റഫറൻസ്‌

Showing 1–24 of 184 results

Show Grid/List of >5/50/All>>
 • Sabarimala - Puranakathakalum Charithravum - Sreeni Pattathaam

  ശബരിമല: പുരാണ കഥകളും ചരിത്രവും – ശ്രീനി പട്ടത്താനം

  299.00
  Add to cart

  ശബരിമല: പുരാണ കഥകളും ചരിത്രവും – ശ്രീനി പട്ടത്താനം

  ശബരിമല – പുരാണ കഥകളും ചരിത്രവും
  ശ്രീനി പട്ടത്താനം

  ശബരിമലയിലെ ഐതിഹ്യങ്ങളുടെയും അത്ഭുതങ്ങളുടെയും അടിവേരുകൾ കണ്ടെത്തിയ ഉജ്വല പഠനങ്ങളുടെ സമാഹാരം.

  ഭക്തർക്കും യുക്തിവാദികൾക്കും രാഷ്ട്രീയക്കാർക്കും ഒരു പോലെ വിഷയീഭവിച്ചിട്ടുള്ള ഒരു കേന്ദ്രമാണ് ശബരിമല. നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്‌കാരിക കേന്ദ്രങ്ങൾക്കെല്ലാം ചരിത്രത്തിന്റെ പിൻബലമുള്ളതു പോലെ ഒരു ചരിത്രം ശബരിമലയ്ക്കും ഉണ്ട്. ആ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷാത്മക പഠനങ്ങളും സമാഹരണവുമാണ് ഈ ഗ്രന്ഥത്തിൽ ചേർത്തിട്ടുള്ളത്.

  വിശ്വാസിക്കും അവിശ്വാസിക്കും ഏതൊരു ചരിത്രവിദ്യാർഥിക്കും ഈ ഗ്രന്ഥം സ്വീകാര്യമായിരിക്കും എന്നതിൽ സംശയമില്ല. ഈ ഗ്രന്ഥം ഗൗവരമേറിയ വായനയ്ക്ക് സമർപ്പിക്കുന്നു.

  പഠനം / പേജ് 194


   

  299.00
 • ബൈബിൾ ഇരുളിന്റെ വസന്തം

  ബൈബിൾ: ഇരുളിന്റെ വസന്തം – പി ടി വർഗീസ്

  140.00
  Add to cart

  ബൈബിൾ: ഇരുളിന്റെ വസന്തം – പി ടി വർഗീസ്

  ബൈബിൾ: ഇരുളിന്റെ വസന്തം
  പി ടി വർഗീസ്

  ബൈബിൾ ഒരു വിശുദ്ധ ഗ്രന്ഥമായി ഒരുകൂട്ടം ആളുകൾ വിശ്വസിക്കുന്നു. ഇതിൽ ചരിത്രവും ശാസ്ത്രവും ഇല്ലെന്ന് മറ്റൊരു കൂട്ടർ പറയുന്നു. ഈ വിഷയത്തിൻ മേലുള്ള സമഗ്രമായ അന്വേഷണമാണ് ഈ കൃതി

  പഠനം / പേജ് 94

  140.00
 • വെബ് സൈറ്റ് നിർമിക്കാം സൗജന്യമായി

  വെബ് സൈറ്റ് നിർമിക്കാം സൗജന്യമായി

  199.00
  Add to cart

  വെബ് സൈറ്റ് നിർമിക്കാം സൗജന്യമായി

  വെബ് സൈറ്റ് നിർമിക്കാം സൗജന്യമായി
  സെൽഫ് ലേണിംഗ് സീരീസ്‌

  വെബ് സൈറ്റുകള്‍ ഇന്നൊരു ഫാഷന്‍ അല്ല, മറിച്ച് അവ ഒരു അവശ്യ ഘടകമായി മാറിയിരിക്കുന്നു. ഇന്നത്തെ ലോകത്ത് ആളുകള്‍ ആദ്യം കാര്യങ്ങള്‍ തിരയുന്നത് വെബ് സൈറ്റിലാണ്. വെബ്‌സൈറ്റില്‍ നിങ്ങളുടെ സാന്നിധ്യം; ഇല്ലെങ്കില്‍ നിങ്ങളുടെ സാന്നിധ്യം തന്നെ ഇല്ല എന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു.

  ചെറുകിട ബിസിനസ്, ഫോട്ടോഗ്രാഫര്‍മാര്‍, കലാകാരന്മാര്‍, ഫ്രീലാന്‍സിംഗ് ചെയ്യുന്നവര്‍, എന്നിങ്ങനെ തൊഴില്‍പരമായും അല്ലാതെയും വെബ്‌സൈറ്റ് വേണ്ടവര്‍ നിരവധിയാണ്. എന്നാല്‍ ഒരു വെബ് സൈറ്റ് വികസിപ്പിച്ചെടുത്ത് നിലനിര്‍ത്തുക എന്നത് പണച്ചെലവും വൈദഗ്ധ്യവും ആവശ്യമുള്ള ഒന്നാണ്.

  ഒന്നുമില്ലായ്മയില്‍ നിന്ന് നമുക്ക് ഒരു പ്രൊഫഷണല്‍ വെബ് സൈറ്റ് നിര്‍മിക്കാനാകും.

  എന്നാല്‍ ഒന്നുമില്ലായ്മയില്‍ നിന്ന് നമുക്ക് ഒരു പ്രൊഫഷണല്‍ വെബ് സൈറ്റ് നിര്‍മിക്കാനാകും. പ്രതിവര്‍ഷം ഒരു ചിലവും ഇല്ലാതെ തന്നെ. അതെങ്ങനെയാണെന്ന വിവരിക്കുന്ന പുസ്തകമാണിത്. വിവരിക്കുക മാത്രമല്ല കമ്പ്യൂട്ടര്‍ പരിജ്ഞാനം തീരെയില്ലാത്തവര്‍ക്കും പരീക്ഷിച്ചു നോക്കാവുന്ന രീതിയിലാണ് ഇതിന്റെ രചന. ധാരാളം ചിത്രങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും ഉള്‍പ്പെടുത്തിയിരിക്കുന്നത് വായനക്കാരന് പുറത്തുനിന്നുള്ള യാതൊരു സഹായവും ആവശ്യമില്ലാതെ തന്നെ സ്വന്തമായി ഒരു ബിസിനസ് അഥവാ വ്യക്തിഗത വെബ്‌സൈറ്റ് നിര്‍മ്മിക്കുന്നതിന് ഉറപ്പായും സഹായിക്കുന്നു.


  പേജ് 112

  199.00
 • കേരള സർവീസ് റൂൾസ് 2022

  കേരള സർവീസ് റൂൾസ് 2021

  370.00
  Add to cart

  കേരള സർവീസ് റൂൾസ് 2021

  1. കേരള സർവീസ് റൂൾസ് (KSR – English)

  11-ാം പേക്കമ്മീഷൻ അടിസ്ഥാനമാക്കി
  2021 വരെ പരിഷ്‌കരിച്ചത്

  പി.എസ്.സി. / മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും ചേർത്തിട്ടുള്ള 2011 ആഗസ്ത് മാസം വരെയുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തിയ ഏറ്റവും പുതിയ പരിഷ്‌ക്കരിച്ച പതിപ്പ്‌.

  രചന – സൂര്യക്കേട് നടേശൻ

  2. സർവീസ് പ്രശ്‌നങ്ങൾ

  ശമ്പള പരിഷ്‌കരണം, ശമ്പള നിർണയം, ഇൻക്രിമെന്റ്, സമയബന്ധിത ഹയർ ഗ്രഡ്, പാർട്ട് ടൈം കണ്ടൻജന്റ് ജീവനക്കാർ, തസ്തിക മാറ്റം, വകുപ്പു മാറ്റം, ജില്ലാ മാറ്റം, പ്രൊമോഷൻ, സീനിയോറിട്ടി, അലവൻസുകളും മറ്റും, പ്രൊബേഷൻ, ടെസ്റ്റ് യോഗ്യതകൾ, പുനർ നിയമനം, സ്ഥലം മാറ്റം, അവധി, സറണ്ടർ എന്നിവ ഉൾപ്പെടെ നിരവധി കാര്യങ്ങൾ ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം.

  സർക്കാർ സർവീസിലുള്ള ജീവിക്കാർക്ക് അവശ്യം അറിയേണ്ടുന്ന കാര്യങ്ങൾ

  രചന – അഡ്വക്കേറ്റ് വി രാജശേഖരൻ നായർ

   

  ഗ്രന്ഥകർത്താക്കളെക്കുറിച്ച്

  സൂര്യക്കോട് നടേശൻ കെഎസ്ആർ രംഗത്തെ അറിയപ്പെടുന്ന ഗുരുവാണ്. അദ്ദേഹം 1972 മുതൽ കെഎസ്ആർ ചട്ടങ്ങൾ സംബന്ധിച്ച പഠനക്ലാസ്സുകൾ നടത്തിവരുന്നു. ഇപ്പോൾ സർക്കാരിനു കീഴിലുള്ള ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ ഗസ്റ്റ് ഫാക്കൽട്ടി ആണ്. വിരസമായ കെഎസ്ആർ ചട്ടങ്ങളെ വളരം സരളമായി അദ്ദേഹം ഇംഗ്ലീഷിൽ പ്രതിപാദിക്കുന്നു.
  അഡ്വ. വി. രാജശേഖരൻ നായർ ടെക്സ്റ്റ് ബുക്ക് ഓഫസർ ആയി 34 വർഷത്തെ സർക്കാർ സേവനത്തിനു ശേഷം, 2006-2011 കാലം അന്നത്തെ സഹകരണ, കയർ, ദേവസ്വം മന്ത്രിയായിരുന്ന ജി സുധാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. ഗവൺമെന്റ് സർവീസ് ചട്ടങ്ങൾ സംബന്ധിച്ച നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

   

  പേജ് 304 വില രൂ 370

  370.00
 • അശ്വഘോഷന്റെ മഹാകാവ്യങ്ങൾ – ഒന്നാം പകുതി – ബുദ്ധ ചരിതം – മാധവൻ അയ്യപ്പത്ത്, കെ കെ യതീന്ദ്രൻ

  175.00
  Add to cart

  അശ്വഘോഷന്റെ മഹാകാവ്യങ്ങൾ – ഒന്നാം പകുതി – ബുദ്ധ ചരിതം – മാധവൻ അയ്യപ്പത്ത്, കെ കെ യതീന്ദ്രൻ

  ബുദ്ധ ചരിതം
  അശ്വഘോഷന്റെ മഹാകാവ്യങ്ങൾ

  ഒന്നാം പകുതി (1-14)

  മാധവൻ അയ്യപ്പത്ത്, കെ കെ യതീന്ദ്രൻ

   

  ”ലാളിത്യവും ഉപമാപ്രയോഗചാതുരിയും കാളിദാസനോടൊപ്പം തന്നെ അശ്വഘോഷനിലും കാണാം. അശ്വഘോഷ കൃതികളുടെ ഒരു മേന്മ അത് വെറുതെ നേരമ്പോക്കിനു വായിച്ചു രസിക്കാനുള്ളതല്ല എന്നതാണ്. അവ ഒരേസമയം നമ്മുടെ ബുദ്ധിയോടും ഹൃദയത്തോടും സംവദിക്കുന്നു.

  ”അശ്വഘോഷ കവിതയുടെ ലാളിത്യവും ശ്ലിഷ്ടതയും നിലനിർത്താൻ പരിഭാഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എതു തരക്കാര വായനക്കാർക്കും എളുപ്പം അർഥം മനസ്സിലാക്കാൻ കഴിയും. ദാർശനിക തത്വങ്ങൾ വിശദീകരിക്കുന്ന കാവ്യങ്ങളളിലെ ഭാഷ മിക്കപ്പോഴും ക്ലിഷ്ടമായിരിക്കും. അതിനൊരു അപവാദമത്രേ അശ്വഘോഷന്റെ ഭാഷയും അതിനോടു നിതിപുലർത്തുന്ന പരഭാഷയും.

  ”ചിരകാലമായി മലയാളി വായനക്കാർക്ക് അനന്യമായിരുന്ന ഈ കൃതി പരിഭാഷപ്പെടുത്താനും പരിചയപ്പെടുത്താനുമുള്ള ശ്രമം തികച്ചും അഭിനന്ദനീയം തന്നെ.

  – ഡോ വി കെ വിജൻ
  കേരള സാഹിത്യ അക്കാദമി

  Buddhacharitham – Asvaghoshan
  പേജ് 268  വില രൂ175

  175.00
 • നാട്യശാസ്ത്രം ഭാഗം – 1 & 2 – ഭരതമുനി

  1,500.00
  Add to cart

  നാട്യശാസ്ത്രം ഭാഗം – 1 & 2 – ഭരതമുനി

  നാട്യശാസ്ത്രം

  ഭാഗം – 1 & 2

  ഭരതമുനി

   

  വിശ്വമാനവസംസ്‌കൃതിക്ക് ഇന്ത്യ നൽകിയ മഹത്തായ കലാ പാഠപുസ്തകമാണ് നാട്യ ശാസ്ത്രം. ഇന്ത്യൻ ക്ലാസിക്കൽ കലകളുടെ അടിസ്ഥാന പ്രമാണങ്ങൾ ശാസ്ത്രീയമായും സർഗാത്മകമായും ഇതിൽ അവതരിപ്പിക്കുന്നു. നൂറ്റാണ്ടുകളായി കലാസാഹിത്യ സഞ്ചയത്തെ നിത്യനൂതനമാക്കുന്ന സമ്പൂർണ ജ്ഞാനത്തിന്റെ ഊർജ സ്രോതസ്സാണ് നാട്യശാസ്ത്രം. ആയിരത്താണ്ടുകളായി ഇന്ത്യൻ ദൃശ്യാവതരണങ്ങൾക്കും സഹൃദയമാനസങ്ങൾക്കും വഴികാട്ടുന്ന മഹാ ഗ്രന്ഥം.

  സർവാദരങ്ങളും നൽകി ലോകം മുഴുവൻ അംഗീകരിക്കുന്ന അതിമഹത്തായ ഇന്ത്യൻ ക്ലാസ്സിക്കൽ കലാരൂപങ്ങളുടെ അവതരണത്തിനും ആസ്വാദനത്തിനും അടിത്തറയായ പ്രാമാണിക ഗ്രന്ഥം. ഇന്ത്യൻ കലാസംസ്‌കൃതിയെ നെഞ്ചോടു ചേർത്തു പിടിക്കുന്ന നാട്യശാസ്ത്രം ആധുനിക കലാമീംസകർക്കും വഴികാട്ടിയാണ്. ഇതിലെ സിദ്ധാന്തങ്ങളുടെയും പ്രയോഗങ്ങളുടെയും വിപുലീകരണമാണ് പിന്നീട് ഉണ്ടായ സൗന്ദര്യപഠനങ്ങളെല്ലാം.

  പരിഭാഷ – കെ പി നാരായണ പിഷാരടി

  പേജ്  1346 വില രൂ1500

  1,500.00
 • ചിലപ്പതികാരം – ഇളങ്കോവടികൾ

  240.00
  Add to cart

  ചിലപ്പതികാരം – ഇളങ്കോവടികൾ

  ചിലപ്പതികാരം
  ഇളങ്കോവടികൾ

   

  ഇളങ്കോവടികളുടെ വിശ്വവിഖ്യാതമായ തമിഴ് കാവ്യം ചിലപ്പതികാരത്തിന്റെ ലളിത കഥാവ്യാഖ്യാനം.

  കേരളീയനായ ഇളങ്കോടവടികൾ രചിച്ച തമിഴ് ഇതിഹാസമാണ് ചിലപ്പതികാരം. തമിഴ് സാഹിത്യത്തിലെ പഞ്ചമഹാ കാവ്യങ്ങളിൽ ഏറ്റവും പ്രധാനമായ കൃതിയാണ് ചിലപ്പതികാരം.

  കഥാഖ്യാനം – പി ചിന്മയൻ നായർ

  പേജ് 146 വില 240

  240.00
 • Bharanakoodavum Vidyabhyasavum Keralathinte Anubhavangal ഭരണകൂടവും വിദ്യാഭ്യാസവും കേരളത്തിന്റെ അനുഭവങ്ങൾ

  ഭരണകൂടവും വിദ്യാഭ്യാസവും കേരളത്തിന്റെ അനുഭവങ്ങൾ – പ്രൊഫ. വി. കാർത്തികേയൻ നായർ

  75.00
  Add to cart

  ഭരണകൂടവും വിദ്യാഭ്യാസവും കേരളത്തിന്റെ അനുഭവങ്ങൾ – പ്രൊഫ. വി. കാർത്തികേയൻ നായർ

  ഭരണകൂടവും വിദ്യാഭ്യാസവും കേരളത്തിന്റെ അനുഭവങ്ങൾ

  പ്രൊഫ. വി. കാർത്തികേയൻ നായർ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  ഭരണീയരെ മെരുക്കി നിർത്താനുള്ള ഏറ്റവും ശക്തമായ ദാർശനിക ഉപകരണമാണ് വിദ്യാഭ്യാസം. ഭരണകൂടദർശനം ജനങ്ങളിലെത്തിക്കുന്നതിനുള്ള വാഹനമാണത്. ഇരുതലയുള്ള വാളാണത്. വിമോചനത്തിനും വിധേയത്വനിർമിതിക്കും അതുപകരിക്കും. കൊളോണിയൽ ഭരണം വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തിയാണ് ഇന്ത്യയെ കീഴ്പെടുത്തിയത്. കൊളോണിയൽ വിദ്യാഭ്യാസം ലഭിച്ചവർ തന്നെയാണ് സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി വിജയിച്ചതും സ്വാതന്ത്ര്യലബ്ധിക്കു ശേഷവും കൊളോണിയൽ വിദ്യാഭ്യാസരീതിയും നിയമവ്യവസ്ഥയും ശ്രേണിബദ്ധമായ ഉദ്യോഗസ്ഥ ഭരണവ്യവസ്ഥയും തുടരുന്നു. വിദ്യാഭ്യാസമെന്ന ഉപകരണം അത്രയ്ക്കു ശക്തമാണ്.

  പേജ് 110 വില രൂ75

  75.00
 • Aithihyangalum Sahithyavimarshavum ഐതിഹ്യങ്ങളും സാഹിത്യവിമർശനവും

  ഐതിഹ്യങ്ങളും സാഹിത്യവിമർശനവും – ഡോ. എഴുമറ്റൂർ രാജരാജവർമ

  68.00
  Add to cart

  ഐതിഹ്യങ്ങളും സാഹിത്യവിമർശനവും – ഡോ. എഴുമറ്റൂർ രാജരാജവർമ

  ഐതിഹ്യങ്ങളും സാഹിത്യവിമർശനവും

  ഡോ. എഴുമറ്റൂർ രാജരാജവർമ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  ഐതിഹ്യസമാഹരണം ഏറെ നടന്നിട്ടുണ്ടെങ്കിലും ഐതിഹ്യഘടനയിൽ അന്തർഭവിക്കുന്ന സാഹിത്യ വിമർശതത്ത്വങ്ങൾ അനാവരണം ചെയ്യുന്നതിനുള്ള ശ്രമം ഉണ്ടായിട്ടില്ല. ആ നിലയിൽ മൗലികമാണ് ഈ ഗ്രന്ഥം. ഗ്രന്ഥകാരൻ ഏയ് വിഷയത്തിൽ പുതിയൊരു വഴി തന്നെ വെട്ടിതുറന്നിരിക്കുന്നു. തിരഞ്ഞെടുത്ത 363 മാതൃകകളെ ആധാരമാക്കി ഐതിഹ്യങ്ങളുടെ സാഹിത്യവിമർശന മൂല്യം കണ്ടെത്താനാണ് ഡോ. വർമയുടെ ഉദ്യമം , സരളവും ഋജുവുമായ പ്രതിപാദനശൈലി ഈ ഗ്രന്ഥത്തിന്റെ ആസ്വാദ്യത വർധിപ്പിക്കുന്നു. ‘ഈ പഠനപദ്ധതി കാവ്യത്തിന്റെയും തദ്വാരാ കവിഹൃദയത്തിന്റെയും ശ്രീകോവിലിലേക്ക് വിമര്ശകന് പ്രവേശം നൽകുന്നു. ഭാരതീയ സാഹിത്യത്തിൻറെ ആത്മാവ് കണ്ടെത്താൻ ഐതിഹ്യധിഷ്ഠിത വിമർശന പദ്ധതിക്ക് കഴിയുമെന്ന് ഈ ഗ്രന്ഥം വ്യക്തമാക്കുന്നു ‘.

  അവതാരികയിൽ : ഡോ. കെ. രാമചന്ദ്രൻ നായർ

  Ithihyangalum Sahithyavimarshanavum

  പേജ് 192 വില രൂ68

  68.00
 • Vakkinte Irulum Porulum വാക്കിന്റെ ഇരുളും പൊരുളും

  വാക്കിന്റെ ഇരുളും പൊരുളും – വി.കെ. നാരായണൻ

  160.00
  Add to cart

  വാക്കിന്റെ ഇരുളും പൊരുളും – വി.കെ. നാരായണൻ

  വാക്കിന്റെ ഇരുളും പൊരുളും

  വി.കെ. നാരായണൻ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  സമൂഹത്തിൽ വിജ്ഞാനവിനിമയത്തിന്റെ ഏകകമായി കണക്കാക്കുന്ന ഘടകമാണ് വാക്ക്. നമ്മുടെ സ്വത്വവും സംസ്‌കാരവും പൈതൃകവും പാരമ്പര്യപ്രഭാവവും വ്യക്തമാകുന്നത് വക്കിലൂടെയാണ്. ധാരണാപൂർണവും ഗ്രാഹ്യപൂർണവുമായ ഭാഷാമാത്രമേ ആശയവിനിമയത്തെ സുഗമമാക്കു. സൂക്ഷ്മതയോടെമാത്രം പ്രയോഗിക്കേണ്ട ഭാഷയിൽ, വക്കിൽ കടന്നുകൂടിയിരിക്കുന്ന ശ്രദ്ധേയമായ തെറ്റുകൾ, അവയുടെ സംശോധനം, ശരിയായ പ്രയോഗം, അർഥം എന്നിവയാണ് ‘വാക്കിന്റെ ഇരുളും പൊരുളും’ എന്ന ഗ്രന്ഥത്തിലൂടെ ഗ്രന്ഥകാരൻ വ്യക്തമാക്കുന്നത്.

  Vakkinte Erulum Porulum / Vaakkinte Irulum Porulum
  പേജ് 124 വില രൂ160

  160.00
 • Grahana Ganitham ഗ്രഹണഗണിതം

  ഗ്രഹണഗണിതം – ഡോ. ഇ. ശ്രീധരൻ

  200.00
  Add to cart

  ഗ്രഹണഗണിതം – ഡോ. ഇ. ശ്രീധരൻ

  ഗ്രഹണഗണിതം

  ഡോ. ഇ. ശ്രീധരൻ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  ഭാരതീയ ഗണിതശാസ്ത്രത്തിന് നിസ്‌തുല സംഭാവനകൾ നൽകിയ ദേശമാണ് കേരളം. ജ്യോതിശാസ്ത്രവും അതിനോടനുബന്ധിച്ചുള്ള ഗണിതശാസ്ത്രസമവാക്യങ്ങളും പുതിയ കാലത്തിന്റെ പുത്തൻ അറിവുകൾക്കൊപ്പം വികസിതമായെങ്കിലും നമ്മുടെ പൂർവ്വകലാചാര്യന്മാരായ ഗണിത ശാസ്ത്രപ്രതിഭകൾ കണ്ടെത്തിയിരുന്ന സൂക്ഷ്‌മവും സമഗ്രവുമായ ജ്ഞാനശേഖരം ഇന്നും നവയൗവനത്തോടെ ഈ രംഗത്ത് പരിലസിക്കുന്നു എന്നത് നിസ്തർക്കമത്രേ. ഗോളഗണിതത്തിന്റെ ക്രിയാപദ്ധതി വിശദമാക്കുക മാത്രമല്ല അതിന്റെ പ്രയോഗികയുക്തിഭദ്രതയെ സചിത്രം അപഗ്രഥിക്കുക കൂടി ചെയ്യുന്നുണ്ട് ഗ്രന്ഥകാരൻ ഈ പുസ്തകത്തിൽ. അതുകൊണ്ടുതന്നെ ഗണിതക്രിയകളെ തത്വത്തിൽ വ്യാഖ്യാനിക്കുകയല്ല, മറിച്ച് കാര്യകാരണസഹിതം അവയെ സമർഥിച്ച് നിർദ്ധാരണം ചെയ്യുന്നുകൂടിയുണ്ട് ഈ ഗ്രന്ഥത്തിൽ.

  പേജ് 202 വില രൂ200

  200.00
 • 3D,4D Printing Bhaviyile Sankethikavidhyakal 3D&4D പ്രിന്റിങ് ഭാവിയിലെ സാങ്കേതികവിദ്യകൾ

  3D&4D പ്രിന്റിങ് ഭാവിയിലെ സാങ്കേതികവിദ്യകൾ – ഡോ.സിതാര പവിത്രൻ

  330.00
  Add to cart

  3D&4D പ്രിന്റിങ് ഭാവിയിലെ സാങ്കേതികവിദ്യകൾ – ഡോ.സിതാര പവിത്രൻ

  3D&4D പ്രിന്റിങ് ഭാവിയിലെ സാങ്കേതികവിദ്യകൾ

  ഡോ.സിതാര പവിത്രൻ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  വ്യവസായികോല്പാദനരംഗത്ത് വിപ്ലവം സൃഷ്‌ടിച്ച ത്രിമാന സാങ്കേതികവിദ്യയെക്കുറിച്ചുള്ള പുസ്തകം. പാലങ്ങളും കെട്ടിടങ്ങളും ചോക്ലേറ്റും മുതൽ വിമാനനിർമാണം വരെ ത്രിമാന സാങ്കേതിക വിദ്യയ്ക്ക് അന്യമല്ല. വ്യോമയാനം, ബഹിരാകാശം, വാഹനനിർമാണം, ആരോഗ്യം, പ്രതിരോധം തുടങ്ങിയ മേഖലകൾ ത്രിമാനസാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നു. ആധുനികകാലത്തെ ഏതു നിർമാണമേഖലയിലും അഭ്രതപൂർവമായ മാറ്റങ്ങൾക്ക് കാരണമായ ഭാവി സാങ്കേതികവിദ്യയെന്നുകൂടി അറിയപ്പെടുന്ന ത്രിമാന പ്രിന്റിങ്ങിനെക്കുറിച്ച് സാമാന്യം വിജ്ഞാനം നൽകുന്ന പുസ്‌തകം.

  പേജ് 176 വില രൂ330

  330.00
 • Samoohashasthrathinte Adisthana Thathwangal സമൂഹശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ

  സമൂഹശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ – പി. ഗിസ്‌ബർട്ട്

  400.00
  Add to cart

  സമൂഹശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ – പി. ഗിസ്‌ബർട്ട്

  സമൂഹശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ

  പി. ഗിസ്‌ബർട്ട്

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  ‘സമൂഹശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ’ സമൂഹശാത്രത്തിന്റെ നിർവചനം, സമ്പ്രദായങ്ങൾ, സാമാന്യസങ്കല്പം എന്നിവയ്ക്കുള്ള ഒരു ആമുഖമാണ്. സമൂഹം, സാമൂഹികസംഘങ്ങൾ എന്നിവയുടെ ഉത്ഭവവും ഘടനകളും മറ്റു സാമൂഹിക ശാസ്ത്രങ്ങളുമായി ബന്ധപ്പെടുത്തി പരിചിന്തനം ചെയ്യാൻ ഉള്ള രംഗമൊരുക്കുന്നു. ഈ പുസ്തകം. സമൂഹവൽക്കരണം, സാമൂഹിക നിയന്ത്രണം എന്നിവയുടെ മൂലശക്തികളായി വിവിധ മാതൃകകളിൽ പ്രവർത്തിക്കുന്ന സമൂഹം, സാമൂഹിക സംഘങ്ങൾ എന്നിവയെ ഗ്രന്ഥകാരൻ ഇത് വഴി പരിശോധിക്കുകയാണ്.

  പരിഭാഷ: സുനീത ബാലകൃഷ്‌ണൻ

  Fundamentals of Sociology 

  പേജ് 574 വില രൂ400

  400.00
 • Vibhavasamaharanathinte Thanathushailikal വിഭവസമാഹരണത്തിന്റെ തനതുശൈലികൾ

  വിഭവസമാഹരണത്തിന്റെ തനതുശൈലികൾ – പ്രൊഫ.കെ.എൻ. ഗംഗാധരൻ

  110.00
  Add to cart

  വിഭവസമാഹരണത്തിന്റെ തനതുശൈലികൾ – പ്രൊഫ.കെ.എൻ. ഗംഗാധരൻ

  വിഭവസമാഹരണത്തിന്റെ തനതുശൈലികൾ

  പ്രൊഫ.കെ.എൻ. ഗംഗാധരൻ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  കേരളം ഇന്ത്യയ്ക്ക് പല കാര്യങ്ങളിലും മാതൃകയായ സംസ്ഥാനമാണ്. സാമ്പത്തികവളർച്ചയിൽ പിന്നാക്കംപോയിട്ടും സാമൂഹികവികസനത്തിൽ കേരളം കൈവരിച്ച നേട്ടമാണ് കേരളമാതൃകയ്ക്ക് നിദാനം, വിദേശമലയാളികൾ കേരളത്തിലേക്ക് അയച്ച പണമാണ് കേരളവികസനത്തെ ലോകശ്രദ്ധയിൽകൊണ്ടുവന്ന മാതൃകക്ക് പിന്നിൽ പ്രവർത്തിച്ചത്. എന്നാൽ ഗൾഫ് പണത്തെ മാത്രം ആശ്രയിച്ച് കേരളത്തിന് ഇനിയും മുന്നോട്ട് പോകാനാകില്ല. വികസനരംഗത്ത് കേരളം തനതായ പാത തേടേണ്ടതുണ്ട്, കേരളസമ്പദ്‌വ്യവസ്ഥ ഇന്ന് ഒരു ദിശാമാറ്റത്തിന്റെ പാതയിലാണ്. ഇതിലേക്ക് വെളിച്ചംവീശുന്ന ഉൾക്കാഴ്ചയുള്ള ലേഖനങ്ങളുടെ സമാഹാരം.

  പേജ് 106 വില രൂ110

  110.00
 • Pazhaya Kazhcha Puthiya Samskaram പഴയ കാഴ്‌ച പുതിയ സംസ്‌കാരം

  പഴയ കാഴ്‌ച പുതിയ സംസ്‌കാരം – ചന്ദ്രൻ ടി.വി

  250.00
  Add to cart

  പഴയ കാഴ്‌ച പുതിയ സംസ്‌കാരം – ചന്ദ്രൻ ടി.വി

  പഴയ കാഴ്‌ച പുതിയ സംസ്‌കാരം

  ചന്ദ്രൻ ടി.വി

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  നിലനിൽക്കുന്നതെല്ലാം വിമർശന വിധേയമാണ്. എന്നാൽ വിമർശനത്തിൽ നിന്നും മുക്തമാണ് കല എന്ന പൊതുവായ വിശ്വാസമാണ് ഇപ്പോൾ നിലനിന്നു പോരുന്നത്. ഈ സന്ദർഭത്തിൽ കലാപ്രവർത്തനങ്ങൾക്കൊപ്പം സാംസ്‌കാരിക രംഗത്തും പുകമറ സൃഷ്ടിക്കുന്ന വ്യാജ സൈദ്ധാന്തിക നിർമിതികളെ കലയുടെ യഥാർഥ പരിസരത്തു നിന്നുകൊണ്ട് വസ്തുനിഷ്ഠവും സൂക്ഷ്മവുമായ വിമർശന രീതികളിലൂടെ പൊളിച്ചെഴുതുന്നതാണ് ചന്ദ്രൻ ടി വി യുടെ ഏയ് പഠനങ്ങൾ. കലാ വിമർശന രംഗത്തെ വേറിട്ടൊരു ശബ്ദമാണിത്. സമകാലീന കലാപ്രവർത്തനങ്ങളെ വിമർശനാത്മകമായ ഉൾക്കാഴ്ചയോടെ നോക്കികാണുവാൻ ആഗ്രഹിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പഠനങ്ങൾ.

                                                                                                                     എൻ എൻ റിംസൺ

  പേജ് 178 വില രൂ൨൫൦

  250.00
 • Akhyanangalude Bhookhandangal ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങൾ

  ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങൾ – ഫസൽ റഹ്മാൻ പി.കെ

  460.00
  Add to cart

  ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങൾ – ഫസൽ റഹ്മാൻ പി.കെ

  ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങൾ

  ഫസൽ റഹ്മാൻ പി.കെ.

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  ‘ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങൾ’ സമകാലിക ലോകസാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ അമ്പത് നോവലുകളെക്കുറിച്ചുള്ള പഠനങ്ങളാണ് ഉൾക്കൊള്ളുന്നത്. പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കൃതികളിൽ ഏറിയ പങ്കും പുതിയ നൂറ്റാണ്ടിൽ എഴുതപ്പെട്ടവയും വിഖ്യാതമായ സാഹിത്യ പുരസ്‌കാരങ്ങൾ നേടിയവയുമാണ്. പോസ്റ്റ് മോഡേൺ – പോസ്റ്റ് കൊളോണിയൽ വായനയ്ക്ക് വഴങ്ങുന്നവയാണ് ഉള്ളടക്കത്തിന്റെ സ്വഭാവം കൊണ്ട് ഇതിലെ ഏതാണ്ടെല്ലാ കൃതികളും.

  Akyanangalude Bhookhandangal / Aghyanagalude Bhukandangal
  പേജ് 398 വില രൂ460

  460.00
 • Vidyabhyasam വിദ്യാഭ്യാസം

  വിദ്യാഭ്യാസം – ആർ. സുരേഷ് കുമാർ

  250.00
  Add to cart

  വിദ്യാഭ്യാസം – ആർ. സുരേഷ് കുമാർ

  വിദ്യാഭ്യാസം

  ആർ. സുരേഷ് കുമാർ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിന്റെ തുടക്കം മുതൽ ഇക്കാലഘട്ടംവരെയുള്ള മാറ്റങ്ങളും പരിഷ്‌കരണങ്ങളും പഠന വിധേയമാക്കുന്ന വ്യത്യസ്‌തമായ ഒരു വിദ്യാഭ്യാസ പഠന ഗ്രന്ഥം.

  പേജ് 256 വില രൂ250

  250.00
 • Biometrics ബയോമെട്രിക്‌സ്

  ബയോമെട്രിക്‌സ് – അശോക്. എസ്

  50.00
  Add to cart

  ബയോമെട്രിക്‌സ് – അശോക്. എസ്

  ബയോമെട്രിക്‌സ്

  അശോക്. എസ്

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  ശരീരസവിശേഷതകൾ അടിസ്ഥാനപ്പെടുത്തി ഓരോ മനുഷ്യനെയും വേർതിരിച്ചറിയാൻ സാധിക്കുന്ന സാങ്കേതികവിദ്യയെ ബയോമെട്രിക്‌സ് എന്ന് വിശേഷിപ്പിക്കാം. മനുഷ്യ ശബ്‌ദത്തിലെ പ്രത്യേകതകൾ, വിരലടയാളം, മുഖത്തിന്റെ ഘടന, ജനിതക ഘടന മുതലായവ ബിയോമെട്രിക്സിൽ പ്രയോജനപ്പെടുത്താം. ആധാർ തിരിച്ചറിയൽ പദ്ധതിക്ക് ആധാരമായ സാങ്കേതികവിദ്യയുടെ വികാസചരിത്രം, സാങ്കേതിക വൈരുധ്യങ്ങൾ എന്നിവ ലളിതമായി വിവരിക്കുന്ന പുസ്‌തകം.

  പേജ് 52 വില രൂ50

  50.00
 • കൃഷിയുടെ നന്മപാഠങ്ങൾ – മുരളീധരൻ തഴക്കര

  160.00
  Add to cart

  കൃഷിയുടെ നന്മപാഠങ്ങൾ – മുരളീധരൻ തഴക്കര

  കൃഷിയുടെ നന്മപാഠങ്ങൾ

  മുരളീധരൻ തഴക്കര

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  അരനൂറ്റാണ്ടുകാലം മുൻപുള്ള കേരളീയ ജീവിതത്തിന്റെ അകംപുറം കാഴ്ച്ചകളുടെ ഓർമപ്പെടുത്താലും ആചാരാനുഷ്ഠാനങ്ങളും ജീവിതശൈലിയും ഗ്രാമീണജീവിതത്തിന്റെ മനോഹാരിതയും ഉൾച്ചേർന്ന ഉത്തമ ഗ്രന്ഥം.

  പേജ് 102 വില രൂ160

  160.00
 • Sahithya Gaveshanam Sidhanthavum Prayogavum സാഹിത്യ ഗവേഷണം സിദ്ധാന്തവും പ്രയോഗവും

  സാഹിത്യ ഗവേഷണം സിദ്ധാന്തവും പ്രയോഗവും – രവിശങ്കർ എസ്. നായർ

  300.00
  Add to cart

  സാഹിത്യ ഗവേഷണം സിദ്ധാന്തവും പ്രയോഗവും – രവിശങ്കർ എസ്. നായർ

  സാഹിത്യ ഗവേഷണം സിദ്ധാന്തവും പ്രയോഗവും

  രവിശങ്കർ എസ്. നായർ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  സാഹിത്യ ഗവേഷണത്തിന്റെ പ്രാരംഭ നടപടികൾ മുതൽ അവസാന ഘട്ടം വരെ സ്വീകരിക്കേണ്ട രീതികളെക്കുറിച്ചും സാഹിത്യ ഗവേഷണത്തിന്റെ സിദ്ധാന്തത്തെയും പ്രയോഗത്തെയും കുറിച്ചും സമഗ്രമായി ഉദാഹരണങ്ങളിലൂടെ പ്രതിപാദിക്കുന്ന ഗ്രന്ഥം.

  പേജ് 316 വില രൂ300

  300.00
 • Shasthra Padanathinte Rasangalum Rahasyangalum ശാസ്ത്ര പഠനത്തിന്റെ രസങ്ങളും രഹസ്യങ്ങളും

  ശാസ്ത്ര പഠനത്തിന്റെ രസങ്ങളും രഹസ്യങ്ങളും – പ്രൊഫ. എസ്. ശിവദാസ്

  640.00
  Add to cart

  ശാസ്ത്ര പഠനത്തിന്റെ രസങ്ങളും രഹസ്യങ്ങളും – പ്രൊഫ. എസ്. ശിവദാസ്

  ശാസ്ത്ര പഠനത്തിന്റെ രസങ്ങളും രഹസ്യങ്ങളും

  പ്രൊഫ. എസ്. ശിവദാസ്

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  ശാസ്ത്രപരീക്ഷണങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് ശാസ്ത്ര കൗതുകം വർധിപ്പിക്കാൻ ഉതകുന്ന പുസ്തകം. നിത്യേന നാം കാണുന്ന ചില പ്രവർത്തനങ്ങളിലെ ശാസ്ത്രരഹസ്യങ്ങൾ മുതൽ അതിസങ്കീർണമായ ശാസ്ത്രപരീക്ഷണങ്ങൾവരെ ഈ പുസ്‌തകത്തിൽ ലളിതമായി വിവരിച്ചിരിക്കുന്നു. ശാസ്ത്രപരീക്ഷണങ്ങൾ ചെയ്തുനോക്കാൻ താൽപ്പര്യമുള്ളവർക്ക് ഒരു റഫറൻസ് പുസ്തകമായി ഈ ഗ്രന്ഥം പ്രയോജനപ്പെടുത്താം.

  പേജ് 212 വില രൂ640

  640.00
 • Kalavastha Vyathiyanavum Vanangalum കാലാവസ്ഥാ വ്യതിയാനവും വനങ്ങളും

  കാലാവസ്ഥാ വ്യതിയാനവും വനങ്ങളും – സി.കെ. കരുണാകരൻ

  150.00
  Add to cart

  കാലാവസ്ഥാ വ്യതിയാനവും വനങ്ങളും – സി.കെ. കരുണാകരൻ

  കാലാവസ്ഥാ വ്യതിയാനവും വനങ്ങളും

  സി.കെ. കരുണാകരൻ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  കാലാവസ്ഥാ വ്യതിയാനം വനങ്ങളെ ബാധിക്കുന്നതെങ്ങനെ? ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനും കാലാവസ്ഥാ സ്ഥിരതയ്ക്കും വനങ്ങൾ വഹിക്കുന്ന പങ്ക്. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള ദേശീയ കർമപരിപാടികൾ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു ഗ്രന്ഥം.

  പേജ് 226 വില രൂ150

  150.00
 • Pokkalikrishi പൊക്കാളിക്കൃഷി

  പൊക്കാളിക്കൃഷി – സൂര്യാബാബു എസ്.

  190.00
  Add to cart

  പൊക്കാളിക്കൃഷി – സൂര്യാബാബു എസ്.

  പൊക്കാളിക്കൃഷി

  സൂര്യാബാബു എസ്.

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  ഭൗമസൂചികാ പടവിലഭിച്ച കേരളത്തിന്റെ തനതുനെൽവിത്തായ പൊക്കാളി നെല്ലിന്റെ കൃഷിരീതികൾ, പ്രാധാന്യം, ഔഷധമേന്മ എന്നിവ വ്യക്തമാക്കുന്ന ഗ്രന്ഥമാണ് “പൊക്കാളിക്കൃഷി”

  Pokalikkrishi / Pokkalikkrishi
  പേജ് 100 വില രൂ190

  190.00
 • Nighandukkalile Samoohikathayum Adhikaravum നിഘണ്ടുക്കളിലെ സാമൂഹികതയും അധികാരവും

  നിഘണ്ടുക്കളിലെ സാമൂഹികതയും അധികാരവും – ഡോ. ദീപ മേരി ജോസഫ്

  300.00
  Add to cart

  നിഘണ്ടുക്കളിലെ സാമൂഹികതയും അധികാരവും – ഡോ. ദീപ മേരി ജോസഫ്

  നിഘണ്ടുക്കളിലെ സാമൂഹികതയും അധികാരവും

  ഡോ. ദീപ മേരി ജോസഫ്

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  ഭാഷകസമൂഹത്തിന്റെ സാമൂഹികസ്വത്വത്തെ മനസിലാക്കാൻ എഴുതപ്പെട്ട പാഠമായ ‘നിഘണ്ടു’ അടിസ്ഥാനമാക്കി തയാറാക്കിയ പുസ്തകം.

  Nighandukkalile Samoohithayum Adikaravum

  പേജ് 316 വില രൂ300

  300.00