Howard Fast: Books

Books by Howard Fast (Hindi, Malayalam Translations) – Buy Online

Showing the single result

Show Grid/List of >5/50/All>>
  • Spartacus സ്പാർട്ടക്കസ് - ഹൊവാർഡ് ഫാസ്റ്റ്

    സ്പാർട്ടക്കസ് – ഹൊവാർഡ് ഫാസ്റ്റ്

    390.00
    Add to cart Buy now

    സ്പാർട്ടക്കസ് – ഹൊവാർഡ് ഫാസ്റ്റ്

    സ്പാർട്ടക്കസ്

    അടിമത്തത്തിനെതിരെ പോരാടിയ വീരനായകന്റെ കഥ

    ഹൊവാർഡ് ഫാസ്റ്റ്

     

    അടിമത്തത്തിനെതിരെ പോരാടി സ്പാർട്ടക്കസിന്റെ കഥ. ലോകത്തകമാനമുള്ള പുരോഗമനകാരികളെ ആവേശം കൊള്ളിച്ച ക്ലാസിക് കൃതി.

     

    അടിമത്തത്തിനെതിരെ പോരാടിയ സ്പാർട്ടക്കസിന്റെ കഥ കാൾ മാർക്‌സിനെ പോലെയുള്ളവരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. ‘പുരാതന ചരിത്രത്തിലാകെ നോക്കിയാൽ ഇത്രയും അത്ഭുതാവഹമായ വേറൊരു മനുഷ്യനെ കാണാൻ കഴിയുകയില്ല’ എന്നാണ് മാർക്‌സ് എഴുതിയത്.

     

    ബിസിഎ 109-71 കാലത്ത് റോമൻ റിപ്പബ്ലിക്കിനെതിരെ പടനയിച്ച ഗ്ലാഡിയേറ്റർ – മല്ലയുദ്ധക്കാരൻ – ആയിരുന്നു സ്പാർട്ടക്കസ്. അടിമകളുടെ മോചനത്തിനായി സ്പാർട്ടക്കസ് നടത്തിയ പോരാട്ടം പുരാതന ചരിത്രകാരനായ പ്ലൂട്ടാർക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തെ പ്രമുഖ ചിന്തകർ, എഴുത്തുകാർ, നടകകാരന്മാർ, സിനിമാക്കാർ തുടങ്ങിയവർ സ്പാർട്ടക്കസിന്റെ ജീവിത്തെ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ് അമേരിക്കൻ എഴുത്തുകാരനായ ഹോവർഡ് ഫാസ്റ്റിന്റെ സ്പാർട്ടക്ക്‌സ്.

    ജനങ്ങളിൽ നിന്നും പിരിവെടുത്താണ് ഹൊവാർഡ് ഫാസ്റ്റ് ഈ പുസ്തകം അച്ചടിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് യുഎസ്എയുമായുള്ള ബന്ധത്തിന്റെ പേരിൽ അദ്ദേഹം തടവിലാക്കപ്പെട്ടു. അതിനോടുള്ള പ്രതികരണമായിരുന്നു ഈ പുസ്തകം. ഈ പുസ്തകത്തിൽ ഒളിപ്പിച്ച തീ കണ്ടെത്താൻ അമേരിക്കൻ ഭരണകൂടത്തിന് കഴിഞ്ഞു. 1951ൽ പുറത്തുവന്ന ഈ ഗ്രന്ഥത്തിന് വിപുലമായ സ്വീകരണമാണ് ലോകത്തെമ്പാടും ലഭിച്ചത്. അനേകം ഭാഷകളിലേക്ക് അത് വിവർത്തനം ചെയ്യപ്പെട്ടു.

    മലയാളത്തന്റെ മഹാകവി വള്ളത്തോളിന്റെ മകൻ സി ഗോവിന്ദക്കുറുപ്പ് 1957ൽ പരിഭാഷപ്പെടുത്തിയ കൃതിയുടെ പുതിയ പതിപ്പ്.

    പരിഭാഷ – സി ഗോവിന്ദക്കുറുപ്പ്

    Spartucus / Spartacas / Howard Fast
    പേജ് 394 വില രൂ390

    390.00