പഠനം

Showing 1–24 of 1094 results

Show Grid/List of >5/50/All>>
 • ഭഗവദ് ഗീത - മലയാളം

  ഭഗവദ് ഗീത – മലയാളം

  150.00
  Add to cart

  ഭഗവദ് ഗീത – മലയാളം

  ഭഗവദ് ഗീത – മലയാളം
  ശരത് ചന്ദ്രലാൽ

  പലവിധത്തിൽ വ്യാഖ്യാനിക്കാൻ കഴിയുന്ന ശ്ലോകങ്ങളെ ഭാഷാപരമായ തെളിമയോടെയും ആശയപരമായ നിഷ്പക്ഷതയോടെയും പരിഭാഷപ്പെടുത്താൻ ശരത് ചന്ദ്രലാലിന് അനായാസമായി സാധിച്ചിരിക്കുന്നു. വിശിഷ്ട കൃതികൾക്ക് ഓരോ തലമുറയിലും പുതിയ പരിഭാഷകളുണ്ടാകേണ്ടത് ആവശ്യം. ഈജ്ജ്വലമായ ഭാരതീയ വിചാരധാരയ്ക്ക് അപകർഷ വ്യാഖ്യാനങ്ങളാൽ ശ്വാസം മുട്ടുമ്പോൾ ഭഗവദ് ഗീതയുടെ നിർവ്യാജ സന്ദേശം പ്രസരിപ്പിക്കാൻ കഴികയെന്ന സേവനം നിസ്സാരമല്ല. ആത്മാവിന്റെ ഉണ്മയിൽ സകല മനുഷ്യരും ഒരു ചരടിൽ കോർത്ത മുത്തുകൾ പോലെ എന്ന ആശയത്തിന് വിഭാഗീയ ചിന്തകളുടെ പ്രേതബാധ തടുക്കാൻ കഴിയും. അതാണല്ലോ സത്യം. സത്യത്തിന്റെ കരുത്ത് അസത്യത്തിന് എങ്ങനെ അവകാശപ്പെടാൻ കഴിയും. ഉണ്മയ്‌ക്കൊപ്പം നിലയുറപ്പിക്കുക എന്ന കവിധർമത്തിന്റെ ധീരവും മനോജ്ഞവുമായ ആവിഷ്‌കാരമാണ് ഈ പരിഭാഷ. സംസ്‌കൃതം വശമല്ലാത്ത വായനക്കാർക്ക് ഈ പരിഭാഷ വലിയൊരനുഗ്രഹമാണെന്നതിൽ സംശയമില്ല.
  കെ ജയകുമാർ.

  ഗീതാകാവ്യം വായിച്ചു. സരളം, സുന്ദരം, കൃത്യം, ഹൃദ്യം.
  –  സി രാധാകൃഷ്ണൻ

  Bhagavad Gita Malayalam

  പേജ് 114    പരിഭാഷ

  150.00
 • ആയുർവേദവും മറ്റു കപട ചികിത്സകളും ജോസഫ് വടക്കൻ

  ആയുർവേദവും മറ്റു കപട ചികിത്സകളും – ജോസഫ് വടക്കൻ

  199.00
  Add to cart

  ആയുർവേദവും മറ്റു കപട ചികിത്സകളും – ജോസഫ് വടക്കൻ

  ആയുർവേദവും മറ്റു കപട ചികിത്സകളും
  ജോസഫ് വടക്കൻ

  ആയുർവേദം ശാസ്ത്രീയമാണോ? ആയുർവേദ ചികിത്സാ രീതികളെപ്പറ്റി പാരമ്പര്യമായി പ്രചരിക്കപ്പെടുന്ന ധാരണകൾ ശരിയാണോ?

  ആയുർവേദത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളെ വിശദമായി പരിശോധിച്ചുകൊണ്ടാണ് ഈ കൃതിയിൽ ഇക്കാര്യങ്ങൾ വിലയിരുത്തപ്പെടുന്നത്. ഹോമിയോപ്പതിയേയും യോഗയെയും പ്രകൃതി ചികിത്സയെയുമെല്ലാം ആധുനിക ശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ എങ്ങനെ കാണണമെന്ന് ഈ കൃതി ചൂണ്ടിക്കാട്ടുന്നു, അങ്ങനെയാണ് പല കെട്ടുകഥകളും ഇതിൽ തുറന്നു കാട്ടുന്നത്.

  Joseph Vadakkan / Vadakan

  പേജ് 154   പഠനം

  199.00
 • Kovoorinte Sampoorna Krithikal കോവൂരിന്റെ സമ്പൂർണ കൃതികൾ

  സമ്പൂർണ കൃതികൾ – എബ്രഹാം ടി. കോവൂർ

  795.00
  Add to cart

  സമ്പൂർണ കൃതികൾ – എബ്രഹാം ടി. കോവൂർ

  കോവൂരിന്റെ സമ്പൂർണ കൃതികൾ

  കോവൂരിന്റെ ജീവിതവും പ്രവർത്തികളും. അദ്ദേഹം ജനക്കൂട്ടത്തെ ആകർഷിച്ച, ദക്ഷിണ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെമ്പാടും സ്വാധീനം ചെലുത്തിയ മഹാനായ നിരീശ്വരവാദിയായിരുന്നു.

  ഇടമറുകിന്റെ വിവർത്തനം

  Kovoor / Kovur / Abraham T Kovur / Joseph Idamaruku / Edamaruku

  795.00
 • Ayyappante Sampoorna Kavithakal എ അയ്യപ്പന്റെ സമ്പൂർണ കവിതകൾ

  സമ്പൂർണ കവിതകൾ – എ അയ്യപ്പൻ

  1,100.00
  Add to cart

  സമ്പൂർണ കവിതകൾ – എ അയ്യപ്പൻ

  എ അയ്യപ്പന്റെ സമ്പൂർണ കവിതകൾ

  അയ്യപ്പന്റെ കവിത ബാഹ്യഘടകങ്ങളുടെയും അന്തശ്ചലനങ്ങളുടെയും യുക്തിഭദ്രമായ ഒരു ദർശനബിന്ദുവിൽ കേന്ദ്രീകരിക്കുന്നതല്ല. കവിതയായിത്തീരും മുന്നേ അബോധത്തിൽ രൂപം കൊള്ളുന്ന അനുഭവത്തിന്റെ ആദിരൂപങ്ങൾ അതേപടി ആവിഷ്‌ക്കരിക്കപ്പെടുന്നു. ഉന്മാദത്തിന്റെയും കുറ്റവാസനയുടെയും നഷ്ടബോധത്തിന്റെയും പശ്ചാപത്തിന്റെയും ഉഷ്ണജലപ്രവാഹങ്ങളിൽ അയ്യപ്പന്റെ വാക്കകൾ പിന്നെയും പിന്നെയും സ്‌നാനം ചെയ്യുന്നു. – ബലചന്ദ്രൻ ചുള്ളിക്കാട്

  മലയാള കവിതയുടെ അക്ഷരപ്രപഞ്ചത്തിൽ തന്റേതുമാത്രമായ ഒരു ഭ്രമണപഥത്തിലൂടെ ഒരു അവധൂതനെപ്പോലെ അലഞ്ഞു സഞ്ചരിച്ച എ അയ്യപ്പന്റെ സമ്പൂർണ കവിതകൾ.

  Ayappan Ayyapan

  പേജ് 898 വില രൂ1100

  1,100.00
 • Changampuzha Sampoorna Gadhya Krithikal ചങ്ങമ്പുഴ സമ്പൂർണ ഗദ്യകൃതികൾ

  സമ്പൂർണ ഗദ്യകൃതികൾ – ചങ്ങമ്പുഴ

  800.00
  Add to cart

  സമ്പൂർണ ഗദ്യകൃതികൾ – ചങ്ങമ്പുഴ

  ചങ്ങമ്പുഴ സമ്പൂർണ ഗദ്യകൃതികൾ

  പിരപ്പൻകോട് മുരളി

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  ചങ്ങമ്പുഴയെന്ന കവിയെ അറിയാത്തവരില്ല. എന്നാൽ ചങ്ങമ്പുഴയെ സമഗ്രമായി അറിഞ്ഞവർ വിരളം. വിശ്വസാഹിത്യവുമായി ആത്മബന്ധം പുലർത്തിയ പരിഭാഷകനും നോവലിസ്റ്റും കഥാകൃത്തും സാഹിത്യചിന്തകനുമായ ചങ്ങമ്പുഴയെ അനാവരണം ചെയ്യുന്ന ഗ്രന്ഥം. ധാരണകൾ തിരുത്താനും പുനർവായന സാധ്യമാക്കാനും ഈ ഗ്രന്ഥം സഹായകമാകും.

  പേജ് 800 വില രൂ1102

   

   

  800.00
 • വി ടി യുഡെ സമ്പൂർണ കൃതികൾ - വി ടി ഭട്ടതിരിപ്പാട് 

  സമ്പൂർണ കൃതികൾ – വി ടി ഭട്ടതിരിപ്പാട്

  675.00
  Add to cart

  സമ്പൂർണ കൃതികൾ – വി ടി ഭട്ടതിരിപ്പാട്

  വി ടി യുഡെ സമ്പൂർണ കൃതികൾ
  വി ടി ഭട്ടതിരിപ്പാട്
  കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവിലാരംഭിച്ച് പല ദിശകളിലൂടെയും വ്യക്തികളിലൂടെയും വളർന്ന് ഭാഷയെയും സംസ്‌കാരത്തെയും ഉണർത്തിമുന്നോട്ടുപോയ കേരളീയ നവോത്ഥാനത്തിന്റെ ഏറ്റവും സാരവത്തായ ചില മൂല്യങ്ങളാണ് വി. ടി. യിലും അദ്ദേഹത്തിന്റെ മനുഷ്യദർശനത്തിലും പൂർത്തിനേടിയത്. വി. ടി. ഇന്നില്ല. അദ്ദേഹം ജനിക്കുകയും പ്രവർത്തിക്കുകയും ചെയ്ത സമൂഹമാകട്ടെ പരിചയപ്പെടുത്തിയാൽപ്പോലും വിശ്വസിക്കാനാവാത്തവിധം വിദൂരവിസ്മൃതമായിക്കഴിഞ്ഞു. എങ്കിലും ആ പഴയകാലത്തെയും അതിൽനിന്ന് ഇന്നത്തെ കേരളത്തിലെത്താൻ നാം സഞ്ചരിച്ച ദീർഘദൂരങ്ങളെയും ഓർമ്മപ്പെടുത്തിക്കൊണ്ട്, മാനുഷികതയുടെ വലിയൊരു രേഖയായി വി. ടി. യുടെ കൃതികൾ നമ്മോടൊപ്പമുണ്ട്. വിക്ടർയൂഗോപാവങ്ങളെക്കുറിച്ചു പറഞ്ഞപോലെ ചില േ പ്പാഴെങ്കിലും അവ നമ്മുടെ വർത്തമാനത്തിന്റെ വാതിലിൽ മുട്ടിവിളിക്കുന്നു. ഉവ്വ്, തീർച്ചയായും അവയ്ക്ക് നമ്മുടെ മുറിയിൽ ഇടമുണ്ട്. എവിടവിടെ മനസ്സ് അനാർദ്രവും അമാനുഷവും ആകുന്നുവോ, അവിടെവിടെ സ്‌നേഹവും ജലവും നിറച്ച ഈ കറുത്ത മഷിക്കുപ്പിക്ക് സ്ഥാനമുണ്ട്. എവിടെവിടെ മരുഭൂമികൾ ഉണ്ടാകുന്നുണ്ടോ അവിടവിടെ ഈ വേരുണങ്ങാത്ത വാക്കിന് ആഴവും പടർച്ചയുമുണ്ട്.

  പേജ് 704


  675.00
 • എന്റെ കണ്ണൂരും തോരാത്ത കണ്ണീരും - അഡ്വ സത്യൻ പുത്തൂർ

  എന്റെ കണ്ണൂരും തോരാത്ത കണ്ണീരും – അഡ്വ. സത്യൻ പുത്തൂർ

  450.00
  Add to cart

  എന്റെ കണ്ണൂരും തോരാത്ത കണ്ണീരും – അഡ്വ. സത്യൻ പുത്തൂർ

  എന്റെ കണ്ണൂരും തോരാത്ത കണ്ണീരും
  അഡ്വ. സത്യൻ പുത്തൂർ

  കാലമിത്ര കഴിഞ്ഞിട്ടും സ്വദേശമായ കണ്ണൂർ ഇന്നും കലാപഭൂമിയായി തുടരുന്നു. യൗവ്വനകാലത്തു കൊലപാതക പരമ്പര അരങ്ങേറുമ്പോൾ നിരപരാധിയാണെങ്കിലും കൊലക്കത്തിക്ക് ഇരയാകുമെന്ന അവസ്ഥയിൽ ജന്മനാട്ടിൽ നിന്നു മാറിനിൽക്കേണ്ടി വരുന്നു. സ്വസ്ഥ ജീവിതത്തിനനായി ബാംഗ്ലൂരിൽ ചേക്കേറി. അവിടെയും സജീവമായി രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു.

  പിറന്ന നാടിനോടുള്ള അദമ്യമായ സ്‌നേഹം ഉള്ളിൽ പേറി നടന്നതുകൊണ്ടു തന്നെയാണ് കണ്ണൂർ കൊലപാതക രാഷ്ട്രീയത്തിന്റെ ഉള്ളറകൾ തുറന്നു കാണിക്കാൻ ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ തയ്യാറാകുന്നത്.

  Kannur / Kannoor 

  ഓർമക്കുറിപ്പുകൾ

  പേജ് 400  വില രൂ450


   

  450.00
 • ചെളി പുരളാത്ത പന്ത്

  ചെളി പുരളാത്ത പന്ത് – രാജീവ് രാമചന്ദ്രൻ

  220.00
  Add to cart

  ചെളി പുരളാത്ത പന്ത് – രാജീവ് രാമചന്ദ്രൻ

  ചെളി പുരളാത്ത പന്ത്
  രാജീവ് രാമചന്ദ്രൻ
  കാൽപ്പന്തുകളിയുടെ അവിസ്മരണീയ സന്ദർഭങ്ങളെ അടയാളപ്പെടുത്തുന്ന അത്യപൂർവ്വ ഗ്രന്ഥം വായനാനുഭവങ്ങൾക്കു പുറമേ ത്രസിപ്പിക്കുന്ന കാൽപന്ത് കളികളുടെ ദൃശ്യവിരുന്ന് QR കോഡ് വഴി കാണുവാൻ കഴിയുന്ന മലയാളത്തിലെ ഒരേയൊരു ഗ്രന്ഥം. ഒപ്പം മറഡോണ, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ ഫുട്ബോൾ ഇതിഹാസകരുടെ അവിസ്മരണീയ ജീവിത മുഹൂർത്തങ്ങളും വീഡിയോ രൂപത്തിൽ. ഫുട്ബാൾ വെറുമൊരു കളിയല്ലെന്നും കളിക്കാരുടെ സ്വത്യം ആവിഷ്കരിക്കുന്ന മാധ്യമം കൂടിയാണെന്നും ഇതിലെ ഓരോ പുറവും നമ്മെ ഓർമിപ്പിക്കുന്നു.
  ലാറ്റിൻ അമേരിക്കൻ ഫുട്ബോൾ സൗന്ദര്യം അക്ഷരങ്ങളിലൂടെയും, ക്യു.ആർ കോഡിലൂടെ ദൃശ്യ വിരുന്നായും നൽകുന്ന മലയാളത്തിലെ ആദ്യത്തെ പുസ്തകം. ഫുട്ബാൾ വെറുമൊരു കളിയല്ലെന്നും കളിക്കാരുടെ സ്വത്യം ആവിഷ്കരിക്കുന്ന മാധ്യമം കൂടിയാണെന്നും ഇതിലെ ഓരോ പുറവും നമ്മെ ഓർമിപ്പിക്കുന്നു.
  176

  220.00
 • ധാക്ക എക്‌സ്പ്രസ് : അഭയാര്‍ത്ഥികള്‍ വന്ന വഴിയിലൂടെ

  ധാക്ക എക്‌സ്പ്രസ് : അഭയാര്‍ത്ഥികള്‍ വന്ന വഴിയിലൂടെ

  110.00
  Add to cart

  ധാക്ക എക്‌സ്പ്രസ് : അഭയാര്‍ത്ഥികള്‍ വന്ന വഴിയിലൂടെ

  ധാക്ക എക്‌സ്പ്രസ് : അഭയാര്‍ത്ഥികള്‍ വന്ന വഴിയിലൂടെ
  ഡോ. ഷിജൂഖാന്‍
  മുജീബുര്‍ റഹ്മാന്‍ ബംഗ്ലാജനതയുടെ അഭിലാഷത്തിന് ശബ്ദരൂപം നല്കി. ധാക്കയിലെ വിദ്യാര്‍ത്ഥികള്‍ ‘ബംഗ്ലാദേശീയത’യുടെ പ്രതീകമായി പുതിയ പതാക ഉയര്‍ത്തി. യഹ്യാഖാനും സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ധാക്കയിലെത്തി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. അഡ്മിനിസ്‌ട്രേഷന്‍ ജനറല്‍ ടിക്കാഖാന്റെ നേതൃത്വത്തില്‍ നരനായാട്ട് തുടങ്ങി. ആദ്യം അവാമി ലീഗ് നേതാക്കളെയും, അന്ന് ജനസംഖ്യയുടെ അഞ്ചിലൊന്നുണ്ടായിരുന്ന ഹിന്ദുക്കളെയും ആക്രമിച്ചായിരുന്നു ആരംഭം. തുടര്‍ന്ന് ധാക്ക സര്‍വ്വകലാശാലയിലേക്ക്; പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും അതിക്രൂരമായി ആക്രമിക്കപ്പെട്ടു. ബംഗാളി എഴുത്തുകാര്‍, ചിന്തകര്‍, സാംസ്‌കാരിക നായകര്‍, നിയമജ്ഞര്‍ എന്നിവരെ പാകിസ്ഥാന്‍പട്ടാളം വകവരുത്തി. ഗ്രാമങ്ങളിലേക്ക് അതിക്രമം വ്യാപിപ്പിച്ചു. ലക്ഷക്കണക്കിന് വനിതകള്‍ അതിക്രൂര ബലാത്സംഗങ്ങള്‍ക്ക് വിധേയരാക്കപ്പെട്ടു. ജീവവായുവോടൊപ്പം അന്തരീക്ഷത്തില്‍ അനേകമനേകം വിലാപങ്ങള്‍ ലയിച്ചുചേര്‍ന്നു. വംശഹത്യയായിരുന്നു ആ അധമകൃത്യങ്ങളുടെ ലക്ഷ്യം. വധിക്കപ്പെട്ടത് മൂന്ന് ദശലക്ഷം പേരാണ്. വംശീയ വിദ്വേഷമായിരുന്നു പാകിസ്ഥാന്റെ സമാനതകളില്ലാത്ത ക്രൂരതയ്ക്ക് പിന്നിലെ ആശയധാര.
  ധാക്കയെന്ന ചരിത്രനഗരത്തിലൂടെ ഡോ. ഷിജൂഖാന്‍ നടത്തിയ യാത്ര ബംഗ്ലാദേശിന്റെ സംഘര്‍ഷഭരിതമായ ചരിത്ര കാലത്തേക്കുള്ള സഞ്ചാരങ്ങള്‍ കൂടിയായി മാറുന്നു. ബംഗ്ലാദേശിന്റെ സാംസ്‌കാരിക രാഷ്ട്രീയ ഭൂപടങ്ങളെ ലളിതസുന്ദരമായി അടയാളപ്പെടുത്തുന്ന കൃതി.
  80

  110.00
 • ടെറി ഈഗിള്‍ട്ടണ്‍: സിദ്ധാന്തം സൗന്ദര്യം സംസ്‌കാരം

  ടെറി ഈഗിള്‍ട്ടണ്‍: സിദ്ധാന്തം സൗന്ദര്യം സംസ്‌കാരം

  120.00
  Add to cart

  ടെറി ഈഗിള്‍ട്ടണ്‍: സിദ്ധാന്തം സൗന്ദര്യം സംസ്‌കാരം

  ടെറി ഈഗിള്‍ട്ടണ്‍: സിദ്ധാന്തം സൗന്ദര്യം സംസ്‌കാരം

   

  ഡോ. തോമസ് സ്‌കറിയ
  ആധുനിക മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികരില്‍ പ്രമുഖനാണ് ടെറി ഈഗിള്‍ട്ടണ്‍. സാഹിത്യസിദ്ധാന്തം, വിമര്‍ശനം, പ്രത്യയശാസ്ത്രം എന്നീ ചിന്താധാരകളില്‍ ലോകത്തെ സ്വാധീനിച്ച പ്രമുഖരില്‍ ഒരാള്‍. മാര്‍ക്‌സിയന്‍ ദര്‍ശനത്തെ സാഹിത്യത്തിലും സമൂഹത്തിലും പ്രയോഗിക്കാനും മാര്‍ക്‌സിസത്തെ പുതിയ കാലത്തേക്കു വികസിപ്പിക്കാനും ഈഗിള്‍ട്ടണ്‍ നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ടെറി ഈഗിള്‍ട്ടണിന്റെ ജീവിതത്തെയും രചനകളെയും ലളിതമായ രീതിയില്‍ പരിചയപ്പെടുത്തുന്ന ലഘുകൃതി.
  88

  120.00
 • സ്വയംവരം: അടൂരിന്റെയും അനുവാചകന്റെയും - എ ചന്ദ്രശേഖര്‍, ഗിരീഷ് ബാലകൃഷ്ണന്‍

  സ്വയംവരം: അടൂരിന്റെയും അനുവാചകന്റെയും

  390.00
  Add to cart

  സ്വയംവരം: അടൂരിന്റെയും അനുവാചകന്റെയും

  സ്വയംവരം: അടൂരിന്റെയും അനുവാചകന്റെയും
  എ ചന്ദ്രശേഖര്‍, ഗിരീഷ് ബാലകൃഷ്ണന്‍
  ചലച്ചിത്രത്തിന് സ്വന്തമായി ഒരു ഭാഷയുണ്ടെന്നും അതിന് സാഹിത്യം പോലെതന്നെ ഗൗരവമേറിയ ചോദ്യങ്ങള്‍ ജീവിതത്തെ സംബന്ധിച്ച് ഉന്നയിക്കാനാവുമെന്നും മലയാളി ആദ്യമായി തിരിച്ചറിയുന്നത് അടൂരിന്റെ സ്വയംവരത്തിലൂടെയാണ്. ഇന്ത്യന്‍ സിനിമയില്‍ പഥേര്‍ പാഞ്ചാലി സൃഷ്ടിച്ച ചലനങ്ങള്‍പോലെ ഒന്നാണ് മലയാള സിനിമയില്‍ സ്വയംവരം നടത്തിയത്. ചലച്ചിത്ര നിര്‍മ്മാണം തികഞ്ഞ സൂക്ഷ്മതയും ചലച്ചിത്ര ആസ്വാദനം നല്ല ശിക്ഷണവും ആവശ്യപ്പെടുന്നു എന്ന് മലയാളിയെ ബോദ്ധ്യപ്പെടുത്തിയ ഈ മഹനീയ ചലച്ചിത്രത്തിന് അരനൂറ്റാണ്ട് തികയുന്ന സന്ദര്‍ഭത്തില്‍ സ്വയംവരം നിര്‍മ്മിക്കപ്പെട്ട സാഹചര്യങ്ങളും അതിന്റെ നിര്‍മ്മാണത്തില്‍ പലരീതിയില്‍ പങ്കാളികളായവരുടെ ഓര്‍മ്മകളും ആസ്വാദനങ്ങളുമാണ് ഈ ഗ്രന്ഥം.
  സമാഹരണം , പഠനം എ ചന്ദ്രശേഖര്‍, ഗിരീഷ് ബാലകൃഷ്ണന്‍ / ഇന്ത്യന്‍ സിനിമയില്‍ പഥേര്‍ പാഞ്ചാലി സൃഷ്ടിച്ച ചലനങ്ങള്‍പോലെ ഒന്നാണ് മലയാള സിനിമയില്‍ സ്വയംവരം നടത്തിയത്. ചലച്ചിത്ര നിര്‍മ്മാണം തികഞ്ഞ സൂക്ഷ്മതയും ചലച്ചിത്ര ആസ്വാദനം നല്ല ശിക്ഷണവും ആവശ്യപ്പെടുന്നു എന്ന് മലയാളിയെ ബോദ്ധ്യപ്പെടുത്തിയ ഈ മഹനീയ ചലച്ചിത്രത്തിന് അരനൂറ്റാണ്ട് തികയുന്ന സന്ദര്‍ഭത്തില്‍ സ്വയംവരം നിര്‍മ്മിക്കപ്പെട്ട സാഹചര്യങ്ങളും അതിന്റെ നിര്‍മ്മാണത്തില്‍ പലരീതിയില്‍ പങ്കാളികളായവരുടെ ഓര്‍മ്മകളും ആസ്വാദനങ്ങളുമാണ് ഈ ഗ്രന്ഥം.
  300

  390.00
 • കേരളം മലയാളികളുടെ മാതൃഭൂമി

  കേരളം മലയാളികളുടെ മാതൃഭൂമി – ഇ എം എസ് നമ്പൂതിരിപ്പാട്‌

  430.00
  Add to cart

  കേരളം മലയാളികളുടെ മാതൃഭൂമി – ഇ എം എസ് നമ്പൂതിരിപ്പാട്‌

  കേരളം മലയാളികളുടെ മാതൃഭൂമി
  ഇ എം എസ് നമ്പൂതിരിപ്പാട്‌
  മലയാളിയുടെ മാതൃഭാഷ ഒപ്പം സാംസ്കാരികവും ഒപ്പം വ്യക്തിത്വവും സ്വത്വബോധം ഈ പുസ്തകത്തിൽ വിശകലനം ചെയ്തിട്ടുണ്ട്.
  മലയാളിയുടെ ഭാഷാപരവും സാംസ്‌കാരികവുമായ വ്യക്തിത്വത്തിനും സ്വത്വബോധത്തിനും നാവുനല്‍കിയ അനുപമ ക്ലാസിക് ചരിത്രരചനയുടെ മാര്‍ക്‌സിയന്‍ രീതി ശാസ്ത്രം മലയാളത്തിനു പരിചയപ്പെടുത്തിയ കൃതി.
  E M S Nampoothirippad

  430.00
 • ഭരതപര്യടനം - കുട്ടികൃഷ്ണ മാരാർ

  ഭരതപര്യടനം – കുട്ടികൃഷ്ണ മാരാർ

  300.00
  Add to cart

  ഭരതപര്യടനം – കുട്ടികൃഷ്ണ മാരാർ

  ഭരതപര്യടനം
  കുട്ടികൃഷ്ണ മാരാർ
  കുട്ടികൃഷ്ണമാരാരുടെ ഏറെ ചര്‍ച്ചയും വിവാദവും ഉണ്ടാക്കിയ കൃതിയാണ് ഭാരതപര്യടനം. 1948 ലാണ് ഈ കൃതി പുറത്തിറങ്ങുന്നത്. മഹാഭാരതത്തിലെ പ്രധാനപ്പെട്ട കഥാസന്ദര്‍ഭങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുകയാണ് കൃതി. അമാനുഷര്‍ എന്നു കരുതുന്ന കഥാപാത്രങ്ങളെ മനുഷ്യരായി അവതരിപ്പിച്ചു കൊണ്ട് അവരുടെശക്തി ദൗര്‍ബല്യങ്ങള്‍ മാരാര്‍ തുറന്നു കാണിക്കുന്നു. ഇതില്‍ കര്‍ണ്ണന്റെ കഥാപാത്ര സൃഷ്ടിയും വിശകലനവും ഏറെ പ്രഖ്യാതമാണ്. ധര്‍മ്മബോധം, ആസ്തിക്യബോധം, യുക്തിബോധം, സൗന്ദര്യബോധം ഇവയുടെ പശ്ചാത്തലത്തിലാണ് ഈ പുനര്‍വായന. കഥാപാത്രപഠനങ്ങളാണ് ഇതിലുള്ളത്. കഥാപാത്രത്തിന്റെ പശ്ചാത്തലത്തിലൂടെ ഇതിവൃത്തം, ഭാവശില്പം, കാവ്യാത്മകമായ രസം ഇവയിലേക്ക് വീക്ഷണങ്ങളെത്തുന്നു.

  പേജ് 196


  300.00
 • Jathi Nirmoolanam - Ambedkar

  ജാതിനിർമൂലനവും അനുബന്ധ രചനകളും – ഡോ ബി ആർ അംബേദ്കർ

  799.00
  Add to cart

  ജാതിനിർമൂലനവും അനുബന്ധ രചനകളും – ഡോ ബി ആർ അംബേദ്കർ

  ജാതിനിർമൂലനവും അനുബന്ധ രചനകളും

  ഡോ ബി ആർ അംബേദ്കർ

  കീഴാള, ദളിത് സമൂഹത്തിന്റെ സാംസ്‌ക്കാരികവും രാഷ്ട്രീയവുമായ ജീവിതത്തിന്മേൽ ജാതിവ്യവസ്ഥയെ എങ്ങനെയാണ്  സമൂഹം അടിച്ചേൽപ്പിച്ചതെന്ന് അംബേദ്കർ ഇവിടെ തുറന്നു കാട്ടുന്നു. ഒരു ആധിപത്യമെന്ന നിലയിൽ ജാതിയെ ഉന്മൂലനം ചെയ്യുക എന്നത് സവർണാധിപത്യത്തിനെതിരായ പോരാട്ടമായും അധഃസ്ഥിത സമൂഹത്തിന്റെ സാമൂഹികമാറ്റ പ്രക്രിയയിലെ പ്രധാന കടമയുമായാണ് അംബേദ്കർ ദർശിച്ചത്. അതിനാലാണ് ജാതിവ്യവസ്ഥയെക്കുറിച്ച് ധാരാളം പുസ്തകങ്ങൾ ഉണ്ടായിട്ടും ‘ജാതിനിർമൂലനം’, ‘അസ്പൃശ്യർ ആരായിരുന്നു’ തുടങ്ങിയ അംബേദ്കർ രചനകളെ
  മറികടക്കാൻ അവയ്‌ക്കൊന്നും ഇപ്പോഴും കഴിയാത്തത്.

  അസ്പൃശ്യരായി ഹിന്ദുത്വം മാറ്റിനിർത്തിയ കീഴാള, ദളിത് ജനതയ്ക്ക് ആത്മാഭിമാനം നൽകിയ ശ്രദ്ധേയമായ മറ്റു രചനകളും ഇതോടൊപ്പം തന്നെ അംബേദ്കർ നിർവഹിച്ചിട്ടുണ്ട്.

  ഹിന്ദുമതത്തിന്റെ ഉരകല്ല് ചാതുർവർണ്യമാണ്. ജാതിവ്യവസ്ഥയ്ക്ക് പുറത്തുനിർത്തപ്പെട്ടവർ അധഃസ്ഥിതരാണ്. അതുകൊണ്ട് അവർ ഹിന്ദുക്കളുമല്ല. ഹിന്ദു എന്ന വാക്കിന്റെ അർഥവും പൊരുളും ചരിത്രപരമായി അന്വേഷിച്ചുകൊണ്ട് അധഃസ്ഥിതർ ഹിന്ദുക്കളല്ല എന്നു പ്രഖ്യാപിക്കുന്ന അംബേദ്കറുടെ ശക്തമായ ലേഖനങ്ങളും പ്രഭാഷണങ്ങളും അടങ്ങിയ ഗ്രന്ഥം. അംബേദ്ക്കർ രചനകളിൽ ശ്രദ്ധേയമായ രചകളുടെ സമ്പൂർണ സമാഹാരം

  ഹിന്ദുമതത്തിന്റെ ഏറ്റവും അടിസ്ഥാന ശിലയാണ് വർണാശ്രമ ധർമം എന്നും ആശ്രമ ധർമം എന്നുമുള്ള രണ്ടു പ്രമാണങ്ങളെ യുക്തിയുക്തം ചോദ്യം ചെയ്യുന്ന രചനകളുടെ ഉജ്വല സമാഹാരമാണിത്‌. വർണവ്യവസ്ഥയ്ക്ക് നിയതവും ഏകാത്മകവും സംശയാതീതവും വിശ്വസനീയവുമായ വസ്തുതകൾ നിരത്താൻ സാധിക്കാത്ത ബ്രാഹ്മണവാദങ്ങളെയും സംഹിതകളെയും വസ്തുനിഷ്ഠമായി വിമർശിക്കുകയാണ് ഡോ ബി ആർ അംബേദ്ക്കർ

  അയിത്തം സമൂഹത്തിലുറപ്പിച്ചത് ആരാണെന്നും അതിന്റെ സാമൂഹിക പശ്ചാത്തലവും അംബേദ്കർ തന്റെ ഈ രചനകളിലൂടെ ഇഴകീറി പരിശോധിക്കുന്നു. ദളിത് മുന്നേറ്റങ്ങൾക്ക് ഇന്ത്യയിൽ ആദ്യമായി സംഘടിത ഊർജം പകരുകയും ഇന്നും അതിന്റെ ജ്വാല ഇവിടെയുള്ള കീഴാള വിഭാഗങ്ങൾക്ക് വെളിച്ചം പകരുകയും ചെയ്യുന്നു.

  Jathi Nirmulanam / Jathi Unmoolanam / Ambadkar

  പേജ് 578 വില രൂ799


   

  799.00
 • കൈരളിയുടെ കഥ - കൃഷ്ണപിള്ള എൻ

  കൈരളിയുടെ കഥ – കൃഷ്ണപിള്ള എൻ

  460.00
  Add to cart

  കൈരളിയുടെ കഥ – കൃഷ്ണപിള്ള എൻ

  കൈരളിയുടെ കഥ
  കൃഷ്ണപിള്ള എൻ
  മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും ഇന്നുവരെയുള്ള വളര്‍ച്ചയെക്കുറിച്ച് ഒരു ഏകദേശജ്ഞാനം അധികം ക്ലേശം സഹിക്കാതെ ലഭിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയാണ് ഈ കൃതി. സുപ്രധാനങ്ങളായ രചനകളും ശ്രദ്ധേയരായ എഴുത്തുകാരും ഈ സാഹിത്യ ചരിത്രഗ്രന്ഥത്തില്‍ ഉള്‍പ്പെടുന്നു. ഇരുപതു നൂറ്റാണ്ടുകളിലായി പരന്നുകിടക്കുന്ന ജീവിതകാലഘട്ടം, നൂറുകണക്കിനു സാഹിത്യകാരന്മാര്‍, ആയിരക്കണക്കിനു സാഹിത്യഗ്രന്ഥങ്ങള്‍, വിചിത്രവും വിവിധവുമായ പരിണാമപരമ്പരകള്‍, ഇങ്ങനെ ബഹുധാ സങ്കീര്‍ണ്ണമായ കൈരളീചരിതത്തെ, സാരാംശങ്ങള്‍ ചോര്‍ന്നു പോകാതെ, അനുപാതബോധവും രഞ്ജനനൈപുണ്യവും അനുപദം ദീക്ഷിച്ച്, അടക്കിയൊതുക്കി, ചിമിഴിലടച്ചു വായനക്കാരനു സമ്മാനിക്കുക എന്നതാണ് ഗ്രന്ഥകര്‍ത്താവ് ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ പിറവിയും വളര്‍ച്ചയും മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യംവരെയുള്ള മലയാളത്തിന്റെ സമസ്ത സ്പന്ദനങ്ങളും ഗൗരവപൂര്‍ണ്ണമായി രേഖപ്പെടുത്തിയിരിക്കുന്ന മികച്ച ഗ്രന്ഥം. ഭാഷാഗവേഷകര്‍ക്കും ഭാഷാവിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും പത്രാധിപന്മാര്‍ക്കും തുടങ്ങി ഭാഷാഭിമാനികള്‍ക്കെല്ലാം നിത്യോപയോഗയോഗ്യമായ കൃതി. മലയാളത്തിന്റെ വിശുദ്ധ വേദപുസ്തകം.

  പേജ് 439


  460.00
 • പത്മനാഭോ മരപ്രഭൂ - സരസ്വതി പി

  പത്മനാഭോ മരപ്രഭൂ – സരസ്വതി പി

  150.00
  Add to cart

  പത്മനാഭോ മരപ്രഭൂ – സരസ്വതി പി

  പത്മനാഭോ മരപ്രഭൂ
  സരസ്വതി പി
  മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയും, സ്ത്രീസ്വാതന്ത്ര്യവാദിയുമായിരുന്നു കെ.സരസ്വതി അമ്മ.

  പേജ് 268


  150.00
 • അക്ഷരശ്ലോക രത്നാവലി - കമലമ്മ ജി

  അക്ഷരശ്ലോക രത്നാവലി – കമലമ്മ ജി

  125.00
  Add to cart

  അക്ഷരശ്ലോക രത്നാവലി – കമലമ്മ ജി

  അക്ഷരശ്ലോക രത്നാവലി
  കമലമ്മ ജി
  കേരളത്തിലെ ഒരു സ്കൂൾ അദ്ധ്യാപികയും, എഴുത്തുകാരിയുമാണ് ജി. കമലമ്മ.പ്രധാനമായും സാഹിത്യ, സാമൂഹിക വിഷയങ്ങളിലാണ് കമലമ്മ എഴുതിയിട്ടുള്ളത്. മുപ്പതിലധികം കൃതികൾ എഴുതിയിട്ടുള്ള കമലമ്മക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

  പേജ് 248


  125.00
 • ബാലാമണിയമ്മ പഠനങ്ങൾ - ഉണ്ണികൃഷ്ണൻ എ എം

  ബാലാമണിയമ്മ പഠനങ്ങൾ – ഉണ്ണികൃഷ്ണൻ എ എം

  350.00
  Add to cart

  ബാലാമണിയമ്മ പഠനങ്ങൾ – ഉണ്ണികൃഷ്ണൻ എ എം

  ബാലാമണിയമ്മ പഠനങ്ങൾ
  ഉണ്ണികൃഷ്ണൻ എ എം
  പി.കെ. പരമേശ്വരന്‍നായര്‍ സ്മാരക ഗ്രന്ഥാവലിയിലെ മുപ്പത്തിയൊന്നാമതു പുസ്തകം.

  പേജ് 368


  350.00
 • ഏഴുമറ്റൂരിന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ - ഡോ.എഴുമറ്റൂർ രാജരാജവർമ

  ഏഴുമറ്റൂരിന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ – ഡോ.എഴുമറ്റൂർ രാജരാജവർമ

  950.00
  Add to cart

  ഏഴുമറ്റൂരിന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ – ഡോ.എഴുമറ്റൂർ രാജരാജവർമ

  ഏഴുമറ്റൂരിന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ
  ഡോ.എഴുമറ്റൂർ രാജരാജവർമ
  ഭാഷയുടെയും സാഹിത്യത്തിന്റെയും വിവിധ വൈജ്ഞാനികമേഖലയിലൂടെ സഞ്ചരിക്കുന്ന ഒരെഴുത്തുകാരന്റെ തിരഞ്ഞെടുത്ത 108 പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ വിശിഷ്ട ഗ്രന്ഥം. മലയാളസാഹിത്യവിജ്ഞാനത്തെ സമ്പുഷ്ടമാക്കുന്ന ഈ ഗ്രന്ഥം ഭാഷാസാഹിത്യത്തിനു ലഭിച്ച മികച്ച ഉപലബ്ധിയാണ്.

  പേജ് 950


  950.00
 • മലയാളഭാഷാ പഠനങ്ങൾ - ഉണ്ണികൃഷ്ണൻ എ എം

  മലയാളഭാഷാ പഠനങ്ങൾ – ഉണ്ണികൃഷ്ണൻ എ എം

  999.00
  Add to cart

  മലയാളഭാഷാ പഠനങ്ങൾ – ഉണ്ണികൃഷ്ണൻ എ എം

  മലയാളഭാഷാ പഠനങ്ങൾ
  ഉണ്ണികൃഷ്ണൻ എ എം
  മലയാളഭാഷെയക്കുറിച്ചുള്ള ഒേരെയാരു റഫറൻസ് ഗ്രന്ഥം . മലയാളത്തിന്റെ ചരിത്രം, ശാസ്ത്രം, വൈത്രികം, നിലവാരം, സാങ്കേതികതാസാധ്യതകള്‍ മുതലായവ 51 പ്രബന്ധങ്ങളിലൂടെ ഇതില്‍ അനാവൃതമാകുന്നു. മലയാളം എന്തുകൊണ്ട് ശ്രേഷ്ഠ ഭാഷാപദവിക്ക് അര്‍ഹമായി? കോളനിവാഴ്ചയുടെ ഫലമായ ഇംഗ്ലീഷില്‍ക്കൂടിയല്ലാെത ഇവിടെ ഭരണ, വിദ്യാഭ്യാസ, ഗവേഷണ, നീതി നിർവഹണാധിപ്രവർത്തനങ്ങൾ സാധ്യമല്ലേ ? മുന്‍പ് ജനകീയാവശ്യ ത്തിലും സര്‍ക്കാര്‍ സംവിധാനത്തിലും കോടതിവ്യവഹാരത്തിലും പഠനം, അധ്യാപനം, സാഹിത്യരചന, ശാസ്ത്രകൃതികളുടെ നിര്‍മാണം തുടങ്ങിയവയിലെലാം യഥായോഗും ഉപേയാഗിച്ചിരുന്ന മലയാളത്തിന് ജനാധിപത്യകാലത്ത് അയിത്തം വന്നെതങ്ങെന? അതു മാറ്റാന്‍ ആരും തയ്യാറാകാത്തെതന്തു കൊണ്ട്? ശാസ്ത്ര സാങ്കേതികയുഗത്തില്‍ മറ്റു പ്രമുഖ ഭാഷാകളെപ്പോലെ മലയാളവും ഏതാവശ്യത്തിനും ഉപേയാഗിക്കാവു ന്നതായിട്ടും മലയാളികൾ സ്വന്തം മാതൃഭാഷയെ ഔദ്യോധികവും അക്കാദമികവുമായി അംഗീകരിക്കാത്തതിനുകാരണെമന്ത്? മലയാളെത്തക്കുറിച്ച് അറിയേണ്ടതെല്ലാം ഇതിലുണ്ട്.

  പേജ് 945


  999.00
 • വി ടി യുഡെ സമ്പൂർണ കൃതികൾ - വി ടി ഭട്ടതിരിപ്പാട് 

  വി ടി യുടെ സമ്പൂർണ കൃതികൾ – വി ടി ഭട്ടതിരിപ്പാട് 

  675.00
  Add to cart

  വി ടി യുടെ സമ്പൂർണ കൃതികൾ – വി ടി ഭട്ടതിരിപ്പാട് 

  വി ടി യുഡെ സമ്പൂർണ കൃതികൾ
  വി ടി ഭട്ടതിരിപ്പാട്
  കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവിലാരംഭിച്ച് പല ദിശകളിലൂടെയും വ്യക്തികളിലൂടെയും വളർന്ന് ഭാഷയെയും സംസ്‌കാരത്തെയും ഉണർത്തിമുന്നോട്ടുപോയ കേരളീയ നവോത്ഥാനത്തിന്റെ ഏറ്റവും സാരവത്തായ ചില മൂല്യങ്ങളാണ് വി. ടി. യിലും അദ്ദേഹത്തിന്റെ മനുഷ്യദർശനത്തിലും പൂർത്തിനേടിയത്. വി. ടി. ഇന്നില്ല. അദ്ദേഹം ജനിക്കുകയും പ്രവർത്തിക്കുകയും ചെയ്ത സമൂഹമാകട്ടെ പരിചയപ്പെടുത്തിയാൽപ്പോലും വിശ്വസിക്കാനാവാത്തവിധം വിദൂരവിസ്മൃതമായിക്കഴിഞ്ഞു. എങ്കിലും ആ പഴയകാലത്തെയും അതിൽനിന്ന് ഇന്നത്തെ കേരളത്തിലെത്താൻ നാം സഞ്ചരിച്ച ദീർഘദൂരങ്ങളെയും ഓർമ്മപ്പെടുത്തിക്കൊണ്ട്, മാനുഷികതയുടെ വലിയൊരു രേഖയായി വി. ടി. യുടെ കൃതികൾ നമ്മോടൊപ്പമുണ്ട്. വിക്ടർയൂഗോപാവങ്ങളെക്കുറിച്ചു പറഞ്ഞപോലെ ചില േ പ്പാഴെങ്കിലും അവ നമ്മുടെ വർത്തമാനത്തിന്റെ വാതിലിൽ മുട്ടിവിളിക്കുന്നു. ഉവ്വ്, തീർച്ചയായും അവയ്ക്ക് നമ്മുടെ മുറിയിൽ ഇടമുണ്ട്. എവിടവിടെ മനസ്സ് അനാർദ്രവും അമാനുഷവും ആകുന്നുവോ, അവിടെവിടെ സ്‌നേഹവും ജലവും നിറച്ച ഈ കറുത്ത മഷിക്കുപ്പിക്ക് സ്ഥാനമുണ്ട്. എവിടെവിടെ മരുഭൂമികൾ ഉണ്ടാകുന്നുണ്ടോ അവിടവിടെ ഈ വേരുണങ്ങാത്ത വാക്കിന് ആഴവും പടർച്ചയുമുണ്ട്.

  പേജ് 704


  675.00
 • ശ്രമണ ബുദ്ധൻ - ബോബി തോമസ്

  ശ്രമണ ബുദ്ധൻ – ബോബി തോമസ്

  380.00
  Add to cart

  ശ്രമണ ബുദ്ധൻ – ബോബി തോമസ്

  ശ്രമണ ബുദ്ധൻ
  ബോബി തോമസ്
  വിവിധ വായനകൾ സാധ്യമാക്കുന്ന വിശാലമായൊരു തുറന്ന പുസ്തകമാണ് ബുദ്ധൻ. ഓരോ വായനക്കാർക്കും ബുദ്ധൻ ഓരോന്നോരോന്നാണ്. ബുദ്ധൻ ജീവിച്ച നാടുകളിലൂടെ സഞ്ചരിച്ച് തയ്യാറാക്കിയ അന്വേഷണ പുസ്തകം ചരിത്രത്തിലെ ബുദ്ധൻ ആരായിരുന്നുവെന്നും ബുദ്ധന്റെ മരണശേഷമുള്ള നൂറ്റാണ്ടുകളിൽ ബുദ്ധമതത്തിന് എന്തു സംഭവിച്ചുവെന്നതിനെയും പറ്റി സമഗ്രമായ ഒരു ചിത്രം നിവർത്തിവയ്ക്കുന്നു. ഇന്ത്യയുടെ ശ്രമണപാരമ്പര്യങ്ങളെപ്പറ്റിയുള്ള അന്വേഷണങ്ങൾക്കും ബുദ്ധചിന്തയ്ക്കും കൂടുതൽ പ്രാധാന്യമേറുന്ന കാലഘട്ടത്തിൽ പ്രസക്തമായ പുസ്തകം.

  പേജ് 368


  380.00
 • Placeholder

  എതിരൻ ചിന്തകൾ – എതിരൻ കതിരവൻ

  290.00
  Add to cart

  എതിരൻ ചിന്തകൾ – എതിരൻ കതിരവൻ

  എതിരൻ ചിന്തകൾ
  എതിരൻ കതിരവൻ
  മലയാളിസമൂഹത്തിന്റെ മനോഭാവങ്ങളെയും വിശ്വാസങ്ങ ളെയും ചിന്തകളെയും തന്റെ സൂക്ഷ്മമായ വിശകലനത്തി ലൂടെ വിലയിരുത്തുകയും അതിലെ വൈരുധ്യങ്ങളെ തുറന്നു കാട്ടുകയുമാണ് എതിരൻ ചിന്തകൾ. പൊതുബോധത്തിനു വിരുദ്ധമായ ഈ ചിന്തകൾ കലാസൃഷ്ടികളിലേക്കും വ്യാപി പ്പിക്കുന്നുണ്ട് എതിരൻ കതിരവൻ . മധ്യവർഗ്ഗ പൊതുബോധം സൃഷ്ടിച്ച് സ്ഥാപിച്ചെടുക്കുന്ന മാധ്യമങ്ങളോടുള്ള വിമർശനം കൂടിയാകുന്നുണ്ട് ഈ ലേഖനങ്ങൾ.
  പേജ് 240
  290.00
 • ഭൂപടം തലത്തിരുക്കുംബോൾ

  ഭൂപടം തലതിരിക്കുമ്പോൾ – പി പവിത്രൻ

  440.00
  Add to cart

  ഭൂപടം തലതിരിക്കുമ്പോൾ – പി പവിത്രൻ

  ഭൂപടം തലതിരിക്കുംമ്പോൾ
  പി പവിത്രൻ
  കഴിഞ്ഞ രണ്ടു ദശകളിലേറെയുള്ള മലയാള നോവലിനെ മുൻനിർത്തി എഴുതിയ പഠനങ്ങ ളുടെ സമാഹാരം. സൗന്ദര്യബോധം എന്നെ നിർ ണായകമായ മനുഷ്യശേഷി ഓരോ കാലത്തും അതിന്റേതായ അധികാരബന്ധങ്ങൾക്കുള്ളിലാണ് അനുഭൂതികൾ സൃഷ്ടിക്കുന്നത്. സാഹിത്യ ഗണങ്ങൾ ഓരോന്നും രൂപപ്പെട്ടതിന് അതിന്റേ തായ ചരിത്രസാഹചര്യങ്ങളുണ്ട്. നമ്മുടെ ആഹ്ലാദവേദനകളിലെല്ലാം ആധിപത്യത്തിന്റെ ആഘോഷമോ കീഴടക്കപ്പെടുന്നതിന്റെ ദൈന്യതയോ ഉണ്ട്. കലയുടെയും സാഹിത്യത്തിന്റെയും ഓരോ ജനുസ്സും അതിന്റെ ജന്മസാഹചര്യങ്ങൾക്കനുസരിച്ച് ഏറ്റക്കുറച്ചിലുകളോടെ ഈ അധികാരസ്വഭാവം സൂക്ഷിക്കുന്നുണ്ട്. നോവലുകളോരോന്നും എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്ത ചരിത്ര സന്ദർഭങ്ങൾക്കും അധികാരബന്ധങ്ങൾക്കും ഊന്നൽ നൽകി യിട്ടുള്ള ഈ പുസ്തകം യൂറോപ്യനല്ലാത്ത ആധുനികോത്തരത യെക്കുറിച്ചുള്ള സംവാദങ്ങളുടെ തുടർച്ചകൂടിയാണ്.
  പേജ് 392
  440.00