പഠനം

Showing 1–24 of 396 results

Show Grid/List of >5/50/All>>
  • Aviswaiyude Chinthakal - Dr Raghavan Pattathil

    അവിശ്വാസിയുടെ ചിന്തകൾ – ഡോ രാഘവൻ പാട്ടത്തിൽ

    299.00
    Add to cart Buy now

    അവിശ്വാസിയുടെ ചിന്തകൾ – ഡോ രാഘവൻ പാട്ടത്തിൽ

    അവിശ്വാസിയുടെ ചിന്തകൾ
    ഡോ രാഘവൻ പാട്ടത്തിൽ

    ചിന്തിച്ചു തുടങ്ങിയ കാലം മുതൽ അവനു ചുറ്റുമുള്ള പ്രകൃതിയെ നോക്കി മനുഷ്യൻ അമ്പരന്നു നിന്നുകാണും. നോക്കെത്താ ഭൂപ്രതലവും അതിരില്ലാത്ത ആകാശവും കരകാണാക്കടലും പേടിപ്പിക്കുന്ന പ്രതിഭാസങ്ങളും കണ്ട് അവൻ ഭയചകിതനായി നിന്നതിൽ അത്ഭുതമൊന്നുമില്ല. ഇവയ്‌ക്കൊക്കെയുള്ള മനുഷ്യന്റെ തെളിയിക്കാൻ പറ്റാത്ത (പ്രാകൃതമായ) ഉത്തരങ്ങളാണ് ദൈവങ്ങളും മതഗ്രന്ഥങ്ങളും. ഈശ്വരന്റെ “ഭരണഘടനയായ” ഈ പുസ്തകങ്ങളിൽ മനുഷ്യന്റെ സർഗാത്മക കഴിവുകൾ കൂടി കടന്നു കൂടിയപ്പോൾ രചനകൾക്ക് സാഹിത്യഭാവം കൈവന്നു. പിന്നേട് ഭാവനകളും സങ്കൽപ്പങ്ങളും അന്ധവിശ്വാസങ്ങളും നുണകളും കൂടി തരുകികയറ്റിയപ്പോഴാണ് ‘വിശുദ്ധ ഗ്രന്ഥങ്ങളായവ’ പരിണമിച്ചത്.

    യുക്തിഭദ്രമായ ചിന്തകളിലൂടെ കടന്നുപോകുന്ന ഈ ഗ്രന്ഥകാരന് ശാസ്ത്രഗവേഷണ രംഗത്തെ മികവിന് ഭാരത സർക്കാരിന്റെ നാഷണൽ മിനറൽ അവാർഡ് (2007), കേരള സർവകലാശലയുടെ ശ്രീചിത്രാ പ്രൈസ് (1996), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനറൽ എൻജീനീയേഴ്‌സിന്റെ ബൈസ്റ്റ് ടെക്‌നോളജി അവാർഡ് (1995) എന്നിവ ലഭിച്ചിട്ടുണ്ട്. ജർമനി, ഫ്രാൻസ്, ഹോളണ്ട്, ഓസ്ട്രിയ, ഇംഗ്ലണ്ട്, ഇറ്റലി മുതലായ രാജ്യങ്ങളിൽ പഠനഗവേഷങ്ങൾ നടത്തി.

    പേജ് 268 വില രൂ299

    299.00
  • Leelavathiyude Kaiyyoppu - M Leelavathi

    ലീലാവതിയുടെ കയ്യൊപ്പ് – ഡോ  എം ലീലാവതി

    680.00
    Add to cart Buy now

    ലീലാവതിയുടെ കയ്യൊപ്പ് – ഡോ  എം ലീലാവതി

    ലീലാവതിയുടെ കയ്യൊപ്പ്
    ഡോ എം ലീലാവതി

    സാഹിത്യവിമർശനമണ്ഡലം മഹാമനീഷികൾ വ്യാപരിച്ച ഒരിടമാണ്. വ്യത്യസ്ത ചിന്താധാരകൾ തലനാരിഴകീറി പരിശോധിക്കുന്നതിന് പ്രാഗത്ഭ്യമുള്ളവരുടെ മണ്ഡലം. അത്തരമൊരിടത്ത് ഏറെയും പുരുഷക്കോയ്മയാണ് പ്രതിഫലിച്ചിട്ടുള്ളത്. എന്നാൽ, ഇവിടെ സ്ത്രീത്വത്തിന്റെ ശബ്ദം മുഴക്കിയ പണ്ഡിതയാണ് ലീലാവതി. അധ്യാപിക എന്ന നിലയിലും പ്രഭാഷക എന്ന നിലയിലും സാഹിത്യത്തിലെ സർഗ-സർഗേതര മേഖലകളിലും അവരുടെ സാന്നിധ്യം വളരെ ശ്രദ്ധേയമാണ്. ആ സാഹിത്യജീവിതത്തിന്റെ വൈപുല്യത്തെയും നിപുണതയെയും അടയാളപ്പെടുത്തുന്നതാണ്.

    പേജ് 820 വില രൂ 680

    680.00
  • Keralam 20am Noottandinte Arambhathil - P Bhaskaranunni

    കേരളം 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ – പി ഭാസ്‌കരനുണ്ണി

    699.00
    Add to cart Buy now

    കേരളം 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ – പി ഭാസ്‌കരനുണ്ണി

    കേരളം 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ
    പി ഭാസ്‌കരനുണ്ണി

    ‘പത്തൊമ്പതാംനൂറ്റാണ്ടിലെ കേരളം’ എന്ന പ്രസിദ്ധമായ ഗ്രന്ഥത്തിന്റെ കർത്താവിൽനിന്ന് ഉണ്ടായ മറ്റൊരു ഗവേഷണഫലമാണ് ഈ പുസ്തകം, ഇരുപതാംനൂറ്റാണ്ടിനെക്കുറിച്ചുള്ള സമ്പൂർണ്ണ അന്വേഷണമാണ് ഗ്രന്ഥകാരൻ ആരംഭിച്ചതെങ്കിലും അതിനായുസ്സുണ്ടായില്ല. അതുകൊണ്ട് വളരെ സുഘടിതമായി രചന പൂർത്തീകരിക്കാനായില്ല. എങ്കിലും, ജാതിവ്യവസ്ഥയുടെ
    മലീമസതയെയും ക്രൗര്യത്തെയും അതിപ്രാകൃത മാനസികവ്യവഹാരങ്ങളെയും അടയാളപ്പെടുത്തുന്ന
    ശ്രേഷ്ഠമായൊരു കൃതിയാണിത്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ സാമൂഹ്യജീവിതത്തെ സംബന്ധിച്ചുള്ള നിരവധി രേഖകളും ഈ കൃതിയിൽ ലഭ്യമാണ്.

    പേജ് 860 വില രൂ699

    699.00
  • ഭഗവദ് ഗീത - മലയാളം

    ഭഗവദ് ഗീത – മലയാളം

    150.00
    Add to cart Buy now

    ഭഗവദ് ഗീത – മലയാളം

    ഭഗവദ് ഗീത – മലയാളം
    ശരത് ചന്ദ്രലാൽ

    പലവിധത്തിൽ വ്യാഖ്യാനിക്കാൻ കഴിയുന്ന ശ്ലോകങ്ങളെ ഭാഷാപരമായ തെളിമയോടെയും ആശയപരമായ നിഷ്പക്ഷതയോടെയും പരിഭാഷപ്പെടുത്താൻ ശരത് ചന്ദ്രലാലിന് അനായാസമായി സാധിച്ചിരിക്കുന്നു. വിശിഷ്ട കൃതികൾക്ക് ഓരോ തലമുറയിലും പുതിയ പരിഭാഷകളുണ്ടാകേണ്ടത് ആവശ്യം. ഈജ്ജ്വലമായ ഭാരതീയ വിചാരധാരയ്ക്ക് അപകർഷ വ്യാഖ്യാനങ്ങളാൽ ശ്വാസം മുട്ടുമ്പോൾ ഭഗവദ് ഗീതയുടെ നിർവ്യാജ സന്ദേശം പ്രസരിപ്പിക്കാൻ കഴികയെന്ന സേവനം നിസ്സാരമല്ല. ആത്മാവിന്റെ ഉണ്മയിൽ സകല മനുഷ്യരും ഒരു ചരടിൽ കോർത്ത മുത്തുകൾ പോലെ എന്ന ആശയത്തിന് വിഭാഗീയ ചിന്തകളുടെ പ്രേതബാധ തടുക്കാൻ കഴിയും. അതാണല്ലോ സത്യം. സത്യത്തിന്റെ കരുത്ത് അസത്യത്തിന് എങ്ങനെ അവകാശപ്പെടാൻ കഴിയും. ഉണ്മയ്‌ക്കൊപ്പം നിലയുറപ്പിക്കുക എന്ന കവിധർമത്തിന്റെ ധീരവും മനോജ്ഞവുമായ ആവിഷ്‌കാരമാണ് ഈ പരിഭാഷ. സംസ്‌കൃതം വശമല്ലാത്ത വായനക്കാർക്ക് ഈ പരിഭാഷ വലിയൊരനുഗ്രഹമാണെന്നതിൽ സംശയമില്ല.
    കെ ജയകുമാർ.

    ഗീതാകാവ്യം വായിച്ചു. സരളം, സുന്ദരം, കൃത്യം, ഹൃദ്യം.
    –  സി രാധാകൃഷ്ണൻ

    Bhagavad Gita Malayalam

    പേജ് 114    പരിഭാഷ

    150.00
  • ആയുർവേദവും മറ്റു കപട ചികിത്സകളും ജോസഫ് വടക്കൻ

    ആയുർവേദവും മറ്റു കപട ചികിത്സകളും – ജോസഫ് വടക്കൻ

    199.00
    Add to cart Buy now

    ആയുർവേദവും മറ്റു കപട ചികിത്സകളും – ജോസഫ് വടക്കൻ

    ആയുർവേദവും മറ്റു കപട ചികിത്സകളും
    ജോസഫ് വടക്കൻ

    ആയുർവേദം ശാസ്ത്രീയമാണോ? ആയുർവേദ ചികിത്സാ രീതികളെപ്പറ്റി പാരമ്പര്യമായി പ്രചരിക്കപ്പെടുന്ന ധാരണകൾ ശരിയാണോ?

    ആയുർവേദത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളെ വിശദമായി പരിശോധിച്ചുകൊണ്ടാണ് ഈ കൃതിയിൽ ഇക്കാര്യങ്ങൾ വിലയിരുത്തപ്പെടുന്നത്. ഹോമിയോപ്പതിയേയും യോഗയെയും പ്രകൃതി ചികിത്സയെയുമെല്ലാം ആധുനിക ശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ എങ്ങനെ കാണണമെന്ന് ഈ കൃതി ചൂണ്ടിക്കാട്ടുന്നു, അങ്ങനെയാണ് പല കെട്ടുകഥകളും ഇതിൽ തുറന്നു കാട്ടുന്നത്.

    Joseph Vadakkan / Vadakan

    പേജ് 154   പഠനം

    199.00
  • Kovoorinte Sampoorna Krithikal കോവൂരിന്റെ സമ്പൂർണ കൃതികൾ

    സമ്പൂർണ കൃതികൾ – എബ്രഹാം ടി. കോവൂർ

    795.00
    Add to cart Buy now

    സമ്പൂർണ കൃതികൾ – എബ്രഹാം ടി. കോവൂർ

    കോവൂരിന്റെ സമ്പൂർണ കൃതികൾ

    കോവൂരിന്റെ ജീവിതവും പ്രവർത്തികളും. അദ്ദേഹം ജനക്കൂട്ടത്തെ ആകർഷിച്ച, ദക്ഷിണ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെമ്പാടും സ്വാധീനം ചെലുത്തിയ മഹാനായ നിരീശ്വരവാദിയായിരുന്നു.

    ഇടമറുകിന്റെ വിവർത്തനം

    Kovoor / Kovur / Abraham T Kovur / Joseph Idamaruku / Edamaruku

    795.00
  • എന്റെ കണ്ണൂരും തോരാത്ത കണ്ണീരും - അഡ്വ സത്യൻ പുത്തൂർ

    എന്റെ കണ്ണൂരും തോരാത്ത കണ്ണീരും – അഡ്വ. സത്യൻ പുത്തൂർ

    450.00
    Add to cart Buy now

    എന്റെ കണ്ണൂരും തോരാത്ത കണ്ണീരും – അഡ്വ. സത്യൻ പുത്തൂർ

    എന്റെ കണ്ണൂരും തോരാത്ത കണ്ണീരും
    അഡ്വ. സത്യൻ പുത്തൂർ

    കാലമിത്ര കഴിഞ്ഞിട്ടും സ്വദേശമായ കണ്ണൂർ ഇന്നും കലാപഭൂമിയായി തുടരുന്നു. യൗവ്വനകാലത്തു കൊലപാതക പരമ്പര അരങ്ങേറുമ്പോൾ നിരപരാധിയാണെങ്കിലും കൊലക്കത്തിക്ക് ഇരയാകുമെന്ന അവസ്ഥയിൽ ജന്മനാട്ടിൽ നിന്നു മാറിനിൽക്കേണ്ടി വരുന്നു. സ്വസ്ഥ ജീവിതത്തിനനായി ബാംഗ്ലൂരിൽ ചേക്കേറി. അവിടെയും സജീവമായി രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു.

    പിറന്ന നാടിനോടുള്ള അദമ്യമായ സ്‌നേഹം ഉള്ളിൽ പേറി നടന്നതുകൊണ്ടു തന്നെയാണ് കണ്ണൂർ കൊലപാതക രാഷ്ട്രീയത്തിന്റെ ഉള്ളറകൾ തുറന്നു കാണിക്കാൻ ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ തയ്യാറാകുന്നത്.

    Kannur / Kannoor 

    ഓർമക്കുറിപ്പുകൾ

    പേജ് 400  വില രൂ450


     

    450.00
  • കേരളം മലയാളികളുടെ മാതൃഭൂമി

    കേരളം മലയാളികളുടെ മാതൃഭൂമി – ഇ എം എസ് നമ്പൂതിരിപ്പാട്‌

    430.00
    Add to cart Buy now

    കേരളം മലയാളികളുടെ മാതൃഭൂമി – ഇ എം എസ് നമ്പൂതിരിപ്പാട്‌

    കേരളം മലയാളികളുടെ മാതൃഭൂമി
    ഇ എം എസ് നമ്പൂതിരിപ്പാട്‌
    മലയാളിയുടെ മാതൃഭാഷ ഒപ്പം സാംസ്കാരികവും ഒപ്പം വ്യക്തിത്വവും സ്വത്വബോധം ഈ പുസ്തകത്തിൽ വിശകലനം ചെയ്തിട്ടുണ്ട്.
    മലയാളിയുടെ ഭാഷാപരവും സാംസ്‌കാരികവുമായ വ്യക്തിത്വത്തിനും സ്വത്വബോധത്തിനും നാവുനല്‍കിയ അനുപമ ക്ലാസിക് ചരിത്രരചനയുടെ മാര്‍ക്‌സിയന്‍ രീതി ശാസ്ത്രം മലയാളത്തിനു പരിചയപ്പെടുത്തിയ കൃതി.
    E M S Nampoothirippad

    430.00
  • Jathi Nirmoolanam - Ambedkar

    ജാതിനിർമൂലനവും അനുബന്ധ രചനകളും – ഡോ ബി ആർ അംബേദ്കർ

    799.00
    Add to cart Buy now

    ജാതിനിർമൂലനവും അനുബന്ധ രചനകളും – ഡോ ബി ആർ അംബേദ്കർ

    ജാതിനിർമൂലനവും അനുബന്ധ രചനകളും

    ഡോ ബി ആർ അംബേദ്കർ

    കീഴാള, ദളിത് സമൂഹത്തിന്റെ സാംസ്‌ക്കാരികവും രാഷ്ട്രീയവുമായ ജീവിതത്തിന്മേൽ ജാതിവ്യവസ്ഥയെ എങ്ങനെയാണ്  സമൂഹം അടിച്ചേൽപ്പിച്ചതെന്ന് അംബേദ്കർ ഇവിടെ തുറന്നു കാട്ടുന്നു. ഒരു ആധിപത്യമെന്ന നിലയിൽ ജാതിയെ ഉന്മൂലനം ചെയ്യുക എന്നത് സവർണാധിപത്യത്തിനെതിരായ പോരാട്ടമായും അധഃസ്ഥിത സമൂഹത്തിന്റെ സാമൂഹികമാറ്റ പ്രക്രിയയിലെ പ്രധാന കടമയുമായാണ് അംബേദ്കർ ദർശിച്ചത്. അതിനാലാണ് ജാതിവ്യവസ്ഥയെക്കുറിച്ച് ധാരാളം പുസ്തകങ്ങൾ ഉണ്ടായിട്ടും ‘ജാതിനിർമൂലനം’, ‘അസ്പൃശ്യർ ആരായിരുന്നു’ തുടങ്ങിയ അംബേദ്കർ രചനകളെ
    മറികടക്കാൻ അവയ്‌ക്കൊന്നും ഇപ്പോഴും കഴിയാത്തത്.

    അസ്പൃശ്യരായി ഹിന്ദുത്വം മാറ്റിനിർത്തിയ കീഴാള, ദളിത് ജനതയ്ക്ക് ആത്മാഭിമാനം നൽകിയ ശ്രദ്ധേയമായ മറ്റു രചനകളും ഇതോടൊപ്പം തന്നെ അംബേദ്കർ നിർവഹിച്ചിട്ടുണ്ട്.

    ഹിന്ദുമതത്തിന്റെ ഉരകല്ല് ചാതുർവർണ്യമാണ്. ജാതിവ്യവസ്ഥയ്ക്ക് പുറത്തുനിർത്തപ്പെട്ടവർ അധഃസ്ഥിതരാണ്. അതുകൊണ്ട് അവർ ഹിന്ദുക്കളുമല്ല. ഹിന്ദു എന്ന വാക്കിന്റെ അർഥവും പൊരുളും ചരിത്രപരമായി അന്വേഷിച്ചുകൊണ്ട് അധഃസ്ഥിതർ ഹിന്ദുക്കളല്ല എന്നു പ്രഖ്യാപിക്കുന്ന അംബേദ്കറുടെ ശക്തമായ ലേഖനങ്ങളും പ്രഭാഷണങ്ങളും അടങ്ങിയ ഗ്രന്ഥം. അംബേദ്ക്കർ രചനകളിൽ ശ്രദ്ധേയമായ രചകളുടെ സമ്പൂർണ സമാഹാരം

    ഹിന്ദുമതത്തിന്റെ ഏറ്റവും അടിസ്ഥാന ശിലയാണ് വർണാശ്രമ ധർമം എന്നും ആശ്രമ ധർമം എന്നുമുള്ള രണ്ടു പ്രമാണങ്ങളെ യുക്തിയുക്തം ചോദ്യം ചെയ്യുന്ന രചനകളുടെ ഉജ്വല സമാഹാരമാണിത്‌. വർണവ്യവസ്ഥയ്ക്ക് നിയതവും ഏകാത്മകവും സംശയാതീതവും വിശ്വസനീയവുമായ വസ്തുതകൾ നിരത്താൻ സാധിക്കാത്ത ബ്രാഹ്മണവാദങ്ങളെയും സംഹിതകളെയും വസ്തുനിഷ്ഠമായി വിമർശിക്കുകയാണ് ഡോ ബി ആർ അംബേദ്ക്കർ

    അയിത്തം സമൂഹത്തിലുറപ്പിച്ചത് ആരാണെന്നും അതിന്റെ സാമൂഹിക പശ്ചാത്തലവും അംബേദ്കർ തന്റെ ഈ രചനകളിലൂടെ ഇഴകീറി പരിശോധിക്കുന്നു. ദളിത് മുന്നേറ്റങ്ങൾക്ക് ഇന്ത്യയിൽ ആദ്യമായി സംഘടിത ഊർജം പകരുകയും ഇന്നും അതിന്റെ ജ്വാല ഇവിടെയുള്ള കീഴാള വിഭാഗങ്ങൾക്ക് വെളിച്ചം പകരുകയും ചെയ്യുന്നു.

    Jathi Nirmulanam / Jathi Unmoolanam / Ambadkar

    പേജ് 578 വില രൂ799


     

    799.00
  • അവളിലേക്കുള്ള ദൂരം സൂര്യയുടെ ജീവിതകഥ - അനില്‍കുമാര്‍ കെ എസ് , ഡോ. രശ്മി ജി

    അവളിലേക്കുള്ള ദൂരം – സൂര്യയുടെ ജീവിതകഥ – അനില്‍കുമാര്‍ കെ എസ് , ഡോ. രശ്മി ജി

    450.00
    Add to cart Buy now

    അവളിലേക്കുള്ള ദൂരം – സൂര്യയുടെ ജീവിതകഥ – അനില്‍കുമാര്‍ കെ എസ് , ഡോ. രശ്മി ജി

    അവളിലേക്കുള്ള ദൂരം സൂര്യയുടെ ജീവിതകഥ
    അനില്‍കുമാര്‍ കെ എസ് , ഡോ. രശ്മി ജി
    ആ കാലയളവില്‍ സ്ത്രീ പുരുഷ സംയോഗ സുഖം എന്റെ ലക്ഷ്യമായിരുന്നില്ല. എന്റെ ശരീരത്തിലുള്ള ലിംഗം എനിക്കൊരു ബാദ്ധ്യതയായിരുന്നു. അതിനെ ഉപയോഗിച്ചു കൊണ്ട് സുഖം നേടണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. എനിക്ക് അത് എന്നന്നേയ്ക്കുമായി കളയണമായിരുന്നു. എനിക്കൊരു സ്ത്രീയായി മാറണം, സ്ത്രീയായി ജീവിച്ചു മരിക്കണം. അതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്യം.
    416  വില രൂ450
    450.00
  • ഞാന്‍ എന്ന ജസ്റ്റിസ്‌ - ജസ്റ്റിസ് കെ ചന്ദ്രു

    ഞാന്‍ എന്ന ജസ്റ്റിസ്‌ – ജസ്റ്റിസ് കെ ചന്ദ്രു

    450.00
    Add to cart Buy now

    ഞാന്‍ എന്ന ജസ്റ്റിസ്‌ – ജസ്റ്റിസ് കെ ചന്ദ്രു

    ഞാന്‍ എന്ന ജസ്റ്റിസ്‌
    ജസ്റ്റിസ് കെ ചന്ദ്രു
    നമ്മുടെ നിയമസംവിധാനങ്ങള്‍ക്ക് യാന്ത്രികമായൊരു മുഖമല്ല ഉള്ളതെന്ന്, മനുഷ്യാവകാശ പക്ഷത്ത് ഉറച്ചു നിന്നുകൊണ്ടുള്ള തന്റെ വിധിന്യായങ്ങളിലൂടെ ആവര്‍ത്തിച്ച് ഉറപ്പിച്ച സ്വരമാണ് ജസ്റ്റിസ് ചന്ദ്രുവിന്റേത്. മദ്രാസ് ഹൈക്കോടതി ജസ്റ്റിസായിരുന്ന അദ്ദേഹത്തിന്റെ കോടതിയനുഭവങ്ങളും ജീവിതവും ഏറെ പ്രസക്തമാകുന്നത് അതിനാലാണ്. രാഷ്ട്രീയപ്രവര്‍ത്തകനായി, അഭിഭാഷകനായി ഒടുവില്‍ ഹൈക്കോടതി ജഡ്ജിയായി നീണ്ട സംഭവബഹുലമായ ചന്ദ്രുവിന്റെ അനുഭവങ്ങള്‍ നമ്മുടെ സമൂഹത്തിനു നേരെയും നീതിന്യായവ്യവസ്ഥയ്ക്ക് നേരെയും തുറന്നുപിടിച്ച ഒരു കണ്ണാടിയാണ്.
    ഒരു ആത്മകഥയ്ക്ക് വ്യക്തിയുടെ ജീവിതത്തെ അതിവര്‍ത്തിക്കുന്ന ഏറെ മാനങ്ങള്‍ കൈവരിക്കാനാവുമെന്ന് ഈ പുസ്തകം നമ്മോടു പറയുന്നു.
    368  വില രൂ 450

    450.00
  • ഭരണഘടനയുടെ കാവലാൾ - തീസ്ത സെതൽവാദ്

    ഭരണഘടനയുടെ കാവലാൾ – തീസ്ത സെതൽവാദ്

    290.00
    Add to cart Buy now

    ഭരണഘടനയുടെ കാവലാൾ – തീസ്ത സെതൽവാദ്

    ഭരണഘടനയുടെ കാവലാൾ
    തീസ്ത സെതൽവാദ്

    ഓർമ്മക്കുറിപ്പുകൾ

     

    തീസ്ത സെതൽവാദ് ആരാണ്?
    വലതുപക്ഷ ഹിന്ദുവിന് അവർ ഇന്ത്യയുടെ ‘യശസ്സി’ലേക്കുള്ള യാത്രയിലെ വിനാശകരമായ തടസ്സമാണ്.
    ഇത് യഥാർത്ഥ തീസ്തയുടെ കഥയാണ് – ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും ഉത്തമമായ
    പാരമ്പര്യത്തിന്റെ പിന്തുടർച്ചാവകാശി; നീതിക്കുവേണ്ടിയുള്ള ഒരിക്കലും അവസാനിക്കാത്ത സമരത്തിലെ
    ധീരയായ പോരാളി.
    ഹൃദയസ്പൃക്കായ ഈ ഓർമ്മക്കുറിപ്പുകളിൽ, മുത്തച്ഛനും അച്ഛനും തന്നിൽ ചെലുത്തിയ സ്വാധീനത്തെപ്പറ്റി, ബാബറി മസ്ജിദ് തകർക്കലിന് ശേഷം ഭീഷണമായ മുംബൈ ആക്രമണങ്ങളുടെ കാലത്ത് തന്നിൽ ആവിഷ്കൃതമായ രാഷ്ട്രീയ ജാഗ്രതയെപ്പറ്റി; സഹയാത്രികനായ ജാവേദുമൊത്തുള്ള സഞ്ചാരപഥങ്ങളെപ്പറ്റി, എല്ലാറ്റിനും പുറമെ ഗുജറാത്തിലെ ഗോധ്രാനന്തര കലാപകാലത്തും അതിന് ശേഷവും സാമൂഹ്യതലത്തിൽ താൻ വഹിച്ച പങ്കിനെപ്പറ്റി തീസ്ത പറയുന്നു. ഭരണഘടനാതത്ത്വങ്ങളോടുള്ള, തകർക്കാൻ പറ്റാത്ത പ്രതിബദ്ധതയുടെ ആവേശമുണർത്തുന്ന കഥയാണിത്.

    ”നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുള്ള ധർമ്മസമരത്തിലെ പോരാളി. ഉറച്ച ബോധ്യത്തോടെ, ദൃഢവിശ്വാസത്തോടെ, ചെറുതും വലുതുമായ സമരങ്ങൾ നയിച്ച കഥയാണ് തീസ്തയുടേത്. എത്ര ഉന്നതസ്ഥാനീയരായിരുന്നാലും എതിരാളികളോട്, ഹിംസയുടെ വക്താക്കളോട് ഒത്തുതീർപ്പില്ലെന്ന് അവർ തെളിയിച്ചു.”
    – ജസ്റ്റിസ് പി ബി സാവന്ത്

    ”ഗുജറാത്ത് കലാപം ഒരറ്റത്ത് മോദിയെ നിർമ്മിച്ചെടുത്തപ്പോൾ മറ്റെ അറ്റത്ത് തീസ്ത ഉണ്ടായി. ഇന്ത്യൻ രാഷ്ട്രീയ സാമുഹ്യരംഗത്തുള്ളവർക്ക് അവരുടെ ജീവിതകഥ ഒഴിവാക്കാനാവാത്ത ഒരു വായനയായിരിക്കും.”
    – കാഞ്ചഐലയ്യ

    ”ഫാസ്റ്റിറ്റുകളും അധികാര ദുഷ്പ്രഭുക്കളും ഭരണം കൈയാളുന്ന ദുരിതപൂർണ്ണമായ നമ്മുടെ ജീവിതകാലത്ത് ഇത് വിവേകത്തിന്റെയും
    അനുകമ്പയുടെയും വാക്കുകളാവുന്നു.”
    – സെയ്ദ് മിർസ

    പരിഭാഷ: ടി പി ബാബു

    Theestha Sethalvad / Teesta 

    പേജ് 236 വില രൂ 290

     

    290.00
  • മുംബൈയിലെ മാഫിയ റാണിമാര്‍ – എസ്‌. ഹുസൈന്‍ സെയ്ദി , ജെയ്൯ ബോര്‍ഹസ്‌

    350.00
    Add to cart Buy now

    മുംബൈയിലെ മാഫിയ റാണിമാര്‍ – എസ്‌. ഹുസൈന്‍ സെയ്ദി , ജെയ്൯ ബോര്‍ഹസ്‌

    മുംബൈയിലെ മാഫിയ റാണിമാര്‍
    എസ്‌. ഹുസൈന്‍ സെയ്ദി
    ജെയ്൯ ബോര്‍ഹസ്‌
    നിരവധി അന്വേഷണങ്ങള്‍ക്കൊടുവില്‍ രചിക്കപ്പെട്ട ഈ പുസ്തകം നാമിന്നുവരെ അറിഞ്ഞിട്ടില്ലാത്ത മുംബെയുടെ മറ്റൊരു മുഖം വെളിവാക്കുന്നു.

    കരിം ലാലയെയും ഹാജി മസ്താനെയും വരദരാജമുതലിയാരെയും ദാവൂദ്‌ ഇബ്രാഹിമിനെയും കൈവിരലുകളില്‍ ചലിപ്പിച്ച ജെനബായ്‌, ജവഹര്‍ലാല്‍ നെഹ്റുവിനെ ചോദ്യംചെയ്ത കാമാത്തിപുരയിലെ റാണിയായിരുന്ന ഗംഗുബായ്‌, ദാവുദ്‌ ഇബ്രാഹിമിനെ കൊലപ്പെടുത്താന്‍ തുനിഞ്ഞിറങ്ങിയ സപ്ന, മുംബൈ മയക്കുമരുന്നു മാഫിയയെ അടക്കിഭരിച്ച പാപ്പാമണി, ബോളിവുഡിനെ രസിപ്പിച്ച സര്‍പ്പസുന്ദരിയും അധോലോകരാജാവായ അബു സലിമിന്റെ കാമുകിയുമായ മോണിക്കു ബേഡി എന്നിങ്ങനെ മുംബൈ അധോലോകത്തില്‍ റാണിമാരായി വിലസിയ ഒരുകൂട്ടം സ്ത്രീകളുടെ രോമാഞ്ചഭരിതമായ ജീവിതകഥകള്‍.

    Mumbayile Mafia Ranimar / Bombayile Mafia Ranimar

    പേജ് 250 വില രൂ 350

     

    350.00
  • പെരിയാർ ജീവിതവും ചിന്തകളും

    പെരിയാർ ജീവിതവും ചിന്തകളും

    330.00
    Add to cart Buy now

    പെരിയാർ ജീവിതവും ചിന്തകളും

    പെരിയാർ ജീവിതവും ചിന്തകളും
    മഞ്ജയ് വസന്തൻ

     

    ഇതിഹാസ തുല്യമായ ജീവിതം നയിച്ച സാമൂഹിക പരിഷ്‌കർത്താവായിരുന്നു പെരിയാർ എന്ന് ജനങ്ങൾ സ്‌നേഹാദരങ്ങളോടെ വിളിച്ചിരുന്ന ഇ വി രാമസ്വാമി. തമിഴകത്തെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിതാവ് എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. തന്റെ ദീർഘ ജീവിതമത്രയും അനീതികൾക്കെതിരെ അദ്ദേഹം പോരാടിക്കൊണ്ടിരുന്നു.

    അന്ധവിശ്വാസങ്ങളെ യുക്തിയുടെ വെളിച്ചത്തിൽ പരിശോധിച്ച അദ്ദേഹം സമൂഹത്തിന് പുതിയ ഉൾക്കാഴ്ചകൾ നൽകി. സ്തീകളുടെ അവകാശങ്ങൾക്കായി വലിയ പോരാട്ടങ്ങൾ നടത്തി. ഒപ്പം തമിഴ് ഭാഷയ്ക്ക് വലിയ സംഭാവനകൾ നൽകി, അതിനെ കൂടുതൽ ‘തമിഴ് വൽക്കരി’ച്ചുകൊണ്ട്.

    പരിഭാഷ – ഫ്രാസിസ് സി എബ്രഹാം

    പേജ് 260 വില രൂ330

     

    330.00
  • അശ്വഘോഷന്റെ മഹാകാവ്യങ്ങൾ – ഒന്നാം പകുതി – ബുദ്ധ ചരിതം – മാധവൻ അയ്യപ്പത്ത്, കെ കെ യതീന്ദ്രൻ

    175.00
    Add to cart Buy now

    അശ്വഘോഷന്റെ മഹാകാവ്യങ്ങൾ – ഒന്നാം പകുതി – ബുദ്ധ ചരിതം – മാധവൻ അയ്യപ്പത്ത്, കെ കെ യതീന്ദ്രൻ

    ബുദ്ധ ചരിതം
    അശ്വഘോഷന്റെ മഹാകാവ്യങ്ങൾ

    ഒന്നാം പകുതി (1-14)

    മാധവൻ അയ്യപ്പത്ത്, കെ കെ യതീന്ദ്രൻ

     

    ”ലാളിത്യവും ഉപമാപ്രയോഗചാതുരിയും കാളിദാസനോടൊപ്പം തന്നെ അശ്വഘോഷനിലും കാണാം. അശ്വഘോഷ കൃതികളുടെ ഒരു മേന്മ അത് വെറുതെ നേരമ്പോക്കിനു വായിച്ചു രസിക്കാനുള്ളതല്ല എന്നതാണ്. അവ ഒരേസമയം നമ്മുടെ ബുദ്ധിയോടും ഹൃദയത്തോടും സംവദിക്കുന്നു.

    ”അശ്വഘോഷ കവിതയുടെ ലാളിത്യവും ശ്ലിഷ്ടതയും നിലനിർത്താൻ പരിഭാഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എതു തരക്കാര വായനക്കാർക്കും എളുപ്പം അർഥം മനസ്സിലാക്കാൻ കഴിയും. ദാർശനിക തത്വങ്ങൾ വിശദീകരിക്കുന്ന കാവ്യങ്ങളളിലെ ഭാഷ മിക്കപ്പോഴും ക്ലിഷ്ടമായിരിക്കും. അതിനൊരു അപവാദമത്രേ അശ്വഘോഷന്റെ ഭാഷയും അതിനോടു നിതിപുലർത്തുന്ന പരഭാഷയും.

    ”ചിരകാലമായി മലയാളി വായനക്കാർക്ക് അനന്യമായിരുന്ന ഈ കൃതി പരിഭാഷപ്പെടുത്താനും പരിചയപ്പെടുത്താനുമുള്ള ശ്രമം തികച്ചും അഭിനന്ദനീയം തന്നെ.

    – ഡോ വി കെ വിജൻ
    കേരള സാഹിത്യ അക്കാദമി

    Buddhacharitham – Asvaghoshan
    പേജ് 268  വില രൂ175

    175.00
  • Mahakavi Kumaranasan മഹാകവി കുമാരനാശാൻ

    മഹാകവി കുമാരനാശാൻ – സി.ഒ. കേശവൻ ബി.എ.

    350.00
    Add to cart Buy now

    മഹാകവി കുമാരനാശാൻ – സി.ഒ. കേശവൻ ബി.എ.

    മഹാകവി കുമാരനാശാൻ

    സി.ഒ. കേശവൻ ബി.എ.

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    കുമാരനാശാൻ എന്ന കാവ്യപ്രതിഭയുടെ നിരവധി ജീവചരിത്രഗ്രന്ഥങ്ങൾ മലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അവയിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വായനാനുഭവം തരുന്ന കൃതിയാണ് സി.ഒ. കേശവൻ ബി.എ രചിച്ച ‘മഹാകവി കുമാരനാശാൻ’ എന്ന ഈ ഗ്രന്ഥം.

    പേജ് 522 വില രൂ350

     

    350.00
  • Grammar Of The Malabar Language ഗ്രാമർ ഒഫ് ദ മലബാർ ലാംഗ്വേജ്‌

    ഗ്രാമർ ഒഫ് ദ മലബാർ ലാംഗ്വേജ്‌ – റോബർട്ട് ഡ്രമണ്ട്

    70.00
    Add to cart Buy now

    ഗ്രാമർ ഒഫ് ദ മലബാർ ലാംഗ്വേജ്‌ – റോബർട്ട് ഡ്രമണ്ട്

    ഗ്രാമർ ഒഫ് ദ മലബാർ ലാംഗ്വേജ്‌

    റോബർട്ട് ഡ്രമണ്ട്

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    മലയാളഭാഷയുടെ ആദ്യകാല സവിശേഷതകളും ഇന്നത്തെ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന പഴയകാല വ്യാകരണനിയമങ്ങളും വിഷയമാക്കുന്ന ചരിത്രപ്രാധാന്യമുള്ള ഒരമൂല്യ റഫറൻസ് ഗ്രന്ഥം.

    പേജ് 92 വില രൂ70

    70.00
  • Kerala Samskritha Vijnjana Nighandu കേരള സംസ്‌കൃത വിജ്ഞാന നിഘണ്ടു

    കേരള സംസ്‌കൃത വിജ്ഞാന നിഘണ്ടു – ഡോ. പൂവറ്റൂർ രാമകൃഷ്‌ണപിള്ള

    1,000.00
    Add to cart Buy now

    കേരള സംസ്‌കൃത വിജ്ഞാന നിഘണ്ടു – ഡോ. പൂവറ്റൂർ രാമകൃഷ്‌ണപിള്ള

    കേരള സംസ്‌കൃത വിജ്ഞാന നിഘണ്ടു

    ഡോ. പൂവറ്റൂർ രാമകൃഷ്‌ണപിള്ള

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    സംസ്‌കൃത സാഹിത്യത്തിന് പ്രതിഭാധനരായ മലയാളികൾ നൽകിയ സംഭാവന നിസ്തുലമാണ്. സംസ്‌കൃതസാഹിത്യത്തിനും ഭാഷയ്ക്കും കേരളീയർ നൽകിയ സംഭാവനകളെയും ഗ്രന്ഥകാരമ്മാരെയും കൃതികളെയും അകാരാദിക്രമത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന നിഘണ്ടു.

    പേജ് 1162 വില രൂ1000

     

    1,000.00
  • Communist Bharanavum Vimochana Samaravum കമ്മ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും

    കമ്മ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും – ഡോ. പി.എം. സലിം

    380.00
    Add to cart Buy now

    കമ്മ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും – ഡോ. പി.എം. സലിം

    കമ്മ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും

     

    ഡോ. പി.എം. സലിം

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    വൈവിധ്യമാർന്ന സ്രോതസ്സുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ ഗവേഷണ ഗ്രന്ഥം ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ചിത്രത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് വളരെ വലിയ മുതൽക്കൂട്ടാണ്.

    ഡോ. കെ.എൻ. പണിക്കർ

    പേജ് 400 വില രൂ380

    380.00
  • Thengu Nanmma Maram തെങ്ങ് നന്മമരം

    തെങ്ങ് നന്മമരം – സുരേഷ് മുതുകുളം

    150.00
    Add to cart Buy now

    തെങ്ങ് നന്മമരം – സുരേഷ് മുതുകുളം

    തെങ്ങ് നന്മമരം

     

    സുരേഷ് മുതുകുളം

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    കേരളക്കരയുടെ കല്പവൃക്ഷമായ തെങ്ങ് കാർഷിക കേരളത്തിന്റെ അതിജീവനത്തിന്റെയും സമ്പദ്ഘടനയുടെയും അടിത്തറയാണ്. തെങ്ങിന്റെ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും നിലനിർത്തുക എന്നത് കാർഷികകേരളത്തിന്റെ പുരോഗതിയുടെ അടിത്തറയാണ്. വിത്തു മുതൽ വിളവെടുപ്പുവരെയുള്ള വിവിധ ഘട്ടങ്ങളിൽ ശാസ്ത്രീയ കൃഷിമുറികൾ അവലംബിച്ചാൽ കേരകൃഷി ആദായകരമാക്കാൻ കഴിയും. ശാസ്ത്രീയ കേരകൃഷിയുടെ വിവിധ ഘട്ടങ്ങളും പരിചരണവും സംസ്കരണവും ഉൽപ്പന്ന വൈവിധ്യവൽക്കരണവും ഉൾപ്പടെയുള്ള കേരകൃഷിയുടെ സമഗ്രവിവരങ്ങൾ ക്രമാനുഗതമായി ഉൾപ്പെടുത്തി പ്രസദ്ധീകരിക്കുന്ന സമ്പൂർണ്ണ നാളികേര കൈപ്പുസ്‌തകം.

    പേജ് 136 വില രൂ150

    150.00
  • Vyakthithwavikasam Sangeethapadanathiloode വ്യക്തിത്വവികാസം സംഗീതപഠനത്തിലൂടെ

    വ്യക്തിത്വവികാസം സംഗീതപഠനത്തിലൂടെ – ഡോ. മണക്കാല ഗോപാലകൃഷ്‌ണൻ

    170.00
    Add to cart Buy now

    വ്യക്തിത്വവികാസം സംഗീതപഠനത്തിലൂടെ – ഡോ. മണക്കാല ഗോപാലകൃഷ്‌ണൻ

    വ്യക്തിത്വവികാസം സംഗീതപഠനത്തിലൂടെ

    ഡോ. മണക്കാല ഗോപാലകൃഷ്‌ണൻ

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    വിദ്യാഭ്യാസത്തിലും വ്യക്തിത്വരൂപീകരണത്തിലും സംഗീതപഠനത്തിന് പ്രാധാന്യമുണ്ടെന്നും ഏത് സങ്കീർണമായ മാനസികാവസ്ഥയിലും മനുഷ്യമനസ്സിനെ സ്വാധീനിക്കാൻ സംഗീതത്തിന് കഴിവുണ്ടെന്നും വിശദീകരിക്കുന്ന ഒരു ഗ്രന്ഥമാണ് ‘വ്യക്തിത്വവികാസം സംഗീതപഠനത്തിലൂടെ ‘.

    പേജ് 102 വില രൂ 170

    170.00
  • Keralathile Chilanthikal കേരളത്തിലെ ചിലന്തികൾ

    കേരളത്തിലെ ചിലന്തികൾ – ഡോ. സുധികുമാർ എ.വി.

    590.00
    Add to cart Buy now

    കേരളത്തിലെ ചിലന്തികൾ – ഡോ. സുധികുമാർ എ.വി.

    കേരളത്തിലെ ചിലന്തികൾ

    ഡോ. സുധികുമാർ എ.വി.

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    കേരളത്തിൽ സാധാരണയായി കാണപ്പെടുന്ന ചിലന്തികൾ, അവയുടെ ജീവിതരീതി, തിരിച്ചറിയാനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥം.

    പേജ് 330 വില രൂ590

    590.00
  • Naveena Koon Krishi നവീന കൂൺകൃഷി

    നവീന കൂൺകൃഷി – ഡോ. സുഷ എസ്. താര

    180.00
    Add to cart Buy now

    നവീന കൂൺകൃഷി – ഡോ. സുഷ എസ്. താര

    നവീന കൂൺകൃഷി

    ഡോ. സുഷ എസ്. താര

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    കൂൺകൃഷിയുടെ ചരിത്രം, ഇനങ്ങൾ, വിത്തുൽപ്പാദനം, സംസ്കരണം,വിതരണം, സാമ്പത്തിക പ്രാധാന്യം, രോഗനിയന്ത്രണം, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.

    പേജ് 96 വില രൂ180

    180.00
  • Kerala Samskaram കേരള സംസ്‌കാരം - പ്രൊഫ. എസ് അച്യുതവാര്യർ

    കേരള സംസ്‌കാരം – പ്രൊഫ. എസ് അച്യുതവാര്യർ

    200.00
    Add to cart Buy now

    കേരള സംസ്‌കാരം – പ്രൊഫ. എസ് അച്യുതവാര്യർ

    കേരള സംസ്‌കാരം

    പ്രൊഫ. എസ് അച്യുതവാര്യർ

     

    കേരള സംസ്‌കാരത്തെയും ചരിത്രത്തെയും കുറിച്ച് എല്ലാ മലയാളകളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വസ്തുനിഷ്ഠമായി അവതരിപ്പിച്ചിരിക്കുന്ന ഗ്രന്ഥം. ബിഎ, എംഎ മലയാളം വിദ്യർഥികൾക്ക് വേണ്ടി സിലബസ് അനുസരിച്ച് തയ്യാറാക്കിയിട്ടുള്ള ഈ ഗ്രന്ഥം കേരള ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച് അറിയാനാഗ്രഹിക്കുന്ന സാമാന്യവായനക്കാർക്കും അത്യന്തം പ്രയോജനകരമാണ്.

    കേരള ഭാഷാ ഇൻസ്റ്റിട്യൂട്ടിന്റെ സാമാന്യ വായനക്കാർക്കിടയിലും ഏറെ വിറ്റുപോകുന്ന പുസ്തകങ്ങളിലൊന്നു കൂടിയാണ് ഈ സവിശേഷ രചന.

    പേജ് 352, വില രൂ200

    200.00