രാഷ്ട്രതന്ത്രം

Show Grid/List of >5/50/All>>
  • Jathi Nirmoolanam - Ambedkar

    ജാതിനിർമൂലനവും അനുബന്ധ രചനകളും – ഡോ ബി ആർ അംബേദ്കർ

    799.00
    Add to cart Buy now

    ജാതിനിർമൂലനവും അനുബന്ധ രചനകളും – ഡോ ബി ആർ അംബേദ്കർ

    ജാതിനിർമൂലനവും അനുബന്ധ രചനകളും

    ഡോ ബി ആർ അംബേദ്കർ

    കീഴാള, ദളിത് സമൂഹത്തിന്റെ സാംസ്‌ക്കാരികവും രാഷ്ട്രീയവുമായ ജീവിതത്തിന്മേൽ ജാതിവ്യവസ്ഥയെ എങ്ങനെയാണ്  സമൂഹം അടിച്ചേൽപ്പിച്ചതെന്ന് അംബേദ്കർ ഇവിടെ തുറന്നു കാട്ടുന്നു. ഒരു ആധിപത്യമെന്ന നിലയിൽ ജാതിയെ ഉന്മൂലനം ചെയ്യുക എന്നത് സവർണാധിപത്യത്തിനെതിരായ പോരാട്ടമായും അധഃസ്ഥിത സമൂഹത്തിന്റെ സാമൂഹികമാറ്റ പ്രക്രിയയിലെ പ്രധാന കടമയുമായാണ് അംബേദ്കർ ദർശിച്ചത്. അതിനാലാണ് ജാതിവ്യവസ്ഥയെക്കുറിച്ച് ധാരാളം പുസ്തകങ്ങൾ ഉണ്ടായിട്ടും ‘ജാതിനിർമൂലനം’, ‘അസ്പൃശ്യർ ആരായിരുന്നു’ തുടങ്ങിയ അംബേദ്കർ രചനകളെ
    മറികടക്കാൻ അവയ്‌ക്കൊന്നും ഇപ്പോഴും കഴിയാത്തത്.

    അസ്പൃശ്യരായി ഹിന്ദുത്വം മാറ്റിനിർത്തിയ കീഴാള, ദളിത് ജനതയ്ക്ക് ആത്മാഭിമാനം നൽകിയ ശ്രദ്ധേയമായ മറ്റു രചനകളും ഇതോടൊപ്പം തന്നെ അംബേദ്കർ നിർവഹിച്ചിട്ടുണ്ട്.

    ഹിന്ദുമതത്തിന്റെ ഉരകല്ല് ചാതുർവർണ്യമാണ്. ജാതിവ്യവസ്ഥയ്ക്ക് പുറത്തുനിർത്തപ്പെട്ടവർ അധഃസ്ഥിതരാണ്. അതുകൊണ്ട് അവർ ഹിന്ദുക്കളുമല്ല. ഹിന്ദു എന്ന വാക്കിന്റെ അർഥവും പൊരുളും ചരിത്രപരമായി അന്വേഷിച്ചുകൊണ്ട് അധഃസ്ഥിതർ ഹിന്ദുക്കളല്ല എന്നു പ്രഖ്യാപിക്കുന്ന അംബേദ്കറുടെ ശക്തമായ ലേഖനങ്ങളും പ്രഭാഷണങ്ങളും അടങ്ങിയ ഗ്രന്ഥം. അംബേദ്ക്കർ രചനകളിൽ ശ്രദ്ധേയമായ രചകളുടെ സമ്പൂർണ സമാഹാരം

    ഹിന്ദുമതത്തിന്റെ ഏറ്റവും അടിസ്ഥാന ശിലയാണ് വർണാശ്രമ ധർമം എന്നും ആശ്രമ ധർമം എന്നുമുള്ള രണ്ടു പ്രമാണങ്ങളെ യുക്തിയുക്തം ചോദ്യം ചെയ്യുന്ന രചനകളുടെ ഉജ്വല സമാഹാരമാണിത്‌. വർണവ്യവസ്ഥയ്ക്ക് നിയതവും ഏകാത്മകവും സംശയാതീതവും വിശ്വസനീയവുമായ വസ്തുതകൾ നിരത്താൻ സാധിക്കാത്ത ബ്രാഹ്മണവാദങ്ങളെയും സംഹിതകളെയും വസ്തുനിഷ്ഠമായി വിമർശിക്കുകയാണ് ഡോ ബി ആർ അംബേദ്ക്കർ

    അയിത്തം സമൂഹത്തിലുറപ്പിച്ചത് ആരാണെന്നും അതിന്റെ സാമൂഹിക പശ്ചാത്തലവും അംബേദ്കർ തന്റെ ഈ രചനകളിലൂടെ ഇഴകീറി പരിശോധിക്കുന്നു. ദളിത് മുന്നേറ്റങ്ങൾക്ക് ഇന്ത്യയിൽ ആദ്യമായി സംഘടിത ഊർജം പകരുകയും ഇന്നും അതിന്റെ ജ്വാല ഇവിടെയുള്ള കീഴാള വിഭാഗങ്ങൾക്ക് വെളിച്ചം പകരുകയും ചെയ്യുന്നു.

    Jathi Nirmulanam / Jathi Unmoolanam / Ambadkar

    പേജ് 578 വില രൂ799


     

    799.00
  • Manusmrithi മനുസ്മൃതി - മലയാളം

    മനുസ്മൃതി – മലയാളം

    490.00
    Add to cart Buy now

    മനുസ്മൃതി – മലയാളം

    മനുസ്മൃതി

    മലയാളം

    സംസ്‌കൃത മൂലവും മലയാള രൂപവും  ചേർന്നത്

     

    ഹിന്ദുമത അപ്പോളജിസ്റ്റുകൾ ആയിരം തവണ ആവർത്തിക്കുന്ന ഒരു നുണയുണ്ട് – ഹിന്ദുമതത്തിലെ വർണവ്യവസ്ഥ തൊലിയുടെ നിറത്തിനെ അടിസ്ഥാനമാക്കിയല്ല, അത് കർമത്തെ അടിസ്ഥാനമാക്കിയാണ് എന്ന്. മനുസ്മൃതി എന്താണ് പറയുന്നതെന്ന് കാണുമ്പോൾ പൊളിഞ്ഞുവീഴുന്നതാണ് എന്തുപറഞ്ഞും ന്യായീകരണം നടത്തുന്നവരുടെ ഈ വാദം.
    ‘പ്രതിലോമജാതി’ എന്ന അധ്യായത്തിൽ മനുസ്മൃതി പറയുന്നു – ക്ഷത്രിയന് ബ്രാഹ്മണസ്ത്രീയിൽ ഉണ്ടാകുന്ന പുത്രൻ ജാതിയിൽ സൂത്രനായി വരുന്നു. ബ്രാഹ്മണർക്ക് അനന്തരസ്ത്രീകളിലും ഏതാന്തരങ്ങളിലും ജനിക്കുന്ന പുത്രന്മാർ മാതാവിന്റെ ജാതിക്കുറവിനാൽ അനന്തരജർ ആണ്. ക്ഷത്രിയന് ബ്രാഹ്മണനിലുണ്ടാകുന്ന സൂതനും പ്രതിലോമജാതരും നികൃഷ്ടരാണ്. ബ്രാഹ്മണസ്ത്രീയിൽ ശൂദ്രൻ അപകൃഷ്ടനായ ചണ്ഡാലനെ സൃഷ്ടിക്കുന്നു.

    മനുസ്മൃതി തീർത്തും പറയുന്നത് കാണുക – രഹസ്യമായോ പരസ്യമായോ സങ്കരജാതിയിൽ ജനിച്ചവനായാലും അവരവരുടെ വൃത്തികൾ കൊണ്ട് തിരിച്ചറിയാവുന്നതാണ്.

    ഇനി ബ്രാഹ്മണൻ എങ്ങനെയാണ് ഉണ്ടായതെന്ന് മനുസ്മൃതി പറയുന്നത് കാണാം – ‘കാലമാനം’ എന്ന അധ്യായത്തിൽ – ബ്രഹ്മാവിന്റെ ഉത്തമ ഭാഗമായ മുഖത്തിൽ നിന്ന് ഉത്ഭവിച്ചതുകൊണ്ടും ക്ഷത്രിയാദികളെക്കാൾ മുന്നേ ജനിച്ചതുകൊണ്ടും ഈ ലോകത്തിനു മുഴുവൻ ധർമാനുശാസനം ചെയ്യുന്നതുകൊണ്ടും വർണങ്ങളിൽ വെച്ച് ബ്രാഹ്മണനാണ് ഉത്തമൻ.

    ബ്രാഹ്മണജന്മം തന്നെ ധർമത്തിന്റെ ശ്വാശ്വതമായ അവതാരമാണ്. ഭൂമിയിൽ ജനിച്ച ബ്രാഹ്മണൻ എല്ലാ ജീവികളിലും വെച്ച് ശ്രേഷ്ഠനാണ്. ഏതാണ്ട് അവസാനഭാഗമായുള്ള ‘സാക്ഷി ധർമം’ എന്ന അധ്യാത്തിൽ മനുഷ്യരിൽ വെച്ച് ബ്രാഹ്മണനാണ് ഉത്തമൻ, ആകാശത്തിലെ തേജസ്സുകളിൽ വെച്ച് ആദിത്യനാണ് ശ്രേഷ്ഠൻ എന്നാണ് സ്മൃതികാരൻ പറയുന്നത്.
    തുടർന്നുള്ള എല്ലാ അധ്യയങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. മനുസ്മൃതിയുടെ ഏതാണ്ട് 20 ശതമാനം വരുന്ന ഭാഗത്ത് പച്ചയായ ബ്രാഹ്മണസ്തുതി മാത്രമെന്ന് കാണാവുന്നതാണ്.

    നിരീശ്വരവാദികളെയും സ്മൃതികാരൻ വെറുതെ വിടുന്നില്ല, കേട്ടോ – നാസ്തികത്വം, വേദനിന്ദ, അഭിമാനം, ക്രോധം ക്രൂരത എന്നിവ വർജിക്കണം എന്നാണ് അവിടെ പറയുന്നത് (സാമാന്യവിധി എ്ന്ന അധ്യായം) അതേ അധ്യായത്തിൽ പറയുന്ന ഒരു രസാവഹമായ കാര്യമുണ്ട് – കോപാത്താൽ ബ്രാഹ്മണനെ തൃണം കൊണ്ടുപോലും അടിക്കരുത്. അടിച്ചാൽ 21 ജന്മം പാപയോനികളിൽ ജനിക്കുമത്രേ.

    എത്രവെളുപ്പിച്ചാലും വെളുക്കാത്ത വെറുപ്പിന്റെയും വർണവെറിയുടെയും ആശയങ്ങൾ മാത്രം നിറഞ്ഞതാണ് മനുസ്മൃതിയെന്ന് കാണാവുന്നതാണ്.

    പലവായനക്കാരും മനുസ്മൃതിയുടെ മലയാള പരിഭാഷ ആവശ്യപ്പെട്ടിരുന്നു. അവരുടെ ആവശ്യമനുസരിച്ച് വീണ്ടും ലഭ്യമാക്കിയിരിക്കുന്നു.

    മനുസ്മൃതി – മൂലകൃതി മലയാളത്തിൽ പരിഭാഷപ്പെടുത്തിയത്.

    Manusmruthi / Manusmruti / Manusmriti

    പേജ് 568 വില രൂ490

    490.00
  • 21-Am Nuttandilekku 21 Padangal 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ

    21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ – യുവാൽ നോവ ഹരാരി

    450.00
    Add to cart Buy now

    21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ – യുവാൽ നോവ ഹരാരി

    21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ

     

    യുവാൻ നോവാ ഹരാരി

    മഹാമാരികളും യുദ്ധങ്ങളും കാലാവസ്ഥവ്യതിയാനങ്ങളും ഭീകരാക്രമണങ്ങളും നമ്മെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കെ എന്തായിരിക്കും മനുഷ്യരാശിയുടെ ഭാവി? നാം നിർമിച്ച ഈ ലോകത്തെ പൂർണമായും മനസ്സിലാക്കാൻ നമുക്കു സാധിച്ചിചട്ടുണ്ടോ?
    വർത്തമാന കാലം നേരിടുന്ന മുഖ്യപ്രതിസന്ധികളിലൂടെ രോമാഞ്ചഭരിതമായ ഒരു യാത്രയ്ക്കായി വായനക്കാരെ ക്ഷണിക്കുകയാണ് യുവാൽ നോവാ ഹരാരി.

    കോവിഡ് 19 മാനവരാശിയെ ഭീതിയുടെയും ആശങ്കയുടെയും മുൾമുനയിൽ നിർത്തുന്ന ഈ കാലത്ത് നമ്മുടെ ഭാവിയെക്കുറിച്ച് നൽകുന്ന മുന്നറിയിപ്പുകളും കൂടിയാണ് ഈ മഹത്തായ രചന.

    ബിഗ് ഡേറ്റയും അൽഗോരിതങ്ങളും നമ്മളുടെ ജീവിതത്തെ സ്വാധീനിക്കാൻ പോകുന്നതെങ്ങനെ? വ്യാജവാർത്തകളുടെ കുത്തൊഴുക്കും ദിനംപ്രതി മാറുന്ന സാങ്കേതികവിദ്യകളും സാമൂഹ്യജീവിതത്തെ പരിണമിപ്പിക്കാൻ പോകുന്നതെങ്ങനെ? മഹാമാരികളും ഭീകരവാദവും മനുഷ്യരാശിയെ ഇല്ലാതാക്കുമോ? സംഭ്രമങ്ങളുടെ ഇക്കാലത്ത് മനുഷ്യഭാവിയെക്കുറിച്ചുള്ള ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ കൃതി.
    Yuval Noah Harari / Yuwal Noha Harari
    പേജ് 426 വില രൂ450
    450.00
  • Manusmrithiyum Brahmana Mathavum മനുസ്മൃതിയും ബ്രാഹ്മണമതവും

    മനുസ്മൃതിയും ബ്രാഹ്മണമതവും – എം ടി ഋഷികുമാർ

    240.00
    Add to cart Buy now

    മനുസ്മൃതിയും ബ്രാഹ്മണമതവും – എം ടി ഋഷികുമാർ

    മനുസ്മൃതിയും ബ്രാഹ്മണമതവും

     

    ഒരു വിമർശന പഠനം

     

    എം ടി ഋഷികുമാർ

    ഹിന്ദുരാഷ്ട്രവാദം യഥാർഥത്തിൽ ബ്രാഹ്മണ രാഷ്ട്ര വാദം തന്നെയാണ്.

    “ദൈവാധീനം ജഗത് സർവം
    മന്ത്രാധീനം ത ദൈവതം
    തന്മന്ത്രം ബ്രാഹ്മണാധീനം
    ബ്രാഹ്മണോ മമ ദൈവതം”

    (ലോകം മുഴുവൻ ദൈവത്തിന് അധീനമാണ്. ദൈവം മന്ത്രത്തിന് അധീനമാണ്. മന്ത്രമാകട്ടെ ബ്രാഹ്മണന് അധീനമാണ്. അതുകൊണ്ട് ബ്രാഹ്മണൻ തന്നെയാകുന്നു എന്റെ ദൈവം.)

    പ്രാചീന ബ്രാഹ്മണമതത്തിന്റെ അടിസ്ഥാന സിദ്ധാന്തമായ ഇതുതന്നെയാണ് ഹിന്ദുരാഷ്ട്രവാദത്തിന്റെയും ഉള്ളടക്കം. കഴിഞ്ഞ മൂവായിരത്തോളം വർഷങ്ങളായി ബ്രാഹ്മണനും അവന്റെ കൂട്ടാളികളും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എന്തൊക്കെയാണ് ചെയ്തു വന്നിരുന്നത്. മനുഷ്യരഹിതവും ബീഭസ്തവുമായ ഈ സുപ്രധാന ചരിത്രം ഹിന്ദു രാഷ്ട്രവാദികൾ സാധാരണക്കാരായ ജനങ്ങളിൽ നിന്നും സമർഥമായി മറച്ചുവെച്ചിരിക്കുകയാണ്. പൂണൂൽ ധരിക്കാൻ അവകാശമില്ലാത്ത ശൂദ്രനായ സവർണനോടും മറ്റു അയിത്ത ജാതിക്കാരോടുമെല്ലാം ബ്രാഹ്മണൻ എപ്രകാരമാണ് പെരുമാറിയിരുന്നതെന്നറിയുമ്പോഴേ ആട്ടൻ തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയാൻ സാധിക്കൂ.
    ഹിന്ദുരാഷ്ട്രവാദികളുടെ രാഷ്ട്രീയ ലക്ഷ്യം മനസ്സിലാക്കാൻ ഈ ചരിത്രം പഠിക്കുക തന്നെവേണം. ബ്രാഹ്മണന്റെ വിശുദ്ധ നിയമ സംഹിതയായ മനുസ്മൃതിയെ ചരിത്രപരമായി വിശകലനം ചെയ്തുകൊണ്ട് ബ്രാഹ്മണ രാഷ്ട്രീയത്തിന്റെ ഭീകരമുഖം അനാവരണം ചെയ്യുകയാണ് പ്രശസ്ത യുക്തിവാദിയായ ഗ്രന്ഥകാരൻ.

    Rishikumar / Rushikumar

    പേജ 212 വില രൂ240

    240.00
  • ഇന്ത്യൻ ഭരണഘടന - മലയാളത്തിലും ഇംഗ്ലീഷിലും

    ഇന്ത്യൻ ഭരണഘടന – മലയാളത്തിലും ഇംഗ്ലീഷിലും

    1,200.00
    Add to cart Buy now

    ഇന്ത്യൻ ഭരണഘടന – മലയാളത്തിലും ഇംഗ്ലീഷിലും

    Indian Bharanaghatana
    മലയാളത്തിലും ഇംഗ്ലീഷിലും

    2019-ലെ 104-ാം ഭേദഗതി വരെ ഉൾപ്പെടുത്തിയ മൂലഗ്രന്ഥം

    A textbook amended up to the Constitution (104th Amendment) Act 2019

    BARE ACT : included in this text has amendments up to 2019

    Indian Bharanaghadana in Malayalam with English Text

    പ്രത്യേകതകൾ

    ലോകത്തിലെ ലിഖിതമായ ഭരണഘടനകളിൽ ഏറ്റവും ദീർഘമായത്.
    25 ഭാഗങ്ങൾ, 452 അനുഛേദങ്ങൾ , 12 പട്ടികകൾ.
    ഇന്ത്യയെ ഒരു പരമാധികാര ജനാധിപത്യ രാഷ്‌ട്രമായി പ്രഖ്യാപിക്കുന്നു.
    ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ ഉറപ്പ്‌ നൽകുന്നു.
    ഒരു ജനാധിപത്യ പ്രതിനിധിസഭയുടെ ഭരണം രൂപവത്കരിച്ചു. ജനങ്ങൾ തെരഞ്ഞെടുക്കുന്ന നിയമനിർമ്മാണസഭയിലാണ്‌ ഭരണഘടനാ ഭേദഗതികൾ അധികാരപ്പെടുത്തിയിരിക്കുന്നത്‌.
    പരമാധികാരമുണ്ടായിരുന്ന വ്യത്യസ്ത സംസ്ഥാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ചു.
    ഇന്ത്യയെ ഒരു മതേതര രാജ്യമായി പ്രഖ്യാപിക്കുന്നു.
    പ്രായപൂർത്തിയായവർക്ക്‌ (18 വയസ്സ്‌ തികഞ്ഞവർക്ക്‌) സമ്മതിദാനാവകാശം ഉറപ്പ്‌ വരുത്തുന്നു.
    ഒരു സ്വതന്ത്രനീതിന്യായ വ്യവസ്‌തിഥി നിർമ്മിച്ചു.


    Indian Bharanagadana / Bharanaghatana

    പേജ് 962 വില രൂ1200

    1,200.00