സി അച്യുത മേനോൻ: പുസ്തകങ്ങൾ
Books by C Achutha Menon | List of Books by C Achutha Menon
Showing the single result
-
സി അച്ചുതമേനോൻ സമ്പൂർണ കൃതികൾ
₹3,000.00 Add to cart Buy nowസി അച്ചുതമേനോൻ സമ്പൂർണ കൃതികൾ
സി അച്ചുതമേനോൻ സമ്പൂർണ കൃതികൾ
ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ ശാശ്വത സ്ഥാനം നേടിയ അതുല്യ പ്രതിഭയായിരുന്നു സി. അച്ചുതമേനോൻ. സ്വാതന്ത്ര്യസമര സേനാനി, പ്രക്ഷോഭകാരി, സാമൂഹിക പരിഷ്‌കർത്താവ്, സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവ്, കേരളത്തിലെ ഏറ്റവും പ്രിയങ്കരനായ മുഖ്യമന്ത്രി, ഭരണതന്ത്രജ്ഞൻ എന്നീ നിലകളിലെല്ലാം പ്രശോഭിച്ച അദ്ദേഹത്തിന്റെ ജീവിതം സ്വന്തം നാടിനും ജനതയ്ക്കുമായി അർപ്പിക്കപ്പെട്ടതായിരുന്നു. പുതിയ തലമുറയ്ക്ക് ശരിയായി അദ്ദേഹത്തെ മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ ഈ സമ്പൂർണ രചനകൾ സഹായകമാണ്.
* * *
കേരളം കണ്ട ശക്തനായ ഭരണാധികാരിയായിരുന്നു അദ്ദേഹം.
1969നവംബർ മുതൽ 1970 ആഗസ്റ്റ്‌വരെയും 1970 ഒക്ടോബർ മുതൽ 1977 മാർച്ച് വരെയും അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. യുക്തിവിചാരം, യുക്തിരേഖ തുടങ്ങിയ യുക്തിവാദ പ്രസിദ്ധീകരണങ്ങളിൽ
അദ്ദേഹം യുക്തിവാദ ലേഖനങ്ങൾ എഴുതിയിട്ടുണ്ടു.
എഴുതിയ പ്രധാന ലേഖനങ്ങളാണ് ഞാൻ നിരീശ്വരവാദിയുംഭൗതികവാദിയുമാണ്,അജാതശത്രുവായ എം.സി.ജോസഫ്, പ ഭരണഘടനയിലെ മതനിരപേക്ഷത,
ശങ്കരാചാര്യരും ഹിന്ദു ധർമവും, കോടതി വിധികളും ക്ഷേത്രാചാരങ്ങളും, തീ കൊണ്ടു കളിക്കരുതു്,ഞാൻയുക്തിവാദി,വിശ്വാസമോ കർമമോ,എന്നിവ.
ഞാൻ യുക്തിവാദി എന്ന ലേഖനത്തിൽ അദ്ദേഹം പറയുന്നു.
“ഞാൻ ഈശ്വരവിശ്വാസിയല്ല. അമ്പലത്തിലും പള്ളിയിലും ഒന്നും പോകാറില്ല. ദൈവാരാധന നടത്താറില്ല. വഴിപാട് ചെയ്യാറില്ല. പ്രാർഥിക്കാറില്ല. മുഹൂർത്തം നോക്കാറില്ല. എന്റെ മാതാപിതാക്കളുടെ ശ്രാദ്ധം പോലും ഊട്ടാറില്ല.”
The illustrated weekly of India (17 – 11 – 1974)യുടെ ഒരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു “ദീർഘകാലം പാർട്ടിയിൽ പ്രവർത്തിച്ചപ്പോൾ അവർ പാർട്ടിയിൽ അംഗമായി ചേരാൻ എന്നോട് ആവശ്യപ്പെട്ടു. പക്ഷെഞാൻവിസമ്മതിക്കുകയാണുണ്ടായതു്. അവർ അത്ഭുതപ്പെട്ടുകൊണ്ടു കാരണംചോദിച്ചു.
ഞാൻ പറഞ്ഞു.
“ഞാനൊരു ഈശ്വരവിശ്വാസിയായതു് കൊണ്ടു. വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ വിശ്വസിക്കുന്ന പാർട്ടിയിൽ ചേരാൻ എനിക്ക് കഴിയില്ലെന്നു പറഞ്ഞു.അവർ വീണ്ടും കിണഞ്ഞുപരിശ്രമിച്ചു. എന്നിട്ടും ഞാൻ വഴങ്ങിയില്ല.
എന്നാൽ വർഷങ്ങൾക്കു ശേഷം ദൈവത്തിൽ എനിക്കുണ്ടായിരുന്ന വിശ്വാസം പൂർണമായി ഇല്ലാതായതിന് ശേഷമാണ് ഞാൻ സ്വയം പാർട്ടിയിൽ ചേർന്നത്.”
ഗുരുവായൂരമ്പലത്തിന്റെ മേൽക്കുര സ്വർണം പൂശുന്നതിനെതിരെ ഗുരുവായൂർ ദേവസ്വം ഓഫീസിന് മുന്നിൽ യുക്തിവാദികൾധർണ നടത്തിയപ്പോൾ പൗരോഹിത വർഗം യുക്തിവാദികളെ ആക്രമിച്ചു. സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ നോക്കി നിന്നു. സംഭവത്തിൽ പ്രതിഷേധിക്കാൻ തേക്കിൻകാട് മൈതാനിയിൽ യുക്തിവാദികൾ പ്രതിഷേധ യോഗം ചേർന്നു.
അന്നു ഇ.കെ.നായനാരുടെ നേതൃത്വത്തിൽ രണ്ടു കമ്യൂ. പാർട്ടികളും ഒരുമിച്ചു ഭരിക്കുന്ന കാലമായിരുന്നു. പ്രസ്തുത യോഗത്തിൽ സംഘാടകർ ക്ഷണിക്കാതിരുന്നിട്ടും അച്യുതമേനോൻ അവിടെ എത്തിച്ചേർന്നു. ആ യോഗത്തിൽ അദ്ദേഹം അക്രമികളെയും പോലീസിനെയും അതി രൂക്ഷമായി വിമർശിച്ചു.
അതുപോലെ താണ സമുദായം എന്നു ചിലർ കരുതുന്ന സമുദായത്തിലേക്ക് തന്റെ സഹോദരിയെ വിവാഹം ചെയ്തയക്കുവാൻ അദ്ദേഹത്തിന് ഒരു ദുരഭിമാനവും ഉണ്ടായിരുന്നില്ല. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും നൂറുശതമാനം കൂറ് പുലർത്തി എന്നത് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വേർതിരിച്ചു നിർത്തുന്നു.Achyutha Menon / Achutha / Achuda / Achudha Menon
₹3,000.00