Bhagat Singh: Books

Books by Bhagat Singh | Books on Bhagat Singh

Showing all 10 results

Show Grid/List of >5/50/All>>
  • Bhagat Singh Book - Hindi

    मैं नास्तिक क्याें हूँ – भगतसिंह

    59.00
    Add to cart Buy now

    मैं नास्तिक क्याें हूँ – भगतसिंह

    मैं नास्तिक क्याें हूँ
    और ‘ड्रीमलैण्ड’ की भूमिका

     

    भगतसिंह

     

    ‘मैं नास्तिक क्यों हूँ’ में भगतसिंह ने सृष्टि के विकास और गति की भौतिकवादी समझ पेश करते हुए उसके पीछे किसी मानवेतर ईश्वरीय सत्ता के अस्तित्व की परिकल्पना को वैज्ञानिक ढंग से निराधार सि( किया है। ‘ड्रीमलैण्ड की भूमिका’ में कृति की समीक्षा करते हुए भगतसिंह ने समाज-व्यवस्था, जीवन, क्रान्ति और भावी समाज के बारे में जो विचार प्रस्तुत किये हैं वे उनकी विकसित हो रही वैज्ञानिक भौतिकवादी दृष्टि का पता देते हैं। साथ ही इसमें उन्होंने अपने से पहले के क्रान्तिकारी आन्दोलन और उसकी विचारधारा की जो समीक्षा की है वह इस बात का स्पष्ट
    प्रमाण है कि पुराने क्रान्तिकारी मध्यमवर्गीय आतंकवाद के विचारों से नाता तोड़कर भगतसिंह आगे बढ़ चुके थे।

    आज भी नौजवानों में जो तरह-तरह के प्रतिगामी विचार, अवैज्ञानिक दृष्टिकोण, अन्धविश्वास, नियतिवाद आदि व्याप्त हैं, उन्हें देखते हुए भगतसिंह के ये दोनों लेख आज भी बहुत प्रासंगिक हैं। ये लेख हमें भारतीय मुक्तिसंघर्ष के इतिहास में क्रान्तिकारी आन्दोलन और भगतसिंह के बारे में नये सिरे से सोचने के लिए विवश तो करते ही हैं,
    क्रान्तिकारी वैज्ञानिक चिन्तन की विरासत को आगे बढ़ाने के लिए भी प्रेरित करते हैं।

    पृष्ठ 36   रु59

    59.00
  • Bhagat Singhinte Jail Diary ഭഗത് സിങ്ങിന്റെ ജയൽ ഡയറി

    ഭഗത് സിങ്ങിന്റെ ജയൽ ഡയറി

    360.00
    Add to cart Buy now

    ഭഗത് സിങ്ങിന്റെ ജയൽ ഡയറി

    ഭഗത് സിങ്ങിന്റെ ജയൽ ഡയറി

    കൊലക്കയറിനു മുന്നിൽ പതറാതെ

     

    ഇന്ത്യൻ യുവത്വത്തിന് ഒരു പ്രചോദന പുസ്തകം

     

    ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ യുവത്വത്തിനു വേണ്ടി പുനരാവിഷ്ക്കരിക്കപ്പെട്ട ഉജ്വലമായ കൃതിയാണ് ഭഗത് സിങ്ങിന്റെ ജയിൽ ഡയറി. മുതലാളിത്തത്തിന്റെ പ്രലോഭനങ്ങളിൽ കുടുങ്ങി ദിശാബോധം നഷ്ടമാകുന്ന ഒരു യുവതലമുറയല്ല നമുക്കുവേണ്ടത് എന്ന് നമ്മെ ഓർമപ്പിക്കുന്ന കൃതി . ബ്രിട്ടീഷ് ഭരണകാലത്തു 1923 ൽ ജയിലറപൂകി 1924 ൽ കഴുവിലേക്കപെട്ട ഒരു ധീരവിപ്ലവകാരിയുടെ ജ്വലിക്കുന്ന വായനയുടെയും ചിന്തകളുടെയും സമാഹാരമാണ് ഈ കൃതി . ഭഗത് സിങ്ങിന്റെയും കൂട്ടാളികളുടെയും വീരമൃത്യ സംഭവിച്ചിട്ട് ഏതാണ്ട് ഒരു നൂറ്റാണ്ടു തികയാറായി. സ്വാതന്ത്ര്യം നേടി ഒരു നീണ്ട ദേശീയ കാലഘട്ടവും കടന്നുപോയി. കാലവും കഥയും മാറിയെങ്കിലും ഭഗത് സിങ്ങ് ആർക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ചുവോ ആ ജനത ഇപ്പോഴും നിസ്വരും നിരാലംബരുമാണ്. ഈ കൃതിയുടെ ആന്തരിക പ്രാധാന്യം അതുതന്നെയാണ്.

    വിവർത്തനം – ബിനോയ് വിശ്വം

     

    ഭഗത്‌ സിങ്‌ – ന്റെഹുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ബ്രിട്ടീഷ വിരുദ്ധ സമരത്തിന്റെ ‘ഫോക്‌ ഹീറോ” ആണ്‌. തീക്ഷണബുദ്ധി, നിര്‍ഭയത, സാഹസികത, ആദര്‍ശപ്രേമം,
    ദേശാഭിമാനം. ജിജ്ഞാസ ഇങ്ങനെ നാടോടിക്കഥകളിലെ നായകന്മാരുടെ
    എല്ലാ ഗുണങ്ങളും തികഞ്ഞ തന്റെ പ്രവര്‍ത്തനങ്ങളിലൂടെയെന്ന പോലെതന്നെ കാരാഗൃഹവാസത്തിലൂടെയും ഇരുപത്തിനാലാം വയസ്സില്‍ ഏറ്റുവാങ്ങേണ്ടി വന്ന
    മരണശിക്ഷയിലൂടെയും അനശ്വരനാക്കപ്പെട്ട, നമ്മുടെ സ്വന്തം ചെ ഗവേരാ എന്നു പറയാം.
    ഈ ഡയറിക്കുറിപ്പുകള്‍ സുനിശ്ചിതമായ തന്റെ മൃത്യുവിന്നു മുന്‍പിലും പതറാതെ ഒമാര്‍ ഖയ്യാം മുതല്‍ വേഡ്സ്വര്‍ത്ത്‌ വരെയുള്ളവരുടെ കവിതകള്‍  പകര്‍ത്തിയെഴുതുകയും മാര്‍ക്സിന്റെയും എംഗല്‍സിന്റെയും അടിസ്ഥാന്രഗന്ഥങ്ങള്‍ വായിച്ചു കുറിക്കപ്പെടുകയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സാമൂഹിക സന്ദർഭർത്തിൽ വെച്ച് പുനർ നിർവചിക്കുകയും ചെയ്ത ഒരു യുവാവിന്റെ ചോര പൊടിയുന്ന, കോരിത്തരിപ്പുക്കുന്ന ജീവിത സാക്ഷ്യങ്ങളാണ്. 
    –  സച്ചിദാനന്ദൻ

     

    “ഏതു രാജ്യത്തിന്റെ നികുതി പണത്തില്‍ നിന്നായാലും ഒരു വ്യക്തിയുടെ സുഖസൌകര്യങ്ങള്‍ക്കായി പ്രതിവര്‍ഷം 10 ലക്ഷം പവന്‍ മാറ്റിവെയ്ക്കു ന്നതിനെക്കുറിച്ച്‌ പറയുന്നതുതന്നെ മനുഷ്യത്വഹീനമാണ്‌. ഇല്ലായ്മകളുടെ വേദന പേറി ദുരിതങ്ങളുമായി മല്ലടിക്കുന്ന പതിനായിരങ്ങളാണ്‌ ഈ ധൂര്‍ത്തിനായി വിഹിതം അടയ്ക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നത്.  തവറകളും കൊട്ടാരങ്ങളും തമ്മിലോ വറുതിയും ആര്‍ഭാടവും തമ്മിലോ ഉള്ള ഒരു ഉടമ്പടിയല്ല സര്‍ക്കാര്‍. അത് സ്ഥാപിതമായത് ഒന്നുമില്ലാത്തവന്റെ കൈയിലെ ചില്ലിക്കാശ് കൊള്ളയടിച്ച് ദുഷ്ടന്മാരുടെ കൊള്ളരുതായ്മകൾക്ക് ചൂട്ടുപിടിക്കാൻ വേണ്ടിയല്ല.”

    ഭഗത് സിങ്ങിന്റെ ‘ജയിൽ ഡയറി’യിൽ നിന്ന്‌

    Bhagath Sing / Bhagathsingh

    പേജ് 398 വില രൂ360

    360.00
  • நான் நாத்திகன் ஏன் ?

    நான் நாத்திகன் ஏன் ?

    50.00
    Add to cart Buy now

    நான் நாத்திகன் ஏன் ?

    .
    .

    மாவீரன் பகத்சிங்

     

    ”கற்றுனர் – எதிராளிகளின் பலமான ஆட்சேபங்களுக்கு அச்சமின்றி ஆணித்தரமான ஆப்புகளும் கண்டனங்களும் கொடுப்பதற்காகக் கற்றுணர். உன்னுடைய இலட்சியம், கொள்கை இவைகளின் போக்கைப் பரிசீலனை வாதங்களால் பாதுகாத்துக் கொள்ளும் பொருட்டுக் கற்றுணர்.”

     

    தமிழில் : ப ஜீவானந்தம்

    Bhagath Singh Bahath Singh

    ரூ 50
    50.00
  • Bhagath Singh Krithikal ഭഗത് സിംഗ് 3 കൃതികൾ

    ഭഗത് സിംഗ് 3 കൃതികൾ – ഭഗത് സിംഗ്

    265.00
    Add to cart Buy now

    ഭഗത് സിംഗ് 3 കൃതികൾ – ഭഗത് സിംഗ്

    ഭഗത് സിംഗ് 3 കൃതികൾ

     

    …സർവശക്തനും സർവശ്രേഷ്ഠനുമായ ഒരു ദൈവത്തിന്റെ അസ്തിത്വത്തെ ഞാൻ നിഷേധിക്കുന്നു…
    ഭഗത് സിംഗ് ലാഹോർ സെൻട്രൽ ജയിലിൽ തടവുകാരനായി കഴിയുന്ന സമയം. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന രൺധീർ സിംഗ് ജയിലിൽ അടയ്ക്കപ്പെട്ടു. അദ്ദേഹം വലിയ ഈശ്വര ഭക്തനായിരുന്നു. ഭഗത് സിംഗിനെ സന്ദർശിച്ചു, ഈശ്വരവിശ്വാസത്തിന്റെ ആവശ്യകത ഭഗത് സിംഗിനെ ബോധ്യപ്പെടുത്താൻ അദ്ദേഹം ഉപദേശിച്ചു നോക്കി. ഫലമില്ലെന്നു കണ്ടപ്പോൾ അദ്ദേഹത്തിനു ദേഷ്യം വന്നു. പ്രശസ്തികൊണ്ട് നീ അന്ധനായിരിക്കുകയാണെന്നു ശകാരിച്ചുകൊണ്ട് അദ്ദേഹം പോയി. അതിനെ തുടർന്ന് അദ്ദേഹം എഴുതിയ ഒരു ചെറിയ കൃതിയാണ് ‘ഞാൻ എന്തുകൊണ്ട് നിരീശ്വരവാദിയായി’.
    …സർവശക്തനും സർവശ്രേഷ്ഠനുമായ ഒരു ദൈവത്തിന്റെ അസ്തിത്വത്തെ ഞാൻ നിഷേധിക്കുന്നു. ഞാൻ നിരീശ്വരവാദിയായത് അടുത്ത കാലത്തൊന്നുമല്ല. ചെറുപ്പത്തിൽതന്നെ ഞാൻ ദൈവത്തിൽ വിശ്വസിക്കാത്തവനായിത്തീർന്നു. .. വിഗ്രഹാരാധനയ്ക്കും സങ്കുചിത മതവീക്ഷണത്തിനെതിരെയും പൊരുതുന്നതോടൊപ്പം തന്നെ സമൂഹം ഈശ്വരവിശ്വാസത്തിനെതിരെയും പോരാടേണ്ടതുണ്ട്… അദ്ദേഹം അതിൽ എഴുതി.
    ഇന്ത്യയുടെ സ്വാതന്ത്ര്യസമര പഥത്തിൽ അഗ്നിജ്വാലയായിമാറിയ വിപ്ലവകാരിയായിരുന്നു ഭഗത് സിംഗ്. അദ്ദേഹത്തിന്റെ ജീവിതം, വ്യക്തിത്വം, ആശയങ്ങൾ രചനകൾ, പോരാട്ടങ്ങൾ കേസുവിചാരണകൾ, രക്തസാക്ഷിത്വം തുടങ്ങിയവയെപ്പറ്റി നേർവെളിച്ചം നൽകുന്ന മൂന്നു കൃതികൾ.
    ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ധീരവും സാഹസികവുമായ ദൗത്യങ്ങൾ ഏറ്റെടുത്ത ഭഗത് സിംഗ് ജനങ്ങളുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠനേടിയത് എങ്ങനെയെന്ന് ഈ പുസ്തകങ്ങൾ വായിക്കുമ്പോൾ വായനക്കാർക്ക് ഗ്രഹിക്കാനാകും.
    1. / ജയില് നോട്ട്ബുക്ക്:
    ഭഗത് സിംഗിന്റെ നോട്ടുബുക്കിലെ കുറിപ്പുകള് കേവലം കുറിപ്പുകളല്ല, ജന്മനാടിന്റെ മോചനത്തിനായുള്ള ഭഗത് സിംഗിന്റെ അന്വേഷണപാതയിലെ ഖനികളാണ്. സ്വാതന്ത്ര്യസമരത്തെ ആത്യന്തികമായും സോഷ്യലിസത്തിലേയ്ക്കുള്ള ഉരക്കല്ലാക്കിമാറ്റാന് അറിവുതേടലാണ് ആവശ്യം എന്ന ബോധ്യങ്ങളാണ് കൊച്ചു കൊച്ചു കുറിപ്പുകളായി ഭഗത് സിംഗ് കുറിച്ചിട്ടത്. സോഷ്യലിസത്തിലേക്കുള്ള പാത വിപ്ലവത്തിന്റേതാണ് എന്ന തിരിച്ചറിവില് ഊന്നിനിന്ന് ഭഗത് സിംഗിന്റെ കുറിപ്പുകള് മാര്ക്‌സിസം മുതല് ഗ്രീക്കു തത്വചിന്തവരെയുള്ള പരിപ്രേക്ഷ്യങ്ങളിലേക്കു പോകുന്നു. [ പേജ് 164 ]
    2. / യുവാക്കളായ രാഷ്ട്രീയപ്രവർത്തകരോട് ഭഗത് സിംഗ്:
    സാമ്രാജ്യത്വത്തിനെതിരെ വെല്ലുവിളിച്ച് അവസാനശ്വാസത്തിലും ഇങ്ക്വിലാബ് സിന്ദാബാദ് എന്ന് മുദ്രവാക്യം വിളിച്ച് ഭഗത് സിംഗിന് രക്തസാക്ഷിയാകേണ്ടി വന്നത് അദ്ദേഹത്തിനുള്ളിൽ ഒരു കമ്മ്യൂണിസ്റ്റുകാരൻ ഉള്ളതുകൊണ്ടാണ്.
    ഇന്ത്യയിലെ ആദ്യകാല കമ്മ്യൂണിസ്റ്റായ ഭഗത് സിംഗിന്റെ വിപ്ലവാത്മകമായ രാഷ്ട്രീയ ലേഖനങ്ങളുടെയും പ്രസംഗളുടെയും ശേഖരം. [പേജ് 82 ]
    3. / ഞാൻ എന്തുകൊണ്ട് നിരീശ്വവാദിയായി:
    ആത്മീയവാദത്തിന്റെയും ചിറകരിഞ്ഞു തകർത്ത ഭഗത് സിംഗിന്റെ ഈ കൃതി ഇന്ത്യയിലെ മുഴുവൻ ഭൗതികവാദികൾക്കും വഴികാട്ടികയാണ്. [ പേജ് 36 ]
    Bhagath Singh / Bhagat Sing  / Bagath Singh
    ആകെ പേജുകൾ 282 വില രൂ265
    265.00
  • Yuvakkalaya Rashtreeya Pravarthakarodu - Bhagat Singh യുവാക്കളായ രാഷ്ട്രീയപ്രവർത്തകരോട് - ഭഗത് സിംഗ്

    യുവാക്കളായ രാഷ്ട്രീയപ്രവർത്തകരോട് – ഭഗത് സിംഗ്

    80.00
    Add to cart Buy now

    യുവാക്കളായ രാഷ്ട്രീയപ്രവർത്തകരോട് – ഭഗത് സിംഗ്

    യുവാക്കളായ രാഷ്ട്രീയപ്രവർത്തകരോട് ഭഗത് സിംഗ്

     

    ബ്രിട്ടീഷുകാരുടെ മുന്നിൽ മുട്ടുമടക്കി, മാപ്പെഴുതി കൊടുത്ത പാരമ്പര്യമായിരുന്നു ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അമരക്കാരനായ സവർക്കർ ചെയ്തതെങ്കിൽ, സാമ്രാജ്യത്വത്തിനെതിരെ വെല്ലുവിളിച്ച് അവസാനശ്വാസത്തിലും ഇങ്ക്വിലാബ് സിന്ദാബാദ് എന്ന് മുദ്രവാക്യം വിളിച്ച് ഭഗത് സിംഗിന് രക്തസാക്ഷിയാകേണ്ടിവന്നത് അദ്ദേഹത്തിന്റെ ഒരു കമ്മ്യൂണിസ്റ്റുകാരൻ ഉള്ളതുകൊണ്ടാണ്.

    ഇന്ത്യയിലെ ആദ്യകാല കമ്മ്യൂണിസ്റ്റായ ഭഗത് സിംഗിന്റെ വിപ്ലവാത്മകമായ രാഷ്ട്രീയ ലേഖനങ്ങളുടെയും പ്രസംഗളുടെയും ശേഖരം.

    Bhagat Sing / Bhagath sing

    പേജ് 82 വില രൂ80

    80.00
  • Bhagath Singh ഭഗത് സിംഗ്

    ഭഗത് സിംഗ്

    140.00
    Add to cart Buy now

    ഭഗത് സിംഗ്

    ഭഗത് സിംഗ്

     

    കെ എം ചന്ദ്രശർമ്മ

    ഇന്ത്യയുടെ സ്വാതന്ത്ര്യസമര പഥത്തിൽ അഗ്നിമുഹൂർത്തങ്ങൾ സൃഷ്ടിച്ച വിപ്ലവകാരിയായിരുന്നു ഭഗത് സിംഗ്. അദ്ദേഹത്തിന്റെ ജീവിതം, വ്യക്തിത്വം, ആശയങ്ങൾ, രചനകൾ, പോരാട്ടങ്ങൾ, കേസുവിചാരണകൾ, രക്തസാക്ഷിത്വം തുടങ്ങിയവയെപ്പറ്റി നേർവെളിച്ചം നൽകുന്ന ഗ്രന്ഥമാണിത്. ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളലെ ഇന്ത്യയുടെ രാഷ്ട്രീയസ്ഥിതി ഇവിടെ ചർച്ചചെയ്യുന്നു.

    ഭഗത് സിംഗിനെപ്പറ്റി ഇത്തരമൊരു സമഗ്രരചന മലയാളത്തിൽ വിരളമാണ്.

    Bhagat Singh / Bhagat Sing

    പേജ് 178 വില രൂ140

    140.00
  • Bhagath Singhum Samara Sakhakkalum ഭഗത് സിംഗും സമര സഖാക്കളും

    ഭഗത് സിംഗും സമര സഖാക്കളും – അജയഘോഷ്

    65.00
    Add to cart Buy now

    ഭഗത് സിംഗും സമര സഖാക്കളും – അജയഘോഷ്

    ഭഗത് സിംഗും സമര സഖാക്കളും
    അജയഘോഷ്

    പരിഭാഷ – സി ആർ രാമചന്ദ്രൻ

    ധീരതയുടെ പര്യായമാണ് ഭഗത് സിംഗ്. തടവിലാക്കപ്പെട്ടപ്പോഴും തൂക്കിലേറ്റിയപ്പോഴും ആ ധീരതയുടെ ഉൾക്കനം നമ്മൾ കണ്ടതാണ്. ഇന്ത്യയിൽ കരുത്തുറ്റ ഒരു ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനം കെട്ടിപ്പെടുക്കാൻ അഹോരാത്രം യത്‌നിച്ച സഖാവ് അജയഘോഷും ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി ദാഹിച്ച ഭഗത് സിംഗുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയെപ്പറ്റിയും സ്വതന്ത്ര്യ സമരത്തിലെ തുടർന്നുള്ള ഉദ്വേസജനകമായ സംഭവ പരമ്പരകളെപ്പറ്റിയുമുള്ള ഓർമക്കുറിപ്പുകളാണ് ഈ ഗ്രന്ഥത്തിലെ ഉള്ളടക്കം.

    Bhagat Singh

    പേജ് 82 വില രൂ65

    65.00
  • Jnan Enthukondu Nireeswaravadi Ayi ഞാൻ എന്തുകൊണ്ട് നിരീശ്വവാദിയായി

    ഞാൻ എന്തുകൊണ്ട് നിരീശ്വവാദിയായി – ഭഗത് സിംഗ്

    35.00
    Add to cart Buy now

    ഞാൻ എന്തുകൊണ്ട് നിരീശ്വവാദിയായി – ഭഗത് സിംഗ്

    ഞാൻ എന്തുകൊണ്ട് നിരീശ്വവാദിയായി

     

    ഭഗത് സിംഗ്

     

    ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന താരമായിരുന്ന ഭഗത് സിംഗ്. സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആവേശം പകർന്ന മഹത്തായ വിപ്ലവചിന്തയ്ക്ക് എന്നും പ്രചോദനം നൽകിയത് അദ്ദേഹത്തിന്റെ ഭൗതികവാദ അടിത്തറയായിരുന്നു. ആസ്തികവാദികൾക്കെതിരെ ആശയപരമായി കൊടുങ്കാറ്റഴിച്ചുവിട്ട നിരീശ്വരവാദിയായിരുന്നു ഭഗത് സിംഗ് എന്നറിഞ്ഞിട്ടും അദ്ദേഹത്തിന്റെ നാമം ദുരുപയോഗപ്പെടുത്തുന്ന കാവിപ്പടയുടെ നീക്കം തികച്ചും വഞ്ചനാത്മകമാണ്. ഈശ്വരവിശ്വാസത്തിന്റെയും ആത്മീയവാദത്തിന്റെയും ചിറകരിഞ്ഞു തകർത്ത ഭഗത് സിംഗിന്റെ ഈ കൃതി ഇന്ത്യയിലെ മുഴുവൻ ഭൗതികവാദികൾക്കും വഴികാട്ടികയാണ്.

    Bhagat Singh / Bagath Sing / Why I am An Atheist 

    പേജ് 36 വില രൂ35

    35.00
  • Why I am an Atheist - Book written by Bhagat Singh

    Why I Am An Atheist – Bhagat Singh

    45.00
    Add to cart Buy now

    Why I Am An Atheist – Bhagat Singh

    His Articles, Letters And Biography

    ”It is necessary for every person who stands for progress to criticise every tenet of old  beliefs”.

     

    Chapters —

    Why I am An Atheist.
    Brief Biography.
    What Is Revolution?
    Bhagat Singh And The National Movement.
    Early Influences.
    Open Letter To His Father.

    ”Merciless criticism and independent thinking are the two necessary traits of a revolutionary” – Bhagat Singh

    Page: 40

    Bhagath Singh / Sing  

    Show me more.

    45.00
  • Jail Notebook ജയില്‍ നോട്ട്ബുക്ക്

    ജയില്‍ നോട്ട്ബുക്ക് – ഭഗത് സിംഗ്

    150.00
    Add to cart Buy now

    ജയില്‍ നോട്ട്ബുക്ക് – ഭഗത് സിംഗ്

    ജയില്‍ നോട്ട്ബുക്ക്

     

    ഭഗത് സിംഗ്

     

    ഭഗത് സിംഗിന്റെ നോട്ടുബുക്കിലെ കുറിപ്പുകള്‍ കേവലം കുറിപ്പുകളല്ല, ജന്മനാടിന്റെ മോചനത്തിനായുള്ള ഭഗത് സിംഗിന്റെ അന്വേഷണപാതയിലെ ഖനികളാണ്. സ്വാതന്ത്ര്യസമരത്തെ ആത്യന്തികമായും സോഷ്യലിസത്തിലേയ്ക്കുള്ള ഉരക്കല്ലാക്കിമാറ്റാന്‍ അറിവുതേടലാണ് ആവശ്യം എന്ന ബോധ്യങ്ങളാണ് കൊച്ചു കൊച്ചു കുറിപ്പുകളായി ഭഗത് സിംഗ് കുറിച്ചിട്ടത്. സോഷ്യലിസത്തിലേക്കുള്ള പാത വിപ്ലവത്തിന്റേതാണ് എന്ന തിരിച്ചറിവില്‍ ഊന്നിനിന്ന് ഭഗത് സിംഗിന്റെ കുറിപ്പുകള്‍ മാര്‍ക്‌സിസം മുതല്‍ ഗ്രീക്കു തത്വചിന്തവരെയുള്ള പരിപ്രേക്ഷ്യങ്ങളിലേക്കു പോകുന്നു.

    പരിഭാഷ – എം പി ഷീജ

    ML / Malayalam / Bhagat Singh / Bhagath Singh / M P Sheeja

    പേജ് 164 വില രൂ150

    150.00