ആനന്ദ്: പുസ്തകങ്ങൾ
Books by Anand | List of Books by Anand
Showing all 4 results
-
മീരയും മറ്റു കഥകളും – ആനന്ദ്
₹160.00 Add to cart Buy nowമീരയും മറ്റു കഥകളും – ആനന്ദ്
മീരയും മറ്റു കഥകളും
ആനന്ദ്
അസ്ഥിത്വപരമായ് വിഷാദങ്ങളിൽ നിന്ന് അപരജീവിതവ്യവസ്ഥകളിലേക്കും
സ്‌ത്രീത്വത്തിന്റെ ഭയദാഹവേദനകളിലേക്കും ഉരുകിയിറങ്ങുന്ന അനൃത്വത്തിന്റെയും അനുഭവത്തിന്റെയും കഥകൾ.Anand / Anandh
പേജ് 144 വില രൂ160
₹160.00 -
ജൈവമനുഷ്യൻ – ആനന്ദ്
₹320.00 Add to cart Buy nowജൈവമനുഷ്യൻ – ആനന്ദ്
ജൈവമനുഷ്യൻ
ആനന്ദ്
ഇവിടെ നാം ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്ന വസ്തു മനുഷ്യനാണ്. മനുഷ്യനെ നാം തനിച്ചെടുത്ത്, ബന്ധങ്ങള്‍ അറുത്തുകളഞ്ഞ് നോക്കിക്കാണുവാന്‍ ഉദ്ദേശിക്കുന്നില്ല. അവനെ അവനെക്കാള്‍ വിശാലമായ ഒന്നിന്റെ ഒരംശം അഥവാ ഒരു അവയവം ആയി നാം കാണുന്നു. അങ്ങനെ ഒരവയവമായിരിക്കുന്നതുകൊണ്ട് അവനെ സംബന്ധിക്കുന്ന എല്ലാറ്റിനെയും നമുക്ക് കൂടുതല്‍ വിശാലമായ ആ ഒന്നിന്റെ പശ്ചാത്തലത്തില്‍ ദര്‍ശിക്കേണ്ടിവരും അവന്റെ അസ്തിത്വം,സ്വഭാവം, ബന്ധങ്ങള്‍, ആഗ്രഹങ്ങള്‍, പരിവര്‍ത്തനം എല്ലാം അവസാനിക്കാത്ത ഒരു ചര്‍ച്ചയാകാം ഇത്. പരിമിതികളുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് അവസാനമില്ലാത്തതായി തോന്നുന്ന ഈ വിഷയത്തിന്റെ സാദ്ധ്യമായ ഒരറ്റത്തെയെങ്കിലും സ്പര്‍ശിക്കുവാന്‍ ശ്രമിക്കുകയാണ് നാം.
Anand / Anandh
പേജ് 296 വില രൂ320
₹320.00 -
ആനന്ദിന്റെ നോവെല്ലകൾ
₹499.00 Add to cart Buy nowആനന്ദിന്റെ നോവെല്ലകൾ
ആനന്ദിന്റെ നോവെല്ലകൾ
ആനന്ദ്
കേവലമനുഷ്യന്റെ സ്വത്വാന്വേഷണങ്ങളും സംഭ്രമങ്ങളുമാണ് ആനന്ദിന്റെ രചനാലോകത്തെ എന്നും പ്രശ്‌നവല്‍ക്കരിച്ചിട്ടുള്ളത്. നീതിയും നിയമവും അധികാരവും ധാര്‍മ്മികതയും കാണാച്ചരടുകളില്‍ കുരുക്കി കെട്ടിത്തൂക്കിയിട്ട മാനവികസത്തയുടെ നേര്‍ച്ചിത്രം ഈ നോവെല്ലകളുടെയും മുഖമുദ്രയാകുന്നു. മനുഷ്യന്‍ ആത്യന്തികമായി ഒറ്റപ്പെട്ടവനും കാലസാക്ഷിയുമായിത്തീരുന്നതിന്റെ നിദര്‍ശനമാണ് ആനന്ദിന്റെ നോവെല്ലകള്‍. മരണസര്‍ട്ടിഫിക്കറ്റ്, ഉത്തരായനം, വ്യാസനും വിഘ്‌നേശ്വരനും, നാലാമത്തെ ആണി, സംഹാരത്തിന്റെ പുസ്തകം, ദ്വീപുകളും തീരങ്ങളും എന്നിങ്ങനെ ആറു ലഘുനോവലുകള്‍.Anand / Anandhപേജ് 488 വില രൂ499
₹499.00 -
ആനന്ദ് – ജീവിതം സംഭാഷണം പഠനം
₹600.00 Add to cart Buy nowആനന്ദ് – ജീവിതം സംഭാഷണം പഠനം
Anand – Jeevitham, Sambhashanam, Padanam
പ്രമേയത്തിലും ആഖ്യാനത്തിലും എന്നും സവിശേഷത പുലർത്തുകയും രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിൽക്കുകയും എഴുത്തിന്റെ ഏറ്റവും ശക്തമായ കാതൽ രാഷ്ട്രീയം തന്നെയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന എഴുത്തുകാരന്റെ ജീവിതവും സംഭാഷണവും പഠനവും ചരിത്രമന്വേഷിക്കുന്നവർക്ക് ആനന്ദിന്റെ കൃതികളിലെ നിലപാടുകളും ഇന്ത്യൻ ജീവിതവും ഈ പുസ്‌തകത്തിൽ നിന്നും വായിച്ചെടുക്കാനാവും.
കെ പി അപ്പൻ, ഡോ എം ലീലാവതി, സച്ചിദാനന്ദൻ, സക്കറിയ, എൻ എസ് മാധവൻ, ഡോ വി സി ശ്രീജൻ, ഡോ വി രാജകൃഷ്ണൻ, ആഷാമേനോൻ, എൻ ഇ ബലറാം, എം ആർ ചന്ദ്രശേഖരൻ, കെ സി നാരായണൻ, ഡോ ഡി ബഞ്ചമിൻ, പി എം ഗീരീഷ്, ഡോ മുഞ്ഞിനാട് പത്മകുമാർ, ഡോ എൻ മുകുന്ദൻ, മനില സി മോഹൻ, അരവിന്ദാക്ഷൻ, സി അശോകൻ, വി ആർ സുധീഷ്, സനിൽ വി എന്നിവരുടെ ഗൗരവ ആനന്ദ് ആസ്വാദ്യങ്ങൾ
എഡിറ്റർ – ഡോ കെ ബി ശെൽവമണി
Ananth, Aanand
പേജ് 516 വില രൂ600
₹600.00