എം.കെ.സാനു: പുസ്തകങ്ങൾ

Books by M K Sanu | List of Books by M K Sanu

Showing all 6 results

Show Grid/List of >5/50/All>>
  • Yukthivadhi M C Joseph യുക്തിവാദി എം സി ജോസഫ്

    യുക്തിവാദി എം സി ജോസഫ് – എം.കെ.സാനു

    270.00
    Add to cart Buy now

    യുക്തിവാദി എം സി ജോസഫ് – എം.കെ.സാനു

    യുക്തിവാദി എം. സി. ജോസഫ്

    എം.കെ.സാനു

    അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആധിപത്യം ചെലുത്തിയ യാഥാസ്ഥിതികമായ കേരളസമൂഹത്തെ പ്രബുദ്ധതയിലേയ്ക്ക് ഉണർത്തിയ യുക്തിവാദപ്രസ്ഥാനത്തിന്റെ ആചാര്യനാണ് എം.സി.ജോസഫ്. ജീവിതകാലം മുഴുവൻ യുക്തിബോധവും ശാസ്ത്രവീക്ഷണവും സ്വാതന്ത്രചിന്തയും ഉയർത്തിപ്പിടിച്ച നവോത്ഥാനശില്പി. തീക്ഷ്‌ണമായ ആശയസംവാദങ്ങളിലൂടെ, സജീവമായ ഇടപെടലുകളിലൂടെ മനുഷ്യത്വമാണ് ജീവിതമൂല്യമെന്ന് ഒരു കാലഘട്ടത്തെ അദ്ദേഹം പഠിപ്പിച്ചു ആധുനികമായ ആശയങ്ങളെ ഉൾകാഴ്ചയോടെയും പ്രായോഗിക ബുദ്ധിയോടെയും ജനതക്കിടയിൽ പ്രചരിപ്പിച്ച എം.സി. വിചാരവിപ്ലവത്തിന് കളമൊരുക്കി. സംഭവബഹുലമായ ആ ജീവിതത്തെ പഠിച്ചവതരിപ്പിക്കുന്ന ജീവചരിതഗ്രന്ഥം.

    പേജ് 252 വില രൂ270

    270.00
  • V.K. Velayudhan Oru Prakshobhakariyude Jeevitham വി.കെ. വേലായുധൻ ഒരു പ്രക്ഷോഭകാരിയുടെ ജീവിതം

    വി.കെ. വേലായുധൻ ഒരു പ്രക്ഷോഭകാരിയുടെ ജീവിതം – എം.കെ. സാനു

    160.00
    Add to cart Buy now

    വി.കെ. വേലായുധൻ ഒരു പ്രക്ഷോഭകാരിയുടെ ജീവിതം – എം.കെ. സാനു

    വി.കെ. വേലായുധൻ ഒരു പ്രക്ഷോഭകാരിയുടെ ജീവിതം

    പ്രൊഫ. എം.കെ. സാനു

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    കേരള പി.എസ്.സി.യുടെ ആദ്യചെയർമാനും സാമൂഹികനീതിയുടെ കാവലാളും ആയിരുന്ന വി.കെ. വേലായുധൻ എന്ന പ്രക്ഷോഭകാരിയുടെ ജീവിതം പ്രൊഫ. എം.കെ. സാനു തന്റെ ഈ പുസ്തകത്തിലൂടെ അവിസ്മരണീയമാക്കിയിരിക്കുന്നു.

    പേജ് 164 വില രൂ 160

    160.00
  • Chinthavishtayaya Seetha ചിന്താവിഷ്ടയായ സീത - സ്വാതന്ത്ര്യത്തിന് ഒരു നിർവ്വചനം

    ചിന്താവിഷ്ടയായ സീത – സ്വാതന്ത്ര്യത്തിന് ഒരു നിർവ്വചനം – എം.കെ.സാനു

    110.00
    Add to cart Buy now

    ചിന്താവിഷ്ടയായ സീത – സ്വാതന്ത്ര്യത്തിന് ഒരു നിർവ്വചനം – എം.കെ.സാനു

    ചിന്താവിഷ്ടയായ സീത
    സ്വാതന്ത്ര്യത്തിന് ഒരു നിർവ്വചനം

    എം.കെ.സാനു

    ആധുനിക കേരളത്തിന്റെ കാവ്യസംസ്കാരത്തെ പുനർനിർമ്മിക്കുകയും സാമൂഹ്യബോധത്തെ നവീകരിക്കുകയും ചെയ്‌ത ‘ചിന്താവിഷ്ടയായ സീത’ യെ ആധാരമാക്കി തയ്യാറാക്കിയ പ്രൗഢമായ ഗ്രന്ഥം

    M K Sanu / M K Saanu
    പേജ് 106 വില രൂ110

    110.00
  • Sahodaran K Ayyappan സഹോദരൻ കെ അയ്യപ്പൻ - പ്രൊഫ എം കെ സാനു

    സഹോദരൻ കെ അയ്യപ്പൻ – പ്രൊഫ എം കെ സാനു

    400.00
    Add to cart Buy now

    സഹോദരൻ കെ അയ്യപ്പൻ – പ്രൊഫ എം കെ സാനു

    സഹോദരൻ കെ അയ്യപ്പൻ

    പ്രൊഫ എം കെ സാനു

    കേരളത്തിലെ നവോത്ഥാന നായകരിൽ പ്രമുഖസ്ഥാനീയനാണ് സഹോദരൻ കെ അയ്യപ്പൻ. കവി, പ്രഭാഷകൻ, ഭരാധികാരി, സമൂഹ്യപരിഷ്‌കർത്താവ്, പത്രപ്രവർത്തകൻ തുടങ്ങി എല്ലാ മേഖലകളിലും പുരോഗമനാശയങ്ങൾക്ക് രൂപം നൽകിയ സഹോദരന്റെ സംഭവബഹുലമായ ജീവിതകഥയേ്രത പ്രൊഫ എം കെ സാനു രചിച്ച ഈ വിശിഷ്ഠ ഗ്രന്ഥം.

    MK Sanu / M K Sanu / Sahodaran Ayyappan / Ayapan

    പേജ് 400 വില രൂ400

    400.00
  • M Govindan എം ഗോവിന്ദൻ - എം കെ സാനു

    എം ഗോവിന്ദൻ – എം കെ സാനു

    150.00
    Add to cart Buy now

    എം ഗോവിന്ദൻ – എം കെ സാനു

    എം ഗോവിന്ദൻ

    എം കെ സാനു

    മലയാളിയുടെ ധൈഷണിക ലോകത്തിൽ പുതിയ ചിന്തയുടെ കനലുകൾ വാരിയെറിഞ്ഞ ഒറ്റയാൾ പ്രസ്ഥാനമായിരുന്നു എം. ഗോവിന്ദൻ. ആധുനികഭാവുകത്വത്തിന് അടിത്തറ പാകിയ കൃതികൾ കൊണ്ട് മലയാള സാഹിത്യത്തെ മുന്നോട്ടു നയിച്ച എഴുത്തുകാരൻ. അധികാരത്തിനും ആധിപത്യത്തിനും എതിരെ നിലകൊണ്ട റാഡിക്കൽ ഹ്യൂമനിസറ്റ്.

    ധാർമികതയിലും നൈതികതയിലും അധിഷ്ഠിതമായ ജനാധിപത്യസമൂഹത്തിനായി നിലകൊണ്ട എം. ഗോവിന്ദന്റെ ധൈഷണിക ജീവിതത്തിന്റെ വ്യാഖ്യനവും വിശദീകരണവുമായിത്തീരുന്ന ജീവചരിത്രമാണ് ഈ കൃതി. ഗോവിന്ദന്റെ ആശയലോകത്തെ അടുത്തറിഞ്ഞ സ്‌നേഹിതനായ എം. കെ സാനുവാണ് ഗ്രന്ഥകർത്താവ്.

    M K Sanu

    വില രൂ 150

    150.00
  • Karma Gathi കർമഗതി - എം കെ സാനു

    കർമഗതി – എം കെ സാനു

    290.00
    Add to cart Buy now

    കർമഗതി – എം കെ സാനു

    കർമഗതി

     

    എം കെ സാനു

     

    പ്രപഞ്ചത്തെയും തന്നെയും കുറിച്ചുള്ള ഒരെഴുത്തുകാരന്റെ വിശുദ്ധ വിചാരങ്ങളാണ് പ്രൊഫസര്‍ എം കെ സാനുവിന്റെ ആത്മകഥയിലെ ഉള്ളടക്കം. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും സര്‍വ്വോപരി ഹൃദ്യമായ പെരുമാറ്റത്തിലൂടെയുമാണ് പ്രൊഫസര്‍ എം.കെ.സാനു നമ്മെ സ്വാധീനിച്ചത്. കലയും സാഹിത്യവും ജീവിതവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണവും പഠനവുമാണ് ഇന്നോളാം അദ്ദേഹം നടത്തിയതത്രയും. മണ്‍ മറഞ്ഞുപോയ മാതാപിതാക്കള്‍ക്ക എഴുത്തുകാരന്‍ നല്‍കുന്ന അശ്രുപൂജയായിരിക്കും ഈ ആത്മകഥയിലെ നക്ഷത്രത്തിളക്കാമാര്‍ന്ന അക്ഷരങ്ങള്‍. അവ നാം ഓരോരുത്തരുടെയും ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്നു. ജീവിത യാത്രക്കിറയില്‍ കണ്ടുമുട്ടിയ സുഹൃത്തുക്കളെയും ഗുരുക്കന്മാറ്റെയും ശിഷ്യന്മാരെയും കുറിച്ചുള്ള ഹരിതസ്മൃതികള്‍ ഗൃഹാതുരത്വത്തോടെയും കടപ്പാടോടെയും അദ്ദേഹം രേഖപ്പെടുത്തുന്നു.

    Prof M K Sanu 

    പേജ് 286 വില രൂ290

    290.00