മലാല യുസഫ്‌സായ്: പുസ്തകങ്ങൾ

Books by Malala Yousafzai | List of Books by Malala Yousafzai

Showing the single result

Show Grid/List of >5/50/All>>
  • Njananu Malala ഞാനാണ് മലാല

    ഞാനാണ് മലാല – മലാല യുസഫ്‌സായ്

    295.00
    Add to cart Buy now

    ഞാനാണ് മലാല – മലാല യുസഫ്‌സായ്

    ഞാനാണ് മലാല

    ആത്മകഥയുടെ മൗലിക പരിഭാഷ

    മലാല യുസഫ്‌സായ്

    വിദ്യാഭ്യാസത്തിനായി നിലകൊള്ളുകയും താലബാന്റെ വെടിയേൽക്കുകയും ചെയ്ത പെൺകുട്ടിയുടെ കഥ

    ആഗോളഭീകരതയാല്‍ പിഴുതെറിയപ്പെട്ട ഒരു കുടുംബത്തിന്റെ ശ്രദ്ധേയമായ കഥയാണ് ഞാനാണ് മലാല. അതുപോലെ ഇത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പോരാട്ടത്തിന്റെ കഥയുമാണ്. ആണ്‍കുട്ടികള്‍ക്കുമാത്രം വിലകല്പിക്കുന്ന ഒരു സമൂഹത്തില്‍ തങ്ങളുടെ മകളെ തീവ്രമായി സ്നേഹിക്കുന്ന മലാലയുടെ മാതാപിതാക്കളുടെ കഥകൂടിയാണിത്.


    17ാം വയസ്സിൽ സമാധാനപരമായ പ്രതിഷേധത്തിന്റെ ആഗോള പ്രതീകമായി മാറിയ മലാല സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.


    ആൺകുട്ടികളുടെ ജനനത്തിൽ ആകാശത്തേക്ക് നിറയൊഴിച്ചു ആഹ്ലാദിക്കുകയും പെൺകുഞ്ഞിനെ തിരശ്ശീലയ്ക്കു പിന്നിൽ മറച്ചു വെയ്ക്കുകയും ചെയ്യുന്ന ഒരു നാട്ടിലെ പെൺകുട്ടിയാണ് ഞാൻ. ഭക്ഷണം പാകം ചെയ്യലും കുഞ്ഞുങ്ങളെ പ്രസവിച്ചു കൂട്ടലും മാത്രമായിരുന്നു സത്രീകളുടെ ധർമം.


    പാകിസ്ഥാനിലെ സ്വാത്ത് താഴ് വരയിൽ നിന്നുള്ള പെൺകുട്ടി. താലിബാന്റെ കീഴിലുള്ള ജീവിതത്തെക്കുറിച്ച് ബിബിസി ഉറുദുവിൽ എഴുതിയത് പൊതുജന ശ്രദ്ധപിടിച്ചു പറ്റി. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി അവളുടെ കുടുംബം നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ച് ഗുൽ മഖായി എന്ന തൂലികാനാമത്തിൽ അവൾ എഴുതി. 2012 ഒക്ടോബറിൽ സ്‌കൂളിൽ നിന്നു മടങ്ങുന്നവഴി താലിബാൻ അവളുടെ തലയ്ക്കു നേരെ നിറയൊഴിച്ചു. അത്ഭുതകരമായി രക്ഷപെട്ട മലാല വിദ്യാഭ്യാസത്തിനായുള്ള പ്രചാരണം തുടരുന്നു. 2011ൽ പാക്കിസ്ഥാൻ ദേശീയ സമാധാന സമ്മാനം നൽകി. 2013ൽ കുട്ടികൾക്കുള്ള സമാധാന സമ്മാനം നേടി. 2014ൽ കൈലാഷ് സത്യാർഥിക്കൊപ്പം സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം പങ്കിട്ടു.


    മലാല യൂസഫ്‌സായി ക്രിസ്റ്റീന ലാംബിനൊപ്പം എഴുതിയത്‌
    വിവർത്തനം : പി വി ആൽവി

    പേജ് 320 വില രൂ295

    295.00