ഡോ എം കെ മുനീർ: പുസ്തകങ്ങൾ

Books by M K Muneer | List of Books by M K Muneer

Showing the single result

Show Grid/List of >5/50/All>>
  • Bheekaratha: Parasparam Paloottunna Sathrukkal ഭീകരത - പരസ്പരം പാലൂട്ടുന്ന ശത്രുക്കൾ

    ഭീകരത – പരസ്പരം പാലൂട്ടുന്ന ശത്രുക്കൾ – ഡോ കെ എം മുനീർ

    200.00
    Add to cart Buy now

    ഭീകരത – പരസ്പരം പാലൂട്ടുന്ന ശത്രുക്കൾ – ഡോ കെ എം മുനീർ

    ഭീകരത – പരസ്പരം പാലൂട്ടുന്ന ശത്രുക്കൾ

     

    ഡോ കെ എം മുനീർ

     

    മുനീർ എന്ന രാഷ്ട്രീയ നേതാവിന്റെ തുറന്ന ചിന്തകൾ അദ്ദേഹത്തിനുള്ളിലെ സ്വതന്ത്രചിന്തകനെ വെളിപ്പെടുത്തുന്നു.

    ‘ക്രിസ്തുമതം : നികൃഷ്ടശത്രു’ എന്ന അദ്ധ്യായത്തിൽ മുനീർ ലെനിൻ പറയുന്നതിനെ ഉദ്ധരിക്കുന്നുണ്ട് – 1918ൽ റഷ്യയുടെ വൈദ്യുതീകരണത്തെ സംബന്ധിച്ച ചർച്ചയ്ക്കിടയിൽ ലെനിൻ ലിയോനിഡ് ക്രാസയോട് പറഞ്ഞു, ”വൈദ്യുതി ദൈവത്തിന്റെ സ്ഥാനം ഏറ്റെടുക്കും. ഇനി മുതൽ കർഷകൻ വൈദ്യുതിയോടായിരിക്കും പ്രാർഥിക്കുക”.
    മറ്റൊരിക്കൽ ലെനിൻ പറഞ്ഞു, ”5-ാം ക്ലാസ്സിൽ വെച്ച് (16 വയസ്സ്) ഞാൻ മതവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചു. കഴുത്തിലെ കുരിശ്ശു പറിച്ചെടുത്ത് കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞു”.

    മറ്റൊരിടത്ത് ഇടതുചാരി ചിന്തകയായ റോസാ ലക്‌സൻബർഗിനെ മുനീർ ഉദ്ദരിക്കുന്നുണ്ട് – ”ലെനിന്റെ അൾട്രാ സെൻട്രലിസത്തെ ലക്‌സൻബർഗ് എതിർക്കാൻ കാരണം പാർട്ടിയും ജനങ്ങളും നോക്കുകുത്തിയായി മാറുകയും സെൻട്രൽ കമ്മിറ്റി മാത്രം ചിന്തിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകുമെന്ന് വിശ്വസിച്ചതു കൊണ്ടാണ്”.

    മുനീറിന്റെ പരപ്പിലും ആഴത്തിലുമുള്ള വിജ്ഞാനവും അറിവുകളും വായനക്കാരെ വിസ്മയിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. അക്കാരണത്താൽ തന്നെ സ്വസമുദായത്തിനെ ന്യായീകരിക്കുന്ന വ്യഗ്രത നമുക്ക് അവഗണിക്കാവുന്നതേയുള്ളൂ. മുനീർ സ്വകാര്യ സംഭാഷണങ്ങളിൽ പറയാറുള്ളത് ഇവിടെ കുറിക്കുന്നു, കുടുംബ പശ്ചാത്തലപരമായ കാരണങ്ങളാൽ മുസ്ലീം ലീഗിൽ ഞാൻ ചേർന്നിരുന്നില്ലെങ്കിൽ, ഒരു പക്ഷേ ഇടതു രാഷ്ട്രീയത്തിന്റെ ഭാഗമായി മാറുമായിരുന്നു. ഈ പുസ്തകം അതിന് പലമടങ്ങ് അടിവരയിടുന്നതാണ്.

    Dr K M Muneer / Dr KM Munir

    പേജ് 236 വില രൂ200

    200.00