പഠനം

Showing 49–72 of 396 results

Show Grid/List of >5/50/All>>
  • Kuttanweshanathinte Kanappurangal കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങൾ – പോലീസ് ഡയറി

    കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങൾ – പോലീസ് ഡയറി – എൻ. രാമചന്ദ്രൻ ഐ.പി.എസ്.

    280.00
    Add to cart Buy now

    കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങൾ – പോലീസ് ഡയറി – എൻ. രാമചന്ദ്രൻ ഐ.പി.എസ്.

    കുറ്റാന്വേഷണത്തിൻ്റെ കാണാപ്പുറങ്ങൾ – പോലീസ് ഡയറി

    എൻ. രാമചന്ദ്രൻ ഐ.പി.എസ്.

    കുറ്റകൃത്യങ്ങളുടെ അന്വേഷണച്ചുമതല നിര്‍വ്വഹിച്ച് പരിചയസമ്പന്നനായ ഒരു ഉയര്‍ന്ന പോലീസ് ഉദ്യേഗസ്ഥന്‍ ഔദ്യോഗികജീവിതത്തില്‍നിന്നും വിരമിച്ചതിനുശേഷം തന്റെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന പ്രധാനപ്പെട്ടതും അസാധാരണവുമായ അനുഭവകഥകള്‍ തുറന്നെഴുതുന്ന പുസ്തകം.

    പേജ് 262 വില രൂ280

    280.00
  • Enthukondu Muslim Alla & Islaminte Vargavum Lingavum ഇ എ ജബ്ബാർ കൃതികൾ

    ഇ എ ജബ്ബാർ കൃതികൾ

    220.00
    Add to cart Buy now

    ഇ എ ജബ്ബാർ കൃതികൾ

    ഇ എ ജബ്ബാർ കൃതികൾ
    ഇന്നത്തെ യുവതലമുറയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച യുക്തിവാദിയായ ജബ്ബാർ മാഷിന്റെ രണ്ടു പുസ്തകങ്ങൾ:
    1./ ഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല
    ചതുരാകൃതിയിലുള്ള ത്രികോണത്തിന് അഞ്ചുവശങ്ങളുണ്ട് എന്നു വിശ്വസിക്കാൻ എനിക്കാവില്ല. സർജ്ഞനും സർവശക്തനും സർവോപരി നീതിമാനുമായ ഒരു സ്രഷ്ടാവ് നരകം നിറയ്ക്കാനായി മനുഷ്യരെ സൃഷ്ടിച്ചുവെന്നും വിശ്വസിക്കാൻ എനിക്കാവുന്നില്ല. ആറാം ശതകത്തിലെ അറേബ്യൻ നാടോടികളുടെ ഗോത്രാചാരങ്ങളും മൂഢകഥകളും സമാഹരിച്ചുകൊണ്ടൊരു ശ്വാശതവ്യവസ്ഥയുണ്ടാക്കി മനുഷ്യർക്കു നൽകാൻ മാത്രം വിവേകശൂന്യനാണ് ദൈവമെന്ന് ഞാൻ കരുതുന്നില്ല. [പേജ് 84]
    2./ ഇസ്ലാമിന്റെ വർഗ്ഗവും ലിംഗവും
    ഇസ്ലാമിനുള്ളിലെ അധികാര ബന്ധങ്ങളും ലിംഗപരമായ വിവേചനങ്ങളെയും വിശകലനം ചെയ്യുകയും ഏകശിലാരൂപമെന്നു അവകാശപ്പെടുന്ന ഇസ്ലാം മതത്തിൽ വ്യത്യസ്ത ആരാധനാരീതികൾ നിലനിന്നിരുന്നതായും ഖുർആനെയും ഹദീസുകളെയും അടിസ്ഥാനമാക്കി വിലയിരുത്തുകയും ചെയ്യുന്നു. [പേജ് 132]
    മുഖ്യധാരാ മതബോധത്തെ മാറി ചിന്തിക്കുവാൻ ഈ പുസ്തകങ്ങളുടെ വായന
    ഉപകരിക്കും.
    E A Jabbar / EA Jebbar / Jabar / Jebar / Jebbar Mash
    ആകെ പേജുകൾ 216  ആകെ വില രൂ220
    220.00
  • The Second Sex സെക്കൻഡ് സെക്‌സ്

    സെക്കൻഡ് സെക്‌സ് – സിമോ ദി ബുവോ

    799.00
    Add to cart Buy now

    സെക്കൻഡ് സെക്‌സ് – സിമോ ദി ബുവോ

    സെക്കൻഡ് സെക്‌സ്

     

    സിമോ ദി ബുവോ

    പ്രശസ്ത ഫ്രഞ്ച് ചിന്തകയായ സിമോ ദി ബുവയുടെ മാസ്റ്റർപീസ് രചന. സ്ത്രീയുടെ ബാല്യം മുതൽ വാർധക്യം വരെ അവൾ കടുന്നു പോകുന്ന മാനസികവും ശാരീരികവും ലൈംഗികവും സാമൂഹികവുമായ അവസ്ഥകളെ സമഗ്രമായി അപഗ്രഥനം ചെയ്യുതിനോടൊപ്പം സ്ത്രി അവളുടെ അസ്തിത്വത്തെ തിരിച്ചറിഞ്ഞ് സമൂഹത്തിൽ എങ്ങനെ ജീവിക്കണമെന്നുള്ള ആശയങ്ങൾ സിമോ ദി ബുവ തന്റെ ഈ കൃതിയിലൂടെ പങ്കുവെക്കുന്നു. ആധുനിക സ്ത്രിമുേന്നറ്റങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുകയും വിപ്ലവാത്മകമായ പുതു ചിന്തകൾക്ക് വഴിയൊരുക്കുകയും ചെയ്ത ക്ലാസിക് രചനയുടെ മനോഹരമായ പരിഭാഷ.

    വിവർത്തനം : ജോളി വർഗ്ഗീസ് പി. അനിൽകുമാർ

    JOLI VARGHES.P. ANILKUMAR / Simon de Beauvoir / Buve / Beevor 

    പേജ് 1080  വില രൂ799

    799.00
  • Kakkiyum Vargeeya Kalapangalum Indiayil കാക്കിയും വർഗ്ഗീയ കലാപങ്ങളും ഇന്ത്യയിൽ

    കാക്കിയും വർഗ്ഗീയ കലാപങ്ങളും ഇന്ത്യയിൽ – ഒമർ ഖാലിദി

    180.00
    Add to cart Buy now

    കാക്കിയും വർഗ്ഗീയ കലാപങ്ങളും ഇന്ത്യയിൽ – ഒമർ ഖാലിദി

    കാക്കിയും വർഗ്ഗീയ കലാപങ്ങളും ഇന്ത്യയിൽ

     

    ഒമർ ഖാലിദി

    ഇന്ത്യൻ സായുധസേന, പോലീസ്, അർധസൈനിക വിഭാഗങ്ങൾ എന്നിവയുടെ പ്രവർത്തന രീതികളെക്കുറിച്ചുള്ള സൂക്ഷ്മമായ പഠനം. വർഗീയ കലാപങ്ങളിലും സംഘർഷവേളകളിലും സായുധ സേനയുടെ ഏകപക്ഷീയമായ നിലപാടുകളെക്കുറിച്ചും ഇടപെടലുകളെക്കുറിച്ചുമുള്ള വസ്തുനിഷ്ഠമായ വിവരണങ്ങൾ.

     

    ഇന്ത്യൻ സുരക്ഷാസേനയിലെ ദേശീയോദ്ഗ്രഥനമെന്ന മിഥ്യാസങ്കല്പത്തെ തുറന്നു കാട്ടുന്ന ഒമർഖാലിദി, സമരോത്സുക വർഗ്ഗങ്ങളെന്ന സിദ്ധാന്തം നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ പോലും, അതിലെ വംശീയഘടനമാറ്റമില്ലാതെ നിലനിൽക്കുന്നുണ്ടെന്നു ചൂണ്ടിക്കാണിക്കുന്നു. സൈന്യത്തിന്റെ വംശീയമായി ഘടനയെ സംബന്ധിച്ച വിവരങ്ങൾ, അവ പുറത്തായാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെയോർത്ത് ഗവൺമെന്റ് രഹസ്യമായി സൂക്ഷിക്കുകയാണെന്ന വസ്തുത ഖാലിദിയുടെ പുസ്തകത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
    – പ്രൊഫ സുനിൽ ദാസ് ഗുപ്ത; ബൂക്ലിങ്സ് ഇൻസ്റ്റിറ്റ്യൂഷൻ, വാഷിംഗ്ടൺ ഡി സി > India Today

    ദുർഘടവും വിവാദപരവുമായ ഒരു വിഷയമാണു ഗ്രന്ഥകാരൻ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ധൈര്യത്തെയും സുഗ്ഹമായ ഗദ്യത്തെയും ഞാൻ അഭിനന്ദിക്കുന്നു. – ആർ.കെ. രാഘവൻ,മുൻ ഡയറക്ടർ CBI  > The Hindu

    Caste Violence / Dalith / RSS / Hindutwa / Hinduthwa / Sangha Parivar / Kakki / Khakhi / Kakhi

    പേജ് 242 വില രൂ180

    180.00
  • Yudharashtram യുദ്ധരാഷ്ട്രം - സമകാലിക ലോകത്തെ പാകിസ്ഥാൻ

    യുദ്ധരാഷ്ട്രം – സമകാലിക ലോകത്തെ പാകിസ്ഥാൻ – ടി വി പോൾ

    240.00
    Add to cart Buy now

    യുദ്ധരാഷ്ട്രം – സമകാലിക ലോകത്തെ പാകിസ്ഥാൻ – ടി വി പോൾ

    യുദ്ധരാഷ്ട്രം

    സമകാലിക ലോകത്തെ പാകിസ്ഥാൻ

     

    ടി വി പോൾ

     

    മതേതരവാദി, പരിഷ്‌കാരജീവിതത്തിന്റെ വക്താവ് എന്നീ നിലകളിൽ എല്ലാം അറിയപ്പെട്ടിരുന്ന മുഹമ്മദലി ജിന്നയുടെ നേത്രത്തിൽ രൂപീകൃതമായ പാകിസ്ഥാൻ എന്ന രാഷ്ട്രത്തിന് കൈമോശം വന്ന മൂല്യങ്ങളെക്കുറിച്ചും അത് ഇന്ന് എത്തിനിൽക്കുന്ന സ്ഥിതിവിശേഷങ്ങളെക്കുറിച്ചും അതിൻറ്റെ കാരണങ്ങളെ കുറിച്ചും വസ്തുനിഷ്ടമായ അവലോകനം നടത്തുകയാണ് പ്രതിഭാശാലിയായ പ്രൊഫസറും എഴുത്തുകാരനുമായ ടി വി പോൾ. പാകിസ്ഥാൻ എന്ന കേന്ദ്രബിന്ദുവിൽനിന്നുകൊണ്ട് ഇന്ത്യ വിഭജനത്തിന് മുൻപുള്ള കാലഘട്ടം മുതൽ ഇന്നുവരെയുള്ള ചരിത്രം,നാം വായിച്ചറിഞ്ഞതിൽ നിന്നും  വ്യത്യസ്തമായി വിലയിരുത്തപ്പെടുന്ന അത്യപൂർവമായ  കൃതി.

    അയൽ രാജ്യങ്ങളുമായി സമാധാനപൂർണമായ സഹകരണത്തിനു പകരം യുദ്ധത്തിന് കോപ്പുകൂട്ടുന്ന, രാഷ്ട്രപുരോഗതിക്ക് ഊന്നൽ നൽകാതെ സൈനിക ആവശ്യങ്ങൾക്കായി വിഭവ സമാഹരണം നടത്തുന്ന പാകിസ്ഥാനെക്കുറിച്ചുള്ള സൂക്ഷ്മമായ വിലയിരുത്തൽ – സ്റ്റാൻലി വോൽപെറ്റ്

    ഇന്റർനാഷണൽ പൊളിട്ടിക്‌സിൽ താരതമ്യപഠനം നടത്തുന്നവരും ഇന്ത്യൻ ഉപഭൂഖണ്ഡത്തെക്കുറിച്ചും സമകാലിക പാക്കിസ്ഥാനെക്കുറിച്ചും മനസ്സിലാക്കാൻ താല്പര്യമുള്ളവരും അവശ്യം വായിച്ചിരിക്കേണ്ട പുസ്തകം – സ്റ്റീഫൻ പി കോഹൻ

    സമകാലിക ലോകത്തെ ദുരൂഹ രാഷ്ട്രത്തെ മനസ്സിലാക്കാൻ സഹായകമായ മികച്ച പഠനം – എം ജെ അക്ബർ

     

    പരിഭാഷ – എം പി സദാശിവൻ

    TV Paul / Yuddarasthram / Yuddha Rasthram

    പേജ് 288 വില രൂ240

    240.00
  • Bhagath Singh Krithikal ഭഗത് സിംഗ് 3 കൃതികൾ

    ഭഗത് സിംഗ് 3 കൃതികൾ – ഭഗത് സിംഗ്

    265.00
    Add to cart Buy now

    ഭഗത് സിംഗ് 3 കൃതികൾ – ഭഗത് സിംഗ്

    ഭഗത് സിംഗ് 3 കൃതികൾ

     

    …സർവശക്തനും സർവശ്രേഷ്ഠനുമായ ഒരു ദൈവത്തിന്റെ അസ്തിത്വത്തെ ഞാൻ നിഷേധിക്കുന്നു…
    ഭഗത് സിംഗ് ലാഹോർ സെൻട്രൽ ജയിലിൽ തടവുകാരനായി കഴിയുന്ന സമയം. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന രൺധീർ സിംഗ് ജയിലിൽ അടയ്ക്കപ്പെട്ടു. അദ്ദേഹം വലിയ ഈശ്വര ഭക്തനായിരുന്നു. ഭഗത് സിംഗിനെ സന്ദർശിച്ചു, ഈശ്വരവിശ്വാസത്തിന്റെ ആവശ്യകത ഭഗത് സിംഗിനെ ബോധ്യപ്പെടുത്താൻ അദ്ദേഹം ഉപദേശിച്ചു നോക്കി. ഫലമില്ലെന്നു കണ്ടപ്പോൾ അദ്ദേഹത്തിനു ദേഷ്യം വന്നു. പ്രശസ്തികൊണ്ട് നീ അന്ധനായിരിക്കുകയാണെന്നു ശകാരിച്ചുകൊണ്ട് അദ്ദേഹം പോയി. അതിനെ തുടർന്ന് അദ്ദേഹം എഴുതിയ ഒരു ചെറിയ കൃതിയാണ് ‘ഞാൻ എന്തുകൊണ്ട് നിരീശ്വരവാദിയായി’.
    …സർവശക്തനും സർവശ്രേഷ്ഠനുമായ ഒരു ദൈവത്തിന്റെ അസ്തിത്വത്തെ ഞാൻ നിഷേധിക്കുന്നു. ഞാൻ നിരീശ്വരവാദിയായത് അടുത്ത കാലത്തൊന്നുമല്ല. ചെറുപ്പത്തിൽതന്നെ ഞാൻ ദൈവത്തിൽ വിശ്വസിക്കാത്തവനായിത്തീർന്നു. .. വിഗ്രഹാരാധനയ്ക്കും സങ്കുചിത മതവീക്ഷണത്തിനെതിരെയും പൊരുതുന്നതോടൊപ്പം തന്നെ സമൂഹം ഈശ്വരവിശ്വാസത്തിനെതിരെയും പോരാടേണ്ടതുണ്ട്… അദ്ദേഹം അതിൽ എഴുതി.
    ഇന്ത്യയുടെ സ്വാതന്ത്ര്യസമര പഥത്തിൽ അഗ്നിജ്വാലയായിമാറിയ വിപ്ലവകാരിയായിരുന്നു ഭഗത് സിംഗ്. അദ്ദേഹത്തിന്റെ ജീവിതം, വ്യക്തിത്വം, ആശയങ്ങൾ രചനകൾ, പോരാട്ടങ്ങൾ കേസുവിചാരണകൾ, രക്തസാക്ഷിത്വം തുടങ്ങിയവയെപ്പറ്റി നേർവെളിച്ചം നൽകുന്ന മൂന്നു കൃതികൾ.
    ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ധീരവും സാഹസികവുമായ ദൗത്യങ്ങൾ ഏറ്റെടുത്ത ഭഗത് സിംഗ് ജനങ്ങളുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠനേടിയത് എങ്ങനെയെന്ന് ഈ പുസ്തകങ്ങൾ വായിക്കുമ്പോൾ വായനക്കാർക്ക് ഗ്രഹിക്കാനാകും.
    1. / ജയില് നോട്ട്ബുക്ക്:
    ഭഗത് സിംഗിന്റെ നോട്ടുബുക്കിലെ കുറിപ്പുകള് കേവലം കുറിപ്പുകളല്ല, ജന്മനാടിന്റെ മോചനത്തിനായുള്ള ഭഗത് സിംഗിന്റെ അന്വേഷണപാതയിലെ ഖനികളാണ്. സ്വാതന്ത്ര്യസമരത്തെ ആത്യന്തികമായും സോഷ്യലിസത്തിലേയ്ക്കുള്ള ഉരക്കല്ലാക്കിമാറ്റാന് അറിവുതേടലാണ് ആവശ്യം എന്ന ബോധ്യങ്ങളാണ് കൊച്ചു കൊച്ചു കുറിപ്പുകളായി ഭഗത് സിംഗ് കുറിച്ചിട്ടത്. സോഷ്യലിസത്തിലേക്കുള്ള പാത വിപ്ലവത്തിന്റേതാണ് എന്ന തിരിച്ചറിവില് ഊന്നിനിന്ന് ഭഗത് സിംഗിന്റെ കുറിപ്പുകള് മാര്ക്‌സിസം മുതല് ഗ്രീക്കു തത്വചിന്തവരെയുള്ള പരിപ്രേക്ഷ്യങ്ങളിലേക്കു പോകുന്നു. [ പേജ് 164 ]
    2. / യുവാക്കളായ രാഷ്ട്രീയപ്രവർത്തകരോട് ഭഗത് സിംഗ്:
    സാമ്രാജ്യത്വത്തിനെതിരെ വെല്ലുവിളിച്ച് അവസാനശ്വാസത്തിലും ഇങ്ക്വിലാബ് സിന്ദാബാദ് എന്ന് മുദ്രവാക്യം വിളിച്ച് ഭഗത് സിംഗിന് രക്തസാക്ഷിയാകേണ്ടി വന്നത് അദ്ദേഹത്തിനുള്ളിൽ ഒരു കമ്മ്യൂണിസ്റ്റുകാരൻ ഉള്ളതുകൊണ്ടാണ്.
    ഇന്ത്യയിലെ ആദ്യകാല കമ്മ്യൂണിസ്റ്റായ ഭഗത് സിംഗിന്റെ വിപ്ലവാത്മകമായ രാഷ്ട്രീയ ലേഖനങ്ങളുടെയും പ്രസംഗളുടെയും ശേഖരം. [പേജ് 82 ]
    3. / ഞാൻ എന്തുകൊണ്ട് നിരീശ്വവാദിയായി:
    ആത്മീയവാദത്തിന്റെയും ചിറകരിഞ്ഞു തകർത്ത ഭഗത് സിംഗിന്റെ ഈ കൃതി ഇന്ത്യയിലെ മുഴുവൻ ഭൗതികവാദികൾക്കും വഴികാട്ടികയാണ്. [ പേജ് 36 ]
    Bhagath Singh / Bhagat Sing  / Bagath Singh
    ആകെ പേജുകൾ 282 വില രൂ265
    265.00
  • Pathompatham Noottandile Keralam

    പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം – പി ഭാസ്ക്കരനുണ്ണി

    1,500.00
    Add to cart Buy now

    പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം – പി ഭാസ്ക്കരനുണ്ണി

    പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം
    പി ഭാസ്ക്കരനുണ്ണി

    പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന ഗ്രന്ഥം ഇന്ന് കേരളത്തിലെ സാംസ്‌കാരിക പ്രവർത്തകർ മാത്രമല്ല, രാഷ്ട്രീയ നേതാക്കളും അന്വേഷിക്കുന്ന അടിയാധാരമായി മാറിയിരിക്കുന്നു. അടുത്തകാലത്തായി നമ്മുടെ നാട്ടിൽ ഉണ്ടായ തിരിച്ചുപോക്കുകളുടെ പ്രത്യാഘാതങ്ങൾ ചെറുതല്ല, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തിരിച്ചുകൊണ്ടുവരുന്ന സങ്കുചിത സ്വത്വനിർമിതിയിലും ചില ആശയവാദ വക്താക്കൾ ഏർപ്പെട്ടിരിക്കുന്നു. അത്തരം സന്ദർഭത്തിലെ സ്വയം വിശദീകരണ ക്ഷമതയുള്ള പുസ്തകം കൂടിയായി ഈ മഹാ ഗ്രന്ഥം മാറുന്നു. ചരിത്രം മറക്കുന്നവർ അത് ആവർത്തിക്കാൻ വിധിക്കപ്പെട്ടവരാണ് എന്ന പാഠം നമുക്ക് ഉൾക്കൊള്ളാൻ ഈ കൃതി നിർണായകമാണ്.

    നമ്മൾ വന്ന വഴി എന്തെന്ന് അതിന്റെ പൂർണതയിൽ അറിയാൻ ഇതുപോലൊരു ഗ്രന്ഥം ഇല്ല എന്നത് ഒരു വസ്തുത മാത്രമാണ്. തുടർച്ചയായ 5 പതിപ്പുകൾ അതിന് അടിവരയിടുന്നു.

    കൂടുതൽ ഉള്ളടക്കം കുറഞ്ഞ പേജുകളിൽ വരുത്താൻ അച്ചടിയക്ഷരം മിതമായ വലുപ്പത്തിൽ ഉപയോഗിച്ചിരിക്കുന്നു. വായനക്ഷമത കുറയ്ക്കാതെ തന്നെ. ഏതാണ്ട് 1290 വരുന്ന പുസ്തകം രണ്ടായിരത്തിൽ അധികം പുറങ്ങളിലേക്ക് വ്യാപിക്കാവുന്നതാണ്. വിലക്കുറവ് വരുത്താനും അതുവഴി അന്വേഷിക്കുന്ന എല്ലാവായനക്കാരിലും എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുസ്തക ലേഔട്ടിലെ ഈ പരിഷ്‌ക്കാരം.

    “പത്തൊമ്പതാംനൂറ്റാണ്ടിലെ കേരളീയജീവിതത്തിന്റെ സ്വരൂപത്തെക്കുറിച്ച് വായനക്കാർക്ക് വിശദമായ ധാരണകൾ നൽകുന്നതിനുവേണ്ടി വസ്തുതകളെ പതിനാറ് ഭാഗങ്ങളായി ശ്രീ.പി.ഭാസ്‌കരനുണ്ണി വിഭജിച്ചിരിക്കുന്നു. ഭക്ഷണം, വസ്ത്രം, പാർപ്പിടം മുതലായ പ്രാഥമികകാര്യങ്ങളുടെ ചിത്രമാണ് ആദ്യം അവതരിപ്പിക്കുന്നത്. അവിടെവച്ചുതന്നെ ആചാരവിശേഷങ്ങളും ജാതിവ്യവസ്ഥയുമായി നാം സന്ധിക്കുന്നു. അതുകൊണ്ട് തുടർന്നുള്ള ഭാഗങ്ങളിലേയ്ക്ക് ജിജ്ഞാസയോടെ നീങ്ങാൻ നാം പ്രേരിതരായിത്തീരുന്നു.”
    – അവതാരികയിൽ എം കെ സാനു

    19 am nuttandile keralam / 19-am nuttaninte keralam / bhaskaranunni / bhaskaran unni
    പേജ് 1292 വില രൂ1500

    1,500.00
  • Adhivasikalum Adhivasibhashakalum ആദിവാസികളും ആദിവാസിഭാഷകളും

    ആദിവാസികളും ആദിവാസിഭാഷകളും – കെ വേലപ്പൻ

    65.00
    Add to cart Buy now

    ആദിവാസികളും ആദിവാസിഭാഷകളും – കെ വേലപ്പൻ

    ആദിവാസികളും ആദിവാസിഭാഷകളും

    കെ വേലപ്പൻ

    ആദിവാസികളുടെ ജീവിതം, സംസ്‌കാരം, ഭാഷ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു അമൂല്യ ഗ്രന്ഥം

    K Velappan / K Velappen

    പേജ് വില രൂ65

    65.00
  • Adhunika Bharatheeya Chithrakala ആധുനിക ഭാരതീയ ചിത്രകല

    ആധുനിക ഭാരതീയ ചിത്രകല – ബാബു നമ്പൂതിരി. കെ

    300.00
    Add to cart Buy now

    ആധുനിക ഭാരതീയ ചിത്രകല – ബാബു നമ്പൂതിരി. കെ

    ആധുനിക ഭാരതീയ ചിത്രകല

    ആധുനികത, ഭാരതീയ, പരീക്ഷണങ്ങൾ

    ബാബു നമ്പൂതിരി. കെ

    ഭാരതീയ ചിത്രകലാചരിത്രത്തിലൂടെ ആധുനികവും പാശ്ചാത്യവുമായ ചിത്രകല പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന കൃതി. നവോത്ഥാനകാല ഇന്ത്യൻ ചിത്രകലയുടെ പരിണാമപ്രക്രിയയും പാശ്ചാത്യവും ഭാരതീയവുമായ സങ്കേതങ്ങളെയും വിഖ്യാത ചിത്രകാരൻമാരെയും ഈ കൃതിയിൽ സമഗ്രമായി അവതരിപ്പിക്കുന്നു ചിത്രകലയുടെ ആസ്വാദന വിമർശങ്ങളെയും ബംഗാൾ കലയുടെ സാന്നിധ്യത്തെയും ആഴത്തിൽ പഠിച്ചിരിക്കുന്നു. ചിത്രകാരന്റെയും ചിത്രകലാ അദ്ധ്യാപകന്റെയും അനുഭവസാക്ഷ്യത്തിലൂടെ ഇന്ത്യൻ ചിത്രകലയെക്കുറിച്ചുള്ള ഗവേഷണാത്മക കൃതി.

    Babu Namboothiri / Babu Nambuthiri

    പേജ് 226 വില രൂ300

    300.00
  • Mattivecha Vrikkayumayi 31 Varsham മാറ്റിവെച്ച വൃക്കയുമായി 31 വർഷം

    മാറ്റിവെച്ച വൃക്കയുമായി 31 വർഷം – രമേശ്ബാബു ജി

    120.00
    Add to cart Buy now

    മാറ്റിവെച്ച വൃക്കയുമായി 31 വർഷം – രമേശ്ബാബു ജി

    മാറ്റിവെച്ച വൃക്കയുമായി 31 വർഷം

     

    രമേശ്ബാബു ജി

    മാറ്റി വെച്ച വൃക്കയുമായി മൂന്നു പതിറ്റാണ്ടുകൾ പിന്നിടുന്ന ഭാരത്തിലെ അപൂർവ്വം വ്യക്തികളിലൊരാളാണ് രമേശ്ബാബു. വൈദ്യശാസ്ത്രത്തിന്റെ കഴിവിനപ്പുറം ദൈവത്തിന്റെ കൈയ്യൊപ്പുള്ള ഒരു ജീവിതത്തിന്റെ കഥ. ഒപ്പം വൃക്ക ദാനംകൊടുത്ത സഹോദരി രാജിയുടെ ത്യാഗത്തിന്റെ കഥ. ആ ജീവിതാനുഭവങ്ങൾ വായിക്കുന്നതിലൂടെ രോഗങ്ങളെ നേരിടാനുള്ള ആത്മശക്തി നമുക്കു ലഭിക്കും. ജീവിതവിജയങ്ങൾക്കു പിന്നിലെ അനുഭവസാക്ഷ്യങ്ങൾ നമുക്കു ഉൾക്കരുത്ത് പകരുമെന്നതിലും സംശയമില്ല

    പേജ് 114 വില രൂ120

    120.00
  • Uchamarappacha ഉച്ചമരപ്പച്ച

    ഉച്ചമരപ്പച്ച – ഷാനവാസ് പോങ്ങനാട്

    140.00
    Add to cart Buy now

    ഉച്ചമരപ്പച്ച – ഷാനവാസ് പോങ്ങനാട്

    ഉച്ചമരപ്പച്ച

     

    ഷാനവാസ് പോങ്ങനാട്

    അതൊരു പിടച്ചിലാണ് അതിജീവനത്തിനായുള്ള പിടച്ചിൽ. ക്യാൻസറിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് കുതറിമാറിയ അത്ഭുതകരമായ അനുഭവം ആയുസ്സിന്റെ മുനമ്പിൽ നിന്നും തിരിച്ചുവന്ന് ആ കഥ പറയുവാണിവിടെ പൊള്ളുന്ന അനുഭവങ്ങളുടെ തീക്ഷ്ണമായ ആഖ്യാനം. ആർദ്രമായ രചനാശൈലി

    പേജ്132  വില രൂ140

    140.00
  • Pazhassi Samarangal പഴശ്ശിസമരങ്ങൾ

    പഴശ്ശിസമരങ്ങൾ – ഡോ കെ.കെ. എൻ കുറുപ്പ്

    110.00
    Add to cart Buy now

    പഴശ്ശിസമരങ്ങൾ – ഡോ കെ.കെ. എൻ കുറുപ്പ്

    പഴശ്ശിസമരങ്ങൾ

     

    ഡോ കെ.കെ. എൻ കുറുപ്പ്

    ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെയുള്ള സമരചരിത്രത്തിൽ ശ്രദ്ധേയമായ ഒരധ്യായമാണ് പഴശ്ശിസമരങ്ങൾ. പഴശ്ശി കേരള വർമ്മ രാജാവിന്റെ 175 – ജന്മവാർഷികദിനത്തിലാണ് ഈ പുസ്തകത്തിന്റെ ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ചത്. പഴശ്ശിസമരത്തിന്റെ സാമൂഹിക- സാമ്പത്തിക-സൈനിക പശ്ചാത്തലം ഈ കൃതിയിൽ വിവരിക്കുന്നു

    K K N Kurupp / K K N Kuruppu

    പേജ് 220 വില രൂ110

    110.00
  • Umberto Eco Pusthakam ഉംബെർട്ടോ എക്കോ പുസ്‌തകം

    ഉംബെർട്ടോ എക്കോ പുസ്‌തകം

    190.00
    Add to cart Buy now

    ഉംബെർട്ടോ എക്കോ പുസ്‌തകം

    ഉംബെർട്ടോ എക്കോ പുസ്‌തകം

     

    ഉംബെർട്ടോ എക്കോ

     

    ഫാസിസം ഒരു വിവിധോദ്ദേശ്യപദമായി തീർന്നിട്ടുണ്ട്, കാരണം അതിന്റെ ഒന്നോ രണ്ടോ പ്രത്യകതകളെ എടുത്തുമാറ്റിയാലും അത് ഫാസിസമായിത്തന്നെ തിരിച്ചറിയപ്പെടും, ഒരിക്കലും നശിക്കാത്ത ഫാസിസം നമുക്കു ചുറ്റും ഇപ്പോഴുമുണ്ട്, ചിലപ്പോൾ വെറും തുണി മാത്രം ധരിച്ച്. അതിനെ മറ നീക്കുക, അതിന്റെ നവനീയമായ ഏത് രൂപത്തിനും നേരെ വിരൽ ചൂണ്ടുക, ലോകത്തിന്റെ ഏത് കോണിലായാലും, എന്നായാലും, അതാണ് നമ്മുടെ ഉത്തരവാദിത്തം.

     

    ഉംബെർട്ടോ എക്കോയുടെ രചനകളുടെയും അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനങ്ങളുടെയും സമാഹാരം.

    ഫാസിസത്തിന് എതിരായ പോരാട്ടത്തിൽ ഉംബെർട്ടോ എക്കോ എന്നത് വെറുമൊരു പേര് മാത്രമല്ല, തന്റെ രചനകളിലൂടെ ഫാസിസത്തിനെതിരായ തീവ്രമായ പോരാട്ടമാണ് എക്കോ നടത്തിയത്.

     

    “മനുഷ്യർ ദൈവത്തിൽ വിശ്വസിക്കുന്നത് അവസാനിപ്പിക്കുന്നത് അർഥമാക്കുന്നത് അവർ ഒന്നിലും വിശ്വസിക്കുന്നില്ല എന്നതല്ല, അവർ എല്ലാത്തിലും വിശ്വസിക്കുന്നു എന്നതാണ്.”

     

    “മതവിശ്വാസത്തിൽ ഉറച്ച് പ്രവർത്തിക്കുമ്പോൾ ആകുന്നതിനെക്കാൾ കൂടുതൽ സമ്പൂർണവും അത്യുത്സാഹിയുമായ പിശാചായി മറ്റൊരിക്കിലും മനുഷ്യൻ മാറുന്നില്ല.”

     

    എഡിറ്റർ : ശിവകുമാർ ആർ പി

    Umbertto Eco / Umberto Echo / Umbarto Ecco / Embartto

    പേജ് 158  വില രൂ190

    190.00
  • Adhunika Keralam ആധുനിക കേരളം

    ആധുനിക കേരളം – ഡോ. കെ.കെ.എൻ. കുറുപ്പ്

    100.00
    Add to cart Buy now

    ആധുനിക കേരളം – ഡോ. കെ.കെ.എൻ. കുറുപ്പ്

    ആധുനിക കേരളം

    ഡോ. കെ.കെ.എൻ. കുറുപ്പ്

    മലബാറിലെ കാർഷിക പ്രസ്ഥാനങ്ങൾ മിക്കവയും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ്. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ കേരളത്തിലെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മേഖലകളിലുണ്ടായ ശ്രദ്ധേയമായ ചില പഠനങ്ങളാണ് ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

    K K N Kurupp / K K N kurup

    പേജ് 136 വില രൂ100

    100.00
  • Paradeshikalkanda India പരദേശികൾകണ്ട ഇന്ത്യ

    പരദേശികൾകണ്ട ഇന്ത്യ – രാജേന്ദ്രൻ ചെറുപൊയ്‌ക

    80.00
    Add to cart Buy now

    പരദേശികൾകണ്ട ഇന്ത്യ – രാജേന്ദ്രൻ ചെറുപൊയ്‌ക

    പരദേശികൾകണ്ട ഇന്ത്യ

     

    രാജേന്ദ്രൻ ചെറുപൊയ്‌ക

    പൗരാണിക ഇന്ത്യയെ കണ്ടെത്താൻ ശ്രമിച്ച പരദേശികളായ സഞ്ചാരികളുടെ അനുഭവസാക്ഷ്യമാണ് ഈ പുസ്‌തകം. ചരിത്രരേഖകളായി മാറിയ അടയാളപ്പെടുത്തലുകളുടെ വസ്തുനിഷ്ഠമായ വിവരണം ഈ ഗ്രന്ഥത്തിന്റെ സവിശേഷതയായി കണക്കാക്കാം

    Rajendran Cherupoyka / Rajendhran Cherupoika

    പേജ് 142 വില രൂ80

    80.00
  • Ayyankali Keralacharithrathil അയ്യൻ‌കാളി കേരളചരിത്രത്തിൽ

    അയ്യൻ‌കാളി കേരളചരിത്രത്തിൽ – കെ കെ എസ് ദാസ്

    90.00
    Add to cart Buy now

    അയ്യൻ‌കാളി കേരളചരിത്രത്തിൽ – കെ കെ എസ് ദാസ്

    അയ്യൻ‌കാളി കേരളചരിത്രത്തിൽ

     

    കെ.കെ.എസ്. ദാസ്

     

    കീഴാളജനതയുടെയും സ്വസമുദായത്തിന്റെയും സമ്പൂർണപുരോഗതിക്കുവേണ്ടി അക്ഷീണം പ്രയത്‌നിച്ച വിപ്ലവകാരിയായ അയ്യൻകാളിയുടെ ജീവിതവും പ്രവർത്തനങ്ങളും വിവരിക്കുന്ന ഗ്രന്ഥം.

    K K S Das / K K S Dhas

    പേജ് 154 വില രൂ90

    90.00
  • Charithravum Samskaravum ചരിത്രവും സംസ്‌കാരവും

    ചരിത്രവും സംസ്‌കാരവും – ടി. ടി. ശ്രീകുമാർ

    120.00
    Add to cart Buy now

    ചരിത്രവും സംസ്‌കാരവും – ടി. ടി. ശ്രീകുമാർ

    ചരിത്രവും സംസ്‌കാരവും

     

    ടി. ടി. ശ്രീകുമാർ

    രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിൽ കേരളത്തിന്റെ നേട്ടം മറ്റുരാജ്യങ്ങൾ
    മാതൃകയാക്കുന്ന പുതിയകാലത്ത് ചർച്ചചെയ്യപ്പെടാൻ ഏറെ സാധ്യതയുള്ള ലേഖനങ്ങൾ. കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തെ സാമൂഹിക പരിണാമങ്ങൾ വിലയിരുത്തുന്ന ആധികാരിക ഗ്രന്ഥം.

    T T Sreekumar / T T Srikumar

    പേജ് 178 വില രൂ120

    120.00
  • Keralathile Navodhana Nayakar കേരളത്തിലെ നാവോത്ഥാന നായകർ

    കേരളത്തിലെ നാവോത്ഥാന നായകർ – ഡോ. പി എഫ് ഗോപകുമാർ

    330.00
    Add to cart Buy now

    കേരളത്തിലെ നാവോത്ഥാന നായകർ – ഡോ. പി എഫ് ഗോപകുമാർ

    കേരളത്തിലെ നാവോത്ഥാന നായകർ

     

    ഡോ. പി എഫ് ഗോപകുമാർ

    കേരള നവോത്ഥാന നായകരുടെ ജീവിതവും പോരാട്ടവും ആവിഷ്‌കരിക്കുന്ന ഗ്രന്ഥമാണിത്, വൈകുണ്ഠസ്വാമികൾ മുതൽ വക്കം മൗലവി വരെയുള്ള നവോത്ഥാന പ്രതിഭകളെക്കുറിച്ചുള്ളതാണ് ഈ പുസ്‌തകം, നവോത്ഥാനവും അതിലെ വ്യത്യസ്ത ധാരകളും പരിചയപ്പെടാനും അത് കൊളുത്തിവെച്ച ആധുനികീകരണത്തിന്റെ ചിന്തകളെ സ്വംശീകരിക്കുന്നതിനും ഈ കൃതി പ്രയോജനപ്പെടും

    പരിഭാഷ : പ്രൊഫ, (ഡോ.) എസ് ശിവദാസൻ

    പേജ് 328 വില രൂ330

    330.00
  • Kolathunattile Pulayar കോലത്തുനാട്ടിലെ പുലയർ

    കോലത്തുനാട്ടിലെ പുലയർ – ഡോ. എം വി വിഷ്‌ണുനമ്പൂതിരി

    150.00
    Add to cart Buy now

    കോലത്തുനാട്ടിലെ പുലയർ – ഡോ. എം വി വിഷ്‌ണുനമ്പൂതിരി

    കോലത്തുനാട്ടിലെ പുലയർ

     

    ഡോ. എം വി വിഷ്‌ണുനമ്പൂതിരി

     

    മനുഷ്യരാശിയുടെ പാരമ്പര്യാധിഷ്ഠിത ജീവിതക്രമങ്ങളുടെ പഠനമാണ് നാടോടി വിജ്ഞാനീയം. പ്രാദേശികമോ വംശീയമോ ആയ പഠനങ്ങളും പ്രാക്തനസംസ്കാരത്തിന്റെ അവശിഷ്ടങ്ങളും മനുഷ്യനിൽ പ്രചോദനത്തിന്റെയും പ്രകാശനത്തിന്റെയും സ്‌ഫുരണങ്ങൾ സൃഷ്ട്ടിക്കുന്നു. കോലത്തുനാട്ടിലെ പുലയരുടെ സംസ്‌കാരചിഹ്നങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചുമുള്ള പഠനം.

    M V Vishnunampoothiri / M V Vishnunamboothiri

    പേജ് 222 വില രൂ150

    150.00
  • Methran Kayal - Harithakeralathinte Veendeduppu മെത്രാൻ കായൽ – ഹരിത കേരളത്തിന്റെ വീണ്ടെടുപ്പ്

    മെത്രാൻ കായൽ – ഹരിത കേരളത്തിന്റെ വീണ്ടെടുപ്പ് – സിബി ജോർജ്

    80.00
    Add to cart Buy now

    മെത്രാൻ കായൽ – ഹരിത കേരളത്തിന്റെ വീണ്ടെടുപ്പ് – സിബി ജോർജ്

    മെത്രാൻ കായൽ – ഹരിത കേരളത്തിന്റെ വീണ്ടെടുപ്പ്

     

    സിബി ജോർജ്

    കേരളത്തിന്റെ കാർഷികസംസ്‌കാരം വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ ഉഴുതുമറിക്കപ്പെട്ട മണ്ണാണ് മെത്രാൻകായൽ കാർഷികകൃതിയുടെ നിലനിൽപ്പിനുവേണ്ടി നടത്തിയ സമരചരിത്രത്തിന്റെ നാൾവഴികൾ അടയാളപ്പെടുത്തുന്ന പുസ്‌തകം

    Sibi George / Sebi Gorge

    പേജ് 80 വില രൂ80

    80.00
  • Solomante Theneechakal സോളമന്റെ തേനീച്ചകൾ - ജസ്റ്റിസ് കെ. ടി. തോമസ്

    സോളമന്റെ തേനീച്ചകൾ – ജസ്റ്റിസ് കെ. ടി. തോമസ്

    295.00
    Add to cart Buy now

    സോളമന്റെ തേനീച്ചകൾ – ജസ്റ്റിസ് കെ. ടി. തോമസ്

    സോളമന്റെ തേനീച്ചകൾ

    ജസ്റ്റിസ് കെ. ടി. തോമസ്

     

    Justice K T Thomas / Justice K T Thomes
    പേജ് 416 വില രൂ295

    295.00
  • Keralathile Africa കേരളത്തിലെ ആഫ്രിക്ക

    കേരളത്തിലെ ആഫ്രിക്ക – കെ പാനൂർ

    100.00
    Add to cart Buy now

    കേരളത്തിലെ ആഫ്രിക്ക – കെ പാനൂർ

    കേരളത്തിലെ ആഫ്രിക്ക

     

    കെ പാനൂർ

    മലനാടിന്റെ സൗന്ദര്യത്തെ മറപിടിച്ച് മലനാട്ടിലെ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഒരു വിഭാവത്തോടുള്ള നിരന്തരമായ യുദ്ധമാണ് കെ പാനൂരിന്റെ ‘കേരളത്തിലെ ആഫ്രിക്ക’ വയനാടിന്റെ ഭംഗിയും ആ ജനതയോടുള്ള നിന്ദയും തുറന്നെഴുതിയ ഈ ഗ്രന്ഥം അന്നത്തെ സർക്കാർ കണ്ടുകെട്ടിയതാണ്. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വായന.

    K Panoor / K Panur

    പേജ് 104 വില രൂ100

    100.00
  • Referancente Rasathanthram റഫറൻസിൻ്റെ രസതന്ത്രം

    റഫറൻസിൻ്റെ രസതന്ത്രം – ഡോ. അശോക് ഡിക്രൂസ്

    60.00
    Add to cart Buy now

    റഫറൻസിൻ്റെ രസതന്ത്രം – ഡോ. അശോക് ഡിക്രൂസ്

    റഫറൻസിൻ്റെ രസതന്ത്രം

     

    ഡോ. അശോക് ഡിക്രൂസ്

     

    മലയാളഭാഷാസാഹിത്യഗവേഷകർക്കും മാർഗദർശികൾക്കും ഗവേഷണാഭിരുചിയുള്ളവർക്കും ആശ്രയിക്കാവുന്ന കൈപ്പുസ്‌തകമാണിത്
    ഭാഷാസാഹിത്യഗവേഷണ വഴികൾ റഫറൻസ് രീതികൾ, എ.പി.എ. രീതി എം എൽ എ രീതി അതിസാങ്കേതികവിദ്യകാലത്തെ ഗവേഷണം എന്നീ വിഷയങ്ങൾ ഈ പുസ്‌തകത്തിൽ സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു മലയാളഗവേഷണരംഗത് റഫറൻസിന്റെ കാര്യത്തിൽ ഒരു പൊതുസമീപനം രൂപപ്പെടുത്താൻ കഴിയുന്ന കൃതിയാണിത്.

    Asok Decrus / Ashok Dicruz 

    പേജ് 76 വില രൂ60

    60.00
  • Valiya Chodyangalkkulla Cheriya Utharangal വലിയ ചോദ്യങ്ങൾക്കുള്ള ചെറിയ ഉത്തരങ്ങൾ - സ്റ്റീഫൻ ഹോക്കിങ്

    വലിയ ചോദ്യങ്ങൾക്കുള്ള ചെറിയ ഉത്തരങ്ങൾ – സ്റ്റീഫൻ ഹോക്കിങ്

    250.00
    Add to cart Buy now

    വലിയ ചോദ്യങ്ങൾക്കുള്ള ചെറിയ ഉത്തരങ്ങൾ – സ്റ്റീഫൻ ഹോക്കിങ്

    വലിയ ചോദ്യങ്ങൾക്കുള്ള ചെറിയ ഉത്തരങ്ങൾ

     

    സ്റ്റീഫൻ ഹോക്കിങ്

     

    നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തനായ ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ് അവസാനമായി എഴുതിയ പുസ്തകമാണിത്. വലിയ ചോദ്യങ്ങൾക്കുള്ള ചെറിയ ഉത്തരങ്ങൾ എന്ന ഈ പുസ്തകം ശാസ്ത്രലോകം അഭിമുഖം ചെയ്യുന്ന വലിയ സമസ്യകൾക്കുള്ള ആഴത്തിലുള്ളതും പ്രാപ്യമായതും സകാലികവുമായ ചിന്തകളാണ്.

     

    ദൈവമുണ്ടോ?

    ഇതൊക്കെയും എങ്ങനെയാണ് ഉണ്ടായത്?

    നമുക്ക ഭാവി പ്രവചിക്കാനാകുമോ?

    ഒരു തമോഗർത്തത്തിനുള്ളിൽ എന്താണുള്ളത്?

    നമ്മെ പോലെ ബുദ്ധിയുള്ള ജീവികൾ പ്രപഞ്ചത്തിൽ മറ്റെവിടെയങ്കിലും ഉണ്ടോ?

    നമ്മൾ സൃഷ്ടിച്ച നിർമിത ബുദ്ധി അഥവാ ‘യന്ത്രിരന്മാർ’ നമ്മെ എന്നെങ്കിലും കീഴ്‌പെടുത്തുമോ?

    നമ്മുടെ ഭാവി നമുക്ക് എങ്ങനെ രൂപപ്പെടുത്താനാകും?

    ഈ ഭൂമിയിൽ നമ്മുടെ അതിജീവനം എത്ര നേരം വരെ തുടരും?

    ബഹിരാകാശത്ത് നമ്മൾ കോളനികൾ ഉണ്ടാക്കുമോ?

    സമയസഞ്ചാരം സാധ്യമാകുമോ?

     

    തന്റെ അസാധാരണ ജീവിതമേറെയും സ്റ്റീഫൻ ഹോക്കിങ് ഉപയോഗപ്പെടുത്തിയത് പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ വർധിപ്പിക്കാനും അതിലെ കഠിനമായ നിഗൂഢതകളുടെ ചുരുളഴിക്കാനുമായിരുന്നു. തമോഗർത്തങ്ങൾ, സാങ്കല്പിക സമയം, ബഹുചരിത്രപരത എന്നീ വിഷയങ്ങളുമായി ബഹിരാകാശത്തെ അകലങ്ങളിൽ തന്റെ മനസ്സ് വ്യാപരിക്കുമ്പോൾ തന്നെ അദ്ദേഹം നമ്മുടെ ചെറു ഗ്രഹത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശാസ്ത്രത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ചിന്തിച്ചിരുന്നു.

    പരിസ്ഥിതിവിനാശം, അന്തരീക്ഷ മലിനീകരണം മുതൽ പ്രകൃതി വിഭവദൗലഭ്യം വരെയും കൊറോണവൈറസ് മുതൽ നിർമിതബുദ്ധിയുടെ അപകടം വരെയും വന്നെത്തി നിൽക്കുന്ന കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കന്ന ഇന്നത്തെ നമുക്ക് സ്റ്റീഫൻ ഹോക്കിങിനെ വായിക്കുന്നത് നല്ലൊരു തയ്യാറെപ്പുതന്നെയായിക്കും.

    വിഷയങ്ങളിൽ നിന്ന് വിഷയങ്ങളിലേക്കുള്ള പരന്ന അറിവ്, ബൗദ്ധിക ഉത്തേജനം, അഭിനിവേശം നിറഞ്ഞാടുന്ന സംവേദനം, ഇവയെയെല്ലാം ഇണക്കിച്ചേർത്ത് നർമത്തിൽ നനച്ച് അദ്ദേഹം തന്റെ ആയുഷ്‌ക്കാലം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് എഴുതിയ മഹത്തായ രചനയാണ് ഈ പുസ്തകം.

    നാമും നമ്മൾ വാഴും ഗ്രഹവും എങ്ങോട്ടാണ് പോകുന്നതെന്ന് ചരിത്രത്തിലിതുവരെ ജീവിച്ചിരുന്ന ശ്രദ്ധേയമായ മനസ്സിനുടമയിൽ നിന്ന് അറിയുന്നത് അത്രകണ്ട് രസകരവും വിജ്ഞാനപ്രദവുമാകുന്നു.

    Steven Howking / Hocking / Stephen / Stephan /Hoking

    പേജ് 168 വില രൂ250

    250.00