നാസ്തികം

Showing 1–24 of 112 results

Show Grid/List of >5/50/All>>
 • പെരിയാർ ജീവിതവും ചിന്തകളും

  330.00
  Add to cart

  പെരിയാർ ജീവിതവും ചിന്തകളും

  പെരിയാർ ജീവിതവും ചിന്തകളും
  മഞ്ജയ് വസന്തൻ

   

  ഇതിഹാസ തുല്യമായ ജീവിതം നയിച്ച സാമൂഹിക പരിഷ്‌കർത്താവായിരുന്നു പെരിയാർ എന്ന് ജനങ്ങൾ സ്‌നേഹാദരങ്ങളോടെ വിളിച്ചിരുന്ന ഇ വി രാമസ്വാമി. തമിഴകത്തെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിതാവ് എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. തന്റെ ദീർഘ ജീവിതമത്രയും അനീതികൾക്കെതിരെ അദ്ദേഹം പോരാടിക്കൊണ്ടിരുന്നു.

  അന്ധവിശ്വാസങ്ങളെ യുക്തിയുടെ വെളിച്ചത്തിൽ പരിശോധിച്ച അദ്ദേഹം സമൂഹത്തിന് പുതിയ ഉൾക്കാഴ്ചകൾ നൽകി. സ്തീകളുടെ അവകാശങ്ങൾക്കായി വലിയ പോരാട്ടങ്ങൾ നടത്തി. ഒപ്പം തമിഴ് ഭാഷയ്ക്ക് വലിയ സംഭാവനകൾ നൽകി, അതിനെ കൂടുതൽ ‘തമിഴ് വൽക്കരി’ച്ചുകൊണ്ട്.

  പരിഭാഷ – ഫ്രാസിസ് സി എബ്രഹാം

  പേജ് 260 വില രൂ330

   

  330.00
 • ദൈവ വിഭ്രമം – റിച്ചാർഡ് ഡോക്കിൻസ്

  599.00
  Add to cart

  ദൈവ വിഭ്രമം – റിച്ചാർഡ് ഡോക്കിൻസ്

  ദൈവ വിഭ്രമം
  റിച്ചാർഡ് ഡോക്കിൻസ്

  ഇന്റർനാഷണൽ ബെസ്റ്റ് സെല്ലർ

  ഗോഡ് ഡെല്യൂഷൻ എന്ന വിശ്വവിഖ്യാത കൃതിയുടെ മലയാള പരിഭാഷ.

  പരിഭാഷ  – മാനവ വിശ്വനാഥ്‌

  Richard Dawkings / Daiva vibhramam / Daivavibhranthi

  പേജ് 498  വില  രൂ 599

  599.00
 • Yukthivadhi M C Joseph യുക്തിവാദി എം സി ജോസഫ്

  യുക്തിവാദി എം സി ജോസഫ്

  270.00
  Add to cart

  യുക്തിവാദി എം സി ജോസഫ്

  യുക്തിവാദി എം. സി. ജോസഫ്

  എം.കെ.സാനു

  അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആധിപത്യം ചെലുത്തിയ യാഥാസ്ഥിതികമായ കേരളസമൂഹത്തെ പ്രബുദ്ധതയിലേയ്ക്ക് ഉണർത്തിയ യുക്തിവാദപ്രസ്ഥാനത്തിന്റെ ആചാര്യനാണ് എം.സി.ജോസഫ്. ജീവിതകാലം മുഴുവൻ യുക്തിബോധവും ശാസ്ത്രവീക്ഷണവും സ്വാതന്ത്രചിന്തയും ഉയർത്തിപ്പിടിച്ച നവോത്ഥാനശില്പി. തീക്ഷ്‌ണമായ ആശയസംവാദങ്ങളിലൂടെ, സജീവമായ ഇടപെടലുകളിലൂടെ മനുഷ്യത്വമാണ് ജീവിതമൂല്യമെന്ന് ഒരു കാലഘട്ടത്തെ അദ്ദേഹം പഠിപ്പിച്ചു ആധുനികമായ ആശയങ്ങളെ ഉൾകാഴ്ചയോടെയും പ്രായോഗിക ബുദ്ധിയോടെയും ജനതക്കിടയിൽ പ്രചരിപ്പിച്ച എം.സി. വിചാരവിപ്ലവത്തിന് കളമൊരുക്കി. സംഭവബഹുലമായ ആ ജീവിതത്തെ പഠിച്ചവതരിപ്പിക്കുന്ന ജീവചരിതഗ്രന്ഥം.

  പേജ് 252 വില രൂ270

  270.00
 • Sreenarayanaguru Vishwathinte Mahaprakasham ശ്രീനാരായണഗുരു വിശ്വത്തിന്റെ മഹാപ്രകാശം

  ശ്രീനാരായണഗുരു വിശ്വത്തിന്റെ മഹാപ്രകാശം

  170.00
  Add to cart

  ശ്രീനാരായണഗുരു വിശ്വത്തിന്റെ മഹാപ്രകാശം

  ശ്രീനാരായണഗുരു വിശ്വത്തിന്റെ മഹാപ്രകാശം

  സച്ചിദാനന്ദ സ്വാമി

  ‘മനുഷ്യരെല്ലാം ഒന്നാണ്, അതാണ് നമ്മുടെ മതം’ ശ്രീനാരായണഗുരു മുന്നോട്ടുവച്ചതും പ്രയോഗികമാക്കിയതുമായ ഈ വിശ്വമാനവികതയുടെ നിർദർശനങ്ങളെയും ദൃഷ്ടാന്തങ്ങളെയും അടയാളപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരം. കാലം ആവശ്യപ്പെടുന്ന മതാതീയ പ്രവാചകത്വത്തിന്റെ പൊരുളും ചുരുളും അഴിയുന്നുണ്ടതിൽ.

  പേജ് 194 വില രൂ170

  170.00
 • Kaliyugathinte Prahelika കലിയുഗത്തിന്റെ പ്രഹേളിക

  കലിയുഗത്തിന്റെ പ്രഹേളിക

  120.00
  Add to cart

  കലിയുഗത്തിന്റെ പ്രഹേളിക

  കലിയുഗത്തിന്റെ പ്രഹേളിക

   

  ഡോ. ബി ആർ അംബേദ്ക്കർ

  ഇന്ത്യൻ മിത്തുക്കളിൽ വ്യാപകമായി പ്രചരിക്കപ്പെട്ട അപക്യമായ സങ്കൽപ്പമാണ് കലിയുഗം. രാജ്യത്ത് ഭൂരിപക്ഷം വരുന്ന പാമരാജനതയ്ക്കുമേൽ അടിച്ചേല്പിക്കപ്പെട്ട കലിയുഗം എന്ന സങ്കൽപ്പത്തെ ദുരാചാരയുഗമെന്നും അശുഭയുഗമെന്നും വിശ്വസിച്ചുപോന്നു. മനുഷ്യപ്രയത്നത്തിന് സാധ്യമായില്ലെന്ന് കരുതിപ്പോന്ന ഈ ഭാവനയ്ക്ക് ജനമിതയിൽ അധികം പേരെയും നിഷ്ക്രിയരാക്കാൻ കഴിഞ്ഞുവെന്നത് യാഥാർഥ്യമാണ്. കലിയുഗ സങ്കൽപ്പത്തെയും മിത്തുകളെയും വിമർശനവിധേയമാക്കി വിശകലനം ചെയ്യുകയാണ് ഡോ. അംബേദ്ക്കർ ഈ കൃതിയിൽ

   

  പേജ് 100 വില രൂ120

  120.00
 • Vedangalude Apramadithwam വേദങ്ങളുടെ അപ്രമാദിത്വം

  വേദങ്ങളുടെ അപ്രമാദിത്വം

  120.00
  Add to cart

  വേദങ്ങളുടെ അപ്രമാദിത്വം

  വേദങ്ങളുടെ അപ്രമാദിത്വം

   

  ഡോ. ബി ആർ അംബേദ്‌കർ

   

  വേദങ്ങളെയും പുരാണങ്ങളെയും കണക്കറ്റ് വിലകല്പിക്കുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. കാലം ഇത്രയും പുരോഗമിച്ചിട്ടും മനുസ്മ്രിതിയിലൂന്നിയുള്ള ജീവിതത്തിനാണ് അന്തസ്സെന്നും അതാണ് ശരിയായ രീതിയെന്നും വിശ്വസിക്കുന്ന മൂഢമതികൾ തീർച്ചയായും വായിച്ചിരിക്കേണ്ട കൃതിയാണ് വേദങ്ങളുടെ അപ്രമാദിത്വം

  പരിഭാഷ : വി കെ നാരായണൻ

  പേജ് 98 വില രൂ120

  120.00
 • Kerala Navothanathinte Adiverukal Thekkan Thiruvithamkooril കേരള നവോത്ഥാനത്തിന്റെ അടിവേരുകൾ തെക്കൻ തിരുവിതാംകൂറിൽ

  കേരള നവോത്ഥാനത്തിന്റെ അടിവേരുകൾ തെക്കൻ തിരുവിതാംകൂറിൽ

  380.00
  Add to cart

  കേരള നവോത്ഥാനത്തിന്റെ അടിവേരുകൾ തെക്കൻ തിരുവിതാംകൂറിൽ

  കേരള നവോത്ഥാനത്തിന്റെ അടിവേരുകൾ
  തെക്കൻ തിരുവിതാംകൂറിൽ

   

  ഡോ. കവിത ശ്രീനിവാസൻ
  ഡോ . റോബിൻസൺ ജോസ് കെ.

   

  വൈകുണ്ഠസ്വാമികൾ, ശ്രീനാരായണഗുരു എന്നിവർ മുതൽ വക്കം മൗലവി വരെയുള്ള നവോത്ഥാന നായകരുടെ പ്രവർത്തനങ്ങൾക്ക് സാമൂഹിക പശ്ചാത്തലമൊരുക്കിയ തെക്കൻ തിരുവിതാംകൂറിലെ അധഃസ്ഥിതജനതയുടെ മുന്നേറ്റവും അതിന് കരുത്ത് പകർന്ന മിഷനറി പ്രവർത്തനങ്ങളും ഈ പുസ്തകം പ്രതിപാദിക്കുന്നു.

  പേജ് 304 വില രൂ380

  380.00
 • Brahmanism ബ്രാഹ്മണിസം

  ബ്രാഹ്മണിസം

  260.00
  Add to cart

  ബ്രാഹ്മണിസം

  ബ്രാഹ്മണിസം

   

  വി ടി രാജ്ശേഖർ

   

  നമ്മുടെ ജനസംഖ്യയിൽ ഏകദേശം 10% വരുന്നതും രാജ്യത്തെ നിയന്ത്രിക്കുന്നതുമായ ഈ ചെറിയ വിഭാഗത്തിന്റെ ഹൃദയ ശ്യൂന്യതയെ തുറന്നു കാട്ടാനാണ് ഈ ഗവേഷണ പ്രബന്ധം കൊണ്ട് ഉദ്ദേശിക്കുന്നത് ആർക്കെതിരെയും ഒരുതരത്തിലുമുള്ള ദ്രോഹചിന്തയോ, ശത്രുതയോ വെറുപ്പോ ഞങ്ങൾക്കില്ല. ഞങ്ങൾ ഇന്ത്യയെ സ്നേഹിക്കുകയും ഇന്ത്യയിൽ ഒരു വിപ്ലവം ഉണ്ടാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഒരു എഴുത്തുകാരൻ എന്ന നിലയിൽ അങ്ങനെയുള്ളൊരു വിപ്ലവത്തിന് വിലങ്ങു തടിയായി നിൽക്കുന്നവരെ ചൂണ്ടിക്കാണിക്കുക എന്ന കടമ നിറവേറ്റുകയാണ്‌ ലക്ഷ്യം അതിന് ഞങ്ങൾക്ക് സത്യം തുറന്നു പറയേണ്ടതുണ്ട് ആ സത്യം എന്താണ് ? ഇന്ത്യയുടെ വിനാശകാരി ബ്രാഹ്മണിസം ആണെന്നതാണ് ആ സത്യം

  പരിഭാഷ  – ഡോ. എം വാസു

  പേജ് 212 വില രൂ260

  260.00
 • Mathathepatti - Karl Marx, Friedrich Engels മതത്തെപ്പറ്റി കാറൽ മാർക്‌സ്, ഫ്രെഡറിക് എംഗൽസ്

  മതത്തെപ്പറ്റി കാറൽ മാർക്‌സ്, ഫ്രെഡറിക് എംഗൽസ്

  280.00
  Add to cart

  മതത്തെപ്പറ്റി കാറൽ മാർക്‌സ്, ഫ്രെഡറിക് എംഗൽസ്

  മതത്തെപ്പറ്റി

  കാറൽ മാർക്‌സ്
  ഫ്രെഡറിക് എംഗൽസ്

  മതത്തിന്റെ സരസത്തയെയും ഉത്ഭവത്തെയും പറ്റിയും വർഗ്ഗസമൂഹത്തിൽ അതിനുള്ള പങ്കിനെപ്പറ്റിയും തങ്ങൾക്കുള്ള ധാരണയെന്തെന്ന് മാർക്‌സും എംഗൽസും വ്യക്തമാക്കിയിട്ടുള്ള കൃതികളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് തൊഴിലാളിവർഗ നാസ്തികവാദത്തിന്റെ അടിത്തറ പാകുന്ന കൃതികളാണിവയെല്ലാ,മാർക്‌സും എംഗൽസും ചേർന്ന് ആവിഷ്‌കരിച്ച ലോകവീക്ഷണം പ്രകൃതിയുടെയും സമൂഹത്തിന്റെയും വികാസത്തിന്റെ വസ്തുനിഷ്ഠനിയമങ്ങളുടെ അടിത്തറയിന്മേൽ പടുത്തുയർത്തിയിട്ടുള്ളതാണ് ശാസ്ത്രീയവസ്തുതകളെ ആശ്രയിച്ചിരുന്ന ഈ വീക്ഷണം മതത്തിന് തീർത്തും എതിരായിട്ടുള്ളതാണ്

  പേജ് 224 വില രൂ280

  280.00
 • Athmav Sankalppamo Yadharthyamo ? ആത്മാവ് സങ്കൽപ്പമോ യാഥ്യാർത്ഥ്യമോ? - യു കലാനാഥൻ

  ആത്മാവ് സങ്കൽപ്പമോ യാഥ്യാർത്ഥ്യമോ? – യു കലാനാഥൻ

  120.00
  Add to cart

  ആത്മാവ് സങ്കൽപ്പമോ യാഥ്യാർത്ഥ്യമോ? – യു കലാനാഥൻ

  ആത്മാവ് സങ്കൽപ്പമോ യാഥ്യാർത്ഥ്യമോ ?

  യു കലാനാഥൻ

   

  ശാസ്ത്രം എത്ര വളർന്നിട്ടും മതവും മതത്തെ ആധാരമാക്കി നിലനിന്നുപോരുന്ന അന്ധവിശ്വാസങ്ങളും മാറാതെ നിൽക്കുകയാണ്. മരണാന്തര ജീവിതം കാട്ടി മനുഷ്യനെ വിശ്വാസത്തിന്റെ കെണിയിൽ കുരുക്കിയിട്ടിരിക്കുന്ന മതങ്ങൾ ആത്മാവിനെ പല രീതിയിലാണ് നിർവചിച്ചിട്ടുള്ളത് മരണത്തെയും ആത്മാവിനെയും ചുറ്റിപ്പറ്റി മതങ്ങൾ തീർത്ത പ്രഹേളികളെ ശാസ്ത്രത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിൽ അനാവരണം ചെയ്യുകയാണ്

   

  പേജ് 146 വില രൂ120

  120.00
 • Sasthravum Andhavishwasavum ശാസ്ത്രവും അന്ധവിശ്വാസവും - എം എൻ റോയ്

  ശാസ്ത്രവും അന്ധവിശ്വാസവും – എം എൻ റോയ്

  180.00
  Add to cart

  ശാസ്ത്രവും അന്ധവിശ്വാസവും – എം എൻ റോയ്

  ശാസ്ത്രവും അന്ധവിശ്വാസവും

   

  എം എൻ റോയ്

   

   

  ആദിമ മനുഷ്യരുടെ അജ്ഞതയിൽ രൂഢമൂലമായതാണ് അന്ധവിശ്വാസം. കാലാന്തരത്തിൽ അജ്ഞതയുടെ അനുഗ്രഹീതവാസനയിൽ നിന്നു അവർ പുറത്തുവന്നു. പാരമ്പര്യത്തിൽ ഉറച്ചുപോയതോ, ദൈവം ഇറക്കിക്കൊടുത്ത വിജ്ഞാനമെന്ന മാന്യതയിൽ ഉയർത്തപ്പെടുന്നതോ ആയ വിശ്വാസങ്ങൾ അവനെ വേട്ടയാടി കൊണ്ടിരുന്നു. ആന്ത്യന്തികമായി ശാസ്ത്ര വിജ്ഞാനം ഈ ആത്മീയ ബന്ധനത്തെ ഭേദിക്കുവാനുള്ള ശക്തി അവനു നൽകുന്നതായി കാണാം.

  മതപരമായ ചിന്താഗതിയുടെ വിമർശനം, കുറ്റകൃത്യ കൈകാര്യ ശാസ്ത്രവിചാരണ എന്നീ രണ്ടു സാമൂഹ്യശാസ്ത്രശാഖകളുടെ പഠനത്തിലേക്കുള്ള ഒരു പ്രാരംഭമായി ഇതു കണക്കാക്കപ്പെടാം. മൊത്തത്തിൽ ഈ ഗ്രന്ഥ രചന ചിന്തയെ പ്രകോപിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ തന്നെ നിർവഹിച്ചിട്ടുള്ളതാണ്. അന്ധവിശ്വാസത്തിന്റെ ദീർഘമായുള്ള ഭീകരതയെ അതിജീവിക്കുക എന്ന വിഷയത്തിൽ ശാസ്ത്രീയ സമീപനരീതി ചൂണ്ടിക്കാട്ടുക എന്ന കൃത്യവും ഇതു നിർവഹിക്കുന്നുണ്ട്‌.

   

  നരേന്ദ്ര നാഥ് ഭട്ടാചാര്യ എന്ന മനബേന്ദ്ര നാഥ് റോയ് ഇന്ത്യൻ വിപ്ലവകാരിയും നവോത്ഥാന വക്താവും രാഷ്ട്രീയ സൈദ്ധാന്തികനുമായിരുന്നു, ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്ത തത്ത്വചിന്തകനുമായിരുന്നു. മെക്‌സിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെയും സ്ഥാപകനായിരുന്നു റോയ്. ഇന്നത്തെ ഇന്ത്യൻ തലമുറ ഏറെ മറന്നു പോയ റോയിയെ വീണ്ടും നമ്മുടെ ബൗദ്ധിക മണ്ഡലത്തിൽ പ്രതിഷ്ഠിക്കേണ്ടതുണ്ട്.

   

  M N Roy / Roi  / Sastravum / Andhaviswasavum / Sasthravum

  പേജ് 146 വില രൂ180

  180.00
 • Jolsyam Oru Kapadashasthram ജ്യോത്സ്യം ഒരു കപടശാസ്ത്രം - യു കലാനാഥൻ

  ജ്യോത്സ്യം ഒരു കപടശാസ്ത്രം – യു കലാനാഥൻ

  140.00
  Add to cart

  ജ്യോത്സ്യം ഒരു കപടശാസ്ത്രം – യു കലാനാഥൻ

  ജ്യോത്സ്യം ഒരു കപടശാസ്ത്രം

   

  യു കലാനാഥൻ

  യു കലാനാഥൻ യുക്തിവാദരംഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി മാനവിക ദർശനത്തിന്റെ സന്ദേശങ്ങൾ എഴുത്തുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും നിർവഹിച്ചുവരുന്ന ഈ മനുഷ്യസ്നേഹി മൂഢവിശ്വാസങ്ങളെ കർക്കശമായി വിമർശിച്ചേക്കാം. പക്ഷേ ഈ ഭൂമുഖത്ത് വംശീയ കലാപങ്ങളും വർഗ്ഗീയ സംഘട്ടനങ്ങളും ഉണ്ടാകുമ്പോൾ അവയിലൂടെ രക്തം ചിന്തുമ്പോൾ ആ മനസ്സ് അശാന്തമാണ്. അതിന്റെ കാരണങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തിയ ചിന്താശകലങ്ങളാണ് ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നത്

   

  പേജ് 120 വില രൂ140

  140.00
 • Athbuthasidhikal Mithya അത്ഭുത സിദ്ധികൾ മിഥ്യ - ബി പ്രേമാനന്ദ്

  അത്ഭുത സിദ്ധികൾ മിഥ്യ – ബി പ്രേമാനന്ദ്

  195.00
  Add to cart

  അത്ഭുത സിദ്ധികൾ മിഥ്യ – ബി പ്രേമാനന്ദ്

  അത്ഭുത സിദ്ധികൾ മിഥ്യ

   

  ബി പ്രേമാനന്ദ്

  സ്വയം പ്രഖ്യാപിതരായ ദിവ്യാത്മാക്കളുടെ അത്ഭുതശക്തികളെപ്പറ്റി അന്വേഷണം നടത്താൻ വേണ്ട ജനവിശ്വാസം വളർത്തിയെടുക്കാൻ പലരും മുന്നോട്ട് വന്നിട്ടുണ്ടായിരുന്നു. അവരുടെ സാഹസങ്ങൾ എല്ലാം സ്വാധീനം, അധികാരം, കുത്തക എന്നിവയ്‌ക്കെതിരായും ഒരിക്കലും തെറ്റുതിരുത്താൻ കൂട്ടാക്കാത്ത അന്ധമായ വിശ്വാസത്തിനെതിരായും ഒഴുക്കിനെതിരെയുള്ളതുമായിരുന്നു ഈ ശബ്ദങ്ങൾ മുഴുവനും ദിവ്യാത്മാക്കളുടെ ശുണ്ടിക്കുള്ളിൽ അമർന്നു പോവുകയും, അവർക്ക് വാദമുഖങ്ങളെ സങ്കീർണ്ണമാക്കാനും, ശ്രദ്ധ തിരിച്ചുവിടാനും കഴിയുകയും ചെയ്‌തിരുന്നു
  മനഃശാസ്ത്ര പ്രതിഭാസത്തിന്റെ നിയമം തേടി പോകുന്നതിനു മുമ്പ് അത്ഭുതങ്ങൾ തട്ടിപ്പാണോ എന്ന് ഉറപ്പിച്ചു മനസ്സിലാക്കേണ്ടതുണ്ട് .

   

  Albuthasidhikal Midhya / B Pramanand / Pramananth

  പേജ് 162  വില രൂ195

  195.00
 • Adi Sankaracharyar Oru Padanam ആദി ശങ്കരാചാര്യർ ഒരു പഠനം - റാവിപുഡി വെങ്കടാദ്രി

  ആദി ശങ്കരാചാര്യർ ഒരു പഠനം – റാവിപുഡി വെങ്കടാദ്രി

  150.00
  Add to cart

  ആദി ശങ്കരാചാര്യർ ഒരു പഠനം – റാവിപുഡി വെങ്കടാദ്രി

  ആദി ശങ്കരാചാര്യർ
  ഒരു പഠനം

   

  റാവിപുഡി വെങ്കടാദ്രി

   

  ആദി ശങ്കരാചാര്യർ ഉയർത്തിയ അദ്വൈത വാദങ്ങളുടെ കപടമുഖം പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ റാവിപുഡി വെങ്കടാദ്രി പൊളിച്ചുകാട്ടുന്നു. മലയാളത്തിൽ ഇറങ്ങിയ ആദ്യത്തെ വിമർശന പഠനം.

  Ravipudi Venkadadri / Ravipudi Venkatadri / Sankaracharyar Adishankaracharyar / Shankaracharyar

  പേജ് 96 വില 150

  150.00
 • Yukthivadam - Ravipudi Venkatadri യുക്തിവാദം - റാവിപുഡി വെങ്കടാദ്രി

  യുക്തിവാദം – റാവിപുഡി വെങ്കടാദ്രി

  150.00
  Add to cart

  യുക്തിവാദം – റാവിപുഡി വെങ്കടാദ്രി

  യുക്തിവാദം

   

  റാവിപുഡി വെങ്കടാദ്രി

   

  ഇത് യുക്തിവാദികളുടെ മാനിഫെസ്റ്റോ. റാഷണലിസ്റ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ ചെയർമാനും 80ൽപ്പരം യുക്തിചിന്താ ഗ്രന്ഥങ്ങളുടെ കർത്താവുമാണ് റാവിപുഡി വെങ്കടാദ്രി.

   

  ഉള്ളടക്കം:

  1. പ്രപഞ്ചപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് നിയമങ്ങളും ക്രമങ്ങളും
  2. മായാവാദത്തിനെതിരെ ഉയരുന്ന ചോദ്യങ്ങൾ
  3. യുക്തിവാദത്തിന്റെ അന്തർധാരകളിലേക്ക്
  4. ജിജ്ഞാസയുടെ കെമിസ്ട്രി യുക്തിബോധം
  5. ദൈവം സാങ്കല്പിക സൃഷ്ടി
  6. പ്രപഞ്ചത്തിന് ആദിയും അവസാനവുമില്ല7
  7. യുക്തിവാദ വിരുദ്ധ പ്രചരണങ്ങൾ
  8. യുക്തിവാദം സിദ്ധാന്തം
  9. ശാസ്ത്രമുന്നേറ്റം ദൈവനിഷേധത്തിലൂടെ
  10. വസ്തുക്കൾ ചിന്തിക്കുമോ
  11. മായാവാദം ഒരുതരം ഭ്രാന്ത്
  12. അടിച്ചമർത്തപ്പെടുന്ന അഭിപ്രായസ്വാതന്ത്ര്യം
  13. ആധികാരിക ചി്ന്തകളിലേക്ക് നയിക്കുന്ന ആശയങ്ങൾ
  14. അന്ധവിശ്വാസങ്ങളിൽ തകരുന്ന മനുഷ്യത്വം
  15. ദൈവം ശവമായി മാറി
  16. ധാർമികതയെക്കുറിച്ച് പറയുന്നത് അധാർമികമായ കാര്യം
  17. ദൈവം പ്രതികാരത്തിന്റെയും ഫാസിസത്തിന്റെയും മൂർത്തിമദ്ഭാവം

  Venkadadri / Venkatadri Ravipudi

  പേജ് 96 വില 150

  150.00
 • Bhagat Singhinte Jail Diary ഭഗത് സിങ്ങിന്റെ ജയൽ ഡയറി

  ഭഗത് സിങ്ങിന്റെ ജയൽ ഡയറി

  360.00
  Add to cart

  ഭഗത് സിങ്ങിന്റെ ജയൽ ഡയറി

  ഭഗത് സിങ്ങിന്റെ ജയൽ ഡയറി

  കൊലക്കയറിനു മുന്നിൽ പതറാതെ

   

  ഇന്ത്യൻ യുവത്വത്തിന് ഒരു പ്രചോദന പുസ്തകം

   

  ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ യുവത്വത്തിനു വേണ്ടി പുനരാവിഷ്ക്കരിക്കപ്പെട്ട ഉജ്വലമായ കൃതിയാണ് ഭഗത് സിങ്ങിന്റെ ജയിൽ ഡയറി. മുതലാളിത്തത്തിന്റെ പ്രലോഭനങ്ങളിൽ കുടുങ്ങി ദിശാബോധം നഷ്ടമാകുന്ന ഒരു യുവതലമുറയല്ല നമുക്കുവേണ്ടത് എന്ന് നമ്മെ ഓർമപ്പിക്കുന്ന കൃതി . ബ്രിട്ടീഷ് ഭരണകാലത്തു 1923 ൽ ജയിലറപൂകി 1924 ൽ കഴുവിലേക്കപെട്ട ഒരു ധീരവിപ്ലവകാരിയുടെ ജ്വലിക്കുന്ന വായനയുടെയും ചിന്തകളുടെയും സമാഹാരമാണ് ഈ കൃതി . ഭഗത് സിങ്ങിന്റെയും കൂട്ടാളികളുടെയും വീരമൃത്യ സംഭവിച്ചിട്ട് ഏതാണ്ട് ഒരു നൂറ്റാണ്ടു തികയാറായി. സ്വാതന്ത്ര്യം നേടി ഒരു നീണ്ട ദേശീയ കാലഘട്ടവും കടന്നുപോയി. കാലവും കഥയും മാറിയെങ്കിലും ഭഗത് സിങ്ങ് ആർക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ചുവോ ആ ജനത ഇപ്പോഴും നിസ്വരും നിരാലംബരുമാണ്. ഈ കൃതിയുടെ ആന്തരിക പ്രാധാന്യം അതുതന്നെയാണ്.

  വിവർത്തനം – ബിനോയ് വിശ്വം

   

  ഭഗത്‌ സിങ്‌ – ന്റെഹുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ബ്രിട്ടീഷ വിരുദ്ധ സമരത്തിന്റെ ‘ഫോക്‌ ഹീറോ” ആണ്‌. തീക്ഷണബുദ്ധി, നിര്‍ഭയത, സാഹസികത, ആദര്‍ശപ്രേമം,
  ദേശാഭിമാനം. ജിജ്ഞാസ ഇങ്ങനെ നാടോടിക്കഥകളിലെ നായകന്മാരുടെ
  എല്ലാ ഗുണങ്ങളും തികഞ്ഞ തന്റെ പ്രവര്‍ത്തനങ്ങളിലൂടെയെന്ന പോലെതന്നെ കാരാഗൃഹവാസത്തിലൂടെയും ഇരുപത്തിനാലാം വയസ്സില്‍ ഏറ്റുവാങ്ങേണ്ടി വന്ന
  മരണശിക്ഷയിലൂടെയും അനശ്വരനാക്കപ്പെട്ട, നമ്മുടെ സ്വന്തം ചെ ഗവേരാ എന്നു പറയാം.
  ഈ ഡയറിക്കുറിപ്പുകള്‍ സുനിശ്ചിതമായ തന്റെ മൃത്യുവിന്നു മുന്‍പിലും പതറാതെ ഒമാര്‍ ഖയ്യാം മുതല്‍ വേഡ്സ്വര്‍ത്ത്‌ വരെയുള്ളവരുടെ കവിതകള്‍  പകര്‍ത്തിയെഴുതുകയും മാര്‍ക്സിന്റെയും എംഗല്‍സിന്റെയും അടിസ്ഥാന്രഗന്ഥങ്ങള്‍ വായിച്ചു കുറിക്കപ്പെടുകയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സാമൂഹിക സന്ദർഭർത്തിൽ വെച്ച് പുനർ നിർവചിക്കുകയും ചെയ്ത ഒരു യുവാവിന്റെ ചോര പൊടിയുന്ന, കോരിത്തരിപ്പുക്കുന്ന ജീവിത സാക്ഷ്യങ്ങളാണ്. 
  –  സച്ചിദാനന്ദൻ

   

  “ഏതു രാജ്യത്തിന്റെ നികുതി പണത്തില്‍ നിന്നായാലും ഒരു വ്യക്തിയുടെ സുഖസൌകര്യങ്ങള്‍ക്കായി പ്രതിവര്‍ഷം 10 ലക്ഷം പവന്‍ മാറ്റിവെയ്ക്കു ന്നതിനെക്കുറിച്ച്‌ പറയുന്നതുതന്നെ മനുഷ്യത്വഹീനമാണ്‌. ഇല്ലായ്മകളുടെ വേദന പേറി ദുരിതങ്ങളുമായി മല്ലടിക്കുന്ന പതിനായിരങ്ങളാണ്‌ ഈ ധൂര്‍ത്തിനായി വിഹിതം അടയ്ക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നത്.  തവറകളും കൊട്ടാരങ്ങളും തമ്മിലോ വറുതിയും ആര്‍ഭാടവും തമ്മിലോ ഉള്ള ഒരു ഉടമ്പടിയല്ല സര്‍ക്കാര്‍. അത് സ്ഥാപിതമായത് ഒന്നുമില്ലാത്തവന്റെ കൈയിലെ ചില്ലിക്കാശ് കൊള്ളയടിച്ച് ദുഷ്ടന്മാരുടെ കൊള്ളരുതായ്മകൾക്ക് ചൂട്ടുപിടിക്കാൻ വേണ്ടിയല്ല.”

  ഭഗത് സിങ്ങിന്റെ ‘ജയിൽ ഡയറി’യിൽ നിന്ന്‌

  Bhagath Sing / Bhagathsingh

  പേജ് 398 വില രൂ360

  360.00
 • Hindi Rashtra Bhashayo ഹിന്ദി രാഷ്ട്രഭാഷയോ - പെരിയാർ ഇ വി രാമസ്വാമി

  ഹിന്ദി രാഷ്ട്രഭാഷയോ – പെരിയാർ ഇ വി രാമസ്വാമി

  120.00
  Add to cart

  ഹിന്ദി രാഷ്ട്രഭാഷയോ – പെരിയാർ ഇ വി രാമസ്വാമി

  ഹിന്ദി രാഷ്ട്രഭാഷയോ

   

  പെരിയാർ ഇ വി രാമസ്വാമി

  ഇന്ത്യൻ സ്വാതന്ത്ര്യചരിത്രത്തിൽ അകാശങ്ങൾക്കും അധികാരങ്ങൾക്കും വേണ്ടി ഏറെ പോരാട്ടങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായും പൊതുജനശ്രദ്ധയാകർഷിച്ചതുമായ ഒന്നാണ് പെരിയാർ ഈ വി രാമസ്വാമി നടത്തിയ ഹിന്ദിവിരുദ്ധ പ്രക്ഷോഭം.

  ഹിന്ദി രാഷ്ട്രഭാഷയാക്കണമെന്ന അധികാരവർഗത്തിന്റെ സങ്കുചിത നയത്തോടു പോരാടിയ പെരിയാർ ദ്രാവിഡ സ്വത്വത്തെ ആളിക്കത്തിക്കുകയും ജനങ്ങളെ അണിനിരത്തിക്കൊണ്ട് ഹിന്ദി നിർബന്ധിത വിദ്യാഭ്യാസമാക്കാനുള്ള ഗുഡശ്രമത്തെ തകർക്കുകയും ചെയ്തു.

  നാൽപ്പതു വർഷങ്ങൾ്ക്കു ശേഷവും ഏറെ പ്രാധാന്യമുണ്ട് പെരിയാറിന്റെ വാക്കുകൾക്ക്.

  പരിഭാഷ – പി സുധാകരൻ

  Periyar EV Ramaswami / Ramasamy / EVR

  പേജ് 100 വില രൂ120

  120.00
 • Periyarinte Mozhimuthukal പെരിയാറിന്റെ മൊഴിമുത്തുകൾ - പെരിയാർ ഇ വി രാമസ്വാമി

  പെരിയാറിന്റെ മൊഴിമുത്തുകൾ – പെരിയാർ ഇ വി രാമസ്വാമി

  120.00
  Add to cart

  പെരിയാറിന്റെ മൊഴിമുത്തുകൾ – പെരിയാർ ഇ വി രാമസ്വാമി

  പെരിയാറിന്റെ മൊഴിമുത്തുകൾ

   

  പെരിയാർ ഇ വി രാമസ്വാമി

   

  1949ൽ തമിഴ്‌നാട്ടിൽ നിരോധിക്കപ്പെട്ട പുസ്തകത്തിന്റെ മലയാള പരിഭാഷ

  1949ൽ പ്രസിദ്ധീകരിച്ച ‘പൊൻമൊഴികൾ’ പെരിയാറിന്റെ ഏറ്റവും ശക്തമായ പ്രസിദ്ധീകരണങ്ങളിൽ ഒന്നാണ്. കോൺഗ്രസ് ഗവൺമെന്റ് ഈ പുസ്തകം നിരോധിക്കുകയുണ്ടായി. എന്നാൽ 1979ൽ പെരിയാറിന്റെ ശതവാർഷികാഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എംജിആർ ഈ പുസ്തകത്തിൻമേലുള്ള നിരോധനം നീക്കിയതുകൊണ്ടാണ് ഇന്ന് നമുക്ക് ഈ മഹത്തായ കൃതി വീണ്ടും പ്രചരിപ്പിക്കാൻ കഴിഞ്ഞത്. മലയാളി വായനക്കാർക്കായി ‘പെരിയാറിന്റെ മൊഴിമുത്തുകൾ’ എന്ന പേരിൽ സമർപ്പിക്കുന്നു.

   

  പരിഭാഷ – കൈനകരി വിക്രമൻ, അഞ്ജു എം എസ്‌

  Periyar EV Ramaswami / Ramaswami 

  പേജ് 94 വില രൂ120

  120.00
 • Adhasthithathwam അധഃസ്ഥിതത്വം - പെരിയാർ ഇ വി രാമസ്വാമി

  അധഃസ്ഥിതത്വം – പെരിയാർ ഇ വി രാമസ്വാമി

  135.00
  Add to cart

  അധഃസ്ഥിതത്വം – പെരിയാർ ഇ വി രാമസ്വാമി

  അധഃസ്ഥിതത്വം

   

   

  പെരിയാർ ഇ വി രാമസ്വാമി

  ഹിന്ദു സവർണ ദേശീയതയ്‌ക്കെതിരെ ഭാഷാ സമത്വവും സ്വാഭിമാനബോധവും ഉയർത്തിപ്പിടിച്ച പെരിയാർ തദ്ദേശീയരായ ദളിത് – ആദിവാസി – ന്യൂനപക്ഷ – പിന്നാക്ക ജനതയ്ക്ക് ഉണർവും ആവേശവുമായി മാറി. ഫാസിസം അതിന്റെ പരമോന്നത ഘട്ടത്തിൽ എത്തിനിൽക്കുന്ന സമകാലീന ഇന്ത്യൻ പശ്ചാത്തലത്തിൽ പെരിയാർ കൃതികളുടെ പ്രസക്തി കൂടിയിട്ടേയുള്ളൂ

   

  Periyar  EV Ramaswamy / Ramaswami / EVR

  പേജ് 116 വില രൂ135

  135.00
 • Hinduisavum Jathivyavasthayum ഹിന്ദുയിസവും ജാതിവ്യവസ്ഥയും - പെരിയാർ ഇ വി രാമസ്വാമി

  ഹിന്ദുയിസവും ജാതിവ്യവസ്ഥയും – പെരിയാർ ഇ വി രാമസ്വാമി

  120.00
  Add to cart

  ഹിന്ദുയിസവും ജാതിവ്യവസ്ഥയും – പെരിയാർ ഇ വി രാമസ്വാമി

  ഹിന്ദുയിസവും ജാതിവ്യവസ്ഥയും

   

  പെരിയാർ ഇ വി രാമസ്വാമി

  മതത്തിന്റെ ഭാഗമായി നിർബന്ധമായ ജാതി ആചരണത്തിലൂടെ അടിമത്തത്തെ സ്ഥാപനവൽക്കരിച്ച് ശാശ്വതമാക്കിയ രാജ്യമാണ് നമ്മുടെ ഇന്ത്യ. ലോകത്ത് എല്ലായിടത്തും അവസാനിച്ചിട്ടും ജാതി എന്ന പ്രച്ഛന്ന വേഷത്തിൽ ഭൂരിപക്ഷ ജനതയെ ചങ്ങലയ്ക്കിടാൻ കഴിയുന്നത് അതുകൊണ്ടാണ്. ജാതി പോകണമെങ്കിൽ മതം ഇല്ലാതാകണം. മത-ദൈവങ്ങളെ തകർക്കാനും മാനവിക യുക്തിവാദത്തിന്റെ പ്രയോഗങ്ങളിലൂടെ സമത്വസമുദായം സൃഷ്ടിക്കാനും പെരിയാർ നടത്തിയ സാമൂഹിക വിപ്ലവം വമ്പിച്ച പരിവർത്തനങ്ങൾക്കു കാരണമായി.

  പരിഭാഷ – കൈനകരി വിക്രമൻ

  Periyar EV Ramaswamy / Periyar E V Ramasami

  പേജ് 100 വില രൂ120

  120.00
 • Matham Mathabhranth Mathetharathwam മതം, മതഭ്രാന്ത്, മതേതരത്വം - ഡോ കെ ടി ജലീൽ

  മതം, മതഭ്രാന്ത്, മതേതരത്വം – ഡോ കെ ടി ജലീൽ

  230.00
  Add to cart

  മതം, മതഭ്രാന്ത്, മതേതരത്വം – ഡോ കെ ടി ജലീൽ

  മതം, മതഭ്രാന്ത്, മതേതരത്വം

   

   

  ഡോ കെ ടി ജലീൽ

   

  “ചരിത്രാധ്യാപകൻ എന്ന നിലയിൽ സ്വാംശീകരിച്ച ജ്ഞാനവും രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ ഇടപ്പെട്ടുകൊണ്ടുണ്ടാക്കിയ അറിവും കെ ടി ജലീലിന്റെ രചനകളെ ഏറെ സമ്പന്നമാക്കുന്നതാണ്. മതത്തിന്റെ പേരിൽ അക്രമങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കാൻ വേണ്ടിയുള്ള പരിശ്രമങ്ങൾ നടക്കുന്ന നമ്മുടെ നാട്ടിൽ, അവയ്‌ക്കെതിരെയുള്ള ആശയപ്രചരണങ്ങൾക്ക് വൻതോതിൽ സഹായിക്കുന്ന വിവരങ്ങളാലും കാഴ്ചപ്പാടുകളാലും സമൃദ്ധമാണ് ഈ പുസ്തകം.

  “മതവും വർഗീയതയും തീർത്തും രണ്ടാണെന്ന നിലപാടിൽ നിന്നു കൊണ്ട് മനുഷ്യരുടെ പരസ്പരയോജിപ്പിനെ മുന്നോട്ടു വെയ്ക്കുന്ന ഇതിലെ രചനകൾ വർത്തമാനകാലത്തെ ശക്തമായ ഇടപെടലാണെന്നതിൽ സംശയമില്ല. നമ്മുടെ നാടിന്റെ സാസ്‌കാരിക സവിശേഷതകളെ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഒരു കൈപ്പുസ്തകം തന്നെയാണ് മതം മതഭ്രാന്ത് മതേതരത്വം എന്ന ഈ കൃതി.
  – പിണറായി വിജയൻ

  Dr K T Jaleel / Jeleel Jelil

  പേജ് 186 വില രൂ230

  230.00
 • Enthukondu Muslim Alla & Islaminte Vargavum Lingavum ഇ എ ജബ്ബാർ കൃതികൾ

  ഇ എ ജബ്ബാർ കൃതികൾ

  220.00
  Add to cart

  ഇ എ ജബ്ബാർ കൃതികൾ

  ഇ എ ജബ്ബാർ കൃതികൾ
  ഇന്നത്തെ യുവതലമുറയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച യുക്തിവാദിയായ ജബ്ബാർ മാഷിന്റെ രണ്ടു പുസ്തകങ്ങൾ:
  1./ ഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല
  ചതുരാകൃതിയിലുള്ള ത്രികോണത്തിന് അഞ്ചുവശങ്ങളുണ്ട് എന്നു വിശ്വസിക്കാൻ എനിക്കാവില്ല. സർജ്ഞനും സർവശക്തനും സർവോപരി നീതിമാനുമായ ഒരു സ്രഷ്ടാവ് നരകം നിറയ്ക്കാനായി മനുഷ്യരെ സൃഷ്ടിച്ചുവെന്നും വിശ്വസിക്കാൻ എനിക്കാവുന്നില്ല. ആറാം ശതകത്തിലെ അറേബ്യൻ നാടോടികളുടെ ഗോത്രാചാരങ്ങളും മൂഢകഥകളും സമാഹരിച്ചുകൊണ്ടൊരു ശ്വാശതവ്യവസ്ഥയുണ്ടാക്കി മനുഷ്യർക്കു നൽകാൻ മാത്രം വിവേകശൂന്യനാണ് ദൈവമെന്ന് ഞാൻ കരുതുന്നില്ല. [പേജ് 84]
  2./ ഇസ്ലാമിന്റെ വർഗ്ഗവും ലിംഗവും
  ഇസ്ലാമിനുള്ളിലെ അധികാര ബന്ധങ്ങളും ലിംഗപരമായ വിവേചനങ്ങളെയും വിശകലനം ചെയ്യുകയും ഏകശിലാരൂപമെന്നു അവകാശപ്പെടുന്ന ഇസ്ലാം മതത്തിൽ വ്യത്യസ്ത ആരാധനാരീതികൾ നിലനിന്നിരുന്നതായും ഖുർആനെയും ഹദീസുകളെയും അടിസ്ഥാനമാക്കി വിലയിരുത്തുകയും ചെയ്യുന്നു. [പേജ് 132]
  മുഖ്യധാരാ മതബോധത്തെ മാറി ചിന്തിക്കുവാൻ ഈ പുസ്തകങ്ങളുടെ വായന
  ഉപകരിക്കും.
  E A Jabbar / EA Jebbar / Jabar / Jebar / Jebbar Mash
  ആകെ പേജുകൾ 216  ആകെ വില രൂ220
  220.00
 • Bhagath Singh Krithikal ഭഗത് സിംഗ് 3 കൃതികൾ

  ഭഗത് സിംഗ് 3 കൃതികൾ

  265.00
  Add to cart

  ഭഗത് സിംഗ് 3 കൃതികൾ

  ഭഗത് സിംഗ് 3 കൃതികൾ

   

  …സർവശക്തനും സർവശ്രേഷ്ഠനുമായ ഒരു ദൈവത്തിന്റെ അസ്തിത്വത്തെ ഞാൻ നിഷേധിക്കുന്നു…
  ഭഗത് സിംഗ് ലാഹോർ സെൻട്രൽ ജയിലിൽ തടവുകാരനായി കഴിയുന്ന സമയം. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന രൺധീർ സിംഗ് ജയിലിൽ അടയ്ക്കപ്പെട്ടു. അദ്ദേഹം വലിയ ഈശ്വര ഭക്തനായിരുന്നു. ഭഗത് സിംഗിനെ സന്ദർശിച്ചു, ഈശ്വരവിശ്വാസത്തിന്റെ ആവശ്യകത ഭഗത് സിംഗിനെ ബോധ്യപ്പെടുത്താൻ അദ്ദേഹം ഉപദേശിച്ചു നോക്കി. ഫലമില്ലെന്നു കണ്ടപ്പോൾ അദ്ദേഹത്തിനു ദേഷ്യം വന്നു. പ്രശസ്തികൊണ്ട് നീ അന്ധനായിരിക്കുകയാണെന്നു ശകാരിച്ചുകൊണ്ട് അദ്ദേഹം പോയി. അതിനെ തുടർന്ന് അദ്ദേഹം എഴുതിയ ഒരു ചെറിയ കൃതിയാണ് ‘ഞാൻ എന്തുകൊണ്ട് നിരീശ്വരവാദിയായി’.
  …സർവശക്തനും സർവശ്രേഷ്ഠനുമായ ഒരു ദൈവത്തിന്റെ അസ്തിത്വത്തെ ഞാൻ നിഷേധിക്കുന്നു. ഞാൻ നിരീശ്വരവാദിയായത് അടുത്ത കാലത്തൊന്നുമല്ല. ചെറുപ്പത്തിൽതന്നെ ഞാൻ ദൈവത്തിൽ വിശ്വസിക്കാത്തവനായിത്തീർന്നു. .. വിഗ്രഹാരാധനയ്ക്കും സങ്കുചിത മതവീക്ഷണത്തിനെതിരെയും പൊരുതുന്നതോടൊപ്പം തന്നെ സമൂഹം ഈശ്വരവിശ്വാസത്തിനെതിരെയും പോരാടേണ്ടതുണ്ട്… അദ്ദേഹം അതിൽ എഴുതി.
  ഇന്ത്യയുടെ സ്വാതന്ത്ര്യസമര പഥത്തിൽ അഗ്നിജ്വാലയായിമാറിയ വിപ്ലവകാരിയായിരുന്നു ഭഗത് സിംഗ്. അദ്ദേഹത്തിന്റെ ജീവിതം, വ്യക്തിത്വം, ആശയങ്ങൾ രചനകൾ, പോരാട്ടങ്ങൾ കേസുവിചാരണകൾ, രക്തസാക്ഷിത്വം തുടങ്ങിയവയെപ്പറ്റി നേർവെളിച്ചം നൽകുന്ന മൂന്നു കൃതികൾ.
  ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ധീരവും സാഹസികവുമായ ദൗത്യങ്ങൾ ഏറ്റെടുത്ത ഭഗത് സിംഗ് ജനങ്ങളുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠനേടിയത് എങ്ങനെയെന്ന് ഈ പുസ്തകങ്ങൾ വായിക്കുമ്പോൾ വായനക്കാർക്ക് ഗ്രഹിക്കാനാകും.
  1. / ജയില് നോട്ട്ബുക്ക്:
  ഭഗത് സിംഗിന്റെ നോട്ടുബുക്കിലെ കുറിപ്പുകള് കേവലം കുറിപ്പുകളല്ല, ജന്മനാടിന്റെ മോചനത്തിനായുള്ള ഭഗത് സിംഗിന്റെ അന്വേഷണപാതയിലെ ഖനികളാണ്. സ്വാതന്ത്ര്യസമരത്തെ ആത്യന്തികമായും സോഷ്യലിസത്തിലേയ്ക്കുള്ള ഉരക്കല്ലാക്കിമാറ്റാന് അറിവുതേടലാണ് ആവശ്യം എന്ന ബോധ്യങ്ങളാണ് കൊച്ചു കൊച്ചു കുറിപ്പുകളായി ഭഗത് സിംഗ് കുറിച്ചിട്ടത്. സോഷ്യലിസത്തിലേക്കുള്ള പാത വിപ്ലവത്തിന്റേതാണ് എന്ന തിരിച്ചറിവില് ഊന്നിനിന്ന് ഭഗത് സിംഗിന്റെ കുറിപ്പുകള് മാര്ക്‌സിസം മുതല് ഗ്രീക്കു തത്വചിന്തവരെയുള്ള പരിപ്രേക്ഷ്യങ്ങളിലേക്കു പോകുന്നു. [ പേജ് 164 ]
  2. / യുവാക്കളായ രാഷ്ട്രീയപ്രവർത്തകരോട് ഭഗത് സിംഗ്:
  സാമ്രാജ്യത്വത്തിനെതിരെ വെല്ലുവിളിച്ച് അവസാനശ്വാസത്തിലും ഇങ്ക്വിലാബ് സിന്ദാബാദ് എന്ന് മുദ്രവാക്യം വിളിച്ച് ഭഗത് സിംഗിന് രക്തസാക്ഷിയാകേണ്ടി വന്നത് അദ്ദേഹത്തിനുള്ളിൽ ഒരു കമ്മ്യൂണിസ്റ്റുകാരൻ ഉള്ളതുകൊണ്ടാണ്.
  ഇന്ത്യയിലെ ആദ്യകാല കമ്മ്യൂണിസ്റ്റായ ഭഗത് സിംഗിന്റെ വിപ്ലവാത്മകമായ രാഷ്ട്രീയ ലേഖനങ്ങളുടെയും പ്രസംഗളുടെയും ശേഖരം. [പേജ് 82 ]
  3. / ഞാൻ എന്തുകൊണ്ട് നിരീശ്വവാദിയായി:
  ആത്മീയവാദത്തിന്റെയും ചിറകരിഞ്ഞു തകർത്ത ഭഗത് സിംഗിന്റെ ഈ കൃതി ഇന്ത്യയിലെ മുഴുവൻ ഭൗതികവാദികൾക്കും വഴികാട്ടികയാണ്. [ പേജ് 36 ]
  Bhagath Singh / Bhagat Sing  / Bagath Singh
  ആകെ പേജുകൾ 282 വില രൂ265
  265.00
 • Babri Masjidil Pakshikal Anayunnu ബാബ്‌രി മസ്‌ജിദിൽ പക്ഷികൾ അണയുന്നു

  ബാബ്‌രി മസ്‌ജിദിൽ പക്ഷികൾ അണയുന്നു

  125.00
  Add to cart

  ബാബ്‌രി മസ്‌ജിദിൽ പക്ഷികൾ അണയുന്നു

  ബാബ്‌രി മസ്‌ജിദിൽ പക്ഷികൾ അണയുന്നു

   

  പ്രമോദ് രാമൻ

  ബബ്‌രി മസ്ജിദ് മറ്റൊരുപാട് ചരിത്രസൗധങ്ങളെപ്പോലെ നിലനില്‍ക്കണം എന്നത് മതേതര ഇന്ത്യയുടെ സാമാന്യ താത്പര്യമാണ്. ആഴത്തില്‍ വേരുള്ള നിലപാടാണത്. അതിന്റെ തീക്ഷ്ണവും ഭാവനാത്മകവുമായ ആവിഷ്‌കാരമാണ് ബാബ്‌രി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു എന്ന കഥ. സമകാലിക പ്രശ്‌നങ്ങളുയര്‍ത്തിക്കൊണ്ട് മലയാളിയുടെ മനസ്സാക്ഷിക്കുനേരേ വിരല്‍ചൂണ്ടുന്ന ജബ്ബാറിന്റവിട അബ്ബാസ്, റസിപ്പി, ഇന്ത്യാ പസില്‍, തൊണ്ടി, മധു, പത്മവഴി, പെണ്ണാണ് എന്നിങ്ങനെ ശ്രദ്ധേയങ്ങളായ എട്ടു കഥകള്‍.

   

  Pramod Raman / Pramodh Ramen  / Babari Masjid / Babri Masjid

  പേജ് 112 വില രൂ125

  125.00