സയൻസ് ബെസ്റ്റ് സെല്ലർ

ശാസ്ത്രവായന സമൂഹത്തിന്റെ പുരോഗതിയുടെ അളവുകോലാകുന്നു. ലോകമെമ്പാടും വിൽപനയിൽ തരംഗം സൃഷ്ടിച്ച ചില പുസ്തകങ്ങളുടെ മലയാള പരിഭാഷകകളും ഇവിടെ വായിക്കാം :

Show Grid/List of >5/50/All>>
  • ആയുർവേദവും മറ്റു കപട ചികിത്സകളും ജോസഫ് വടക്കൻ

    ആയുർവേദവും മറ്റു കപട ചികിത്സകളും – ജോസഫ് വടക്കൻ

    199.00
    Add to cart Buy now

    ആയുർവേദവും മറ്റു കപട ചികിത്സകളും – ജോസഫ് വടക്കൻ

    ആയുർവേദവും മറ്റു കപട ചികിത്സകളും
    ജോസഫ് വടക്കൻ

    ആയുർവേദം ശാസ്ത്രീയമാണോ? ആയുർവേദ ചികിത്സാ രീതികളെപ്പറ്റി പാരമ്പര്യമായി പ്രചരിക്കപ്പെടുന്ന ധാരണകൾ ശരിയാണോ?

    ആയുർവേദത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളെ വിശദമായി പരിശോധിച്ചുകൊണ്ടാണ് ഈ കൃതിയിൽ ഇക്കാര്യങ്ങൾ വിലയിരുത്തപ്പെടുന്നത്. ഹോമിയോപ്പതിയേയും യോഗയെയും പ്രകൃതി ചികിത്സയെയുമെല്ലാം ആധുനിക ശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ എങ്ങനെ കാണണമെന്ന് ഈ കൃതി ചൂണ്ടിക്കാട്ടുന്നു, അങ്ങനെയാണ് പല കെട്ടുകഥകളും ഇതിൽ തുറന്നു കാട്ടുന്നത്.

    Joseph Vadakkan / Vadakan

    പേജ് 154   പഠനം

    199.00
  • ദൈവ വിഭ്രമം - റിച്ചാർഡ് ഡോക്കിൻസ്

    ദൈവ വിഭ്രമം – റിച്ചാർഡ് ഡോക്കിൻസ്

    599.00
    Add to cart Buy now

    ദൈവ വിഭ്രമം – റിച്ചാർഡ് ഡോക്കിൻസ്

    ദൈവ വിഭ്രമം
    റിച്ചാർഡ് ഡോക്കിൻസ്

    ഇന്റർനാഷണൽ ബെസ്റ്റ് സെല്ലർ

    ഗോഡ് ഡെല്യൂഷൻ എന്ന വിശ്വവിഖ്യാത കൃതിയുടെ മലയാള പരിഭാഷ.

    പരിഭാഷ  – മാനവ വിശ്വനാഥ്‌

    Richard Dawkings / Daiva vibhramam / Daivavibhranthi

    പേജ് 498  വില  രൂ 599

    599.00
  • Sapiens സാപിയൻസ് - മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം

    സാപിയൻസ് – മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം – യുവാൽ നോവ ഹരാരി

    599.00
    Add to cart Buy now

    സാപിയൻസ് – മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം – യുവാൽ നോവ ഹരാരി

    സാപിയൻസ് :
    മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം 
    ഡോ. യുവാൽ നോവാ ഹരാരി

    ഒരു ലക്ഷം വർഷങ്ങൾക്കു മുമ്പ്, കുറഞ്ഞത് ആറ് മനുഷ്യ സ്പീഷിസുകൾ ഭൂമിയിൽ അധിവസിച്ചിരുന്നു. ഇന്നാകട്ടെ ഒരെണ്ണം മാത്രം. നാം – ഹോമോ സാപിയൻസ് . ആധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ നമ്മുടെ സ്പീഷിസ് വിജയിച്ചതെങ്ങനെ? ഭക്ഷണം തേടിയലയലുകാരായ നമ്മുടെ പൂർവികർ നഗരങ്ങളും രാജ്യങ്ങളും സൃഷ്ടിക്കാൻ ഒന്നുചേർന്നത് എന്തുകൊണ്ടാണ് ? ദൈവങ്ങളിലും രാഷ്ട്രങ്ങളിലും മനുഷ്യാവകാശങ്ങളിലും നാം വിശ്വസിക്കാൻ ഇടയായതെങ്ങനെയാണ് ? വരാനിരിക്കുന്ന സഹസ്രാബ്ദങ്ങളിൽ നമ്മുടെ ലോകം എന്തായിരിക്കും?
    ധീരവും വിശാലവും ചിന്തോദ്ദീപകവുമായ ‘സാപിയൻസ് ‘ മനുഷ്യരായിരിക്കുന്നതിനെകുറിച്ചു നമുക്കറിയാം എന്നു നാം കരുതിയിരുന്ന എല്ലാത്തിനെയും – നമ്മുടെ ചിന്തകൾ, നമ്മുടെ പ്രവൃത്തികൾ, നമ്മുടെ ശക്തി… നമ്മുടെ ഭാവി – വെല്ലുവിളിക്കുന്നു.
    ” സാപിയൻസ് ഒരു സ്ഫോടനം പോലെ അന്തർദേശീയ ബെസ്റ് സെല്ലർ നിരയിലേക്കു ഉയർന്നതിനു ഒരു ലളിതമായ കാരണമിതാണ് – അതു ചരിത്രത്തിലെയും ആധുനിക ലോകത്തിലെയും ഗൗരവമേറിയ ചോദ്യങ്ങളെ കൈകാര്യം ചെയ്യുന്നു. അവിസ്മരണീയമായ ഭാഷയിൽ അത് എഴുതപ്പെട്ടിരിക്കുന്നു” ജാരെഡ് ഡയമണ്ട്.

    “നമ്മുടെ സ്പീഷിസിന്റെ ചരിത്രത്തിലും ഭാവിയിലും താല്പര്യമുള്ള ഏവർക്കും ഞാനിതു ശുപാർശ ചെയ്യും ” – ബിൽ ഗേറ്റ്സ്

     

    ഡോ. യുവാൽ നോവാ ഹരാരി ചരിത്രപഠനത്തിൽ ഓസ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽനിന്നും പി എഛ് ഡി കരസ്ഥമാക്കി. ഇപ്പോൾ ജറുസലേമിലെ ഹീബ്രൂ യൂണിവേഴ്സിറ്റിയിൽ ലോക ചരിത്രം പഠിപ്പിക്കുന്നു. അന്തർദേശീയ തലത്തിൽ ബെസ്റ് സെല്ലറായ “സാപിയൻസ്: മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം” മുപ്പതിലധികം ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മാനവിക വിഷയങ്ങളിൽനടത്തുന്ന മൗലികവും സർഗാത്മകവുമായ ഗവേഷണത്തിന് ഏർപ്പെടുത്തിയിട്ടുള്ള പോളോൻസ്കി പുരസ്‌കാരം 2012 ൽ ഹരാരിക്കു ലഭിച്ചു.

     

    പേജ് 544 വില രൂ599

     

     

    599.00
  • Bhauthika Kauthukam ഭൗതിക കൗതുകം

    ഭൗതിക കൗതുകം – യാക്കൊവ് പെരെൽമാൻ

    600.00
    Read more

    ഭൗതിക കൗതുകം – യാക്കൊവ് പെരെൽമാൻ

    ഭൗതിക കൗതുകം

     

     

    യാക്കൊവ് പെരെൽമാൻ

     

    ശാസ്ത്രഗ്രന്ഥങ്ങളുടെ പ്രസാധനത്തിൽ ലോകത്തെമ്പാടും സാർഥകചലനങ്ങൾ സൃഷ്ടിച്ച വിശ്രുത കൃതിയുടെ ഹൃദ്യമായ പരിഭാഷ. നിസ്സീമമായ പ്രപഞ്ച വിസ്മയങ്ങളുടെ അതിരില്ലാത്ത ലോകത്തിലേക്ക് വെളിച്ചം കൊതിക്കുന്ന മനസ്സുകളെ പിടിച്ചുയർത്തുന്ന കൃതി. ശാസ്ത്രീയ വിചിന്തന രീതിയുടെ ഊർജപ്രവാഹമായി, നിത്യജീവിത പ്രതിഭാസങ്ങളുടെ പിന്നിലെ ഭൗതിക തത്വങ്ങളെ ലളിത സുന്ദരമായി ഇഴതിരിച്ചു കാണിക്കുന്ന ഈ ശാസ്ത്രകൃതി മുതിർന്നവർക്കും കുട്ടികൾക്കും സമ്മാനിക്കാവുന്ന മികച്ച വൈജ്ഞാനിക വിരുന്നാകുന്നു.

    ലോകത്തെമ്പാടുമുള്ള ശാസ്ത്രവിദ്യാർഥികളെ സ്വാധീനിച്ച മഹത്തായ കൃതിയാണിത്. ഈ പുസ്തകം വായിക്കാനിടയായ ചിലർ പിൽക്കാലത്ത് പ്രശസ്തരായ ശാസ്ത്രജ്ഞരാകുകയും ചെയ്തിട്ടുണ്ട്.

    ഇന്നും ലോകത്തിലെ പല കോണുകളിലുള്ള ശാസ്ത്ര അധ്യാപകർ ഈ പുസ്തകത്തിലെ ആശയം സ്വീകരിച്ചുകൊണ്ട് വിദ്യാർഥികളെ പ്രചോദിപ്പിക്കാറുണ്ട്.

    വായനക്കാരുടെ സൗകര്യാർഥം രണ്ടു വാല്യങ്ങളിലുള്ള പുസ്തകം ഇപ്പോൾ ഒന്നിച്ച് ഒറ്റ പുസ്തകമാക്കിയിരിക്കുന്നു

    Bhawthika Kauthukam / Peralman 

    വിവർത്തനം – കെ ഗോപാലകൃഷ്ണൻ

    പേജ് 526 വില രൂ600

    600.00