ശാസ്ത്രം

Showing 49–72 of 86 results

Show Grid/List of >5/50/All>>
 • Malayaliyude Janithakam മലയാളിയുടെ ജനിതകം - എതിരൻ കതിരവൻ

  മലയാളിയുടെ ജനിതകം – എതിരൻ കതിരവൻ

  150.00
  Add to cart Buy now

  മലയാളിയുടെ ജനിതകം – എതിരൻ കതിരവൻ

  മലയാളിയുടെ ജനിതകം
  എതിരൻ കതിരവൻ

   

  ആരുടെയും ജാതിയെയുംഅതിന്റെ താഴ്ച്ചയെയും ഉയർച്ചയെയും പുകഴ്ത്താനോ ഇകഴ്ത്താനോഅല്ല, നാം മലയാളികൾ ആരായിരുന്നുവെന്ന് , ഈ പുസ്തകം നമ്മൾക്കു പറഞ്ഞുതരും, നമ്മുടെ ജീനുകളുടെ പഠനങ്ങൾ ശാസ്ത്രിയമായിവിവരിക്കുന്നു, ചിക്കാഗോ യൂണിവേഴ്‌സിറ്റിയിൽ സിനിയർ സയൻററിസ്റ്റായിരുന്ന മലയാളിയായ  ഡോ
  എതിരൻ കതിരവൻ.

  Ethiran Kathiravan

  പേജ് 138 വില 150

  150.00
 • Vamshahathyayude Thazhvara വംശഹത്യയുടെ താഴ്വര

  വംശഹത്യയുടെ താഴ്വര – ശബരിഗിരീഷ്

  60.00
  Add to cart Buy now

  വംശഹത്യയുടെ താഴ്വര – ശബരിഗിരീഷ്

  വംശഹത്യയുടെ താഴ്വര
  (അന്യവൽക്കരിക്കപ്പെടുന്ന ആദിവാസികൾ)

   

  ശബരിഗിരീഷ്

   

  ആദിവാസിയുടെ പൗരാവകാശങ്ങളെ അടിസ്ഥാനപരമായി
  പരിശോധിക്കുകയും അട്ടപ്പാടിയുടെ പശ്ചാത്തലത്തിൽ ദുരന്തങ്ങളെ വിശകലനം ചെയ്യുകയുമാണിവിടെ.
  അക്കാദമിക നിറവുകളല്ല, ഇവയെന്നും, അനുഭവ സാക്ഷ്യങ്ങളും, അവകാശ പ്രേശ്നങ്ങളുമാണ്. സാമൂഹ്യ ശാസ്ത്രത്തിന്റെയും രാഷ്ട്രീയ സത്യസന്ധതയുടെയും പരിപ്രേക്ഷ്യത്തിലാണ് ഈ പഠനങ്ങൾ.

   

  K P Shabari Gireesh / K P Shabari Girish

  പേജ് 56 വില രൂ60

  60.00
 • Homo Deus ഹോമോ ദിയൂസ് - മനുഷ്യഭാവിയുടെ ഒരു ഹ്രസ്വ ചരിത്രം

  ഹോമോ ദിയൂസ് – മനുഷ്യഭാവിയുടെ ഒരു ഹ്രസ്വ ചരിത്രം – യുവാൽ നോവ ഹരാരി

  499.00
  Add to cart Buy now

  ഹോമോ ദിയൂസ് – മനുഷ്യഭാവിയുടെ ഒരു ഹ്രസ്വ ചരിത്രം – യുവാൽ നോവ ഹരാരി

  ഹോമോ ദിയൂസ്

  മനുഷ്യഭാവിയുടെ ഒരു ഹ്രസ്വ ചരിത്രം

  ഇന്റർനാഷണൽ ബെസ്റ്റ് സെല്ലർ നം1

  യുവാൽ നോവാ ഹരാരി

   

  യുദ്ധങ്ങൾ കാലഹരണപ്പെട്ടിരിക്കുന്നു. നിങ്ങൾ യുദ്ധത്തിൽ കൊല്ലപ്പെടുന്നതിനേക്കാളും സാധ്യത ആത്മഹത്യ ചെയ്യാനാണ്.

  ഭക്ഷ്യക്ഷാമം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. വിശപ്പിനെക്കാളും നിങ്ങൾ പേടിക്കേണ്ടത് പൊണ്ണത്തടിയെയാണ്.

  മരണം എന്നത് ഒരു സാങ്കേതിക പ്രശ്‌നം മാത്രമാണ്.
  സമത്വം ഇല്ലാതാകുന്നു പകരം അമരത്വം കടന്നു വരുന്നു.

  എന്തായിരിക്കും നമ്മുടെ ഭാവി?
  അടുത്ത ഘട്ടത്തിലേക്കുള്ള പരിണാമത്തിലാണ് നാം.

  ഇവിടെനിന്നും നാം ഇനി എങ്ങോട്ടു പോകും? നമ്മുടെ കൈകളിൽ നിന്നും നാശോന്മുഖമായ ഈ ലോകത്തെ എങ്ങനെയാണ് സംരക്ഷിക്കേണ്ടത്? നാം ജീവിക്കുന്ന ലോകത്ത് നേരിടേണ്ടി വരുന്ന വെല്ലുവിളികൾക്കുള്ള ഉത്തരങ്ങളാണ് ഹോമോ ദിയൂസ് നൽകുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ പരുവപ്പെടുത്തുന്ന കൃത്രിമ ജീവൻ മുതൽ അമരത്വം വരെയുള്ള മാനവരാശിയുടെ പദ്ധതികളും സ്വപ്‌നങ്ങളും പേടിസ്വപ്‌നങ്ങളും ഈ കൃതി വെളിവാക്കുന്നു.

  വിവർത്തനം – പ്രസന്ന കെ വർമ

  Yuval Noah Harari

  പേജ് 536 വില രൂ499

   

  499.00
 • Masthishkam Katha Parayunnu മസ്തിഷ്‌കം കഥ പറയുന്നു

  മസ്തിഷ്‌കം കഥ പറയുന്നു – ഡോ വി എസ് രാമചന്ദ്രൻ

  550.00
  Add to cart Buy now

  മസ്തിഷ്‌കം കഥ പറയുന്നു – ഡോ വി എസ് രാമചന്ദ്രൻ

  മസ്തിഷ്‌കം കഥ പറയുന്നു

   

   

  ഡോ വി എസ് രാമചന്ദ്രൻ

   

  മസ്തിഷ്‌കമെന്ന മഹാത്ഭുതത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന അസാധാരണ ഗ്രന്ഥം. വിവിധ മാനസിക രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗികളെ പഠിച്ചുകൊണ്ട് രോഗരഹിതമായ മസ്തിഷ്‌കത്തിന്റെ ധർമവും പ്രവർത്തനവും മനസ്സിലാക്കാൻ ശ്രമിക്കുന്ന വിഖ്യാത നാഡിശാസ്ത്രജ്ഞൻ ഡോ വി എസ് രാമചന്ദ്രൻ മസ്തിഷ്‌കം, മനസ്സ്, ശരീരം എന്നിവയ്ക്കിടയിൽ കെട്ടുപിണഞ്ഞുകിടക്കുന്ന പ്രഹേളികയെ ലളിതമായി, സാധാരണക്കാർക്കായി, യുക്തിയുക്തം അവതരിപ്പിക്കുകയാണ് ഇവിടെ.

   

  നാം ലോകത്തെ കണ്ടറിയുന്നത് എങ്ങനെ.

  എന്താണ് മനസ്സും ശരീരവും തമ്മിലുള്ളതായി ആരോപിക്കപ്പെടുന്ന ആ ബന്ധം.

  നിങ്ങളുടെ ലൈംഗിക വ്യക്തിസ്വത്വം നിർണയിക്കുന്നതെന്താണ്.

  ഓട്ടിസം എന്ന മാനസിക വളർച്ചാവൈകല്യത്തിന്റെ കാരണമെന്തൊക്കെ.

  മനുഷ്യനെ മനുഷ്യനാക്കുന്ന കല, ഭാഷ, രൂപകാലങ്കാരം, സർഗാത്മകത, ആത്മാവബോധം, മതപരത, ചിരി, ചിന്ത തുടങ്ങിയ സഹജഗുണങ്ങളെ എങ്ങനെ വിശദീകരിക്കാനാകും.

  തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്ക് നാഡീശാസ്ത്രപരമായ വിശദീകരണമൊരുക്കുന്നു. ഉജ്ജ്വലവും ലളിതവും അങ്ങെയറ്റം നാഡീശാസ്ത്രകാരന്മാരിൽ ഏറ്റവും പ്രഗത്ഭനായി ലോകം കണക്കാക്കുന്ന ഒരു ശാസ്ത്രകാരന്റെ ശാസ്ത്രരംഗത്തെ വഴിത്തിരിവെന്നു വിശേഷിപ്പിക്കപ്പെടുന്ന പുസ്തകം.

  വിവർത്തനം – രവിചന്ദ്രൻ സി.

  എണ്ണമറ്റ നാഡീ കോശങ്ങളും നാഡീബന്ധങ്ങളും വഴി ഏതൊരു നിഗൂഢയന്ത്രത്തെക്കാളും നിഗൂഢമായ മനുഷ്യമസ്തിഷ്‌കത്തിന്റെ രഹസ്യപ്പൂട്ടുകൾ തുറക്കുന്ന അപൂർവമായൊരു ഗ്രന്ഥം.

   

  നാം വളരെ കുറച്ചു മാത്രം മനസ്സിലാക്കിയിട്ടുള്ള അവയവമാണ് മസ്തിഷ്‌കം. എല്ലാം അറിയാൻ ഉപയോഗിക്കുന്ന അതേ മസ്തിഷ്‌കത്തെത്തന്നെയാണ് അതിനെക്കുറിച്ചറിയാനും നമുക്ക് ആശ്രയിക്കേണ്ടി വരിക. മനുഷ്യന്റെ അനന്യതയായി വിലയിരുത്തപ്പെടുന്ന പൂർണമായ അർഥ തലത്തിലുള്ള സ്വത്വബോധം നിർമിക്കുന്ന അവയവവും ഇതുതന്നെ. ശാരീരികവും മാനസികവുമായ വ്യാപാരങ്ങളെ ആകമാനം നിയത്രിക്കുന്ന മസ്തിഷ്‌ക-നാഡീ വ്യവസ്ഥകളെക്കുറിച്ച് ഗൗരവപൂർവം അന്വേഷിക്കുന്ന ശാസ്ത്രജ്ഞനാണ് ഇന്ത്യൻ വംശജനും കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ ന്യൂറോളജിസ്റ്റുമായ ഡോ വിളയന്നൂർ സുബ്രഹ്മണ്യൻ രാമചന്ദ്രൻ. ”സയൻസിന്റെ മിനുസമാർന്ന പട്ടുപാതകളിലൂടെ വിചിത്രവും നിഗൂഢവുമായ മനസ് എന്ന ആദിമ ചൈനയിലേക്ക് സഞ്ചരിച്ച പിൽക്കാല മാർക്കോ പോളോയാണ് രാമചന്ദ്രൻ” എന്നാണ് ഡോ രാമചന്ദ്രനെക്കുറിച്ച് റിച്ചഡ് ഡോക്കിൻസ് നടത്തിയ പ്രസിദ്ധമായ പ്രശംസ.

  Ravichandran C / Dr V S Ramachandran 

  പേജ് 532 വില രൂ550

  550.00
 • Gaveshanam : Prabandha Rachanayude Thathwangal ഗവേഷണം: പ്രബന്ധരചനയുടെ തത്വങ്ങൾ

  ഗവേഷണം: പ്രബന്ധരചനയുടെ തത്വങ്ങൾ – ചാത്തനാത്ത് അച്യുതനുണ്ണി

  150.00
  Add to cart Buy now

  ഗവേഷണം: പ്രബന്ധരചനയുടെ തത്വങ്ങൾ – ചാത്തനാത്ത് അച്യുതനുണ്ണി

  ഗവേഷണം: പ്രബന്ധരചനയുടെ തത്വങ്ങൾ

   

  ചാത്തനാത്ത് അച്യുതനുണ്ണി

   

  ഗവേഷണം എന്നാൽ എന്ത്?
  വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏവ?
  ഗവേഷണ രൂപരേഖ നിർമിക്കുന്നത് എങ്ങനെ?
  ഗവേഷണത്തെ എങ്ങനെ വർഗീകരിക്കാം?
  സമീപന രീതികൾ ഏതെല്ലാം?
  ഗവേഷണോപയോഗിയായ തർക്കശാസ്ത്രതത്വങ്ങൾ എന്തെല്ലാം?
  പാഠവിമർശനത്തിന്റെ പ്രസക്തി എന്ത്?
  പ്രബന്ധം എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ ഏവ?
  അടിക്കുറിപ്പുകൾ, ഗ്രന്ഥസൂചി മുതലായവയുടെ സംവിധാനക്രമമെന്ത്?

  ഇത്തരം അടിസ്ഥാനപരമായ പ്രശ്‌നങ്ങൾക്ക് ഉചിതമായ പരിഹാരം നിർദേശിക്കുന്ന ഈ പുസ്തകം എംഫിൽ, പിഎച്ച്ഡി വിദ്യാർഥികൾക്കും മറ്റു ഗവേഷകർക്കും അനുപേക്ഷണീയമായ മാർഗദർശകമാണ്.

  കാലികറ്റ് സർവകലാശാലയിൽ ഏറെക്കാലം പ്രൊഫസറും വകുപ്പധ്യക്ഷനുമായിരുന്ന ഡോ അച്യുതനുണ്ണി ഇപ്പോൾ കേരള കലാമണ്ഡലം സർവകലാശാലയിലെ ഗവേഷണ വിഭാഗത്തിൽ വിസിറ്റിംഗ് പ്രൊഫസറാണ്.

   

  പേജ് 154 വില രൂ150

  150.00
 • Aryabhateeyam ആര്യഭടീയം

  ആര്യഭടീയം – പ്രൊഫ പി രാമചന്ദ്രൻ

  180.00
  Add to cart Buy now

  ആര്യഭടീയം – പ്രൊഫ പി രാമചന്ദ്രൻ

  ആര്യഭടീയം

   

  പ്രൊഫ പി രാമചന്ദ്രൻ

  ഭാരതത്തിൽ ജീവിച്ചിരുന്ന പ്രതിഭാശാലിയായ ഗണിതജ്ഞൻ ആര്യഭടന്റെ വിഖ്യാതകൃതിയായ ആര്യഭടീയത്തിന്റെ മലയാള വ്യാഖ്യാനം. ജോതിശ്ശാസ്ത്രപരമായ കണക്കുകൂട്ടലുകൾക്ക് തനതായ സമ്പ്രദായങ്ങൾ ആവിഷ്‌ക്കരിച്ച് ഭാരതീയ ജ്യോതിശാസ്ത്രത്തിന് അടിത്തറപാകിയ ആര്യഭടന്റെ സംഭാവനകൾ വിലയിരുത്തുന്ന ഗ്രന്ഥം.

  Aryabhadeeyam / Arayabhatiyam / Aryabhadiyam

  പേജ് 380 വില രൂ180

  180.00
 • Vishadonmada Jeevitham വിഷാദോന്മാദ ജീവിതം - ബൈപോളാർ

  വിഷാദോന്മാദ ജീവിതം – ബൈപോളാർ – ഡോ പി കെ സുകുമാരൻ

  140.00
  Add to cart Buy now

  വിഷാദോന്മാദ ജീവിതം – ബൈപോളാർ – ഡോ പി കെ സുകുമാരൻ

  വിഷാദോന്മാദ ജീവിതം

  ബൈപോളാർ / Bipolar

   

  ഡോ പി കെ സുകുമാരൻ

  വിഷാദവും ഉന്മാദവും മാറിമാറി വരുന്ന മാനസിക രോഗമാണ് ബൈപോളാർ സമൂഹത്തിലെ അഞ്ചു ശതമാനത്തോളം പേരിൽ വരുന്ന ഈ മാനസിക രോഗത്തെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണിത്. സങ്കീർണമായ മാനസിക ഘടനകളിൽ നിന്നു പിറവിയെടുക്കുന്ന ബൈപോളാർ നിയന്ത്രണത്തിനു വിധേയമാക്കി സാധാരണപോലെ ജീവിതം സാധ്യമാക്കാം എന്ന സന്ദേശമാണ് ഈ പുസ്തകം നൽകുന്നത്. ഡോക്ടർ അവതരിപ്പിക്കുന്ന ചില കേസ് ഡയറികളും പ്രതിഭാശാലിയായി ജീവിച്ച എബ്രഹാം ലിങ്കൺ, ഹെമിങ് വേ തുടങ്ങിയവരുടെ കഥകളും തീർച്ചയായും ജീവിത വിജയം ആർക്കും അന്യമല്ല എന്ന സന്ദേശമാണ് നൽകുന്നത്.

  പേജ് 162 വില രൂ140

  140.00
 • Samkramika Rogangal സാംക്രമിക രോഗങ്ങൾ

  സാംക്രമിക രോഗങ്ങൾ – കെ ആർ രാമകൃഷ്ണൻ

  325.00
  Add to cart Buy now

  സാംക്രമിക രോഗങ്ങൾ – കെ ആർ രാമകൃഷ്ണൻ

  സാംക്രമിക രോഗങ്ങൾ
  കെ ആർ രാമകൃഷ്ണൻ

  കേരളത്തിൽ പൊതുവേ കണ്ടുവരുന്ന സാംക്രമിക രോഗങ്ങൾ രോഗലക്ഷണങ്ങൾ, രോഗചരിത്രം, പ്രതിവിധികൾ, രോഗപ്രതിരോധങ്ങൾ ഇവയിൽ അറിവു പകരുന്ന ആരോഗ്യവിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന പ്രാമാണിക ഗ്രന്ഥം.

  പേജ് 338 വില രൂ325

  325.00
 • Albert Einstein - Jeevitham, Sasthram, Darshanam ആൽബർട്ട് ഐൻസ്‌റ്റൈൻ - ജീവതം . ശാസ്ത്രം . ദർശനം

  ആൽബർട്ട് ഐൻസ്‌റ്റൈൻ – ജീവതം . ശാസ്ത്രം . ദർശനം

  300.00
  Add to cart Buy now

  ആൽബർട്ട് ഐൻസ്‌റ്റൈൻ – ജീവതം . ശാസ്ത്രം . ദർശനം

  ആൽബർട്ട് ഐൻസ്‌റ്റൈൻ –
  ജീവതം . ശാസ്ത്രം . ദർശനം

   

   

  ഡോ ജോർജ് വർഗീസ്

  ലോകം സഹസ്രാബ്ദപുരുഷനെന്ന് വിശേഷിപ്പിക്കുന്ന ആൽബർട്ട് ഐൻസ്റ്റൈൻ എന്ന മഹാനായ ശാസ്ത്രജ്ഞന്റെ ജീവിതത്തെക്കുറിച്ചും ശാസ്ത്രനിരീക്ഷണങ്ങളെക്കുറിച്ചും സാമൂഹിക ദർശനങ്ങളെക്കുറിച്ചും വിവരിക്കുന്ന പുസ്തകം.

   

  Albart / Albert / Enstein / Einstein / Enstien 

  പേജ് 442 വില രൂ300

  300.00
 • Thiyyar തിയ്യർ

  തിയ്യർ

  80.00
  Add to cart Buy now

  തിയ്യർ

  ദക്ഷിണേന്ത്യയിലെ ജാതികളും ഗോത്രങ്ങളും

  തിയ്യർ

   

  എഡ്ഗാർ തേഴ്‌സ്റ്റൺ , കെ രംഗാചാരി

   

  എഡ്ഗാർ തേഴ്‌സ്റ്റൺ രചിച്ച ദക്ഷിണേന്ത്യയിലെ ജാതികളും ഗോത്രങ്ങളും എന്ന ഗ്രന്ഥ പരമ്പരിയിലെ ഏഴാം വാല്യത്തിൽ തീയ്യരെപ്പറ്റി പ്രതിപാദിക്കുന്ന ഭാഗത്തിന്റെ സാമൂഹിക നരവംശശാസ്ത്ര രീതികൾ ഉപയോഗിച്ചുകൊണ്ടുള്ള വിവർത്തന ഗ്രന്ഥം.

  വിവർത്തനം – പ്രിയ പിലിക്കോട്

  പേജ് 82 വില രൂ80

  80.00
 • Sookshma Prapanchathile Chalana Niyamangal സൂക്ഷ്മ പ്രപഞ്ചത്തിലെ ചലന നിയമങ്ങൾ

  സൂക്ഷ്മ പ്രപഞ്ചത്തിലെ ചലന നിയമങ്ങൾ – സാബു ജോസ്

  150.00
  Add to cart Buy now

  സൂക്ഷ്മ പ്രപഞ്ചത്തിലെ ചലന നിയമങ്ങൾ – സാബു ജോസ്

  സൂക്ഷ്മ പ്രപഞ്ചത്തിലെ ചലന നിയമങ്ങൾ

  ക്വാണ്ടം ബലതന്ത്രത്തിന്റെ ഉള്ളറകൾ

   

  സാബു ജോസ്

   

  ക്വാണ്ടം ബലതന്ത്രത്തിന്റെ ഉള്ളറകളിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർക്കാണീ പുസ്തകം. സൂക്ഷമ പ്രപഞ്ചത്തിലെ ചലന നിയമങ്ങൾ മനസ്സിലാക്കുന്നതിലൂടെ നിഗൂഢതകൾ അനാവരണം ചെയ്യാനാകും.

  Sabu Jose

  പേജ് 154 വില രൂ150

  150.00
 • Bhauthika Kauthukam ഭൗതിക കൗതുകം

  ഭൗതിക കൗതുകം – യാക്കൊവ് പെരെൽമാൻ

  600.00
  Add to cart Buy now

  ഭൗതിക കൗതുകം – യാക്കൊവ് പെരെൽമാൻ

  ഭൗതിക കൗതുകം

   

   

  യാക്കൊവ് പെരെൽമാൻ

   

  ശാസ്ത്രഗ്രന്ഥങ്ങളുടെ പ്രസാധനത്തിൽ ലോകത്തെമ്പാടും സാർഥകചലനങ്ങൾ സൃഷ്ടിച്ച വിശ്രുത കൃതിയുടെ ഹൃദ്യമായ പരിഭാഷ. നിസ്സീമമായ പ്രപഞ്ച വിസ്മയങ്ങളുടെ അതിരില്ലാത്ത ലോകത്തിലേക്ക് വെളിച്ചം കൊതിക്കുന്ന മനസ്സുകളെ പിടിച്ചുയർത്തുന്ന കൃതി. ശാസ്ത്രീയ വിചിന്തന രീതിയുടെ ഊർജപ്രവാഹമായി, നിത്യജീവിത പ്രതിഭാസങ്ങളുടെ പിന്നിലെ ഭൗതിക തത്വങ്ങളെ ലളിത സുന്ദരമായി ഇഴതിരിച്ചു കാണിക്കുന്ന ഈ ശാസ്ത്രകൃതി മുതിർന്നവർക്കും കുട്ടികൾക്കും സമ്മാനിക്കാവുന്ന മികച്ച വൈജ്ഞാനിക വിരുന്നാകുന്നു.

  ലോകത്തെമ്പാടുമുള്ള ശാസ്ത്രവിദ്യാർഥികളെ സ്വാധീനിച്ച മഹത്തായ കൃതിയാണിത്. ഈ പുസ്തകം വായിക്കാനിടയായ ചിലർ പിൽക്കാലത്ത് പ്രശസ്തരായ ശാസ്ത്രജ്ഞരാകുകയും ചെയ്തിട്ടുണ്ട്.

  ഇന്നും ലോകത്തിലെ പല കോണുകളിലുള്ള ശാസ്ത്ര അധ്യാപകർ ഈ പുസ്തകത്തിലെ ആശയം സ്വീകരിച്ചുകൊണ്ട് വിദ്യാർഥികളെ പ്രചോദിപ്പിക്കാറുണ്ട്.

  വായനക്കാരുടെ സൗകര്യാർഥം രണ്ടു വാല്യങ്ങളിലുള്ള പുസ്തകം ഇപ്പോൾ ഒന്നിച്ച് ഒറ്റ പുസ്തകമാക്കിയിരിക്കുന്നു

  Bhawthika Kauthukam / Peralman 

  വിവർത്തനം – കെ ഗോപാലകൃഷ്ണൻ

  പേജ് 526 വില രൂ600

  600.00
 • Dravida Bhasha Vyakaranam -1 ദ്രാവിഡ ഭാഷാ വ്യാകരണം ഒന്നാം ഭാഗം

  ദ്രാവിഡ ഭാഷാ വ്യാകരണം ഒന്നാം ഭാഗം – റോബർട്ട് കാൾഡ്‌വെൽ

  220.00
  Add to cart Buy now

  ദ്രാവിഡ ഭാഷാ വ്യാകരണം ഒന്നാം ഭാഗം – റോബർട്ട് കാൾഡ്‌വെൽ

  ദ്രാവിഡ ഭാഷാ വ്യാകരണം
  ഒന്നാം ഭാഗം
  റോബർട്ട് കാൾഡ്‌വെൽ

   

  ദ്രാവിഡ ഭാഷാ പഠനത്തിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന ക്ലാസിക് കൃതി. ദ്രാവിഡ ഭാഷാ കുടുംബത്തിന്റെ സ്വതനന്ത്ര വ്യക്തിത്വവും ദ്രാവിഡ ഭാഷകളുടെ പരസ്പരബന്ധവും സ്ഥാപിക്കുന്ന വിശകലനവും ദ്രാവിഡ ഭാഷകളുടെ പൊതുവായ വ്യാകരണ ചട്ടക്കൂട് വ്യക്തമാക്കുന്ന വിശദീകരണവുമാണ് ഇതിലടങ്ങിയിരക്കുന്നത്. ഭാഷാ ശാസ്ത്ര വിദ്യാർഥികൾക്ക് എന്നും ഒരു പാഠപുസ്തകമായി വർത്തിക്കുന്ന മഹത്തായ കൃതിയുടെ ഒന്നാം ഭാഗം.

  പരിഭാഷ – ഡോ എസ് കെ നായർ

  പേജ് 406 വില രൂ220

  കൂടുതൽ കാണുക

  220.00
 • Dravida Bhasha Vyakaranam -2 ദ്രാവിഡ ഭാഷാ വ്യാകരണം രണ്ടാം ഭാഗം

  ദ്രാവിഡ ഭാഷാ വ്യാകരണം രണ്ടാം ഭാഗം – റോബർട്ട് കാൾഡ്‌വെൽ

  200.00
  Add to cart Buy now

  ദ്രാവിഡ ഭാഷാ വ്യാകരണം രണ്ടാം ഭാഗം – റോബർട്ട് കാൾഡ്‌വെൽ

  ദ്രാവിഡ ഭാഷാ വ്യാകരണം
  രണ്ടാം ഭാഗം
  റോബർട്ട് കാൾഡ്‌വെൽ

   

  ദ്രാവിഡ ഭാഷാ പഠനത്തിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന ക്ലാസിക് കൃതിയുടെ രണ്ടാം ഭാഗം. റോബർട്ട് കാൾഡ് വെൽ എന്ന ഭാഷാ ശാസ്ത്ര പ്രതിഭയുടെ വിശകലനൈപുണിയുടെ സൂക്ഷ്മത ഇതിൽ കാണാം. ദ്രാവിഡ ഭാഷകളിലെ സംഖ്യകൾ, സർവനാമം, ക്രിയ എന്നിവയെക്കുറിച്ചുള്ള വിശദമായ താരതമ്യപഠനവും ദ്രാവിഡ ഭാഷാ കുടുംബത്തിന് മറ്റു ഭാഷകളുമായുള്ള പദാവലി ബന്ധങ്ങളുമാണ് ഇതിന്റെ ഉള്ളടക്കം. ആധുനിക കാലത്ത് ഉണ്ടായ താരതമ്യ വ്യാകരണങ്ങൾ പോലും മാതൃകയാക്കിയ മഹനീയ കൃതിയാണിത്.

  പരിഭാഷ – ഡോ എസ് കെ നായർ

  പേജ് 326 വില രൂ200

  200.00
 • Jeevante Samavakyangal ജീവന്റെ സമവാക്യങ്ങൾ

  ജീവന്റെ സമവാക്യങ്ങൾ – സാബു ജോസ്

  140.00
  Add to cart Buy now

  ജീവന്റെ സമവാക്യങ്ങൾ – സാബു ജോസ്

  ജീവന്റെ സമവാക്യങ്ങൾ
  സാബു ജോസ്

  ഭൂമിക്കപ്പുറം ജീവനുണ്ടോ എന്ന ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങളെയും കണ്ടെത്തലുകളെയും പ്രതിപാദിക്കുന്ന ശാസ്ത്രഗ്രന്ഥം. അന്യഗ്രഹവേട്ടയുടെ ചരിത്രവും അതിന്റെ ശാസ്ത്രീയ രീതികളും ഈ പുസ്തകം വിശദമാക്കുന്നു.

  പേജ് 146   വില രൂ140

  140.00
 • PGyude Sasthrakurippukal പി ജിയുടെ ശാസ്ത്രക്കുറിപ്പുകൾ

  പി ജിയുടെ ശാസ്ത്രക്കുറിപ്പുകൾ – പി ഗോവിന്ദപ്പിള്ള

  80.00
  Add to cart Buy now

  പി ജിയുടെ ശാസ്ത്രക്കുറിപ്പുകൾ – പി ഗോവിന്ദപ്പിള്ള

  പി ജിയുടെ ശാസ്ത്രക്കുറിപ്പുകൾ
  പി ഗോവിന്ദപ്പിള്ള

  പി ഗോവിന്ദപ്പിള്ളയുടെ സമാഹരിക്കപ്പെടാത്ത ശാസ്ത്ര ലേഖനങ്ങൾ. ഒരു മാർക്‌സിസ്റ്റ് എന്ന നിലയിൽ വൈജ്ഞാനിക പരിസരത്തെ പിജിയുടെ ഇടപെടലുകൾ

  P Govinda Pillai
  പേജ് 90  വില രൂ80

  80.00
 • Avasanathinte Arambham അവസാനത്തിന്റെ ആരംഭം

  അവസാനത്തിന്റെ ആരംഭം – സാബു ജോസ്

  165.00
  Add to cart Buy now

  അവസാനത്തിന്റെ ആരംഭം – സാബു ജോസ്

  അവസാനത്തിന്റെ ആരംഭം

   

  സാബു ജോസ്

   

  പ്രപഞ്ചത്തിന്റെ നിഗൂഢതകൾ അനാവരണം ചെയ്യാനുള്ള ശ്രമമാണ്‌ ഈ പുസ്തകം. കണികാ ഭൗതികം മുതൽ പ്രപഞ്ച വിജ്ഞാനം വരെ ലളിതമായി വിശദീകരിക്കുന്ന ഗ്രന്ഥം. ശാസ്ത്രാഭിമുഖ്യമുള്ള ഏതൊരാളും വായിച്ചിരിക്കേണ്ട കൃതി.

  Sabu Jose

  പേജ് 172 വില രൂ165

  165.00
 • Naravamsa Sasthram - Samuhika, Samskarika Sameepanangal നരവംശ ശാസ്ത്രം സാമൂഹിക സാംസ്‌ക്കാരിക സമീപനങ്ങൾ

  നരവംശ ശാസ്ത്രം സാമൂഹിക സാംസ്‌ക്കാരിക സമീപനങ്ങൾ – എം പി രാധാകൃഷ്ണൻ

  130.00
  Add to cart Buy now

  നരവംശ ശാസ്ത്രം സാമൂഹിക സാംസ്‌ക്കാരിക സമീപനങ്ങൾ – എം പി രാധാകൃഷ്ണൻ

  നരവംശ ശാസ്ത്രം
  സാമൂഹിക സാംസ്‌ക്കാരിക സമീപനങ്ങൾ
  എം പി രാധാകൃഷ്ണൻ

  മനുഷ്യനെക്കുറിച്ചുള്ള പൂർണമായ പഠനം എന്നു വിശേഷിപ്പിക്കാവുന്ന നരവംശ ശാസ്ത്രത്തെ അതിന്റെ ആഴത്തിലും പരപ്പിലും ആധികാരികമായി വിലയിരുത്തുന്ന പഠന പുസ്തകം.

  പേജ് 166 വില രൂ130

  130.00
 • Apekshikatha Siddhantham Sadharanakkaranu ആപേക്ഷികതാ സിദ്ധാന്തം സാധാരണക്കാരന്

  ആപേക്ഷികതാ സിദ്ധാന്തം സാധാരണക്കാരന് – ജെയിംസ് എ കോൾമാൻ

  70.00
  Add to cart Buy now

  ആപേക്ഷികതാ സിദ്ധാന്തം സാധാരണക്കാരന് – ജെയിംസ് എ കോൾമാൻ

  ആപേക്ഷികതാ സിദ്ധാന്തം സാധാരണക്കാരന്
  ജെയിംസ് എ കോൾമാൻ

  ഭൗതികത്തിലെ ഒരു പ്രധാന ശാഖയായി അപേക്ഷികതാ സിദ്ധാന്തം വളർന്നു കഴിഞ്ഞിട്ടുണ്ട്. ഈ വിഷയത്തിൽ അനേകം ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും സാധാരണക്കാരന് വായിച്ചാൽ മനസ്സിലാകുന്ന വിധത്തിലുള്ളവ വളരെ കുറച്ചേയൂള്ളൂ. ഈ ആവശ്യം മുൻനിർത്തിയാണ് ജെയിംസ് എ കോൾമാൻ ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്.

   

  പേജ് 115 വില രൂ70

  70.00
 • Enthanu Quantum Siddhantham എന്താണ് ക്വാണ്ടം സിദ്ധാന്തം

  എന്താണ് ക്വാണ്ടം സിദ്ധാന്തം – ഡോ. ജോർജ് വർഗീസ്

  75.00
  Add to cart Buy now

  എന്താണ് ക്വാണ്ടം സിദ്ധാന്തം – ഡോ. ജോർജ് വർഗീസ്

  എന്താണ് ക്വാണ്ടം സിദ്ധാന്തം
  ഡോ. ജോർജ് വർഗീസ്

  ‘ക്വാണ്ടം സിദ്ധാന്തം നിങ്ങളെ ഞെട്ടിക്കുന്നില്ലെങ്കിൽ അതിനർഥം നിങ്ങൾക്ക് അത് മനസ്സിലായിട്ടില്ല’ എന്നു നീൽസ് ബോർ പറയുകയുണ്ടായി. അത്രയേറെ വിപ്ലവകരമായ ഒരു അധ്യായമാണ് ഭൗതിക ശാസ്ത്രത്തിന്റെ ചരിത്രത്തിൽ ക്വാണ്ടം സിദ്ധാന്തം എഴുതിച്ചേർത്തത്. ആധുനിക ഭൗതിക ശാസ്ത്ര സിദ്ധാന്തത്തെയും പ്രയോഗത്തെയും ഒരു പോലെ സ്വാധീനിച്ച ക്വാണ്ടം സിദ്ധാന്തത്തെ അതിന്റെ ചരിത്രപരമായ വികാസത്തിലെ പടവുകളിലൂടെ ലളിതമായ അവതരിപ്പിക്കുന്നു.

  Quantum Siddhantham

  പേജ് 135  വില രൂ75

  75.00
 • Masthishkam Swayam Samsarikkarundo? മസ്തിഷ്കം സ്വയം സംസാരിക്കാറുണ്ടോ?

  മസ്തിഷ്കം സ്വയം സംസാരിക്കാറുണ്ടോ? – ഡോ എൻ ബാബു

  55.00
  Add to cart Buy now

  മസ്തിഷ്കം സ്വയം സംസാരിക്കാറുണ്ടോ? – ഡോ എൻ ബാബു

  മസ്തിഷ്കം സ്വയം സംസാരിക്കാറുണ്ടോ?
  ഡോ എൻ ബാബു

  മനുഷ്യനെ മനസ്സിലാക്കാനുള്ള ശ്രമങ്ങളിൽ ഏറ്റവും പ്രധാനമാണ് മസ്തിഷ്ക ഗവേഷണവും. മസ്തിഷ്ക പഠനവും ഏറെ പുരോഗതി ഈ രംഗത്ത്  കൈവരിക്കാൻ ആകാത്തവിധം സങ്കീർണമാണ്. മസ്തിഷ്കവും അതിന്റെ പ്രവർത്തനവും ദീർഘ ഗവേഷണങ്ങളുടെ ഫലമായി ലഭിച്ച വിവരങ്ങളിലേക്ക് വെളിച്ചംവീശുന്ന പതിനൊന്ന് ലേഖനങ്ങളുടെ സമാഹാരം. മനസ്സ് എന്ന സങ്കല്പത്തെ അടിസ്ഥാനമാക്കിയുള്ള മനുഷ്യമനസ്സിന്റെ  പ്രവർത്തനങ്ങൾ അറിയുവാൻ ആവുന്ന വിധം  തയ്യാറാക്കിയ ലേഖനങ്ങൾ. മസ്തിഷ്ക പ്രവർത്തനം അറിയാൻ  ആഗ്രഹിക്കുന്ന വിജ്ഞാന ദാഹികൾക്ക് ഒരു കൈപ്പുസ്തകം.

  പേജ് 82 വില രൂ55

  കൂടുതൽ കാണുക

  55.00
 • Manushyan മനുഷ്യൻ

  മനുഷ്യൻ – കെ ദാമോദരൻ

  100.00
  Add to cart Buy now

  മനുഷ്യൻ – കെ ദാമോദരൻ

  മനുഷ്യൻ
  കെ ദാമോദരൻ

   

  100 കോടി വർഷങ്ങൾക്കുമുമ്പ് ജീവന്റെ ഒരു കണികപോലും ഇല്ലാതിരുന്ന ഭൂമിയിൽ ജീവനും പിന്നീട് നിരവധി സഹസ്രാബ്ദങ്ങൾക്കു ശേഷം മനുഷ്യനും ഉണ്ടായതിന്റെ അത്ഭുതാവഹമായ കഥയാണ് ‘മനുഷ്യൻ’. മൃഗതുല്യനായി ഇരുന്ന മനുഷ്യന്റെ മുൻഗാമി ലക്ഷക്കണക്കിന് വർഷങ്ങളിലൂടെ വിവിധ ചരിത്ര കാലഘട്ടങ്ങൾ പിന്നിട്ട് പരിണാമം പ്രാപിച്ച് ആധുനിക മനുഷ്യൻ ആകുന്നതിന്റെ ഉജ്വലമായ ചരിത്രമാണ് ഇതിൽ പ്രതിപാദിക്കുന്നത്. സമൂഹത്തിന്റെ വികാസ പരിണാമങ്ങൾക്കൊപ്പം സ്വത്തുക്കൾ ഒരു വിഭാഗം ആൾക്കാർ കുന്നുകൂട്ടി വച്ചതിന്റെ ചരിത്രവും ഇതിൽ വായിക്കാം. സമീപകാലത്ത് ചില ക്ഷേത്രങ്ങളിലും മറ്റും കോടിക്കണക്കിന് രൂപയുടെ സ്വർണശേഖരം കണ്ടെത്തുക ഉണ്ടായല്ലോ. ക്ഷേത്രങ്ങളിലും പള്ളികളിലും ഇത്തരത്തിലുള്ള സ്വർണ ശേഖരങ്ങൾ എങ്ങനെ വന്നു. ‘മനുഷ്യൻ’ വായിച്ചാൽ അതിനെല്ലാം ഉത്തരം കിട്ടും.

  കമ്യൂണിസ്റ്റു പാർട്ടിയുടെ സമുന്നതനായ സൈദ്ധാന്തികനായിരുന്നു കെ ദാമോദരൻ. അദ്ദേഹത്തിന്റെ ധിഷണാവിലാസം കേരളത്തിൽ കമ്യൂണിസ്റ്റു പാർട്ടിയെ പ്രതിഷ്ഠിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

  K Damodaran / Parinamam / Darvin / Darwin 

  പേജ് 126 വില രൂ100

  കൂടുതൽ കാണുക

  100.00
 • Manasasthra Maharathanmar മനഃശാസ്ത്ര മഹാരഥന്മാർ

  മനഃശാസ്ത്ര മഹാരഥന്മാർ – പ്രൊഫ പി ആർ പൊതുവാൾ, കെ ജി ഉണ്ണികൃഷ്ണൻ

  150.00
  Add to cart Buy now

  മനഃശാസ്ത്ര മഹാരഥന്മാർ – പ്രൊഫ പി ആർ പൊതുവാൾ, കെ ജി ഉണ്ണികൃഷ്ണൻ

  മനഃശാസ്ത്ര മഹാരഥന്മാർ

   

  പ്രൊഫ പി ആർ പൊതുവാൾ,
  കെ ജി ഉണ്ണികൃഷ്ണൻ

   

  വിൽഹം വുൺത്ത്, വില്യം ജെയിംസ്, സിഗ്മണ്ട് ഫോയ്ഡ്, സി ജി യുങ്, എറിക് ഫ്രോം, ആൽബർട്ട് എല്ലീസ്, കാൾ റോജേഴ്‌സ്, കൾട്ട് ലെവിൻ, ഗോൾഡൻ ആൾപോർട്ട്്, മാർട്ടിൻ സെലിഗ്മാൻ തുടങ്ങി മനഃശാസ്ത്രരംഗത്തെ ഇരുപത്തിയേഴു മഹാരഥന്മാരുടെ ജീവിതത്തെയും സിദ്ധാന്തത്തെയും സംഭാവനകളെയും കുറിച്ച് ആധികാരികമായി പഠനവിധേയമാക്കുന്ന പുസ്തകം.

  പേജ് 162  വില രൂ150

  150.00
 • PGyum Vaijnanika Sahithyavum പിജിയും വൈജ്ഞാനിക സാഹിത്യവും

  പിജിയും വൈജ്ഞാനിക സാഹിത്യവും – ഡോ ചന്തവിള മുരളി

  230.00
  Add to cart Buy now

  പിജിയും വൈജ്ഞാനിക സാഹിത്യവും – ഡോ ചന്തവിള മുരളി

  പിജിയും വൈജ്ഞാനിക സാഹിത്യവും

   

  ഡോ ചന്തവിള മുരളി

   

  മാർക്സിസ്റ്റ് സൈദ്ധാന്തികനായ പി ഗോവിന്ദപ്പിള്ള വൈജ്ഞാനിക സാഹിത്യ രംഗത്ത് ചെയ്ത സംഭാവനകൾ നിരവധിയാണ്. തന്റെ വായനയിലൂടെയും ചിന്തയിലൂടെയും അറിവിന്റെ ചക്രവാളങ്ങൾ അദ്ദേഹം കീഴടക്കി.

   

  വൈജ്ഞാനിക രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെ സമഗ്രമായി പരിശോധിക്കുന്ന പുസ്തകം.

  P G / P Govinda Pillai /PG

  പേജ് 242  വില രൂ230

  230.00