A P J Abdul Kalam: Books

Books by APJ Abdul Kalam | Books on APJ Abdul Kalam

Showing all 5 results

Show Grid/List of >5/50/All>>
 • Namukkath Sadhikkum Mattathinuvendiyulla chinthakal നമുക്കത് സാധിക്കും മാറ്റത്തിനുവേണ്ടിയുള്ള ചിന്തകൾ

  നമുക്കത് സാധിക്കും മാറ്റത്തിനുവേണ്ടിയുള്ള ചിന്തകൾ – എ.പി.ജെ. അബ്‌ദുൾ കലാം

  360.00
  Add to cart Buy now

  നമുക്കത് സാധിക്കും മാറ്റത്തിനുവേണ്ടിയുള്ള ചിന്തകൾ – എ.പി.ജെ. അബ്‌ദുൾ കലാം

  നമുക്കത് സാധിക്കും മാറ്റത്തിനുവേണ്ടിയുള്ള ചിന്തകൾ

   

  എ.പി.ജെ. അബ്‌ദുൾ കലാം

  ലോകത്തെ മാറ്റിമറിക്കുന്നതും ഇന്ത്യയുടെ ഭാവിയെ നിർണ്ണായകമായി സ്വാധീനിക്കുകയും ചെയ്യുന്ന ശാസ്ത്രസാങ്കേതികവിദ്യകളെക്കുറിച്ച് ഊർജ്ജസ്വലമായ മനസ്സുകളിൽ അറിവുപകരാനായിഎ.പി.ജെ. അബ്ദുൾ കലാമും എ. ശിവതാണുപിള്ളയും ചേർന്ന് രചിച്ച ഗ്രന്ഥം. അത്യന്താധുനികവും ഭാവിയിൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്നതുമായ പത്ത് സവിശേഷമായ സാങ്കേതികവിദ്യകൾ ഈ പുസ്തകത്തിൽ സവിസ്തരം ചർച്ച ചെയ്യുന്നു. നമ്മുടെ ചരിത്രത്തിലും സംസ്‌കാരത്തിലും പരന്നുകിടക്കുന്ന ശാസ്ത്രചിന്തകൾ കണ്ടെത്തുകയും പിന്നീട് സമീപകാലത്ത് ലോകശാസ്ത്ര സാങ്കേതിക ഗവേഷണരംഗങ്ങളിൽ ഇന്ത്യ കൈവരിച്ച അനന്യമായ നേട്ടങ്ങൾ വിശകലനം ചെയ്യുകയും ചെയ്യുന്ന ഈ രചന ഓരോ യുവപൗരന്റെയും ഭാവിലക്ഷ്യം നിശ്ചയിക്കുന്നതിനുവേണ്ട വഴികാട്ടിയായിത്തീരുന്നു. ഒപ്പം ഓരോരുത്തർക്കും സ്വന്തം ശക്തിതിരിച്ചറിഞ്ഞ് കഴിവുകൾ വിനിയോഗിക്കുന്നതിനും പോരായ്മകൾ കണ്ടെത്തി അതു പരിഹരിക്കുന്നതിനും അതുവഴി ലക്ഷ്യോന്മുഖവും സാർത്ഥകവുമായൊരു ജീവിതം കരുപ്പിടിപ്പിക്കുവാനുള്ള മാർഗനിർദേശം നൽകുകയും ചെയ്യുന്നു ഈ ഗ്രന്ഥം. ഇന്ത്യയിലെ ഓരോ യുവമനസ്സിനെയും ക്രിയാത്മകവും പ്രവൃത്തികളിൽ സ്വയംപര്യാപ്തതയുള്ളതും ആക്കിത്തീർക്കുന്നതും ഉന്നത വിദ്യാഭ്യാസത്തിനും തൊഴിൽ സംരംഭങ്ങൾക്കും ശരിയായ മാർഗം തിരഞ്ഞെടുക്കുവാനൊരു വഴികാട്ടിയായിത്തീരുന്ന എ.പി.ജെ. അബ്ദുൾ കലാം കൃതി.

  A P J Abdhul Kalam / A P J Abdul Kalam

  പേജ് 384 വില രൂ360

  360.00
 • Ajayyamaya Athmachaithanyam അജയ്യമായ ആത്മചൈതന്യം - എ പി ജെ അബ്‍ദുൾ കലാം

  അജയ്യമായ ആത്മചൈതന്യം – എ പി ജെ അബ്‍ദുൾ കലാം

  180.00
  Add to cart Buy now

  അജയ്യമായ ആത്മചൈതന്യം – എ പി ജെ അബ്‍ദുൾ കലാം

  അജയ്യമായ ആത്മചൈതന്യം

   

  എ പി ജെ അബ്‍ദുൾ കലാം

  സ്വന്തം ജീവിതത്തിന്റെ പല ഏടുകളിൽനിന്നും പ്രവർത്തിച്ച വിവിധ മേഖലകളിൽിനിന്നും ജീവിതവിജയത്തിന് അനിവാര്യമായ ഇച്ഛാശക്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഉത്തമഗ്രന്ഥം. അനുഭവങ്ങളും ചിന്തകളും ഇടകലർന്ന എ.പി.ജെ. അബ്‌ദുൾ കലാമിന്റെ ഈ ഗ്രന്ഥം വിജയത്തിനാധാരമായ ഇച്ചാശക്തി നേടാനാഗ്രഹിക്കുന്നവർ സ്വന്തമാകേണ്ടതാണ്.

  വിവർത്തനം: എം.പി. സദാശിവൻ

  A P J Abdhul Kalam / A P J Abdul Kalam

  പേജ് 172 വില രൂ180

  180.00
 • Vidarenda Poomottukal വിടരേണ്ട പൂമൊട്ടുകൾ - എ പി ജെ അബ്‌ദുൾ കലാം

  വിടരേണ്ട പൂമൊട്ടുകൾ – എ പി ജെ അബ്‌ദുൾ കലാം

  160.00
  Add to cart Buy now

  വിടരേണ്ട പൂമൊട്ടുകൾ – എ പി ജെ അബ്‌ദുൾ കലാം

  വിടരേണ്ട പൂമൊട്ടുകൾ

   

  എ പി ജെ അബ്‌ദുൾ കലാം

  ഉദാത്തചിന്തകളാല്‍ പ്രവൃത്തികളെയും മനസ്സിനെയും ഉത്തേജിപ്പിക്കുന്ന ഗ്രന്ഥം. വിഷയവൈപുല്യത്താലും അഗാധചിന്തയാലും ജ്ഞാനവിജ്ഞാന വിഭവത്താലും ഡോ. കലാമിന്റെ ഇതരകൃതികളില്‍നിന്ന് ഇത് വേറിട്ടുനില്‍ക്കുന്നു. വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതികം, നേതൃത്വം, ജീവിതമൂല്യങ്ങള്‍, വികസിതഭാരതം തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ചുള്ള ആധികാരികവും ബൗദ്ധികവുമായ വിശകലനങ്ങള്‍. താന്‍ കണ്ട സ്വപ്‌നങ്ങളെ എങ്ങനെ കര്‍മ്മപഥത്തിലാക്കാമെന്ന് അപൂര്‍വ്വപ്രതിഭയായ ഡോ. കലാം വെളിപ്പെടുത്തുന്നു. പ്രചോദനവും ആത്മവിശ്വാസവും ഉള്‍ക്കരുത്തും കൂടിക്കലര്‍ന്ന് മനസ്സിനെ ജ്വലിപ്പിക്കുന്ന ഉദാത്തഗ്രന്ഥം.

  പരിഭാഷ: എ.പി. കുഞ്ഞാമു

  A P J Abdhul Kalam / A P J Abdul Kalam
  പേജ് 140 വില രൂ160

  160.00
 • Vazhivelichangal വഴിവെളിച്ചങ്ങൾ - എ പി ജെ അബ്‌ദുൾ കലാം

  വഴിവെളിച്ചങ്ങൾ – എ പി ജെ അബ്‌ദുൾ കലാം

  150.00
  Add to cart Buy now

  വഴിവെളിച്ചങ്ങൾ – എ പി ജെ അബ്‌ദുൾ കലാം

  വഴിവെളിച്ചങ്ങൾ

   

  എ പി ജെ അബ്‌ദുൾ കലാം

  രാമേശ്വരത്തെ സാധാരണമായ ചുറ്റുപാടില്‍ നിന്ന് രാഷ്ട്രപതിഭവനിലേക്കുള്ള˜ അസാധാരണമായ യാത്രയില്‍ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന് വഴികാട്ടികളായ മഹത്‌വ്യക്തികള്‍, വിശ്രുതഗ്രന്ഥങ്ങള്‍, നിര്‍ണായക സംഭവങ്ങള്‍ എന്നിവ ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. അഗ്നിച്ചിറകുകളുടെ സഹരചയിതാവായ അരുണ്‍ കെ. തിവാരിയുമായി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം നടത്തുന്ന സംഭാഷണത്തിന്റെ ആഖ്യാന രൂപമാണ് ഈ പുസ്തകം. അനുഭവങ്ങളുടെ തീക്ഷ്ണതയും ചിന്തകളിലെ ലാളിത്യവും ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ദാര്‍ശനിക വ്യക്തിത്വം വെളിവാക്കുന്ന ഈ ഗ്രന്ഥത്തെ ഹൃദ്യമായ ഒരു അനുഭവമാക്കിത്തീര്‍ക്കുന്നു.

   

  A P J Abdhul Kalam / A P J Abdul Kalam
  പേജ് 140 വില രൂ150

  150.00
 • Nirmmikkam Nalla Nale നിർമ്മിക്കാം നല്ല നാളെ - എ പി ജെ അബ്‌ദുൾ കലാം

  നിർമ്മിക്കാം നല്ല നാളെ – എ പി ജെ അബ്‌ദുൾ കലാം

  225.00
  Add to cart Buy now

  നിർമ്മിക്കാം നല്ല നാളെ – എ പി ജെ അബ്‌ദുൾ കലാം

  നിർമ്മിക്കാം നല്ല നാളെ

   

  എ പി ജെ അബ്‌ദുൾ കലാം

  ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ‘ഫോര്‍ജ് യുവര്‍ ഫ്യൂച്ചര്‍’. എന്ന പുസ്തകത്തിന്റെ മലയാള വിവര്‍ത്തനമാണ് ‘നിര്‍മ്മിക്കാം നല്ല നാളെ’. യുവാക്കളുടെ മനസ്സിന്റെയും ആത്മാവിന്റെയും പ്രകാശത്തെ ജീവസ്സുറ്റതാക്കാനും ഉജ്ജ്വലിപ്പിക്കുവാനും ശ്രമിക്കുകയാണ് ഈ പുസ്തകത്തിലൂടെ.

  A P J Abdhul Kalam / A P J Abdul Kalam

  പേജ് 232 വില രൂ225

  225.00