ശാസ്ത്രം

Showing 25–48 of 86 results

Show Grid/List of >5/50/All>>
 • Stephen Hawking - Nakshathra Jeevitham സ്റ്റീഫൻ ഹോക്കിങ് - നക്ഷത്ര ജീവിതം

  സ്റ്റീഫൻ ഹോക്കിങ് – നക്ഷത്ര ജീവിതം

  170.00
  Add to cart Buy now

  സ്റ്റീഫൻ ഹോക്കിങ് – നക്ഷത്ര ജീവിതം

  സ്റ്റീഫൻ ഹോക്കിങ് നക്ഷത്ര ജീവിതം

   

  സത്യൻ കല്ലുരുട്ടി

   

  ആൽബർട്ട് ഐൻസ്റ്റൈനുശേഷം ലോകം കണ്ട അതുല്യനായ ശാസ്ത്രപ്രതിഭ സ്റ്റീഫൻ ഹോക്കിങ്ങിന്റെ ജീവിതവും ശാസ്ത്രാനുഭവങ്ങളുമാണ് ഈ പുസ്തകത്തിൽ ഭൂമിശാത്രത്തിനു പുതിയ വഴി തുറന്നു കൊടുത്ത ആ പ്രതിഭാശാലിയുടെ കണ്ടെത്തലുകൾ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥം

   

  Stephen Hawking / Steephen Hokking

  പേജ് 136 വില രൂ170

  170.00
 • Salim Ali സാലിം അലി - ഇന്ത്യൻ പക്ഷിശാസ്ത്രത്തിന്റെ പിതാവ്

  സാലിം അലി – ഇന്ത്യൻ പക്ഷിശാസ്ത്രത്തിന്റെ പിതാവ്

  180.00
  Add to cart Buy now

  സാലിം അലി – ഇന്ത്യൻ പക്ഷിശാസ്ത്രത്തിന്റെ പിതാവ്

  സാലിം അലി

  ഇന്ത്യൻ പക്ഷിശാസ്ത്രത്തിന്റെ പിതാവ്

   

  പക്ഷിശാസ്ത്രത്തിൽ ഇന്ത്യയെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ അതുല്യ പ്രതിഭയാണ് സാലിം അലി. പക്ഷിനിരീക്ഷകരുടെ കുലഗുരു എന്നറിയപ്പെടുന്ന സാലിം അലിയുടെ ജീവിതം ഇന്ത്യൻ പക്ഷിശാസ്ത്രത്തിന്റെ ചരിത്രംകൂടിയാണ്. എ ഓ ഹ്യൂം തുടങ്ങിവെച്ച പക്ഷിശാസ്ത്രത്തെ ജനകീയ പ്രസ്ഥാനമാക്കി മാ്റ്റിയ സാലിം അലി പരിസ്ഥിതി സംരക്ഷണത്തിനായി നിതാന്ത ജാഗ്രതയോടെ നില കൊണ്ടിരുന്നു. ഇന്ത്യൻ പക്ഷിശാസ്ത്രത്തിന്റെ പിതാവായ സാലിം അലിയുടെ ജീവിതവും സംഭാവനകളും ആഴത്തിൽ പ്രതിപാദിക്കുന്ന കൃതി.

  ഗ്രന്ഥകാരൻ – സി റഹീം

   

  Saalim Aaali 

  പേജ് 146 വില രൂ180

  180.00
 • 21-Am Nuttandilekku 21 Padangal 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ

  21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ – യുവാൽ നോവ ഹരാരി

  450.00
  Add to cart Buy now

  21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ – യുവാൽ നോവ ഹരാരി

  21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ

   

  യുവാൻ നോവാ ഹരാരി

  മഹാമാരികളും യുദ്ധങ്ങളും കാലാവസ്ഥവ്യതിയാനങ്ങളും ഭീകരാക്രമണങ്ങളും നമ്മെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കെ എന്തായിരിക്കും മനുഷ്യരാശിയുടെ ഭാവി? നാം നിർമിച്ച ഈ ലോകത്തെ പൂർണമായും മനസ്സിലാക്കാൻ നമുക്കു സാധിച്ചിചട്ടുണ്ടോ?
  വർത്തമാന കാലം നേരിടുന്ന മുഖ്യപ്രതിസന്ധികളിലൂടെ രോമാഞ്ചഭരിതമായ ഒരു യാത്രയ്ക്കായി വായനക്കാരെ ക്ഷണിക്കുകയാണ് യുവാൽ നോവാ ഹരാരി.

  കോവിഡ് 19 മാനവരാശിയെ ഭീതിയുടെയും ആശങ്കയുടെയും മുൾമുനയിൽ നിർത്തുന്ന ഈ കാലത്ത് നമ്മുടെ ഭാവിയെക്കുറിച്ച് നൽകുന്ന മുന്നറിയിപ്പുകളും കൂടിയാണ് ഈ മഹത്തായ രചന.

  ബിഗ് ഡേറ്റയും അൽഗോരിതങ്ങളും നമ്മളുടെ ജീവിതത്തെ സ്വാധീനിക്കാൻ പോകുന്നതെങ്ങനെ? വ്യാജവാർത്തകളുടെ കുത്തൊഴുക്കും ദിനംപ്രതി മാറുന്ന സാങ്കേതികവിദ്യകളും സാമൂഹ്യജീവിതത്തെ പരിണമിപ്പിക്കാൻ പോകുന്നതെങ്ങനെ? മഹാമാരികളും ഭീകരവാദവും മനുഷ്യരാശിയെ ഇല്ലാതാക്കുമോ? സംഭ്രമങ്ങളുടെ ഇക്കാലത്ത് മനുഷ്യഭാവിയെക്കുറിച്ചുള്ള ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ കൃതി.
  Yuval Noah Harari / Yuwal Noha Harari
  പേജ് 426 വില രൂ450
  450.00
 • Apara Ormasakthi Nedam, Pariseelikkam അപാര ഓർമശക്തി നേടാം, പരിശീലിക്കാം

  അപാര ഓർമശക്തി നേടാം, പരിശീലിക്കാം – ശകുന്തളാദേവി

  250.00
  Add to cart Buy now

  അപാര ഓർമശക്തി നേടാം, പരിശീലിക്കാം – ശകുന്തളാദേവി

  അപാര ഓർമശക്തി നേടാം, പരിശീലിക്കാം

   

  ശകുന്തളാദേവി

   

  തലച്ചോറിനെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തി ഓർമശക്തിയും ഏകാഗ്രതയും വർധിപ്പിക്കാനുള്ള എളുപ്പവഴികൾ പരിചയപ്പെടുത്തുന്ന പുസ്തകം. അപാര ഓർമശക്തി ആർജിക്കാൻ ഹ്യൂമൻ കമ്പൂട്ടർ എന്നറിയപ്പെടുന്ന ശകുന്തളാദേവി പങ്കുവെയ്ക്കുന്ന പ്രായോഗിക പാഠങ്ങൾ. ഓർമശക്തിയെ ഉത്തേജിപ്പിച്ച് മികവുറ്റ മനസ്സിന്റെ ഉടമയാകാൻ നിങ്ങളോരോർത്തർക്കും ഒരു സുവർണാവസരമാണ് ഈ പുസ്തകം നൽകുന്നത്.

  Sakuntala Devi / Human Computer

  പേജ് 234 വില രൂ250

  250.00
 • Theenadappu Malsarathinte Katha തീനടപ്പുമത്സരത്തിന്റെ കഥ - എ ടി കോവൂർ

  തീനടപ്പുമത്സരത്തിന്റെ കഥ – എ ടി കോവൂർ

  120.00
  Add to cart Buy now

  തീനടപ്പുമത്സരത്തിന്റെ കഥ – എ ടി കോവൂർ

  തീനടപ്പുമത്സരത്തിന്റെ കഥ

   

  എ ടി കോവൂർ

   

  ഈ ശാസ്ത്രയുഗത്തിന്റെ ആചാര്യനെന്ന് വിശേഷിപ്പിക്കുന്ന ഡോ എ ടി കോവൂരിന്റെ അഗാധവും വ്യത്യസ്തവുമായ അനുഭവ ജ്ഞാനത്തിന്റെ താളുകൾ മലയാളത്തിൽ കുറിച്ചിടാനുള്ള ജോൺസൺ ഐരൂരിന്റെ പരിശ്രമം അഭിനന്ദനാർഹമാണ്.

  മനുഷ്യസ്‌നേഹിയായ ക്രിസ്തുവിനെ പീലാത്തോസ് കുരിശിലേറ്റി, മനുഷ്യ നന്മയെന്നും പറഞ്ഞ് മതത്തിന്റെ പേരിൽ പാവങ്ങളെ തീക്കുണ്ഡത്തിലെറിയുന്നതും പീലാത്തോസുമാരാണ്. അയാളുടെ പ്രേതം ഇപ്പോഴും നമ്മുടെ വഴിത്തിരിവിൽ പതിയിരിക്കുന്നുണ്ട്.

  ഈ പുസ്തകം ഒരു ചുണ്ടുപലകയാവട്ടെ.

  വി ടി ഭട്ടതിരിപ്പാട്  (അവതാരികയിൽ നിന്ന്)

  പരിഭാഷ – ജോൺസൺ ഐരൂർ

  A T Kovoor/ Johnson Iroor / AT Kovur
  പേജ് 100  വില രൂ120

  120.00
 • Oru Police Surgeonte Ormakuripukal ഒരു പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ - ഡോ ബി ഉമാദത്തന്‍

  ഒരു പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ – ഡോ ബി ഉമാദത്തന്‍

  299.00
  Add to cart Buy now

  ഒരു പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ – ഡോ ബി ഉമാദത്തന്‍

  ഒരു പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍

   

  ഡോ ബി ഉമാദത്തന്‍

   

  മനുഷ്യമരണങ്ങളില്‍ കൊലപാതകമോ ആത്മഹത്യയോ നടന്നുകഴിഞ്ഞാണ് സമൂഹവും നീതി പീഠവും അതിന്റെ കാരണമന്വേഷിക്കുന്നത്. ശവശരീരത്തില്‍ നിന്ന് ആ അന്വേഷണം തുടങ്ങുന്നു. കാരണം ഒരോ മൃതശരീരവും അതിന്റെ മരണകാരണം നിശ്ശബ്ദമായി അന്വേഷകരോട് സംസാരിക്കുന്നു, അത് വ്യക്തമായെങ്കില്‍ മാത്രമേ തുടരന്വേഷണത്തിന് അര്‍ത്ഥമുണ്ടാകൂ. ഫോറന്‍സിക് മെഡിസിന്‍ എന്ന വിജ്ഞാനശാഖയാണ് ഇക്കാര്യത്തില്‍ കുറ്റാന്വേഷണത്തിന് അവലംബം. ഈ രംഗത്ത് അഖിലേന്ത്യാ പ്രശസ്തനായ ഗ്രന്ഥകാരന്‍ സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കുറെ കുപ്രസിദ്ധ കൊലപാതകങ്ങളുടെ ചുരുളഴിച്ചെടുത്ത ഉദ്വേഗജനകമായ അന്വേഷണസംഭവങ്ങള്‍ വിവരിക്കുന്നു.

  മിസ് കുമാരിയുടെ മരണം, ചാക്കോ വധം, പാനൂര്‍ സോമന്‍കേസ്, റിപ്പര്‍കൊലപാതകങ്ങള്‍ തുടങ്ങി അഭയാകേസ് വരെയുള്ള സംഭവങ്ങളുടെ പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ അവയുടെ അന്വേഷകനായിരുന്ന ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നു.

  കുറ്റാന്വേഷണശാസ്ത്രത്തെയും കുറ്റവാളികളുടെ മനഃശാസ്ത്രത്തെയും മനസ്സിലാക്കിത്തരുന്ന അതുല്യഗ്രന്ഥം

   

  Dr B Umadathan

  പേജ് 294  വില രൂ299

  299.00
 • Arya Dravida Vivadhavum Bagavath Geethayude Rashtreyavum ആര്യദ്രാവിഡ വിവാദവും ഭഗത്‌ഗീതയുടെ രാഷ്‌ട്രീയവും

  ആര്യദ്രാവിഡ വിവാദവും ഭഗത്‌ഗീതയുടെ രാഷ്‌ട്രീയവും – രാജഗോപാൽ വാകത്താനം

  190.00
  Add to cart Buy now

  ആര്യദ്രാവിഡ വിവാദവും ഭഗത്‌ഗീതയുടെ രാഷ്‌ട്രീയവും – രാജഗോപാൽ വാകത്താനം

  ആര്യദ്രാവിഡ വിവാദവും ഭഗത്‌ഗീതയുടെ രാഷ്‌ട്രീയവും

   

  രാജഗോപാൽ വാകത്താനം

   

  ഇന്ത്യാൻ ദർശനം ആത്മീയമാണെന്ന സംഘടിതപ്രചാരണത്തെ ഭേദിച്ചുകൊണ്ട് ആര്യദ്രാവിഡ വിവാദത്തിന്റെ അർത്ഥാന്തരങ്ങൾ അനാവരണം ചെയ്യുന്നു. ജാതിവ്യവസ്ഥയുടെയും ബ്രാഹ്‌മണത്തിന്റെയും മാനിഫെസ്‌റ്റോ ആയ ഭഗവത്ഗീതയുടെ രാഷ്ട്രീയം വിശദമാക്കുന്നു.

  ഹൈന്ദവഫാസിസത്തെ ദാർശനികമായി പ്രതിരോധിക്കുന്ന ഈ ഗ്രന്ഥം ഒരു പുതിയ വായനുഭവമായിരിക്കുമെന്ന് നിശ്ചയം.

   

  Rajagopal Vakathanam / Rajagopal vakathathanam

  പേജ് 188 വില രൂ 190

   

  190.00
 • Sowrorjam Samruthorjam സൗരോർജം, സമൃദ്ധോർജം

  സൗരോർജം, സമൃദ്ധോർജം – എസ് നാരായണ സ്വാമി

  100.00
  Add to cart Buy now

  സൗരോർജം, സമൃദ്ധോർജം – എസ് നാരായണ സ്വാമി

  സൗരോർജം, സമൃദ്ധോർജം
  എസ് നാരായണ സ്വാമി

  കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസാധനം

  100.00
 • Prakasha Vismayam പ്രകാശ വിസ്മയം

  പ്രകാശ വിസ്മയം – സാബു ജോസ്

  70.00
  Add to cart Buy now

  പ്രകാശ വിസ്മയം – സാബു ജോസ്

  പ്രകാശ വിസ്മയം
  സാബു ജോസ്

  കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസാധനം

  70.00
 • നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ

  നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ – ജോസഫ് വടക്കൻ

  450.00
  Add to cart Buy now

  നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ – ജോസഫ് വടക്കൻ

  നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ

   

   

  ജോസഫ് വടക്കൻ

   

   

  ശാസ്ത്രം ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാൻ തയ്യാറെടുക്കുന്ന ഈ കാലഘട്ടത്തിലും ശാസ്ത്രബോധം ഉൾക്കൊള്ളാതെ, വസ്തുതകൾ മനസ്സിലാക്കാതെ ഓരോ ദിവസവും നമുക്കിടയിലുള്ളവർ അവരുടെ എത്ര വിലപിടിപ്പുള്ള സമയവും ധനവും ആണ് അന്ധവിശ്വാസങ്ങൾക്കായി കളഞ്ഞുകുളിക്കുന്നത്.

  കാന്തക കിടക്കയും ആരോഗ്യവും, അപസ്മാരവും താക്കോലും, മുഖലക്ഷണം, കൂടോത്രം, കൈനീട്ടവും ഒന്നാം തീയതിയും, ഒടിവും മർമാണിയും, പോട്ടയിൽ പോയാൽ കുട്ടിയുണ്ടാകുമോ, പനി മുറിഞ്ഞുകിടക്കുമോ, ഒറ്റമൂലി രോഗം മാറ്റുമോ, രത്‌നചികിത്സ, മൂത്രചികിത്സ എന്നിങ്ങനെ 225 നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ അനാവരണം ചെയ്യുന്ന ഒരു ഉജ്വല കൃതി.

  ഓരോ വീട്ടിലും സൂക്ഷിക്കേണ്ട ആദ്യ റഫറൻസ് ഗ്രന്ഥമാകേണ്ടതാണ് ദീർഘകാലത്തെ സർക്കാർ ആരോഗ്യവകുപ്പിലെ സേവനത്തിനു ശേഷം ജോസഫ് വടക്കൻ എഴുതിയ ഈ പുസ്തകം.

  ഒന്നാം പതിപ്പ് അതിവേഗത്തിലാണ് നാസ്തിക് നേഷൻ വെബ്‌സൈറ്റിലൂടെ വിറ്റുതീർന്നത്. വായനക്കാരുടെ നിരന്തര ആവശ്യാർഥം കൂടുതൽ പരിഷ്‌കരിച്ച രണ്ടാം പതിപ്പ്.

   

  അശാസ്ത്രീയ സമീപനങ്ങളോടുള്ള തുറന്നയുദ്ധമാണ് നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ എന്ന ജോസഫ് വടക്കന്റെ ഈ പുസ്‌തകം. കാലാകാലങ്ങളായി നാം വിശ്വാസപ്രമാണങ്ങളായി നെഞ്ചേറ്റിയ പല വിശ്വാസങ്ങളെയും ഇവിടെ ഉടച്ചുവാർക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ മാത്രമല്ല, പ്രകോപനങ്ങൾകൂടി പ്രതീക്ഷിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്റെ നില. അത് അചഞ്ചലമാണ്. സത്യത്തിലും യുക്തിയിലുമുള്ള കടുത്ത വിശ്വാസമാണ് അതിന് കാരണം.

   

  Joseph Vadakkan / Josep Vadakkan 
  പരിഷ്‌കരിച്ച രണ്ടാം പതിപ്പ്. ഡീലക്‌സ് അച്ചടി, ബയന്റിംഗ്‌

   

  പേജ് 370 വില രൂ 450

  450.00
 • Malayali - Oru Janithaka Vayana മലയാളി ഒരു ജനിതക വായന

  മലയാളി ഒരു ജനിതക വായന – കെ സേതുരാമൻ

  480.00
  Add to cart Buy now

  മലയാളി ഒരു ജനിതക വായന – കെ സേതുരാമൻ

  മലയാളി ഒരു ജനിതക വായന

   

  കെ സേതുരാമൻ

  മലയാളി ജനിതകം കേരളത്തിലെ ആദിമ മനുഷ്യർ മുതൽ ആധുനിക സമൂഹം വരെ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന മലയാളത്തിലെ ആദ്യ ഗ്രന്ഥം.

  പേജ് 472 വില രൂ480

  480.00
 • Kapalam - Oru Police Surgeonte Kuttanweshana Yathrakal കപാലം - ഒരു പോലീസ് സർജന്റെ കുറ്റാന്വേഷണയാത്രകൾ

  കപാലം – ഒരു പോലീസ് സർജന്റെ കുറ്റാന്വേഷണയാത്രകൾ – ഡോ ബി ഉമാദത്തൻ

  260.00
  Add to cart Buy now

  കപാലം – ഒരു പോലീസ് സർജന്റെ കുറ്റാന്വേഷണയാത്രകൾ – ഡോ ബി ഉമാദത്തൻ

  കപാലം

  ഒരു പോലീസ് സർജന്റെ കുറ്റാന്വേഷണയാത്രകൾ

   

  ഡോ ബി ഉമാദത്തൻ

  സാധാരണ മരണങ്ങളിൽ ഒരു ഫോറൻസിക് വിദഗ്ദന്റെ വൈദഗ്ധ്യമാണ് കുറ്റാന്വേഷണത്തിന്റെ ദിശ നിർണയിക്കുന്നത്. ഫോറൻസിക് തെളിവുകളുടെ ചുവടു പിടിച്ചു ഡോ ഉമാദത്തൻ ശേഖരിത്ത പതിനഞ്ചു കേസുകളാണ് കഥാരൂപത്തിൽ ഇവിടെ അവതരിപ്പിക്കുന്നത്. കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രതത്വങ്ങളും ഒപ്പം ആധുനിക സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചുകൊണ്ട് നടത്തിയ അന്വേഷണ വഴികൾ ഉത്‌ദ്വേഗജനകമായ വായനാനുഭവം നൽകുമെന്നത് തീർച്ച

  Dr B Umadathan

  പേജ് 255 വില രൂ260

  260.00
 • Paranna Bhoomi പരന്ന ഭൂമി - അമ്പരപ്പിക്കുന്ന ശാസ്ത്ര സത്യങ്ങൾ - വൈശാഖൻ തമ്പി

  പരന്ന ഭൂമി – അമ്പരപ്പിക്കുന്ന ശാസ്ത്ര സത്യങ്ങൾ – വൈശാഖൻ തമ്പി

  210.00
  Add to cart Buy now

  പരന്ന ഭൂമി – അമ്പരപ്പിക്കുന്ന ശാസ്ത്ര സത്യങ്ങൾ – വൈശാഖൻ തമ്പി

  പരന്ന ഭൂമി – അമ്പരപ്പിക്കുന്ന ശാസ്ത്ര സത്യങ്ങൾ

   

  വൈശാഖൻ തമ്പി

  ശാസ്ത്രവിഷയങ്ങളിലുള്ള അടിസ്ഥാനവിദ്യാഭ്യാസം സ്‌കൂള്‍തലത്തില്‍ ലഭിച്ചിട്ടും കേരളസമൂഹത്തിന് ശാസ്ത്രജ്ഞാനം അപരിചിതവും അനാവശ്യവുമാണ്. ഈ മനോഭാവത്തെ മാറ്റിയെടുത്തുകൊണ്ട് നമ്മുടെ നിത്യജീവിതത്തില്‍ ശാസ്ത്രതത്വങ്ങളുടെ പ്രസക്തി കണ്ടെത്തുന്നതിനുള്ള ഒരു ശ്രമമാണ് വൈശാഖന്‍ തമ്പിയുടെ പരന്നഭൂമി എന്ന കൃതി. ശാസ്ത്രമെന്നത് കുറെ വസ്തുതകളുടെ ശേഖരം എന്നതിനപ്പുറം നമ്മുടെ ചിന്താരീതിയുടെയും ലോകവീക്ഷണത്തിന്റെയും ഭാഗമാകുന്നതെങ്ങനെ എന്ന് വ്യക്തമാക്കാനുള്ള ഒരു പരോക്ഷമായ ശ്രമം കൂടിയാണ് ഈ പുസ്തകം. സാധാരണ വായനക്കാര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ലളിതവും രസകരവുമായ രചനാശൈലി ഈ ഗ്രന്ഥത്തിന്റെ മുഖ്യസവിശേഷകളിലൊന്നാണ്.

   

  കൃതിയുടെ ആമുഖത്തില്‍ വൈശാഖന്‍ തമ്പി കുറിക്കുന്നു

  ശാസ്ത്രത്തിന്റെ, അത് സംഭാവന ചെയ്ത സാങ്കേതികവിദ്യകളുടെ ഗുണഭോക്താക്കളാണ് നമ്മളോരോരുത്തരും. അതുകൊണ്ടുതന്നെ ശാസ്ത്രം ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ക്ക് മാത്രം പ്രസക്തമായ ഒന്നേയല്ല. പക്ഷേ, പൊതുസമൂഹം അത് തിരിച്ചറിയുന്നില്ല എന്നതൊരു ദുഃഖസത്യമായി നിലനില്‍ക്കുന്നു. സ്‌കൂളിലോ കോളജിലോ പഠിച്ച്, പരീക്ഷയെഴുതി, കോഴ്‌സ് പാസ്സാകുന്നതോടെ ശാസ്ത്രത്തോട് വിടപറഞ്ഞ്, പഠിച്ചതുകൊണ്ട് ജീവിതത്തില്‍ പ്രയോജനമില്ല എന്നു വിലപിക്കുന്ന വിദ്യാസമ്പന്നരുടെ നാടാകുന്നു നമ്മുടേത്. അവിടെയാണ് നമ്മുടെ ജീവിതവും, നാം ജീവിക്കുന്ന പ്രകൃതിയും ശാസ്ത്രവും തമ്മില്‍ എങ്ങനെ ഇഴപിരിഞ്ഞു കിടക്കുന്നു എന്നതിനെപ്പറ്റി ഉറക്കെ സംസാരിക്കേണ്ടതിന്റെ പ്രസക്തി. നമ്മള്‍ സ്‌കൂളില്‍ ചരിത്രം പഠിച്ചു, സാമ്പത്തിക ശാസ്ത്രംപഠിച്ചു, ഭൗതികശാസ്ത്രം പഠിച്ചു, അങ്ങനെ പലവിധ വിഷയങ്ങള്‍ പഠിച്ചു. പക്ഷേ, നമ്മുടെ പൊതുവേദി കളില്‍ ചരിത്രമോ സാമ്പത്തിക ശാസ്ത്രമോ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ തോന്നാത്ത ഒരു അപരിചിതത്വം അടിസ്ഥാനശാസ്ത്രം ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ തോന്നും. ഓരോനിമിഷത്തിലും ശാസ്ത്രജ്ഞാനത്തിന്റെ ഉപഭോക്താക്കളായിരിക്കുന്ന സമൂഹത്തിന് എന്തുകൊണ്ടാണ് ശാസ്ത്രം അപരിചിതമോ അനാവശ്യമോ ആയിപ്പോകുന്നത്? ആ ഒരു ചോദ്യത്തിന്റെ സ്വാധീനത്തില്‍, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ലേഖകന്‍ ബ്ലോഗിലും ഫെയ്‌സ് ബുക്കിലുമായി സൈബറിടങ്ങളില്‍ പങ്കുവെച്ച ചില അറിവുകളുടെയും ചിന്തകളുടെയും സമാഹാരമാണീ പുസ്തകം. ഒരു ശാസ്ത്ര വിദ്യാര്‍ത്ഥിയുടെയും, അദ്ധ്യാപകന്റെയും കണ്ണുകളിലൂടെ സമൂഹത്തെ നോക്കിക്കാണുമ്പോള്‍ കിട്ടുന്ന ചില പ്രചോദനങ്ങളാണ് പലപ്പോഴായി പല സാഹചര്യങ്ങളില്‍ എഴുതപ്പെട്ട ഈ ലേഖനങ്ങളില്‍ മിക്കതിന്റെയും പിന്നില്‍.

  സമാഹാരത്തെ മൂന്ന് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ആദ്യഭാഗത്തില്‍ പൊതുവില്‍ ശാസ്ത്രരീതിയുടെ പ്രസക്തിയും പ്രാധാന്യവും ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്ന ലേഖനങ്ങളാണ്. ശാസ്ത്രപഠനത്തിന്റെ രീതിയും അതിന്റെ ദാര്‍ശനികതയും ഒക്കെ ആ ലേഖനങ്ങളില്‍ കടന്നുവരും. രണ്ടാം ഭാഗത്തില്‍, പരക്കെ കണ്ടിട്ടുള്ള ചില തെറ്റിദ്ധാരണകളെയാണ് ചര്‍ച്ചാവിധേയമാക്കുന്നത്. പലവിധ ധാരണകളെ എങ്ങനെ ശാസ്ത്രീയമായ രീതിയില്‍ വസ്തുനിഷ്ഠമായി പരിശോധനയ്‌ക്കെടുക്കാം എന്ന് സമര്‍ത്ഥിക്കാനുള്ള ശ്രമംകൂടിയാണ് അവിടെയുള്ളത്. മനുഷ്യര്‍ക്ക് ആറാം ഇന്ദ്രിയം ഉണ്ടോ, വടക്കോട്ട് തലവെച്ച് കിടക്കാമോ, പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ, തുടങ്ങിയ കുറേ ചോദ്യങ്ങള്‍ അവിടെ വിശകലനം ചെയ്തിട്ടുണ്ട് മൂന്നാം ഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ ലേഖനങ്ങള്‍ ഉള്ളത്. പഠനകാലത്ത് ക്ലാസ്സുകളിലും പാഠപുസ്തകങ്ങളിലുമൊക്കെ നമ്മള്‍ നിരവധി ശാസ്ത്രതത്ത്വങ്ങള്‍ കേട്ടുമറന്നിട്ടുണ്ട്. മനുഷ്യന്റെ സ്വാഭാവികമായ കൗതുകങ്ങളെയും പരമമായ ചോദ്യങ്ങളെയുംവരെ അഭിസംബോധന ചെയ്യാന്‍ കഴിവുള്ളവയായിരുന്നു അവയില്‍ പലതും.

  പക്ഷേ, നിര്‍ഭാഗ്യവശാല്‍ എന്തുകൊണ്ടോ അവയൊന്നും നമുക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയിട്ടുണ്ട്. പച്ചയായ ജീവിതസാഹചര്യങ്ങളില്‍ ശാസ്ത്രതത്ത്വങ്ങളുടെ പ്രസക്തി കണ്ടെടുക്കാനുള്ള ശ്രമങ്ങ ളാണ് ഈ ഭാഗത്തില്‍. അതിലൂടെ വിരസമെന്നോ ദുര്‍ഗ്രാഹ്യമെന്നോ കരുതപ്പെട്ടിരുന്ന അവയ്ക്ക് ജീവന്‍ വെച്ച് രസകരമായി അനുഭപ്പെടാന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷ. ശാസ്ത്രമെന്നത് കുറേ വസ്തുതകളുടെ ശേഖരം എന്നതിനപ്പുറം, നമ്മുടെ ചിന്താരീതിയുടെയും ലോകവീക്ഷണത്തിന്റെയും ഭാഗമാകുന്നതെങ്ങനെ എന്ന് വ്യക്തമാക്കാനുള്ളഒരു പരോക്ഷമായ ശ്രമമായിക്കൂടിയാണ് ഈ പുസ്തകത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ചില ലേഖനങ്ങളില്‍ ഒരല്പം സാങ്കേതികമായി ഗണിതഭാഷകൂടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രം തുടര്‍ന്ന് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുകൂടി സഹായകമായിക്കോട്ടെ എന്ന ഉദ്ദേശ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അവ എല്ലാവര്‍ക്കും ഒരുപോലെ എളുപ്പത്തില്‍ ഗ്രഹിക്കാനായേക്കില്ല. എന്നിരിക്കിലും, ലേഖനങ്ങള്‍ക്കിടയില്‍ ഒരുതുടര്‍ച്ചഉദ്ദേശിച്ചിട്ടില്ല എന്നതിനാല്‍ അവയിലേതും വിട്ടുകളഞ്ഞ് ബാക്കി വായി
  ക്കാവുന്നതേ ഉള്ളൂ. ചില ആശയങ്ങള്‍ ഒന്നിലധികം ലേഖനങ്ങളില്‍ ആവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ട്. അവ അതത് സാഹചര്യങ്ങളില്‍ പ്രസക്തമായതുകൊണ്ട് സമാഹാരത്തിന്റെഎഡിറ്റിങ്ങിനു ശേഷവും അങ്ങനെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. മാത്രമല്ല, ഒരേ ആശയം പല രീതിയില്‍ പറയപ്പെടുമ്പോള്‍ അതില്‍ കൂടുതല്‍ വ്യക്തത വരുമെന്ന തോന്നലും അതിനു പിന്നിലുണ്ട്. ലേഖകന്‍ അടിസ്ഥാനപരമായി ഒരു ഭൗതിക ശാസ്ത്ര വിദ്യാര്‍ത്ഥി ആയതിനാല്‍ പരാമര്‍ശിക്കപ്പെടുന്ന സിദ്ധാന്തങ്ങളിലും, ഉദാഹരണങ്ങളിലും ഒക്കെ ആ വിഷയത്തിന് പ്രാമുഖ്യം കൂടുതലുണ്ടാകും. എന്നാല്‍ ശാസ്ത്ര ത്തിന് ഫിസിക്‌സെന്നോ കെമിസ്ട്രിയെന്നോ അതിര് നിര്‍ണയിക്കുന്നതിന് പഠനത്തിനുള്ള സൗകര്യത്തിനപ്പുറം മറ്റ് പ്രസക്തിയൊന്നും തന്നെയില്ല എന്നുകൂടി ഓര്‍മിപ്പിക്കട്ടെ.

  Vaisakhan Thampi / Tampi Vaishakhan

  പേജ് 208   വില രൂ 210

  210.00
 • Manushya Vamsathinte Genithaka Vazhi മനുഷ്യവംശത്തിന്റെ ജനിതകവഴി - ഡേവിഡ് റെയ്ഷ്

  മനുഷ്യവംശത്തിന്റെ ജനിതകവഴി – ഡേവിഡ് റെയ്ഷ്

  430.00
  Add to cart Buy now

  മനുഷ്യവംശത്തിന്റെ ജനിതകവഴി – ഡേവിഡ് റെയ്ഷ്

  മനുഷ്യവംശത്തിന്റെ ജനിതകവഴി

  ജനിതകശാസ്ത്രത്തിൽ രചിക്കപ്പെട്ട ഏറ്റവും ആധികാരികമായ കൃതി

  ഡേവിഡ് റെയ്ഷ്

  മാനവ കുലത്തിന്റെ ചരിത്രാതീത കാലത്തെ സംബന്ധിച്ച വിവാദങ്ങൾക്കും അഭ്യൂഹങ്ങൾക്കും അവസാനം കുറിക്കുന്ന മഹത്തായ കൃതി. ജനിത വിപ്ലവവും പുരാതന ഡിഎൻഎ പഠനങ്ങളും ആധുനിക മനുഷ്യന്റെ വംശപരമ്പരയെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന് ഡേവിഡ് റെയ്ഷ് ലളിതമായി വിവരിക്കുന്നു. ആദിമാനവന്റെ യാത്രാവഴികളിലൂടെ സുശക്തമായ തെളിവുകളോടെ നടത്തുന്ന അനന്യമായ ഒരു യാത്രാനുഭവമാണ് ഈ കൃതി വായനക്കാർക്കു നൽകുന്നത്.

  വിവർത്തനം – ഡോ എസ് ബാലരാമകൈമൾ

  David Reich / Janithaka Vazhikal / Jenithaka Vazhikal

  പേജ് 434 വില രൂ430

  430.00
 • Cancer Bheethi Akattam Arogyathode Jeevikkam കാൻസർ ഭീതിയകറ്റാം ആരോഗ്യത്തോടെ ജീവിക്കാം

  കാൻസർ ഭീതിയകറ്റാം ആരോഗ്യത്തോടെ ജീവിക്കാം – ഡോ ടി എം ഗോപിനാഥപിള്ള

  140.00
  Add to cart Buy now

  കാൻസർ ഭീതിയകറ്റാം ആരോഗ്യത്തോടെ ജീവിക്കാം – ഡോ ടി എം ഗോപിനാഥപിള്ള

  കാൻസർ ഭീതിയകറ്റാം ആരോഗ്യത്തോടെ ജീവിക്കാം

   

   

  ഡോ ടി എം ഗോപിനാഥപിള്ള

   

  കാൻസർ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താൻ എന്തെല്ലാം ശ്രദ്ധിക്കണം? കാൻസറിനെ പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്യണം.. എന്നിങ്ങനെ രോഗങ്ങളുടെ ചക്രവർത്തി എന്ന് വിശേഷണമുള്ള കാൻസറിനെ കുറിത്ത് സവിസ്തരം അറിയാനും ആശങ്കകൾ ദൂരീകരിക്കാനും സഹായിക്കുന്ന ഗ്രന്ഥം. കാൻസർ ഭീതിയകറ്റി ആരോഗ്യത്തോടെ ജീവിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ഈ പുസ്തകത്തിന്റെ ദൗത്യം.

  പേജ് 154 വില രൂ140

  140.00
 • Bhumiyile Eattavum Mahathaya Drishya Vismayam ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം - റിച്ചർഡ് ഡൗക്കിൻസ്‌

  ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം – റിച്ചർഡ് ഡൗക്കിൻസ്‌

  620.00
  Add to cart Buy now

  ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം – റിച്ചർഡ് ഡൗക്കിൻസ്‌

  ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം –
  പരിണാമത്തിന്റെ തെളിവുകൾ

   

  റിച്ചർഡ് ഡൗക്കിൻസ്‌

   

  ഭൂമിയിലെ ജീവജാലങ്ങളുടെ വികാസപരിണാമങ്ങൾ മനുഷ്യനെ എക്കാലവും അലട്ടിയിരുന്ന ഒരു പ്രശ്നമാണ്. ശാസ്ത്രം പല സാധ്യതകളും തെളിവുകളും മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും ശാസ്ത്ര സാമൂഹകവും പൊതു സമൂഹവും ഇന്നുവരെ ഒരു ധാരണയിലെത്തി ചേർന്നിട്ടില്ല. 1859-ൽ ചാൾസ് ഡാർവിൻ ഒർജിൻ ഓഫ് സ്പീഷിസിലൂടെ മുന്നോട്ട് വച്ച ആശയത്തിന് അനുകൂലമായ തെളിവുകൾ നിരത്തുകയും ഒപ്പം പരിണാമവിരുദ്ധ ചേരിയിൽ നിന്നും ഉന്നയിക്കുന്ന ഓരോ വാദഗതിയെയും യുക്തമായ ന്ധ്തുക്കളുടെ വെളിച്ചത്തിൽ ഖണ്ഡികയും ചെയ്യുകയാണ് ഡോക്കിൻസ്. ഭ്രൂണശാസ്ത്രം, ജനിതക ശാസ്ത്രം, തന്മാത്രാ ജീവ ശാസ്ത്രം, ഭൂമി ശാസ്ത്രം, ശരീരഘടനാ ശാസ്ത്രം, ശിലാദ്രവ്യശാസ്ത്രം തുടങ്ങിയ ശാസ്ത്ര ശാഖകളിൽക്കൂടി ലഭ്യമാകുന്ന അനിഷേധ്യമായ തെളിവുകളിൽകൂടി ജൈവപരിണാമമെന്ന ഭൂമിയിലെ ഏറ്റവും മഹത്തായ സംഭവത്തെ സാധൂകരിക്കുകയാണ് ഇവിടെ.

   

  ‘ഈ രീതിയിൽ നോക്കുമ്പോൾ ജീവിതത്തിന് ഒരു പ്രതാപമൊക്കെയുണ്ട്.’ – പരിണാമത്തെ പറ്റി സംസാരിക്കവേ ഡാർവിൻ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്. ഈ പ്രതാപത്തെ ശരിയായി പകർന്നു നൽകാൻ, അദ്ദേഹത്തിന്റെ പിൻതുടർച്ചാവകാശിയാകാൻ യോഗ്യനായ, ഏറ്റവും രസകരമായ ഭാഷയിൽ വ്യക്തതയോടെയും ആവേശത്തോടെയും എഴുതുന്ന റിച്ചഡ് ഡോക്കൻസിനെക്കാൾ ഉത്തമനായ മറ്റൊരാളില്ല. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച രചന.വിളയന്നൂർ രാമചന്ദ്രൻ, ലോകപ്രശസ്ത ന്യൂറോ സയന്റിസ്റ്റും, ഫാന്റംസ് ഇൻ ദ ബ്രയിൻ, ടെൽ ടെയ്ൽ ബ്രയിൻ എന്നി വിശ്വവിഖ്യാത കൃതികളുടെ കർത്താവ്.

  പരിഭാഷ – രവിചന്ദ്രൻ സി

  BHOOMIYILE ETTAVUM MAHATHAYA DRUSYA VISMAYAM – Parinamathinte Thelivukal / C Ravichandran / Ravi Chandran / Richard Dawkins

  പേജ് 524 വില രൂ620

  620.00
 • Ormashakthiyum Budhishakthiyum Engane Vardhippikkam? ഓർമ്മശക്തിയും ബുദ്ധിശക്തിയും എങ്ങനെ വർദ്ധിപ്പിക്കാം?

  ഓർമ്മശക്തിയും ബുദ്ധിശക്തിയും എങ്ങനെ വർദ്ധിപ്പിക്കാം? – ഡോ അരുൺ ബി നായർ

  120.00
  Add to cart Buy now

  ഓർമ്മശക്തിയും ബുദ്ധിശക്തിയും എങ്ങനെ വർദ്ധിപ്പിക്കാം? – ഡോ അരുൺ ബി നായർ

  ഓർമ്മശക്തിയും ബുദ്ധിശക്തിയും എങ്ങനെ വർദ്ധിപ്പിക്കാം?

   

   

  ഡോ അരുൺ ബി നായർ

   

  ഒന്നും ഓർമ്മയിൽ നിൽക്കുന്നില്ല എന്ന പരാതി വിദ്യാർത്ഥികൾ മുതൽ അടുത്തൂൺ പറ്റിയവരെ വരെ അലട്ടുന്ന ഒന്നാണ്. ഓർമ്മശക്തിയും ബുദ്ധിശക്തിയും എങ്ങനെ വർദ്ധിപ്പിക്കാമെന്ന പ്രതികൾക്കുള്ള പരിഹാരമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാവം അസി പ്രൊഫ അരുൺ ബി നായരുടെ ഈ പുസ്തകം.

   

  പേജ്114 വില രൂ120

  120.00
 • Nippayum Mattu Pakarchavyadhikalum നിപയും മറ്റ് പകർച്ചവ്യാധികളും

  നിപയും മറ്റ് പകർച്ചവ്യാധികളും – ഡോ ടി ജയകൃഷ്‌ണൻ

  150.00
  Add to cart Buy now

  നിപയും മറ്റ് പകർച്ചവ്യാധികളും – ഡോ ടി ജയകൃഷ്‌ണൻ

  നിപയും മറ്റ് പകർച്ചവ്യാധികളും

   

  ഡോ ടി ജയകൃഷ്‌ണൻ

   

  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അപകടകാരികളായ പുതിയതരം വൈറസുകളെ കണ്ടെത്തുകയും അവയുടെ വ്യാപനം തടയുവാൻ വേണ്ടുന്ന പ്രവർത്തനങ്ങൾ ആരോഗ്യസംരക്ഷണപ്രവർത്തകർ ചെയ്യാറുമുണ്ട്. അതോടൊപ്പം തന്നെ മുൻ കാലങ്ങളിൽ ഉന്മൂലനം ചെയ്‌തുവെന്ന്‌ വിശ്വസിക്കപ്പെട്ടിരുന്ന പല രോഗാണുക്കളും തിരിച്ചുവരികയും മനുഷ്യരാശിക്ക് ഭീഷണിയാകുകയും ചെയ്യുന്നു നിപ, എബോള, സിക്ക, സാർസ്, ചിക്കൻഗുനിയ, ജപ്പാൻജ്വരം, എയ്‌ഡ്‌സ്‌, കുരങ്ങുപനി, വസൂരി, റൂബെല്ല, പന്നിപ്പനി, തുടങ്ങി നിരവധി രോഗാണുക്കളെകുറിച്ചും അവയുടെ ലക്ഷണം, പ്രതിരോധം, ചികിത്സ എന്നിവയെകുറിച്ചുമുള്ള അധികാരികവിവരങ്ങൾ നൽകുന്ന ഈ പുസ്‌തകം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും ആരോഗ്യ പ്രവർത്തകരർക്കും സാമാന്യ ജനങ്ങൾക്കും ഒരു പോലെ സഹായകരമായിരിക്കും.

  വൈറസിന്റെ ചരിത്രവും മനുഷ്യനിലേക്കുള്ള വ്യാപനവും അതിന്റെ നിയന്ത്രണത്തെയും സംബന്ധിച്ച് രചിച്ച മലയാളത്തിലെ ആധികാരിക പുസ്‌തകം

   

  Nippah / Nipa

  പേജ് 147വില രൂ 150

  150.00
 • Sthreeyum Garbhadharanavum Prasavavum സ്ത്രീയും ഗർഭധാരണവും പ്രസവവും

  സ്ത്രീയും ഗർഭധാരണവും പ്രസവവും – ഡോ ജോൺ പവ്വത്തിൽ

  100.00
  Add to cart Buy now

  സ്ത്രീയും ഗർഭധാരണവും പ്രസവവും – ഡോ ജോൺ പവ്വത്തിൽ

  സ്ത്രീയും ഗർഭധാരണവും പ്രസവവും

   

  ഡോ ജോൺ പവ്വത്തിൽ

   

  സ്ത്രീയുടെ വളർച്ചയെയും ഗർഭധാരണത്തെയും കുറിച്ചുള്ള സമഗ്രമായ ഗ്രന്ഥം. ഗർഭം ധരിക്കുന്നതിന് മുമ്പും ശേഷവും ജീവിതത്തിൽ പാലിക്കേണ്ട ഭക്ഷണരീതി, ലൈംഗികബന്ധം, ശുചിത്വം, വിശ്രമവും, ഉറക്കവും തുടങ്ങി അറിയേണ്ട എല്ലാ കാര്യങ്ങളും വിശദവും ലളിതവുമായി പ്രദിപാദിക്കുകയാണ് ഡോ ജോൺ പവ്വത്തിൽ ഈ പുസ്തകത്തിൽ.

   

   

  പേജ് 114 വില രൂ 100

  100.00
 • Sapiens സാപിയൻസ് - മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം

  സാപിയൻസ് – മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം – യുവാൽ നോവ ഹരാരി

  599.00
  Add to cart Buy now

  സാപിയൻസ് – മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം – യുവാൽ നോവ ഹരാരി

  സാപിയൻസ് :
  മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം 
  ഡോ. യുവാൽ നോവാ ഹരാരി

  ഒരു ലക്ഷം വർഷങ്ങൾക്കു മുമ്പ്, കുറഞ്ഞത് ആറ് മനുഷ്യ സ്പീഷിസുകൾ ഭൂമിയിൽ അധിവസിച്ചിരുന്നു. ഇന്നാകട്ടെ ഒരെണ്ണം മാത്രം. നാം – ഹോമോ സാപിയൻസ് . ആധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ നമ്മുടെ സ്പീഷിസ് വിജയിച്ചതെങ്ങനെ? ഭക്ഷണം തേടിയലയലുകാരായ നമ്മുടെ പൂർവികർ നഗരങ്ങളും രാജ്യങ്ങളും സൃഷ്ടിക്കാൻ ഒന്നുചേർന്നത് എന്തുകൊണ്ടാണ് ? ദൈവങ്ങളിലും രാഷ്ട്രങ്ങളിലും മനുഷ്യാവകാശങ്ങളിലും നാം വിശ്വസിക്കാൻ ഇടയായതെങ്ങനെയാണ് ? വരാനിരിക്കുന്ന സഹസ്രാബ്ദങ്ങളിൽ നമ്മുടെ ലോകം എന്തായിരിക്കും?
  ധീരവും വിശാലവും ചിന്തോദ്ദീപകവുമായ ‘സാപിയൻസ് ‘ മനുഷ്യരായിരിക്കുന്നതിനെകുറിച്ചു നമുക്കറിയാം എന്നു നാം കരുതിയിരുന്ന എല്ലാത്തിനെയും – നമ്മുടെ ചിന്തകൾ, നമ്മുടെ പ്രവൃത്തികൾ, നമ്മുടെ ശക്തി… നമ്മുടെ ഭാവി – വെല്ലുവിളിക്കുന്നു.
  ” സാപിയൻസ് ഒരു സ്ഫോടനം പോലെ അന്തർദേശീയ ബെസ്റ് സെല്ലർ നിരയിലേക്കു ഉയർന്നതിനു ഒരു ലളിതമായ കാരണമിതാണ് – അതു ചരിത്രത്തിലെയും ആധുനിക ലോകത്തിലെയും ഗൗരവമേറിയ ചോദ്യങ്ങളെ കൈകാര്യം ചെയ്യുന്നു. അവിസ്മരണീയമായ ഭാഷയിൽ അത് എഴുതപ്പെട്ടിരിക്കുന്നു” ജാരെഡ് ഡയമണ്ട്.

  “നമ്മുടെ സ്പീഷിസിന്റെ ചരിത്രത്തിലും ഭാവിയിലും താല്പര്യമുള്ള ഏവർക്കും ഞാനിതു ശുപാർശ ചെയ്യും ” – ബിൽ ഗേറ്റ്സ്

   

  ഡോ. യുവാൽ നോവാ ഹരാരി ചരിത്രപഠനത്തിൽ ഓസ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽനിന്നും പി എഛ് ഡി കരസ്ഥമാക്കി. ഇപ്പോൾ ജറുസലേമിലെ ഹീബ്രൂ യൂണിവേഴ്സിറ്റിയിൽ ലോക ചരിത്രം പഠിപ്പിക്കുന്നു. അന്തർദേശീയ തലത്തിൽ ബെസ്റ് സെല്ലറായ “സാപിയൻസ്: മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം” മുപ്പതിലധികം ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മാനവിക വിഷയങ്ങളിൽനടത്തുന്ന മൗലികവും സർഗാത്മകവുമായ ഗവേഷണത്തിന് ഏർപ്പെടുത്തിയിട്ടുള്ള പോളോൻസ്കി പുരസ്‌കാരം 2012 ൽ ഹരാരിക്കു ലഭിച്ചു.

   

  പേജ് 544 വില രൂ599

   

   

  599.00
 • Indian Bahirakasha Gavekshana Charithram ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രം

  ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രം – വി പി ബാലഗംഗാധരൻ

  275.00
  Add to cart Buy now

  ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രം – വി പി ബാലഗംഗാധരൻ

  ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രം

   

   

  വി പി ബാലഗംഗാധരൻ

   

  ചെലവു കുറഞ്ഞ മംഗൾയാനും ഒറ്റ വിക്ഷേപണത്തിലെ 104 ഉപഗ്രഹങ്ങളും അടക്കം ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യയുടെ നേട്ടങ്ങളോരോന്നും എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ആ ചരിത്രം സമഗ്രമായി പ്രതിപാദിക്കുന്ന കൃതി. ദീർഘദർശനത്തോടെ പ്രവർത്തിച്ച വിക്രം സാരാഭായിയുടെ കാലഘട്ടത്തിൽ തുടങ്ങി റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിന് തുമ്പയിൽ സ്ഥലം കണ്ടെത്തുന്നതിനെക്കുറിച്ചും സൗണ്ടിങ് റോക്കറ്റുകളുടെയും വിക്ഷേപണവാഹനങ്ങളുടെയും ചരിത്രവും ഉപഗ്രഗേവാർത്താവിനിമയസംവിധാനത്തെപ്പറ്റിയും ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണത്തെക്കുറിച്ചും വിവിധ അധ്യായങ്ങളിലായി രേഖപ്പെടുത്തുന്നു. ആകാശ ടെലസ്‌കോപ്പ്, ചന്ദ്രയാൻ, മംഗൾയാൻ തുടങ്ങിയ അഭിമാനപദ്ധതികളെക്കുറിച്ചും ഭാവിപദ്ധതികളായ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിനെക്കുറിച്ചും ചന്ദ്രയാൻ-2 നേപ്പറ്റിയും ആദിത്യ-1 എന്ന സൂര്യപര്യവേക്ഷണ പദ്ധതിയെപ്പറ്റിയും വ്യാഴ-ശുക്ര പര്യവേക്ഷണപദ്ധതികളെക്കുറിച്ചും ഇതിൽ ചർച്ച ചെയ്യുന്നു.
  ഐ എസ് ആർ ഒ-യിൽ 42 വർഷം ശാസ്ത്രജ്ഞനായി സേവനമനുഷ്‌ഠിച്ചിട്ടുള്ള വി പി ബാലഗംഗാധരൻ, ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യൻ നേട്ടങ്ങളെ മലയാളികൾക്കായി രേഖപ്പെടുത്തുന്നു.

   

  V P Balagangadharan / V P Balagangadaran / ISRO

   

  പേജ് 280 വില രൂ275

  275.00
 • Kuttanweshanathile Vaidhyashasthram കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം

  കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം – ഡോ ബി ഉമാദത്തൻ

  750.00
  Add to cart Buy now

  കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം – ഡോ ബി ഉമാദത്തൻ

  കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം

   

  ഡോ ബി ഉമാദത്തൻ

   

  ഫോറൻസിക് മെഡിസിൻ എന്ന അതിഗ്രഹനമായ ശാസ്ത്ര ശാഖയെ വസ്‌തുനിഷ്‌ഠമായും ലളിതമായും സമഗ്രമായും അവതരിപ്പിക്കുന്ന ഭാരതീയഭാഷയിലെ ആദ്യ ഗ്രന്ഥം. ഫോറൻസിക് മെഡിസിൻ സംബന്ധിച്ച അക്കാദമിക് ആയ വിവരങ്ങൾ മാത്രമല്ല. ക്രിമിനൽ കുറ്റകൃത്യങ്ങൾ സംബന്ധിച്ച ശാസ്ത്രീയാന്വേഷണം എങ്ങനെ നടത്തണമെന്നുള്ള മാർഗ്ഗരേഖയും കൂടിയാണിത്.

  “ഇതിലെ വിഷസൂചനകൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നിയമപരിപാലനമേഖലകളിൽ വ്യാപരിക്കുന്നവർക്കും വിഷയത്തിന്റെ പ്രാന്ത്യ്രരേഖകളെക്കുറിച്ച് വ്യക്തത ലഭിക്കുവാൻ സഹായകമാണ്.
  അചിരേണ ഈ ഗ്രന്ഥം ക്രിമിനൽ കോടതികളിൽ പലപ്പോഴും ഉദ്ധരിക്കപ്പെടുന്ന ഒന്നായി തീരും ഇതിലെ വസ്‌തുതകൾ മിക്കപ്പോഴും വിധിന്യായങ്ങളിലെ ഉദ്ധരണികളാകും

  ജസ്റ്റിസ് കെ ടി തോമസ്

   

  Dr B Umadathan / Dr B Umadaththan

  പേജ് 799 വില രൂ750

  750.00
 • Pirannavarkkum Parannavarkkumidayil പിറന്നവർക്കും പറന്നവർക്കുമിടയിൽ

  പിറന്നവർക്കും പറന്നവർക്കുമിടയിൽ – ഷിംന അസീസ്

  150.00
  Add to cart Buy now

  പിറന്നവർക്കും പറന്നവർക്കുമിടയിൽ – ഷിംന അസീസ്

  പിറന്നവർക്കും പറന്നവർക്കുമിടയിൽ
  ഷിംന അസീസ്

  ആരോഗ്യം, ശരീരം, രോഗം, എന്നിവ സംബന്ധിച്ച് സമൂഹത്തിൽ വേരോടിയ അന്ധവിശ്വാസങ്ങളെ ശാസ്ത്രചിന്തയുടെ പിൻബലത്തിൽ പിഴുതെറിയുന്ന പുസ്‌തകം. സോഷ്യൽ മീഡിയയിൽ അനവധി ചർച്ചക്കു തുടക്കമിട്ടവയാണ് ഇതിലെ ഓരോ കുറിപ്പുകളും. ഓർമകളും അനുഭവങ്ങളും നർമ്മവും ഇഴചേർത്തുകൊണ്ടുള്ള ആഖ്യാനം ഈ പുസ്‌തകത്തെ ജനപ്രിയമാക്കുന്നു.

   

  Shimna Aseas / Shimna Asees

  പേജ് 159 വില രൂ150

  150.00
 • Rabia Basri റാബിഅ ബസ്‌രി ദിവ്യാനുരാഗത്തിന്റെ വിശുദ്ധപക്ഷി

  റാബിഅ ബസ്‌രി ദിവ്യാനുരാഗത്തിന്റെ വിശുദ്ധപക്ഷി – സിദ്ദിഖ് മുഹമ്മദ്

  130.00
  Add to cart Buy now

  റാബിഅ ബസ്‌രി ദിവ്യാനുരാഗത്തിന്റെ വിശുദ്ധപക്ഷി – സിദ്ദിഖ് മുഹമ്മദ്

  റാബിഅ ബസ്‌രി
  ദിവ്യാനുരാഗത്തിന്റെ വിശുദ്ധപക്ഷി

   

  സിദ്ദിഖ് മുഹമ്മദ്

   

  എ. ഡി. 717 നും 801 നും ഇടയിൽ ഈ ലോകത്ത് ജീവിച്ച അതുല്യമായ ഒരു പ്രകാശതാരകം. പ്രണയത്തിന്റെ ഒരു ദീപ്‌തനക്ഷത്രം. അതായിരുന്നു റാബിഅ. അവരുടെ അനന്യമായ വ്യക്തിമാഹാത്മ്യം ദർശിച്ചവർ ചരിത്രത്തിൽ ആരോടാണ് അവരെ ഉപമിക്കുമെന്നറിയാതെ വിഷമിച്ചു. റാബിഅ യുടെ ജീവിതചരിത്രം
  മനുഷ്യകത്തിനായി, ആധ്യാത്മിക ഭാഷയിൽ എഴുതിവെച്ച പേർഷ്യൻ സൂഫി ഫരിദുദീൻ അത്താർ അവരെ പരിശുദ്ധ മറിയാമിനോടാണ് ഉപമിച്ചത്. ഭാരതീയ പശ്ചാത്തലത്തിൽ നിന്ന് റാബിഅയെകുറിച്ചു പഠനം നടത്തിയവർ അവരെ ‘ഇസ്‌ലാമിന്റെ മീര’ എന്ന് വിശേഷിപ്പിച്ചു. എന്നാൽ പാശ്ചാത്യ ചിത്രകാരന്മാർ റബീഅയെ’ മുസ്‌ലീം ‘സെയ്ൻറ് തെരേസ’ എന്ന് ആദരപൂർവ്വം വിളിച്ചു. ചരിത്രത്തിലെ മഹാമഹതികളുടെയെല്ലാം സവിശേഷതകൾ സംഗമിച്ച റാബിഅ എല്ലാ ഉപമകൾക്കുമപ്പുറം, ദിവ്യാനുരാഗികളുടെ ഹൃദയങ്ങളിൽ ഒരതുല്യതാരമായി ജീവിക്കുന്നു.

  റാബിഅയുടെ ജീവിതത്തിലൂടെ, കഥകളിലൂടെ, കവിതകളിലൂടെ, മൊഴികളിലൂടെ ഒരു ദീപ്‌തസഞ്ചാരം.

   

  Sidhique Muhammad / Siddique Muhemmad 

   

  പേജ് 130 വില രൂ130

  130.00