Nastik Natiion Meet in Kollam

✨ ഇംഗർസോൾ 2023 ✨

(യുക്തിവാദി സംഗമം)


നാസ്തിക് നേഷൻ അവതരിപ്പിക്കുന്ന
യുക്തിചിന്താ സെമിനാറും
സാംസ്കാരിക സംഗമവും


2023 സെപ്തംബർ 27 ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 6 വരെ
കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ
REGISTRATION FEE : Rs199/-
(ഉച്ചഭക്ഷണം 🍲, രണ്ടു നേരത്തെ ചായ ☕, പലഹാരം 🥧 ഉൾപ്പെടെ)

രജിസ്‌ട്രേഷൻ ലിങ്ക് ❤️
⬇️
https://imjo.in/T86SbM

പ്രഭാഷകരും വിഷയവും .


1, ശ്രീനി പട്ടത്താനംകേവലനാസ്തികവാദവും യുക്തിവാദവും
2, ഡോ. സി. വിശ്വനാഥൻനേതൃത്വവും നേതാക്കളും
3, ത്രേസ്യാ ജോൺ പ്രവചനങ്ങളും ദിവ്യ പ്രവചനങ്ങളും
4, സണ്ണി എം. കപിക്കാട്ഹിന്ദുത്വ രാഷ്ട്രീയവുംദളിത് മുന്നേറ്റങ്ങളും അംബേദ്കറിസ്റ്റ് നിലപാടുകളും
5, സുലൈമാൻ പെരിങ്ങത്തൂർ മുഹമ്മദ്‌ നബിയെ ഓർക്കുമ്പോൾ…
6, കെ. റ്റി. നിഷാന്ത്ബനുഖുറൈളയിലെ കാരുണ്യവാൻ

ചാർവാക സന്ധ്യ
സാംസ്കാരിക സംഗമം
കവി കുരീപ്പുഴ ശ്രീകുമാറിനോടോപ്പം ഒരു സായാഹ്നം .
അഭിമുഖം ,പ്രഭാഷണം സംവാദം ,കവിത ചൊല്ലൽ .
പങ്കെടുക്കുന്നവർ:
1, സജീവൻ അന്തിക്കാട്
2, എം. സാങ്ങ്
3, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള
4, മായാ ഗോവിന്ദരാജ്‌
5, ഷാജി കിഴക്കേടത്ത്


❤️❤️ നാസ്തിക് നേഷൻ സംഘടിപ്പിക്കുന്ന യുക്തിചിന്താ സെമിനാറിൽ എല്ലാവരും പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നു ❤️❤️

❤️ രജിസ്‌ട്രേഷൻ ലിങ്ക്
⬇️
https://imjo.in/T86SbM

പ്രമുഖ ചിന്തകനും സാസ്‌കാരിക പ്രവർത്തകനുമായ

സണ്ണി എം കപികാട്

ഹിന്ദുത്വ രാഷ്ട്രീയവും ദളിത് മുന്നേറ്റങ്ങളും അംബേദ്കറിസ്റ്റ് നിലപാടുകളും

എന്ന വിഷയം ചർച്ചചെയ്യുന്നു.

കേരളത്തിൽ വളർന്നുകൊണ്ടിരിക്കുന്ന വലതുപക്ഷ നാസ്തികതയുടെ രാഷ്ട്രീയ പ്രാധാന്യം തിരിച്ചറിഞ്ഞു അതിനെതിരെ തെളിവുകളുടെ അടിസ്ഥാനത്തിൽ ശക്തമായി അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ യുക്തിവാദി

ഡോ സി വിശ്വനാഥൻ

“നേതൃത്വവും നേതാക്കളും ”

എന്ന വിഷയം അവതരിപ്പിക്കുന്നു.

      ചാർവാക സന്ധ്യ (സെമിനാറിനു ശേഷം നടക്കുന്ന സാസ്‌കാരിക പരിപാടി
) : 

🎵🎶 കവി കുരീപ്പുഴ ശ്രീകുമാറിനോടൊപ്പം ഒരു വൈകുന്നേരം!!
പ്രഭാഷണം : കുരീപ്പുഴ കവിതയും മനുഷ്യനും
അഭിമുഖം : സജീവൻ അന്തിക്കാട്
പൊതുജനങ്ങളുമായി സല്ലാപം, സംവാദം, കവിത ചൊല്ലൽ 🎵🎶

ഇല്ല ദൈവം; ദേവശാപങ്ങൾ മിഥ്യകൾ.
ഇല്ലില്ല, ജാതിമതങ്ങൾ.
പരേതർക്ക് ചെന്നിരിക്കാൻ
ഇല്ല സ്വർഗവും നരകവും.

ഇല്ല പരമാത്മാവുമില്ലാത്മ മോക്ഷവും.
മുജ്ജന്മമില്ല, പുനർജന്മമില്ല.
ഒറ്റ ജന്മം, നമുക്കീ-യൊറ്റ ജീവിതം.

മുളകിലെരിവ്, പച്ചമാങ്ങയിൽ പുളിവ്,
പാവലിൽ കയപ്പ്, പഴത്തിലിനിപ്പ്.
ഇതു പോലെ നൈസർഗികം മർത്യ ബോധം.
ഇതിലീശ്വരനില്ല, കാര്യവിചാരം.

ചാരുവാക്കിന്റെ നെഞ്ചൂക്ക് ചാർവാകൻ.
വേശ്യയും പൂണൂലണിഞ്ഞ
പുരോഹിത വേശ്യനും വേണ്ട;
സുര വേണ്ട, ദാസിമാരോടൊത്തു
ദൈവിക സുരതവും വേണ്ട.

പെണ്ണിനെക്കൊണ്ട് മൃഗലിംഗം ഗ്രഹിപ്പിച്ച്
പുണ്യം സ്ഖലിപ്പിക്കുമാഭാസമേധവും;
അമ്മയെക്കൊല്ലുന്ന ശൂരത്വവും വേണ്ട.

ജീവി കുലത്തെ മറന്നു ഹോമപ്പുക
മാരി പെയ്യിക്കുമെന്നോർത്തിരിക്കും വിഡ്ഢി.

രാജാവു വേണ്ട, രാജർഷിയും വേണ്ട.
ചെങ്കൊൽ കറുപ്പിച്ച മിന്നൽ ചാർവാകൻ.

അച്ഛനോടെന്തിത്ര ശത്രുത? മേലേയ്ക്കു
രക്ഷപ്പെടുത്തുവാൻ മാർഗം ബലിയെങ്കിൽ
പാവം മൃഗത്തിനെ മാറ്റി പിതാവിനെ
സ്നേഹപൂർവ്വം ബലി നല്കാത്തതെന്തു നീ?

തെറ്റാണു യജ്ഞം, അയിത്തം പുല, വ്രതം
ഭസ്മം പുരട്ടൽ, ലക്ഷാർച്ചന, സ്തോത്രങ്ങൾ.
തെറ്റാണു ജ്യോത്സ്യ പുലമ്പലും തുള്ളലും.

അർത്ഥമില്ലാത്തതീ ശ്രാദ്ധവും ഹോത്രവും
പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു പാഴാക്കിടാതെ ഒറ്റ
മാത്രയുമാത്രക്കു ധന്യമീ ജീവിതം.

(കുരീപ്പുഴയുടെ ചാർവാകൻ എന്ന കവിതയിലെ ചില വരികൾ) 🖋️

എല്ലാവരെയും ഈ സംസ്കാരി സംഗമത്തിലെക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു…

🎯 സംഭാവനകൾ സഹായകരം ❤️

Donations Link
⬇️

https://www.instamojo.com/@nastik_nation

📞9447137917 , 📞7736436579 , 📞9567563902 , 📞8089243515
✉️ mail@nastiknation.org