ചരിത്രം

Showing 1–24 of 609 results

Show Grid/List of >5/50/All>>
 • അശ്വഘോഷന്റെ മഹാകാവ്യങ്ങൾ – ഒന്നാം പകുതി – ബുദ്ധ ചരിതം

  175.00
  Add to cart

  അശ്വഘോഷന്റെ മഹാകാവ്യങ്ങൾ – ഒന്നാം പകുതി – ബുദ്ധ ചരിതം

  ബുദ്ധ ചരിതം
  അശ്വഘോഷന്റെ മഹാകാവ്യങ്ങൾ

  ഒന്നാം പകുതി (1-14)

  മാധവൻ അയ്യപ്പത്ത്, കെ കെ യതീന്ദ്രൻ

   

  ”ലാളിത്യവും ഉപമാപ്രയോഗചാതുരിയും കാളിദാസനോടൊപ്പം തന്നെ അശ്വഘോഷനിലും കാണാം. അശ്വഘോഷ കൃതികളുടെ ഒരു മേന്മ അത് വെറുതെ നേരമ്പോക്കിനു വായിച്ചു രസിക്കാനുള്ളതല്ല എന്നതാണ്. അവ ഒരേസമയം നമ്മുടെ ബുദ്ധിയോടും ഹൃദയത്തോടും സംവദിക്കുന്നു.

  ”അശ്വഘോഷ കവിതയുടെ ലാളിത്യവും ശ്ലിഷ്ടതയും നിലനിർത്താൻ പരിഭാഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എതു തരക്കാര വായനക്കാർക്കും എളുപ്പം അർഥം മനസ്സിലാക്കാൻ കഴിയും. ദാർശനിക തത്വങ്ങൾ വിശദീകരിക്കുന്ന കാവ്യങ്ങളളിലെ ഭാഷ മിക്കപ്പോഴും ക്ലിഷ്ടമായിരിക്കും. അതിനൊരു അപവാദമത്രേ അശ്വഘോഷന്റെ ഭാഷയും അതിനോടു നിതിപുലർത്തുന്ന പരഭാഷയും.

  ”ചിരകാലമായി മലയാളി വായനക്കാർക്ക് അനന്യമായിരുന്ന ഈ കൃതി പരിഭാഷപ്പെടുത്താനും പരിചയപ്പെടുത്താനുമുള്ള ശ്രമം തികച്ചും അഭിനന്ദനീയം തന്നെ.

  – ഡോ വി കെ വിജൻ
  കേരള സാഹിത്യ അക്കാദമി

  Buddhacharitham – Asvaghoshan
  പേജ് 268  വില രൂ175

  175.00
 • മനുഷ്യകുലം: പ്രതീക്ഷാനിർഭരമായ ചരിത്രം

  599.00
  Add to cart

  മനുഷ്യകുലം: പ്രതീക്ഷാനിർഭരമായ ചരിത്രം

  മനുഷ്യകുലം: പ്രതീക്ഷാനിർഭരമായ ചരിത്രം
  റട്ഗർ ബ്രഗ്മാൻ

   

  ”മനുഷ്യകുലം: പ്രതീക്ഷാനിർഭരമായ ചരിത്രം’ എന്നെ മാനവികതയെ പുതിയ വീക്ഷണകോണിൽ നിന്ന് കാണാൻ പ്രചോദിപ്പിച്ചു”
  യുവാല്‍ നോവ ഹരാരി:

  “അത്യന്തം സന്തോഷത്തോടെ ഈ പുസ്തകം ഞാൻ ശുപാർശചെയ്യുന്നു”
  സ്റ്റീഫൻ ഫ്രൈ

  “അസാധാരണമായ ഒരു വായനാനുഭവം”
  മാറ്റ് ഹെയ്ഗ്

  അത്യുജ്ജ്വലം. ബ്രഗ്മാന്റെ ചരിത്രപ്രയോഗം മനുഷ്യപ്രകൃതത്തെക്കുറിച്ച് ഒരു പുതിയ ധാരണയിലേക്ക് നയിക്കുന്നു. ‘മനുഷ്യകുലം’ നമ്മുടെ സംവാദങ്ങളെ മാറ്റിത്തീർക്കുകയും ശോഭനമായൊരു ഭാവിയിലേക്കുള്ള പാത ദീപ്തമാക്കുകയും ചെയ്യുന്നു. മറ്റെന്നത്തെക്കാളുമധികം ഇപ്പോൾ നമുക്കിത് ആവശ്യമാണ്. സൂസൻ കെയ്ൻ, ‘ക്വയറ്റ്’ന്റെ രചയിതാവ്
  “ഈ വിഷയം ഏറെ പ്രധാനപ്പെട്ട ഒന്നാണ്, അതിന്റെ വ്യാപ്തിയാകട്ടെ അതിബൃഹത്തും, കഥനരീതി വശ്യമനോഹരവുമാണ്. ഇതൊരു വിസ്മയകരമായ പുസ്തകമാണ്.”
  ടിം ഹർഫോർഡ്, ‘ദി അണ്ടർകവർ ഇക്കണോമിസ്റ്റി’ന്റെ രചയിതാവ്

  “ദോഷൈകദർശനം എന്നത് ഒരു സർവസിദ്ധാന്തമാണ്, പക്ഷേ, റട്‌ഗർ ബ്രഗ്മാൻ ഏറെ മിഴിവോടെ കാണിച്ചുതരുന്നതുപോലെ, അത് തിരഞ്ഞെടുക്കപ്പെടുന്ന ഒന്നാണ്. അനിവാര്യമായ ഈ പുസ്തകം മെച്ചപ്പെട്ട ഭാവിയുടെ സാധ്യത കൂടുതൽ വിപുലമാക്കുന്നു”
  ഡേവിഡ് വാലസ്,  വെൽസ്, ‘ദി അൺ ഇൻഹാബിറ്റബിൾ എർത്തി’ന്റെ രചയിതാവ്

  “മനുഷ്യവൈരത്തിന്റെ മന്ത്രത്തെ ഇത് തകർത്തെറിയുന്നു. പേടിച്ചരണ്ട ലോകത്തിന് പ്രതീക്ഷയുടെ ഒരു പ്രകാശനാളം”
  ഡാനി ഡോർലിംഗ്, ‘ഇനീക്വാലിറ്റി ആന്റ് ദി 1%’ന്റെ രചയിതാവ്.

  “പരമാവധിയാളുകൾ വായിച്ചിരിക്കേണ്ട പുസ്തകമാണിത്. ആളുകൾ മനുഷ്യപ്രകൃതത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് മാറ്റിയാൽ മാത്രമേ മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള സാധ്യതയിൽ അവർ വിശ്വസിക്കാൻ തുടങ്ങുകയുള്ളൂ”
  ഗ്രേസ് ബ്ലേക്ക്‌ലി, ‘സ്റ്റോളൻ’-ന്റെ രചയിതാവ്

  “പരാശ്രയമില്ലാതെയാണ് റട്‌ഗർ ബ്രഗ്മാൻ വരുന്നത്, ചരിത്രം ഉപയോഗിച്ച് നമുക്ക് ഇപ്പോൾ സങ്കൽപ്പിക്കാവുന്നതിലും മെച്ചപ്പെട്ടൊരു ഭാവി കെട്ടിപ്പടുക്കാൻ അവസരം നൽകുന്ന അദ്ദേഹം ചിന്തിക്കുന്നത് തനിക്കു വേണ്ടിത്തന്നെയാണ്”
  തിമോത്തി സ്‌നൈഡർ, ഹോളോകോസ്റ്റ് ചരിത്രകാരനും ‘ഓൺ ടിറണി’ യുടെ രചയിതാവും.

  ഒരു വിശ്വാസമാണ് ഇടതിനേയും വലതിനേയും ഒന്നിപ്പിക്കുന്നത്, മനഃശാസ്ത്രജ്ഞരേയും ദാർശനികരേയും ഒന്നിപ്പിക്കുന്നത്, എഴുത്തുകാരേയും, ചരിത്രകാരന്മാരേയും ഒന്നിപ്പിക്കുന്നത്. ഇതാണ് നമ്മെ ചുറ്റിപ്പറ്റിയുള്ള ശീർഷകങ്ങളേയും നമ്മുടെ ജീവിതത്തെ സ്പർശിക്കുന്ന നിയമങ്ങളേയും നയിക്കുന്നത്. മാക്ക്യവല്ലി മുതൽ ഹോബ്സ് വരേയും, ഫ്രോയിഡ് മുതൽ ഡോക്കിൻസ് വരേയും ഈ വിശ്വാസത്തിന്റെ വേരുകൾ പാശ്ചാത്യ ചിന്തയിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്നുണ്ട്. മനുഷ്യർ പ്രകൃത്യാ സ്വാർത്ഥരാണെന്നും അവരെ നയിക്കുന്നത് സ്വാർത്ഥ താത്പര്യമാണെന്നുമാണ് നമ്മളെ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്.

  മനുഷ്യകുലം ഒരു പുതിയ വാദമാണ് മുന്നോട്ടുവെക്കുന്നത്: മനുഷ്യർ നല്ലവരാണെന്ന് കരുതുന്നത് തീർത്തും യാഥാർത്ഥ്യവും വിപ്ലവകരവുമാണ് എന്നതാണത്. മത്സരിക്കുന്നതിനേക്കാൾ സഹകരിക്കുന്നതിനും, അവിശ്വാസത്തേക്കാൾ പരസ്പരവിശ്വാസം വെച്ചുപുലർത്തുന്നതിനുമുള്ള സഹജാവബോധത്തിന് ഹോമോ സാപ്പിയൻസിന്റെ ആരംഭത്തിലേക്ക് നീണ്ടുകിടക്കുന്ന പരിണാമപരമായ അടിത്തറയുണ്ട്. മറ്റുള്ളവരെക്കുറിച്ച് മോശം കാര്യങ്ങൾ ചിന്തിക്കുന്നതിലൂടെ, നമ്മൾ നമ്മുടെ രാഷ്ട്രീയത്തിലും സാമ്പത്തികശാസ്ത്രത്തിലും ഏറ്റവും മോശമായ കാര്യങ്ങൾ കൊണ്ടുവരുന്നു.
  ഈ സുപ്രധാന പുസ്തകത്തിൽ, അന്താരാഷ്ട്രതലത്തിൽ തന്നെ ബെസ്റ്റ്സെല്ലറായ എഴുത്തുകാരൻ റട്ഗർ ബ്രഗ്മാൻ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ചില പഠനങ്ങളും സംഭവങ്ങളും എടുത്ത് അവയെ പുനർ‌നിർമ്മിച്ച്, കഴിഞ്ഞ 200,000 വർഷത്തെ മനുഷ്യ ചരിത്രത്തെക്കുറിച്ച് ഒരു പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കുന്നു. യഥാർത്ഥ ജീവിതത്തിലെ ലോർഡ് ഓഫ് ദി ഫ്‌ളൈസ് മുതൽ ബ്ലിറ്റ്സ് വരേയും സൈബീരിയയിലെ കുറുക്കൻ പരിപാലന കേന്ദ്രം മുതൽ ന്യൂയോർക്കിലെ കുപ്രസിദ്ധമായ ഒരു കൊലപാതകം വരേയും, സ്റ്റാൻലി മിൽഗ്രാമിന്റെ യേൽ ഷോക്ക് മെഷീൻ മുതൽ സ്റ്റാൻഫോർഡ് ജയിൽ പരീക്ഷണം വരെയുമുള്ള നിരവധി ഉദാഹരണങ്ങളിലൂടെ മനുഷ്യനന്മയിലും പരോപകാരത്തിലും വിശ്വസിക്കുന്നത് എങ്ങനെ ഒരു പുതിയ ചിന്താമാർഗമാകുമെന്നും, അത് എങ്ങിനെ നമ്മുടെ സമൂഹത്തിൽ യഥാർത്ഥ മാറ്റം കൊണ്ടുവരുന്നതിനുള്ള അടിത്തറയായി പ്രവർത്തിക്കുമെന്നും ബ്രഗ്മാൻ കാണിച്ചുതരുന്നു.
  മനുഷ്യ പ്രകൃതത്തെക്കുറിച്ചുള്ള ഒരു പുതിയ കാഴ്ചപ്പാടുണ്ടാകേണ്ട സമയമാണിത്.

  പേജ് 440 വില രൂ599

  599.00
 • മൺമറയുന്ന നാട്ടറിവുകൾ

  140.00
  Add to cart

  മൺമറയുന്ന നാട്ടറിവുകൾ

  മൺമറയുന്ന നാട്ടറിവുകൾ

   

  ഹരീഷ് ആർ നമ്പൂതിരിപ്പാട്

   

  കേരളത്തിൻ്റെ സംസ്കാരത്തിൽ അന്യംനിന്ന ചില വസ്തുക്കളെക്കുറിച്ചുള്ള ഗൃഹാതുരസ്മരണ.

  കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം

  വില രൂ140

  140.00
 • കുഞ്ഞാലി മരയ്ക്കാർ

  130.00
  Add to cart

  കുഞ്ഞാലി മരയ്ക്കാർ

  കുഞ്ഞാലി മരയ്ക്കാർ
  ഡോ. കെ സി വിജയരാഘവൻ
  ഡോ. കെ എം ജയശ്രീ

  വിദേശാധിപത്യത്തിനെതിരെ ശക്തമായ ചെറുത്തുനില്പുകള്‍ നടത്തി മലബാറിന്റെ വീരനായകന്മാരായി ചരിത്രത്തില്‍ ഇടം പിടിച്ച കുഞ്ഞാലിമരയ്ക്കാര്‍മാരുടെ ജീവിതവും പോരാട്ടവഴികളും.

  പേജ് 100 വില രൂ130

   

  130.00
 • മാർക്‌സിസവും മാനുഷികമൂല്യങ്ങളും

  45.00
  Add to cart

  മാർക്‌സിസവും മാനുഷികമൂല്യങ്ങളും

  മാർക്‌സിസവും മാനുഷികമൂല്യങ്ങളും
  മാർക്‌സ്, എംഗൽസ്, ലെനിൻ, ക്രിസ്റ്റഫർ കാഡ്വെൽ

   

  ബൂർഷ്വാമാനവികതയിൽനിന്ന് കുതറിയുണരുന്ന തൊഴിലാളിവർഗ മാനവികതയുടെ രൂപരേഖകൾ.

  പേജ് 60 വില രൂ45

   

  45.00
 • ദേശീയ സ്വാതന്ത്ര്യ സമരചരിത്രം കുട്ടികള്‍ക്ക്‌

  660.00
  Add to cart

  ദേശീയ സ്വാതന്ത്ര്യ സമരചരിത്രം കുട്ടികള്‍ക്ക്‌

  ദേശീയ സ്വാതന്ത്ര്യ സമരചരിത്രം കുട്ടികള്‍ക്ക്‌

   

  കെ തായാട്ട്, ഗോപിദാസ്, സിബി ജോസഫ്‌

   

  സഹനത്തിന്റെയും അഹിംസയുടെയും പാതയിലൂടെ മുന്നേറി, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപനായ ബ്രിട്ടനെ മുട്ടുകുത്തിച്ച നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ സുപ്രധാന ഏടുകള്‍ അനാവരണം ചെയ്യുന്ന ഈ കൃതി, വിദേശാധിപത്യത്തില്‍ നിന്നും മോചനം നേടാന്‍ ഭാരതം നടത്തിയ ഐതിഹാസിക സമരത്തിന്റെ ആഴവും പരപ്പും ഇളംതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നു.

  കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം

  വില രൂ660

  660.00
 • Bhashabhedhapadanam - Malappuram ഭാഷാഭേദപഠനം - മലപ്പുറം

  ഭാഷാഭേദപഠനം – മലപ്പുറം

  Read more

  ഭാഷാഭേദപഠനം – മലപ്പുറം

  ഭാഷാഭേദപഠനം മലപ്പുറം

   

  പ്രൊഫ. എം. ശ്രീനാഥൻ

   

  മലപ്പുറം ഒരു ജനസഞ്ചയത്തിന്റെ വാസസ്ഥാനമാണ് എന്നതോടൊപ്പം സാംസ്‌കാരികമായ ഇടവുമാണ്. ഭാഷാതദ്ദേശീയത സാംസ്‌കാരിക ഇടങ്ങളെ നിർമ്മിച്ചെടുക്കും ഈ പഠനം മലപ്പുറത്തെ മലയാളത്തെക്കുറിച്ചുള്ളതാണ് വാക്കുകളുടെ ഉച്ചാരണത്തെ മുൻനിർത്തി മാത്രമുള്ള പഠനമല്ലിത് പദങ്ങളുടെ പ്രാദേശികവിതരണവും ഭിന്നതകളും സാമൂഹ്യമായി തിരിച്ചറിയാനാണ് ഇവിടെ ശ്രമിക്കുന്നത്.

   

  പേജ് 356 വില രൂ

 • Isroyude Rockettukal ഇസ്രോയുടെ റോക്കറ്റുകൾ

  ഇസ്രോയുടെ റോക്കറ്റുകൾ

  470.00
  Add to cart

  ഇസ്രോയുടെ റോക്കറ്റുകൾ

  ഇസ്രോയുടെ റോക്കറ്റുകൾ

  ഡോ.പി.വി.മനോരഞ്ജൻ റാവു, ഡോ.പി.രാധാകൃഷ്‌ണൻ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  ഇന്ത്യ ലോകത്ത് ഒരു ബഹിരാകാശ ശക്തിയായി വളർന്ന സംഭവബഹുലമായ ചരിത്രത്തിന്റെ ഉദ്വേഗജനകമായ അവതരണം. ഹോമി ഭാഭ, വിക്രം സാരാഭായ്, സതീഷ് ധവാൻ, ബ്രഹ്മപ്രകാശ് എന്നിവർ ചേർന്ന് ഇന്ത്യയെ ബഹിരാകാശ ശക്തിയായി വളർത്തിയതിനു പിന്നിൽ ഒരു ദർശനം ഉണ്ടായിരുന്നു. ഇന്ത്യയുടെ ഭാഗധേനമായ ആ ദർശനം വായനക്കാരുമായി പങ്കുവയ്ക്കുന്ന ഈ പുസ്തകം ഇസ്രോയുടെ റോക്കറ്റുകളുടെ ചരിത്രമാണ്. സൗണ്ടിങ് റോക്കറ്റുകൾ മുതൽ 40 വർഷം വരെയുള്ള ചരിത്രത്തിന്റെ അവകാശികൾ നമ്മോട് നേരിട്ട് സംവദിക്കുന്ന അവതരണശൈലിയിലാണ് ഗ്രന്ഥകർത്താക്കൾ ഈ പുസ്തകത്തിൽ സ്വീകരിച്ചിട്ടുള്ളത്. ഈ പുസ്തകം വായിക്കുന്ന ഏതൊരു ഇന്ത്യക്കാരനും ഇന്ത്യയെക്കുറിച്ച് അഭിമാനിക്കാം. ബഹിരാകാശരംഗത്ത് ആർക്കും ഇന്ത്യയെ അവഗണിക്കാനാകില്ല. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റീസ് പ്രസന്നമായി സഹകരിച്ച് പ്രസദ്ധീകരിക്കുന്ന വിവർത്തനം.

  വിവർത്തനം: ഡോ.വി.ശശി കുമാർ, കെ.രാജഗോപാൽ, സൗമ്യ ഇ.എം

  ISRO / ISRO Yude Rokkettukal

  പേജ് 496 വില രൂ470

  470.00
 • Ramayana Paryadanam രാമായണ പര്യടനം

  രാമായണ പര്യടനം

  230.00
  Add to cart

  രാമായണ പര്യടനം

  രാമായണ പര്യടനം

  എൻ. രാജശേഖരൻ പിള്ള

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  നൂറ്റാണ്ടുകളെ അതിജീവിച്ച കാവ്യമായി നിലകൊള്ളുന്ന രാമായണത്തിന്റെ ആറ് കാണ്ഡങ്ങളെയും ലളിതവും സംവേദനക്ഷമവുമായ ഭാഷയിലൂടെ അവതരിപ്പിച്ചിരിക്കുന്ന കൃതി.

  പേജ് 184 വില രൂ230

  230.00
 • Vidyabhyasam വിദ്യാഭ്യാസം

  വിദ്യാഭ്യാസം

  250.00
  Add to cart

  വിദ്യാഭ്യാസം

  വിദ്യാഭ്യാസം

  ആർ. സുരേഷ് കുമാർ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിന്റെ തുടക്കം മുതൽ ഇക്കാലഘട്ടംവരെയുള്ള മാറ്റങ്ങളും പരിഷ്‌കരണങ്ങളും പഠന വിധേയമാക്കുന്ന വ്യത്യസ്‌തമായ ഒരു വിദ്യാഭ്യാസ പഠന ഗ്രന്ഥം.

  പേജ് 256 വില രൂ250

  250.00
 • Kerala Navothanathinte Rashtreeyam കേരള നവോത്ഥാനത്തിന്റെ രാഷ്ട്രീയം

  കേരള നവോത്ഥാനത്തിന്റെ രാഷ്ട്രീയം

  100.00
  Add to cart

  കേരള നവോത്ഥാനത്തിന്റെ രാഷ്ട്രീയം

  കേരള നവോത്ഥാനത്തിന്റെ രാഷ്ട്രീയം

  ഡോ. എസ്. രാമചന്ദ്രൻ നായർ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  സ്വാതന്ത്ര്യ ലബ്‌ധിക്കു മുമ്പുള്ള തിരുവിതാംകൂറിന്റെ ചരിത്രം പ്രത്യേകിച്ചും കേരളചരിത്രം പൊതുവിലും അപഗ്രഥിച്ചുകൊണ്ട് നവോത്ഥാന പ്രവർത്തനങ്ങളെ കുറിച്ചുള്ള പൊതുവായനക്ക് വഴിയൊരുക്കുന്ന ഗ്രന്ഥം.

  പേജ് 80 വില രൂ100

  100.00
 • Malankara Nasranikalum Kerala Charithravum മലങ്കര നസ്രാണികളും കേരള ചരിത്രവും

  മലങ്കര നസ്രാണികളും കേരള ചരിത്രവും

  390.00
  Add to cart

  മലങ്കര നസ്രാണികളും കേരള ചരിത്രവും

  മലങ്കര നസ്രാണികളും കേരള ചരിത്രവും
  കെ.സി. വർഗീസ്

   

  കേവലം സഭാചരിത്രം എന്നതിലുപരി ഒരു ജനതയുടെ സംസ്‌കാരികചരിത്രത്തെ കേന്ദ്രീകരിച്ചുള്ള പുനരന്വേഷണമാണ് ഈ പുസ്തകം. ബഹുസ്വരതയുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രാധാന്യം വീണ്ടെടുക്കുക എന്നത് പ്രാധാന്യം അർഹിക്കുന്ന കാര്യമായിരിക്കെ, ഓരോ വിഭാവം ജനങ്ങളും അവരുടെ സംസ്‌കാരികപൈതൃകത്തെക്കുറിച്ച് (അതു നല്ലതാകട്ടെ ചീത്തയാകട്ടെ) ബോധവാന്മാരായിരിക്കേണ്ടതുണ്ട്.

  തെക്കേ ഇന്ത്യയിലെ രാഷ്ട്രീയ, സാമുദായിക, സാസ്‌കാരിക മേഖലകളിൽ സ്വാതന്ത്ര്യത്തിനു മുമ്പേ സ്വാധീനം ചെലുത്തിയവരാണ് മലങ്കല നസ്രാണികൾ. രണ്ടായിരത്തിലധികം വർഷത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന മലങ്കര നസ്രാണി വിഭാഗത്തിന്റെ ഉത്ഭവം, വളർച്ച, സാമൂഹിക ഇടപെടലുകൾ തുടങ്ങിയവ സംഭവബഹുലമായ ചരിത്രമാണ്. ഈ ചരിത്രത്തിന്റെ പുനഃരന്വേഷണമാണ് ഈ കൃതി. യാഥാർഥ്യങ്ങളെ മറനീക്കി പുറത്തുകൊണ്ടുവരാനാണ് ശ്രീ കെ സി വർഗീസ് ഇതിലൂടെ ശ്രമിക്കുന്നത്. സത്യമെന്ന് വിശ്വസിക്കപ്പെട്ടിരിക്കുന്ന ചരിത്രവസ്തുതകളെ തെളിവുകളുടെ അടിസ്ഥാനത്തിൽ തിരുത്താൻ സാധിക്കുന്നതാണ്. പ്രീതി സമ്പാദനത്തിനായി ചരിത്രസത്യങ്ങളെ വളച്ചൊടിക്കാനാകില്ല എന്ന ഗ്രന്ഥകാരന്റെ നിലപാടിന് അടിവരയിടുന്നതാണ് ഈ പുസ്തകം.
  – കേരളഭാഷാ ഇൻസ്റ്റിട്യൂട്ടിന്റെ മുഖര

  Kerala Christian / Kerala Kristumatham

  പേജ് 418 വില രൂ390

  390.00
 • Ribhugeetha ഋഭുഗീത

  ഋഭുഗീത

  700.00
  Add to cart

  ഋഭുഗീത

  ഋഭുഗീത

  ഡോ. എസ്.കെ. കൃഷ്‌ണൻ നായർ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  ശിവരഹസ്യമെന്ന പുരാണകാവ്യത്തിന്റെ മധ്യത്തിൽ ഷഷ്‌ഠാംശമായി കാണപ്പെടുന്ന ഋഭുഗീത ഭാഷയും പ്രകൃതവും കാവ്യഭംഗിയും കൊണ്ട് ഏറെ പ്രത്യേകതയും വ്യത്യസ്‌തതയും പേറുന്ന ഒന്നാണ്. ബ്രഹ്മാവിന്റെ പുത്രനായ ഋഭുമഹർഷി പുലസ്ത്യപുത്രനായ നിദാഘന് ഉപദേശിച്ചുകൊടുത്ത അദ്വൈതസിദ്ധാന്തമാണ് ഋഭുഗീത. മലയാളത്തിൽ ആദ്യമായി ഋഭുഗീതയ്ക്കുണ്ടായ വ്യാഖ്യാനമാണ് സംസ്‌കൃതപണ്ഡിതവരേണ്യനായ ഡോ. എസ്.കെ. കൃഷ്‌ണൻ നായർ രചിച്ച ഈ കൃതി.

  Ribugeetha 
  പേജ് 732 വില രൂ700

  700.00
 • Mahabharatham Oru Kanneerkkadal മഹാഭാരതം ഒരു കണ്ണീർക്കടൽ

  മഹാഭാരതം ഒരു കണ്ണീർക്കടൽ

  260.00
  Add to cart

  മഹാഭാരതം ഒരു കണ്ണീർക്കടൽ

  മഹാഭാരതം ഒരു കണ്ണീർക്കടൽ

  വി. ചന്ദ്രബാബു

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  മഹാഭാരതമെന്ന ലോകോത്തര ഇതിഹാസത്തെ മനുഷ്യജീവിതത്തോട് ചേർത്തു വായിച്ച് ജീവിതാവബോധവും ധർമ്മവും തത്വചിന്തയും പകർന്ന് ഭാരതസംസ്‌കൃതിയുടെ സാരസംഗ്രഹത്തെ അനുവാചക മനസ്സിൽ ഊട്ടിഉറപ്പിക്കുവാനുള്ള ഒരു ശ്രമമാണ് മഹാഭാരതം ഒരു കണ്ണീർക്കടൽ എന്ന കൃതിയിലുള്ളത്.

  Mahabaratham Oru Kanneerkadal / Mahabharatham Oru Kanneerkkadal

  പേജ് 186 വില രൂ260

  260.00
 • Payamma Nattubhasha Nighandu പയമ്മ നാട്ടുഭാഷാ നിഘണ്ടു

  പയമ്മ നാട്ടുഭാഷാ നിഘണ്ടു

  175.00
  Add to cart

  പയമ്മ നാട്ടുഭാഷാ നിഘണ്ടു

  പയമ്മ

  ടി. കുഞ്ഞിരാമൻ മക്ലിക്കോട്ട്

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  പേജ് 254 വില രൂ175

  175.00
 • Malayalathinte Jaithrayathra മലയാളത്തിന്റെ ജൈത്രയാത്ര

  മലയാളത്തിന്റെ ജൈത്രയാത്ര

  420.00
  Add to cart

  മലയാളത്തിന്റെ ജൈത്രയാത്ര

  മലയാളത്തിന്റെ ജൈത്രയാത്ര

  പദ്‌മശ്രീ ഡോ. വെള്ളായണി അർജുനൻ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  മലയാളഭാഷയുടെ അത്ഭുതാവഹമായ വളർച്ചയും വികാസവും ഭാഷാപരമായ പ്രതേകതകളും പഠനവിധേയമാക്കുന്ന ലേഖനങ്ങൾ അടങ്ങിയ കൃതി. ഭാഷാശാസ്ത്രവിദഗ്‌ധനായ പദ്‌മശ്രീ ഡോ.വെള്ളായണി അർജുനൻ രചിച്ച ഈ കൃതി മലയാളത്തിന്റെ അനശ്വരമായ ജൈത്രയാത്ര തന്നെയാണ് അവതരിപ്പിക്കുന്നത്.

  Malayalathinte Gaithrayathra 

  പേജ് 338 വില രൂ420

  420.00
 • Oru Sainikante Anubhava Charithram ഒരു സൈനികന്റെ അനുഭവ ചരിത്രം

  ഒരു സൈനികന്റെ അനുഭവ ചരിത്രം

  150.00
  Add to cart

  ഒരു സൈനികന്റെ അനുഭവ ചരിത്രം

  ഒരു സൈനികന്റെ അനുഭവ ചരിത്രം

  കെ. സോളമൻ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  സൈന്യത്തിൽ ചേരുമ്പോൾ ലഭിക്കുന്ന പരിശീലനം, സഞ്ചരിച്ച ഓരോ നാട്ടിലെ ജനങ്ങളുടെ ജീവിതരീതികൾ, സംസ്‌കാരം, യുദ്ധത്തിന്റെ ചരിത്രം, എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം.

  പേജ് 86 വില രൂ150

  150.00
 • Lokacharithram (First Part) ലോകചരിത്രം (ഒന്നാം ഭാഗം)

  ലോകചരിത്രം (ഒന്നാം ഭാഗം)

  175.00
  Add to cart

  ലോകചരിത്രം (ഒന്നാം ഭാഗം)

  ലോകചരിത്രം (ഒന്നാം ഭാഗം)

   

  പ്രൊഫ. പി.എസ്. വേലായുധൻ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  കേരളത്തിലെ വിവിധ സർവകലാശാലകളിലെ ചരിത്രവിദ്യാർത്ഥികൾ സഹർഷം സ്വാഗതം ചെയ്ത ഒരു പാഠപുസ്തകമാണ് ലോകചരിത്രം ഒന്നാം ഭാഗം. സംഭവബഹുലമായ പ്രാചീനലോകത്തിന്റെ ചരിത്രവും സംസ്‌കാരവും ലളിതമായി പ്രതിപാദിച്ചിട്ടുള്ള ഗ്രന്ഥമാണിത്. പ്ലസ് ടൂ വിദ്യാർത്ഥികൾക്കും ഈ ഗ്രന്ഥം പ്രയോജനപ്രദമാണ്.

  പേജ് 386 വില രൂ175

  175.00
 • Samoohikaparishkaranavum Keraleeyanavothanavum സാമൂഹികപരിഷ്കരണവും കേരളീയനവോത്ഥാനവും

  സാമൂഹികപരിഷ്കരണവും കേരളീയനവോത്ഥാനവും

  100.00
  Add to cart

  സാമൂഹികപരിഷ്കരണവും കേരളീയനവോത്ഥാനവും

  സാമൂഹികപരിഷ്കരണവും കേരളീയനവോത്ഥാനവും

   

  പ്രൊഫ. വി. കാർത്തികേയൻ നായർ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  ഭൂതകാലം നമ്മുടെ മുന്നിലില്ല. ഉള്ളത് ഭൂതകാലത്തെ സംബന്ധിച്ച തെളിവുകളാണ്. അന്വേഷിക്കുമ്പോഴാണ് കൂടുതൽ തെളിവുകൾ ലഭിക്കുക. അപ്പോൾ മുമ്പത്തെ കാഴ്ചപ്പാടും സമീപനവും മാറും. അതിന്റെ ഫലമായി കൂടുതൽ തെളിമയുള്ള ചരിത്രം രചിക്കപ്പെടും. പ്രതേകിച്ചും നവോത്ഥാനത്തിന്റെ കാര്യത്തിൽ

  പേജ് 168 വില രൂ100

  100.00
 • Ramakadha Ulbhavavum Valarchayum രാമകഥ ഉത്ഭവവും വളർച്ചയും

  രാമകഥ ഉത്ഭവവും വളർച്ചയും

  800.00
  Add to cart

  രാമകഥ ഉത്ഭവവും വളർച്ചയും

  രാമകഥ ഉത്ഭവവും വളർച്ചയും

  ഫാദർ കാമിൽ ബുൽക്കെ

  ഇന്ത്യയുടെ ബഹുസ്വരസംസ്‌കൃതിയുടെ ഏറ്റവും ഉദാത്തമായ വിളംബരമാണ് രാമായണം. രാമകഥയ്ക്ക് വ്യത്യസ്തങ്ങളായ പാഠങ്ങൾ നിലവിലുണ്ടെന്നും നിരന്തരപുരോഗമിയായ ഒരു നിർമ്മിതിരൂപമാണതെന്നും രാമകഥ ഇന്ത്യയ്ക്കുമാത്രം അവകാശപ്പെട്ടതല്ലെന്നുമുള്ള ചരിത്രയാഥാർഥ്യം സ്ഥാപിക്കുന്നതാണ് ഈ പഠനം. ഫാദർ കാമിൽ ബുൽക്കേയുടെ നിരവധി വർഷത്തെ ഗവേഷണത്തിന്റെ ഫലശ്രുതി, രാമകഥയുടെ വികാസപരിണാമങ്ങളും അത് സംബന്ധിച്ച മിത്തുകളും ചരിത്രവും നിരവധി വ്യാഖ്യാനങ്ങളും സ്വാതന്ത്രാഖ്യാനങ്ങളും പഠനവിധേയമാക്കുന്ന ഒരു വിജ്ഞാനകോശമാണിതെന്ന് വിശേഷിപ്പിക്കാം, 1950 ൽ ഹിന്ദിയിൽ പ്രകാശിതമായ ഗ്രന്ഥത്തിന്റെ മലയാളപരിഭാഷയുടെ നാലംപതിപ്പാണിത്.

  വിവർത്തനം: അഭയദേവ്

  പേജ് 750 വില രൂ800

  800.00
 • Charithrathile Channar Janatha ചരിത്രത്തിലെ ചാന്നാർ ജനത

  ചരിത്രത്തിലെ ചാന്നാർ ജനത

  250.00
  Add to cart

  ചരിത്രത്തിലെ ചാന്നാർ ജനത

  ചരിത്രത്തിലെ ചാന്നാർ ജനത

  ത്രിവിക്രമംഗലം രാജൻ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  ചാന്നാർ ജനതയുടെ പൈതൃകം ശാസ്ത്രീയമായും വസ്തുനിഷ്ഠമായും അന്വേഷിക്കുന്നതോടൊപ്പം ചതുർവർണ്യവ്യവസ്ഥയുടെ മനുഷ്യത്വ വിരുദ്ധമായ അവസ്ഥകളെ വിശദമാക്കുകയും ചെയ്യുന്ന ഗ്രന്ഥം.

  പേജ് 160 വില രൂ250

  250.00
 • Euro Kendritha Vadham യൂറോ കേന്ദ്രിത വാദം

  യൂറോ കേന്ദ്രിത വാദം

  140.00
  Add to cart

  യൂറോ കേന്ദ്രിത വാദം

  യൂറോകേന്ദ്രിതവാദം

  സമിർ അമിൻ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  യൂറോകേന്ദ്രിതവാദം പ്രത്യയശാസ്ത്രപരമായ വക്രീകരണമാണെന്ന് യുക്തിസഹമായി സ്ഥാപിക്കുന്ന പഠനം. ലോകചരിത്രത്തിന്റെ യൂറോകേന്ദ്രിതവാദം യൂറോപ്പിന്റെ പൈതൃകം യുറോപ്യൻമാർക്കല്ലാതെ മറ്റാർക്കും നൽകുന്നില്ല. ഇത് ഗ്രീക്ക് റോമൻ ക്ലാസിക്കൽ ലോകത്തു നിന്നും ക്രൈസ്‌തവ ജൻമിത്വത്തിലേക്കും യൂറോപ്യന്മാർ പ്രചരിപ്പിച്ചു. പ്രൊഫ.സമിർ അമിന്റെ യൂറോകേന്ദ്രിതവാദം പ്രബലമായ ഈ മിഥ്യാധാരണയെ തിരുത്തി, അറബ്-ഇസ്ലാമിക് ലോകം വഹിച്ച ചരിത്രപരമായ പങ്കിനെ പുനസ്ഥാപിച്ച രചനയാണ് യൂറോകേന്ദ്രിതവാദം.

  വിവർത്തനം: ഡോ.ഷിബു ശ്രീധർ

  പേജ് 140 വില രൂ140

  140.00
 • Lokacharithram (II nd Part) ലോകചരിത്രം (രണ്ടാം ഭാഗം)

  ലോകചരിത്രം (രണ്ടാം ഭാഗം)

  250.00
  Add to cart

  ലോകചരിത്രം (രണ്ടാം ഭാഗം)

  ലോകചരിത്രം (രണ്ടാം ഭാഗം)

  പ്രൊഫ. ഇ. ശ്രീധരൻ
  കെ. പി. ദേവദാസ്

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  കേരളത്തിലെ വിവിധ സർവകലാശാലകളിലെ പ്രീഡിഗ്രി- ചരിത്ര വിദ്യാർത്ഥികൾക്കുവേണ്ടി തയാറാക്കിയ ലോകചരിത്രം രണ്ടാം ഭാഗത്തിന്റെ പതിനഞ്ചാം പതിപ്പാണിത്. നവോത്ഥാനം മുതൽ ആഗോളവ്യാപകമായ മഹായുദ്ധങ്ങളും വിപ്ലവങ്ങളും ആഫ്രിക്കയിലെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും വരെ ഇതിൽ വിശദമായി പ്രതിപാദിക്കുന്നു. പ്ലസ് ടു – വിദ്യാർത്ഥികൾക്ക് ഈ ഗ്രന്ഥം പ്രയോജനപ്പെടും.

   

  പേജ് 486 വില രൂ൨250

  250.00
 • Loka Mathangalude Charithram ലോക മതങ്ങളുടെ ചരിത്രം

  ലോക മതങ്ങളുടെ ചരിത്രം

  180.00
  Add to cart

  ലോക മതങ്ങളുടെ ചരിത്രം

  ലോക മതങ്ങളുടെ ചരിത്രം

  ഡോ. ചന്തവിള മുരളി

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  ലോകത്തിലെ പ്രധാനപ്പെട്ട മതങ്ങളായ ക്രിസ്‌തുമതം, ഹിന്ദുമതം, ഇസ്ലാംമതം, ബുദ്ധമതം, ജൂതമതം, സിക്കുമതം , സൊറാഷ് ട്രിയൻമതം, ബഹയിമതം, താവോമതം, എന്നിവയുടെ ചരിത്രം, ഈ മതങ്ങൾ രൂപം കൊള്ളാൻ ഇടയായ സാഹചര്യം, മതസ്ഥാപകരുടെ ചരിത്രം, മതങ്ങളുടെ വളർച്ച എന്നിവയെക്കുറിച്ച് സംക്ഷിപ്തമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.

  പേജ് 280 വില രൂ180

  180.00