നീതിന്യായം
Showing all 5 results
-
ജാതിനിർമൂലനവും അനുബന്ധ രചനകളും – ഡോ ബി ആർ അംബേദ്കർ
₹799.00 Add to cart Buy nowജാതിനിർമൂലനവും അനുബന്ധ രചനകളും – ഡോ ബി ആർ അംബേദ്കർ
ജാതിനിർമൂലനവും അനുബന്ധ രചനകളും
ഡോ ബി ആർ അംബേദ്കർ
കീഴാള, ദളിത് സമൂഹത്തിന്റെ സാംസ്‌ക്കാരികവും രാഷ്ട്രീയവുമായ ജീവിതത്തിന്മേൽ ജാതിവ്യവസ്ഥയെ എങ്ങനെയാണ് സമൂഹം അടിച്ചേൽപ്പിച്ചതെന്ന് അംബേദ്കർ ഇവിടെ തുറന്നു കാട്ടുന്നു. ഒരു ആധിപത്യമെന്ന നിലയിൽ ജാതിയെ ഉന്മൂലനം ചെയ്യുക എന്നത് സവർണാധിപത്യത്തിനെതിരായ പോരാട്ടമായും അധഃസ്ഥിത സമൂഹത്തിന്റെ സാമൂഹികമാറ്റ പ്രക്രിയയിലെ പ്രധാന കടമയുമായാണ് അംബേദ്കർ ദർശിച്ചത്. അതിനാലാണ് ജാതിവ്യവസ്ഥയെക്കുറിച്ച് ധാരാളം പുസ്തകങ്ങൾ ഉണ്ടായിട്ടും ‘ജാതിനിർമൂലനം’, ‘അസ്പൃശ്യർ ആരായിരുന്നു’ തുടങ്ങിയ അംബേദ്കർ രചനകളെ
മറികടക്കാൻ അവയ്‌ക്കൊന്നും ഇപ്പോഴും കഴിയാത്തത്.അസ്പൃശ്യരായി ഹിന്ദുത്വം മാറ്റിനിർത്തിയ കീഴാള, ദളിത് ജനതയ്ക്ക് ആത്മാഭിമാനം നൽകിയ ശ്രദ്ധേയമായ മറ്റു രചനകളും ഇതോടൊപ്പം തന്നെ അംബേദ്കർ നിർവഹിച്ചിട്ടുണ്ട്.
ഹിന്ദുമതത്തിന്റെ ഉരകല്ല് ചാതുർവർണ്യമാണ്. ജാതിവ്യവസ്ഥയ്ക്ക് പുറത്തുനിർത്തപ്പെട്ടവർ അധഃസ്ഥിതരാണ്. അതുകൊണ്ട് അവർ ഹിന്ദുക്കളുമല്ല. ഹിന്ദു എന്ന വാക്കിന്റെ അർഥവും പൊരുളും ചരിത്രപരമായി അന്വേഷിച്ചുകൊണ്ട് അധഃസ്ഥിതർ ഹിന്ദുക്കളല്ല എന്നു പ്രഖ്യാപിക്കുന്ന അംബേദ്കറുടെ ശക്തമായ ലേഖനങ്ങളും പ്രഭാഷണങ്ങളും അടങ്ങിയ ഗ്രന്ഥം. അംബേദ്ക്കർ രചനകളിൽ ശ്രദ്ധേയമായ രചകളുടെ സമ്പൂർണ സമാഹാരം
ഹിന്ദുമതത്തിന്റെ ഏറ്റവും അടിസ്ഥാന ശിലയാണ് വർണാശ്രമ ധർമം എന്നും ആശ്രമ ധർമം എന്നുമുള്ള രണ്ടു പ്രമാണങ്ങളെ യുക്തിയുക്തം ചോദ്യം ചെയ്യുന്ന രചനകളുടെ ഉജ്വല സമാഹാരമാണിത്. വർണവ്യവസ്ഥയ്ക്ക് നിയതവും ഏകാത്മകവും സംശയാതീതവും വിശ്വസനീയവുമായ വസ്തുതകൾ നിരത്താൻ സാധിക്കാത്ത ബ്രാഹ്മണവാദങ്ങളെയും സംഹിതകളെയും വസ്തുനിഷ്ഠമായി വിമർശിക്കുകയാണ് ഡോ ബി ആർ അംബേദ്ക്കർ
അയിത്തം സമൂഹത്തിലുറപ്പിച്ചത് ആരാണെന്നും അതിന്റെ സാമൂഹിക പശ്ചാത്തലവും അംബേദ്കർ തന്റെ ഈ രചനകളിലൂടെ ഇഴകീറി പരിശോധിക്കുന്നു. ദളിത് മുന്നേറ്റങ്ങൾക്ക് ഇന്ത്യയിൽ ആദ്യമായി സംഘടിത ഊർജം പകരുകയും ഇന്നും അതിന്റെ ജ്വാല ഇവിടെയുള്ള കീഴാള വിഭാഗങ്ങൾക്ക് വെളിച്ചം പകരുകയും ചെയ്യുന്നു.
Jathi Nirmulanam / Jathi Unmoolanam / Ambadkar
പേജ് 578 വില രൂ799
₹799.00 -
തൊഴിൽ നിയമ ഭേദഗതി – എളമരം കരീം
₹100.00 Add to cart Buy nowതൊഴിൽ നിയമ ഭേദഗതി – എളമരം കരീം
തൊഴിൽ നിയമ ഭേദഗതി
സ്വകാര്യവൽക്കരണം, കോർപ്പറേറ്റ് വൽക്കരണം
എളമരം കരീം
ഇന്ത്യൻ തൊഴിലാളി വർഗം ത്യാഗപൂർണമായ സമരങ്ങളിലൂടെ നേടിയെടുത്ത തൊഴിൽ അവകാശങ്ങൾ നഷ്ടപ്പെടുത്തുന്നതാണ് നരേന്ദ്ര മോഡി സർക്കാർ പാസ്സാക്കിയ പുതിയ ലേബർ കോഡുകൾ. ‘ഹയർ ആന്റ് ഫയർ’ സമ്പ്രദായത്തിന് നിയമ പ്രാബല്യം നൽകുന്നതാണ് ലേബർ കോഡുകൾ. ‘ഡൂയിംഗ് ബിസിനസ് ഈസ് ഈസി’ എന്ന നയത്തെ ആസ്പദമാക്കി ഇന്ത്യൻ കുത്തക മുതലാളി വർഗം ആവശ്യപ്പെട്ടതനുസരിച്ചാണ് തൊഴിൽ നിയമങ്ങൾ തൊഴിലുടമകൾക്ക് അനുകൂലമായ വിധത്തിൽ ഭേദഗതി ചെയ്തത്.
തൊഴിൽ മേഖലയിൽ തികഞ്ഞ അരാജകത്വമായിരിക്കും ഇതിന്റെ ഫലമായി നിലവിൽ വരുക. ഐക്യ സമരത്തിലൂടെ മാത്രമേ സർക്കാരിന്റെ ദ്രോഹ നടപടികളെ തോൽപ്പിക്കാനാകൂ. തൊഴിലാളികളുടെ ഐക്യ സമരത്തിന്റെ ഉജ്വല വിജയമാണ് യുപിയിൽ കണ്ടത്. മറ്റൊരു ഉജ്വലമായ അനുഭവമാണ് പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷക സമരം. കോർപ്പറേറ്റ് പ്രീണനത്തിനെതിരെയാണ് രാജ്യത്തെ കർഷകരുടെയും തൊഴിലാളികളുടെയും ഐക്യനിര ശക്തിപ്പെടുന്നത്.
ജന വിരുദ്ധമായ നയങ്ങൾ തിരുത്തിക്കാനും ചൂഷണ രഹിതമായൊരു സാമൂഹ്യാവസ്ഥയിലേക്കു സമൂഹത്തെ നയിക്കാനും യോജിച്ച പ്രക്ഷോഭങ്ങളല്ലാതെ മറ്റു കുറുക്കുവഴികളില്ല.
Elamaram Kareem / Ilamaram Karim / Thozhil Niyamam Labour Laws
പേജ് 80 വില രൂ100
₹100.00 -
തിരുക്കുറൾ – തിരുവള്ളുവർ
₹590.00 Add to cart Buy nowതിരുക്കുറൾ – തിരുവള്ളുവർ
തിരുക്കുറൾ
തിരുവള്ളുവർ
ജാതി, മത, വർഗ, വർണ വൈവിധ്യങ്ങൾക്കും കാല, ദേശ, ഭാഷാ വ്യത്യാസങ്ങൾക്കും അതീതമായി സർവജനങ്ങൾക്കും മാർഗനിർദേശം നൽകുന്ന ഗ്രന്ഥമാണ് തിരുവള്ളുവർ രചിച്ച ‘തിരുക്കറൾ’. ബൈബിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളിൽ പരിഭാഷപ്പെടുത്തപ്പെട്ട ധാർമിക ഗ്രന്ഥവും തിരുക്കുറളാണ്. മതാധിഷ്ഠിതമല്ലാത്ത ധാർമിക ഗ്രന്ഥങ്ങളിൽ ലോകത്ത് ഏറ്റവും കൂടുതൽ പരിഭാഷ ലഭിച്ചിട്ടുള്ളത് തരുക്കുറളിനാണ്.
ജീവിത സമസ്യകൾക്ക് പരിഹാരമായി രചിക്കപ്പെട്ട അത്യപൂർവ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ.
കുറൽ മതേതരഗ്രന്ഥമെന്ന് സുനിശ്ചയം പറയാനാകും. ദൈവം എന്നത് ആകെ 1330 ശ്ലോകങ്ങളുള്ളതിൽ രണ്ടു സന്ദർഭത്തിലാണ് പരാമർശിക്കപ്പെടുന്നത്. അത് കേവലം താരതമ്യത്തിനു വേണ്ടി മാത്രമാണ്. ഭൂമിയിലെ രാജാവിന് കാലുകൊണ്ട് ഭൂമിയളന്നു നേടിയ വാമനനെക്കാൾ ശ്രേഷ്ഠതയുണ്ട് എന്നാണ് അവിടെ ഒന്നിൽ പറയുന്നത് (ശ്ലോകം 610). രണ്ടാമത്തെ ഇടത്തിൽ ആകട്ടെ അതിലും രസാവഹമാണ്, പ്രണയിനിയുടെ തോളിൽ മയങ്ങുന്നതിനെക്കാൾ ആനന്ദം വിഷ്ണുലോകത്തിൽ കിട്ടുമോ എന്നാണ് ശ്ലോകം 1103 ചോദിക്കുന്നത്. ഇതോടെ തീരുന്നു കുറളിലെ ദൈവപരാമർശം. തിരുവള്ളുവർക്ക് ദൈവവിശ്വാസത്തിൽ തീരെ താല്പര്യമുണ്ടായിരുന്നില്ല എന്നു കാണാവുന്നതാണ്.
ധാർമികത, ജീവിചര്യ, സദ്മാർഗം എന്നിവയിലെ ഏക്കാലത്തെയും മികച്ച കൃതിയായാണ് കുറൾ അറിയപ്പെടുന്നത്. അതിലെ സാർവജനീനിയത മാനവീയതയ്ക്കും മതേതര സ്വഭാവത്തിനും പരിഗണനൽകിയാൽ കുറൾ പ്രാചീന ലോകത്തിലെ തന്നെ ഉത്തമ രചനയാണ്. വർത്തമാന അബ്ദത്തെ (സിഇ) 450 മുതൽ 500 വർഷത്തിൽ എഴുത്തപ്പെട്ടതാണ് കുറൾ എന്നു അതിലെ ഭാഷാസവിശേഷതയിൽ നിന്നും ഗണിക്കാം. മൂന്നാം സംഘകാലത്തെ സൃഷ്ടിയാണ് എന്നാണ് കരുതുന്നതെങ്കിലും കുറച്ചുകൂടികഴിഞ്ഞാണ് കുറൾ ഉണ്ടായത്. (Wikipedia)
ബൈബിളും, ഖുറാനും, ഗീതയുമെല്ലാം നിർദേശിക്കുന്ന ധാർമികതെയെക്കാൾ എത്രയെങ്കിലും ഉയരത്തിലുള്ളതാണ് ഈ വിഷയത്തിലെ കുറളിന്റെ തലയെടുപ്പ്. കുറൾ രചിച്ചത് സംഘത്തമിഴ് ഭാഷയിലാണ്. തമിഴർക്ക് അത് വ്യാഖ്യാനസഹിതമല്ലാതെ വായിച്ചുമനസ്സിലാക്കാൻ കഴിയില്ല. സംഘത്തമിഴിൽ എഴുതിയിരുന്നത് ഇന്ന് തമിഴും മലയാളവും സംസാരിക്കുന്ന ജനതയുടെ പൂർവികർ ആണെന്നു കാണാം. അവരുടെ പൊതുസാഹിത്യ ഭാഷയിൽ എഴുതിയ ഗ്രന്ഥമായതിലാൽ തമിഴർക്ക് ഉള്ള അത്രയും തന്നെ അഭിമാനം മലയാളികൾക്കും കുറളിലെ സംബന്ധിച്ച് ഉണ്ടാകേണ്ടതാണ്. തമിഴ് ഭാഷയ്ക്ക് ക്ലാസിക് പദവി ലഭിച്ചപ്പോൾ മലയാളത്തിനും കേന്ദ്രഗവൺമെന്റ് അത് നൽകാൻ തീരുമാനിച്ചത് ഈ പൊതു പൈതൃകം മുൻനിർത്തിയാണ്, സംഘകാല തമിഴ് എത്രകണ്ട് തമിഴർക്ക് അവകാശപ്പെടാമോ അത്രകണ്ട് മലയാളിക്കും അവകാശപ്പെടാം. സംഘത്തമിഴ് രണ്ടുകൂട്ടർക്കും, തമിഴർക്കും മലയാളികൾക്കും വ്യാഖ്യാമനമില്ലാതെ മനസ്സിലാക്കാൻ സാധ്യമല്ല എന്നതും ഇവിടെ എടുത്തു പറയട്ടെ.
കേവലം ഒരു കാവ്യത്തിനപ്പുറം ഉപനിഷത്ത്, പുരാണേതിഹാസങ്ങൾ എന്നിവയോടൊപ്പം നിൽക്കു ശ്രേഷ്ഠഗ്രന്ഥമാണ് തിരുക്കുറൽ. രണ്ടായിരം വർഷങ്ങൾക്കു മുൻപ് രചിക്കപ്പെട്ട ഈ സുഭാഷിതഗ്രന്ഥം മാനവരാശിക്ക് വിലമതിക്കാനാവാത്ത മുതൽക്കൂട്ടുതന്നെയാണ്. – കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട് പുസ്തക പരിചയത്തിലെ ആസ്വാദനം
Thirukural / Kural / Kurral / Thiruvalluvar / Thirukkural / Tiruvalluvar
പേജ് 804 വില രൂ590
₹590.00 -
അംബേദ്കർ എഴുതിയ 6 പുസ്തകങ്ങൾ
₹620.00 Add to cart Buy nowഅംബേദ്കർ എഴുതിയ 6 പുസ്തകങ്ങൾ
അംബേദ്കർ എഴുതിയ 6 പുസ്തകങ്ങൾ
1. ‘അസ്പൃശ്യർ’
അംബേദ്കറുടെ അസ്പൃശ്യർ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ മൊഴിമാറ്റം. അസ്പൃശ്യരായി ഹിന്ദുത്വം മാറ്റിനിർത്തിയ കീഴാള, ദളിത് ജനതയ്ക്ക് ആത്മാഭിമാനം നൽകിയ പുസ്തകം. [പേജ് 100]
2. ”ഇന്ത്യൻ ഭരണഘടന – ഒരു അവലോകനം”
ഡോ അംബേദ്കർ, കരടു ഭരണഘടനാ സമിതിയുടെ അധ്യക്ഷനെന്ന നിലയിൽ വിവിധ ഘട്ടങ്ങളിലായി കോൺസ്റ്റിറ്റുവന്റ് അംസംബ്ലിയിൽ ചെയ്ത ചരിത്രപ്രധാനങ്ങളായ മൂന്നു പ്രസംഗങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. ഓരോ പ്രസംഗത്തിലും അംബേദ്കറുടെ മഹത്തായ വ്യക്തിത്വത്തിന്റെ തിളക്കമാർന്ന ഓരോ വശങ്ങൾ സവിശേഷമായി പ്രകാശിക്കുന്നു. അംബദ്കറുടെ പ്രഢഗംഭീരമായ പ്രസംഗങ്ങൾ വസ്തുനിഷ്ഠമായ വിവർത്തനം ചെയ്ത ഒരമൂല്യ റഫറൻസ് ഗ്രന്ഥമാണിത്. [പേജ് 84]
3. ”മനുവിൻറെ ഭ്രാന്ത് അഥവാ സങ്കര ജാതിയുടെ ഉല്പത്തി”
ഇന്ത്യയിൽ വർണവ്യവസ്ഥയ്ക്ക് അടിസ്ഥാന ശിലയിട്ട ഗ്രന്ഥമാണ് മനുസ്മൃതി. തീർച്ചയായും മനുവിൻറെ ഭ്രാന്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് മനുഷ്യ വിരുദ്ധമായ മനുസ്മൃതിയെന്ന് അംബേദ്ക്കർ മനുസ്മൃതിയെ തന്നെ ഉദ്ധരിച്ച് സമർഥിക്കുന്നു. ഇന്നും അപമാനവീകരണത്തിൻറെ ഉത്തോലകമായി ഹിന്ദുരാഷ്ടീയം ഉയർത്തിക്കാട്ടുന്ന, വർണ ബാഹ്യരെ അടിമത്തത്തിലേയ്ക്ക് പിൻനടത്തുന്ന മനുസ്മൃതിയെന്ന വിധ്വംസക കൃതിയുടെ ഈ നിശിതവിമർശനത്തിന് വളരെ പ്രസക്തിയുണ്ട്. [പേജ് 68]
4. ”അധഃസ്ഥിതർ ഹിന്ദുക്കളല്ല”
ഹിന്ദുമതത്തിന്റെ ഉരകല്ല് ചാതുർവർണ്യമാണ്. ജാതിവ്യവസ്ഥയ്ക്ക് പുറത്തുനിർത്തപ്പെട്ടവർ അധഃസ്ഥിതരാണ്. അതുകൊണ്ട് അവർ ഹിന്ദുക്കളുമല്ല. ഹിന്ദു എന്ന വാക്കിന്റെ അർഥവും പൊരുളും ചരിത്രപരമായി അന്വേഷിച്ചുകൊണ്ട് അധഃസ്ഥിതർ ഹിന്ദുക്കളല്ല എന്നു പ്രഖ്യാപിക്കുന്ന അംബേദ്കറുടെ ശക്തമായ ലേഖനങ്ങളും പ്രഭാഷണങ്ങളും അടങ്ങിയ ഗ്രന്ഥം. അംബേദ്ക്കർ രചനകളിൽ ശ്രദ്ധേയമായ ഒന്നാണീ പുസ്തകം. [പേജ് 116]
5. ഞാൻ എന്തുകൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചു
ബ്രാഹ്മിണിസത്തിന്റെയും ഹിന്ദുത്വത്തിന്റെയും വിഷം വമിപ്പിക്കുന്ന ആശയമണ്ഡലത്തിനെതിരെ പോരാട്ടത്തിനിറങ്ങിയ ആധുനിക ഇന്ത്യയുടെ ശില്പി ഡോ അംബേദ്ക്കറുടെ പ്രസംഗങ്ങളുടെ സമാഹാരം [പേജ് 100]
6. ”വർണാശ്രമ ധർമത്തിന്റെ പ്രഹേളിക”
ഹിന്ദുമതത്തിന്റെ ഏറ്റവും അടിസ്ഥാന ശിലയാണ് വർണാശ്രമ ധർമം എന്നും ആശ്രമ ധർമം എന്നുമുള്ള രണ്ടു പ്രമാണങ്ങളെ യുക്തിയുക്തം ചോദ്യം ചെയ്യുന്ന പുസ്തകമാണിത്. വർണവ്യവസ്ഥയ്ക്ക് നിയതവും ഏകാത്മകവും സംശയാതീതവും വിശ്വസനീയവുമായ വസ്തുതകൾ നിരത്താൻ സാധിക്കാത്ത ബ്രാഹ്മണവാദങ്ങളെയും സംഹിതകളെയും വസ്തുനിഷ്ഠമായി വിമർശിക്കുകയാണ് ഡോ ബി ആർ അംബേദ്ക്കർ. [പേജ് 68]
BR Ambedkar / B R Ambedker
ആറു പുസ്തകങ്ങൾക്ക് ആകെ വില: രൂ620
₹620.00 -
ഇന്ത്യൻ ഭരണഘടന – മലയാളത്തിലും ഇംഗ്ലീഷിലും
₹1,200.00 Add to cart Buy nowഇന്ത്യൻ ഭരണഘടന – മലയാളത്തിലും ഇംഗ്ലീഷിലും
Indian Bharanaghatana
മലയാളത്തിലും ഇംഗ്ലീഷിലും
2019-ലെ 104-ാം ഭേദഗതി വരെ ഉൾപ്പെടുത്തിയ മൂലഗ്രന്ഥം
A textbook amended up to the Constitution (104th Amendment) Act 2019
BARE ACT : included in this text has amendments up to 2019
Indian Bharanaghadana in Malayalam with English Text
പ്രത്യേകതകൾ
ലോകത്തിലെ ലിഖിതമായ ഭരണഘടനകളിൽ ഏറ്റവും ദീർഘമായത്.
25 ഭാഗങ്ങൾ, 452 അനുഛേദങ്ങൾ , 12 പട്ടികകൾ.
ഇന്ത്യയെ ഒരു പരമാധികാര ജനാധിപത്യ രാഷ്‌ട്രമായി പ്രഖ്യാപിക്കുന്നു.
ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ ഉറപ്പ് നൽകുന്നു.
ഒരു ജനാധിപത്യ പ്രതിനിധിസഭയുടെ ഭരണം രൂപവത്കരിച്ചു. ജനങ്ങൾ തെരഞ്ഞെടുക്കുന്ന നിയമനിർമ്മാണസഭയിലാണ് ഭരണഘടനാ ഭേദഗതികൾ അധികാരപ്പെടുത്തിയിരിക്കുന്നത്.
പരമാധികാരമുണ്ടായിരുന്ന വ്യത്യസ്ത സംസ്ഥാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ചു.
ഇന്ത്യയെ ഒരു മതേതര രാജ്യമായി പ്രഖ്യാപിക്കുന്നു.
പ്രായപൂർത്തിയായവർക്ക് (18 വയസ്സ് തികഞ്ഞവർക്ക്) സമ്മതിദാനാവകാശം ഉറപ്പ് വരുത്തുന്നു.
ഒരു സ്വതന്ത്രനീതിന്യായ വ്യവസ്‌തിഥി നിർമ്മിച്ചു.
Indian Bharanagadana / Bharanaghatana
പേജ് 962 വില രൂ1200
₹1,200.00