട്. മതം ഒരുക്കുന്ന മായാക്കാഴ്ചകൾക്കു പിന്നിലെ തുണുത്ത യാഥാർഥ്യങ്ങളിലേക്ക് ഒരന്വേഷണം.

  Prof Ravichandran C / History / Ravi Chandran C.

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

  110.00