കുന്നുകുഴി എസ് മണി: പുസ്തകങ്ങൾ
Books by Kunnukuzhi S Mani | List of Books by Kunnukuzhi S Mani
Showing all 4 results
-
അയ്യങ്കാളിയുടെ പ്രസംഗങ്ങൾ നിയമസഭയിലും പുറത്തും – കുന്നുകുഴി എസ് മണി
₹250.00 Add to cart Buy nowഅയ്യങ്കാളിയുടെ പ്രസംഗങ്ങൾ നിയമസഭയിലും പുറത്തും – കുന്നുകുഴി എസ് മണി
അയ്യങ്കാളിയുടെ പ്രസംഗങ്ങൾ
നിയമസഭയിലും പുറത്തുംഅയ്യങ്കാളി നിയമസഭയ്ക്ക് അകത്തും പുറത്തും ഒരേപോലെ അക്ഷീണം പോരാടി എന്നത് അനിഷേധ്യമായ വസ്തുതയാണ്. നിയമസഭയ്ക്ക് പുറത്ത് അതായത് സമൂഹത്തിൽ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ യഥാതഥം വിലയിരുത്തുന്നതിന് പരിമിതികൾ ഉണ്ട്. എന്നാൽ അദ്ദേഹത്തിന്റെ സിംഹഗർജ്ജനങ്ങൾ അധികാരത്തിന്റെ പ്രഭവകേന്ദ്രമായ നിയമസഭയേയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം കുടികൊള്ളുന്ന അന്നത്തെ രാജകീയ സർക്കാരിനെയും കിടിലംകൊള്ളിച്ചു.
അധഃസ്ഥിതരുടെ വിമോചനത്തിനായി പടപൊരുതിയ അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ നടത്തിയ ഉജ്ജ്വലമായ പ്രസംഗങ്ങൾ.കൂടാതെ അയ്യങ്കാളിയുടെ പൊതു മൈതാനികളിലും മറ്റിടങ്ങളിലുമായുള്ള സിംഹഗർജനങ്ങളും.ശ്രീമൂലം പ്രജാസഭയിൽ ആദ്യത്തെ അയിത്ത ജാതിപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട അയ്യൻകാളി 1912 ഫെബ്രുവരി 26 മുതൽ 1932 മാർച്ച് വരെ നടത്തിയ ആകെ 38 പ്രസംഗങ്ങളുടെയും ചോദ്യോത്തരങ്ങളുടെയും സമാഹാരം കൂടിയാണിത്.ഈ പ്രസംഗങ്ങൾ ഒരിക്കൽ വായിച്ചാൽ മനസ്സിലാക്കാവുന്നതേയൂള്ളൂ, കേരളത്തിൽ നവോഥാനത്തിന്റെ നവ വെളിച്ചം മറ്റാരെക്കാളും മുമ്പേ കൊണ്ടുവന്ന വ്യക്തിത്വം മഹാനായ അയ്യൻകാളിയാണ് എന്ന്.സമ്പാദനം – കുന്നുകുഴി എസ് മണി, അഡ്വ ജോർജ് മത്തായി
പേജ് 216 വില രൂ250₹250.00 -
ദ്രാവിഡ ദൈവങ്ങൾ – ഒരു പഠനം : കുന്നുകുഴി എസ് മണി
₹120.00 Add to cart Buy nowദ്രാവിഡ ദൈവങ്ങൾ – ഒരു പഠനം : കുന്നുകുഴി എസ് മണി
ദ്രാവിഡ ദൈവങ്ങൾ – ഒരു പഠനം
കുന്നുകുഴി എസ് മണി
ദലിതരുടെയും ആദിവാസികളുടെയും കുലദൈങ്ങളെയും ആചാരങ്ങളെയും തകർക്കുകയും മലമുകളിലടക്കമുള്ള ആരാധനാലയങ്ങൾ പിൽക്കാലത്ത് സവർണർ കൈയ്യടക്കുകയും ചരിത്രം മാറ്റിയെഴുതി ഐതീഹ്യമാക്കുകയും ചെയ്യുന്നതിലൂടെ ദ്രാവിഡന്റെ അവകാശങ്ങൾ നശിപ്പിക്കുകയാണ് ഇക്കൂട്ടർ ചെയ്തത്. ഇത്തരം വിഷയങ്ങളെ സംബന്ധച്ച പഠനങ്ങളുടെ ഉള്ളറകളിൽ കടന്നു കയറി ദ്രാവിഡ ദൈങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തി ക്രോഡീകരിക്കുകയാണ് പ്രശസ്ത ഗ്രന്ഥകതർത്താവായ കുന്നുകുഴി എസ് മണി ഈ പുസ്തകത്തിലൂടെ.
Kunnukuzhi S Many / Mani
₹120.00 -
പുലയർ നൂറ്റാണ്ടുകളിൽ
₹320.00 Add to cart Buy nowപുലയർ നൂറ്റാണ്ടുകളിൽ
പുലയർ നൂറ്റാണ്ടുകളിൽ
കുന്നുകുഴി എസ് മണി
കേരളചരിത്രത്തന്റെ പിന്നാമ്പുറങ്ങളിൽ ഒരു കാലഘട്ടത്തിലെ ഒരു ജനതയുടെ ചരിത്രം ചികയുമ്പോൾ ഇവിടെ പുനർജനിച്ച ചരിത്രാംശങ്ങളിൽ ഏറെ മായം കലർത്തപ്പെട്ടിരിക്കുന്നു എന്നു കാണാം. അത്തരം മായം കലർത്തി വികൃതമാക്കപ്പെട്ട ചരിത്രത്തിൽ നിന്ന് സത്യം തിരിച്ചറിയുക ദുഷ്‌ക്കരമായ കൃത്യമാണ്. പ്രത്യേകിച്ചും അത് കീഴാള ജനതയുടെ ചരിത്രമാകുമ്പോൾ.
ML / Malayalam / Kunnukuzhi S Mani / Dalit / Caste
പേജ് 365 വില രൂ320
₹320.00 -
അയ്യൻകാളിയുടെ പ്രസംഗങ്ങൾ – കുന്നുകുഴി എസ് മണി
₹200.00 Add to cart Buy nowഅയ്യൻകാളിയുടെ പ്രസംഗങ്ങൾ – കുന്നുകുഴി എസ് മണി
അയ്യൻകാളിയുടെ പ്രസംഗങ്ങൾ
സമ്പാദനം –
കുന്നുകുഴി എസ് മണി
അധഃസ്ഥിതരുടെ വിമോചനത്തിനായി പടപൊരുതിയ അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ നടത്തിയ ഉജ്ജ്വലമായ പ്രസംഗങ്ങൾ.ശ്രീമൂലം പ്രജാസഭയിൽ ആദ്യത്തെ അയിത്ത ജാതിപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട അയ്യൻകാളി 1912 ഫെബ്രുവരി 26 മുതൽ 1932 മാർച്ച് വരെ നടത്തിയ ആകെ 38 പ്രസംഗങ്ങളുടെയും ചോദ്യോത്തരങ്ങളുടെയും സമാഹാരമാണിത്. ഈ പ്രസംഗങ്ങൾ ഒരിക്കൽ വായിച്ചാൽ മനസ്സിലാക്കാവുന്നതേയൂള്ളൂ, കേരളത്തിൽ നവോഥാനത്തിന്റെ നവ വെളിച്ചം മറ്റാരെക്കാളും മുമ്പേ കൊണ്ടുവന്ന വ്യക്തിത്വം മഹാനായ അയ്യൻകാളിയാണ് എന്ന്.Ayyankali / Ayankaliപേജ് 164 വില രൂ200₹200.00