ഡോ എ സുഹൃത്കുമാർ: പുസ്തകങ്ങൾ

Books by Dr. A Suhrthkumar | List of Boks by Dr. A Suhrthkumar

Showing all 2 results

Show Grid/List of >5/50/All>>
  • Keralam - Adhikara Vikendrikaranathinte Kal Nuttandu കേരളം അധികാര വികേന്ദ്രീകരണത്തിന്റെ കാൽ നൂറ്റാണ്ട്

    കേരളം അധികാര വികേന്ദ്രീകരണത്തിന്റെ കാൽ നൂറ്റാണ്ട് – ഡോ എ സുഹൃത്കുമാർ

    230.00
    Add to cart Buy now

    കേരളം അധികാര വികേന്ദ്രീകരണത്തിന്റെ കാൽ നൂറ്റാണ്ട് – ഡോ എ സുഹൃത്കുമാർ

    കേരളം അധികാര വികേന്ദ്രീകരണത്തിന്റെ കാൽ നൂറ്റാണ്ട്

     

    എഡിറ്റർ – ഡോ എ സുഹൃത്കുമാർ

    2016 മുതൽ അധികാരമേറ്റ സംസ്ഥാന സർക്കാർ നവകേരളത്തിന്റെ നിർമിതിക്കായി ജനകീയാസൂത്രണം എന്ന നിർണായക ലക്ഷ്യം മുന്നോട്ടുവച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കു തുടക്കമിട്ടു. 13 ആം പദ്ധതിക്കാലത്ത് ഉല്പാദന-പശ്ചാത്തല വികസന-സേവന മേഖലയിൽ ഈ മാറ്റത്തിന്റെ അനാദൃശവും അനിതര സാധാരണവുമായ അനുഭവം നാം ആവർ്ത്തിച്ചറിഞ്ഞു.

    ഏതു പ്രതിസന്ധി ഘട്ടത്തിലും നേതൃപദവിയോടെ കർമരംഗത്ത് നിലകൊള്ളാൻ നമ്മുടെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ പ്രാപ്തി നേടി. തദ്ദേശ സ്ഥാപനങ്ങൾക്ക് സാങ്കേതികവും സാമ്പത്തികവുമായ കൂടുതൽ പിൻതുണയുമായി സംസ്ഥാന തലത്തിൽ 4 മിഷനുകൾ രൂപീകരിച്ച് സംസ്ഥാന സർക്കാർ പിൻതുണയേകുകയും ചെയ്തു. അനുഭവങ്ങൾ ഉൾക്കൊണ്ടും പുതിയ അറിവുകൾ ആർജിച്ചും സ്വാംശീകരിച്ചും വേണം അടുത്ത ഘട്ടത്തെ അഭിമുഖീകരിക്കാൻ. മൂന്നു തലമുറകളിൽപ്പെട്ടവരുടെ നയരൂപീകരണ, നയനിർവഹണ, നയനിരീക്ഷണ വിഭാഗങ്ങളിൽ പെടുന്നവരുടെ നിഗമനങ്ങളുടെ, നിർദേശങ്ങളുടെ കൂടി അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ലേഖന സമാഹാരം. കാൽനൂറ്റാണ്ടിന്റെ കണ്ണാടിയിലെ ഈ പ്രതിഫലനങ്ങളെ നമുക്ക് വ്യത്യസ്ത കോണിൽ കൂടി നോക്കിക്കാണാൻ കഴിയും. അതിലൂടെ ഭാവിയിൽ അഭിമുഖീകരിക്കാൻ ബാധ്യസ്ഥമായ വ്യത്യസ്ത പ്രശ്‌നങ്ങളെ മറികടക്കാൻ പരമാവധി ശേഷി കൈവരിക്കാം.

    കോടിയേരി ബാലകൃഷ്ണൻ

    പേജ് 194 വില രൂ230

    230.00
  • Thaddesa Bharana Thiranjeduppu തദ്ദേശഭരണ തിരഞ്ഞെടുപ്പ് - നിയമങ്ങളും ചട്ടങ്ങളും

    തദ്ദേശഭരണ തിരഞ്ഞെടുപ്പ് – നിയമങ്ങളും ചട്ടങ്ങളും – ഡോ എ സുഹൃത്കുമാർ

    230.00
    Add to cart Buy now

    തദ്ദേശഭരണ തിരഞ്ഞെടുപ്പ് – നിയമങ്ങളും ചട്ടങ്ങളും – ഡോ എ സുഹൃത്കുമാർ

    തദ്ദേശഭരണ തിരഞ്ഞെടുപ്പ്
    നിയമങ്ങളും ചട്ടങ്ങളും

     

    ഡോ എ സുഹൃത്കുമാർ

     

    തദ്ദേശഭരണ തിരഞ്ഞെടുപ്പ് സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും മാർഗനിർദേശങ്ങളും ഏറെക്കുറെ സമഗ്രവും എന്നാൽ ലളിതവുമായി ഈ പുസ്തത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇത്തരത്തിൽ തിരഞ്ഞെടുപ്പ് നടപടികൾ സംബന്ധിച്ച് പരാമർശിച്ചിട്ടുള്ള വിവരങ്ങൾ എല്ലാം തന്നെ സാധാരണ പൗരന്മാർക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പ്രവർത്തകർക്കും ഏറെ ഗുണകരവും അനിവാര്യവുമാണ്. ആ നിലയിൽ തദ്ദേശ തിരഞ്ഞെടുപ്പ് നിയമ-ചട്ടങ്ങളെ സംബന്ധിച്ച ഈ സമാഹരണ ദൗത്യം പൗരജനങ്ങളെ പ്രചോദിപ്പിക്കുകമാത്രമല്ല, അവ തിരഞ്ഞെടുപ്പ് പ്രക്രിയയെ സംബന്ധിച്ച അടിസ്ഥാന അറിവ് നേടുന്നതിനും നീതിപൂർവകവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാനും തദ്ദേശ ഭരണ പ്രക്രിയ വിജ്ഞാനപ്രദമായ വിധം നിരീക്ഷണ വിധേയമാക്കുന്നതിനും അവരെ പ്രാപ്തമാക്കുന്നതിനും ഉപരിക്കമെന്നത് ഉറപ്പ്.

     

    പേജ് 194 വില രൂ230

    230.00