സാഹിത്യ സൃഷ്ടികൾ

Showing 49–72 of 132 results

Show Grid/List of >5/50/All>>
  • Anandinte Novellakal ആനന്ദിന്റെ നോവെല്ലകൾ

    ആനന്ദിന്റെ നോവെല്ലകൾ

    499.00
    Add to cart Buy now

    ആനന്ദിന്റെ നോവെല്ലകൾ

    ആനന്ദിന്റെ നോവെല്ലകൾ

     

    ആനന്ദ്

    കേവലമനുഷ്യന്റെ സ്വത്വാന്വേഷണങ്ങളും സംഭ്രമങ്ങളുമാണ് ആനന്ദിന്റെ രചനാലോകത്തെ എന്നും പ്രശ്‌നവല്‍ക്കരിച്ചിട്ടുള്ളത്. നീതിയും നിയമവും അധികാരവും ധാര്‍മ്മികതയും കാണാച്ചരടുകളില്‍ കുരുക്കി കെട്ടിത്തൂക്കിയിട്ട മാനവികസത്തയുടെ നേര്‍ച്ചിത്രം ഈ നോവെല്ലകളുടെയും മുഖമുദ്രയാകുന്നു. മനുഷ്യന്‍ ആത്യന്തികമായി ഒറ്റപ്പെട്ടവനും കാലസാക്ഷിയുമായിത്തീരുന്നതിന്റെ നിദര്‍ശനമാണ് ആനന്ദിന്റെ നോവെല്ലകള്‍. മരണസര്‍ട്ടിഫിക്കറ്റ്, ഉത്തരായനം, വ്യാസനും വിഘ്‌നേശ്വരനും, നാലാമത്തെ ആണി, സംഹാരത്തിന്റെ പുസ്തകം, ദ്വീപുകളും തീരങ്ങളും എന്നിങ്ങനെ ആറു ലഘുനോവലുകള്‍.
    Anand / Anandh

    പേജ് 488 വില രൂ499

    499.00
  • Sherlock Holmes Sampoorna Krithikal - 56 Kathakal, 4 Novelukal

    ഷെർലക്ക് ഹോംസ് സമ്പൂർണ കൃതികൾ – 56 കഥകൾ, 4 നോവലുകൾ

    690.00
    Add to cart Buy now

    ഷെർലക്ക് ഹോംസ് സമ്പൂർണ കൃതികൾ – 56 കഥകൾ, 4 നോവലുകൾ

    ഷെർലക്ക് ഹോംസ് സമ്പൂർണ കൃതികൾ

     

    56 കഥകൾ,  4 നോവലുകൾ

    അർതർ കോനൻ ഡോയൽ സൃഷ്ടിച്ച ലോകത്തിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രമാണ് ഷെർലക്ക് ഹോംസ്.

    ഡോയലിന്റെ (1859-1930) വിഖ്യാതമായ കുറ്റാന്വേഷണ നോവലുകളിലെ കുറ്റാന്വേഷകനായ കഥാപാത്രമാണ് ഷെർലക് ഹോംസ്. സ്രഷ്ടാവിനേക്കാളും താൻ പിറന്നുവീണ ഗ്രന്ഥത്തെക്കാളും മഹത്ത്വമാർന്ന അസ്തിത്വവിശേഷം ഈ കഥാപാത്രത്തിനുണ്ട്.

    കുറ്റാന്വേഷണ ശാസ്ത്രശാഖയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച, ലോകത്തിലെ കുറ്റാന്വേഷകരുടെ  മാർഗദർശി കൂടിയാണ്‌ ഷെർഷലക്ക് ഹോംസ് കഥാപാത്രമായി വരുന്ന നോവലുകളും ചെറുകഥകളും.

    പല രാജ്യങ്ങളിലെയും പോലീസ് അക്കാഡമികളിൽ ഈ ഗ്രന്ഥങ്ങൾ പാഠപുസ്തകമാവുകയും ചെയ്തിട്ടുണ്ട്.

     

    എഴുത്തുകാരനെക്കാൾ പ്രശസ്തനായ ഷെർലക്ക് ഹോംസ് കഥാപാത്രമായി വരുന്ന കഥകളും നോവലുകളും നിരവധി ഭാഷകളിൽ ലോകവ്യാപകമായി പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

    കേരള ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ പുരസ്‌കാരമുൾപ്പെടെ നിരവധി ബഹുമതികൾ കരസ്ഥമാക്കിയ പി ചിന്മയൻ നായരുടെ ഈ പുരനാഖ്യാനം വളരെ ലളിതവും പുതുവായനാനുഭവം സമ്മാനിക്കുന്നതുമാണ്.

    Sherlak / Sharlak / Sherlek / Homes / Home / Sherlack / Sharlak / Sherleck / Homes / Home / 

    പേജ് 788   വില രൂ690

    690.00
  • Shakthivel ശക്തിവേൽ - പെരുമാൾ മുരുകൻ

    ശക്തിവേൽ – പെരുമാൾ മുരുകൻ

    170.00
    Add to cart Buy now

    ശക്തിവേൽ – പെരുമാൾ മുരുകൻ

    ശക്തിവേൽ

    പെരുമാൾ മുരുകൻ

    ഒരു ചെറിയ പട്ടണത്തിലെ ഇടത്തരം സിനിമാ കൊട്ടകയുമായി ബന്ധപ്പെട്ട് ജീവിതം നയിക്കുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ കഥ. അവരില്‍ ഒരുവനാണ് ശക്തിവേല്‍. കഠിനമായി അധ്വാനിക്കുകയും കുറഞ്ഞ വേതനം മാത്രം നേടുകയും ചെയ്യുന്ന അവന്‍ അഭയം തേടുന്നത് ലഹരിയിലും സുഹൃത്തുക്കളിലുമാണ്. അവരാണ് അവന്റെ ഊര്‍ജ്ജം, അവന്റെ നിലനില്പ്. ശക്തിവേലിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന അതിതീക്ഷ്ണമായ സംഭവപരമ്പരകളെ ഹൃദയസ്പര്‍ശിയായി നോവലില്‍ അവതരിപ്പിക്കുന്നു. ലളിതവും യുക്തിരഹിതവുമായ ഭാവനകളിലൂടെ വികസിക്കുന്ന നോവല്‍ അഭ്രപാളിയില്‍ ഒരു ചലച്ചിത്രം കാണുന്ന അനുഭൂതിയാണ് വായനക്കാരില്‍ സൃഷ്ടിക്കുന്നത്. പെരുമാള്‍ മുരുകന്റെ ഈ അത്യുജ്ജല രചനയില്‍ പട്ടണത്തിന്റെ ഇരുള്‍വശങ്ങളെയും കേവലമനുഷ്യരുടെ ജീവിതാവസ്ഥകളെയും സമര്‍ത്ഥമായി ഇഴചേര്‍ത്തൊരുക്കിയിരിക്കുന്നു.

    വിവര്‍ത്തനം: എസ്. ജയേഷ്‌

    Perumal Murugan / Perumal Murukan / Sakthivel

    പേജ് 112 വില രൂ170

    170.00
  • Raja Ravi Varma - Oru Novel രാജ രവി വർമ്മ - ഒരു നോവൽ

    രാജ രവി വർമ്മ – ഒരു നോവൽ – രൺജിത് ദേശായി

    399.00
    Add to cart Buy now

    രാജ രവി വർമ്മ – ഒരു നോവൽ – രൺജിത് ദേശായി

    രാജ രവി വർമ്മ ഒരു നോവൽ

     

    രൺജിത് ദേശായി

    ORIGINAL MARATHI TITLE BY RANJEET DESAI TRANSLATED TO MALAYALAM BY RAVIVARMA.K.T
    ജ•വാസനയെ സ്വന്തം ജീവിതം നല്കി പരിപോഷിപ്പിച്ച മഹാനായ ചിത്രകാരന്‍ രാജാ രവി വര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച നോവല്‍. ഭാരതീയ ചിത്രകലയെ നവീനമായ വഴിത്തിരിവിലേക്ക് നയിച്ച വിശ്വപ്രസിദ്ധ കലാകാരന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഈ നോവലിലൂടെ ദേവ•ാരെ മനുഷ്യരെപ്പോലെ കാണുകയും അവരെ ഛായാചിത്രത്തിലേക്ക് പകര്‍ത്തുകയും സാധാരണക്കാര്‍ക്ക് പ്രാപ്തരാക്കുകയും മാമൂലുകള്‍ പൊട്ടിച്ചെറിയുകയും സമൂഹത്തോട് നിരന്തരം കലഹിക്കുകയും ചെയ്ത രാജാ രവിവര്‍മ്മയുടെ ജീവിതം വരച്ചുകാട്ടുന്നു.
    Ranjith Deshayi / Renjith Dheshayi

    പേജ് 372 വില രൂ399

    399.00
  • Vivarthana Vicharam വിവർത്തന വിചാരം

    വിവർത്തന വിചാരം – ഡോ എൻ ഇ വിശ്വനാഥയ്യർ

    120.00
    Add to cart Buy now

    വിവർത്തന വിചാരം – ഡോ എൻ ഇ വിശ്വനാഥയ്യർ

    വിവർത്തന വിചാരം

     

    ഡോ എൻ ഇ വിശ്വനാഥയ്യർ

     

    വിവർത്തനത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങൾ സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ഇത്, വിവർത്തനത്തിൽ ഗ്രന്ഥകാരന്റെ പരിചയം പുതുവിവർത്തകർക്ക് മാർഗ്ഗദർശനം നൽകുന്നതാണ്

     

    Dr N E Vishwanathayyar / DR N E Viswanathayyer

     

    പേജ് 200 വില രൂ120

    120.00
  • Sambhashnangal സംഭാഷണങ്ങൾ - എം എൻ വിജയൻ

    സംഭാഷണങ്ങൾ – എം എൻ വിജയൻ

    150.00
    Add to cart Buy now

    സംഭാഷണങ്ങൾ – എം എൻ വിജയൻ

    സംഭാഷണങ്ങൾ

     

    എം എൻ വിജയൻ
    മാങ്ങാട് രത്‌നാകരൻ

    ചിന്താലോകത്തെ ഒരനന്യതയാണ് എം എൻ വിജയൻ. രാഷ്ട്രീയ – സാഹിത്യ സാംസ്‌കാരികലോകത്ത് അദ്ദേഹം പിന്നിട്ട വഴികളിലേക്ക് വെളിച്ചം വിതറുന്ന സംഭാഷണങ്ങൾ ആദ്യകാല ആത്മീയജീവിതം, ദേശീയപ്രസ്ഥാനവുമായി ചേർന്നുനിന്ന വിദ്യാർത്ഥിജീവിതം, പിൽക്കാല സാഹിത്യ നിരൂപങ്ങളുടെ കാലം… എം എൻ വിജയൻറെ ധൈഷണികജീവിത ചരിത്രം കൂടിയാണ് ഈ പുസ്തകം

    M N Vijayan / Sambashanangal

     

    പേജ് 154 വില രൂ150

    150.00
  • Genett - Oru Moshtavinte Dinakkurippukal

    Genett – Oru Moshtavinte Dinakkurippukal

    210.00
    Add to cart Buy now

    Genett – Oru Moshtavinte Dinakkurippukal

    ഷെനേ
    ഒരു മോഷ്ടാവിന്റെ ദിനക്കുറിപ്പുകൾ

     

    യാഥസ്ഥിതികരുടെ റിപ്പബ്ലിക്കിൽ പ്രവേശനമില്ലാത്ത പുസ്തകം

    മനുഷ്യൻ അവനോടു തന്നെ കള്ളം പറയുന്ന ജീവിയായതുകൊണ്ട് ആത്മകഥ അസാധ്യമാണെന്ന അഭിപ്രായത്തിന്റെ നിഷേധമാണ് ഷെനേയുടെ മോഷ്ടാവിന്റെ കുറിപ്പുകൾ. കുറ്റകൃത്യത്തെയും സ്വവർഗരതിയെയും സംബന്ധിച്ച യാഥാർഥ്യങ്ങൾ ഏറ്റുപറഞ്ഞ് ഷെനേ അപ്രിയസത്യങ്ങളുടെ പ്രവാചകനായി. കുറ്റവാളിയായ താൻ ലോകത്തിലെ ഏറ്റവും വലിയ സൗന്ദര്യ സ്രഷ്ടാക്കളിൽ ഒരാളെന്ന് ഷെനേ സ്ഥാപിച്ചു.- കെ പി അപ്പൻ

    ‘ഷെനേ – കുറ്റവാളിയും പുണ്യവാളനും’
    ഴാങ് പോൾ സാർത്ര് എഴുതിയ ഷെനേ പഠനവും ഉൾപ്പെടുത്തിയിരിക്കുന്നു. (സെയിന്റെ ഷെനേ എന്ന ഗ്രന്ഥത്തിൽ നിന്ന്)

    പരിഭാഷ – എൻ മൂസക്കുട്ടി

    Shene / Genet / Genett / Jean Genett

    പേജ് 308 വില രൂ210

    210.00
  • Avarnan അവർണൻ

    അവർണൻ – ശരൺ കുമാർ ലിംബാളെ

    220.00
    Add to cart Buy now

    അവർണൻ – ശരൺ കുമാർ ലിംബാളെ

    അവർണൻ

     

    ശരൺ കുമാർ ലിംബാളെ

    അക്കർമാശി, ഹിന്ദു, ബഹുജൻ തുടങ്ങിയ പ്രശസ്ത രചനകളിലൂടെ ശ്രദ്ധേയനായ ശരൺകുമാർ ലിംബാളയുടെ ഇന്ത്യൻ ഗ്രാമങ്ങളിലെ സാമൂഹിക പ്രശ്‌നങ്ങളെ ചർച്ചാവിശയമാക്കുന്ന മറ്റൊരു ആഖ്യായിക.

     

    ഈശ്വരനാണോ നിയമമാണോ വലുത്? പാരമ്പര്യമാണോ വലുത് അതോ ഭരണഘടനയോ? പുരോഗതിയെക്കാളും വലുതോ വ്യവസ്ഥിതി? ജാതിവ്യവസ്ഥിതി സമൂഹത്തിന്റെ വർളച്ചയ്ക്കും പുരോഗതിക്കും വിലങ്ങുതടിയാകുന്നതെങ്ങനെ? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിക്കുന്ന മനോഹരമായ നോവൽ.

     

    ദളിതനായ ആനന്ദ് തന്റെ ജാതിപ്പേരിന്റെ സ്ഥാനത്ത് കാശികർ എന്നു ചേർത്തും ഔദ്യോഗികരേഖകളിലെല്ലാം ജാതിക്കോളത്തിൽ മനുഷ്യൻ എന്നുചേർത്തുമാണ് ജാതീയതയ്ക്കു മുകളിൽ ഉയരാൻശ്രമിച്ചത്. രാൻമസലെയിലെ കാശിനാഥ പാഠശാലയിലേക്ക് അധ്യാപകനായി നിയമിച്ചപ്പോഴും റിസർവേഷ ൻ ആനുകൂല്യങ്ങൾ ഉപയോഗിക്കാതെ ഓപ്പൺ മെറിറ്റിൽ മത്സരിച്ചാണ് നിയമനം നേടിയത്. അപ രിചിതമായ ആ ഗ്രാമത്തിൽ ആനന്ദ് കാശികറിന്റെ വിജ്ഞാനത്തെയും പാടവത്തെയും അംഗീകരിച്ച്, അദ്ദേഹത്തെ ഒരു ഉന്നതകുല ജാതനായി പരിഗണിച്ച് ആദരിക്കുമ്പോഴും തനിക്കുചുറ്റും നടമാടുന്ന ജാതി വിവേചനങ്ങൾ കാശികറിനെ ആശങ്കയിലാഴ്ത്തി. ഒടുവിൽ ഒരുനാൾ തന്റെ ജാതി സ്വയം വെളിപ്പെടുത്തിയ ആ യുവാവിനെ കാത്തിരുന്നത് അത്യന്തം ഭയാനകമായ, ദാരുണമായ ഒരു വിധിയായിരുന്നു. ഇന്ത്യൻ ജനപദങ്ങളെ ആകമാനം ഗ്രസിച്ചിരിക്കുന്ന ജാതീയതയുടെയും അതു സൃഷ്ടിക്കുന്ന ഉച്ചനീചത്വത്തിന്റെയും ഭീതി ജനകമായ അവസ്ഥകളെ യഥാതഥമായി ആവിഷ്‌കരിക്കുന്നു ശരൺ കുമാർ ലിംബാളെയുടെ അവർണൻ.

    വിവർത്തനം – ഡോ പി കെ ചന്ദ്രൻ

    പേജ് 226 വില രൂ220

     

    220.00
  • Nilakkatha Sancharangal നിലയ്ക്കാത്ത സഞ്ചാരങ്ങൾ

    നിലയ്ക്കാത്ത സഞ്ചാരങ്ങൾ – ഓൾഗാ ടോകാർചുക്

    525.00
    Add to cart Buy now

    നിലയ്ക്കാത്ത സഞ്ചാരങ്ങൾ – ഓൾഗാ ടോകാർചുക്

    നിലയ്ക്കാത്ത സഞ്ചാരങ്ങൾ

     

    ഓൾഗാ ടോകാർചുക്

     

    പോളിഷ് ഭാഷയിൽ ബെയ്ഗുനി (അലഞ്ഞുതിരിയുന്നവർ) എന്ന പേരിലും ഇംഗ്ലിഷിൽ ഫ്‌ളൈറ്റ്‌സ് എന്ന പേരിലും പ്രസിദ്ധീകരിച്ച നോവലിന്റെ മലയാള വിവർത്തനമാണ് നിലയ്ക്കാത്ത സഞ്ചാരങ്ങൾ.

    ചലനാത്മകതയുടെ പ്രത്യയശാസ്ത്രമാണ് 21-ാം നൂറ്റാണ്ടിന്റെ ഈ നോവൽ. “ചലനങ്ങളിൽ നിന്നാണ് ഞാൻ ഊർജം സംഭരിക്കുന്നത്. ബസ്സിന്റെ കുലുക്കം, വിമാനത്തിന്റെ മുരൾച്ച, ബോട്ടുകളുടെ ചാഞ്ചാട്ടം, തീവണ്ടിയുടെ താരാട്ട്”.

    യാത്രകളുടെ അസാധാരണമായ ഒരു ലോകം ഈ നോവലിൽ തുറന്നിടുന്നു. ഭൂഖണ്ഡങ്ങളിലേക്കും ചരിത്രങ്ങളിലേക്കും സ്വന്തം ശരീര ശാസ്ത്രത്തിന്റെ നിഗൂഢതകളിലേക്കും വാതിൽ തുറന്നിടുന്ന യാത്രകൾ. ചരിത്രം ഇതുവരെ നമുക്ക് അറിവും ബോധവും കേന്ദ്രീകരിച്ച് പുതിയ കാലഘട്ടത്തിലേക്ക് എത്തിനോക്കുന്ന നോവൽ. നോവൽ ഘടനയുടെ പുതിയ രസതന്ത്രങ്ങൾ വളരെ കൗതുകപൂർവം ഇണക്കിച്ചേർത്തിരിക്കുന്നു.

    ഭാവചാരുതയാർന്ന ആഖ്യാന ശൈലിയിൽ ഒരു വിജ്ഞാന കോശത്തിന്റെ അഭിനിവേശവുമായി ജീവിതാവസ്ഥയുടെ അതിരുകൾ താണ്ടുന്ന എഴുത്തുകാരി : 2018 നോബൽ പ്രൈസ് കമ്മിറ്റി.

    സാമ്പ്രദായികമല്ലാത്ത ആഖ്യാനം, ബഹുസ്വരമായ ധ്വനികൾ, അസാധാരണമായ കഥാപ്രപഞ്ചം : മാൻബുക്കർ പ്രൈസ് കമ്മിറ്റി

    വിവർത്തനം – രമാ മേനോൻ

     

    പേജ് 435 വില രൂ525

    525.00
  • Amma അമ്മ - മാക്‌സിംഗോർക്കി

    അമ്മ – മാക്‌സിംഗോർക്കി

    350.00
    Add to cart Buy now

    അമ്മ – മാക്‌സിംഗോർക്കി

    അമ്മ

     

    മാക്‌സിംഗോർക്കി

    തൊഴിലാളിവർഗത്തിന്റെ ഇച്ഛാശക്തി നിഷ്ഠൂരമായ അടിച്ചമർത്തലുകളെ അതിജീവിക്കുന്ന കഥകൾ ലോകചരിത്രത്തിൽ എന്നുമുണ്ട്. മാക്‌സിംഗോർക്കിയുടെ അതിപ്രശസ്തമായ വിശ്വസാഹിത്യ ശിൽപത്തിൽ ഒരമ്മ അതിസാഹസികതയോടെ തൊഴിലാളി വർഗത്തിന്റെ പോരാട്ടത്തെ പിന്തുണയ്ക്കുന്നു. സാഹിത്യത്തിന് പ്രാധാന്യം നൽകി മാക്‌സിംഗോർക്കി ഈ മനുഷ്യകഥ ചിത്രീകരിച്ചിരിക്കുന്നു. കാലദേശഭാഷാഭേദങ്ങൾ അതിവർത്തിച്ച് അമ്മ ഇന്നും ആസ്വദിക്കപ്പെടുന്നു. എന്നും ആസ്വദിക്കപ്പെടുകയും ചെയ്യും. അമ്മ വിശ്വസാഹിത്യത്തിലെ എക്കാലത്തെയും മികച്ച നോവലുകളിലൊന്നാണ്. ശ്രീ ഗോപാലകൃഷ്ണൻ റഷ്യൻ ഭാഷയിൽനിന്ന് നേരിട്ട് പരിഭാഷപ്പെടുത്തി എന്ന സവിശേഷത ‘അമ്മ’ യ്ക്കുണ്ട്.’ അമ്മ’ പ്രസിദ്ധീകരിച്ചിട്ട് 100 വർഷം കഴിഞ്ഞു.

    Maxim Gorky / Gorkey

     

    പേജ് 388  വില രൂ350

    350.00
  • Veendum Lajjikkunnu വീണ്ടും ലജ്ജിക്കുന്നു - തസ്ലീമ നസ്‌റിൻ

    വീണ്ടും ലജ്ജിക്കുന്നു – തസ്ലീമ നസ്‌റിൻ

    220.00
    Add to cart Buy now

    വീണ്ടും ലജ്ജിക്കുന്നു – തസ്ലീമ നസ്‌റിൻ

    വീണ്ടും ലജ്ജിക്കുന്നു

     

    തസ്ലീമ നസ്‌റിൻ

     

    ലജ്ജാകരമായ ഒരവസ്ഥയിൽനിന്ന് ഇന്ത്യയിലെത്തിയ എഴുത്തുകാരി കൂടുതൽ ലജ്ജാകരമായ ഒട്ടേറെ കാര്യങ്ങൾക്കു സാക്ഷ്യം വഹിക്കേണ്ടിവരുന്നു. സ്ത്രീയുടെ ജീവിതാവസ്ഥ ബംഗ്ലാദേശിലായാലും ഇന്ത്യയിലായാലും ലോകത്തെവിടെയായാലും ഒരുപോലെയാണ് എന്ന ഒരു തിരിച്ചറിവാണ് തസ്ലീമയ്ക്കു നല്കാനുള്ളത്. ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അപചയമാണ് മറ്റൊന്ന്. അടിച്ചമർത്തലുകൾക്കും മതപരമായ ചൂഷണങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ അവർ പുലർത്തിയ പുരോഗമനപാരമ്പര്യം ഈ മണ്ണിനിപ്പോൾ നഷ്ടമായിരിക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ ഒത്തുതീർപ്പിന്റെയും വിട്ടു വീഴ്ചയുടെയും വക്താക്കളായി മാറിയിരിക്കുന്നു. എന്നുവച്ച് നിസ്സഹായമായ ഒരവസ്ഥയ്ക്ക് കീഴടങ്ങുകയോ അതു വയ്യ. ഈ നോവലിലെ സ്ത്രീകഥാപാത്രങ്ങളായ മായയും സുലേഖയും മയൂരയും അവരുടെ തിക്താനുഭവങ്ങളിലൂടെ കരുത്താർജ്ജിക്കുന്നവരാണ്. അബലകൾ താൻപോരിമയുള്ള പ്രബലകളായി മാറുന്നു.

    വിവർത്തനം : പ്രൊഫ എം കെ എൻ പോറ്റി

    Taslima Nazrin / Thasleema / Thaslima

    പേജ് 256 വില രൂ220

    220.00
  • Ayannagaluda Nanarthagal അയനങ്ങളുടെ നാനാർത്ഥങ്ങൾ

    അയനങ്ങളുടെ നാനാർത്ഥങ്ങൾ – രതീഷ് ഇളമാട്

    200.00
    Add to cart Buy now

    അയനങ്ങളുടെ നാനാർത്ഥങ്ങൾ – രതീഷ് ഇളമാട്

    അയനങ്ങളുടെ
    നാനാർത്ഥങ്ങൾ

    രതീഷ് ഇളമാട്

    സർഗാത്മകതയും സഹൃദയത്വവും സാമൂഹ്യബോധവും സർവ്വോപരി ജിജ്ഞാസയും നയിച്ച ഗവേഷണത്തിന്റെ ഫലമാണ് ഈ പുസ്തകം. പ്രാഥമിക ഉപാദാനങ്ങളെയും തന്നെക്കാൾ അധികം അറിവും പരിചയവുമുള്ളവരുടെ പഠനങ്ങളേയും രതീഷ് പുസ്തകത്തിന് ആധാരമാക്കിട്ടുണ്ട്. ദർശനവും ചരിത്രവും സാമൂഹികശാസ്ത്രവും സാഹിത്യവുമർശവും ചേർത്തുപിടിപ്പിക്കുന്ന ഒരു മൗലിക കൃതിയാണിത്. പ്രത്യക്ഷങ്ങളുടെ ആഖ്യാനം കരുപ്പിടിപ്പിക്കുന്ന സാമാന്യധാരണകളിൽ നിന്നും അവ രൂഢമൂലമാക്കുന്ന വിശ്വാസങ്ങളിൽ നിന്നും സ്വതന്ത്രമാണ് രതീഷിന്റെ രചന. അതീത വീക്ഷണവും അപഗ്രഥനവും സാധ്യമാക്കുന്ന അപ്രത്യക്ഷങ്ങളുടെ നിർദ്ധാരണവും വിമർശനാത്മക വ്യാഖ്യാമവുമാണ് ഇദ്ദേഹത്തിന്റെ രചനാ പദ്ധതി. ചോദ്യം ചെയ്യാനാവാത്ത വിധം സാമൂഹ്യവ്യവസ്ഥിതി അടിചേൽപ്പിക്കുന്ന ധാരണകളെ മറികടക്കാനത് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.

    രാജൻ ഗുരുക്കൾ

    Rajangurukal

    Rajeshelamad

    വില രൂ 200

    200.00
  • Veda Shabda Rathnakaram - Bible Nighandu വേദശബ്ദ രത്‌നാകരം ബൈബിൾ നിഘണ്ടു

    വേദശബ്ദ രത്‌നാകരം ബൈബിൾ നിഘണ്ടു – ഡി. ബാബുപോൾ

    800.00
    Add to cart Buy now

    വേദശബ്ദ രത്‌നാകരം ബൈബിൾ നിഘണ്ടു – ഡി. ബാബുപോൾ

    വേദശബ്ദ രത്‌നാകരം ബൈബിൾ നിഘണ്ടു

    ഡി. ബാബുപോൾ

    എൻ വി വിജ്ഞാനസാഹിത്യ പുരസ്‌കാരം, കേരളസാഹിത്യ അക്കാദമി അവാർഡ്. 2001 അന്താരാഷ്ട്ര ദ്രാവിഡഭാഷ ശാസ്ത്രസമിതിയുടെ ഗുണ്ടർട്ട് അവാർഡ്, ക്രൈസ്തവ സാംസ്‌കാരിക വേദി ഗുണ്ടർട്ട് അവാർഡ്, സാംസ്‌കാര ദീപം അവാർഡ്, കെ.സി.ബി.സി സംസ്‌കൃതി പുരസ്‌കാരം, അലക്‌സാണ്ടർ മാർത്തോമ്മാ അവാർഡ്, മാർത്തോമ്മാ മാത്യുസ് പ്രഥമൻ അവാർഡ്, കേരള കൾച്ചർ അക്കാദമി അവാർഡ്, എറണാകുളം വൈ.എം.സി.എ ബഹുമതി, ഫെയിത്ത് അവാർഡ് (ഡൽഹി) ഡോക്ടർ ഓഫ് തിയോളജി (ഓണോറീസ് കോസ) എന്നീ പുരസ്‌കാരങ്ങൾ ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്.
    ഡോ. ഡി. ബാബുപോളിന്റെ ‘വേദശബ്ദ രത്‌നാകര’ ത്തിൽ സുക്ഷ്മഗവേഷണവും പാണ്ഡിത്യവും സമഗ്രതയും ഒത്തുചേർന്നിരിക്കുന്നു. ആകെപ്പാടെ പറഞ്ഞാൽ ഈ ഗ്രന്ഥം രത്‌നാകരം എന്ന പേരിനെ യോഗംകൊണ്ടും രൂഢികൊണ്ടും അന്വർത്ഥമാക്കിയിരിക്കുന്നു. വിഷയം എത്ര ചെറുതായാലും സൂക്ഷമപഠനം നടത്താതെ ഗ്രന്ഥകാരൻ ഒന്നിനെക്കുറിച്ചും എഴുതിയിട്ടില്ല. ഈ വ്രതനിഷ്ഠ ഗ്രന്ഥത്തിന്റെ സാമാന്യ സ്വാഭാവമാണെന്ന് പറയാൻ സന്തോഷമുണ്ട്.
    രചനയ്ക്കായി ഒമ്പതുവർഷം വേണ്ടിവന്ന ഈ മഹാഗ്രന്ഥം വായനക്കാർക്ക് ജീവിതകാലം മുഴുവൻ ഉപകരിക്കുമെന്ന വിചാരം, ഗ്രന്ഥകർത്താവ് ഇതിനുവേണ്ടി നേരിട്ട എല്ലാ ക്ലേശത്തെയും അതിജീവിക്കുമെന്ന് ഞാൻ കരുതുന്നു.

    ഡോ. സുകുമാർ അഴിക്കോട്

     

    D. Babu Poul

    വില രൂ800

    800.00
  • Ente Priyappetta Kathakal – Sara Joseph എന്റെ പ്രിയപ്പെട്ട കഥകൾ - സാറാ ജോസഫ്

    എന്റെ പ്രിയപ്പെട്ട കഥകൾ – സാറാ ജോസഫ്

    80.00
    Add to cart Buy now

    എന്റെ പ്രിയപ്പെട്ട കഥകൾ – സാറാ ജോസഫ്

    എന്റെ പ്രിയപ്പെട്ട കഥകൾ
    സാറാ ജോസഫ്

     

     

    ടി പത്മനാഭൻ, എം ടി വാസുദേവൻ നായർ, മാധവികുട്ടി, ഒ വി വിജയൻ, എൻ പി മുഹമ്മദ്‌, കോവിലൻ, വി കെ എൻ, സി വി ശ്രീരാമൻ, എം പി നാരായണപ്പിള്ള, പി പത്മരാജൻ, കാക്കനാടൻ, എം മുകുന്ദൻ, പി വത്സല, സേതു, പുനത്തിൽ കുഞ്ഞബ്ദുള്ള, സക്കറിയ, ആനന്ദ്, എൻ എസ് മാധവൻ, ചന്ദ്രമതി, സി വി ബാലകൃഷ്ണൻ, എം സുകുമാരൻ, സാറാ ജോസഫ്, കെ പി രാമനുണ്ണി, അക്ബർ കക്കട്ടിൽ, ബെന്യാമിൻ, പി സുരേന്ദ്രൻ, അംബികാസുതൻ മാങ്ങാട്, ഉണ്ണി ആർ, സന്തോഷ് ഏച്ചിക്കാനം, ഗ്രേസി, ഇ സന്തോഷ്‌കുമാർ എന്നിവർ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട കഥകൾ ഈ പരമ്പരയിലൂടെ അവതരിപ്പിക്കുന്നു.

    സാറാ ജോസഫിന്റെ പാപത്തറ, ഓരോ എഴുത്തുകാരിയുടെ ഉള്ളിലും, മൂടിത്തെയ്യമുറയുന്നു, അശോക, നിലാവ് അറിയുന്നു, പൂതളയം, കാന്താര താരകം, ഗ്രാമ്പു, കന്യകയുടെ പുല്ലിംഗം, തായ്കുലം, ഒരു പഴയ j
    ഹീറോ സൈക്കിൾ, കോണിയും രവിയും എന്നീ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

     

    Sara Joseph / Sarah Joseph

     

    പേജ് 78 വില രൂ 80

    80.00
  • Ente Priyappetta Kathakal – Valsala എന്റെ പ്രിയപ്പെട്ട കഥകൾ - വത്സല

    എന്റെ പ്രിയപ്പെട്ട കഥകൾ – വത്സല

    125.00
    Add to cart Buy now

    എന്റെ പ്രിയപ്പെട്ട കഥകൾ – വത്സല

    എന്റെ പ്രിയപ്പെട്ട കഥകൾ
    വത്സല

     

     

    ടി പത്മനാഭൻ, എം ടി വാസുദേവൻ നായർ, മാധവികുട്ടി, ഒ വി വിജയൻ, എൻ പി മുഹമ്മദ്‌, കോവിലൻ, വി കെ എൻ, സി വി ശ്രീരാമൻ, എം പി നാരായണപ്പിള്ള, പി പത്മരാജൻ, കാക്കനാടൻ, എം മുകുന്ദൻ, പി വത്സല, സേതു, പുനത്തിൽ കുഞ്ഞബ്ദുള്ള, സക്കറിയ, ആനന്ദ്, എൻ എസ് മാധവൻ, ചന്ദ്രമതി, സി വി ബാലകൃഷ്ണൻ, എം സുകുമാരൻ, സാറാ ജോസഫ്, കെ പി രാമനുണ്ണി, അക്ബർ കക്കട്ടിൽ, ബെന്യാമിൻ, പി സുരേന്ദ്രൻ, അംബികാസുതൻ മാങ്ങാട്, ഉണ്ണി ആർ, സന്തോഷ് ഏച്ചിക്കാനം, ഗ്രേസി, ഇ സന്തോഷ്‌കുമാർ എന്നിവർ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട കഥകൾ ഈ പരമ്പരയിലൂടെ അവതരിപ്പിക്കുന്നു.

    എന്റെ തയ്യൽയന്ത്രം, ദുഷ്ഷന്തനും ഭീമനുമില്ലാത്ത ലോകം, ശാരദയുടെ വീട്, പൂരം, പച്ചണ്ടിപ്പരിപ്പിന്റെ സ്വാദ്, അശോകനും അയാളും, വിദ്യാധരൻ, സൂര്യനൊപ്പം നടന്ന ഒരു പെൺകുട്ടി, മണ്ടകത്തിലെദേവി, എരണ്ടകൾ, തുടങ്ങി വത്സലയുടെ 14 കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

     

    125.00
  • Thattanvila തട്ടാൻവിള - പി കെ സുധി

    തട്ടാൻവിള – പി കെ സുധി

    340.00
    Add to cart Buy now

    തട്ടാൻവിള – പി കെ സുധി

    തട്ടാൻവിള

     

    പി കെ സുധി

     

    നായികാ നായക കേന്ദ്രീകരണത്തെ ഉപേക്ഷിച്ച് അപ്രധാനമെന്നു തോന്നിയേക്കാവുന്ന കഥാപാത്രങ്ങളുടെ ജീവിതം സൂക്ഷ്‌മവും സമഗ്രവുമായി അതരിപ്പിച്ച് അതിലൂടെ ഒരു പ്രദേശത്തിന്റെ ബഹുമുഖമായ ജീവിതസാഗരത്തിന്റെ അലകളും ചുഴികളും വെളിപ്പെടുത്തുന്ന ഈ നോവൽ വ്യക്തി കേന്ദ്രീകൃതമായ പറയണരീതികളെ ഉല്ലംഘിക്കുന്നു. പ്രാദേശിക മൊഴിവഴക്കങ്ങളുടെയും സാംസ്‌കാരിക സവിശേഷതകളുടെയും തുറസ്സിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടുപോകുന്ന കൃതി.

     

     

    തട്ടാൻവിള എന്ന നോവലിൽ പ്രത്യക്ഷപ്പെടുന്ന കീഴാളദൈവ സങ്കല്പം ശ്രദ്ധേയമാണ്. ഇന്നു ഹിന്ദുക്കളെന്നു വ്യവഹരിക്കപ്പെടുന്ന ബ്രാഹ്മണേതര ജാതിവിഭാഗങ്ങളെല്ലാം പിൻതുടർന്നു പോകുന്നത് പ്രാദേശികവും കീഴാള സ്വഭാവമുള്ളതും ദ്രാവിഡീയവുമായ ഒരു ആരാധനാ രീതിയാണെന്നും നശീകരണത്തിലൂടെയും സ്വാംശീകരണത്തിലൂടെയുമാണ് അത് ഇന്നു കാണുന്ന രീതിയിൽ ഹൈന്ദവമായി മാറിയതെന്നും നോവലിസ്റ്റ് സൂക്ഷ്മമായ ചരിത്രബോധത്തോടെ പ്രഖ്യാപിക്കുന്നു.

    മലയാള നോവലിൽ ഉടനീളം കാണാവുന്ന നായക-നായികാ സങ്കൽപ്പങ്ങളുടെ പൊളിച്ചെഴുത്ത് തട്ടാൻവിള എന്ന നോവലിനെ വ്യത്യസ്തമാക്കുന്നു. സാമ്പ്രദായിക രീതിയിലുള്ള നായകനായികന്മാർ ഈ നോവലിലില്ല, തട്ടാൻവിളയിൽ ജനിച്ചു ജീവിക്കുന്നവരുടെയും മരണം തട്ടിയെടുത്തവരുടെയും സാധാരണ മനുഷ്യജീവിതം അനാർഭാടമായി വിസ്തരിക്കപ്പെടുകയാണിവിടെ. അന്നുമുതലിന്നോളമുള്ള മലയാള നോവൽ ത്രികോണ സ്ത്രീപുരുഷ ബന്ധത്തിൽ അധിഷ്ഠിതമാണെന്ന് എൻ പി മുഹമ്മദ് നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ഈ സങ്കൽപ്പത്തിന്റെ ധീര തിരസ്‌കാരം തട്ടാൻവിളയെ വ്യത്യസ്തമാക്കുന്നു.

    അദ്ധാനശീലരായ നാടാന്മാരുടെയും അപ്പാവികളായ തട്ടാൻമാരുടെയും നായിഡുമാരുടെയും ഭൂസ്വത്തുക്കൾ കൗശലക്കാരായ നായന്മാരുടെ കൈയിലേക്ക് ഒഴുകിപ്പോകുന്നതും, മറ്റു സമുദായങ്ങൾ വിദ്യാഭ്യാസത്തിലൂടെ സേവനമേഖലയിൽ എത്തപ്പെടുമ്പോൾ ആ സമുദായങ്ങൾ അതിനെ ചെറുത്തുനിന്ന് സ്വാഭാവികമായ വിനാശത്തിലെത്തിച്ചേരുന്നതും മനുഷ്യസ്‌നേഹാദ്രതയോടെ പി കെ സുധി ചിത്രീകരിക്കുന്നു.

    P K Sudhi / Thatan vila

    പേജ് 306  വില രൂ340

    340.00
  • V T yude Sampoorna Krithikal വി ടി യുടെ സമ്പൂർണകൃതികൾ

    വി ടി യുടെ സമ്പൂർണകൃതികൾ

    675.00
    Add to cart Buy now

    വി ടി യുടെ സമ്പൂർണകൃതികൾ

    വി ടി യുടെ സമ്പൂർണകൃതികൾ

     

    കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവിലാരംഭിച്ച് പല ദിശകളുടെയും വ്യക്തികളിലൂടെയും വളർന്ന് ഭാഷയെയും സംസ്‌കാരത്തെയും ഉണർത്തി മുന്നോട്ടുപോയ കേരളീയ നവോത്ഥാനത്തിന്റെ ഏറ്റവും സാരവത്തായ ചില മൂല്യങ്ങളിലാണ് വി ടി യിലും അദ്ദേഹത്തിന്റെ മനുഷ്യദർശനത്തിലും പൂർത്തിനേടിയത്.

    വി ടി ഇന്നില്ല. അദ്ദേഹം ജനിക്കകുയും പ്രവർത്തിക്കുകയും ചെയ്ത് സമൂഹമാകട്ടെ പരിചയപെടുത്തിയാൽപോലുംവിശ്വസിക്കാനാകാത്ത വിധം വിദൂര വിസ്മൃതം ആയിരുന്നു. എങ്കിലും ആ പഴയകാലത്തെയും അതിൽ നിന്ന് ഇന്നത്തെ കേരളത്തിലെത്താൻ നാം സഞ്ചരിച്ച ദീർഘ ദൂരങ്ങളെയും ഓർമപ്പെടുത്തിക്കൊണ്ട് മാനുഷ്യകതയുടെ വലിയൊരു രേഖയായി വി ടി യുടെ കൃതികൾ നമ്മോടൊപ്പം ഉണ്ട്. വിക്ടർയുഗോ പാവങ്ങളിൽ പറഞ്ഞപോലെ ചിലപ്പോഴെങ്കിലും അവ നമ്മുടെ വർത്തമാനത്തിന്റെ വാതിൽ മുട്ടിവിളിക്കുന്നു. ഉവ്വ് തീർച്ചയായും അവയ്ക്ക് നമ്മുടെ മുറിയിൽ ഇടമുണ്ട്. അവിടവിടെ സ്‌നേഹവും ജലവും നിറച്ച ഈ കറുത്ത മഷിക്കുപ്പിക്ക് സ്ഥാനമുണ്ട്. എവിടവിടെ മരുഭൂമികൾ ഉണ്ടാകുന്നുണ്ടോ അവിടിവിടെ ഈ വേര് ഉണങ്ങാത്ത വാക്കിനു ആഴവും പടർച്ചയും ഉണ്ട്.

    – കെ സി നാരായണൻ

    VT Bhattathirippadu / V T

    പേജ് 704  വില രൂ675

    675.00
  • Dubai Puzha ദുബായിപ്പുഴ

    ദുബായിപ്പുഴ – കൃഷ്ണദാസ്‌

    190.00
    Add to cart Buy now

    ദുബായിപ്പുഴ – കൃഷ്ണദാസ്‌

    ദുബായിപ്പുഴ

     

    കൃഷ്ണദാസ്‌

     

    ദുബായ്പ്പുഴ നല്ല കൃതിയല്ല, മഹത്തായ കൃതിയാണ്. എന്റെ വായനകളില്‍ അപൂര്‍വ്വമായി മാത്രം കടന്നുവരുന്ന ഉത്തമ കൃതികളില്‍ ഒന്ന്. സാന്റ് മിഷായേലിന്റെ വിഖ്യാതമായ ആത്മ കഥാഖ്യാനത്തെയാണ് ഇതെന്നെ ഓര്‍മ്മിച്ചത്.  – ടി പത്മനാഭന്‍

    ഈ പുസ്തകവുമായുള്ള പരിചയം ആത്മാവിനെ വിമലീകരിക്കുന്ന ഒരനുഭവമായിരിക്കുന്നു. നന്ദി, സുഹൃത്തേ…  – ഡോ. വി.രാജകൃഷണന്‍

    പേജ് 186 വില രൂ190

    190.00
  • Thathri Bhagavathi താത്രീ ഭഗവതി

    താത്രീ ഭഗവതി – ഇരിഞ്ചയം രവി

    490.00
    Add to cart Buy now

    താത്രീ ഭഗവതി – ഇരിഞ്ചയം രവി

    താത്രീ ഭഗവതി

     

     

    ഇരിഞ്ചയം രവി

     

    ആര്യാധിനിവേശത്തിന്റെ ഫലമായി കേരളത്തില്‍ ഉദയംകൊണ്ട ബ്രാഹ്മണ സമുദായത്തിലെ സ്ത്രീ ജീവിതം നേരിട്ട ദുരന്തങ്ങള്‍; തിരുക്കൊച്ചിയിലെ പ്രബലമായ ചില നമ്പൂതിരി കുടുംബങ്ങളെ പശ്ചാത്തലമാക്കി ഈ നോവലില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ചാതുര്‍വര്‍ണ്യം തീവ്രതയോടെ അനുഷ്ഠിച്ചിരുന്ന ബ്രാഹ്മണ്യം, വേദേതിഹാസങ്ങളും ഉപനിഷത്തുക്കളും സ്മൃതികളും ശാസ്ത്രങ്ങളും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കിണങ്ങും വിധം വ്യാഖ്യാനിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും സൃഷ്ടിച്ച കുടുംബ സാമൂഹിക ജീവിതം പുരുഷ കേന്ദ്രീകൃതമായിരുന്നു. അയിത്തം കര്‍ശനമായി പാലിച്ചും തങ്ങള്‍ക്ക് ഇമ്പമുള്ളിടത്ത് അത് അപ്രസക്തമാക്കിയും മദോന്മാദ മണിപ്രവാളം രസാനുഭൂതി വര്‍ധിപ്പിക്കാന്‍ വിളമ്പിയും സ്ത്രീയെ ഭോഗോപാധിയക്കപ്പുറമായ് പരിഗണിക്കാതെ വിശുദ്ധമായ മനുഷ്യബന്ധങ്ങളെപ്പോലും അവഗണിച്ചും ഇളകിയാടിയ ബ്രാഹ്മണ പുരുഷന്റെ മെതിയടിക്കു താഴെ നിശബ്ദതയോടെ ഞെരിപിരിക്കൊണ്ട ബ്രാഹ്മണ സ്ത്രീ ജീവിതങ്ങളുടെ കണ്ണീരും കിനാക്കളും ഇഎംഎസ് നമ്പൂതിരിപ്പാടും വി ടി ഭട്ടതിരിയും എംആര്‍ബിയും പ്രേംജിയുമൊക്കെ വരച്ചു കാട്ടിയിട്ടുണ്ട്. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു നേരെ ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പുയര്‍ന്നാല്‍ ബ്രാഹ്മണ പുരുഷവര്‍ഗം അവയെ നിഷ്‌കരുണം അരിഞ്ഞു വീഴ്ത്തിയിരുന്നു. തത്വശാസ്ത്രങ്ങളെ മറയാക്കി പുരുഷന്‍ നയിച്ചിരുന്ന ജീവിതം സ്ത്രീ ജീവിതങ്ങളെ തീവ്രവേദനയുടെ ഹോമകുണ്ഡങ്ങളിലെ ഹവിസുകളാക്കിമാറ്റി. സ്മൃതികളെ ആവനാഴികളാക്കിക്കൊണ്ട് അവര്‍ തൊടുത്ത ശരങ്ങളെ അതിജീവിക്കാന്‍ സ്ത്രീ അശക്തയായിരുന്നു.
    ഈ സാഹചര്യത്തില്‍ പീഡനങ്ങളുടെ തടവറയായ ഇല്ലത്തില്‍ നിന്നും പ്രതിഷേധത്തിന്റെയും പ്രതികാരത്തിന്റെയും ജ്വാലാമുഖിയായി മാറി. സഹസ്രാബ്ദങ്ങളായി ബ്രാഹ്മണ്യം പടുത്തുയര്‍ത്തിയിരുന്ന മിഥ്യാചാരങ്ങളുടെയും കപടസദാചാരത്തിന്റെയും രാവണന്‍കോട്ട തകര്‍ത്തെറിഞ്ഞ സംഹാര രുദ്രയാണ് കുറിയേടത്ത് താത്രി. താത്രിയുടെ ജീവിതത്തെ അവലംബമാക്കി രചിച്ചതാണ് താത്രീ ഭഗവതി എന്ന നോവല്‍. കുറിയേടത്തു സാവിത്രി അന്തര്‍ജ്ജനത്തിന്റെ ജീവിതത്തിലെ സംഭവങ്ങളുടെ അസ്ഥിപഞ്ജത്തില്‍ ഭാവനയുടെ മജ്ജയും മാംസവും കൂട്ടിയിണക്കി ഇരിഞ്ചയം രവി ചൈതന്യം നല്‍കിയ ഈ നോവല്‍ താത്രീചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഇതര നോവലുകളില്‍ നിന്ന് ഏറെഭിന്നമാണ്. പത്തൊന്‍പത് ഇരുപത് നൂറ്റാണ്ടുകളിലെ കേരളത്തിലെ ബ്രാഹ്മണ കുടുംബങ്ങളുടെ നഖചിത്രം നമുക്ക് ഈ നോവലില്‍ ദര്‍ശിക്കാം. ബാല്യം മുതലേ സംഗീതം, സാഹിത്യം, നൃത്തം, കഥകളി മുതലായ കലകളെ സ്‌നേഹിച്ചിരുന്ന സാവിത്രിക്ക് തന്റെ ശരീര സൗകുമാര്യം ശാപമായിരുന്നു. പ്രായം, ബന്ധം, സ്ഥാനം മുതലായവ പോലും പരിഗണിക്കാതെ വിവിധ തലങ്ങലിലുള്ള പുരുഷന്മാര്‍ബോധപൂര്‍വവും അല്ലാതെയും ഉളവായ അവസരങ്ങളില്‍ അവളെ ചൂഷണം ചെയ്യുന്നു. താത്രിയുടെ ഹ്രസ്വകാല ജീവിതം സ്മാര്‍ത്ത വിചാരത്തിലേക്കു ചെന്നെത്തുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ അപൂര്‍വമായ രചനാ വൈഭവത്തോടെ ഇതില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു.

    നോവലിന്റെ കലാപരതയും കഥാഗതിയും സുഘടിതമാക്കാന്‍ നോവലിസ്റ്റ് ചില സാങ്കല്‍പിക കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. താത്രിയുടെ ആത്മാവിനെ സ്പര്‍ശിച്ച കാമുകനായ രാവുണ്ണിയും ശ്രീവരാഹം ക്ഷേത്രവും അദ്ധ്യാപികയായ പത്മവുമാണ് ഈ സവിശേഷ ഘടകങ്ങള്‍. രാവുണ്ണിയും പത്മയുമായുള്ള സംഭാഷണങ്ങളിലൂടെ വികസിക്കുന്ന നോവലില്‍ താത്രിയുടെ ജീവിതത്തിലെ സംഭവങ്ങളെ യുക്തി ഭദ്രതയോടെ കോര്‍ത്തിണക്കിയിരിക്കുന്നു. കീഴ്‌പ്പെട്ടുകൊണ്ടിരിക്കാന്‍ മാത്രം വിധിക്കപ്പെട്ടതാണ് തന്റെ അഭിശപ്ത ജീവിതമെന്ന് സ്വയം പഴിക്കുമ്പോഴും ജീവിത സ്‌നേഹവും പ്രത്യാശയും പ്രണയവും അങ്കരിക്കുന്ന താത്രിയുടെ മനസ് തികഞ്ഞ മനഃശാസ്ത്ര വൈഭവത്തോടെ നോവലിസ്റ്റ് അനാവരണം ചെയ്യുന്നു.
    വേദങ്ങള്‍, സ്മൃതികള്‍, ആട്ടക്കഥകള്‍, കര്‍ണ്ണാടക സംഗീതകൃതികള്‍, കാളിദാസ രചനകള്‍ മുതലായവയില്‍ അഭിരമിച്ച താത്രിയില്‍ ഉയര്‍ന്ന സൗന്ദര്യബോധമുള്ള ആസ്വാദകയും തീക്ഷ്ണമായ സ്വാതന്ത്ര്യാ ഭിവാഞ്ഛയുമുള്ള സ്ത്രീത്വവും കൂടികൊണ്ടിരുന്നു. സ്മാര്‍ത്ത വിചാര വേളയില്‍ നിര്‍ഭയയായി അവളുയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കുമുമ്പില്‍ പുരുഷമേധാവിത്വവും വ്യവസ്ഥിതിയും തീര്‍ത്ത ദന്തഗോപുരങ്ങള്‍ തകര്‍ന്നടിയുന്ന ചിത്രം കാണാം.
    പുലരി, സായംസന്ധ്യ, ഇരുണ്ടരാവുകള്‍, പൗര്‍ണമിരാവുകള്‍, രാപ്പക്ഷികള്‍, കാവുകള്‍, പാടശേഖരങ്ങള്‍, മനകള്‍, അകത്തളങ്ങള്‍, കുളങ്ങള്‍, ഋതുഭേദങ്ങള്‍ എന്നിങ്ങനെ പ്രകൃതിയെയും അതിന്റെ വൈവിദ്ധ്യങ്ങളെയും സമ്മോഹനമായി ഈ കൃതിയില്‍ സമ്മേളിപ്പിച്ചിരിക്കുന്നു.
    നോവലിലെ ഭാഷ എടുത്തുപറയേണ്ട ഒന്നാണ്. നൂറുവര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു സമൂഹത്തിന്റെ ഭാഷയുടെ പദാവലിയും വിനിമയ ക്രമവും പുനര്‍ജനിപ്പിക്കാനുള്ള നോവലിസ്റ്റിന്റെ ശ്രമം അഭിനന്ദനീയമാണ്. ഗതകാലത്തെ പ്രത്യക്ഷമാക്കാനുള്ള ശ്രമവും കരുതലോടെ നടത്തിയിരിക്കുന്നു.
    താത്രിക്കുട്ടിയുടെ യഥാര്‍ഥ ചരിത്രത്തിലെ അന്ത്യത്തിന് നോവലില്‍ ഒരു വ്യതിയാനം വരുത്തിയിരിക്കുന്നു. ചാലക്കുടിപുഴയില്‍ താത്രി സ്വജീവിതം സമര്‍പ്പിക്കുന്നതായി വെളിപ്പെടുത്തുന്ന അന്ത്യം ഒരുഫാന്റസിയിലൂടെ അവതരിപ്പിക്കുന്നു.
    കാലം മാറിയിട്ടും അധികാരത്തിന്റെ മേല്‍ക്കോയ്മയും ആള്‍ബലവും സ്വാധീനവും സമ്പത്തും കൊണ്ട് ആധുനിക പുരുഷന്‍, താത്രിമാരെ കീഴടക്കാനുള്ള ശ്രമം തുടരുകയാണ്. മാറിയകാലത്തിലെ സ്മൃതിയായ ഭരണഘടനയോടും അതിലെ അനുഛേദങ്ങളോടും സ്മാര്‍ത്തന്മാരായ ന്യായാധിപന്മാരോടും ചോദ്യങ്ങളുന്നയിക്കാന്‍ ആധുനിക താത്രിമാര്‍ പലപ്പോഴും അശക്തരാണ്. ചരിത്രത്തിന്റെ ഈ അപരാഹ്നത്തില്‍ തിരസ്‌കൃതയായിട്ടും തന്നെ തിരസ്‌കരിച്ച, സ്ത്രീത്വത്തെ തമസ്‌കരിച്ച അധീശ വര്‍ഗത്തോട് ഏകാംഗപ്പടയാളിയായിപൊരുതി അമരത്വം വരിച്ച കുറിയേടത്തു താത്രിയെ നോവലിസ്റ്റ് താത്രീ ഭഗവതി എന്നു വിളിക്കുന്നത് തികച്ചും അന്വര്‍ഥം തന്നെ. – ഡോ സി നാരായണ പിള്ള

    Thathree Bhagavathi

    പേജ് 480  വില രൂ490

    490.00
  • Malamillatha Pamp മാളമില്ലാത്ത പാമ്പ് - എ അയ്യപ്പൻ

    മാളമില്ലാത്ത പാമ്പ് – എ അയ്യപ്പൻ

    100.00
    Add to cart Buy now

    മാളമില്ലാത്ത പാമ്പ് – എ അയ്യപ്പൻ

    മാളമില്ലാത്ത പാമ്പ്

     

    എ അയ്യപ്പൻ

     

    പത്തുപതിനഞ്ചുകൊല്ലം മുമ്പ്, ആലുവയിൽ ഒരു കവിസമ്മേളനത്തിൽ കവിത വായിച്ചശേഷം ഞാൻ സ്റ്റേജിൽനിന്നു താഴെ ഇറങ്ങുകയായിരുന്നു സമയം രാത്രി ഏഴുമണിയോടടുത്തിരിക്കുന്നു പെട്ടെന്ന് സദസ്സിന്റെ പിൻപുറത്തു നിന്ന് ഒരു വിളി കേട്ടു “അ ..ക്കി …ത്തം!” ആ വിളിയിലെ സ്നേഹത്തിന്റെ ശക്തി എന്നെ ഹടാതാകര്ഷിച്ചു , നോക്കിയപ്പോൾ പുറകിൽ എഴുനേറ്റു നിൽക്കുന്നത് ഫോട്ടോകളിലൂടെ മാത്രം എനിക്ക് പരിചിതനായ കവി എ അയ്യപ്പൻ ഞാനദ്ദേഹത്തെ തൊഴുതുകൊണ്ട് നിമിഷങ്ങൾ നിന്നു
    അനുബന്ധത്തിൽ
    അക്കിത്തം

    അയ്യപ്പൻ എന്റെ കൈപിടിച്ചു നിരത്തിലൂടെ നടന്നു ഓട്ടോക്കാരോട് അഭ്യർത്ഥിച്ചു ചിലരെ എന്തൊക്കെയോ പറഞ്ഞു ഒടുവിൽ ഒരു കുട്ടിയെ കൊണ്ടുപോകുന്നതുപോലെ ഒരോട്ടയിൽ എന്നെ കയറ്റിയിരുത്തി
    “സൂക്ഷിച്ചു പോ .. പൈസ വേണോ ?
    “ഹ ഹ ഹ പൈസ … വേണ്ട സഖാവേ ” ഞാൻ കൈകൂപ്പി “നമസ്കാരം .. സമാധാനം തരൂ”
    അതിനുശേഷം ഞാൻ കാണുമ്പോൾ അയ്യപ്പൻ അതെ ഗേറ്റിൽ തൂങ്ങി നിൽക്കുകയായിരുന്നു, മഞ്ഞ നിറമുള്ള ഒരു പൂവ് സെക്രട്ടറിയേറ്റ് തോട്ടത്തിൽ നിന്നും പുറത്തേക്കു കൈ നീട്ടി അയ്യപ്പനെ തൊട്ടു
    അനുബന്ധത്തിൽ
    ഇന്ദുമേനോൻ

     

    A Ayyappan / A Iyappan

     

    പേജ് 90 വില രൂ100

    100.00
  • Chitharogashupathriyile Dinangal ചിത്തരോഗാശുപത്രിയിലെ ദിനങ്ങൾ - എ അയ്യപ്പൻ

    ചിത്തരോഗാശുപത്രിയിലെ ദിനങ്ങൾ – എ അയ്യപ്പൻ

    100.00
    Add to cart Buy now

    ചിത്തരോഗാശുപത്രിയിലെ ദിനങ്ങൾ – എ അയ്യപ്പൻ

    ചിത്തരോഗാശുപത്രിയിലെ ദിനങ്ങൾ

     

    എ അയ്യപ്പൻ

     

    ഞാനെഴുതിയ കവിതകൾ അയ്യപ്പനെ കാണിക്കുന്നത് മുറിയടച്ചിട്ട് ശാന്തമായി ഇരിക്കുമ്പോഴാണ്, അയ്യപ്പൻറെ കവിതയെഴുതുന്ന വിരലുകൾ ഞാൻ വിസ്മയത്തോടെ എന്റെ കയ്യിലെടുത്തുനോക്കും ഉമ്മ വെക്കും ആ വിരലുകൾ കടിച്ചെടുക്കട്ടെ എന്ന് ചോദിക്കും.
    അനുബന്ധത്തിൽ
    സെബാസ്റ്റ്യൻ

    ഇത് എ അയ്യപ്പൻ മുറിവേറ്റ ഛന്ദസ്സിന്റെ മന്ത്രമുരുക്കഴിച്ച് സ്വന്തം ചോര കൊണ്ട് എള്ളും പൂവും നനയ്ക്കുന്നവൻ അയ്യപ്പന് എന്നും യാത്ര ചങ്ങാതി. തലവെച്ച പാളയത്തിലൂടെ തീർത്ഥാടനത്തിന് പോകുന്നവൻ. അയ്യപ്പൻ നോക്കുമ്പോൾ യമുനനിറയെ കണ്ണുനീർ. അയ്യപ്പൻ കവിതയിൽ കാഞ്ഞിരം വളർത്തുന്നു. രുചിക്കുന്ന കയ്പ്പും കാണുന്ന കറുപ്പും വിളിച്ചോതുന്നു.
    അനുബന്ധത്തിൽ
    പി കെ പാറക്കടവ്

    അടച്ചുറപ്പും മേൽക്കൂരയുമുള്ള മുറിയുടെ ഉള്ളിൽ, സുരക്ഷിതമായ അകലത്തിൽ ജനാലക്കാഴ്ചകൾമാത്രം കണ്ടു ശീലിച്ച്‌, കവിതയുടെ സൗന്ദ്യര്യാത്മക പാഠങ്ങൾ മാത്രം ഉൾക്കൊണ്ടിരുന്ന എം എ പഠനകാലത്തെ ഒരു മധ്യാഹ്നത്തിലാണ് എ അയ്യപ്പൻ ഇടിവാൾ പോലെ എന്റെ കയ്യിൽ പതിച്ചത് ഓരോ വാക്കും ഓരോ മരമായി. ഓരോ മരവും ഓരോ വനമായി ഏത് മരത്തിന്റെ തണലിലിരുന്നാലും ഉച്ചി പൊള്ളിപൊളിയാൻ തുടങ്ങി. ഏത് മച്ചിന്റെ സുരക്ഷിതത്വത്തിലും തീയുടെ ഒരു ചെറിയ ശാഖ ഉള്ളിലൂടെ പടർന്നുകയറാൻ തുടങ്ങി. തണലിലൊന്നും തണൽ കിട്ടാതായി മേഘങ്ങളുടെ ഗർഭങ്ങൾ പിളർന്നു പെയ്യുമ്പോഴും ഇടിയും മിന്നലും ഉൾക്കൊണ്ട് കവിതയോടു ചേർന്ന് നിന്ന് അതെ മരകീഴിൽ അയ്യപ്പനുമുണ്ടായിരുന്നു.
    അനുബന്ധത്തിൽ
    എസ് ശാരദക്കുട്ടി

     

     

    A Ayyappan / A Iyappan

     

    പേജ് 98 വില രൂ100

    100.00
  • Jayilmuttathe Pookkal ജയിൽ മുറ്റത്തെ പൂക്കൾ - എ അയ്യപ്പൻ

    ജയിൽ മുറ്റത്തെ പൂക്കൾ – എ അയ്യപ്പൻ

    100.00
    Add to cart Buy now

    ജയിൽ മുറ്റത്തെ പൂക്കൾ – എ അയ്യപ്പൻ

    ജയിൽ മുറ്റത്തെ പൂക്കൾ

     

     

    എ അയ്യപ്പൻ

     

    ഇസ്തിരിയിട്ട് ഉടയാത്ത ഷർട്ടും ചുളിവ് വീഴാത്ത മുണ്ടും ധരിച്ച അയാളുടെ ചുണ്ടിൽ ബീഡിയോ സിഗരറ്റോ ഉണ്ടായിരുന്നില്ല അന്നത്തെ സഖാക്കളുടെ മുഖമുദ്രയായിരുന്നു ഇത് രണ്ടും. അങ്ങോട്ട് പലവട്ടം സംസാരിക്കാൻ ശ്രമിച്ചിട്ടും വിമുഖത പ്രകടിപ്പിച്ച അയാളോട് എനിക്ക് പുച്ഛമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ഒരു മനുഷ്യൻ
    അനുബന്ധത്തിൽ
    സി കെ ഗുപ്തൻ

    മരണത്തിന്റെ ആനുകൂല്യം കൂടി ആവശ്യപ്പെടുന്ന കവിതകളായിരുന്നു അയ്യപ്പന്റേത് അഭിജാതകമായ കാവ്യരുചികളുള്ളവരെ അയ്യപ്പന്റെ ബിംബസമൃദ്ധി വിസ്മയിപ്പിച്ചിരുന്നു. എങ്കിലും അതിന്റെ അർഥം
    പൂർണമായി അഴിഞ്ഞത്‌ അനാഥമായ ആ മരണം കൊണ്ടായിരുന്നു.
    അനുബന്ധത്തിൽ
    കെ എം വേണു ഗോപാൽ

    ശബരിമല അയ്യപ്പനോളം ഭക്തരില്ലെങ്കിലും ഭക്തർ കുറവല്ല എ അയ്യപ്പനും ആ അയ്യപ്പനോളം കാണിക്ക കിട്ടികാണില്ലെങ്കിലും കാണിക്ക കുറച്ചല്ല ഈ അയ്യപ്പനും കിട്ടിയത് ആ കാണിക്കയോളം അശുദ്ധമായിരുന്നില്ല പക്ഷെ ഈ കാണിക്ക
    അനുബന്ധത്തിൽ
    കൽപ്പറ്റ നാരായണൻ

     

     

    A Ayyappan / A Iyappan

     

    പേജ് 98 വില രൂ100

    100.00
  • Pranaya Buddhan പ്രണയ ബുദ്ധൻ - സച്ചിദാനന്ദൻ

    പ്രണയ ബുദ്ധൻ – സച്ചിദാനന്ദൻ

    120.00
    Add to cart Buy now

    പ്രണയ ബുദ്ധൻ – സച്ചിദാനന്ദൻ

    പ്രണയ ബുദ്ധൻ

     

     

    സച്ചിദാനന്ദൻ

     

    പ്രണയബുദ്ധൻ, ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ, നീ എന്നെ സ്നേഹിക്കാത്തതുകൊണ്ട്, ആദ്യപ്രേമം, നിന്നിൽ, കണ്ടുമുട്ടൽ, വാളും പട്ടും, ഉച്ചയ്ക്ക് നീളം കൂട്ടാനായി, താങ്ങുകയെന്നെ, മോൺ അമോർ, പിരിഞ്ഞതിൽ പിന്നെ, നഷ്ട്ടം, ജാനകീ പോരു, ഉറങ്ങിലിന്നലെ, ചുവർ, നയനി, നിന്റെ ചുണ്ടുകൾ, കൈ, മഴ നീ, അടുത്തകലെ, അപൂർണ്ണം, അനന്തം, പറഞ്ഞാലും തോഴി, പ്രണയ ഗാനങ്ങൾ, മധുരാഷ്ടകം, നിർത്തരുതേ, പ്രേമമേ നില്ക്കു, മൂടാതെ വർഷമേ, മോഹനമീ രാത്രി, ഒരു പക്ഷി പാടുന്നു, ആരു മന്ത്രിപ്പു നിൻ പേർ?

    മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ കവിതകളുടെ സമാഹാരം.

     

     

    Sachidanandan / Sachidhanandan

     

    പേജ് 146 വില രൂ 120

    120.00
  • Kayattam കയറ്റം - സച്ചിദാനന്ദൻ

    കയറ്റം – സച്ചിദാനന്ദൻ

    90.00
    Add to cart Buy now

    കയറ്റം – സച്ചിദാനന്ദൻ

    കയറ്റം

     

    സച്ചിദാനന്ദൻ

     

    ജനുവരി ഒന്ന് രക്തം, ഒന്നാംപാഠം, ശംഖ്‌, നാഴികക്കല്ല്, രോഗം, ബാധ, അത്താണി, വരാന്ത, ഭരതൻ, ഓർമ്മിക്കുന്നു, തിമില, കുഴലൂത്തുകാരൻ, സാൽവദോർ ദാലി ദൈവത്തേക്കാണുന്നു, ഇനിയൊന്ന്, വിശ്രമിക്കട്ടെ, ഉദിക്കുന്നതാര്, ജോൺമണം, ഫ്രാൻസിസ്, ഒരു റോമൻ സ്‌മരണ, കയറ്റം, ശരീരം, ഒരു നഗരം തുടങ്ങി മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതകളുടെ സമാഹാരം.

     

     

    Sachidanandhan / Sachidhanandhan

     

     

    പേജ് 98 വില രൂ 90

    90.00