കെ ടി ജലീൽ: പുസ്തകങ്ങൾ
Books written by Dr K T Jaleel | List of books by K T Jaleel
Showing all 2 results
-
മതം, മതഭ്രാന്ത്, മതേതരത്വം – ഡോ കെ ടി ജലീൽ
₹230.00 Add to cart Buy nowമതം, മതഭ്രാന്ത്, മതേതരത്വം – ഡോ കെ ടി ജലീൽ
മതം, മതഭ്രാന്ത്, മതേതരത്വം
ഡോ കെ ടി ജലീൽ
“ചരിത്രാധ്യാപകൻ എന്ന നിലയിൽ സ്വാംശീകരിച്ച ജ്ഞാനവും രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ ഇടപ്പെട്ടുകൊണ്ടുണ്ടാക്കിയ അറിവും കെ ടി ജലീലിന്റെ രചനകളെ ഏറെ സമ്പന്നമാക്കുന്നതാണ്. മതത്തിന്റെ പേരിൽ അക്രമങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കാൻ വേണ്ടിയുള്ള പരിശ്രമങ്ങൾ നടക്കുന്ന നമ്മുടെ നാട്ടിൽ, അവയ്‌ക്കെതിരെയുള്ള ആശയപ്രചരണങ്ങൾക്ക് വൻതോതിൽ സഹായിക്കുന്ന വിവരങ്ങളാലും കാഴ്ചപ്പാടുകളാലും സമൃദ്ധമാണ് ഈ പുസ്തകം.
“മതവും വർഗീയതയും തീർത്തും രണ്ടാണെന്ന നിലപാടിൽ നിന്നു കൊണ്ട് മനുഷ്യരുടെ പരസ്പരയോജിപ്പിനെ മുന്നോട്ടു വെയ്ക്കുന്ന ഇതിലെ രചനകൾ വർത്തമാനകാലത്തെ ശക്തമായ ഇടപെടലാണെന്നതിൽ സംശയമില്ല. നമ്മുടെ നാടിന്റെ സാസ്‌കാരിക സവിശേഷതകളെ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഒരു കൈപ്പുസ്തകം തന്നെയാണ് മതം മതഭ്രാന്ത് മതേതരത്വം എന്ന ഈ കൃതി.
– പിണറായി വിജയൻDr K T Jaleel / Jeleel Jelil
പേജ് 186 വില രൂ230
₹230.00 -
മലബാർ കലാപം – ഒരു പുനർവായന : ഡോ കെ ടി ജലീൽ
₹250.00 Add to cart Buy nowമലബാർ കലാപം – ഒരു പുനർവായന : ഡോ കെ ടി ജലീൽ
മലബാർ കലാപം – ഒരു പുനർവായന
ഡോ കെ ടി ജലീൽ
“മലബാർ കലാപം എന്ന് വിളിക്കപ്പെടുന്ന കാർഷിക സമരങ്ങളെ പഠിക്കാൻ ശ്രമിക്കുമ്പോൾ അത് മതപരമായ പക്ഷപാതിത്വത്തിന്റെ യും സാമ്രാജ്യത്വ താല്പര്യത്തിന്റെയും അടിസ്ഥാനത്തിൽ വിലയിരുത്തുന്ന ദൗർബല്യം വർത്തമാനകാലത്ത് പ്രകടമാണ്. എന്നാൽ ഈ പുസ്തകം കലാപത്തിന്റെ സവിശേഷതകളിലേക്ക് ആണ്ടിറങ്ങി ജനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കാൻ പറ്റാവുന്ന വിധം വസ്തുതകളെ പുറത്തു കൊണ്ടു വരുന്നുണ്ട് ” – പിണറായി വിജയൻ
ഇന്നലെകൾ പുനർവായിക്കപ്പെടുന്നത് പറ്റിയ പിശകുകൾ ആവർത്തിക്കാനല്ല; മറിച്ച് മനുഷ്യ സഹജതകൊണ്ട് സംഭവിച്ച അത്തരം അബദ്ധങ്ങൾ തിരുത്തി, സൗഹൃദം കാത്തുസൂക്ഷിച്ചു മുന്നോട്ടു പോകാനാണ്.
K T Jaleel / KT Jaleel
പേജ് 218 വില രൂ250
₹250.00