Vedangal Oru Vimarsana Padanam – Sanal Idamaruku
₹135.00
വേദങ്ങൾ ഒരു വിമർശന പഠനം
സനൽ ഇടമറുക്
ബ്രാഹ്മണമതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായി കരുതപ്പെടുന്ന വേദങ്ങൾ ഈ പുസ്തകത്തിൽ പഠനവിധേയമാകുന്നു.
സഹസ്രാബ്ദങ്ങൾക്കു മുന്പ് ജീവിച്ചിരുന്ന പ്രാകൃത മനുഷ്യന്റെ വിശ്വാസങ്ങളും ചിന്താധാരകളും മായിക ഭ്രമങ്ങളും ഭയവുമെല്ലാം വേദങ്ങളിൽ പ്രസ്പഷ്ടമാണ്.
അന്ധവിശ്വാസങ്ങൾ പരത്തുകയും, ബ്രാഹ്മണ മേധാവിത്വം സ്ഥാപിക്കുകയും, അപക്വചിന്തയ്ക്ക് ആധികാരികതയുടെ ഭാവം നൽകുകയും, കിരാതമായ വിശ്വാസാചാരങ്ങൾ അവതരിപ്പിക്കുകയും ചെയ്ത വേദങ്ങൾ ചൂഷണത്തിലധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥയ്ക്ക് വഴിതെളിച്ചതെങ്ങനെയെന്ന് ഈ പുസ്തകം വിലയിരുത്തുന്നു. ഇന്നത്തെ സാമൂഹ്യജീവിതം വേദസ്ക്കാരത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കണമെന്ന യാഥാസ്ഥിതികരുടെ ആവശ്യം അപകടകരമാകുന്നതെങ്ങനെ എന്ന് ഈ പുസ്തകത്തിൽ സനൽ ഇടമറുക് വിശദീകരിക്കുന്നു.
കൃത്യമായ ഉദ്ധരണികൾ, റഫറൻസുകൾ. ലളിതമായ പ്രതിപാദനം.
വേദങ്ങളെക്കുറിച്ച് ലഭിക്കാവുന്ന ഏറ്റവും ആധികാരികമായ പുസ്തകം.
Edamaruku
പേജ് 164 വില രൂ135
Reviews
There are no reviews yet.