കാറൽ മാർക്‌സ്: പുസ്തകങ്ങൾ

Books by Karl Marx | List of Books by Karl Marx in Malayalam

Showing all 3 results

Show Grid/List of >5/50/All>>
 • Mooladhanam - Carl Marx മൂലധനം - കാൾ കാർക്‌സ്

  മൂലധനം – കാറൽ മാർക്‌സ്‌

  2,880.00
  Add to cart Buy now

  മൂലധനം – കാറൽ മാർക്‌സ്‌

  മൂലധനം
  കാൾ മാർക്‌സ്‌

  (വാല്യങ്ങൾ 1, 2, 3 ഒരുമിച്ച്‌)

  കമ്യൂണിസത്തിന്റെ അടിസ്ഥാനമായ സാമ്പത്തിക തത്ത്വങ്ങൾ എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥമാണ് മൂലധനം (ദസ് ക്യാപ്പിറ്റൽ). കാൾ മാക്സ്, ഫ്രെഡറിക് ഏംഗൽസ് എന്നിവർ ചേർന്നാണ് ഈ ഗ്രന്ഥം രചിച്ചത്. സാമ്പത്തികരാഷ്ട്രീയത്തെ വളരെ വിശദമായി പരിശോധിക്കുന്ന ഒരു ഗ്രന്ഥമാണിത്. കാൾ മാക്സ് ആണ് ഇതിന്റെ രചന പ്രധാനമായും നിർവഹിച്ചത്. ഏംഗൽസ് ഇതിനാവശ്യമായ തിരുത്തലുകൾ നടത്തി.

  മുതലാളിത്തത്തിനോടുള്ള ശക്തമായ വിമർശനമാണ് ഈ ഗ്രന്ഥം. 1867-ൽ ആണ് ഇതിന്റെ ആദ്യ വാല്യം പുറത്തിറക്കിയത്.

   

  കാൾ മാക്സിന്റെ കാഴ്ചപ്പാടിൽ, മുതലാളിത്ത വ്യവസ്ഥിതിയിൽ ഉണ്ടാക്കപ്പെടുന്ന ലാഭം എന്നത് അടിസ്ഥാനപരമായി കൂലി കൊടുക്കാത്ത തൊഴിലിൽ നിന്നുമാണ് ഉണ്ടാക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യുക എന്നത് മുതലാളിത്ത വ്യവസ്ഥിയുടെ അടിസ്ഥാനരീതിയാണെന്നും കാൾമാക്സ് ചൂണ്ടിക്കാണിക്കുന്നു. അതുവരെ കരുതപ്പെട്ടിരുന്നതുപോലെ, ഒരു സാധനം അതിന്റെ യഥാർഥവിലയേക്കാൾ കൂടിയ വിലയ്ക്ക് വിറ്റല്ല ലാഭം സൃഷ്ടിക്കപ്പെടുന്നതെന്നും, ഒരു സാധനം അതിന്റെ യഥാർഥ വിലയ്ക്ക് വിറ്റ്, അത് ഉൽപാദിപ്പിക്കാനാവശ്യമായ തൊഴിലിന്റെ കൂലി കുറച്ച് നൽകിയാണ് ലാഭം സൃഷ്ടിക്കുന്നതെന്നുമാണ് ഈ ഗ്രന്ഥത്തിന്റെ പ്രധാന പ്രതിപാദ്യം.

  ഇത് വിശദീകരിക്കുവാനായി മുതലാളിത്ത വ്യവസ്ഥയുടെ ചലനതത്വം കാൾമാക്സ് ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു. മൂലധനത്തിന്റെ ചലനങ്ങൾ, കൂലിവേലയുടെ വളർച്ച, തൊഴിലിടങ്ങളിലുണ്ടാവുന്ന മാറ്റങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, വിപണിയിലെ മത്സരങ്ങൾ, ബാങ്കിംഗ് സംവിധാനം, ലാഭശതമാനം കുറയാനുള്ള പ്രവണത എന്നിവയെല്ലാം ഈ ഗ്രന്ഥത്തിൽ വിശദമായി ചർച്ചചെയ്യുന്നു.

  Muladhanam  / Karal Marx / Karl Marx / Karl Marcks

  2,880.00
 • Adyathe Indian Swathanthrya Samaram ആദ്യത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമരം 1857 - 1859

  ആദ്യത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമരം 1857 – 1859 : മാർക്‌സ്, എംഗൽസ്

  230.00
  Add to cart Buy now

  ആദ്യത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമരം 1857 – 1859 : മാർക്‌സ്, എംഗൽസ്

  ആദ്യത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമരം
  1857 – 1859

   

  മാർക്‌സ്, എംഗൽസ്

  ആദ്യത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് മാർക്‌സും എംഗൽസും എഴുതിയ കുറിപ്പുകളുടെയും ലേഖനങ്ങളുടെയും അപൂർവ സമാഹാരം.

  പേജ് 258 വില രൂ230

  230.00
 • Communist Manifesto കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ

  കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ – മാർക്‌സ് , എംഗൽസ്

  90.00
  Add to cart Buy now

  കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ – മാർക്‌സ് , എംഗൽസ്

  കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ

   

  മാർക്‌സ് , എംഗൽസ്

  നൂറ്റി അറുപത്തിമൂന്ന് വർഷങ്ങൾക്കു മുമ്പ് 1848ൽ മാർക്‌സും എംഗൽസും ചേർന്ന് രചിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ചരിത്രത്തിന്റെ ഗതിക്രമത്തെ മാറ്റിമറിക്കുന്നതിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ ഒരു മഹത് ഗ്രന്ഥമാണ്. ‘സർവരാജ്യത്തൊഴിലാളികളേ, ഏകോപിക്കുവിൻ ‘ എന്ന ഉജ്വലമായ ആഹ്വാനം നൽകിക്കൊണ്ട് വിപ്ലവകരമായ സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള മനുഷ്യന്റെ പോരാട്ടത്തിന് ലക്ഷ്യബോധവും ശക്തിയും പകർന്നു കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ.

  ലോകത്ത് ഏറ്റവും അധികം വായിക്കപ്പെട്ട പുസ്തങ്ങളിൽ ഒന്നാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. ഇത് എല്ലാ ഭാഷകളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദാർശനികവും പ്രത്യയശാസ്ത്രപരവുമായ അടിത്തറ പാകിയ ലോകപ്രശസ്തമായ ഈ കൃതിയുടെ പുതിയ മലയാളം പതിപ്പ്.

  Communist Manifesto – Marx, Angels

  പേജ് 114 വില രൂ90

  90.00