സ്വയംസഹായം

Showing 25–34 of 34 results

Show Grid/List of >5/50/All>>
  • Kuttanweshanathile Vaidhyashasthram കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം

    കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം – ഡോ ബി ഉമാദത്തൻ

    750.00
    Add to cart Buy now

    കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം – ഡോ ബി ഉമാദത്തൻ

    കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം

     

    ഡോ ബി ഉമാദത്തൻ

     

    ഫോറൻസിക് മെഡിസിൻ എന്ന അതിഗ്രഹനമായ ശാസ്ത്ര ശാഖയെ വസ്‌തുനിഷ്‌ഠമായും ലളിതമായും സമഗ്രമായും അവതരിപ്പിക്കുന്ന ഭാരതീയഭാഷയിലെ ആദ്യ ഗ്രന്ഥം. ഫോറൻസിക് മെഡിസിൻ സംബന്ധിച്ച അക്കാദമിക് ആയ വിവരങ്ങൾ മാത്രമല്ല. ക്രിമിനൽ കുറ്റകൃത്യങ്ങൾ സംബന്ധിച്ച ശാസ്ത്രീയാന്വേഷണം എങ്ങനെ നടത്തണമെന്നുള്ള മാർഗ്ഗരേഖയും കൂടിയാണിത്.

    “ഇതിലെ വിഷസൂചനകൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നിയമപരിപാലനമേഖലകളിൽ വ്യാപരിക്കുന്നവർക്കും വിഷയത്തിന്റെ പ്രാന്ത്യ്രരേഖകളെക്കുറിച്ച് വ്യക്തത ലഭിക്കുവാൻ സഹായകമാണ്.
    അചിരേണ ഈ ഗ്രന്ഥം ക്രിമിനൽ കോടതികളിൽ പലപ്പോഴും ഉദ്ധരിക്കപ്പെടുന്ന ഒന്നായി തീരും ഇതിലെ വസ്‌തുതകൾ മിക്കപ്പോഴും വിധിന്യായങ്ങളിലെ ഉദ്ധരണികളാകും

    ജസ്റ്റിസ് കെ ടി തോമസ്

     

    Dr B Umadathan / Dr B Umadaththan

    പേജ് 799 വില രൂ750

    750.00
  • Pirannavarkkum Parannavarkkumidayil പിറന്നവർക്കും പറന്നവർക്കുമിടയിൽ

    പിറന്നവർക്കും പറന്നവർക്കുമിടയിൽ – ഷിംന അസീസ്

    150.00
    Add to cart Buy now

    പിറന്നവർക്കും പറന്നവർക്കുമിടയിൽ – ഷിംന അസീസ്

    പിറന്നവർക്കും പറന്നവർക്കുമിടയിൽ
    ഷിംന അസീസ്

    ആരോഗ്യം, ശരീരം, രോഗം, എന്നിവ സംബന്ധിച്ച് സമൂഹത്തിൽ വേരോടിയ അന്ധവിശ്വാസങ്ങളെ ശാസ്ത്രചിന്തയുടെ പിൻബലത്തിൽ പിഴുതെറിയുന്ന പുസ്‌തകം. സോഷ്യൽ മീഡിയയിൽ അനവധി ചർച്ചക്കു തുടക്കമിട്ടവയാണ് ഇതിലെ ഓരോ കുറിപ്പുകളും. ഓർമകളും അനുഭവങ്ങളും നർമ്മവും ഇഴചേർത്തുകൊണ്ടുള്ള ആഖ്യാനം ഈ പുസ്‌തകത്തെ ജനപ്രിയമാക്കുന്നു.

     

    Shimna Aseas / Shimna Asees

    പേജ് 159 വില രൂ150

    150.00
  • Unarvvinte Manashasthram ഉണർവ്വിന്റെ മനശാസ്ത്രം

    ഉണർവ്വിന്റെ മനശാസ്ത്രം – ഡോ പി കെ നാരായണൻ

    100.00
    Add to cart Buy now

    ഉണർവ്വിന്റെ മനശാസ്ത്രം – ഡോ പി കെ നാരായണൻ

    ഉണർവ്വിന്റെ മനശാസ്ത്രം

     

    ഡോ പി കെ നാരായണൻ

     

    സംഭവബഹുലമയവും ക്ലേശസങ്കുലവും സാഹസീകവുമായ ജീവിതസരണിയിൽ ‘വിമ്മിട്ട’ വും ‘പിരിമുറുക്ക’ വും അനുഭവിക്കുന്ന സമയദരിദ്രനായ മനുഷ്യന് ലളിതവും സുഗമവുമായ വ്യായാമപദ്ധതിയിലൂടെ ഉണർവ്വും ഉന്മേഷവും ഉത്തേജനവും കൈവരുത്തുന്ന ഒരു ശിക്ഷണ പരിപാടിയെ വിശദീകരിക്കുന്നതാണു ഈ ഗ്രന്ഥം
    ഇതിൽ പ്രതിപാദിക്കുന്ന കാര്യങ്ങൾ വളരെ ലളിതമാണ്; വ്യായാമങ്ങൾ പരിശീലിക്കാൻ തീരെ പ്രയാസമില്ല.

    വ്യായാമ മുറകൾക്കു പ്രത്യേക സമയം നീക്കിവെക്കേണ്ട ആവശ്യമില്ല
    ഈ ചെറുപുസ്തകം ആദ്യമൊന്നോടിച്ചു വായിക്കുക. പിന്നീട് അല്പം ശ്രദ്ധിച്ചും. ഒപ്പം തന്നെ ഇതിൽ പറയുന്ന വ്യായാമ പരിശീലനത്തിന് തുടക്കമിടുക. വ്യായാമങ്ങൾ ദിനചര്യയുടെ ഒരു ഭാഗമാക്കി വളർത്തിയെടുക്കുക.

    ആരോഗ്യവും പ്രസാത്മകതയും ആഗ്രഹിക്കുന്നവർക്ക് ഒരനുഗ്രഹം കൂടിയാണ്, പ്രശസ്ത ഹിപ്നോട്ടിസ്റ്റും പ്രഗത്ഭ മനഃശാസ്ത്രപണ്ഡിതനുമായ ഡോ പി കെ നാരായണന്റെ ഉണർവ്വിന്റെ മനഃശാസ്ത്രം എന്ന ഈ കൊച്ചു ഗ്രന്ഥം.

     

    Dr P K Narayanan / Dr P K Narayan

     

    വില രൂ100

    100.00
  • Gaveshanam : Prabandha Rachanayude Thathwangal ഗവേഷണം: പ്രബന്ധരചനയുടെ തത്വങ്ങൾ

    ഗവേഷണം: പ്രബന്ധരചനയുടെ തത്വങ്ങൾ – ചാത്തനാത്ത് അച്യുതനുണ്ണി

    150.00
    Add to cart Buy now

    ഗവേഷണം: പ്രബന്ധരചനയുടെ തത്വങ്ങൾ – ചാത്തനാത്ത് അച്യുതനുണ്ണി

    ഗവേഷണം: പ്രബന്ധരചനയുടെ തത്വങ്ങൾ

     

    ചാത്തനാത്ത് അച്യുതനുണ്ണി

     

    ഗവേഷണം എന്നാൽ എന്ത്?
    വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏവ?
    ഗവേഷണ രൂപരേഖ നിർമിക്കുന്നത് എങ്ങനെ?
    ഗവേഷണത്തെ എങ്ങനെ വർഗീകരിക്കാം?
    സമീപന രീതികൾ ഏതെല്ലാം?
    ഗവേഷണോപയോഗിയായ തർക്കശാസ്ത്രതത്വങ്ങൾ എന്തെല്ലാം?
    പാഠവിമർശനത്തിന്റെ പ്രസക്തി എന്ത്?
    പ്രബന്ധം എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ ഏവ?
    അടിക്കുറിപ്പുകൾ, ഗ്രന്ഥസൂചി മുതലായവയുടെ സംവിധാനക്രമമെന്ത്?

    ഇത്തരം അടിസ്ഥാനപരമായ പ്രശ്‌നങ്ങൾക്ക് ഉചിതമായ പരിഹാരം നിർദേശിക്കുന്ന ഈ പുസ്തകം എംഫിൽ, പിഎച്ച്ഡി വിദ്യാർഥികൾക്കും മറ്റു ഗവേഷകർക്കും അനുപേക്ഷണീയമായ മാർഗദർശകമാണ്.

    കാലികറ്റ് സർവകലാശാലയിൽ ഏറെക്കാലം പ്രൊഫസറും വകുപ്പധ്യക്ഷനുമായിരുന്ന ഡോ അച്യുതനുണ്ണി ഇപ്പോൾ കേരള കലാമണ്ഡലം സർവകലാശാലയിലെ ഗവേഷണ വിഭാഗത്തിൽ വിസിറ്റിംഗ് പ്രൊഫസറാണ്.

     

    പേജ് 154 വില രൂ150

    150.00
  • Vishadonmada Jeevitham വിഷാദോന്മാദ ജീവിതം - ബൈപോളാർ

    വിഷാദോന്മാദ ജീവിതം – ബൈപോളാർ – ഡോ പി കെ സുകുമാരൻ

    140.00
    Add to cart Buy now

    വിഷാദോന്മാദ ജീവിതം – ബൈപോളാർ – ഡോ പി കെ സുകുമാരൻ

    വിഷാദോന്മാദ ജീവിതം

    ബൈപോളാർ / Bipolar

     

    ഡോ പി കെ സുകുമാരൻ

    വിഷാദവും ഉന്മാദവും മാറിമാറി വരുന്ന മാനസിക രോഗമാണ് ബൈപോളാർ സമൂഹത്തിലെ അഞ്ചു ശതമാനത്തോളം പേരിൽ വരുന്ന ഈ മാനസിക രോഗത്തെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണിത്. സങ്കീർണമായ മാനസിക ഘടനകളിൽ നിന്നു പിറവിയെടുക്കുന്ന ബൈപോളാർ നിയന്ത്രണത്തിനു വിധേയമാക്കി സാധാരണപോലെ ജീവിതം സാധ്യമാക്കാം എന്ന സന്ദേശമാണ് ഈ പുസ്തകം നൽകുന്നത്. ഡോക്ടർ അവതരിപ്പിക്കുന്ന ചില കേസ് ഡയറികളും പ്രതിഭാശാലിയായി ജീവിച്ച എബ്രഹാം ലിങ്കൺ, ഹെമിങ് വേ തുടങ്ങിയവരുടെ കഥകളും തീർച്ചയായും ജീവിത വിജയം ആർക്കും അന്യമല്ല എന്ന സന്ദേശമാണ് നൽകുന്നത്.

    പേജ് 162 വില രൂ140

    140.00
  • Chinthikkuka Enna Kala Sutharyathayode ചിന്തിക്കുക എന്ന കല സുതാര്യതയോടെ

    ചിന്തിക്കുക എന്ന കല സുതാര്യതയോടെ – റോൾഫ് ദൊബേലി

    360.00
    Add to cart Buy now

    ചിന്തിക്കുക എന്ന കല സുതാര്യതയോടെ – റോൾഫ് ദൊബേലി

    ചിന്തിക്കുക എന്ന കല സുതാര്യതയോടെ

     

    റോൾഫ് ദൊബേലി

     

    നമ്മുടെ സാമാന്യചിന്തകളിലെ ധാരണാ പിശകുകളെ തിരുത്തിയെഴുതിയ ലോകപ്രശസ്ത രചനയാണ് റോൾഫ് ദൊബേലി എന്ന ഗ്രന്ഥകാരന്റെ ഈ പുസ്തകം. ദൈനംദിന ജീവിതത്തിലെ തെറ്റുകുറ്റങ്ങളെ അപഗ്രഥിക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കുന്നു. ആ അർഥത്തിൽ നിങ്ങളുടെ ഭാവിയെത്തന്നെ മാറ്റിമറിക്കാവുന്ന പുസ്തകമാണിത്.

     

    സ്വകാര്യ ജീവിതത്തിൽ, ജോലിസ്ഥലങ്ങളിൽ, സർക്കാരിൽ എല്ലാം, നമ്മുടെ ചിന്തകളിൽ വരുന്ന വലിയ തെറ്റുകളെ നാം മനസ്സിലാക്കുകയും ഒഴിവാക്കുകയുമാണെങ്കിൽ ഒരുപക്ഷേ നമ്മൾ പുരോഗതിയിൽ ഒരു വലിയ കുതിച്ചുചാട്ടം തന്നെ നടത്തിയേക്കാം. നമുക്കാവശ്യമുള്ളത് യുക്തിഹീനത കുറയ്ക്കുക മാത്രം. നേരായതും സുതാര്യവുമായ ചിന്ത – അതാണ് നമുക്കാവശ്യം റോൾഫ് ദൊബേലി.

     

    നിങ്ങളുടെ അജ്ഞേയവാദിയെ പുറത്തെടുക്കുക :-
    ഒരു ആകൃതി അല്ലെങ്കിൽ രീതി കണ്ടെത്തിയെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ അത് യാദൃശ്ചികം മാത്രമല്ലേ എന്ന ചോദ്യം ഉന്നയിക്കുക. സത്യമാണ് എന്ന് നല്ല ബോധ്യമുണ്ടെങ്കിൽ ഈ ഡാറ്റ പരിശോധിക്കാൻ സാമർഥ്യമുള്ള ഗണിതജ്ഞനെ സമീപിക്കുക. റൊട്ടിയിൽ യേശുവിന്റെ രൂപം കണ്ടു തുടങ്ങിയാൽ അങ്ങനെയെങ്കിൽ അദ്ദേഹം എന്തുകൊണ്ട് ടൈം സ്‌ക്വയറിലോ സിഎൻഎന്നിലോ പ്രത്യക്ഷപ്പെടുന്നില്ല എന്ന് ചോദിച്ചു തുടങ്ങുക.
    അധികാര പക്ഷപാതം :-
    ബൈബിൾ ശ്രദ്ധിക്കുക. അധികാരസ്ഥാനത്തെ എതിർത്താൽ എന്തുസംഭവിക്കും? നമ്മെ സ്വർഗത്തിൽ നിന്ന് പുറത്താക്കും. ഈ ഭൂലോകത്തിലെ അധികാരികളും വിശ്വസിക്കുന്നത് അതുതന്നെ. രാഷ്ട്രീയക്കാർ, സിഈഓമാർ, സാമ്പത്തിക വിദഗ്ധർ, ഓഹരിവിപണിയിലെ ഗുരുക്കന്മാർ, സർക്കാറിന്റെ തലപ്പത്ത് ഇരിക്കുന്നവർ, എല്ലാവരും അധികരാകേന്ദ്രങ്ങളെ ഭയപ്പെടുന്നവർ തന്നെ.
    അനുഭവം :-
    മാർക് ട്വയ്‌നിന്റെ ഈ വാക്കുകൾ സന്ദേശമായി എഴുതിയെടുക്കുക: നമ്മൾ ഒരു അനുഭവത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രദ്ധിക്കണം. അതിലെ ജ്ഞാനം മാത്രം നിലനിർത്തണം. അല്ലെങ്കിൽ നമ്മൾ ചൂടുവെള്ളത്തിൽ വീണ പൂച്ചയെ പോലെയാകും. ആ പൂച്ച പിന്നെ വെള്ളം കണ്ടാൽ ഒരിക്കലും നിൽക്കില്ല. അതിനു തണുത്ത വെള്ളം കണ്ടാലും പേടിയാകും.
    ശരാശരി എന്ന മിഥ്യ :-
    ഒരു പറ്റം സിനിമാ നടന്മാർ വർഷത്തിൽ 10 കോടി വരുമാനം ഉണ്ടാക്കുന്നു. എന്നാൽ അതിൽ ആയിരങ്ങൾക്കു ലഭിക്കുന്നത് കഷ്ടിച്ചു ജീവിക്കാനുള്ള വരുമാനം മാത്രം. ശരാശരി വരുമാനം നല്ലതാണെന്ന ഒറ്റക്കാരണത്താൽ നിങ്ങളുടെ മകനെ അഥവാ മകളെ ഒരു നടൻ അഥവാ നടി ആക്കുവാൻ നിങ്ങൾ പ്രോത്സാഹിപ്പിക്കുമോ. ഇല്ലെന്ന് പ്രതീക്ഷിക്കുന്നു.

     

    വിവർത്തനം – സുരേഷ് എം ജി

    പേജ് 314 വില രൂ360

    360.00
  • Samkramika Rogangal സാംക്രമിക രോഗങ്ങൾ

    സാംക്രമിക രോഗങ്ങൾ – കെ ആർ രാമകൃഷ്ണൻ

    325.00
    Add to cart Buy now

    സാംക്രമിക രോഗങ്ങൾ – കെ ആർ രാമകൃഷ്ണൻ

    സാംക്രമിക രോഗങ്ങൾ
    കെ ആർ രാമകൃഷ്ണൻ

    കേരളത്തിൽ പൊതുവേ കണ്ടുവരുന്ന സാംക്രമിക രോഗങ്ങൾ രോഗലക്ഷണങ്ങൾ, രോഗചരിത്രം, പ്രതിവിധികൾ, രോഗപ്രതിരോധങ്ങൾ ഇവയിൽ അറിവു പകരുന്ന ആരോഗ്യവിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന പ്രാമാണിക ഗ്രന്ഥം.

    പേജ് 338 വില രൂ325

    325.00
  • 101 New Generation Coursukal 101 ന്യൂജനറേഷൻ കോഴ്‌സുകൾ

    101 ന്യൂജനറേഷൻ കോഴ്‌സുകൾ – റെജി ടി തോമസ്

    80.00
    Add to cart Buy now

    101 ന്യൂജനറേഷൻ കോഴ്‌സുകൾ – റെജി ടി തോമസ്

    101 ന്യൂജനറേഷൻ കോഴ്‌സുകൾ

     

    റെജി ടി തോമസ്

    സ്‌പെഷ്യലൈസ്ഡ് എൻജീനിയറിംഗ് കോഴ്‌സുകൾ, വൈദ്യശാസ്ത്ര അനുബന്ധ കോഴ്‌സുകൾ, അക്കൗണ്ടൻസി, മാനേജ്‌മെന്റ് സ്റ്റഡീസ്, നിയമം, ആർക്കിയോളജി, ആന്ത്രപ്പോളജി, ജിയോളജി, കൊമേഷ്യൽ പൈലറ്റ്, ഫാഷൻ ഡിസൈനിംഗ്, ജ്വലറി ഡിസൈനിംഗ് ആൻഡ് ജമ്മോളജി, വിഷ്വൽ കമ്യൂണിക്കേഷൻ, ലെതൽ ടെക്‌നോജളി തുടങ്ങിയ ന്യൂ ജനറേഷൻ കോഴ്‌സുകളെക്കുറച്ചും പുതിയ തൊഴിലവസരങ്ങളെക്കുറിച്ചും ആധികാരികമായി വിവരിക്കുന്ന ഗ്രന്ഥം.

    പേജ് 82 വില രൂ80

    80.00
  • Divyathbhuthangal Sasthra Drishtiyil ദിവ്യാത്ഭുതങ്ങൾ ശാസ്ത്രദൃഷ്ടിയിൽ

    ദിവ്യാത്ഭുതങ്ങൾ ശാസ്ത്രദൃഷ്ടിയിൽ – ബി പ്രേമാനന്ദ്

    160.00
    Add to cart Buy now

    ദിവ്യാത്ഭുതങ്ങൾ ശാസ്ത്രദൃഷ്ടിയിൽ – ബി പ്രേമാനന്ദ്

    ദിവ്യാത്ഭുതങ്ങൾ ശാസ്ത്രദൃഷ്ടിയിൽ
    ബി പ്രേമാനന്ദ്

     

    150 ദിവ്യാത്ഭുതങ്ങളുടെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്നു.

     

    എ ടി കോവൂരിന്റെ സ്വാഭാവിക പിൻതുർച്ചക്കാരനെന്നു വിളിക്കപ്പെടുന്ന ബി പ്രേമാനന്ദ് ജീവിതം മുഴുക്കെത്തന്നെ യുക്തിവാദ പ്രവർത്തനത്തിന് സമർപ്പിച്ച ആളാണ്. 49ൽപ്പരം വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെമ്പാടും ദിവ്യാത്ഭുത അനാവരണ പരിപാടികളുമായ സഞ്ചരിച്ചിട്ടുള്ള അദ്ദേഹം സായിബാബ അടക്കമുള്ള മനുഷ്യദൈവങ്ങളുടെ പേടി സ്വപ്‌നമായിരുന്നു. കേരള യുക്തവാദി സംഘം സംസ്ഥാന സമിതി അംഗവും, ഇന്ത്യൻ റാഷണലിസ്റ്റ് അസോസിയേഷൻ (ഫിറാ) അഖിലേന്ത്യാ കൺവീനറുമായിരുന്നു. ദിവ്യാത്ഭുതങ്ങളെ തുറന്നു കാട്ടാൻ വേണ്ടി കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് ആരംഭിച്ച ജനവിജ്ഞാന യാത്രയുടെ മുഖ്യ ചാലക ശക്തിയായിരുന്നു ബി പ്രേമാനന്ദ്. ഈ പുസ്തകം വായിക്കുന്നയാൾ ദൈവാനുഗ്രഹത്താൽ ദിവ്യാത്ഭുതങ്ങൾ കാണിക്കുന്നവരെ കള്ളൻ എന്നു വിളിക്കും.

     

    നാണയത്തിൽ നിന്ന് ഭസ്മം, തലയിൽ തേങ്ങ അടിച്ചുടയ്ക്കുന്നത്, വിചാരിച്ച സംഖ്യ പറയുന്നത്, തീക്കനലിൽ നടക്കുന്നത്, കവിളിലൂടെ ശൂലം തറച്ചു കയറ്റുന്നത്, കണ്ണുകെട്ടി കാർഡ് തിരിച്ചറിയുന്നത്, പ്രാർഥനയിലൂടെ മെഴുകു തിരി കത്തിക്കുന്നത് മുതാലായ150 ദിവ്യാത്ഭുത അനാവരണങ്ങൾ.

     

    പരിഭാഷ – കൈനകരി വിക്രമൻ

    B Premanand / Tricks Behind Miracle

    പേജ് 180  വില രൂ160

    കൂടുതൽ കാണുക

    160.00
  • Malsara Pareekshakalile Malayalam മത്സരപ്പരീക്ഷകളിലെ മലയാളം

    മത്സരപ്പരീക്ഷകളിലെ മലയാളം

    150.00
    Add to cart Buy now

    മത്സരപ്പരീക്ഷകളിലെ മലയാളം

    മത്സരപ്പരീക്ഷകളിലെ മലയാളം

    2000 ചോദ്യങ്ങൾ

    സജി കരിങ്ങോല

    യുജിസി, സെറ്റ്, എച്ച്എസ്എസ്ടി, നെറ്റ്, എംഫിൽ, എച്ച്എസ്എ, ജെആർഎഫ്, പിഎച്ച്ഡി, പിഎസ്‌സി പരീക്ഷകൾക്കു കയറും മുമ്പ് തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.

    Pareeksha Sahayi / PSC Coaching / Mathsara Pareeksha

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    150.00