ജീവചരിത്രം

Showing 1–24 of 429 results

Show Grid/List of >5/50/All>>
 • പെരിയാർ ജീവിതവും ചിന്തകളും

  330.00
  Add to cart

  പെരിയാർ ജീവിതവും ചിന്തകളും

  പെരിയാർ ജീവിതവും ചിന്തകളും
  മഞ്ജയ് വസന്തൻ

   

  ഇതിഹാസ തുല്യമായ ജീവിതം നയിച്ച സാമൂഹിക പരിഷ്‌കർത്താവായിരുന്നു പെരിയാർ എന്ന് ജനങ്ങൾ സ്‌നേഹാദരങ്ങളോടെ വിളിച്ചിരുന്ന ഇ വി രാമസ്വാമി. തമിഴകത്തെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിതാവ് എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. തന്റെ ദീർഘ ജീവിതമത്രയും അനീതികൾക്കെതിരെ അദ്ദേഹം പോരാടിക്കൊണ്ടിരുന്നു.

  അന്ധവിശ്വാസങ്ങളെ യുക്തിയുടെ വെളിച്ചത്തിൽ പരിശോധിച്ച അദ്ദേഹം സമൂഹത്തിന് പുതിയ ഉൾക്കാഴ്ചകൾ നൽകി. സ്തീകളുടെ അവകാശങ്ങൾക്കായി വലിയ പോരാട്ടങ്ങൾ നടത്തി. ഒപ്പം തമിഴ് ഭാഷയ്ക്ക് വലിയ സംഭാവനകൾ നൽകി, അതിനെ കൂടുതൽ ‘തമിഴ് വൽക്കരി’ച്ചുകൊണ്ട്.

  പരിഭാഷ – ഫ്രാസിസ് സി എബ്രഹാം

  പേജ് 260 വില രൂ330

   

  330.00
 • കുഞ്ഞാലി മരയ്ക്കാർ

  130.00
  Add to cart

  കുഞ്ഞാലി മരയ്ക്കാർ

  കുഞ്ഞാലി മരയ്ക്കാർ
  ഡോ. കെ സി വിജയരാഘവൻ
  ഡോ. കെ എം ജയശ്രീ

  വിദേശാധിപത്യത്തിനെതിരെ ശക്തമായ ചെറുത്തുനില്പുകള്‍ നടത്തി മലബാറിന്റെ വീരനായകന്മാരായി ചരിത്രത്തില്‍ ഇടം പിടിച്ച കുഞ്ഞാലിമരയ്ക്കാര്‍മാരുടെ ജീവിതവും പോരാട്ടവഴികളും.

  പേജ് 100 വില രൂ130

   

  130.00
 • ശ്രീനാരായണഗുരു

  80.00
  Add to cart

  ശ്രീനാരായണഗുരു

  ശ്രീനാരായണഗുരു

   

  എം കെ സാനു

   

  ആധുനിക കേരളത്തിന്റെ സൃഷ്ടിക്ക് ബൗദ്ധികമായും രാഷ്ട്രീയമായും തുടക്കം കുറിച്ച ശ്രീനാരായണഗുരുവിന്റെ ജീവചരിത്രം.

  കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം

  വില രൂ80

   

  80.00
 • എ കെ ഗോപാലൻ

  80.00
  Add to cart

  എ കെ ഗോപാലൻ

  എ കെ ഗോപാലൻ

   

  പയ്യന്നൂര്‍ കുഞ്ഞിരാമന്‍

   

  സാധാരണക്കാര്‍ക്കു വേണ്ടി അവരിലൊരാളായി ജീവിച്ച പാവങ്ങളുടെ പടത്തലവന്‍ എന്നറിയപ്പെട്ട എ കെ ഗോപാലന്റെ ജീവിതകഥ.

  കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം

  വില രൂ80

  80.00
 • സ്വാമി വിവേകാനന്ദൻ

  135.00
  Add to cart

  സ്വാമി വിവേകാനന്ദൻ

  സ്വാമി വിവേകാനന്ദൻ
  പി പി സത്യൻ

  സാമൂഹിക പരിഷ്‌കർത്താവും ചിന്തകനും ആത്മീയാചാര്യനുമായിരുന്ന സ്വാമി വിവേകാനന്ദന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം.
  വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒഴിച്ചുകൂടാനാവാത്ത കൃതി

  പേജ് 136 വില രൂ135

  135.00
 • നേതാജി സുഭാഷ് ചന്ദ്രബോസ്

  130.00
  Add to cart

  നേതാജി സുഭാഷ് ചന്ദ്രബോസ്

  നേതാജി സുഭാഷ് ചന്ദ്രബോസ്

   

  ഡോ. ഡി ജയദേവദാസ്

  ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്ര ത്തിലെ ജ്വലിക്കുന്ന അദ്ധ്യായങ്ങളിലൊന്നാണ് ചന്ദ്രബോസിന്റെ പ്രവര്‍ ത്തനങ്ങള്‍. രാഷ്ട്രീയ അധിനിവേശങ്ങള്‍ക്കെതിരെ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍നിന്നും വിഭിന്നമായ നിലപാടുകള്‍ സ്വീകരിച്ച സുഭാസ് ചന്ദ്രബോസ് എക്കാലവും ചര്‍ച്ച ചെയ്യപ്പെടുന്നത് അതേ നിലപാടുകളുടെയും പ്രവര്‍ത്തനങ്ങളുടെയും പേരിലാണ് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ വിപ്ലവകാരിയായ നേതാജി സുഭാസ് ചന്ദ്രബോസിന്റെ ജീവിതവും രാഷ്ട്രീയ നിലപാടുകളും അവതരിപ്പിക്കുന്ന മികച്ചപഠനഗ്രന്ഥം.

  പേജ് 112 വില രൂ130

  130.00
 • സുബ്രഹ്മണ്യഷേണായി

  95.00
  Add to cart

  സുബ്രഹ്മണ്യഷേണായി

  സുബ്രഹ്മണ്യഷേണായി

   

  കീച്ചേരി രാഘവൻ

  സമാനതകളില്ലാത്ത നേതാവായിരുന്നു സുബ്രഹ്മണ്യക്ഷേണായി. ഋഷിതുല്യമായ മനസ്സോടെ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായ ജീവിച്ച ഒരാൾ. ബ്രിട്ടീഷുകാർക്ക് പിടികൊടുക്കാതെ ആറ് വർഷം ഒളിവുജീവിതം. സ്വാതന്ത്ര്യ ഇന്ത്യയിൽ നാല് വർഷം ജയിലിൽ. ഉത്തമ കമ്മ്യൂണിസ്റ്റ് ജീവിതത്തിലേക്കുള്ള വഴിവെളിച്ചമാണ് ഷേണായിയുടെ ജീവിതം. ചിതയിൽനിന്നുള്ള അവസാനത്തെ വെളിച്ചവും ആ സന്ദേശം തന്നെയാണ് പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

  പേജ് 104 വില രൂ95

  95.00
 • കെ പി ഉദയഭാനു

  130.00
  Add to cart

  കെ പി ഉദയഭാനു

  കെ പി ഉദയഭാനു
  ആനി ജോൺസൺ

  മലയാളത്തനിമയുള്ള ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ വ്യക്തി എന്ന നിലയിലാണ് മലയാള ചലച്ചിത്ര ഗാനചരിത്രത്തിൽ കെ പി ഉദയഭാനു അടയാളപ്പെടുത്തിയിട്ടുള്ളത്. പിന്നണി ഗായകൻ എന്നതിനൊപ്പം സംഗീത സംവിധായകൻ, പ്രക്ഷേപണകലയുടെ കുലപതി എന്നീ നിലകളിലും ശ്രദ്ധേയനായ ഉദയഭാനുവിന്റെ ജീവിതം പ്രക്ഷേപണ കലാചരിത്രത്തിന്റെയും ചലച്ചിത്രചരിത്രത്തിന്റെയും വിശകലനങ്ങൾക്കുള്ള ‘ഒറ്റയടിപ്പാത’ കൂടിയാണ്. ചലച്ചിത്രലോകത്തിന്റെ ആർഭാടങ്ങളിൽനിന്നും വേർപെട്ട് നന്മയുടെയും സ്നേഹത്തിന്റെയും വിശാലഭൂമികയിലൂടെ സഞ്ചരിച്ച നിർമ്മലമായ ഗായകന്റെ ജീവിതത്തെയും സംഗീത സംഭവനകളെയും ആഴത്തിൽ പരിശോധനയ്ക്കു വിദേയമാക്കുന്ന കൃതി. ചലച്ചിത്ര പഠിതാക്കൾക്കും സംഗീത ഗവേഷകർക്കും ഉപകാരപ്രദമാകുന്ന പഠന ഗ്രന്ഥം.

  പേജ് 112 വില രൂ130

  130.00
 • ബാല്യകാലം

  290.00
  Add to cart

  ബാല്യകാലം

  ബാല്യകാലം

   

  മാക്‌സിം ഗോർക്കി

  മാക്‌സിം ഗോർക്കിയുടെ ആത്മകഥയുടെ ഭാഗമായ മൈ ചൈൽഡ്‌ഹുഡിന്റെ പരിഭാഷ. പിൽക്കാലത്ത് മൈ വേൾഡ്, മൈ, യൂണിവേഴ്‌സിറ്റീസ് എന്നീ രണ്ടു ഭാഗങ്ങൾ കൂടെ പ്രസദ്ധീകരിക്കപ്പെട്ടു. വിപ്ലവത്തിനു മുൻപുള്ള റഷ്യൻ സാമൂഹ്യ ജീവിതത്തിന്റെ ദുരിതാനുഭവങ്ങൾ കൂടി ഈ ഗ്രന്ഥം വരച്ചിടുന്നു.
  ലോകമെമ്പാടുമുള്ള വായനക്കാരെ ആകർഷിച്ച ഒരു കൃതി

  പേജ് 248 വില രൂ290

  290.00
 • Madhu മധു

  മധു

  150.00
  Add to cart

  മധു

  മധു

  ഡോ. രാജാ വാര്യർ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  നടനായും സംവിധായകനായും നിർമ്മാതാവായും സ്റ്റുഡിയോ ഉടമയായൊക്കെ മലയാളചലച്ചിത്ര മേഖലയിൽ നിസ്തുലസംഭാവനകൾ നൽകിയ കലാകാരനാണ് മധു. സ്വന്തം കർമരംഗത്തെ, ആത്മാർഥതയും അർപ്പണബുദ്ധിയുംകൊണ്ട് വിജയത്തിന്റെ പന്ഥാവാക്കാമെന്ന് തെളിയിച്ച ഇന്നും സാക്ഷ്യപ്പെടുത്തികൊണ്ടിരിക്കുന്ന ബഹുമുഖ്യപ്രതിഭയായ മധുവിന്റെ ജീവിതത്തിലെ ലളിതവും സുഗ്രഹവുമായി അനാവരണം ചെയ്യുന്ന കൃതി.

  പേജ് 102 വില രൂ150

  150.00
 • Alice Albinia Empire Of The Indus ആലിസ് അല്‍ബിനിയ സൈന്ധവതടത്തിലെ സാമ്രാജ്യങ്ങള്‍

  വർണ ബാഹ്യ നവോത്ഥാന ശിൽപ്പികൾ

  90.00
  Add to cart

  വർണ ബാഹ്യ നവോത്ഥാന ശിൽപ്പികൾ

  വർണ ബാഹ്യ നവോത്ഥാന ശിൽപ്പികൾ

  ടി.എച്ച്.പി. ചെന്താരശ്ശേരി

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  മഹാനായ അയ്യൻകാളിയുടെ സമഗ്രജീവിതചരിത്രം രചിച്ചുകൊണ്ട് അദ്ദേഹത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ ചരിത്രകാരൻ. അയ്യൻകാളിക്ക് മുമ്പും പിമ്പും ജീവിച്ചിരുന്ന ഏതാനും നവോത്ഥാന നായകന്മാരുടെ ജീവിതവും കീഴാളവർഗ മുന്നേറ്റത്തിന് അവർ നൽകിയ സംഭാവനകളും ഈ പുസ്‌തകത്തിലൂടെ രേഖപ്പെടുത്തുന്നു. കെ.പി. കുറുപ്പൻ മാസ്റ്റർ, കൃഷ്‌ണാദി ആശാൻ, കെ.പി. വള്ളോൻ, പി.കെ. ചാത്തൻ മാസ്റ്റർ, അയ്യാവൈകുണ്ഠർ, വർക്കല രാഘവൻ, കൊമ്പാടി അനിഞ്ചൻ, വെള്ളിക്കര പി.കെ. ചോതി, ശുഭാനന്ദസ്വാമി, മേയർ കുഞ്ഞുരാമൻ, ഓതറ ടി.കെ. നാരായണൻ എന്നീ നവോത്ഥാന നായകന്മാരുടെ ജീവചരിത്രക്കുറിപ്പുകൾ

  പേജ് 138 വില രൂ90

  90.00
 • K T yude Lokam കെ.ടി. യുടെ ലോകം

  കെ.ടി. യുടെ ലോകം

  150.00
  Add to cart

  കെ.ടി. യുടെ ലോകം

  കെ.ടി യുടെ ലോകം

  എഡിറ്റർ – കെ.ഇ.എൻ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തിലെ നിത്യ സന്നിധ്യമായ കെ.ടി.മുഹമ്മദെന്ന മഹാപ്രതിഭയുടെ ജീവിതത്തിലൂടെയും കൃതികളിലൂടെയും നടത്തുന്ന സൂക്ഷ്‌മസഞ്ചാരം.
  ദൃശ്യസാധ്യതയുടെ ഭിമാനങ്ങൾ വിലയിരുത്തുന്ന കെ.ടി.യെ….
  ഒളിമങ്ങാത്ത ഓർമ്മകളിലെ സജീവചിത്രമായ കെ.ടി.യെ….. നാടകത്തിലൂടെ, കഥകളിലൂടെ, വെളിപ്പെടുന്ന ദാർശനിക പ്രതിഭയായ കെ.ടി.യെ… അഭിമുഖങ്ങളിലൂടെ സംഭാഷണങ്ങളിലൂടെ തിരിച്ചറിയപ്പെടുന്ന കെ.ടി.യെ പരിചയപ്പെടുത്തുന്ന അപൂർവ്വകൃതി. ജീവിതം തന്നെ നാടകമായിരുന്ന ഒരു പച്ച മനുഷ്യന്റെ തീക്ഷ്ണാനുഭവങ്ങൾ വെളിപ്പെടുത്തുന്ന ആത്മനാടകത്തിന്റെ ഉള്ളറകളിലേക്ക് പ്രവേശിക്കുന്ന രംഗങ്ങളുടെ സൃഷ്‌ടി.

  പേജ് 358 വില രൂ150

  150.00
 • Kamaraj Oru Rashtreeya Jeevacharithram കാമരാജ് - ഒരു രാഷ്ട്രീയജീവചരിത്രം

  കാമരാജ് – ഒരു രാഷ്ട്രീയജീവചരിത്രം

  110.00
  Add to cart

  കാമരാജ് – ഒരു രാഷ്ട്രീയജീവചരിത്രം

  കാമരാജ് ഒരു രാഷ്ട്രീയജീവചരിത്രം

  ഡോ. എ. നീലലോഹിതദാസ്

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  ആദർശ രാഷ്ട്രീയവും നിഷ്‌കാമ രാഷ്ട്രീയവും അന്യമായിക്കൊണ്ടിരിക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ രാഷ്‌ട്രീയപ്രവർത്തനത്തിനു മാത്രമല്ല മത-സാമുദായിക പ്രവർത്തനമുൾപ്പെടെയുള്ള പൊതുപ്രവർത്തനത്തിനിറങ്ങുന്ന എല്ലാവരും വായിച്ചിരിക്കേണ്ട പുസ്‌തകം.

  പേജ് 148 വില രൂ110

  110.00
 • Nilayilekkozhukiya Ganga നിളയിലേക്കൊഴുകിയ ഗംഗ

  നിളയിലേക്കൊഴുകിയ ഗംഗ

  140.00
  Add to cart

  നിളയിലേക്കൊഴുകിയ ഗംഗ

  നിളയിലേക്കൊഴുകിയ ഗംഗ

  ഇ. ജയചന്ദ്രൻ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  അറിവിന് ഭാഷയോ ദേശമോ തടസ്സമാവില്ലെന്നുതെളിയിച്ചുകൊണ്ട് ഭാഷയുടെ അതിർവരമ്പുകൾ മായ്ച്ചുകളഞ്ഞ സർഗ്ഗധനനും ബഹുഭാഷാ പണ്ഡിതനുമായ ഡോ. സുധാംശു ചതുർവ്വേദിയുടെ സംഭവബഹുലമായ ജീവിതകഥയുടെ ആവിഷ്‌കാരം.
  കൈരളിക്ക് വിസ്മരിക്കാനാവാത്ത സേവനങ്ങൾ ചെയ്ത സുധാംശു ചതുർവ്വേദിയുടെ ജീവിതകഥ ആഖ്യാനമികവോടെ അവതരിപ്പിച്ചിട്ടുള്ള പുസ്‌തകം

  അവതാരിക : പ്രൊഫ. എം.കെ. സാനു

  പേജ് 176 വില രൂ140

  140.00
 • Nayaka Nirmithiyude Rashtreeyam നായക നിർമിതിയുടെ രാഷ്ട്രീയം

  നായക നിർമിതിയുടെ രാഷ്ട്രീയം

  140.00
  Add to cart

  നായക നിർമിതിയുടെ രാഷ്ട്രീയം

  നായക നിർമിതിയുടെ രാഷ്ട്രീയം

  ജോണി എം.എൽ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  ജനപ്രിയ കലാരൂപമായ സിനിമ നമ്മുടെ ജീവിതത്തെയും സംസ്‌കാരത്തെയും ആഴത്തിൽ സ്വാധീനിക്കുന്നു. ജീവിതത്തിൽ നിന്നു രൂപപ്പെടുകയും തിരികെ ജീവിതത്തെ സ്വാധീനിക്കുകയും ചെയ്യുന്ന സിനിമ വിനോദ വ്യവസായത്തിന്റെ നട്ടെല്ലാണ്. നിത്യഹരിത നായകനായ പ്രേംനസീർ മുതൽ തമിഴ് സൂപ്പർതാരമായ രജനികാന്ത് വരെയുള്ള എട്ട് നായക നടൻമാരുടെ താരസ്വത്വ നിര്മിതിയെ കുറിച്ചുള്ള സവിശേഷ പഠനമാണ് ഈ പുസ്‌തകം.

  പേജ് 204 വില രൂ140

  140.00
 • Madhavikutty Ragam Neelambari മാധവിക്കുട്ടി രാഗം നീലാംബരി

  മാധവിക്കുട്ടി രാഗം നീലാംബരി

  300.00
  Add to cart

  മാധവിക്കുട്ടി രാഗം നീലാംബരി

  മാധവിക്കുട്ടി രാഗം നീലാംബരി

  മാധവിക്കുട്ടി

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  ആമി, മാധവിക്കുട്ടി, കമലാദാസ്, സുരയ്യ ആസ്വാദക മനസ്സിൽ ഋതുഭേദങ്ങളായി പ്രകാശം ചൊരിയുന്ന ഒരു എഴുത്തുകാരിയുടെ സാഹിത്യത്തെയും ജീവിതത്തെയും വിശകലനം ചെയ്യുന്ന കൃതി.

  സമ്പാദനം, പഠനം : ഷംസുദ്ദീൻ കുട്ടോത്ത്

  Madavikkutty / Madhavikutty / kamala surayya

  പേജ് 460 വില രൂ300

  300.00
 • Subramanyabharathi സുബ്രഹ്മണ്യഭാരതി

  സുബ്രഹ്മണ്യഭാരതി

  210.00
  Add to cart

  സുബ്രഹ്മണ്യഭാരതി

  സുബ്രഹ്മണ്യഭാരതി

   

  പവനൻ, എസ്. രമേശൻനായർ

  ഇന്ത്യൻ ദേശീയപ്രസ്ഥാനത്തെ ധീരമായി നയിച്ച എഴുത്തുകാരനാണ് സുബ്രഹ്മണ്യഭാരതി. കവി, പത്രപ്രവർത്തകൻ, പ്രക്ഷോഭകാരി എന്നീ നിലകളിൽ ഭാരതിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. ദ്രാവിഡദേശീയതയുടെ മഹത്തായ പാരമ്പര്യത്തിലൂന്നി ദേശത്തെ ചാടിയുണർത്തിയ സുബ്രഹ്മണ്യഭാരതിയെക്കുറിച്ചുള്ള ഓർമ്മകളാണ് ഈ കൃതി ഉണർത്തുന്നത്.

  പേജ് 288 വില രൂ210

  210.00
 • Yukthivadhi M C Joseph യുക്തിവാദി എം സി ജോസഫ്

  യുക്തിവാദി എം സി ജോസഫ്

  270.00
  Add to cart

  യുക്തിവാദി എം സി ജോസഫ്

  യുക്തിവാദി എം. സി. ജോസഫ്

  എം.കെ.സാനു

  അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആധിപത്യം ചെലുത്തിയ യാഥാസ്ഥിതികമായ കേരളസമൂഹത്തെ പ്രബുദ്ധതയിലേയ്ക്ക് ഉണർത്തിയ യുക്തിവാദപ്രസ്ഥാനത്തിന്റെ ആചാര്യനാണ് എം.സി.ജോസഫ്. ജീവിതകാലം മുഴുവൻ യുക്തിബോധവും ശാസ്ത്രവീക്ഷണവും സ്വാതന്ത്രചിന്തയും ഉയർത്തിപ്പിടിച്ച നവോത്ഥാനശില്പി. തീക്ഷ്‌ണമായ ആശയസംവാദങ്ങളിലൂടെ, സജീവമായ ഇടപെടലുകളിലൂടെ മനുഷ്യത്വമാണ് ജീവിതമൂല്യമെന്ന് ഒരു കാലഘട്ടത്തെ അദ്ദേഹം പഠിപ്പിച്ചു ആധുനികമായ ആശയങ്ങളെ ഉൾകാഴ്ചയോടെയും പ്രായോഗിക ബുദ്ധിയോടെയും ജനതക്കിടയിൽ പ്രചരിപ്പിച്ച എം.സി. വിചാരവിപ്ലവത്തിന് കളമൊരുക്കി. സംഭവബഹുലമായ ആ ജീവിതത്തെ പഠിച്ചവതരിപ്പിക്കുന്ന ജീവചരിതഗ്രന്ഥം.

  പേജ് 252 വില രൂ270

  270.00
 • Ayyankaliyude Prasangangal -Niyamasabhaykku Akathum Purathum അയ്യങ്കാളിയുടെ പ്രസംഗങ്ങൾ നിയമസഭയിലും പുറത്തും

  അയ്യങ്കാളിയുടെ പ്രസംഗങ്ങൾ നിയമസഭയിലും പുറത്തും

  250.00
  Add to cart

  അയ്യങ്കാളിയുടെ പ്രസംഗങ്ങൾ നിയമസഭയിലും പുറത്തും

  അയ്യങ്കാളിയുടെ പ്രസംഗങ്ങൾ
  നിയമസഭയിലും പുറത്തും

   

   

  അയ്യങ്കാളി നിയമസഭയ്ക്ക് അകത്തും പുറത്തും ഒരേപോലെ അക്ഷീണം പോരാടി എന്നത് അനിഷേധ്യമായ വസ്തുതയാണ്.  നിയമസഭയ്ക്ക് പുറത്ത് അതായത് സമൂഹത്തിൽ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ യഥാതഥം വിലയിരുത്തുന്നതിന് പരിമിതികൾ ഉണ്ട്.  എന്നാൽ അദ്ദേഹത്തിന്റെ സിംഹഗർജ്ജനങ്ങൾ അധികാരത്തിന്റെ പ്രഭവകേന്ദ്രമായ നിയമസഭയേയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം കുടികൊള്ളുന്ന അന്നത്തെ രാജകീയ സർക്കാരിനെയും കിടിലംകൊള്ളിച്ചു.

  അധഃസ്ഥിതരുടെ വിമോചനത്തിനായി പടപൊരുതിയ അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ നടത്തിയ ഉജ്ജ്വലമായ പ്രസംഗങ്ങൾ.
  കൂടാതെ അയ്യങ്കാളിയുടെ പൊതു മൈതാനികളിലും മറ്റിടങ്ങളിലുമായുള്ള സിംഹഗർജനങ്ങളും.
  ശ്രീമൂലം പ്രജാസഭയിൽ ആദ്യത്തെ അയിത്ത ജാതിപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട അയ്യൻകാളി 1912 ഫെബ്രുവരി 26 മുതൽ 1932 മാർച്ച് വരെ നടത്തിയ ആകെ 38 പ്രസംഗങ്ങളുടെയും ചോദ്യോത്തരങ്ങളുടെയും സമാഹാരം കൂടിയാണിത്‌.
  ഈ പ്രസംഗങ്ങൾ ഒരിക്കൽ വായിച്ചാൽ മനസ്സിലാക്കാവുന്നതേയൂള്ളൂ, കേരളത്തിൽ നവോഥാനത്തിന്റെ നവ വെളിച്ചം മറ്റാരെക്കാളും മുമ്പേ കൊണ്ടുവന്ന വ്യക്തിത്വം മഹാനായ അയ്യൻകാളിയാണ് എന്ന്.

   

  സമ്പാദനം – കുന്നുകുഴി എസ് മണി, അഡ്വ ജോർജ് മത്തായി

  പേജ് 216 വില രൂ250
  250.00
 • K. P. Gopalan Jeevithavum Rashtreeyavum കെ. പി. ഗോപാലൻ ജീവിതവും രാഷ്ട്രീയവും

  കെ. പി. ഗോപാലൻ ജീവിതവും രാഷ്ട്രീയവും

  270.00
  Add to cart

  കെ. പി. ഗോപാലൻ ജീവിതവും രാഷ്ട്രീയവും

  കെ. പി. ഗോപാലൻ ജീവിതവും രാഷ്ട്രീയവും

   

  ഡോ. ചന്തവിള മുരളി

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  ജീവിതാവസാനംവരെ ദരിദ്രർക്കുവേണ്ടി പടപൊരുതി ദരിദ്രനായിത്തന്നെ ജീവിച്ച ക്രാന്തദർശിയായ വിപ്ലവകാരിയും കേരള സംസ്ഥാനത്തെ ആദ്യത്തെ വ്യവസായ വകുപ്പുമന്ത്രിയുമായിരുന്ന കെ. പി. ഗോപാലൻ എന്ന മനുഷ്യസ്നേഹി സാധാരണക്കാർക്കുവേണ്ടി ചെയ്ത സേവനങ്ങളെ വിലയിരുത്തുന്ന ജീവചരിത്ര ഗ്രന്ഥം.

  പേജ് 280 വില രൂ270

  270.00
 • V.K. Velayudhan Oru Prakshobhakariyude Jeevitham വി.കെ. വേലായുധൻ ഒരു പ്രക്ഷോഭകാരിയുടെ ജീവിതം

  വി.കെ. വേലായുധൻ ഒരു പ്രക്ഷോഭകാരിയുടെ ജീവിതം

  160.00
  Add to cart

  വി.കെ. വേലായുധൻ ഒരു പ്രക്ഷോഭകാരിയുടെ ജീവിതം

  വി.കെ. വേലായുധൻ ഒരു പ്രക്ഷോഭകാരിയുടെ ജീവിതം

  പ്രൊഫ. എം.കെ. സാനു

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  കേരള പി.എസ്.സി.യുടെ ആദ്യചെയർമാനും സാമൂഹികനീതിയുടെ കാവലാളും ആയിരുന്ന വി.കെ. വേലായുധൻ എന്ന പ്രക്ഷോഭകാരിയുടെ ജീവിതം പ്രൊഫ. എം.കെ. സാനു തന്റെ ഈ പുസ്തകത്തിലൂടെ അവിസ്മരണീയമാക്കിയിരിക്കുന്നു.

  പേജ് 164 വില രൂ 160

  160.00
 • M V Devan Kala Kalam Kalapam എം വി ദേവൻ - കല കാലം കലാപം

  എം വി ദേവൻ – കല കാലം കലാപം

  200.00
  Add to cart

  എം വി ദേവൻ – കല കാലം കലാപം

  എം.വി. ദേവൻ കല കാലം കലാപം

  കെ.എൻ. ഷാജി

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  ഒഴുക്കിനെതിരായ ഒരു പ്രയാണമായിരുന്നു ദേവൻ്റെ ജീവിതം. സമൂഹത്തിലെ അടിക്കാട്ടങ്ങൾക്കുവേണ്ടി അദ്ദേഹം പറഞ്ഞു. പ്രവർത്തിച്ചു. ജീവിച്ചു. പറഞ്ഞ വാക്കിന്നു നേരില്ലാത്താളുകൾ നിറഞ്ഞ ഈ ലോകത്ത് വക്കും നോക്കും ഒന്നാക്കുകയാണ് തന്റെ കർമമെന്ന് ഈ മനുഷ്യൻ ജീവിതംകൊണ്ട് തെളിയിച്ചു.

  പേജ് 178 വില രൂ200

  200.00
 • Baristar G. P. Pillai ബാരിസ്റ്റർ ജി പി പിള്ള

  ബാരിസ്റ്റർ ജി പി പിള്ള

  380.00
  Add to cart

  ബാരിസ്റ്റർ ജി പി പിള്ള

  ബാരിസ്റ്റർ ജി പി പിള്ള

  പ്രൊഫ. വി. കാർത്തികേയൻ നായർ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  ബാരിസ്റ്റർ ജി. പി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ജി. പരമേശ്വരൻ പിള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളിലെ ഉജ്ജ്വല നക്ഷത്രമാണ്. മദ്രാസ് സ്റ്റാൻഡേർഡ് എന്ന തന്റെ പത്രത്തിലൂടെ എല്ലാവിധ സമഗ്രാധിപത്യത്തിനെതിരെയും തൂലിക ചലിപ്പിച്ച അദ്ദേഹം ഗാന്ധിജി ആത്മകഥയിൽ പേര് പരാമർശിച്ച ഒരേ ഒരു മലയാളിയും കൂടിയാണ്. ഇങ്ങനെയൊരു ധീരമലയാളി ജീവിച്ചിരുന്നു എന്നത് ഇന്നത്തെ തലമുറയ്ക്ക് അവിശ്വസിനീയമായി തോന്നാം. ജി. പി. യുടെ അമൂല്യമായ പ്രഭാഷണങ്ങളും രചനകളും ഈ പുസ്തകത്തിൽ വായിക്കാം.

  വിവർത്തനം : ശരത്കുമാർ ജി. എൽ

  പേജ് 368 വില രൂ380

  380.00
 • Dr. K.N. Pai ഡോ. കെ.എൻ.പൈ

  ഡോ. കെ.എൻ.പൈ

  90.00
  Add to cart

  ഡോ. കെ.എൻ.പൈ

  ഡോ. കെ.എൻ.പൈ

  എസ്. കമാലുദ്ദീൻ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  ആരോഗ്യസേവനരംഗത്തും സാമൂഹ്യ സാംസ്‌കാരിക രംഗത്തും ശ്രദ്ധേയനായിരുന്നു പ്രശസ്ത ഭിഷഗ്വരൻ ഡോ. കെ.എൻ. പൈയുടെ ജീവിതവും ആരോഗ്യസേവനരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെയും കുറിച്ച് പ്രതിപാദിക്കുന്ന പുസ്‌തകം.

  പേജ് 86 വില രൂ90

  90.00